Contents
Displaying 8351-8360 of 25180 results.
Content:
8665
Category: 9
Sub Category:
Heading: സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 5മുതൽ 7 വരെ; ഫാ.നോബിൾ തോട്ടത്തിൽ, ബ്രദർ സന്തോഷ് കരുമത്ര എന്നിവർ നയിക്കും
Content: പരിശുദ്ധാത്മ കൃപയാൽ അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും യേശുവിൽ പുതുജീവനേകിയ സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന കുടുംബ നവീകരണ ധ്യാനം പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ. നോബിൾ തോട്ടത്തിൽ, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂർ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവർ നയിക്കും. ഒക്ടോബർ 5 മുതൽ 7 വരെ വെയിൽസിലെ കെഫെൻലിയിൽ നടക്കുന്ന ധ്യാനത്തിൽ കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവിൽ ശാക്തീകരിക്കുകവഴി ജീവിതവിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രെജിസ്റ്റർ ചെയ്യാം. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# സിബി മൈക്കിൾ 7931 926564 <br> ബെർളി തോമസ് 07825 750356
Image: /content_image/Events/Events-2018-09-17-05:18:45.jpg
Keywords: സെഹിയോ

8666
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലേക്കുള്ള ക്രെെസ്തവ സംഘത്തെ നയിക്കാന്‍ ഘാന മന്ത്രി
Content: അക്രാ: വിശുദ്ധ നാട്ടിലേക്കു തീർത്ഥാടനത്തിനായി പോകുന്ന ക്രെെസ്തവ സംഘത്തെ നയിക്കുവാന്‍ സന്നദ്ധനായി ഘാനയിലെ മന്ത്രി. ഈ വർഷം ഇസ്രായേൽ സന്ദര്‍ശിക്കാനായി തയാറെടുക്കുന്ന ഇരുനൂറോളം ആളുകളുടെ ക്രെെസ്തവ സംഘത്തിന് ഘാനയിലെ മതപരമായ കാര്യങ്ങൾക്കായുള്ള വകുപ്പ് മന്ത്രി സാമുവേൽ കോഫി അഹിയേവാണ് നേതൃത്വം നൽകുക. കഴിഞ്ഞ വർഷം മുതൽ സർക്കാർ സഹകരണത്തോടെയാണ് ക്രെെസ്തവർ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നത്. ഇസ്രയേലിൽ എത്തിയതിനു ശേഷം ബെെബിളിൽ പറഞ്ഞിരിക്കുന്ന ചരിത്ര സ്ഥലങ്ങളെല്ലാം തങ്ങൾ സന്ദര്‍ശിക്കുമെന്ന് സാമുവേൽ അഹിയേവ് വ്യക്തമാക്കി. വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന തീർത്ഥാടകർക്കായി സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന സഹകരണങ്ങൾക്ക് ക്രെെസ്തവ നേതാക്കൾ നന്ദി പറഞ്ഞു. ഘാനയുടെ ഇപ്പോഴത്തെ പ്രസിഡന്റായ നാനാ അക്കുഫോ അഡോ ഉറച്ച ക്രെെസ്തവ വിശ്വാസിയാണ്. 2016 ഡിസംബറിലാണ് നാനാ അക്കുഫിന്റെ പാർട്ടി ഘാനയിൽ അധികാരത്തിലേറിയത്.
Image: /content_image/News/News-2018-09-17-06:21:55.jpg
Keywords: വിശുദ്ധ നാട്ടി

8667
Category: 1
Sub Category:
Heading: ബ്രിട്ടണിൽ വചന പ്രഘോഷണം നടത്തുവാന്‍ അനുവദിക്കരുത്: ആവശ്യവുമായി മുസ്ലീം സംഘടന
Content: ലണ്ടൻ: ലോക പ്രശസ്ത വചന പ്രഘോഷകനും ബില്ലി ഗ്രഹാമിന്റെ മകനുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിനെ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം സംഘടന രംഗത്ത് എത്തിയത് വിവാദമാകുന്നു. വരുന്ന 21-ന് വടക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളില്‍ വെച്ച് നടക്കുവാനിരിക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ഹോപ്’ പരിപാടിയില്‍ പങ്കെടുത്ത് സുവിശേഷ പ്രഭാഷണം നടത്തുവാന്‍ ഫ്രാങ്ക്ലിന്‍ ഗ്രഹാമിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടണിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ (MCB) ആണ് രംഗത്ത് എത്തിയിരിക്കുന്നത്. മൂന്ന് പാര്‍ലമെന്റംഗങ്ങളും ഫ്രാങ്ക്ലിന്‍ ഗ്രഹാമിന് വിസ അനുവദിക്കരുതെന്ന ആവശ്യമുന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. വിദ്വേഷ പ്രഭാഷണമാണ് ഫ്രാങ്ക്ലിന്റേത് എന്നാണ് യൂറോപ്പിലെ വിവിധ മുസ്ലീം സംഘടനകളുടെ മാതൃസംഘടനയായ എംസിബി പറയുന്നത്. സ്വവർഗ്ഗാനുരാഗികളുടെ ബന്ധങ്ങൾക്കു എതിരെ ശക്തമായി ശബ്ദമുയർത്തിയ ആളാണ് ഫ്രാങ്ക്ലിന്‍. കഴിഞ്ഞ കാലങ്ങളില്‍ പൊതു നന്മക്ക് ചേരാത്തത് എന്ന കാരണം പറഞ്ഞുകൊണ്ട് നിരവധി പ്രഭാഷകരെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെന്നും, ഗ്രഹാമിന്റെ പ്രഭാഷണങ്ങളില്‍ മുസ്ലീം വിദ്വേഷം പ്രകടമാണെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം സംഘടനയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു എഴുത്തുകാരനായ റോബര്‍ട്ട് സ്പെന്‍സര്‍ രംഗത്തെത്തിയിട്ടുണ്ട്. ജിഹാദികളെക്കുറിച്ചും, ഇസ്ലാമിനേ കുറിച്ചും മുന്നറിയിപ്പ് തന്നതിനാല്‍ തന്നേയും, നിരവധി പേരെയും 5 വര്‍ഷത്തേക്ക് ബ്രിട്ടണില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ കാര്യം സ്പെന്‍സര്‍ 'ജിഹാദി വാച്ച്' എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തി. ഇസ്ലാമിക ഭീകരതക്കും, ശരിയത്ത് നിയമത്തിനും എതിരാണ് എന്ന കാരണത്താല്‍ മാര്‍ട്ടിന്‍ സെല്‍നര്‍, ബ്രിട്ടാനി പെറ്റിബോനെ, ലോറന്‍ സതേണ്‍, ലുട്സ് ബാച്ച്മാന്‍ തുടങ്ങിയവര്‍ക്ക് ബ്രിട്ടണില്‍ പ്രവേശനം നിഷേധിച്ചതിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ജിഹാദി ഭീകരതയേ എതിര്‍ക്കുന്നവരെ നിരോധിക്കുകയാണെന്നും സ്പെന്‍സര്‍ ആരോപിച്ചു. പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രണ്ട് ജിഹാദി പ്രഭാഷകര്‍ക്ക് ബ്രിട്ടനിൽ വരാൻ അനുവദിക്കുകയും, അതേസമയം ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മെത്രാന്‍മാര്‍ക്ക് വിസ നിരോധിച്ച കാര്യവും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Image: /content_image/News/News-2018-09-17-07:57:59.jpg
Keywords: ബ്രിട്ട

8668
Category: 24
Sub Category:
Heading: പ്രാർത്ഥനയുടെ മാഹാത്മ്യം പഠിപ്പിച്ച ക്യാപ്ടന്‍ രാജു
Content: മലയാള സിനിമയില്‍ സുവര്‍ണ്ണതാരമായി തിളങ്ങിനിന്ന ക്യാപ്ടന്‍ രാജു വിടവാങ്ങി. നാം അദേഹത്തിന്റെ കഥാപാത്രങ്ങള്‍ മാത്രമേ അടുത്തു കണ്ടിട്ടുള്ളൂ. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടിയിരുന്ന അദേഹം തന്റെ ജീവിതത്തിലുണ്ടായ എല്ലാ നല്ല അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുമായിരുന്നു. 2012 ജനുവരി 22ന് സണ്‍ഡേശാലോമിനോട് അദേഹം പറഞ്ഞത് ജീവിതത്തില്‍ പ്രാര്‍ത്ഥനയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് മാത്രമായിരുന്നു. അദേഹം പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കട്ടെ.. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ഈ വാക്കുകള്‍ നമ്മെ പ്രചോദിപ്പിക്കുമെന്ന് തീര്‍ച്ച. "വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും എനിക്ക് കുഞ്ഞുങ്ങളൊന്നും ഉണ്ടായില്ല. സ്വാഭാവികമായും എനിക്ക് ഇതൊരു ദുഃഖമായിരുന്നു. അന്നു ഞങ്ങള്‍ ബോംബെയിലാണ് താമസം. ഞാന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ വിശ്വസിക്കുന്ന ആളാണ്. മധ്യസ്ഥന്മാര്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യമാണു കല്പിച്ചു നല്‍കിയിരിക്കുന്നത്. ബോംബെയിലെ മാഹിം പള്ളിയില്‍ ഞാന്‍ ഇതേ ആവശ്യത്തിന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പരിശുദ്ധ അമ്മയോടു ഞാന്‍ തീര്‍ത്തുപറഞ്ഞു, 'എനിക്ക് മക്കളെ തന്നേ പറ്റൂ.' അധികം കഴിയും മുമ്പേ, അമ്മ എനിക്ക് മകനെ തന്നു. നമ്മള്‍ മുട്ടില്‍ നിന്ന് മാധ്യസ്ഥം പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമുക്കുവേണ്ടി കാര്യങ്ങള്‍ സാധിച്ചുതരുമെന്ന എന്റെ ബോധ്യം ഒരിക്കല്‍ക്കൂടി ഉറപ്പാക്കുന്നതായിരുന്നു അത്. *** * *** എനിക്ക് ആര്‍മിയില്‍ സെലക്ഷന്‍ കിട്ടിയ നാളുകള്‍ ഓര്‍ക്കുന്നു. അതില്‍ 'പിപ്പിങ്ങ്' എന്നൊരു പരിപാടിയുണ്ട്. അതായത് നമ്മുടെ തോളില്‍ പതിക്കുന്ന നക്ഷത്രചിഹ്നങ്ങള്‍ അനുസരി ച്ച് സഹപ്രവര്‍ത്തകരും സമൂഹവും ആദരിക്കുന്ന ചടങ്ങാണത്. ഇത് ചെയ്യുന്നത് ക്യാപ്റ്റന്‍മാരാണ്. മാതാപിതാക്കള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവര്‍ക്കാണ് അതിനുള്ള അര്‍ഹത. പരേഡെല്ലാം കഴിഞ്ഞു. പാതിരാവോടെ ഫുള്‍ യൂണിഫോമിന്റെ തോള്‍ഭാഗത്ത് നമുക്കു ലഭിച്ച നക്ഷത്രചിഹ്നം കുത്തുകയും അതൊരു പ്ലാസ്റ്റിക് കവര്‍കൊണ്ട് മറയ്ക്കുകയും ചെയ്യും. രാത്രി 11.59 ആകുമ്പോള്‍ ക്യാമ്പ് ഹാളിലെ എല്ലാ വെളിച്ചവും അണയും. ആ സമയത്ത് എന്റെയടുത്തുനിന്ന അപ്പച്ചന്‍ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്ന് എന്റെ തോളിലെ നക്ഷത്രചിഹ്നത്തിന്റെ കവര്‍ മാറ്റി. ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ ഹാളില്‍ വെളിച്ചം വന്നു. എന്റെ തോളിലെ തിളങ്ങുന്ന നക്ഷത്രത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് തിളങ്ങുന്ന കണ്ണുകളുമായി നിന്ന എന്റെ അപ്പച്ചന്റെ മുഖമാണ്. ഇതൊക്കെ സം ഭവിക്കുമ്പോള്‍ ഞാന്‍ എന്റെ ദൈവത്തെ സ്തുതിക്കുകയായിരുന്നു. കാരണം ഓമല്ലൂര്‍ എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ മിലിട്ടറിയില്‍ ഒരു കമ്മീഷന്‍ഡ് ഓഫീസര്‍ അതായത് ഗസറ്റഡ് ഓഫീസറുടെ പദവിയില്‍ ഇരുപത്തൊന്നാം വയസില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് ദൈവത്തിലുള്ള വിശ്വസവും എന്റെ പ്രാര്‍ത്ഥനയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെറുപ്പംമുതല്‍ ഞങ്ങളുടെ കുടുംബത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എല്ലാറ്റിനെക്കാളും വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്. ഇതിന്റെയൊക്കെ ചുക്കാന്‍ അമ്മയുടെ കൈയിലാണ്. ഒരു ഞായറാഴ്ചപോലും ഞങ്ങൾ കുര്‍ബാന മുടക്കിയതായി ഓര്‍മയില്ല. കാരണം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാത്തവര്‍ക്ക് ഞായറാഴ്ച വീട്ടില്‍ ഭക്ഷണം പോലും ലഭിക്കുമായിരുന്നില്ല. **** **** ഒരിക്കല്‍ ഒരു അക്രൈസ്തവ സഹോദരന്‍ എന്റെ ആലുംചുവടുള്ള ഫ്ലാറ്റില്‍ വന്നു. അദേഹമവുമായി സംസാരിച്ചിരിക്കവെ ഞാന്‍ എന്റെ ചില ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. അതു കേട്ട ആ സഹോദരന്‍ എന്നോടു പറഞ്ഞു, 'ഇവിടെ ഒരു പോരായ്ക ഉണ്ട്. ഒരു കുരിശ് വേണം. നിങ്ങളുടെ പ്രധാന വാതില്‍ തുറന്ന് അകത്തേക്കു കയറുന്ന ഒരാള്‍ക്ക് ആദ്യം കാണാന്‍ ഇടയാകുംവിധം ഒരു കുരിശ് സ്ഥാപിക്കണം.' ഇതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പിറ്റേന്നുതന്നെ തൃപ്പൂണിത്തുറയില്‍ പോയി തേക്കിന്‍ തടിയില്‍ തീര്‍ത്ത ഒരു കുരിശ് ഉണ്ടാക്കി ഞാന്‍ എന്റെ പ്രധാന വാതിലിനു മുന്നില്‍, കടന്നുവരുന്ന ആര്‍ക്കും കാണത്തക്കവിധം സ്ഥാപിച്ചു. അടുത്ത ദിവസം രാവിലെ ഞാന്‍ പത്രം വായിച്ചിരിക്കുമ്പോള്‍ ഒരു ഫോണ്‍ വന്നു. അതിന്റെ സന്ദേശം ഇതായിരുന്നു. ''രാജുച്ചേട്ടന് ഞാന്‍ മാസങ്ങള്‍ക്കു മുമ്പേ തരാനുള്ള പൈസ ശരിയായിട്ടുണ്ട്. ഇന്നുതന്നെ വാങ്ങാന്‍ ആളെ വിടുക.'' എനിക്ക് തിരിച്ചു കിട്ടില്ല എന്നു കരുതി ഏകദേശം ഉ പേക്ഷിക്കാന്‍ ഞാൻ തീരുമാനിച്ച, പണം തരാനുള്ള ആളിന്റേതായിരുന്നു ഈ ഫോണ്‍. വാസ്തവത്തില്‍ ഇതെനിക്ക് വലിയൊരത്ഭുതമായിരുന്നു. ഒരു അ ക്രൈസ്തവ സഹോദരന്റെ നിര്‍ദ്ദേശപ്രകാരമാണെങ്കിലും വിശ്വാസത്തോടെ ഞാനൊരു പ്രവൃത്തി ചെയ്തപ്പോള്‍ അതെനിക്ക് അനുഭവസാക്ഷ്യമായി. നമ്മള്‍ ശുദ്ധിയോടെയും ആത്മാര്‍ത്ഥതയോടെയും പ്രാര്‍ത്ഥിക്കണം. എന്നാലേ പ്രാര്‍ത്ഥന ഫലമണിയൂ. **** ***** മറ്റൊരിക്കല്‍ കുതിരാന്‍ കയറ്റത്തില്‍വച്ച് ഞാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അഗാധമായ കൊക്കയിലേക്കു മറിഞ്ഞു. പാതിരാത്രിയായിരുന്നു അത്. സമീപ പ്രദേശമെല്ലാം വിജനമാണ്. മണിക്കൂറുകള്‍ക്കുശേഷം പോലിസാണ് ആശുപത്രിയില്‍ എന്നെ എത്തിച്ചതെന്ന് ബോധം തെളിഞ്ഞപ്പോള്‍ ഞാനറിഞ്ഞു. എങ്ങനെ പോലിസറിഞ്ഞു എന്നതായിരുന്നു എനിക്കാകാംക്ഷ. ഒരു തമിഴ്നാടുകാരനായ ലോറി ഡ്രൈവറാണ് ഇത് പോലിസിനെ അറിയിച്ചതത്രേ. ഞാനന്ന് സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലോ പിന്നിലോ ഒരു വാഹനവും ഉണ്ടായിരുന്നില്ല എന്നു വ്യക്തം. എന്നാല്‍ വിദൂരതയില്‍ എവിടെനിന്നോ അപകടം കാണാനും അത് ഏതു സ്ഥലത്തെന്ന് തിരിച്ചറിഞ്ഞ് അനേകം കിലോമീറ്റര്‍ അപ്പുറം കിടന്നിരുന്ന പോലിസിനെ ഇക്കാര്യം അറിയിക്കാനും ഒരു തമിഴ് ഡ്രൈവറെ ചുമതലപ്പെടുത്തിയത് ദൈവമാണെന്നു ഞാന്‍ കരുതുന്നു. അങ്ങനെയല്ലായിരുന്നെങ്കില്‍ ക്യാപ്റ്റന്‍ രാജു ഉണ്ടാകുമായിരുന്നില്ല. ഇതുപോലെ എന്നെ ദൈവം അവിടുത്തെ ഉപകരണമാക്കി മാറ്റിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ദൈവത്തിനു നന്ദി പറയുന്ന ഒരു സംഭവം കൂടി പറയാം. **** * *** ഞാനും എന്റെ സുഹൃത്തുമൊപ്പം കാറില്‍ ഞങ്ങള്‍ ചങ്ങനാശേരിയില്‍നിന്നും നെടുമുടി വഴി ആലപ്പുഴയ്ക്കു വരുകയാണ്. രാത്രിസമയം. ഞങ്ങള്‍ സഞ്ചരിക്കുന്ന കാറിനു മുന്നില്‍ ഒരു ലോറി ചീറിപ്പായുന്നുണ്ട്. ഹെഡ്‌ലൈറ്റ് നന്നായി മിന്നിച്ചാണതിന്റെ യാത്ര. പലപ്പോഴും എതിരേ വരുന്ന വാഹനങ്ങള്‍ക്ക് അപകടകരമാണ് കണ്ണില്‍ കുത്തുന്ന വെളിച്ചം. ലോറിപോലുള്ള വാഹനങ്ങളിലെ ശക്തമായ പ്രകാശം കൊച്ചുവാഹനയാത്രക്കാരെ അന്ധരാക്കിക്കളയും. ഇതുതന്നെ ഇവിടെ സംഭവിച്ചു. ലോറി ഒരു പാലത്തിന്റെ കയറ്റം കയറി ഇറക്കത്തിലേക്കെത്തുമ്പോള്‍ എതിരേനിന്നും കയറ്റം തുടങ്ങിയ ഒരു കാര്‍ ഈ വെളിച്ചത്തില്‍ അന്ധാളിച്ച് തെന്നിമാറി, പാലത്തിന്റെ സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന കൈവരി പൈപ്പില്‍ ചെന്നിടിച്ചു. നീണ്ടുനിന്ന ഇരുമ്പ് പൈപ്പ് കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് പുറകിലെ സീറ്റും തുളച്ച് കാര്‍ കമ്പിയില്‍ കുരുങ്ങി .. പുറത്തേക്കു വളഞ്ഞ പൈപ്പില്‍ തുളഞ്ഞു കിടക്കുന്ന കാര്‍. ഭീകരമായിരുന്നു ആ കാഴ്ച. ഒരു ചെറിയ ചലനമുണ്ടായാല്‍ കാര്‍ താഴെ ആറ്റില്‍ പതിക്കും. ഇങ്ങനെ ഒരപകടം ഇവിടെ സംഭവിച്ചതറിഞ്ഞോ അറിയാതെയോ ലോറി അതേ സ്പീഡില്‍ ഓടിപ്പോയി. ലോറിക്കു തൊട്ടുപിന്നാലെയുണ്ടായിരുന്ന ഞാന്‍ പെട്ടെന്നു കാര്‍ നിറുത്തി. തൂങ്ങിക്കിടക്കുന്ന കാറിനടുത്തേക്കു ചെല്ലുമ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യുന്ന ആളെ കൂടാതെ മൂന്നു കുഞ്ഞുങ്ങളും ഒരു സ്ത്രീയുമുണ്ട്. കാറില്‍ അവര്‍ കരഞ്ഞു വിളിക്കുന്നു. അതിനുള്ളില്‍ കമ്പിതുളച്ച് കയറി മരണം സംഭവിച്ചിരിക്കാം എന്നെനിക്കുറപ്പുണ്ട്. ഒരു നിമിഷം കമ്പിയൊന്നു വളഞ്ഞാല്‍, ചരിഞ്ഞാല്‍ കാര്‍ ഊരി താഴെ ജലത്തില്‍ വന്ന് വീഴും. എന്ത് ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും എന്റെ ദൈവമേ എന്നെ സഹായിക്കണേ എന്ന് ഞാന്‍ നിലവിളിച്ചുകൊണ്ട് വഴിയേ വന്ന വാഹനങ്ങള്‍ ഞാന്‍ തടഞ്ഞു. 'ഇറങ്ങിവരൂ.' ഞാന്‍ അവരോട് ആജ്ഞാപിച്ചു. ആരൊക്കെയോ എന്നെ തിരിച്ചറിഞ്ഞതോടെ അവരെല്ലാവരും ഞാന്‍ പറയുന്നതു ചെയ്യാന്‍ തയാറായി. എല്ലാവരെയും ഒത്തുനിറുത്തി ഞങ്ങള്‍ ഒരേ മനസോടെ താങ്ങി ആ കാര്‍ തെന്നിപ്പോകാതെ കമ്പിയില്‍ നിന്നൂരി നിരത്തില്‍ വച്ചു. പിന്നീട് ആ കാറിനുള്ളില്‍ എന്തു സംഭവിച്ചു എന്നറിയാന്‍ ഞാന്‍ കാറിലേക്കു നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഇരുന്ന സീറ്റില്‍ അവരുടെ ദേഹത്ത് ഒരു പോറല്‍പോലും ഏല്‍പിക്കാതെ അവര്‍ക്കിടയിലൂടെയാണ് ആ കമ്പി കടന്നുപോയതെന്ന് കണ്ടു. ഇതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ദൈവത്തിന്റെ സംരക്ഷണം എത്ര വലുതാണ് എന്നു ഞാന്‍ ചിന്തിക്കുമ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് ആ വാഹനമോടിച്ച കുടുംബനാഥന്‍ എന്റെ തോളിലേക്ക് നിലവിളിയോടെ വീണു. ദൈവത്തോടുള്ള മുഴുനന്ദിയും അയാളുടെ ഈ പ്രവൃത്തിയിലുണ്ടായിരുന്നു. ദൈവമേ നീ മാത്രമാണ് എല്ലാ നന്ദിക്കും അര്‍ഹന്‍... ക്യാപ്ടൻ ഹൃദയം വിങ്ങി കരയുന്നു. അതെ , നമ്മെ പ്രാർത്ഥനയുടെ മാഹാത്മ്യം പഠിപ്പിച്ച അദ്ദേഹത്തെ അത്ര പെട്ടെന്ന് നമുക്ക് മറക്കാനാവില്ല. എന്നും പ്രാർത്ഥനകളുണ്ടാകും..... -ജയ്‌മോന്‍
Image: /content_image/SocialMedia/SocialMedia-2018-09-17-11:32:37.jpg
Keywords: നടന്‍

8669
Category: 1
Sub Category:
Heading: ഏഷ്യയിലെ ആദ്യ രക്തസാക്ഷി തീർത്ഥാടന കേന്ദ്രം ദക്ഷിണ കൊറിയയിൽ
Content: സിയോൾ: ദക്ഷിണ കൊറിയയിലെ ക്രിസ്ത്യന്‍ രക്തസാക്ഷികളുടെ സ്മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ സിയോളിനെ ഔദ്യോഗിക അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായി വത്തിക്കാന്‍ അംഗീകരിച്ചു. സെപ്റ്റംബര്‍ 14-ന് സിയോളിൽ നടന്ന ഔദ്യോഗിക അംഗീകാര ചടങ്ങില്‍ കൊറിയന്‍ സഭ നിലവില്‍ വരുത്തുന്നതിനായി വിയര്‍പ്പും രക്തവുമൊഴുക്കിയ നൂറുകണക്കിന് രക്തസാക്ഷികളെ ആദരിക്കുകയുണ്ടായി. ഇതോടെ ഏഷ്യയിലെ ആദ്യത്തെ രക്തസാക്ഷിത്വ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി സിയോളിനു ലഭിച്ചു. 44 വിശുദ്ധരും, 27-ഓളം വാഴ്ത്തപ്പെട്ടവരും കൊലചെയ്യപ്പെട്ടതിന്റെ ചരിത്രമുറങ്ങുന്ന സിയോസോമുന്‍ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങുകള്‍ക്ക് പ്രൊമോഷന്‍ ഓഫ് ദി ന്യൂ ഇവാഞ്ചലൈസേഷന്റെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ ആർച്ചുബിഷപ്പ് റിനോ ഫിസിച്ചെല്ലാ നേതൃത്വം നല്‍കി. സുവിശേഷവത്കരണത്തിനായി കത്തോലിക്കാ സഭ നടത്തിയ കഠിന പ്രയത്നങ്ങളെ വെളിപ്പെടുത്തുന്ന ഒരു സവിശേഷ നിമിഷമാണ് ഇതെന്നാണ് അംഗീകാരത്തെക്കുറിച്ച് ഫിസിച്ചെല്ലാ മെത്രാപ്പോലീത്ത പറഞ്ഞത്. വിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നൂറുകണക്കിന് രക്തസാക്ഷികളുടെ വിയര്‍പ്പും രക്തവുമാണ് കൊറിയന്‍ സഭയുടെ അടിസ്ഥാനമെന്നും, തീര്‍ത്ഥാടകര്‍ ഇതിനോടകം തന്നെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞതിനാല്‍ ഈ അംഗീകാരം കൊറിയന്‍ ജനതയേ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ചടങ്ങില്‍ സന്നിഹിതനായിരുന്ന സിയോള്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ ഇയോം സൂജുങ്ങ് പറഞ്ഞു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കത്തോലിക്കര്‍ക്ക് മാത്രമല്ല, കൊറിയന്‍ മേഖലയിലെ മുഴുവന്‍ ജനതയുടേയും പൈതൃകമാണെന്നും കര്‍ദ്ദിനാള്‍ സൂജുങ്ങ് പറഞ്ഞു. തീര്‍ത്ഥാടനത്തിലൂടെ ഏഷ്യയിലെ കത്തോലിക്കര്‍ പരസ്പര ബന്ധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആശംസിച്ചു. രാജ്യത്ത് വരുന്ന സന്ദര്‍ശകര്‍ക്ക് സാംസ്കാരികമായ കൈമാറ്റങ്ങള്‍ക്ക് അവസരം നല്‍കുന്ന ഒരു പുതിയ അനുഭവമായിരിക്കും ഈ തീര്‍ത്ഥാടനമെന്നാണ് സിയോള്‍ ടൂറിസം വകുപ്പിലെ ഹ്യുണ്‍ ഇല്‍-കിം അഭിപ്രായപ്പെട്ടത്. 200 വര്‍ഷത്തെ കൊറിയന്‍ സഭാചരിത്രവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങളിലേക്ക് 2013 മുതല്‍ സിയോള്‍ അതിരൂപത തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ സംഘടിപ്പിച്ചു വരുന്ന തീര്‍ത്ഥാടക വാരാഘോഷത്തില്‍ 13 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഭാ പിതാക്കള്‍ പങ്കെടുത്തിരുന്നു.
Image: /content_image/News/News-2018-09-17-12:19:35.jpg
Keywords: കൊറിയ

8670
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്കായി അന്താരാഷ്ട്ര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് വേണ്ടി ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. സിറിയയിലും, അയല്‍രാജ്യങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുവാനായി വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹുമന്‍ ഡെവലപ്മെന്റ് സര്‍വീസ് ഈ ആഴ്ച സംഘടിപ്പിച്ച പ്രതിനിധി യോഗത്തില്‍ മധ്യപൂര്‍വ്വേഷ്യന്‍ ജനതയുടെ തിരിച്ചുവരവിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് പാപ്പ അഭ്യര്‍ത്ഥിച്ചത്. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദി സ്റ്റേറ്റിന്റേയും, കോണ്‍ഗ്രിഗേഷന്‍ ഓഫ് ഓറിയന്റല്‍ സഭകളുടേയും സഹകരണത്തോടെയാണ് യോഗം സംഘടിപ്പിച്ചത്. നിനവേയിലെ ക്രൈസ്തവരുടെ തിരിച്ചുവരവിന് സഭ നല്‍കിയ സഹായത്തെക്കുറിച്ചും, സിറിയയിലെ സഭ നല്‍കിയ മെഡിക്കല്‍ സഹായങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഓപ്പണ്‍ ഹോസ്പിറ്റല്‍ പദ്ധതിയെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചു. വേദനയോടു കൂടി സ്വന്തം നാടും രാജ്യവും ഉപേക്ഷിക്കേണ്ടി വന്നതിനു നേര്‍ക്ക് കണ്ണടച്ചിരിക്കുവാന്‍ നമുക്ക കഴിയുകയില്ല. അവരുടെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടി അന്താരാഷ്ട്ര സമൂഹം സഹായിക്കണം, അവരുടെ സുരക്ഷിതമായ ഭാവി നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. പാപ്പാ പറഞ്ഞു. അഭയാര്‍ത്ഥികളെ സഹായിച്ച രാഷ്ട്രങ്ങള്‍ക്കും, അന്താരാഷ്ട്ര സംഘടനകള്‍ക്കും പാപ്പാ നന്ദി അറിയിക്കുകയുണ്ടായി. വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണും, യു.എന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യൂജി ഫിലിപ്പോ ഗ്രാണ്ടിക്കും പാപ്പ നന്ദി അറിയിച്ചു. പ്രാദേശിക സഭകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമേ അപ്പസ്തോലിക ന്യൂണ്‍ഷ്യോമാര്‍, കത്തോലിക്കാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, അന്‍പതോളം സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/News/News-2018-09-17-14:57:11.jpg
Keywords: മധ്യപൂര്‍

8671
Category: 1
Sub Category:
Heading: സഹനങ്ങള്‍ സഭയെ മഹത്വത്തിലേക്കു നയിക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി
Content: ബർമിംഗ്ഹാം: സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രമെന്നു തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ബര്‍മിംഗാമിനു സമീപം സ്‌റ്റോണില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ത്രിദിന വൈദിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാള്‍ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാമക്കള്‍ പ്രാധാന്യം കൊടുക്കേണ്ടത്. താത്കാലിക പ്രശ്‌നപരിഹാരങ്ങളെക്കാള്‍ കര്‍ത്താവ് കുരിശില്‍ സ്ഥാപിച്ച സഭയുടെ ആത്യന്തികമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് ഈ കാലഘട്ടത്തില്‍ സഭാമക്കള്‍ പരിശ്രമിക്കേണ്ട ണ്ട തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2018-09-18-04:47:04.jpg
Keywords: സഭ

8672
Category: 18
Sub Category:
Heading: സീറോ മലബാര്‍ യുവജന സംഘടനയുടെ തമിഴ്‌നാട് റീജണ്‍ നിലവില്‍ വന്നു
Content: കോയമ്പത്തൂര്‍: സീറോ മലബാര്‍ രൂപതകളായ രാമനാഥപുരം, ഹൊസൂര്‍, തക്കല എന്നിവ ഉള്‍പ്പെടുത്തി സീറോ മലബാര്‍ യുവജന സംഘടനയായ എസ്എംവൈഎമ്മിന്റെ തമിഴ്‌നാട് റീജണ്‍ ഔദ്യോഗികമായി നിലവില്‍വന്നു. ഞായറാഴ്ച രാമനാഥപുരത്തു നടന്ന യുവജന കണ്‍വെന്‍ഷനിലാണ് റീജണ്‍ നിലവില്‍ വന്നത്. തമിഴ്‌നാട്ടിലെ സീറോ മലബാര്‍ യുവജന സംഘടനാ ഡയറക്ടര്‍മാരും രൂപതാതല എക്‌സിക്യൂട്ടീവ് അംഗങ്ങളും അറുന്നൂറോളം വരുന്ന യുവജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, രാമനാഥപുരം രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. ബിജോ പാലായില്‍, തക്കല രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. സന്തോഷ്, ഹൊസൂര്‍ രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. സിബിന്‍ കോട്ടയ്ക്കല്‍, ഫാ. റിന്റോ തെക്കിനിയത്ത്, സിസ്റ്റര്‍ അഖില സിഎംസി, ബിവിന്‍ വര്‍ഗീസ്, അഞ്ജന വിപിന്‍ പോള്‍, അശ്വിന്‍, അഭിലാഷ്, ലിജോ, അജീഷ് വിനോദ് റിച്ചാര്‍ഡ്‌സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-09-18-05:22:51.jpg
Keywords: യൂത്ത്, എസ്‌എംവൈഎം

8673
Category: 13
Sub Category:
Heading: മെത്രാപ്പോലീത്ത സ്ഥാനം ഉപേക്ഷിച്ച് ആശ്രമ ജീവിതം തിരഞ്ഞെടുത്ത് ഇക്വഡോർ ബിഷപ്പ്
Content: പോർട്ടോവിയജോ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ പോർട്ടോവിയജോ രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ലൊറെൻസോ വോൾട്ടോളനി മെത്രാപ്പോലീത്താ പദവിയിൽ നിന്നും രാജിവച്ച് ആശ്രമ ജീവിതം തിരഞ്ഞെടുത്തു. വരുന്ന നവംബർ മാസം ലൊറെൻസോ വോൾട്ടോളനി ആശ്രമ ജീവിതം ആരംഭിക്കും. സാൽസഡോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സാന്താമരിയ ഡെൽ പരാഡിസോ എന്ന സന്യാസ ആശ്രമത്തിലായിരിക്കും എഴുപത് വയസ്സുളള ആര്‍ച്ച് ബിഷപ്പിന്‍റെ ഇനിയുള്ള ജീവിതം. 2014-ല്‍ തന്നെ സന്യാസ ജീവിതം നയിക്കാനുളള തന്റെ താത്പര്യത്തെ പറ്റി ലൊറെൻസോ വോൾട്ടോളനി ഔദ്യോഗികമായി അധികൃതരെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നു തന്റെ രാജി കാര്യത്തോട് ഒപ്പം ഇതും ആര്‍ച്ച് ബിഷപ്പ് ലൊറെൻസോ വോൾട്ടോളനി ഫ്രാൻസിസ് മാർപാപ്പയെ ധരിപ്പിക്കുകയും ചെയ്തു. പാപ്പ രാജി സ്വീകരിക്കുകയും, ലൊറെൻസോയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയുമായിരിന്നു. പ്രാർത്ഥന ഇല്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലായെന്ന് ലൊറെൻസോ വോൾട്ടോളനി തുറന്നു സമ്മതിക്കുന്നു. തന്റെ തീരുമാനം ലോകത്തില്‍ നിന്നുള്ള പാലായനമല്ലെന്നും ദൈവീക മാനത്തിലൂടെ ലോകത്തിലേക്കുള്ള പ്രവേശനമാണെന്നും അദ്ദേഹം പറയുന്നു. ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘത്തില്‍ അംഗമായും ആര്‍ച്ച് ബിഷപ്പ് ലൊറെൻസോ വോൾട്ടോളനി സേവനം ചെയ്തിരിന്നു. തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ റോബർട്ട് സാറ സന്യാസ ആശ്രമങ്ങളിലെ നിശബ്ദതയെ ആസ്പദമാക്കി എഴുതിയ 'ദി പവർ ഒാഫ് സൈലൻസ്' സഭയിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമായി ലൊറെൻസോ വോൾട്ടോളനി മെത്രാപ്പോലീത്തയുടെ നിലപാടിനെ കാണുന്നവരും കുറവല്ല.
Image: /content_image/News/News-2018-09-18-06:36:32.jpg
Keywords: സന്യാസ, സമര്‍പ്പി

8674
Category: 1
Sub Category:
Heading: ക്രൈസ്തവ നരഹത്യ യുഎൻ അംഗീകരിക്കണം: യൂറോപ്യൻ സംഘടന
Content: ലക്സംബർഗ്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ വംശഹത്യ ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ സംഘടന വീണ്ടും രംഗത്ത്. അമേരിക്കൻ നീതിന്യായ സംഘടന (എസിഎല്‍ജെ)യുടെ ഭാഗമായ യൂറോപ്യൻ സെൻറർ ഫോർ ലോ ആൻറ് ജസ്റ്റിസാണ് ഈ ആവശ്യം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൌണ്‍സിലില്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. ക്രൈസ്തവ നരഹത്യയെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും അതുവഴി ദുരിതബാധിതർക്ക് ആവശ്യമായ സഹായവും സംരക്ഷണവും യുഎൻ ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട യുഎൻ സംഘടന ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കുകയും അവരുടെ മനുഷ്യവകാശങ്ങൾ നിഷേധിക്കുകയാണെന്നും യൂറോപ്യൻ സെൻറർ ഫോർ ലോ ആൻറ് ജസ്റ്റിസ് വ്യക്തമാക്കി. നരഹത്യ അന്വേഷിക്കാൻ തയ്യാറായെങ്കിലും, ക്രൈസ്തവ യസീദി സമൂഹം നേരിടുന്ന ആക്രമണങ്ങളെ മനുഷ്യ കുരുതിയായി അംഗീകരിക്കാൻ യുഎൻ വിമുഖത കാണിക്കുന്നു. ഐഎസ് തീവ്രവാദ സംഘടനകളാണ് മനുഷ്യക്കുരുതികൾക്ക് പിന്നിലെന്ന് തെളിവുകൾ ലഭിച്ചതായി ജനുവരിയിൽ ഡച്ച് ഭരണകൂടം വ്യക്തമാക്കിയിരുന്നു. 1948 യുഎൻ നിയമ ഭേദഗതിയനുസരിച്ച് നരഹത്യയ്ക്ക് ശിക്ഷ നല്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. ഇത് ഏഴാം തവണയാണ് ക്രൈസ്തവ നരഹത്യ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യ യൂറോപ്യൻ സെൻറർ ഫോർ ലോ ആൻറ് ജസ്റ്റിസ് രംഗത്ത് വരുന്നത്. മത പീഡനത്തിനിരയാകുന്നവരെ അനുസ്മരിക്കാൻ അന്താരാഷ്ട്ര ദിനം ആചരിക്കാൻ പദ്ധതിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ മതസ്വാതന്ത്ര്യ സംഘടന അധ്യക്ഷൻ ജാൻ ഫിഗൽ വ്യക്തമാക്കി.
Image: /content_image/News/News-2018-09-18-08:30:03.jpg
Keywords: വംശ