Contents
Displaying 8371-8380 of 25180 results.
Content:
8685
Category: 1
Sub Category:
Heading: ആത്മീയ ജീവിതമുള്ള കുട്ടികൾ സന്തോഷകരമായ ജീവിതം നയിക്കുമെന്ന് പഠനം
Content: ന്യൂയോര്‍ക്ക്: ദേവാലയത്തിനോട് ചേർന്നു ആത്മീയ ജീവിതം നയിക്കുന്ന കുട്ടികൾക്കായിരിക്കും മറ്റുളളവരെ അപേക്ഷിച്ച് യൗവനാവസ്ഥയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആരോഗ്യപരവും, സന്തോഷകരവുമായ ജീവിതം നയിക്കാനാകുകയെന്ന് ഹാർവാഡ് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ടി.എച്ച് ചാൻ സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്തിന്റെ പഠന റിപ്പോർട്ട്. ചെറിയ പ്രായത്തിൽ തന്നെ ദേവാലയത്തിലെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും, എല്ലാ ദിവസവും പ്രാർത്ഥിക്കുകയും ചെയ്യുന്നവർ യുവത്വത്തിലേയ്ക്ക് പ്രവേശിച്ചതിനു ശേഷം ജീവിതത്തിൽ കൂടുതൽ സംതൃപ്തരായിരിക്കും എന്നാണ് ഗവേഷണ വിഭാഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. ഗവേഷണത്തിനു വിധേയരായ ആത്മീയ ജീവിതം നയിക്കുന്നവർ, വിഷാദ രോഗത്തിനും, പുകവലിക്കും, മയക്കുമരുന്ന് ഉപയോഗത്തിനും, പകരുന്ന ലെെംഗീക രോഗങ്ങൾക്കും ഇരകളാകാൻ സാധ്യത കുറവാണെന്ന് ടി.എച്ച്. ചാൻ സകൂൾ ഒാഫ് പബ്ലിക് ഹെൽത്തിന്റെ പഠന റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി അമേരിക്കൻ ജേർണൽ ഒാഫ് എപ്പിഡിമോളജി ചൂണ്ടികാട്ടി. ഏതാണ്ട് അയ്യായിരം യുവജനങ്ങളെ എട്ടുമുതൽ പതിനാലു വരെ വർഷം നിരീക്ഷണ വിധേയരാക്കിയതിനു ശേഷമാണ് ഇങ്ങനെ ഒരു നിഗമനത്തിൽ സംഘം എത്തിയത്. ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ആത്മീയ ജീവിതം നയിച്ചു ജീവിച്ച കുട്ടികൾ ഇരുപത്തിമൂന്നു വയസ്സു മുതൽ മുപ്പതു വയസ്സുവരെ മറ്റുള്ള സമപ്രായക്കാരെ അപേക്ഷിച്ച് സന്തോഷകരമായ ജീവിതം നയിക്കാൻ പതിനെട്ടു ശതമാനം സാധ്യത കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു. ഇതിനു മുൻപു നടത്തിയ മറ്റൊരു പഠനത്തില്‍ ദൈവവിശ്വാസത്തില്‍ കേന്ദ്രീകരിച്ചുള്ള കുട്ടികളുടെ രൂപീകരണം, അകാലമരണത്തിന്റെ സാധ്യത കുറക്കുമെന്ന് കണ്ടെത്തിയിരുന്നു.
Image: /content_image/News/News-2018-09-20-06:23:48.jpg
Keywords: പഠന

8686
Category: 1
Sub Category:
Heading: യഹൂദ സമൂഹത്തിന് ആശംസകള്‍ നേര്‍ന്ന് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സെപ്തംബര്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള യഹൂദര്‍ ആചരിക്കുന്ന റോഷ് ഹഷ്ന, യോം കിപ്പൂര്‍, സുക്കോത് തിരുനാളില്‍ ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബര്‍ 17, ശനിയാഴ്ച വത്തിക്കാനില്‍ നിന്നുമാണ് ഇറ്റലിയിലെ യഹൂദ സമൂഹത്തിനായി റോമിലെ തേംപിയോ മജോരെ സമൂഹത്തിന്‍റെ പ്രധാനപുരോഹിതന്‍, റിക്കാര്‍ദോ സേഞ്ഞിക്ക് ഫ്രാന്‍സിസ് പാപ്പ ആശംസാസന്ദേശമയച്ചത്. അനുതാപത്തിന്‍റെയും പാപമോചനത്തിന്‍റെയും അനുഷ്ഠാനനാളില്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാപ്പ അറിയിച്ചു. പാപമോചനത്തിന്‍റെ അനുഭവത്തിലൂടെ രക്ഷനല്കുന്ന തിരുനാളുകള്‍ ദൈവത്തിന് നന്ദിപറയുന്ന അവസരമാണെന്നും, ഇനിയും അത്യുന്നതന്‍റെ അനുഗ്രഹങ്ങള്‍ ലോകമെമ്പാടുമുള്ള യഹൂദ സഹോദരങ്ങളില്‍ കൂടുതലായി വര്‍ഷിക്കപ്പെടാന്‍ ഇടയാവട്ടെയെന്നും പാപ്പ ആംശംസിച്ചു. ലോകത്തെവിടെയും അനുരജ്ഞനത്തിലൂടെ സമാധാനം കൈവരിക്കാന്‍ ഇടയാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. യഹൂദരുടെ പാപപരിഹാര തിരുനാളാണ് യോം കിപ്പൂര്‍.
Image: /content_image/News/News-2018-09-20-07:49:43.jpg
Keywords: യഹൂദ, ജൂത

8687
Category: 1
Sub Category:
Heading: പതിവ് തെറ്റിയില്ല; വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട വീണ്ടും ദ്രാവകമായി
Content: അന്‍സാ: ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ വീണ്ടും രക്തമായി അലിഞ്ഞു. ഇറ്റാലിയന്‍ സമയം 10:05-നാണ് വിശ്വാസികളെ സ്തബദ്ധരാക്കി വീണ്ടും അത്ഭുതം സംഭവിച്ചത്. രക്തകട്ടകള്‍ അലിഞ്ഞുവെന്ന പ്രഖ്യാപനം വന്‍ കരഘോഷത്തോടെയാണ് നേപ്പിള്‍സ് കത്തീഡ്രലിലും, പുറത്തുമായി തടിച്ചുകൂടിയ ജനാവലി സ്വീകരിച്ചത്. ആയിരങ്ങള്‍ ഒരുമിച്ചെത്തിയ കത്തീഡ്രലില്‍ തിരുശേഷിപ്പ് വഹിച്ച കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പേക്ക് ബോധക്ഷയം സംഭവിച്ചതു ഏവരെയും ആശങ്കയിലാഴ്ത്തിയെങ്കിലും അദ്ദേഹം ദേവാലയത്തില്‍ നിന്നു പിന്‍വാങ്ങിയില്ല. അത്ഭുതത്തിന് സാക്ഷ്യം വഹിക്കുവാനായി പുറത്ത് തടിച്ചു കൂടിയിരിക്കുന്ന ജനാവലിയെ കാണിക്കുവാനായി രക്തം സൂക്ഷിച്ചിരിക്കുന്ന ചെറിയ പാത്രം പുറത്തേക്കെടുക്കവെയാണ് കര്‍ദ്ദിനാളിന് ബോധക്ഷയം സംഭവിച്ചത്. അമിതമായ ചൂടാണ് കര്‍ദ്ദിനാളിന്റെ മോഹാലസ്യത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് രക്തമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ചയാളാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2018-09-20-09:25:59.jpg
Keywords: ജാനുയേ

8688
Category: 18
Sub Category:
Heading: ആയിരം തിരുഹൃദയ രൂപങ്ങള്‍ സമ്മാനിക്കുവാന്‍ കുമ്പളങ്ങി ഇടവക ഒരുങ്ങുന്നു
Content: കൊച്ചി: പ്രളയബാധിത കുടുംബങ്ങളിൽ പ്രതിഷ്ഠിക്കാൻ കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക നിർമ്മിക്കുന്ന തിരുഹൃദയ രൂപങ്ങളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. 1000 തിരുഹൃദയ രൂപങ്ങളാണ് ഇടവക ക്രൈസ്തവ കുടുംബങ്ങള്‍ക്കു നല്‍കുന്നത്. 19 ഇഞ്ച് ഉയരത്തിലും 15 ഇഞ്ച് വീതിയിലും എംഡിഎഫ് ഫ്രെയിമിലാണ് ഓരോ തിരുഹൃദയ ചിത്രങ്ങളും രൂപകല്പ്പന ചെയ്തിരിക്കുന്നത്. വെള്ളം വീണാലും മോശമാകാത്ത വിധത്തിൽ ഫ്രെയിം പെയിന്റ് ചെയ്തും രൂപം മനോഹരമാക്കിയിരിക്കുന്നു. ഇടവകയിലെ പതിനഞ്ചിനടുത്ത് മരപ്പണിക്കാരും എട്ടോളം പെയിന്ററുമാരുടെയും കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. കത്തോലിക്കാസഭയെ നയിച്ച 264 മാർപാപ്പമാരെ അനുസ്മരിച്ചു ‘ഓർമപ്പൂന്തോട്ടം’ ഒരുക്കി ശ്രദ്ധ നേടിയ ഇടവക കൂടിയാണ് കുമ്പളങ്ങി സേക്രഡ് ഹാർട്ട് ദേവാലയം.
Image: /content_image/India/India-2018-09-20-11:06:40.jpg
Keywords: തിരുഹൃദയ

8689
Category: 1
Sub Category:
Heading: ഇസ്ലാമിക വിശ്വാസം ഏറ്റുചൊല്ലാന്‍ വിസമ്മതിച്ചു; 2 ക്രൈസ്തവരെ കെനിയയില്‍ വധിച്ചു
Content: നെയ്റോബി: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചു ക്രൂര മത പീഡനത്തിന്റെ അവസാനത്തെ കഥ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നും. ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍-ഷബാബ്, ഇസ്ലാമിക പ്രമാണങ്ങള്‍ ചൊല്ലുവാന്‍ വിസമ്മതിച്ച ക്രൈസ്തവരായ രണ്ട് ബസ് യാത്രക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെയും, മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ICC) ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കെനിയയുടെ വടക്ക്-കിഴക്കന്‍ മേഖലയിലെ പ്രദേശമായ ഗരീസ്സായിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരുന്ന ബസ്സ് തീവ്രവാദികള്‍ തടയുകയും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് വധിക്കുകയുമായിരുന്നു. ക്രൈസ്തവരെ കണ്ടെത്തുവാന്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച ഇസ്ലാമിക തീവ്രവാദികള്‍ക്ക് മൂന്ന് പേരില്‍ സംശയം തോന്നുകയും അവരെ മാറ്റിനിര്‍ത്തി ഇസ്ലാമിക വിശ്വാസ പ്രമാണം ചൊല്ലുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവരില്‍ രണ്ടുപേര്‍ ഇതിന് വിസമ്മതിച്ചപ്പോള്‍ അവരെ ബന്ധനസ്ഥരാക്കി കൊലപ്പെടുത്തുകയാണ് ഉണ്ടായത്. കെനിയയിലെ എന്‍ടിവിയുടെ റിപ്പോര്‍ട്ടനുസരിച്ച് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബസ് മെക്കാനിക്കും, മറ്റേയാള്‍ മാസലാനിയില്‍ നിന്നും ഗരീസ്സായിലേക്ക് പോവുകയായിരുന്ന സാധാരണ തൊഴിലാളിയുമായിരുന്നു. കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാന്‍ ശ്രമം തുടരുകയാണെന്ന് ഐസിസി ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചു. കെനിയന്‍ സര്‍ക്കാരും, സൊമാലിയന്‍ സര്‍ക്കാരും രാജ്യസുരക്ഷക്ക് ഭീഷണിയായിട്ടുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയെ ഇല്ലാതാക്കുവാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇരു രാജ്യങ്ങളിലേയും സര്‍ക്കാറുകള്‍ക്കുണ്ടെന്നും ഐസിസി കൂട്ടിച്ചേര്‍ത്തു. സമീപകാലങ്ങളില്‍ കെനിയയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വ്യാപകമായ രീതിയിലുള്ള ആക്രമണങ്ങളാണ് അല്‍-ഷബാബ് തീവ്രവാദികള്‍ നടത്തിവരുന്നത്. 2015-ല്‍ ഗരീസ്സായിലെ എഴുനൂറോളം കുട്ടികളെ ബന്ധികളാക്കുകയും, അവരില്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ പോകാന്‍ അനുവദിച്ച ശേഷം ക്രൈസ്തവരാണെന്ന് മനസ്സിലായവരെ വെടിവെച്ച് കൊലപ്പെടുത്തിയത് അല്‍-ഷബാബ് തീവ്രവാദികളാണ്. നൂറ്റിയന്‍പതോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-09-20-12:16:00.jpg
Keywords: ഇസ്ലാ

8690
Category: 18
Sub Category:
Heading: ബിഷപ്പ് ആഗ്നലോ റൂഫിനോ ജലന്ധർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
Content: ന്യൂഡല്‍ഹി: മുംബൈ അതിരൂപതയുടെ മുൻ മെത്രാനായ ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനെ ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏല്പിച്ചു ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ്. താത്കാലികമായി ചുമതലകളിൽ നിന്ന് മാറ്റം വേണമെന്ന ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പാപ്പായോട് ആവശ്യപ്പെട്ടിരുന്നത് അനുസരിച്ച് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുക ആയിരുന്നുവെന്ന്‍ സിബിസിഐ പത്രകുറിപ്പില്‍ അറിയിച്ചു. 1939 ജൂലൈ 39ന് ആഫ്രിക്കയിലെ കെനിയയിലെ മൊംബാസയില്‍ ജനിച്ച ബിഷപ്പ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസ് 2001 മാര്‍ച്ച് 13ന് മുംബൈ അതിരൂപത സഹായമെത്രാനായി സ്ഥാനമേല്‍ക്കുകയായിരിന്നു.
Image: /content_image/India/India-2018-09-20-14:17:31.jpg
Keywords: ജലന്ധ

8691
Category: 18
Sub Category:
Heading: ദൈവസ്‌നേഹത്തില്‍ ആഴപ്പെടണം: മാര്‍ മാത്യു മൂലക്കാട്ട്
Content: കോട്ടയം: ദൈവസ്‌നേഹത്തിലും കാരുണ്യജീവിതശൈലിയിലും ആഴപ്പെടണമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ ആരംഭിച്ച 18ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. രക്ഷയിലേക്കുള്ള വഴി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേതുമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സഹോദരരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുന്‌പോഴാണ് െ്രെകസ്തവ ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്നും മാര്‍ മൂലക്കാട്ട് ഉദ്‌ബോധിപ്പിച്ചു. ഫാ. ജേക്കബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ. ജോമോന്‍ കൊച്ചുകണിയാപറന്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഇന്നു രാവിലെ 10ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. തോമസ് കുമളി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
Image: /content_image/India/India-2018-09-21-04:33:23.jpg
Keywords: മൂലക്കാ, കോട്ടയ

8692
Category: 18
Sub Category:
Heading: മദ്യം ഒഴുക്കി പണം ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണം: മദ്യനിരോധന സമിതി
Content: തിരുവനന്തപുരം: കേരളമെമ്പാടും മദ്യം ഒഴുക്കി പണം ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെസിബിസി മദ്യനിരോധന സമിതി ദക്ഷിണ മേഖല ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍. സംസ്ഥാനത്ത് മദ്യ ലഹരി മാഫിയകള്‍ പിടിമുറുക്കിയതിന്റെ ഫലമായി നാളത്തെ പ്രതീക്ഷ അസ്തമിക്കുകയാണെന്നു കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഭരണാധികാരികള്‍ ഉടമ്പടി പ്രകാരം മദ്യ കൊലയറകള്‍ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ഏറ്റവും വലിയ സാമൂഹിക ദുരന്തത്തെ കേരളം നേരിടാന്‍ പോവുകയാണെന്നും ഇതില്‍ നിന്നും മോചനം നേടണമെങ്കില്‍ മദ്യ നയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പി. സ്‌റ്റെല്ലസിന്റെ അധ്യക്ഷതയില്‍ കൂടിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനന്‍, ജില്ലാ സെക്രട്ടറി രാജ്കുമാര്‍, വിഴിഞ്ഞം ഹനീഫ, മൊട്ടക്കാവ് രാജന്‍, കെ. സോമശേഖരന്‍ നായര്‍, സുധ സത്യന്‍, മഹിള ജില്ലാ പ്രസിഡന്റ് ലില്ലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-21-05:17:56.jpg
Keywords: മദ്യ

8693
Category: 1
Sub Category:
Heading: യേശുവിനായി ജീവരക്തം നല്‍കിയ ആയിരങ്ങളെ സ്മരിച്ച് ഖസാഖിസ്ഥാന്‍
Content: അസ്താന: സോവിയറ്റ് ഭരണകൂട വാഴ്ചക്കിടെ യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ക്രെെസ്തവ വിശ്വാസികളുടെ ഒാർമയാചരണം ഖസാഖിസ്ഥാനിൽ നടന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാരുടെയും, മെത്രാൻമാരുടെയും, സന്യാസിമാരോടും, അൽമായരുടെയും ഒാർമ്മയാചരണമാണ് ഖസാഖിസ്ഥാനിലെ ഷിംകെന്റെ് നഗരത്തിൽ വച്ചു നടന്നത്. രക്തസാക്ഷികളായ ആയിരത്തോളം ക്രെെസ്തവരെ കൂട്ടകൊല നടത്തി അടക്കം ചെയ്ത ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഷിംകെന്റെ്. ഒാർമ്മയാചരണത്തിൽ പങ്കെടുക്കാൻ ഖസാഖിസ്ഥാനിലെ അസ്താന അതിരൂപതയുടെ മെത്രാപ്പോലീത്ത അലക്സാണ്ടറും, ഷിംകെന്റെ് അതിരൂപതയുടെ മെത്രാപ്പോലീത്ത എലെയുത്തൂരിയസും, ടാൽഡികൊർഗാൻ രൂപതയുടെ മെത്രാൻ നെത്ത്കാരിയും അടക്കം അനേകം പ്രാദേശിക വെെദികരും എത്തിയിരുന്നു. രക്തസാക്ഷികളായവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു. ദെെവ വിശ്വാസത്തെ എതിര്‍ത്ത സോവിയറ്റ് ഭരണാധികാരികൾ നടത്തിയ കൂട്ടകൊലയിൽ റഷ്യൻ ഓർത്തഡോക്സ് സഭയിലെ പ്രമുഖനായ കിറില്‍ മെത്രാപ്പോലീത്തയും കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2018-09-21-06:48:17.jpg
Keywords: ഖസാ, യേശു

8694
Category: 1
Sub Category:
Heading: മെഡ്ജുഗോറിയുടെ നവീകരണത്തിന് കര്‍മ്മപദ്ധതിയുമായി അപ്പസ്തോലിക പ്രതിനിധി
Content: ബോസ്നിയ: ബോസ്‌നിയയിലെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെഡ്ജുഗോറിയിlലെ ദേവാലയത്തിന്റെ വികസനത്തിനു കര്‍മ്മപദ്ധതിയുമായി മാര്‍പാപ്പ തീര്‍ത്ഥാടന കേന്ദ്രത്തിനു നിയോഗിച്ച പോളിഷ് ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍. വിവിധ ഭാഷകളിലുള്ള വിശുദ്ധ കുര്‍ബാനകള്‍, വര്‍ഷം തോറും ഇവിടെ സന്ദര്‍ശനം നടത്തുന്ന യുവ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തുടങ്ങിയവ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ദിവ്യകാരുണ്യ ആരാധനകള്‍ക്കായി സൗകര്യപ്രദമായ സ്ഥലങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയും ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ‘യൂറോപ്പിന്റെ ആത്മീയ ശ്വാസകോശം’ എന്നാണ് തീര്‍ത്ഥാടനകേന്ദ്രത്തെ മെത്രാപ്പോലീത്ത വിശേഷിപ്പിക്കുന്നത്. തീര്‍ത്ഥാടകരുടെ, പ്രത്യേകിച്ച് യുവ തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സന്ദര്‍ശകരും, തീര്‍ത്ഥാടകരും രൂക്ഷമായ വേനലില്‍ പോലും നീണ്ട വരികളില്‍ നില്‍ക്കേണ്ടി വരുന്നുണ്ട്. കുമ്പസാരം കേള്‍ക്കുന്ന വൈദികര്‍ക്കും അമിതമായ ചൂട് സഹിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരം കാണണമെന്നും പ്രധാന മൈതാനത്തില്‍ മേല്‍ക്കൂര സ്ഥാപിക്കേണ്ടിയിരിക്കുന്നുവെന്നും കര്‍മ്മപദ്ധതിയില്‍ പറയുന്നു. കോണ്‍ഫറന്‍സുകള്‍ക്കും സൗകര്യമൊരുക്കേണ്ടിയും വരും. തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും മതബോധനം നല്‍കുന്നതിനും മെഡ്ജുഗോറിയാക്ക് കൂടുതല്‍ പുരോഹിതരുടെ ആവശ്യമുണ്ടെന്നു ഇതിനുമുന്‍പു മെത്രാപ്പോലീത്ത ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഹോസെര്‍ മെത്രാപ്പോലീത്തയെ മെഡ്ജുഗോറിയിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിച്ചത്. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.
Image: /content_image/News/News-2018-09-21-07:44:12.jpg
Keywords: മെഡ്ജു