Contents

Displaying 8411-8420 of 25180 results.
Content: 8725
Category: 1
Sub Category:
Heading: മിഷ്ണറി വൈദികനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം നേതൃത്വം
Content: നിയാമെ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപ്പോയ ഇറ്റാലിയന്‍ മിഷ്ണറി വൈദികനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം നേതൃത്വം. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലിയെ മോചിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്‍റര്‍ റിലിജീയസ് കമ്മിറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സമാധാനം നശിപ്പിക്കുവാനാണ് ആക്രമികളുടെ ശ്രമമെന്നും അതിന്റെ ഭാഗമായാണ് സമാധാനത്തിന്റെ ദൂതനായ ഫാ. പിയർലുയിജിയെ തട്ടിക്കൊണ്ടു പോയതെന്നും സംഘടന പ്രസ്താവനയില്‍ കുറിച്ചു. സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രി മുതലാണ് വൈദികനെ കാണാതായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് തട്ടിക്കൊണ്ടുപ്പോയതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. ക്രേമ രൂപതാംഗമായ ഫാ. മക്കാലി സുവിശേഷവത്ക്കരണത്തിനും സാമൂഹ്യ- വിദ്യാഭ്യാസ-ആതുര മേഖലകളിലെ ഉന്നമനത്തിനും വേണ്ടി നൈജറിലെ ബൊമാങ്ക പ്രദേശത്ത് രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തുവരികയായിരിന്നു. ഇതിനിടെയാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. തിരോധാനം നടന്നിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും വൈദികനെ കുറിച്ചു യാതൊരു വിവരവും ലഭ്യമായിട്ടില്ല.
Image: /content_image/News/News-2018-09-25-11:16:58.jpg
Keywords: ആഫ്രി
Content: 8726
Category: 1
Sub Category:
Heading: സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത് ഒളിമ്പിക്സ് സ്കേറ്റിംഗ് താരം
Content: ലീഡ്സ്: സമര്‍പ്പിത ജീവിതത്തെ തരംതാഴ്ത്തിയും അപമാനിച്ചും സോഷ്യല്‍ മീഡിയായില്‍ വിവിധ പോസ്റ്റുകള്‍ ഉയരുമ്പോള്‍ സ്കേറ്റിംഗ് കരിയർ ഉപേക്ഷിച്ച് സന്യാസിനി സഭയിൽ ചേർന്ന കിർസ്റ്റിൻ ഹോളം എന്ന യുവ സന്യാസിനി, അന്താരാഷ്‌ട്ര മാധ്യമത്തിനു നൽകിയ അഭിമുഖം ശ്രദ്ധയാകര്‍ഷിക്കുന്നു. എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്കേറ്റിംഗ് കരിയർ ഉപേക്ഷിച്ച് ഫ്രാൻസിസ്കൻ സഭയിൽ സന്യാസ ജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ കിർസ്റ്റിൻ ഹോളം മനസ്സുതുറന്നത്. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമ സന്ദർശന വേളയിലാണ് താൻ ഒരു സന്യാസിനി ആകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത കിർസ്റ്റിൻ ആദ്യമായി തിരിച്ചറിയുന്നത്. ഫാത്തിമയിലെ നിത്യാരാധനാ ചാപ്പലിൽ പ്രവേശിച്ചപ്പോൾ യേശുവിന്റെ സ്നേഹത്തെ കുറിച്ച് ഒാർത്ത് താൻ കരഞ്ഞു പോയെന്നു സിസ്റ്റർ കിർസ്റ്റിൻ പറയുന്നു. എന്നാൽ പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി വന്ന കിർസ്റ്റിൻ തന്റെ സ്കേറ്റിംഗ് കരിയറിൽ ശ്രദ്ധ പതിപ്പിച്ചു. അതിനു ശേഷം ജപ്പാനിൽ നടന്ന ശീതകാല ഒളിമ്പിക്സിലും അവര്‍ പങ്കാളിയായി. എന്നാൽ പണവും, പ്രശസ്തിയും മാത്രം തരുന്ന സ്കേറ്റിംഗ് കരിയറിൽ കിർസ്റ്റിൻ ഹോളത്തിന് സമാധാനം കണ്ടെത്താൻ സാധിച്ചിരിന്നില്ല. സമര്‍പ്പിത ജീവിതത്തിനു വേണ്ടിയുള്ള ആത്മാവിന്റെ ഒരുക്കമായാണ് അതിനെ അവര്‍ ഇപ്പോള്‍ നോക്കിക്കാണുന്നത്. കിർസ്റ്റിൻ പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനായി ചേർന്നു. ഇക്കാലയളവിൽ വിശ്വാസത്തിൽ നിന്നും അവൾ ഒരുപാട് അകന്നിരിന്നു. എന്നാൽ കൂടെ പഠിച്ച ഏതാനും ചില കൂട്ടുകാരുടെ അടിയുറച്ച ഭക്തി കിർസ്റ്റിൻ ഹോളത്തിനെ വിശ്വാസത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരിന്നു. പിന്നീട് അവൾ തന്റെ അമ്മയെ മാതൃകയാക്കി പ്രോലെെഫ് മൂവ്മെന്‍റിലും ഭാഗഭാക്കായി. അങ്ങനെയിരിക്കെ കിർസ്റ്റിൻ കാനഡയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തു. കത്തോലിക്ക സഭയുടെ മനോഹാരിതയും അവിടെ ഉണ്ടായിരുന്ന യുവ സന്യാസിനികളുടെ തീക്ഷ്ണതയും അവളെ ആകര്‍ഷിച്ചു. അവർ അനുഭവിക്കുന്ന ജീവിത സമാധാനവും, സന്തോഷവും തനിക്കും വേണം എന്ന് കിർസ്റ്റിൻ നിശ്ചയിച്ച് ഉറപ്പിക്കുകയായിരിന്നു. അങ്ങനെയാണ് സ്കേറ്റിംഗ് താരമായിരുന്ന കിർസ്റ്റിൻ ഹോളം ബ്രിട്ടനിലുളള ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഒാഫ് റിന്യൂവൽ എന്ന സന്യാസിനി സഭയിൽ ചേര്‍ന്നത്. ഇന്ന് താൻ തിരഞ്ഞെടുത്ത സമര്‍പ്പിത ജീവിതത്തെ ഏറ്റവും മനോഹരമാക്കി മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ യുവ സന്യാസിനി.
Image: /content_image/News/News-2018-09-25-13:04:47.jpg
Keywords: ഒളിമ്പ, താരം
Content: 8727
Category: 7
Sub Category:
Heading: ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക സഭയുടെ നിലപാട് എന്ത്?
Content: ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക സഭയുടെ നിലപാട് എന്ത്? മെത്രാന്‍മാര്‍ സഭയില്‍ മൌനം പാലിക്കുന്നുവെന്ന ആരോപണത്തിന് പിന്നിലുള്ള സത്യമെന്ത്? സഭ നിശ്ബദത തുടരുകയാണോ? വ്യക്തമായ മറുപടിയുമായി തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സംസാരിക്കുന്നു
Image:
Keywords: ജലന്ധ
Content: 8728
Category: 18
Sub Category:
Heading: വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതിഷേധം വ്യാപകം
Content: ചങ്ങനാശേരി: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേരളത്തിലെ മുഖ്യധാരാ ചാനലുകളുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം. ചാനലുകളുടെ നടപടി അപലപനീയമാണെന്നു ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി അഭിപ്രായപ്പെട്ടു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇപ്പോള്‍ യൂറോപ്പിലാണെന്ന സത്യം മറച്ചുവച്ച് ചില മാധ്യമങ്ങള്‍ അദ്ദേഹത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ നടത്തിയ നീക്കത്തിനു പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്നും ഇത്തരം പ്രചാരണങ്ങള്‍ നിര്‍ഭാഗ്യകരണമാണെന്നും സമിതി വിലയിരുത്തി. സഭാധികാരികള്‍ക്കെതിരേ ഒറ്റപ്പെട്ട ആരോപണങ്ങള്‍ ഉയരുന്‌പോള്‍ അത് അവസരമാക്കി സഭയ്‌ക്കെതിരെ വ്യാജപ്രചരണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന തത്പരകക്ഷികളുടെ രഹസ്യ അജന്‍ഡകള്‍ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. ഇത്തരം ചാനലുകളും മാധ്യമങ്ങളും മാധ്യമധര്‍മം സത്യസന്ധമായും നിഷ്പക്ഷമായും ഉത്തരവാദിത്തപൂര്‍ണമായും നിര്‍വഹിക്കണമെന്നും സത്യവിരുദ്ധ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അതിരൂപത പി.ആര്‍.ഒ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോ ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-09-26-05:06:40.jpg
Keywords: വ്യാജ
Content: 8729
Category: 18
Sub Category:
Heading: ലോഗോസ് ആദ്യഘട്ടം 30ന്; പ്രളയ പ്രദേശങ്ങളില്‍ ഒക്ടോബര്‍ 14ന്
Content: കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കത്തോലിക്കാ ബൈബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്റെ ആദ്യഘട്ടം 30നു നടക്കും. പ്രളയം ബാധിച്ച ചങ്ങനാശേരി, മാവേലിക്കര, തിരുവല്ല, കൊല്ലം, കോട്ടപ്പുറം, മാനന്തവാടി രൂപതകളില്‍ ആദ്യഘട്ട പരീക്ഷ ഒക്ടോബര്‍ 14നാണ്. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 3.30 വരെ വിവിധ കേന്ദ്രങ്ങളിലാണു പരീക്ഷ. രൂപതാതല പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്കുള്ള രണ്ടാംഘട്ട പരീക്ഷ നവംബര്‍ 11നും മെഗാഫൈനല്‍ ടിവി ക്വിസ് നവംബര്‍ 22, 25 തീയതികളിലും നടക്കും.
Image: /content_image/India/India-2018-09-26-05:23:01.jpg
Keywords: ലോഗോസ
Content: 8730
Category: 1
Sub Category:
Heading: ക്രിസ്തു പകര്‍ന്ന വിശ്വാസം മറച്ചുവയ്ക്കാനല്ല, പ്രഘോഷിക്കാനുള്ളത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തു പകര്‍ന്നു തന്ന വിശ്വാസവും സുവിശേഷമൂല്യങ്ങളും പറയുടെ കീഴില്‍ മറച്ചുവയ്ക്കാനുള്ളതല്ലായെന്നും അത് ജീവിക്കാനുള്ളതും പ്രഘോഷിക്കാനുള്ളതുമാണെന്നും ഫ്രാന്‍സിസ് പാപ്പ. ലിത്വാനിയായിലെ റീഗാ നഗരത്തില്‍ കന്യകാനാഥയുടെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തില്‍ വളര്‍ന്ന നാടാണിത് എന്ന സന്തോഷമാണ് ലാത്വിയയില്‍ നില്ക്കുമ്പോള്‍ ലഭിക്കുന്നതെന്നും ജീവിക്കുന്ന സഭൈക്യവും ക്രൈസ്തവ കൂട്ടായ്മയും പ്രത്യാശയ്ക്കും വളര്‍ച്ചയ്ക്കും ഏറെ വക നല്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അനീതിയുടെയും പീഡനങ്ങളുടെയും ജീവിതക്ലേശങ്ങളുടെയും നാളുകളില്‍ അവര്‍ക്ക് ദൈവികമായ അഭയവും പിന്‍തുണയും പ്രത്യാശയും പകര്‍ന്ന പുണ്യഗേഹമാണിത്. ഇന്നും സഭൈക്യകൂട്ടായ്മയെ സ്വാഗതംചെയ്യുന്ന ഈ മാതൃസ്ഥാപനത്തെ ഐക്യത്തിന്‍റെ സ്രോതസ്സായി ദൈവാരൂപി നയിക്കട്ടെ. മത-സാംസ്ക്കാരിക ചിഹ്നങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഫോട്ടോയെടുത്തു പോകാനുള്ള നിര്‍ജ്ജീവ വസ്തുക്കളാകരുത്. അവയെ സംസ്ക്കാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റണം. അവയില്‍നിന്ന് സംസ്ക്കാരവും വിശ്വാസവും മാനുഷിക ചൈതന്യവും പ്രസരിക്കണം, പങ്കുവയ്ക്കപ്പെടണം. നമ്മുടെ വിശ്വാസവും നിര്‍ജ്ജീവമായ പുരവസ്തുവായിത്തീരാം. വിശ്വാസികള്‍ ടുറിസത്തിന്‍റെ ഭാഗമാകാം, ഒപ്പം നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളും സ്ഥാപനങ്ങളും. നമ്മുടെ പാരമ്പര്യങ്ങളും പുരാവസ്തുക്കളായി പരിണമിക്കാം. എല്ലാറ്റിലും കാഴ്ചവസ്തുക്കളാക്കപ്പെടുന്ന അപകടം പതിയിരിപ്പുണ്ട്. എന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങളും ഭവനങ്ങളും വ്യക്തികളും തങ്ങളുടെ സജീവ സാന്നിദ്ധ്യംകൊണ്ട് ക്രൈസ്തവീകതയുടെ ഈണങ്ങള്‍ ഉയര്‍ത്തേണ്ടവരാണ്. ക്രിസ്തു പകര്‍ന്നു തന്ന വിശ്വാസവും സുവിശേഷമൂല്യങ്ങളും പറയിന്‍ കീഴില്‍ മറച്ചുവയ്ക്കാനുള്ളതല്ല, അത് ജീവിക്കാനുള്ളതും പ്രഘോഷിക്കാനുള്ളതുമാണ്. വിളക്ക് പീഠത്തിന്മേല്‍ ഉയര്‍ത്തി സ്ഥാപിക്കാം. അതു സകലരെയും വെളിച്ചത്തില്‍ നയിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2018-09-26-07:17:02.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 8731
Category: 1
Sub Category:
Heading: പാവങ്ങളുടെ കണ്ണീരൊപ്പി ശ്രീലങ്കൻ കാരിത്താസ് അന്‍പതിന്റെ നിറവിൽ
Content: കൊളംബോ: പാവപ്പെട്ടവരുടെയും സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്, ശ്രീലങ്കയില്‍ തങ്ങളുടെ മഹത്തായ സേവനം ആരംഭിച്ചിട്ട് അന്‍പതു വര്‍ഷം. മുപ്പത് വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര കലഹത്തിൽ ആയിരക്കണക്കിന് സാധാരണക്കാരായ ആളുകളാണ് സകലതും നഷ്ടപ്പെട്ട് ദുഃഖത്തിലാണ്ടത്. ഇവരിലേക്ക് ക്രിസ്തു പഠിപ്പിച്ച സ്നേഹവും കരുണയുമായി ശ്രീലങ്കൻ കാരിത്താസ് എത്തുകയായിരിന്നു. 1968-ല്‍ ആണ് ശ്രീലങ്കയില്‍ കാരിത്താസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മനുഷ്യമനുസ്സുകളിൽ നിരവധി മുറിവുകൾ അവശേഷിപ്പിച്ച കലാപം 2009 വരെ നീണ്ടിരിന്നു. കാരിത്താസ് ഇന്‍റർനാഷ്ണലിന്റെ സഹായത്തോടെ നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശ്രീലങ്കയിൽ നടപ്പിലാക്കിയതായി ദേശീയ അദ്ധ്യക്ഷൻ ഫാ. മഹേന്ദ്ര ഗുണട്ടിലേക്കേ പറഞ്ഞു. വടക്കൻ മേഖലയിലെ ദേവാലയം വിശ്വാസികളുടെ പ്രതിസന്ധികളിൽ ആശ്രയമായിരുന്നു. യുദ്ധത്തിൽ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലെ പത്ത് വൈദികരെ സഭയ്ക്കു നഷ്ടപ്പെട്ടു. എന്നിട്ടും കാരിത്താസ് സംഘടന നിസ്വാർത്ഥ സേവനങ്ങളിലൂടെ പാവങ്ങളുടെ ഹൃദയഭാരം നീക്കുകയായിരിന്നു. സര്‍വ്വതും നഷ്ട്ടമായ അനേകര്‍ക്ക് സാധന സാമഗ്രികളും അവശ്യവസ്തുക്കളും നല്‍കി ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ കാരിത്താസ് പ്രവർത്തകർ വവുനിയ ജില്ലയിൽ ഭവന രഹിതരായവർക്ക് പാർപ്പിട സൗകര്യം ലഭ്യമാക്കി. 2400 താത്ക്കാലിക ഭവനങ്ങളും 2500 പൂര്‍ണ്ണ സൌകര്യങ്ങളുള്ള ഭവനങ്ങളും കാരിത്താസ് നിര്‍മ്മിച്ചു നല്‍കി. ദുഃഖത്തിന്റെയും വേദനയുടെയും നാളുകൾ മറക്കാൻ വിവിധ സ്ഥലങ്ങളില്‍ കൌണ്‍സലിംഗ് സേവനവും സംഘടന സജ്ജമാക്കിയിരിന്നു. രാജ്യത്തെ ഒൻപത് പ്രവിശ്യകളിലായി സമാധാനത്തിന് വേണ്ടി നിരന്തര ശ്രമങ്ങള്‍ നടത്തിയതും ശ്രീലങ്കൻ - തമിഴ് വംശജരുടെയിടയിൽ സൗഹൃദ സംഭാഷണങ്ങൾക്കു മുൻകൈയെടുത്തതും ശ്രീലങ്കന്‍ കാരിത്താസ് ആയിരിന്നു.
Image: /content_image/News/News-2018-09-26-09:30:12.jpg
Keywords: കാരിത്താ
Content: 8732
Category: 18
Sub Category:
Heading: ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ഭീഷണികളുണ്ടാകും: മാര്‍ ജേക്കബ് മുരിക്കന്‍
Content: കടുത്തുരുത്തി: ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കാന്‍ ഇറങ്ങി തിരിക്കുന്‌പോള്‍ ഭീഷണികള്‍ ഉണ്ടാകുമെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വചനം കേള്‍ക്കുക മാത്രമല്ല, വചനാനുസൃതം ജീവിക്കുവാനും കഴിയണമെന്നും ദൈവവചനം വിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും ദൈവജനത്തെ നയിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഫാ.സാംസണ്‍ മണ്ണൂര്‍ വചനശുശ്രൂഷ നിര്‍വഹിച്ചു. ഇന്ന് 4.30ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് കൊല്ലംപറന്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി ഒന്പത് വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. നാളെ സമാപിക്കും. ഇന്ന് കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്. അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്നും നാളെയും വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-09-26-10:21:20.jpg
Keywords: മുരിക്ക
Content: 8733
Category: 1
Sub Category:
Heading: മെത്രാൻ സിനഡിലേക്ക് ഭാരതത്തിൽ നിന്ന് പതിനാലംഗ സംഘം
Content: ന്യൂഡൽഹി: “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വത്തിക്കാനിൽ അടുത്ത മാസം ആരംഭിക്കുന്ന മെത്രാൻ സിനഡിലേക്ക് ഭാരതത്തിൽ നിന്നും പതിനാലംഗ സംഘം. ഭാരതത്തിലെ മൂന്ന് കർദ്ദിനാൾമാർ, രണ്ട് ആർച്ച് ബിഷപ്പുമാർ, അഞ്ച് മെത്രാന്മാർ, രണ്ട് വൈദികർ, ഒരു യുവാവും യുവതിയും എന്നിങ്ങനെ പതിനാല് പേരടങ്ങുന്നതാണ് സിനഡിൽ പങ്കെടുക്കുന്ന സംഘം. ദേശീയ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും ബോംബെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ എന്നിവരാണ് ഭാരത സംഘത്തിലെ കര്‍ദ്ദിനാളുമാര്‍. ഒഡീഷ ആർച്ച് ബിഷപ്പ് ജോൺ ബർവ, മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി അന്തോണി സ്വാമി, ആന്ധ്രപ്രദേശിലെ എലൂര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജയ റാവു പോളിമെറ, വിജയപുരം ബിഷപ്പ് സെബാസ്റ്റ്യ തെക്കേത്ച്ചേരിൽ, ബെല്ലാരി ബിഷപ്പ് ഹെൻറി ഡിസൂസ, കോട്ടയം സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ, തലശ്ശേരി സഹായ മെത്രാൻ ജോസഫ് പാംപ്ലാനി തുടങ്ങിയവരാണ് മെത്രാന്‍ സംഘത്തില്‍ ഉള്ളത്. യുവജനങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് പെർസിവൽ ഹോൾട്ടും, ഫോക്ക്ലോർ മൂവ്മെൻറ് അംഗം ചെർലിൻ മെനെസസും സാന്നിധ്യം അറിയിക്കും. മലയാളി വൈദികരായ ഫാ.ജോസഫ് കൊച്ചാപ്പിള്ളിൽ, ഫാ.തോമസ് കള്ളിക്കാട്ട് ( കർണ്ണാടക) എന്നിവരാണ് പ്രതിനിധി സംഘത്തിലെ വൈദികര്‍. വത്തിക്കാനിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന സിനഡ് ഇരുപത്തിയെട്ട് വരെ നീളും.
Image: /content_image/News/News-2018-09-26-11:38:34.jpg
Keywords: യുവജന
Content: 8734
Category: 1
Sub Category:
Heading: ദയാവധ നിയമത്തിന്റെ മറവിൽ ശിശുഹത്യക്കു കാനഡയുടെ നീക്കം
Content: ഒട്ടാവ: പുതിയ ദയാവധ നിയമത്തിന്റെ മറവിൽ ശിശുക്കളെ വധിക്കാനുളള നീക്കവുമായി കാനഡയിലെ ഡോക്ടർമാരുടെ സംഘടന രംഗത്ത്. പരസഹായത്തോടെയുള്ള മരണം (അസിസ്റ്റഡ് സൂയിസൈഡ്) നിയമവിധേയമാക്കി രണ്ടു വർഷത്തിനു ശേഷം ശിശുക്കളെയും വധിക്കാനായി ഡോക്ടര്‍മാരെ മുന്‍നിര്‍ത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലേബർ പാർട്ടിയാണ് രംഗത്ത് വന്നിരിക്കുന്നത്. നിയമം വിപുലീകരിച്ച് കൂടുതൽ കൊലപാതകങ്ങൾ നടപ്പിലാക്കുക എന്ന വിചിത്രമായ തീരുമാനവുമായാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി മുൻപിൽ കാണുന്ന ജസ്റ്റിൻ ട്രൂടോ സർക്കാരിന്റെ പട പുറപ്പാട്. മാനസിക രോഗികൾക്ക് ദയാവധം നൽകുക, തീരുമാനം എടുക്കാനുളള കഴിവ് ഒരുവ്യക്തിക്ക് നഷ്ടമാകുന്നതിനു മുൻപ് ദയാവധം സ്വീകരിക്കാനുളള സമ്മതം പത്രം എഴുതി വാങ്ങിക്കുക, മനോനിലയില്‍ തകരാറുള്ള കുട്ടികൾക്ക് ദയാവധം നൽകുക തുടങ്ങിയ കാര്യങ്ങളിൽ പഠനം നടത്താൻ കൗൺസിൽ ഒാഫ് കനേഡിയൻ അക്കാഡമീസിനെ ട്രൂഡോ സർക്കാർ ഇതിനോടകം ചുമതലപ്പെടുത്തി കഴിഞ്ഞു. ദയാവധ നിയമം വിപുലീകരിച്ചാൽ മാതാപിതാക്കളുടെ സമ്മതം പോലും ചോദിക്കാതെ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങളെ വധിക്കാം എന്നെ ഭീതികരമായ അവസ്ഥ സംജാതമാകും. സർക്കാർ പഠനം നടത്താൻ ഏൽപ്പിച്ചിരിക്കുന്ന സംഘടനയും നിയമ വിപുലീകരണത്തിന് അനുകൂലമായ നിലപാട് ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത നയമാണ് ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിന്റെ കീഴിൽ കാണാൻ സാധിക്കുന്നത്. 6.5 കോടി ഡോളറാണ് അബോര്‍ഷന്‍ പ്രചരിപ്പിക്കുവാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്‍റ് ഓരോ വര്‍ഷവും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗരതി അടക്കമുള്ള തിന്മകളെ പ്രോത്സാഹിപ്പിക്കുന്ന ആള്‍ കൂടിയാണ് ജസ്റ്റിന്‍ ട്രൂഡോ. ഇതിനെല്ലാം പുറമേയാണ് രോഗങ്ങള്‍ ഉള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാന്‍ ട്രൂഡോ രഹസ്യ മുന്നേറ്റം നടത്തുന്നത്.
Image: /content_image/News/News-2018-09-26-13:02:48.jpg
Keywords: കാനഡ, കനേഡി