Content | കോട്ടയം: പ്രളയബാധിത പ്രദേശങ്ങളില്‍ നേതൃത്വം നല്‍കിയ കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തവും നേതൃത്വവും നല്‍കും. മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈദിക സമിതി പ്രതിനിധി യോഗം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും തങ്ങളുടെ ഒരു മാസത്തെ പ്രതിഫലം പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു നീക്കി വയ്ക്കുവാന്‍ നിര്‍ദേശിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവ വഴിയായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കല്‍, ഭവനനിര്‍മാണം, ഭവനപുനരുദ്ധാരണം, ശൗചാലയനിര്‍മാണം, ഉപവരുമാന മാര്‍ഗങ്ങളുടെ ലഭ്യമാക്കല്‍, കൃഷിപുനരുദ്ധാരണം, വിദ്യാഭ്യാസ സഹായം, അനുദിന ജീവിതസന്ധാരണത്തിനുള്ള സാന്പത്തിക സഹായം, വൈദ്യസഹായം, കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കാനുള്ള സുസ്ഥിര പദ്ധതികളാണു കോട്ടയം അതിരൂപത രൂപം നല്‍കിയിരിക്കുന്നത്. |