Contents
Displaying 8321-8330 of 25180 results.
Content:
8635
Category: 1
Sub Category:
Heading: രക്തസാക്ഷിത്വം വരിച്ച ചൈനീസ് വൈദികരെ സ്മരിച്ച് ഹോങ്കോങ്ങ് ജനത
Content: ഹോങ്കോങ്ങ്: അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഹോങ്കോങ്ങിൽ രക്തസാക്ഷിത്വം വരിച്ച വൈദികരെ സ്മരിച്ച് വിശ്വാസ സമൂഹം. 1953 സെപ്റ്റബർ ഏഴിനാണ് ഫാ. ജോൺ ബാപ്റ്റിസ്റ്റ് ചെങ്ങ് കവാക്ക് ചിയൂങ്, ഫാ. പീറ്റർ ന്‍ഗായി വാൻ ഫായി എന്നീ വൈദികര്‍ വധിക്കപ്പെട്ടത്. ചൈനയിൽ കത്തോലിക്കർ വിവേചനവും പീഡനവും നടക്കുന്നതായി ഭരണക്കൂടത്തെ അറിയിച്ച വൈദികരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിഷ്കരുണം വധിക്കുകയായിരുന്നു. വെള്ളിയാഴ്ച വാഞ്ചയ് ഔർ ലേഡി ഓഫ് കാർമ്മൽ ദേവാലയത്തിലാണ് ഇവരെ അനുസ്മരിച്ചത്. ക്രിസ്തുവിനു വേണ്ടി ജീവത്യാഗം ചെയ്ത വൈദികരുടെ ഓർമ്മ അടുത്ത തലമുറകൾക്കും പകർന്നു നല്കണമെന്ന് ഫാ. ചെങ്ങിന്റെ ബന്ധുവായ ചെങ്ങ് താക്ക് മെയി പറഞ്ഞു. അദ്ദേഹത്തിന്റെ ദൈവഭക്തിയും സത്യസന്ധതയും വിശിഷ്ടമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കൊല്ലപ്പെടുന്നതിന് രണ്ട് മാസങ്ങൾക്ക് മുൻപ് ഫാ. ചെങ്ങിന് ഭീഷണി കത്ത് വന്നിരുന്നു. വൈദികരുടെ അനുസ്മരണയിൽ നടന്ന ദിവ്യബലിയ്ക്ക് വാഞ്ചയ് ഔർ ലേഡി ഓഫ് കാർമ്മൽ വൈദികൻ ഫാ.തോമസ് ലോ കവോക്ക് ഫയ് കാർമ്മികത്വം വഹിച്ചു. ഈശോയുടെ സഹനത്തിൽ വൈദികർ പങ്കാളിത്തം വഹിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവർക്ക് മാതൃകയാണ് വൈദികരെന്നും അനീതിയ്ക്കെതിരെ നിലനിന്ന അവർ യുവജനതയ്ക്ക് പ്രചോദനമാണെന്നും പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുത്ത യുവാവ് പറഞ്ഞു. 1944-ൽ വൈദികനായി അഭിഷിക്തനായ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ലേഖനങ്ങളിലൂടെ സുവിശേഷവത്ക്കരണം നടത്തി വരികയായിരുന്നു. കത്തോലിക്ക പ്രസിദ്ധീകരണമായ കുങ്ങ് കോ പോ ലേഖകനും അധ്യക്ഷനുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ചൈനീസ് കത്തോലിക്ക വിദ്യാർത്ഥികളുടെ ആത്മീയ ഗുരുവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഫാ.പീറ്റർ നഗായി വാൻ ഫയി 1930ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഹോയ്ഫുങ്ങ് പ്രവിശ്യയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, വഞ്ചയ് ഇടവകയിൽ ഫാ. ചെങ്ങിനൊപ്പം പ്രവർത്തിക്കുമ്പോഴാണ് മരണം വരിച്ചത്.
Image: /content_image/News/News-2018-09-12-07:37:00.jpg
Keywords: ഹോങ്കോ

8636
Category: 1
Sub Category:
Heading: “വിശ്വാസത്തിന്റെയും, പ്രതീക്ഷയുടെയും വിജയം”: യുദ്ധത്തില്‍ തകര്‍ന്ന ആലപ്പോ കത്തീഡ്രല്‍ പുനര്‍സമര്‍പ്പണം നടത്തി
Content: ആലപ്പോ: ആഭ്യന്തര യുദ്ധം മൂലം ഛിന്നഭിന്നമായ സിറിയന്‍ നഗരമായ ആലപ്പോയിലെ ‘ഔര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍’ സിറിയക് കത്തോലിക്ക കത്തീഡ്രൽ പുനരുദ്ധാരണത്തിന് ശേഷം പുനര്‍സമര്‍പ്പണം നടത്തി. മാതാവിന്റെ പിറവി തിരുനാളിനോട് അനുബന്ധിച്ചു സെപ്റ്റംബര്‍ 9-ന് നടന്ന സമര്‍പ്പണ ചടങ്ങുകള്‍ക്ക് പാത്രിയാര്‍ക്കീസ് ഇഗ്നേസ് ജോസഫ് III യൗനാനാണ് നേതൃത്വം നല്‍കിയത്. ആലപ്പോയിലെ തെരുവുകളിലൂടെ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ പ്രദിക്ഷിണമായിട്ടായിരുന്നു വിശ്വാസികള്‍ ദേവാലയത്തിലെത്തിയത്. പ്രദിക്ഷിണം ദേവാലയത്തിലെത്തിയ ശേഷം പ്രധാന കവാടത്തില്‍ കെട്ടിയിരുന്ന വെള്ള റിബ്ബണ്‍ മുറിച്ചുകൊണ്ടാണ് ദേവാലയത്തിന്റെ ഉദ്ഘാടനം നടത്തിയത്. 2017-ല്‍ താന്‍ ആലപ്പോ സന്ദര്‍ശിച്ചപ്പോള്‍ കേടുപാടുകള്‍ പറ്റിയ ദേവാലയത്തില്‍ വിശ്വാസികള്‍ കുടചൂടിനിന്നുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കാര്യം പാത്രിയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. “ജീവന്റെ ഇച്ഛാശക്തി മരണത്തെ അതിജീവിച്ചു; പ്രതീക്ഷയും സുരക്ഷിതത്വവും നിരാശയേയും, കഷ്ടതകളേയും അതിജീവിച്ചു” എന്നാണ് ആലപ്പോയിലെ ക്രിസ്ത്യാനികളുടെ അതിജീവനത്തെ പാത്രിയാര്‍ക്കീസ് വിശേഷിപ്പിച്ചത്. വിശുദ്ധ കുര്‍ബാനക്കിടയില്‍ 4 പേരെ പാത്രിയാര്‍ക്കീസ് ശെമ്മാശന്‍മാരായി നിയമിക്കുകയും ചെയ്തു. 1970-ല്‍ പണികഴിപ്പിച്ച ‘ഔര്‍ ലേഡി ഓഫ് ദി അസ്സംപ്ഷന്‍’ കത്തീഡ്രലിന് സിറിയന്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്നാണ് കേടുപാടുകള്‍ പറ്റുന്നത്. പള്ളിയുടെ പുനരുദ്ധാരണത്തിനായി സംഭാവനകള്‍ നല്‍കിയ അഭ്യുദയകാംക്ഷികളോടും, കത്തോലിക്കാ സംഘടനകളോടും, ഹംഗറി ഗവണ്‍മെന്റിനോടും പാത്രിയാര്‍ക്കീസ് നന്ദി അറിയിച്ചു. സിറിയയില്‍ നിന്നും പലായനം ചെയ്തവരുടെ സുരക്ഷിതമായ മടങ്ങിവരവിനായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു. പുനരുദ്ധാരണത്തിന് ശേഷം അര്‍പ്പിച്ച ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ നിരവധി വിശ്വാസികളാണ് എത്തിയത്. സിറിയയിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ഇതര ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ള മെത്രാന്‍മാര്‍, ആലപ്പോയിലെ പൊതു ഭരണാധികാരികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Image: /content_image/News/News-2018-09-12-11:59:10.jpg
Keywords: സിറിയ

8637
Category: 18
Sub Category:
Heading: തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ കോട്ടയം അതിരൂപതയും
Content: കോട്ടയം: പ്രളയബാധിത പ്രദേശങ്ങളില്‍ നേതൃത്വം നല്‍കിയ കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തവും നേതൃത്വവും നല്‍കും. മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈദിക സമിതി പ്രതിനിധി യോഗം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും തങ്ങളുടെ ഒരു മാസത്തെ പ്രതിഫലം പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു നീക്കി വയ്ക്കുവാന്‍ നിര്‍ദേശിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവ വഴിയായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കല്‍, ഭവനനിര്‍മാണം, ഭവനപുനരുദ്ധാരണം, ശൗചാലയനിര്‍മാണം, ഉപവരുമാന മാര്‍ഗങ്ങളുടെ ലഭ്യമാക്കല്‍, കൃഷിപുനരുദ്ധാരണം, വിദ്യാഭ്യാസ സഹായം, അനുദിന ജീവിതസന്ധാരണത്തിനുള്ള സാന്പത്തിക സഹായം, വൈദ്യസഹായം, കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കാനുള്ള സുസ്ഥിര പദ്ധതികളാണു കോട്ടയം അതിരൂപത രൂപം നല്‍കിയിരിക്കുന്നത്.
Image: /content_image/News/News-2018-09-13-03:30:03.jpg
Keywords: കോട്ടയ

8638
Category: 10
Sub Category:
Heading: സമര്‍പ്പിത ജീവിതത്തെ അപമാനിച്ച ബെന്യാമിനു ചുട്ട മറുപടിയുമായി കന്യാസ്ത്രീയുടെ പോസ്റ്റ്
Content: സമര്‍പ്പിത ജീവിതത്തെ അപമാനിച്ച എഴുത്തുകാരന്‍ ബെന്യാമിനു ചുട്ട മറുപടിയുമായി കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിഎംസി സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ നവ്യ ജോസ് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്. ബെന്യാമിന്‍ നിങ്ങൾക്കു തെറ്റി എന്ന ശീര്‍ഷകത്തോടെയാണ് സിസ്റ്ററിന്റെ പോസ്റ്റ്. സുരക്ഷിതത്വത്തിന്റെ നടുവിൽ നിന്നും അരക്ഷിതത്വത്തിന്റെ നടുവിലേയ്ക്ക്, ആത്മധൈര്യത്തോടും ചങ്കുറപ്പോടും കൂടി ഇറങ്ങി തിരിച്ചതും, ഇന്നും ആത്മസംതൃപ്തിയോടെ ജീവിക്കുന്നതും, തങ്ങളെ സംരക്ഷിക്കാൻ മാർപാപ്പായും മെത്രാൻമാരും വൈദികരും നാട്ടുകാരും നിയമ വ്യവസ്ഥയും ഉണ്ടെന്ന ഉറപ്പിലല്ലായെന്നും മറിച്ച്, ജീവിതത്തിലും മരണത്തിലും മരണാനന്തരവും സംരക്ഷിക്കാൻ, ജീവൻ നൽകി തനിക്കു വേണ്ടി നിലനിൽക്കുന്ന ക്രിസ്തുവിന്റെ സ്നേഹം ആത്മാവിന്റെ അന്തരാളങ്ങളിൽ ബലമായി - അഗ്നിയായി ആളിക്കത്തുന്നതു കൊണ്ടു മാത്രമാണെന്ന് സിസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമര്‍പ്പിത ജീവിതത്തിന്റെ നന്മയും വിശുദ്ധിയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സിസ്റ്ററുടെ പോസ്റ്റ്. #{red->none->b-> സിസ്റ്റര്‍ നവ്യ ജോസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം }# "തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും, കൊന്നു തള്ളാനുമല്ല ദൈവം നിങ്ങൾക്ക് ഒരു പെൺകുട്ടിയെ തന്നതെന്നു ഓർമിക്കണം. തിരുവസ്ത്രം അണിയിച്ച സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ, അവരെ തിരിച്ചു വിളിച്ചു വീട്ടിൽ കൊണ്ട് വന്നു നിറുത്തണം " എന്ന എഴുത്തുകാരൻ ബെന്യാമിന്റെ പരാമർശത്തെ അഗ്നി ച്ചിറകുള്ള വാക്കുകളായി social media പ്രചരിപ്പിക്കുന്നത് ഈ പാവം കന്യാസ്ത്രീയും കാണുവാൻ ഇടയായി. കന്യാസ്ത്രീകളായ പെൺമക്കളെ കുറിച്ച് നിങ്ങൾ ഓരോരുത്തരും കാണിക്കുന്ന വലിയ കരുതലും പരിഗണനയും ഈ ദിനങ്ങളിൽ കൺകുളിർക്കെ കാണുകയായിരുന്നു. ഒരുപാട് ഒരുപാട് നന്ദി......... ജനിപ്പിച്ചു വളർത്തിയ മാതാപിതാക്കളെയും, സ്വന്തം സഹോദരങ്ങളെയും, ജനിച്ച വീടും, കളിച്ചു വളർന്ന ജന്മദേശവും വിട്ട്, വിളിച്ചവന്റെ (യേശു ക്രിസ്തു )പിന്നാലെ, അയയ്ക്കപ്പെടുന്ന ദേശങ്ങളിലേക്കു കൂടു വിട്ട്, കൂടു മാറി പറക്കുമ്പോൾ... ...ആർക്കു വേണ്ടി സ്വന്തമായതെല്ലാം ത്യജിച്ചുവോ, നേട്ടങ്ങൾ എല്ലാം നിഷേധിച്ചുവോ, അവരുടെ മനസ്സിൽ ഞങ്ങളെ കുറിച്ച് വലിയ കരുതലും സ്നേഹവും ഉണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും ധന്യതയുടെ നിമിഷങ്ങൾ തന്നെ ആണ്. എന്നാൽ പ്രിയപ്പെട്ട ബെന്യാമിൻ, താങ്കൾക്കു തെറ്റി.... സുരക്ഷിതത്വത്തിന്റെ നടുവിൽ നിന്നും അരക്ഷിതത്വത്തിന്റെ നടുവിലേയ്ക്ക്, ഞങ്ങൾ ആത്മധൈര്യത്തടും ചങ്കുറപ്പോടും കൂടി ഇറങ്ങി തിരിച്ചതും, ഇന്നും ആത്മസംതൃപ്തിയോടെ ജീവിക്കുന്നതും , ഞങ്ങളെ സംരക്ഷിക്കാൻ മാർപ്പാപ്പായും മെത്രാൻമാരും വൈദികരും നാട്ടുകാരും നിയമ വ്യവസ്ഥയും ഉണ്ടെന്ന ഉറപ്പിലല്ല. മറിച്ച്, ജീവിതത്തിലും മരണത്തിലും മരണാനന്തരവും എന്നെ സംരക്ഷിക്കാൻ , ജീവൻ നൽകി എനിക്കു വേണ്ടി നിലനിൽക്കുന്ന ക്രിസ്തുവിന്റെ സ്നേഹം ആത്മാവിന്റെ അന്തരാളങ്ങളിൽ ബലമായി - അഗ്നിയായി ആളിക്കത്തുന്നതു കൊണ്ടു മാത്രമാണ് . തെമ്മാടികളായ അച്ചന്മാർക്ക്, കൂത്താടി രസിക്കാനും കൊന്നു തള്ളാനും വേണ്ടി, വിട്ടു കൊടുക്കാനുള്ള ഒരു ശരീരം ഞങ്ങൾക്ക് ഇല്ല. മറിച്ച് അൾത്താരക്ക് മുമ്പിൽ - ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭാ കൂട്ടായ്മയുടെ മുന്നിൽ നിശ്ചയദാർഢ്യത്തോടെ , പൂർണ അറിവോടെയും സമ്മതത്തോടെയും ഞങ്ങൾ സ്വയം നടത്തിയ വ്രതവാഗ്ദാനം അതിന്റെ പൂർണതയിൽ ജീവിച്ച്, ഈ ലോകത്തിലും വരാനിരിക്കുന്ന സ്വർഗീയ ജീവിതത്തിലും ഞങ്ങളെയും ക്രിസ്തുവിനെയും തമ്മിൽ ബന്ധപ്പിക്കുന്ന ആത്മീയ ജീവിതത്തിന്റെ പൂർണത നുകരാൻ ഞങ്ങൾ ചെക്കെറുന്ന, ദൈവം കുടി കൊള്ളുന്ന ആലയം ആണ് ഈ ശരീരം. ഈ വ്രതശുദ്ധി എനിക്കു എന്റെ മണവാളൻ ആയ ക്രിസ്തുവിനോടുള്ള വിശ്വസ്‌തതയാണ്. ലൗകീക സുഖങ്ങളുടെ മാസ്മരികതയിൽ ആടിതിമർക്കുന്ന ഈ ന്യൂജെൻ യുഗത്തിൽ ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തത്, ഞങ്ങൾ അന്ധരും, മൂകരും, ബുദ്ധിയില്ലാത്തവരും ആയതു കൊണ്ടല്ല. അതി ശ്രേഷ്ഠമായ നിധി നേടാൻ ആകർഷകമായതും, സാധ്യമായതും വേണ്ടാ എന്നു വയ്ക്കാൻ ലഭിച്ച തന്റേടവും ആത്മ ധൈര്യവും ദീർഘ വീക്ഷണവുമാണ് ഞങ്ങളെ ഇതിനു പ്രാപ്തിയുള്ളവരാക്കിയത്. അതിനാൽ തന്നെ തോന്നുന്നവർക്കൊക്കെ കയറി നിരങ്ങാൻ പറ്റുന്ന ഇടം ആയി സ്വന്തം ശരീരത്തെ അധ:പതിപ്പിക്കാതെ കാത്തു സുക്ഷിക്കാൻ തക്ക വിധം എങ്ങനെ ജീവിതം ക്രമപ്പെടുത്തണമെന്ന് ഞങ്ങൾക്ക് അറിയാം. വിവേകത്തോടും, വ്യക്തമായ ധാർമിക കാഴ്ചപ്പാടുകളോടും, വ്യക്തിത്വ സമഗ്രതയോടെയും ജീവിക്കുന്ന ഒരു സന്യാസിനിക്കും ഇന്നു വരെ നീതിക്കു വേണ്ടി തെരുവിൽ ഇരിക്കാൻ ഇടവന്നിട്ടില്ല. കാരണം അസഭ്യമായ നോട്ടത്തെയും , വാക്കുകളെയും, സ്പർശനത്തെയും, സാഹചര്യങ്ങളെയും തിരിച്ചറിയാനും ഒഴിവാക്കാനുമുള്ള ശേഷി ഏതൊരു സ്ത്രീക്കും ജന്മസിദ്ധമാണ്. അത് ഒരു ഭരണ ഘടനയോ, മത സാംസ്‌കാരിക നേതൃത്വങ്ങളോ ഞങ്ങൾക്ക് ഉറപ്പു വരുത്തേണ്ടതല്ല. മറിച്ചു സ്ത്രീക്ക് സ്ത്രീയോട് തന്നെയുള്ള പവിത്രമായ സമീപനത്തിൽ നിന്നും ഉളവാകുന്ന പ്രകൃതിദത്തവും ദൈവീകവുമായ ഒരു കഴിവാണത്. അല്ലയോ പുരുഷന്മാരെ ധാർമിക ബോധവും ചങ്കുറപ്പുമുള്ള ഏതെങ്കിലും സ്ത്രീയെ മ്ലേശ്ചമായ വികാരങ്ങളോടെ നോക്കുവാനോ സമീപിക്കുവാനോ സ്പർശിക്കുവാനോ നിങ്ങൾക്കു കഴിയുമോ? ഇല്ല നിങ്ങൾക്ക് അതിനു കഴിയില്ല..... ഇവിടെയാണ് ഞങ്ങൾ ഞങ്ങളുടെ സുരക്ഷിതത്വത്തിന്റെ ആഴം ഞങ്ങളിൽ തന്നെ തിരിച്ചറിയുന്നതു...... എല്ലാറ്റിനും ഉപരി ഞാൻ ക്രിസ്തുവിന്റെ മണവാട്ടി ആയതിനാൽ മറ്റാരേക്കാളും ഉപരി അവൻ എനിക്ക് വേണ്ടി നിലനിൽക്കുക തന്നെ ചെയ്യും എന്നതിലുപരി എനിക്കു മറ്റൊരു ശരണവുമില്ല. അതിനാൽ എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്കും സഹോദരി സഹോദരന്മാർക്കുമായി ബെന്യാമിന്റെ വാക്കുകൾ ഞാൻ ഇവിടെ തിരുത്തികുറിക്കുന്നു.... മാതാപിതാക്കളെ നിങ്ങൾ ഭയപ്പെടേണ്ട...... തെമ്മാടികളും, സാമൂഹിക വിരുദ്ധരും, മതവിരോധികളും, വൈദീകരും, മെത്രാൻമാരും എത്ര ശ്രമിച്ചാലും ഈ പവിത്ര ശരീരം മലിനമാക്കാനോ കൊല ചെയ്യാനോ കഴിയില്ല. എന്നാൽ എന്റെ കണ്ണിലെ വിശുദ്ധി മങ്ങുമ്പോൾ.. .. എന്റെ ഉള്ളിലെ ആത്മീയ സ്നേഹത്തിന്റെ അഗ്നി അണയുമ്പോൾ..... എന്റെ പവിത്ര ശരീരം വിലമതിക്കുവാൻ എന്നിൽ തന്നെ എനിക്കു കഴിയാതെ വരുമ്പോൾ...... ആർക്കും ഈ ശരീരം യഥേഷ്ടം കൂത്താടി രസിക്കാൻ പറ്റും. അതിനാൽ ഞങ്ങളെ ജീവനോടെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളെ വീടുകളിലേക്ക് അല്ല തിരികെ കൊണ്ട് പോകേണ്ടതു, മറിച്ചു സ്നേഹത്തിന്റെ പൂർണ്ണതയായ ക്രിസ്തുവിന്റെ ചങ്കിലേയ്ക്ക് നിങ്ങൾ ഞങ്ങളെ നിരന്തരം ചേർത്തു വയ്ക്കണം....... ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കണം...... അപ്പോൾ ഞങ്ങളും ജീവിക്കും വിശുദ്ധിയ്ക്കു വേണ്ടി ഉള്ള അതീവ ദാഹത്തോടെ, ആർക്കും തരാൻ പറ്റാത്ത ഹൃദയ ആനന്ദത്തോടെ, ആരും കൊതിക്കുന്ന ആത്മീയ വശ്യതയോടെ, അവിടെ ഞങ്ങൾക്കു മരണത്തെ ഭയമില്ല....... കാരണം ഞങ്ങൾ മരിക്കുന്നെങ്കിൽ അത് വിശുദ്ധിക്കു വേണ്ടി ആയിരിക്കും, വിശുദ്ധിയുടെ സൗരഭ്യത്തോടെ ആയിരിക്കും. നീതി കിട്ടാതെ ആയിരിക്കില്ല നീതിയുടെ പൂർണ്ണതയോടെ ആയിരിക്കും. നിങ്ങൾക്ക് ഈ വാക്കുകളുടെ ആഴം ഗ്രഹിക്കാനാവും എന്ന് ഞങ്ങൾക്കറിയാം എന്നാൽ എന്തിനും ഏതിനും ലൗകീകതയുടെ അഭ്രപാളികളിൽ ഉത്തരം തിരയുന്ന നമ്മുടെ പൊതു സമൂഹത്തിനു ഈ വാക്കുകളിലെ അഗ്നി എത്ര മാത്രം അനുഭവിക്കാൻ കഴിയുമെന്ന് അറിയില്ല..... എങ്കിലും അതിൽ പരാതി ഇല്ല..... ഞങ്ങൾ സുരക്ഷിതരാണ്... സ്നേഹപൂർവ്വം Sr. Navya Jose CMC
Image: /content_image/News/News-2018-09-13-04:28:23.jpg
Keywords: സമര്‍പ്പിത

8639
Category: 1
Sub Category:
Heading: ചൈനയില്‍ ഓണ്‍ലൈന്‍ വഴിയുള്ള സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
Content: ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ സകല പരിമിതികളും ലംഘിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി പുതിയ നടപടി. ഓണ്‍ലൈന്‍ വഴിയായുള്ള എല്ലാവിധ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് (SARA) ആണ് നിയമത്തിന്റെ കരടുരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശ്വാസപരമായ ചടങ്ങുകളുടെ തല്‍സമയ പ്രക്ഷേപണം, പ്രാര്‍ത്ഥനകള്‍, സുവിശേഷ പ്രഘോഷണം തുടങ്ങി സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്നതിനു വരെ നിയമത്തില്‍ വിലക്കുണ്ട്. മതപരമായ വെബ്സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതിനും ഗവണ്‍മെന്റിന്റെ അനുവാദം ആവശ്യമാണ്. ‘മതപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍’ എന്ന തലക്കെട്ടോടെ ചൈന സര്‍ക്കാരിന്റെ നിയമപരമായ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള വെബ്സൈറ്റിലാണ് പുതിയ നിയമങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ നിയമത്തെ കുറിച്ചുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള കരട് രൂപമെന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും മുന്‍ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇത് തന്നെയാണ് നിയമം. 5 അധ്യായങ്ങളിലും 35 പട്ടികകളിലുമായി കൊടുത്തിട്ടുള്ള പുതിയ നിയമത്തില്‍ ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയും, സര്‍ക്കാരിന്റെ ഔദ്യോഗിക മതനയത്തിനെതിരേയുമുള്ള നേരിയ വിമര്‍ശനം പോലും വിലക്കപ്പെട്ടിരിക്കുകയാണ്. വിശ്വാസപരമായ ചടങ്ങുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്കൂളുകള്‍ക്കും സംഘടനകള്‍ക്കും സ്വന്തം ആഭ്യന്തര നെറ്റ്വര്‍ക്കില്‍ മാത്രമേ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുകയുള്ളൂ, ഇത് കാണുന്നതിനു യൂസര്‍ നെയിമും പാസ് വേര്‍ഡും ആവശ്യമാണ് താനും. ഓണ്‍ലൈന്‍ വഴിയായുള്ള സുവിശേഷ പ്രഘോഷണം തടയുക എന്നത് മാത്രമാണ് പുതിയ നിയമത്തിന്റെ പിറകിലെ ലക്ഷ്യമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഭൂരിഭാഗം പേരും വിലയിരുത്തുന്നു. ഇതുവഴി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസത്തോടുള്ള ആഭിമുഖ്യത്തെ തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചൈനയില്‍ നിന്നും ഓരോ ദിവസവും പുതിയ പുതിയ മതസ്വാതന്ത്ര്യ ലംഘന വാര്‍ത്തകളാണ് പുറത്തുവരുന്നതെങ്കിലും ലോകത്തില്‍ ക്രൈസ്തവ വിശ്വാസം ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ക്രൈസ്തവ വിശ്വാസത്തിന് ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന വന്‍ സ്വീകാര്യതയും, പ്രചാരണവും ഭരണകൂടത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. 2030-ല്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-09-13-04:50:06.jpg
Keywords: ചൈന, ചൈനീ

8640
Category: 18
Sub Category:
Heading: ജലന്ധര്‍ വിഷയത്തില്‍ പ്രസ്താവനയുമായി കെസിബിസി
Content: കൊച്ചി: ജലന്ധര്‍ വിഷയത്തില്‍ പോലീസ് നിയമാനുസൃതം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതി നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ ശിക്ഷിക്കട്ടെയെന്നും ഇതിനിടെ മാധ്യമങ്ങള്‍ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മികവും അനധികൃതവുമാണെന്നും കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെസിബിസി). ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണ വിഷയത്തില്‍ കത്തോലിക്കാസഭ ആരെയും വിധിക്കുന്നില്ലായെന്നും ആരെയും നീതീകരിക്കുന്നുമില്ലെന്നും കെസിബിസി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ രേഖപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയ്ക്കനുസരിച്ചു ചാനല്‍ ചര്‍ച്ചകള്‍ നടത്തുന്ന ചില മാധ്യമങ്ങളുടെ ഗൂഢലക്ഷ്യം നിഷ്പക്ഷമതികള്‍ മനസിലാക്കുന്നുണ്ട്. അന്വേഷണോദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും അതിനിടെ കത്തോലിക്കാസഭയെ കല്ലെറിയാനും നടത്തുന്ന സമരങ്ങള്‍ തികച്ചും അപലപനീയമാണ്. നിഷ്പക്ഷമായ അന്വേഷണമല്ല ബിഷപ്പ് ഡോ. ഫ്രാങ്കോയുടെ അറസ്റ്റാണ് സമരക്കാരുടെ താത്പര്യമെന്നു തോന്നുന്നു. സമരക്കാരും അനുകൂലികളും സമ്മര്‍ദ്ധ തന്ത്രം ഉപേക്ഷിച്ച് നിഷ്പക്ഷമായും കാര്യക്ഷമമായും അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ പോലീസിനെ അനുവദിക്കുകയാണ് വേണ്ടതെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസ്താവനയില്‍ രേഖപ്പെടുത്തി.
Image: /content_image/News/News-2018-09-13-05:52:33.jpg
Keywords: ജലന്ധര്‍

8641
Category: 1
Sub Category:
Heading: കന്ധമാൽ ക്രെെസ്തവ കൂട്ടക്കൊല: അന്വേഷണം കടലാസില്‍ ഒതുങ്ങി
Content: കന്ധമാൽ: ഒറീസയിലെ കന്ധമാൽ ക്രെെസ്തവർക്കെതിരെ കലാപം അഴിച്ചുവിട്ടവർക്കെതിരെ സുപ്രീംകോടതി നിർദേശിച്ചിട്ടും അന്വേഷണം ആരംഭിച്ചില്ല എന്ന ആരോപണം ശക്തമാകുന്നു. കലാപത്തിന്റെ ഇരകളായവർക്കു വേണ്ടി പോരാടുന്ന ഫാ. അജയ് സിങ് കന്ധമാൽ കലാപം നടന്ന് പത്തു വർഷം പൂർത്തിയായതിന്റെ ഒാർമയ്ക്കായി ഒറീസയിൽ നടന്ന ചടങ്ങിൽ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരിന്നു. സുപ്രീം കോടതിയുടെ ഉത്തരവ് ഇറങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല എന്നാണ് അദ്ദേഹം വിഷയത്തില്‍ പ്രസ്താവന നടത്തിയത്. ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. കലാപത്തിൽ നൂറോളം ക്രെെസ്തവർ കൊല്ലപ്പെട്ടു. മുന്നുറോളം ദേവാലയങ്ങളും, മൂവായിരത്തോളം ക്രെെസ്തവ ഭവനങ്ങളും ആക്രമിക്കപ്പെട്ടു. അൻപത്താറായിരത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെട്ടു. കലാപത്തിൽ പങ്കെടുത്തുവെന്ന് കരുതപ്പെട്ട ആറായിരത്തിനാനൂറ്റിതൊണ്ണൂറ്റിയഞ്ച് ആളുകളെ അറസ്റ്റ് ചെയ്യുകയും, എണ്ണൂറ്റി ഇരുപത്തിയേഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ വെറും എഴുപത്തിയെട്ടു പേരെ മാത്രമാണ് കുറ്റവാളികളായി അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്മേലാണ് രണ്ടു വർഷം മുൻപ് സുപ്രീംകോടതി ഒരു അന്വേഷണത്തിന് ഉത്തരവിട്ടത്. അക്രമത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരവും കുറവാണ് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ടാക്കൂറിന്റെ വിധിയിൽ പറഞ്ഞിരുന്നു. എന്നാല്‍ നാളിതുവരെ നടപടിയുണ്ടായിട്ടില്ല. ക്രെെസ്തവരെ ആക്രമിക്കാൻ ചില ആളുകൾ ആസൂത്രണം ചെയ്തതാണ് കന്ധമാൽ സംഭവം എന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്നിവേശ് പറഞ്ഞിരിന്നു. മതപരമായ ധ്രൂവീകരണം തുടർന്നാൽ ഇനിയും കന്ധമാൽ ആവർത്തിക്കപ്പെടുമെന്നും, കലാപത്തിന്റെ ഇരകളായവർക്ക് നീതി ലഭിക്കില്ലായെന്നുമാണ് സ്വാമി അഗ്നിവേശ് മുന്നറിയിപ്പ് നൽകിയത്.
Image: /content_image/News/News-2018-09-13-11:32:25.jpg
Keywords: കന്ധമാൽ

8642
Category: 1
Sub Category:
Heading: സിറിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതി; കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു
Content: ഡമാസ്ക്കസ്: സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന വിമതപോരാളികള്‍ നടത്തിയ ബോംബാക്രമണത്തില്‍ പതിനഞ്ചില്‍ താഴെ പ്രായമുള്ള 5 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. സിറിയയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ എംഹാര്‍ദ്ദെയിലാണ് ബോംബാക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.30-നായിരുന്നു ആക്രമണം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹുമന്‍ റൈറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വാരാന്ത്യമായതിനാല്‍ ഗ്രാമത്തില്‍ തിരക്കേറിയ സമയത്തായിരുന്നു ബോംബുകള്‍ പതിച്ചത്. ആക്രമണമുണ്ടാകുമ്പോള്‍ നിരവധി കുട്ടികള്‍ തെരുവുകളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച 12 പേരില്‍ 3 കുട്ടികള്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. അവരുടെ അമ്മയും അമ്മൂമ്മയും കൊല്ലപ്പെട്ടു. വിമതപോരാളികളുടെ നിയന്ത്രണത്തിലുള്ള നിരവധി ഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് എംഹാര്‍ദ്ദെ. സിറിയന്‍ യുദ്ധത്തില്‍ ഭവനരഹിതരായ ആയിരകണക്കിന് പേര്‍ക്ക് അഭയം നല്‍കിയ ഗ്രാമമാണ് ഇത്. ഇതിനു മുന്‍പും ഈ ഗ്രാമത്തില്‍ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിമതസംഘടനയായ ജെയ്ഷ് അല്‍-ഇസ്സായായിരുന്നു ഈ ആക്രമണങ്ങളുടെ പിന്നില്‍. കഴിഞ്ഞ വര്‍ഷവും ഈ ഗ്രാമം ഒരു കടുത്ത ആക്രമണത്തിനിരയായിരുന്നു. അല്‍ ക്വയിദയുമായി ബന്ധമുള്ള വിമത സംഘടനയായ ജുണ്ട് അല്‍-അക്സായാണ് തന്ത്രപരമായി പ്രാധാന്യമുള്ള എംഹാര്‍ദ്ദെയില്‍ ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ അനുകൂല വാര്‍ത്താ മാധ്യമമായ അല്‍ മസ്ദാര്‍ ന്യൂസ് പറയുന്നത്. കൊല്ലപ്പെട്ട പന്ത്രണ്ട് പേരില്‍ 2 പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. ഗ്രാമത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും പൊട്ടാത്ത ബോംബുകള്‍ക്ക് വേണ്ടിയുള്ള പരിശോധനകള്‍ നടന്നുവരികയാണ്. കൊല്ലപ്പെട്ടവരില്‍ 10 പേരുടെ സംസ്കാര ചടങ്ങുകള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ്ജ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടങ്ങിയ ശവപ്പെട്ടികളും ചുമലില്‍ വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രയില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് തെരുവുകളില്‍ തടിച്ചു കൂടിയത്.
Image: /content_image/News/News-2018-09-13-12:42:24.jpg

8643
Category: 18
Sub Category:
Heading: മഞ്ഞുമ്മല്‍ ദേവാലയത്തിലെ തിരുവാഭരണങ്ങള്‍ കൈമാറി
Content: കളമശേരി: വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളിയിലെ തിരുസ്വരൂപത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. മാതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപങ്ങളില്‍ തിരുനാള്‍ ദിവസങ്ങളില്‍ അണിയിക്കുന്ന 25 പവന്‍ തൂക്കം വരുന്ന മാലകളാണു നല്‍കിയത്. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണമുപയോഗിച്ചാണു മാലകള്‍ പണിതത്. രണ്ടു തവണ മാത്രമേ ആഭരണങ്ങള്‍ രൂപത്തില്‍ അണിയിച്ചിരുന്നുള്ളൂ. ഇന്നലെ രാവിലെ മഞ്ഞുമ്മല്‍ ഇമ്മാക്കുലേറ്റ് കോണ്‍സെപ്ഷന്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന്‍ പള്ളി വികാരി ഫാ. വര്‍ഗീസ് കണിച്ചുകാട്ടില്‍നിന്ന് ആഭരണങ്ങള്‍ സ്വീകരിച്ചു. സഹവികാരി ഫാ. ജോസഫ്, ഫാ. ബിജു തണ്ണിക്കോട്ടില്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. മനുഷ്യനന്മയ്ക്കു വേണ്ടി യേശു പ്രവര്‍ത്തിച്ചതിന്റെ മാതൃക സഭയും പിന്തുടരുന്നതിനെ മന്ത്രി അഭിനന്ദിച്ചു.
Image: /content_image/India/India-2018-09-14-05:15:31.jpg
Keywords: സഹായ

8644
Category: 24
Sub Category:
Heading: സമര്‍പ്പിത ജീവിതത്തെ തേജോവധം ചെയ്യുന്നവര്‍ ഈ സത്യങ്ങള്‍ അറിയാതെ പോകരുത്
Content: ഫേസ്ബുക്കും മീഡിയയും നിറയെ കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്ന കഥകളാണ്. അതും പുരോഹിതന്മാർ ചൂഷണം ചെയ്യുന്ന കഥകൾ. അതുകൊണ്ട് കന്യാസ്ത്രീകളെക്കുറിച്ച് ചില കാര്യങ്ങൾ അങ്ങ് എഴുതാം എന്നു വച്ചു. ചില ചൂഷണ യാഥാർത്ഥ്യങ്ങൾ നിങ്ങളും അറിയട്ടെ. ആദ്യമായി “കന്യാസ്ത്രീ” എന്ന പേരു വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നു അറിയിക്കട്ടെ. പകരം “സന്യാസിനി” എന്നു വിളിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്. കാരണം, കന്യകകൾക്കു മാത്രമേ സന്യാസിനി ആകാവൂ എന്നൊരു നിയമം കത്തോലിക്കാസഭയിൽ ഇല്ല. വിവാഹം ചെയ്ത ശേഷം വിധവകളായ ധാരാളം ആളുകൾ കത്തോലിക്കാസഭയിൽ സന്യാസിനികൾ ആയിട്ടുണ്ട്. കുടുംബജീവിതത്തിന്റെ പ്രാരാബ്ദങ്ങൾ ഉള്ളവരെ, അതായത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാകാത്ത കുട്ടികൾ ഉള്ളവരെ, ഒക്കെ അനുവദിക്കാറില്ല എന്നു മാത്രം. ഇതു പറയുമ്പോൾ എന്റെ മനസിലേക്ക് ആദ്യമായി ഓടി വരുന്നത് വി. റീത്താ ആണു. വിവാഹം ചെയ്ത, രണ്ടു ആൺമക്കൾ ഉണ്ടായിരുന്ന ഒരു സ്ത്രീ ആയിരുന്നു അവർ. കേരളത്തിലെ ആദ്യകാല സന്യാസിനിമാർ ആയിരുന്ന മദർ ഏലീശായും വിവാഹം കഴിച്ച ആൾ ആയിരുന്നു. അതുപോലെ തന്നെ ആരാധനാമഠത്തിന്റെ സഹസ്ഥാപിക ഷന്താളമ്മയും വിവാഹശേഷം വിധവയായ ഒരു വ്യക്തി ആണ്. ചുരുക്കത്തിൽ സന്യാസിനി ആകുന്നവർ കന്യകയായിരിക്കണം എന്നൊരു നിർബന്ധം കത്തോലിക്കാസഭയിൽ ഇല്ല. എന്നാൽ സന്യാസിനി ആയ ശേഷം ബ്രഹ്മചര്യം കാത്തുസൂക്ഷിക്കണം. കാരണം ബ്രഹ്മചര്യം സന്യാസിനികൾ എടുക്കുന്ന വ്രതങ്ങളിൽ ഒന്നാണ്. ഇനി പറയാനുള്ളത് സന്യാസിനിമാർ എടുക്കുന്ന മറ്റൊരു വ്രതമായ ദാരിദ്രത്തെക്കുറിച്ചാണ്. ഇവിടെ പലരും സന്യാസിനിമാരെ വൈദികരുമായി താരതമ്യം ചെയ്യുന്നത് കണ്ടു. അത്തരം താരതമ്യങ്ങൾ അസ്ഥാനത്താണ്. വൈദികന്റെ ബദൽ ജീവിതമല്ല സന്യാസിനികളുടേത്. സന്യാസിനികൾക്കു ബദലായി കത്തോലിക്കാസഭയിൽ പുരുഷസന്യാസികളാണു ഉള്ളത്. സന്യാസികൾക്കും സന്യാസിനികൾക്കും സ്വകാര്യസ്വത്തുക്കൾ പാടില്ല എന്നാണു പൊതുവിലുള്ള നിയമം. അതു അവരുടെ ദാരിദ്രവ്രതത്തിന്റെ ഭാഗം ആണ്. അതുകൊണ്ടാണു കോളേജിൽ ജോലി ചെയ്യുന്ന സന്യാസിനി ആയാലും ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ സിസ്റ്റർ ആയാലും അവരുടെ ശമ്പളം സഭയിലേക്ക് പോകുന്നത്. ശ്രദ്ധിക്കുക, ഇവിടെ സഭ എന്നു പറയുന്നത് അവരുടെ കോൺഗ്രിഗേഷൻ ആണ്. അല്ലാതെ പൊതുസഭ അല്ല. അങ്ങനെ ഉയർന്നജോലി ചെയ്യുന്ന സഹോദരിമാർക്കും അവരുടെ മഠങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്ന സഹോദരിമാർക്കും ഒരേ അലവൻസ് ആണു ലഭിക്കുക. ഈ അലവൻസിനപ്പുറം അവരുടെ ഭക്ഷണം, വസ്ത്രം, മരുന്ന്... തുടങ്ങി സ്വകാര്യ ആവശ്യങ്ങൾക്കും ഉള്ള പണവും മഠത്തിൽ നിന്നു അവർക്ക് ലഭിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് അവരുടെ സന്യാസസമൂഹത്തിലെ അംഗങ്ങൾ എല്ലാവരും സഹോദരിമാർ ആണെന്ന ബോധ്യത്തിൽ നിന്നാണ്. നമ്മുടെ വീടുകളിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്കൊ സ്ത്രീകൾക്കൊ അവരുടെ ശമ്പളം അവരുടേതായ രീതിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നാം ശാഠ്യം പിടിക്കാറുണ്ടോ? അപ്പോൾ പിന്നെ നമ്മുടെ കുടുംബങ്ങളേക്കാളും ഉയർന്ന സാഹോദര്യബോധം പുലർത്തണം എന്നു കരുതുന്ന സന്യാസസഹോദരങ്ങൾക്ക് അവരുടെ വരുമാനം എല്ലാവർക്കും ത്യല്യമായി ഉപയോഗിക്കുവാനുള്ള അവകാശമില്ലേ? ഇനി ഈ രീതി വചനാധിഷ്ടിതമാണോ എന്നു ചോദിച്ചാൽ .. ആണു എന്ന് പറയണം. കാരണം അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്ന ആദിമക്രൈസ്തവസമൂഹത്തിന്റെ രീതിയാണത്. ആവശ്യമുള്ളവർക്ക് ആവശ്യത്തിനനുസരിച്ച് കൊടുക്കുക. സന്യാസിനിമാർക്ക് മാത്രമല്ല, സന്യാസവൈദികർക്കും സന്യാസസഹോദരന്മാർക്കും ഈ രീതിയാണു നിലവിലുള്ളത്. ഇവിടെയാണു ഇടവകവൈദികരുമായി സന്യാസിനിമാരെ താരതമ്യപ്പെടുത്തുന്നതിലുള്ള പൊരുത്തക്കേട് വ്യക്തമാകുന്നത്. സന്യസ്ഥരിൽ നിന്നു വ്യത്യസ്തമായി പൊതുസ്വത്തുക്കൾ എന്ന കാഴ്ചപ്പാട് ഇടവകവൈദികർക്ക് ഇല്ല. ഇടവകയിലെ വൈദികരിൽ ഭൂരിഭാഗവും സമൂഹമായി വസിക്കുന്നവരുമല്ല. പൊതുസ്വത്തുക്കൾ ഇല്ലാത്തതിനാൽ തന്നെ സ്വകാര്യചിലവുകൾ മുഴുവനും അവർ സ്വന്തമായി വഹിക്കണം. അത് ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ, മരുന്നാകട്ടെ, ചാരിറ്റിക്കു കൊടുക്കുന്ന പണമാകട്ടെ, വാഹനമാകട്ടെ, അതിലൊഴിക്കുന്ന പെട്രോളാകട്ടെ.. അങ്ങനെ എന്തും. പഠനത്തിനുപോലും അവരിൽ പലരും സ്വന്തമായി പണം മുടക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണു അവർക്ക് സ്വകാര്യസ്വത്തിനു അവകാശമുള്ളതും. ഇടവകവൈദികർക്ക് ദാരിദ്രവ്രതം ഇല്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്നാൽ കോളേജിൽ ജോലി ചെയ്യുന്നവർ, ആശുപത്രിയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരുടെ ശമ്പളം അവരുടെ സ്വകാര്യസ്വത്തിലേക്കല്ല പോകുന്നത് എന്നതും ശ്രദ്ധിക്കണം. ഓരോ രൂപതകൾക്കും ഇതു സംബന്ധിച്ച് ഓരോ പോളിസികൾ ആണുള്ളത്. പ്രധാനമായും ഇടവക വൈദികരുടെ വരുമാനം എന്നു പറയുന്നത് അവർക്ക് രൂപതയിൽ നിന്നു ലഭിക്കുന്ന അലവൻസായിരിക്കും. (അതല്ലാതെ ചിലർ കരുതുന്നതുപോലെ നേർച്ചപ്പെട്ടിയിലെ കാശോ സന്യാസിനികൾ ജോലി ചെയ്യുന്ന പണമോ ഒന്നും വൈദികരെടുക്കാറില്ല.) ഇനി ചർച്ചക്കു വന്നിരിക്കുന്ന മറ്റൊരു പ്രധാനകാര്യം വൈദികരുടെ ഡ്രസ് കോഡും സന്യസ്ഥരുടെ ഡ്രസ് കോഡും ആണ്. ഇടവക വൈദികരിൽ കുറെയധികം പേരെങ്കിലും ഇപ്പോൾ യാത്രചെയ്യുമ്പോഴും മറ്റും ളോഹ ധരിക്കാറില്ല. സത്യമാണ്. അതിനു പ്രധാനകാരണം – അതു ഉപയോഗിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ആണ്. ദിവസവും ധാരാളം യാത്ര ചെയ്യുന്നവരാണു പല വൈദികരും. നമ്മുടെ നിരത്തിലൂടെ ഒരു ദിവസം വെള്ള ളോഹയും ഇട്ട് യാത്ര ചെയ്ത ശേഷം തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ഒന്നു ആലോചിച്ച് നോക്കൂ. എല്ലാദിവസവും ഇതു കഴുകാൻ വൈദികർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എത്ര വലുതാണു എന്നറിയാമോ? എന്നാൽ ഇത്രയധികം യാത്രകൾ സന്യാസിനിമാർ നടത്താറില്ല. അതിനാൽ തന്നെ അവർക്ക് ഹാബിറ്റ് ധരിക്കുന്നതിനു വലിയ ബുദ്ധിമുട്ടുമില്ല. അവരിൽ തന്നെ ധാരാളം യാത്ര ചെയ്യുന്ന സന്യാസിനിമാർ ഹാബിറ്റ് മാറ്റിവച്ച് സാധാരണ ഡ്രസിൽ യാത്ര ചെയ്യുന്നത് നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്? അപ്പോൾ പറഞ്ഞുവരുന്നത് സന്യാസിനിമാരുടെ ഡ്രസ് കോഡിനെക്കുറിച്ചാണ്. സത്യത്തിൽ ഡ്രസ് കോഡുകൾ തീരുമാനിക്കുന്നത് അവർ അംഗമായിരിക്കുന്ന കോൺഗ്രിഗേഷനുകൾ ആണ്. അതിൽ പുരുഷന്മാരായ വൈദികർക്ക് വലിയ റോൾ ഒന്നും ഇല്ല. ചില കോൺഗ്രിഗേഷനുകൾ ഹാബിറ്റുകൾ ധരിക്കാൻ ആഗ്രഹിക്കുന്നു, മറ്റു ചിലർ സാരി ധരിക്കാൻ ആഗ്രഹിക്കുന്നു. ഇനിയും ചിലർ ചുരിദാർ ധരിക്കുന്നവർ ആണ്. സാരിയിലും ചുരിദാറിലും ഒരേ കളർ തിരഞ്ഞെടുക്കുന്നവരും വ്യത്യസ്ത കളറുകൾ തിരഞ്ഞെടുക്കുന്നവരുമൊക്കെ ഉണ്ട്. ഡ്രസ് കോഡ് എന്തായാലും അതു അവരവർ ആയിരിക്കുന്ന കോൺഗ്രിഗേഷന്റെ നിയമങ്ങൽക്കു അനുസരിച്ചായിരിക്കണം എന്നു മാത്രം. ഇനി ഇങ്ങനെ കഠിനമായ നിയമങ്ങൾ ഇല്ലാത്ത സെക്യുലർ കോൺഗ്രിഗേഷനുകളും സഭയിൽ സ്ത്രീകൾക്കായുണ്ട്. സ്വകാര്യസ്വത്ത്, ആഭരണങ്ങൾ, ഇഷ്ടപ്പെട്ട ഡ്രസുകൾ എന്നിവയൊക്കെ ഇതുപോലെ സെക്യുലർ കോൺഗ്രിഗേഷനുകളിൽ അനുവദനീയവും ആണ്. ഇപ്പോൾ സന്യാസിനിമാരുടെ ജീവിതത്തെക്കുറിച്ച് കുറച്ചൊക്കെ വ്യക്തത വന്നുവെന്ന് കരുതുന്നു. ഒരു സന്യാസിനി അവളുടെ ജീവിതം തിരഞ്ഞെടുക്കുന്നത് കേവലം ലൌകിക നീതി-ന്യായ-അന്യായങ്ങളുടെ കണക്കിലല്ല, മറിച്ച് ലോകത്തിലെ സകല സ്നേഹത്തിനും വിലയിടാൻ കഴിയാത്ത ആത്മീയസ്നേഹത്തിന്റെ മുമ്പിലാണ്. ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് നിർത്താം. “ആത്മാഭിമാനമുള്ള മാതാപിതാക്കൾ പെണ്മക്കളെ കന്യാസ്ത്രീ ആക്കാൻ അയയ്ക്കില്ല” എന്നു വാദിക്കുന്നവരെ കണ്ടു. പെണ്മക്കൾക്കും സ്വാതന്ത്രം കൊടുക്കണമെന്നും അവർക്കു ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നുമൊക്കെ വാദിക്കുന്ന കൂട്ടരാണു ഇത്തരം പോസ്റ്റുകൾ ചെയ്തിരിക്കുന്നത് എന്നതാണു അതിലെ വിരൊധാഭാസം. വിവാഹത്തിനു മാത്രമല്ല, വിവാഹം ചെയ്യാതിരിക്കാനും ഒരാൾക്ക് സ്വാതന്ത്രമുണ്ട്. സന്യാസിനിയാകാനും ഒരാൾക്ക് സ്വാതന്ത്രമുണ്ട്. ജനസംഖ്യാനുപാതം കുറഞ്ഞതനുസരിച്ച് സന്യാസിനികൾ ആകാൻ തയാറാകുന്ന പെൺകുട്ടികളിൽ കുറവുണ്ടെന്നത് നേരു തന്നെയാണ്. പക്ഷെ ഇന്നു സന്യാസിനിമാർ ആകാൻ മുമ്പോട്ട് വരുന്ന പെൺകുട്ടികൾ മുമ്പുള്ളതിനേക്കാൾ ഉറച്ച തീരുമാനത്തോടെയാണു അതിനായി തയാറെടുക്കുന്നത്. അത് അവരുടെ സ്വതന്ത്രമായ തീരുമാനമാണ്. അതിനാൽ ആത്മാഭിമാനമുള്ള മാതാപിതാക്കൾ അതിനു തടസം നിൽക്കുകയല്ല, മറിച്ച് അങ്ങനൊരു അഭിരുചി ഉണ്ടെങ്കിൽ അവരെ സ്നേഹപൂർവ്വം അതിനനുവദിക്കുകയാണു ചെയ്യേണ്ടത്. കാരണം – നമ്മൂടെ ചുറ്റും നോക്കിയാൽ ചൂഷണങ്ങൾ അല്ല, സന്യാസിനിമാർ ചെയ്യുന്ന നന്മകൾ ആവും നമുക്ക് കാണാൻ സാധിക്കുക. അതും അവർക്ക് മാത്രം ചെയ്യാനാവുന്ന നന്മകൾ! എന്റെ ജീവിതത്തിൽ പ്രകാശം പരത്തിയ സന്യാസിനിമാർക്കെല്ലാം ഒരായിരം നന്ദിയോടെ, ഫാ. ബിബിൻ മഠത്തിൽ
Image: /content_image/News/News-2018-09-14-06:41:21.jpg