Contents
Displaying 8361-8370 of 25180 results.
Content:
8675
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് നിയമ നടപടിക്കു ഒരുങ്ങുന്നു
Content: കൊച്ചി: കത്തോലിക്ക സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഒരുങ്ങുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷനായി അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തുടക്കം മുതല്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമ നടപടിയും സഭാനടപടിയും സ്വീകരിക്കണമെന്നുള്ളതാണ് സംഘടനയുടെ നിലപാടെന്നും ഭാരവാഹികള്‍ ആവര്‍ത്തിച്ചു. എന്നാല്‍ ചില തത്പര കക്ഷികള്‍ സ്വകാര്യ ചാനലിലും സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സഭയെയും സംഘടനയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഇവര്‍ക്കെതിരേയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചുവെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. അടിയന്തര യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവിയും മറ്റു ഭാരവാഹികളും പങ്കെടുത്തു.
Image: /content_image/India/India-2018-09-18-09:55:52.jpg
Keywords: സഭ

8676
Category: 1
Sub Category:
Heading: ലെബനോന്റെ ഐക്യത്തിന് പുതിയ ഭരണനേതൃത്വം അത്യാവശ്യം: മാരോണൈറ്റ് പാത്രിയാര്‍ക്കീസ്
Content: ബെയ്റൂട്ട്: ലെബനോനിലെ ദേശീയ ഐക്യം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തിരമായി നിഷ്പക്ഷ മന്ത്രിസഭ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ് ബെച്ചാര ബൗട്രോസ് അൽ റാഹി. പ്രസിഡന്റ് മൈക്കേല്‍ അവോനും, പ്രധാനമന്ത്രി സാദ് ഹരീരിയും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു വേണ്ട സത്വര നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെയ്റൂട്ടിന്റെ വടക്ക് ഭാഗത്തുള്ള ഇക്ലിം-ഹറൂബില്‍ നടത്തിയ അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയിലാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭ രൂപീകരിക്കുന്നത് വൈകിപ്പിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. രാഷ്ട്രത്തിന്റെ ഐക്യം പുനസ്ഥാപിക്കുന്നതിനും പുതിയ മന്ത്രിസഭാ രൂപീകരണത്തിനുമായി വ്യക്തി താല്‍പ്പര്യങ്ങളേയും, സ്വാര്‍ത്ഥതയേയും മറികടക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ പൊതു കടം 8000 കോടിയിലധികമാണ്. രാഷ്ട്രം സാമ്പത്തിക മാന്ദ്യത്തിലാണെന്നും അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒട്ടും തന്നെ വൈകിക്കരുത്. സംവരണത്തിന്റേയും, സീറ്റുകളുടേയും പേരിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പുതിയൊരു രാഷ്ട്രനിര്‍മ്മിതി എന്ന ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും വിട്ടുനില്‍ക്കുവാന്‍ കഴിയുകയില്ലെന്നും പറഞ്ഞുകൊണ്ടാണ് പാത്രിയാര്‍ക്കീസ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം പ്രസിഡന്റ് പ്രധാനമന്ത്രിയായ ഹരീരിയേ ഏല്‍പ്പിച്ചുവെങ്കിലും ആഭ്യന്തര എതിര്‍പ്പും, രാഷ്ട്രീയവും വടംവലിയും കാരണം ശ്രമങ്ങള്‍ ഫലവത്തായിരിന്നില്ല. ഇക്കഴിഞ്ഞ മൂന്നിന് പ്രധാനമന്ത്രി, മന്ത്രിമാരുടെ ഒരു പട്ടിക പ്രസിഡന്റിനു കൈമാറിയെങ്കിലും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും പ്രതികൂലമായ പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Image: /content_image/News/News-2018-09-18-10:51:58.jpg
Keywords: മാരോണൈ

8677
Category: 1
Sub Category:
Heading: ക്രൂശിത രൂപം വിതരണം ചെയ്തു പാപ്പ; കുരിശ് അലങ്കാര വസ്തുവല്ലായെന്ന് ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് ചെറിയ കുരിശുരൂപം വിതരണം ചെയ്തു ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് ആയിരങ്ങള്‍ക്ക് പാപ്പ ക്രൂശിത രൂപം വിതരണം ചെയ്തത്. നിരവധി തവണ പോക്കറ്റ് ബൈബിളും, കുടുംബപ്രാര്‍ത്ഥന പുസ്തകവും വിതരണംചെയ്തിട്ടുള്ള പാപ്പ, ഇക്കുറി മനോഹരമായ മെറ്റല്‍ കുരിശുരൂപങ്ങളാണ് സൗജന്യമായി ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സമ്മാനിച്ചത്. കുരിശ് അലങ്കാര വസ്തുവല്ലായെന്നും പ്രകടമായ ദൈവസ്നേഹത്തിന്‍റെ അടയാളമാണെന്നും ഇത് സന്തോഷത്തോടെ സ്വീകരിച്ച് ഭവനങ്ങളിലേയ്ക്ക് കൊണ്ടുപോകണമെന്നും പാപ്പ തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. വീട്ടില്‍ മക്കളുടെ മുറിയിലോ, മുതിര്‍ന്നവുരുടെ മുറിയിലോ ഇത് സൂക്ഷിക്കാം. എന്നാല്‍ കുരിശിനെ ഒരു അലങ്കാരവസ്തുവാക്കരുത്. അത് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനുമുള്ള ആത്മീയ ചിഹ്നമാണ്. ക്രൈസ്തവന്‍റെ രക്ഷയുടെ അടയാളമാണ്. ചെറുതെങ്കിലും വിലപ്പെട്ട സമ്മാനമാണ് കുരിശ്. ക്രൂശിതനായ ക്രിസ്തുവിനെ നോക്കുമ്പോള്‍ നമ്മുടെ രക്ഷയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇന്നു തരുന്ന കുരിശ് പാപ്പായുടെ സമ്മാനമാണ്. അതിന് പണംകൊടുക്കേണ്ട ആവശ്യമില്ല. അതിനാല്‍ ആരും കബളിപ്പിക്കപ്പെടരുതെന്നും പാപ്പാ ചിരിച്ചുകൊണ്ട് താക്കീതു നല്കി. പതിനായിരത്തില്‍ അധികം പേര്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും തിക്കും തിരക്കുമില്ലാതെ എല്ലാവരും ഓരോ ക്രൂശിത രൂപം വാങ്ങിയാണ് വത്തിക്കാന്‍ ചത്വരത്തില്‍ നിന്നു മടങ്ങിയത്.
Image: /content_image/News/News-2018-09-18-11:29:56.jpg
Keywords: കുരിശ്, ക്രൂശിത

8678
Category: 1
Sub Category:
Heading: ക്രിസ്തീയ വ്യക്തിത്വം വീണ്ടെടുത്തില്ലെങ്കില്‍ യൂറോപ്പ് തകരും: മുന്നറിയിപ്പുമായി ഹംഗേറിയന്‍ നേതാവ്
Content: ഡബ്ലിന്‍: ക്രിസ്തീയ വ്യക്തിത്വം തിരിച്ചുപിടിച്ചില്ലെങ്കില്‍ നിലവിലെ അഭയാര്‍ത്ഥി പ്രശ്നത്തില്‍ യൂറോപ്പ് തകര്‍ന്നടിയുമെന്ന് ഹംഗറി നാഷ്ണല്‍ അസ്സംബ്ളി അംഗമായ മാര്‍ട്ടോണ്‍ ഗ്യോംങ്ങ്യോസിയുടെ മുന്നറിയിപ്പ്. ക്രൈസ്തവ വിശ്വാസമാണ് യൂറോപ്പിന്റെ പ്രബുദ്ധതയുടേയും, സംസ്കാരത്തിന്റേയും കേന്ദ്രബിന്ദുവെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങളെക്കുറിച്ച് അയര്‍ലണ്ടിലെ ഡബ്ലിനില്‍ വെച്ച് നടന്ന 'ലൂമെന്‍ ഫിഡേയിസ്' കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രം തന്നെയാണ് യൂറോപ്പിന്റെ ചരിത്രമെന്ന് തനിക്ക് ഉറപ്പിച്ച് പറയുവാന്‍ സാധിക്കുമെന്നു കഴിഞ്ഞ 4 വര്‍ഷമായി ഹംഗറി നാഷ്ണല്‍ അസംബ്ലിയുടെ ഫോറിന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായ ഗ്യോംങ്ങ്യോസി തുറന്നു പറഞ്ഞു. ആഗോള ക്രൈസ്തവ സമൂഹത്തെ സൂചിപ്പിക്കുന്ന ‘റെസ് പബ്ലിക്കാ ക്രിസ്റ്റ്യാന’ എന്ന ലാറ്റിന്‍ വാക്യം പ്രധാനമായും വിവക്ഷിക്കുന്നത് യൂറോപ്പിന്റെ സംസ്കാരത്തെയാണ്. യൂറോപ്പ് നേരിടുന്ന അഭയാര്‍ത്ഥി പ്രശ്നം തെറ്റായ വിദേശനയത്തിന്റെ പരിണത ഫലമാണ്. ഇസ്ലാമല്ല ശരിക്കും യൂറോപ്പിന്റെ ഭീഷണി. യൂറോപ്പിന്റെ ആത്മീയ ചൈതന്യമായ ക്രൈസ്തവ വിശ്വാസത്തെ പാര്‍ശ്വവല്‍ക്കരിച്ച യൂറോപ്യന്‍ നേതാക്കളാണ് യൂറോപ്പിന്റെ യഥാര്‍ത്ഥ ഭീഷണി. ഇന്ന് യൂറോപ്പ് നേരിടുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണമായി ഇസ്ലാമിക അഭയാര്‍ത്ഥി പ്രവാഹത്തെയാണ് ഗ്യോംങ്ങ്യോസി ചൂണ്ടിക്കാട്ടുന്നതെങ്കിലും, ഇക്കാര്യത്തില്‍ യൂറോപ്യന്‍ നേതാക്കള്‍ക്കുള്ള വീഴ്ചയാണ് ഏറ്റവും കൂടുതല്‍ അദ്ദേഹം ഉദ്ധരിക്കുന്നത്. സ്വന്തം മതത്തിന്റെ സവിശേഷതകളേയും, സാംസ്കാരിക പൈതൃകത്തേയും മനസ്സിലാക്കുവാനോ അംഗീകരിക്കുവാനോ കഴിയാത്ത രാഷ്ട്രീയ നേതാക്കളുടേയും, മതനേതാക്കളുടേയും ആത്മഹത്യാപരമായ തീരുമാനങ്ങളാണ് യൂറോപ്പിനെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. യൂറോപ്പിന്റെ വ്യക്തിത്വത്തെ സംബന്ധിക്കുന്ന ചില പ്രശ്നങ്ങള്‍ പുറത്തായത് അഭയാര്‍ത്ഥി പ്രശ്നം കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ കരഘോഷത്തോടെയാണ് ഗ്യോംങ്ങ്യോസിയുടെ വാക്കുകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്. 2016-ലാണ് 41 കാരനായ ഗ്യോംങ്ങ്യോസി ഹംഗറിയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ജോബ്ബിക് പാര്‍ട്ടിയില്‍ അംഗമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാര്‍ട്ടിയില്‍ ശ്രദ്ധേയ മുദ്ര പതിപ്പിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. ഗ്യോംങ്ങ്യോസിക്ക് പുറമേ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്, ഫാ. തോമസ് വെയ്നാന്‍ഡി, ഡോ. റോബര്‍ട്ട് റോയല്‍, ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍ തുടങ്ങിയ പ്രമുഖരും കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.
Image: /content_image/News/News-2018-09-18-14:32:40.jpg
Keywords: യൂറോപ്പ

8679
Category: 1
Sub Category:
Heading: നിരീശ്വരവാദിയും ഓസീസ് മുൻ വിദേശകാര്യ മന്ത്രിയുമായ ഹേയ്ഡൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: മെല്‍ബണ്‍: അനേകം വര്‍ഷം കടുത്ത നിരീശ്വരവാദിയായി ജീവിച്ച ഒാസ്ട്രേലിയയിലെ ഉന്നത രാഷ്ട്രീയ നേതാവും മുൻ വിദേശകാര്യ മന്ത്രിയും ഗവര്‍ണ്ണറുമായിരിന്ന ബിൽ ഹേയ്ഡൻ മാമോദീസയിലൂടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഈ മാസം ഒൻപതിനു ബ്രിസ്ബേയിനിലെ ഇബ്സ്വിച്ച് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് തന്റെ എൺപത്തിയഞ്ചാമത്തെ വയസ്സിലാണ് ബിൽ ഹേയ്ഡൻ ജ്ഞാനസ്നാനത്തിലൂടെ പരിശുദ്ധ കത്തോലിക്കാ സഭയിൽ അംഗമായത്. ജീവിതത്തിന്റെ അർഥം എന്താണ് എന്ന് തന്റെ ഹൃദയത്തിൽ നിന്നും ആത്മാവിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ക്രിസ്തുവിലേക്കുള്ള മടക്കയാത്രയെ ബിൽ ഹേയ്ഡൻ വിശേഷിപ്പിക്കുന്നത്. തന്റെ മാനസാന്തര അനുഭവത്തിന് ഒരുപാട് വർഷം വേണ്ടിവന്നുവെന്ന് ബിൽ ഹേയ്ഡൻ ഒാർത്തെടുക്കുന്നു. തന്റെ അമ്മയോടും, പ്രാഥമിക വിദ്യാഭ്യാസം നേടിയ വിദ്യാലയത്തിലെ ഉർസുലെൻ സന്യാസിനിമാരോടും ആണ് തന്റെ മാനസാന്തരത്തിനുള്ള കടപ്പാട് ബിൽ ഹേയ്ഡൻ നല്‍കുന്നത്. അവരിൽ നിന്നാണ് മനുഷ്യത്വവും, മറ്റുള്ള സഹജീവികളോട് നാം എങ്ങനെ പെരുമാറണം എന്നതിനെ പറ്റിയുമൊക്കെ പഠിച്ചതെന്നു ബിൽ ഹേയ്ഡൻ പറയുന്നു. അതേസമയം, തൊണ്ണൂറ്റിമൂന്നു വയസായ ആശുപത്രി ജീവിതം നയിക്കുന്ന ഒരു സന്യാസിനിയെ ഇക്കഴിഞ്ഞ നാൾ കാണാൻ പോയതാണ് സഭാ പ്രവേശനത്തിലേക്കുള്ള വഴിത്തിരുവായതെന്ന്‍ അദ്ദേഹം അടുത്തിടെ സുഹൃത്തുക്കള്‍ക്ക് എഴുതിയ ഒരു കത്തില്‍ വ്യക്തമാക്കുന്നു. ദീര്‍ഘനാളായി ബിൽ ഹേയ്ഡന് ആൻജല മേരി എന്ന ആ സന്യാസിനിയെ പരിചയം ഉണ്ടായിരുന്നു. രോഗാവസ്ഥയിലും വിശുദ്ധ ജീവിതം നയിക്കുന്ന ആൻജല മേരിയുടെ ജീവിതം ഹേയ്ഡനേ എപ്പോഴും അത്ഭുതപ്പെടുത്തിയിരിന്നു. എങ്ങനെയാണ് സിസ്റ്റർക്ക് ഇത് സാധിക്കുന്നത് എന്നുളള ചോദ്യത്തിന് ബിൽ ഹേയ്ഡൻ ഉത്തരം കണ്ടെത്തി. ക്രൈസ്തവ വിശ്വാസമാണ് ആൻജല മേരി എന്ന സന്യാസിനിയുടെ വിശുദ്ധ ജീവിതത്തിന്റെ അടിത്തറ എന്ന് ബിൽ ഹേയ്ഡന് ഉറപ്പ് ലഭിച്ചു. ഒരുകാലത്ത് ക്രൈസ്തവ വിശ്വാസത്തെ പൂര്‍ണ്ണമായും നിന്ദിച്ച ബിൽ ഹേയ്ഡൻ, മാനുഷികതയുടെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും അനുകമ്പയുടെയും സ്നേഹത്തിന്റെയും കേന്ദ്രമായാണ് ഇന്ന് ക്രിസ്തീയതയെ വിശേഷിപ്പിക്കുന്നത്. ഫാ. പീറ്റര്‍ ഡില്ലന്‍ എന്ന വൈദികനാണ് ഹേയ്ഡനു മാമ്മോദീസ നല്‍കിയത്. ദൈവത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിളിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫാ. പീറ്റര്‍ പ്രതികരിച്ചു. സഭയിലെ ഏതാനും അധികാരികൾക്കെതിരെ ലെെംഗിക ആരോപണം ഉണ്ടാകുകയും, അതിന് സഭ മുഴുവൻ പഴി കേൾകുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിൽ സഭയെ പുതിയ കണ്ണിലൂടെ നോക്കി കാണാൻ തന്റെ സഭാ പ്രവേശനം സഹായകമാകുമെന്നാണ് ബിൽ ഹേയ്ഡന്റെ പ്രതീക്ഷ.
Image: /content_image/News/News-2018-09-19-03:57:29.jpg
Keywords: യുക്തിവാദി, നിരീശ്വര

8680
Category: 1
Sub Category:
Heading: 15,000 അടി ഉയരത്തില്‍ സ്‌കൈ ഡൈവിംഗുമായി ബ്രിട്ടീഷ് മെത്രാന്‍; ലക്ഷ്യം രോഗികളുടെ ലൂര്‍ദ്ദ് തീര്‍ത്ഥാടനം
Content: ലണ്ടന്‍: തന്റെ രൂപതയിലെ രോഗികളെയും, പാവപ്പെട്ടവരെയും ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനു സഹായിക്കുവാനായി അറുപതുകാരനായ ബ്രിട്ടീഷ് കത്തോലിക്കാ മെത്രാന്‍ 15,000 അടി ഉയരത്തില്‍ വെച്ച് നടത്തിയ സ്കൈ ഡൈവിംഗ് ശ്രദ്ധ നേടുന്നു. അരുണ്ഡേൽ-ബ്രൈട്ടൺ രൂപതാദ്ധ്യക്ഷന്‍ മെത്രാനായ റിച്ചാര്‍ഡ് മോത്ത് ആണ് കാരുണ്യത്തിന്റെ പേരില്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. തന്റെ ചാട്ടം വഴി ഇതിനോടകം തന്നെ 5,160 പൗണ്ടിലധികം തുക പൊതു സംഭാവനക്കുള്ള വെബ്സൈറ്റിലൂടെ മെത്രാന്‍ സമാഹരിച്ചു കഴിഞ്ഞു. പ്രാദേശിക കത്തോലിക്കാ സ്കൂള്‍ അദ്ധ്യാപികയായ ലൂസി ബാര്‍ണെസിനോടൊപ്പമാണ് മെത്രാന്‍ തന്റെ സ്കൈഡൈവിംഗ് നടത്തിയത്. ഇരുവരും താങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം രൂപത തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിക്കുകയായിരിന്നു. “മോത്ത് നിലത്തെത്തി” എന്നാണ് അദ്ദേഹത്തിന്റെ ആകാശചാട്ടത്തെക്കുറിച്ച് രൂപതയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. ഓരോവര്‍ഷവും ജൂലൈ അവസാനം അരുണ്ഡേൽ ആന്‍ഡ് ബ്രൈറ്റണ്‍ രൂപത മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ലൂര്‍ദ്ദിലേക്ക് ഒരാഴ്ചത്തെ തീര്‍ത്ഥാടനം സംഘടിപ്പിക്കാറുണ്ട്. രോഗികളും, പ്രായമായവരും, വികലാംഗരുമായ നൂറ്റിഇരുപതോളം പേര്‍ ഉള്‍പ്പെടെ ഏതാണ്ട് എഴുന്നൂറോളം പേര്‍ തങ്ങള്‍ക്കൊപ്പം ലൂര്‍ദ്ദ് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് രൂപത പറയുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥാടനത്തിന് വേണ്ട ചിലവുകള്‍ വഹിക്കുക ബുദ്ധിമുട്ടായിരിക്കും, അങ്ങനെയുള്ളവരെ സഹായിക്കുവാന്‍ തങ്ങള്‍ ധനസഹായം നടത്താറുണ്ടെന്നും രൂപത അറിയിച്ചു. അതേസമയം മെത്രാന്റെ ആകാശച്ചാട്ടം ഇതിനോടകം തന്നെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും ഈ വാര്‍ത്ത തരംഗമായിരിക്കുകയാണ്. “അതൊരു പക്ഷിയാണോ, അതോ വിമാനമാണോ ?.... നില്‍ക്കൂ.... അതൊരു മെത്രാനാണ്!” എന്നാണ് ഇംഗ്ലണ്ടിലെ മെത്രാന്‍ സമിതി ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 3,000 പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിനു മുതിര്‍ന്നതെങ്കിലും പ്രതീക്ഷിച്ചിച്ചതിലും കൂടുതല്‍ സമാഹരിക്കുവാന്‍ ബിഷപ്പ് മോത്തിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-09-19-10:20:24.jpg
Keywords: ബ്രിട്ടീ, ബ്രിട്ട

8681
Category: 1
Sub Category:
Heading: ആഫ്രിക്കയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇറ്റാലിയന്‍ മിഷ്ണറി കത്തോലിക്ക വൈദികനെ തട്ടികൊണ്ട് പോയി. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലിയെയാണ് സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രി മുതൽ കാണാതായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് തിരോധാനത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. നിയാമെയിൽ മിഷ്ണറിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മൗറോ അർമാനിനോ എന്ന മറ്റൊരു വൈദികനാണ് തട്ടികൊണ്ടുപോയ വാർത്ത പുറം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മാലി, ബുർക്കിന ഫസോ എന്നിവിടങ്ങളിലെ തീവ്രവാദികളുടെ സാന്നിദ്ധ്യം മൂലം നിയാമെയിൽ അരക്ഷിതാവസ്ഥ രൂക്ഷമായിരിന്നതായി അദ്ദേഹം വെളിപ്പെടുത്തി. ക്രേമ രൂപതാംഗമായ ഫാ. മക്കാലി നേരത്തെ ഐവറി കോസ്റ്റിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന്, നിയാമെയിൽ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അദ്ദേഹത്തിന്റെ തിരോധാനം. സുവിശേഷവത്ക്കരണം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങൾ, യുവകർഷക പരിശീലനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചിരിന്നു. തലസ്ഥാന നഗരിയിൽ നിന്നും നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറൻ മേഖലയായ ഗോർമൻസിലാണ് സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് വൈദികരുടെ ആശ്രമം. കാർഷിക മേഖലയായ പ്രദേശത്തെ ജനസംഖ്യ മുപ്പതിനായിരത്തോളമാണ്. തൊണ്ണൂറുകളിൽ സ്ഥാപിതമായ മിഷൻ കേന്ദ്രത്തിൽ ഇരുപതോളം മിഷ്ണറിമാർ ശുശ്രൂഷ ചെയ്ത് വരുന്നുണ്ട്. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കുകയും ദാരിദ്രനിർമ്മാർജനം, ആരോഗ്യപരിപാലനം, സാക്ഷരത പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവ അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നൈജറിലെ കത്തോലിക്ക സഭ നടത്തിവരുന്നത്. ഇതിനിടെയാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപ്പോയിരിക്കുന്നത്.
Image: /content_image/News/News-2018-09-19-12:02:26.jpg
Keywords: വൈദിക

8682
Category: 1
Sub Category:
Heading: "ഗര്‍ഭഛിദ്രം നരഹത്യ"; നിലപാട് തുറന്നുപറഞ്ഞ ഡോക്ടറെ ആക്രമിച്ച് ഫ്രഞ്ച് സര്‍ക്കാര്‍
Content: ബ്രൌ-സുര്‍-ചാന്ററൈനെ, ഫ്രാന്‍സ്: ഗര്‍ഭഛിദ്രം നരഹത്യയാണെന്ന് തുറന്നുപറഞ്ഞ ഫ്രഞ്ച് പ്രസവ ചികിത്സാ വിദഗ്ദനെ, ആക്രമിച്ച് അബോര്‍ഷന്‍ അനുകൂല മാധ്യമങ്ങളും ഫ്രഞ്ച് സര്‍ക്കാരും. ഫ്രാന്‍സിലെ ഗൈനക്കോളജിസ്റ്റ്സ് ആന്‍ഡ് ഒബ്സ്റ്റെട്രീഷ്യന്‍സ് യൂണിയന്റെ പ്രസിഡന്റായ ഡോ. ബെര്‍ട്രാന്‍ഡ് ഡി റോച്ചാംബ്യൂവാണ് ജീവനു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ക്വോട്ടിഡിയന്‍ ടി.വി റിപ്പോര്‍ട്ടറായ വാലന്റൈന്‍ ഒബേര്‍ട്ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ബെര്‍ട്രാന്‍ഡ് ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. മുന്‍പ് അബോര്‍ഷന്‍ ചെയ്തിരുന്ന ഡോ. ബെര്‍ട്രാന്‍ഡ് ഇപ്പോള്‍ അബോര്‍ഷന്‍ നിറുത്തിയതാണ് അബോര്‍ഷന്‍ അനുകൂലികളെ ചൊടിപ്പിച്ചിരിക്കുന്നത്. “രാത്രികളില്‍ എനിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല, ഞാന്‍ ബുദ്ധിമുട്ടേറിയ നിരവധി അബോര്‍ഷനുകള്‍ ചെയ്തിട്ടുണ്ട്. അതെന്റെ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് പിന്നീടെനിക്ക് മനസ്സിലായി. ഇപ്പോള്‍ ഞാന്‍ അവ ചെയ്യുന്നില്ല. നമ്മളൊക്കെ ജീവനെടുക്കുവാന്‍ ജനിച്ചവരല്ല”. ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞത്. ഗര്‍ഭഛിദ്രം ചെയ്യാതിരിക്കുവാനുള്ള സ്വാതന്ത്ര്യം ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് കൂടി ഡോ. ബെര്‍ട്രാന്‍ഡ് അഭിപ്രായപ്പെട്ടു. അഭിമുഖത്തിന്റെ ഒരു ഘട്ടത്തില്‍ ഗര്‍ഭഛിദ്രം നരഹത്യയല്ല എന്ന് സ്ഥാപിക്കുവാനും, ജനിക്കുവാനിരിക്കുന്ന ശിശു ഒരു മനുഷ്യജീവനല്ല എന്ന് വരുത്തിത്തീര്‍ക്കുവാന്‍ റിപ്പോര്‍ട്ടറായ ഒബേര്‍ട്ടി പോലും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഒരു ഡോക്ടറെന്ന നിലയില്‍ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കേണ്ട ആവശ്യം എനിക്കില്ല എന്ന് ഡോക്ടര്‍ അവരോട് വ്യക്തമാക്കുന്നതും അഭിമുഖത്തില്‍ വ്യക്തമാണ്. ഫ്രഞ്ച് ആരോഗ്യ മന്ത്രിയും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യൂണിയന്‍ പ്രതിനിധിയായ ഡോക്ടറിന്റെ അഭിപ്രായം ശരിയായ സമയത്തല്ല എന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ആഗ്നെസ് ബൂസിന്‍ പറഞ്ഞത്. ഡോ. ബെര്‍ട്രാന്‍ഡിന്റെ അഭിമുഖം തരംഗമായെങ്കിലും കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന്റെ നേരിടേണ്ടി വരുന്നത്. ജീവന്റെ മഹത്വത്തിനായി നിലകൊണ്ടതിന്റെ പേരില്‍ സ്വന്തം യൂണിയന്‍ വരെ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. അബോര്‍ഷന്‍ നരഹത്യയാണെന്നത് ഡോക്ടറിന്റെ വ്യക്തിപരമായ നിലപാടാണെന്നും സംഘടനയുടെ നിലപാടല്ലെന്നുമാണ് അദ്ദേഹത്തിന്റെ യൂണിയനായ SYNGOF പറഞ്ഞത്. ഇതിന് മുന്‍പും അബോര്‍ഷന്‍ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിച്ച് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കെതിരെ മാധ്യമങ്ങളും ഫ്രഞ്ച് സര്‍ക്കാരും രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-09-19-14:21:46.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

8683
Category: 1
Sub Category:
Heading: മെത്രാന്‍ നിയമനം; പ്രശ്ന പരിഹാരത്തിന് വത്തിക്കാന്‍ സംഘം ചൈനയിലേക്ക്
Content: ബെയ്ജിംഗ്: ചൈനയില്‍ മെത്രാമാരുടെ നിയമനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് വത്തിക്കാന്‍ ഒരുങ്ങുന്നതായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് ദിനപത്രം. വത്തിക്കാന്‍ പ്രതിനിധിസംഘം ഈ മാസം ചൈന സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കങ്ങളെല്ലാം തത്വത്തില്‍ പരിഹരിക്കപ്പെട്ടെന്നും വൈകാതെ നടക്കുന്ന അന്തിമ കൂടിക്കാഴ്ചയില്‍ ധാരണ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് അസോസിയേഷന്‍ എന്ന പേരിലാണ് ഈ സമൂഹം അറിയപ്പെടുന്നത്. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത് അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്.
Image: /content_image/News/News-2018-09-20-03:54:44.jpg
Keywords: ചൈന, ചൈനീ

8684
Category: 18
Sub Category:
Heading: ഗ്രാന്‍ഡ് എബൈഡ് 3 യുവജന ധ്യാനത്തിന് ആരംഭം
Content: കൊച്ചി: എറണാകുളം ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ ഗ്രാന്‍ഡ് എബൈഡ് 3 യുവജന ധ്യാനം ആരംഭിച്ചു. ഒക്ടോബറില്‍ റോമില്‍ നടക്കുന്ന യുവജനങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സിനഡിന്റേയും കെസിബിസി പ്രഖ്യപിച്ചിരിക്കുന്ന യുവജന വര്‍ഷാചരണത്തിന്റേയും പശ്ചാത്തലത്തിലാണ് ഗ്രാന്‍ഡ് എബൈഡ് 3 യുവജന കണ്‍വന്‍ഷന്‍ നടക്കുന്നത്. ഇന്നലെ വൈകുന്നേരം കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലാണ് മെഴുകുതിരി കത്തിച്ച് ധ്യാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ഷംഷബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും. എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമാപനസന്ദേശം നല്‍കും. 24ന് ധ്യാനം സമാപിക്കും.
Image: /content_image/India/India-2018-09-20-04:44:53.jpg
Keywords: എബൈ