Contents

Displaying 8391-8400 of 25180 results.
Content: 8705
Category: 10
Sub Category:
Heading: ജപമാലക്ക് അപാരമായ ശക്തിയുണ്ടെന്നു പ്രൊട്ടസ്റ്റന്‍റ് എഴുത്തുകാരന്റെ തുറന്നുപറച്ചില്‍
Content: ന്യൂയോര്‍ക്ക്: ജപമാല പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതാണെന്നും, സമീപകാലത്ത് താന്‍ ജപമാല ചൊല്ലിയിട്ടുണ്ടെന്നുമുള്ള ബാപ്റ്റിസ്റ്റ് എഴുത്തുകാരനായ മൈക് ബെവലിന്റെ തുറന്നു പറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇഡബ്ല്യുടിഎൻ ഗ്ലോബൽ കാത്തലിക് നെറ്റ്വര്‍ക്കിന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്കായുടെ ജപമാല എപ്രകാരം ചൊല്ലണമെന്ന യുട്യൂബ് വീഡിയോ കാണുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. “എന്റെ ക്ലയന്റ് ഒരു കത്തോലിക്ക വിശ്വാസിയാണ്. ഞാന്‍ അവരോടൊപ്പം ജപമാല ചൊല്ലുവാന്‍ പോവുകയാണ് (ഇത് ബാപ്റ്റിസ്റ്റുകള്‍ സാധാരണയായി ചെയ്യാറില്ല). എന്റെ അമ്മ ഇതറിഞ്ഞാല്‍ ജീവിച്ചിരിക്കില്ല. ജപമാലക്ക് ഒരുപാട് ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. സിസ്റ്റര്‍ ആഞ്ചലിക്കായുടെ യുട്യൂബ് വീഡിയോയില്‍ ഇതെങ്ങനെയാണെന്ന് പഠിപ്പിക്കുന്നുണ്ട്” എന്നാണ് മൈക് ബെവല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വെറും 346 പേര്‍ മാത്രമാണ് ബെവലിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ 1200 ലൈക്കുകള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 88 പേര്‍ ട്വീറ്റ് ഇതിനോടകം തന്നെ വീണ്ടും റീട്വീറ്റ് ചെയ്തുകഴിഞ്ഞു. ഒരുപാട് കമന്റുകളും ചോദ്യങ്ങളുമാണ് ബെവലിന്റെ ട്വീറ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. വെറും 90 മിനിറ്റിന്റെ ചുരുങ്ങിയ സമയമാണ് തനിക്ക് സിസ്റ്റര്‍ ആഞ്ചലിക്കായുമായി ബന്ധം ഉള്ളുവെങ്കിലും, ആപ്പിള്‍ പോലത്തെ മുഖമുള്ള അവരെ താന്‍ ഒരുപാട് വിശ്വസിക്കുന്നുവെന്ന് ബെവല്‍ പറയുന്നു. താന്‍ വെള്ളിയാഴ്ചത്തെ ജപമാലയാണ് കണ്ടതെന്നും അതില്‍ 5 ദുഖത്തിന്റെ രഹസ്യങ്ങള്‍ ഉണ്ടെന്നും ബെവല്‍ വിവരിക്കുന്നു. സിസ്റ്റര്‍ ആഞ്ചലിക്കായും, സിസ്റ്റര്‍ വെന്‍ഡിയും തന്റെ പ്രിയപ്പെട്ട കന്യാസ്ത്രീമാരാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പരമാര്‍ശങ്ങള്‍ക്ക് വൈകാതെ തന്നെ ഇ‌ഡബ്ല്യു‌ടി‌എന്‍ നന്ദി പറയുകയും പ്രാര്‍ത്ഥനാശംസകള്‍ അറിയിക്കുകയും ചെയ്തു.
Image: /content_image/News/News-2018-09-22-12:57:27.jpg
Keywords: പ്രൊട്ട, ജപമാല
Content: 8706
Category: 1
Sub Category:
Heading: ഒടുവില്‍ തീരുമാനം; മെത്രാന്മാരെ നിയമിക്കുന്നതില്‍ ചൈന- വത്തിക്കാന്‍ കരാര്‍ ഒപ്പിട്ടു
Content: വത്തിക്കാന്‍ സിറ്റി / ബെയ്ജിംഗ്: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മെത്രാന്‍മാരെ നിയമിക്കുന്നതിൽ മാർപാപ്പയ്ക്കു കൂടി അവകാശം നൽകി ചൈന – വത്തിക്കാൻ കരാർ ഒപ്പിട്ടു. ഇതോടെ ചൈനയിലെ കത്തോലിക്കാ സഭയ്ക്കു പരസ്യമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമാകും. ഇക്കാര്യം ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയയില്‍ ഇന്നലെ സന്ദര്‍ശനമാരംഭിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയാണു വെളിപ്പെടുത്തിയത്. ചെംഗ്ഡെ എന്ന പ്രവിശ്യയില്‍ പുതിയ ഒരു രൂപത സ്ഥാപിച്ചുകൊണ്ടു ഇന്നലെ തന്നെ വത്തിക്കാന്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ചൈനീസ് സർക്കാർ അംഗീകരിക്കുന്നവരും എന്നാൽ വത്തിക്കാനോടു വിധേയത്വമുള്ളവരുമായ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടതെന്ന് വത്തിക്കാൻ വക്താവ് ഗ്രെഗ് ബര്‍ക്ക് വെളിപ്പെടുത്തി. ദീർഘനാൾ നടത്തിയ ചർച്ചകൾക്കുശേഷമാണ് കരാറുണ്ടാക്കിയതെന്നും കാലാകാലങ്ങളിൽ പുനഃപരിശോധിക്കാനുള്ള സാധ്യതകൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന എട്ടു മെത്രാന്മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. ഇതുവരെ വത്തിക്കാന്റെ അംഗീകാരമില്ലാതെയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വത്തിക്കാന്‍ കാര്യാലയത്തിലെ അണ്ടര്‍ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ ആന്‍ത്വാന്‍ കമില്ലേരിയും ചൈനീസ് വിദേശ മന്ത്രാലയത്തിലെ ഉപമന്ത്രി വാങ് ചാവോയുമാണു കരാറില്‍ ഒപ്പിട്ടത്. ചൈനയുമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് ആരംഭിച്ച് ബനഡിക്ട് പതിനാറാമന്റെ കാലത്തു തുടര്‍ന്നതായ ചര്‍ച്ചയാണ് ഇപ്പോള്‍ കരാറിലെത്തിയത്. പുതിയ കരാറിനെ തുടര്‍ന്നു ചൈനയിലെ 1.2 കോടി കത്തോലിക്കാ വിശ്വാസികളെ മുഴുവനും മാര്‍പാപ്പയോടും സാര്‍വത്രിക സഭയോടും ബന്ധത്തിലാക്കി. ഇതുവരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്ന മെത്രാന്മാരും വൈദികരുമടങ്ങിയ ഒരു ഔദ്യോഗിക സഭയും വത്തിക്കാനുമായി ബന്ധം പുലര്‍ത്തുന്ന രഹസ്യ സഭയുമാണ് ഉണ്ടായിരുന്നത്. പുതിയ കരാറോടെ അതിനു മാറ്റം വന്നിരിക്കുകയാണ്. ഭൂതകാലത്തിന്റെ മുറിവുകള്‍ ഉണങ്ങുമെന്നും ചൈനയിലെ മുഴുവന്‍ കത്തോലിക്കരും സഭയുടെ പൂര്‍ണ കൂട്ടായ്മയുടെ ഭാഗമാകുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2018-09-23-02:50:16.jpg
Keywords: ചൈന, ചൈനീ
Content: 8707
Category: 18
Sub Category:
Heading: കെമാല്‍ പാഷ പിന്‍തുടരുന്നത് ജഡ്ജിക്കു നിരക്കാത്ത ക്രൈസ്തവ വിരുദ്ധ ശൈലി: കത്തോലിക്ക കോണ്‍ഗ്രസ്
Content: തൊടുപുഴ: ഒരു ജഡ്ജിക്കു നിരക്കാത്ത ക്രൈസ്തവ വിരുദ്ധ ശൈലിയാണ് കെമാല്‍ പാഷ പിന്‍തുടരുന്നതെന്നും ക്രൈസ്തവര്‍ പെണ്കുട്ടികളെ മഠത്തില്‍ വിടുന്നതിനെ കെമാല്‍ പാഷ വിമര്‍ശിച്ചത് വിശുദ്ധിയോടെ സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് കന്യാസ്ത്രീകള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും അതിയായ വേദന ജനിപ്പിച്ചുവെന്നും കത്തോലിക്ക കോണ്‍ഗ്രസ്. ലക്ഷത്തില്‍പ്പരം വൈദികരും കന്യാസ്ത്രീകളും ആയിരക്കണക്കിന് ബിഷപ്പുമാരും ഉള്ള സഭയിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ സഭയെയും സമര്‍പ്പിതരെയും അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കുകയില്ലെന്നും സംഘടന വ്യക്തമാക്കി. കെമാല്‍പാഷയ്ക്ക് ഇരയ്ക്കുവേണ്ടി നിലകൊള്ളാം. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയും ശിക്ഷയും ഉണ്ടാകണമെന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെയും നിലപാട്. എന്നാല്‍, കമാല്‍ പാഷ ഉപയോഗിച്ച ഭാഷയും രീതിയും ക്രൈസ്തവ സഭയെ ഒന്നാകെ കളങ്കപ്പെടുത്തുന്നതാണ്. കേരളത്തില്‍ വിരമിച്ച ജഡ്ജിമാരെയും നാം ബഹുമാനപൂര്‍വമാണ് കാണുന്നത്. പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം തുറന്നുപറഞ്ഞു. യോഗത്തില്‍ പ്രഫ. ജാന്‍സണ്‍ ജോസഫ്, ബെന്നി ആന്റണി, അജോ ജോസഫ്, ജോണ്‍ മുണ്ടന്‍കാവില്‍, വര്‍ക്കി നിരപ്പേല്‍, തോമസ് ആന്റണി, കെ. സി. ഡേവിസ്, ബെന്നി പുതിയാപുറം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-23-03:10:48.jpg
Keywords: സമര്‍പ്പിത
Content: 8708
Category: 18
Sub Category:
Heading: പ്രളയബാധിതര്‍ക്കു കിറ്റുകള്‍ സമ്മാനിച്ച് സിഎംഐ വൈദികര്‍
Content: കൊച്ചി: പ്രളയബാധിത കുടുംബങ്ങള്‍ക്കായി അവശ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു സിഎംഐ രാജ്‌കോട്ട് ഭവനിലെ വൈദികര്‍. കൊങ്ങോര്‍പ്പിള്ളി കൂനമ്മാവ് പ്രദേശത്തെ 115 പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് വൈദികര്‍ കിറ്റുകള്‍ നല്‍കിയത്. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കാന്‍വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൂടി സഹകരണത്തോടെയായിരുന്നു കിറ്റ് വിതരണം. രാജ്‌കോട്ട് ഭവന്‍ സുപ്പീരിയര്‍ ഫാ. ജോണ്‍സന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ കിരണ്‍ തന്പി, ക്യാന്‍വാസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയബാധിത മേഖലയില്‍ നിരവധി സേവനങ്ങള്‍ രാജ്‌കോട്ട് ഭവന്‍ ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2018-09-23-03:17:50.jpg
Keywords: ധന, സഹായ
Content: 8709
Category: 1
Sub Category:
Heading: "എന്തുകൊണ്ട് ഞാൻ കത്തോലിക്കനായിരിക്കുന്നു?"; ക്യാംപെയിനുമായി അമേരിക്കൻ സംഘടന
Content: വാഷിംഗ്ടണ്‍ ഡി‌സി: ലെെംഗീക ആരോപണങ്ങൾ മൂലം ദുഃഖകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സഭാ വിശ്വാസികൾക്ക് ശക്തി പകരാൻ കാത്തലിക്ക് എക്സ്ടെൻഷൻ എന്ന സംഘടനയുടെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. സംഘടനയുടെ #WhyImCatholic എന്ന ക്യാംപെയിനാണ് ശ്രദ്ധ നേടുന്നത്. കത്തോലിക്കാ വിശ്വാസികൾക്ക് വിശ്വാസ ഉണര്‍വും ഐക്യവും നൽകാൻ ഉതകുന്ന ജീവിത അനുഭവങ്ങളും, ചിത്രങ്ങളും, വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനാണ് കാത്തലിക്ക് എക്സ്ടെൻഷൻ WhyImCatholic ക്യാംപെയിനിലൂടെ ആവശ്യപ്പെടുന്നത്. കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങൾ കാത്തലിക്ക് എക്സ്ടെൻഷന്റെ വെബ്സൈറ്റിലൂടെയും വിശ്വാസികൾക്ക് പങ്കുവയ്ക്കാനുളള സൗകര്യം ഉണ്ട്. വിശ്വാസികൾ ഒരു കുടുംബം പോലെ ഒത്തൊരുമിച്ച് ക്ലേശകരമായ ഈ അവസ്ഥയെ നേരിടുമെന്നും, പ്രതീക്ഷയുടെ ഒരു ഭാവി പണിതുയർത്തുമെന്നും സംഘടനയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഫാ. ജാക്ക് വാൾ വ്യക്തമാക്കി. അമേരിക്കയിൽ അംഗസംഖ്യയിലും,അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പിന്നോക്കം നിൽക്കുന്ന രൂപതകളെ സാമ്പത്തികമായി സഹായിക്കാനാണ് ചിക്കാഗോ ആസ്ഥാനമായ കാത്തലിക്ക് എക്സ്ടെൻഷൻ സംഘടന നിലകൊള്ളുന്നത്.
Image: /content_image/News/News-2018-09-23-03:40:57.jpg
Keywords: കത്തോലിക്ക
Content: 8710
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ രൂപത രണ്ടാമത് ബൈബിൾ കൺവെൻഷൻ 'അഭിഷേകാഗ്നി' നവംബർ 3 ന് മാഞ്ചസ്റ്ററിൽ
Content: മാഞ്ചസ്റ്റർ: ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രണ്ടാമത് ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്റർ റീജിയൻ കേന്ദ്രീകരിച്ച് നവംബർ 3 ന് നടക്കും. ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ ഫാ.ജോസ് അഞ്ചാനി,ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട്,ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സീറോ മലബാർ സഭയുടെ വളർച്ചയുടെപാതയിൽ പ്രത്യേക ദൈവിക അംഗീകാരമായി നൽകപ്പെട്ട ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബൈബിൾ കൺവെൻഷൻ വൻ അഭിഷേകമായി മാറ്റിക്കൊണ്ട് "ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന " അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്ററിൽ സംഘാടകസമിതി തുടക്കംകുറിച്ചു. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നു.റീജിയന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക ഉപവാസ,മധ്യസ്ഥ പ്രാർത്ഥനകളും ജപമാല, കുരിശിന്റെ വഴി എന്നിവയും നടന്നുവരുന്നു. സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ #{red->none->b->കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: ‍}# BEC ARENA <br> LONG BRIDGE ROAD <br> TRAFFORD PARK <br> MANCHESTER <br> M17 1SN.
Image: /content_image/Events/Events-2018-09-23-03:46:26.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 8711
Category: 1
Sub Category:
Heading: സിസ്റ്റർ ലൂസിക്ക് എതിരെ നടപടിയെന്ന് വ്യാജ വാർത്ത
Content: കൽപ്പറ്റ: മാനന്തവാടി രൂപതാംഗവും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് അംഗവുമായ സിസ്റ്റർ ലൂസിക്ക് എതിരെ പ്രതികാര നടപടികൾ എന്ന പേരിൽ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് മാനന്തവാടി രൂപതയിലെ സെന്റ് മേരീസ് കാരക്കാമല ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ സർക്കുലർ പുറത്തിറക്കി. തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസപരിശീലനം നല്കുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്ന് ഇടവകയുടെ ആലോചനാസമിതി അറിയിച്ചതിനെ തുടർന്ന് അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രസ്തുത കാര്യം എഫ്.സി.സി. കാരക്കാമല സമൂഹത്തിന്‍റെ സുപ്പീരിയറെ അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്നു സർക്കുലറിൽ പറയുന്നു. സി. ലൂസിക്കെതിരെ പ്രതികാരനടപടികള്‍ രൂപത സ്വീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണ്. ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. #{red->none->b->സർക്കുലറിന്റെ പൂർണ്ണരൂപം ‍}# സീറോ മലബാര്‍ സഭയുടെ വ്യക്തിനിയമം 144-ാം ആര്‍ട്ടിക്കിള്‍ പ്രകാരവും രൂപതാനിയമാവലി നമ്പര്‍ 371 പ്രകാരവും ഒരു ഇടവകസമൂഹത്തില്‍ വിശുദ്ധ കുര്‍ബാന നല്കുന്നതിന് സാധാരണശുശ്രൂഷകരായ വൈദികര്‍ക്കും ഡീക്കډാര്‍ക്കും പുറമേ അസാധാരണശുശ്രൂഷകരെ നിയോഗിക്കുന്നതിനുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അപ്രകാരം നിയോഗിക്കപ്പെടുന്ന വ്യക്തികള്‍ ഈ ശുശ്രൂഷ നിര്‍വ്വഹിക്കേണ്ടത് വികാരിയച്ചന്‍റെ നിര്‍ദ്ദേശപ്രകാരമാണ് (സീറോ മലബാര്‍ സഭാനിയമം 144,7; രൂപതാനിയമാവലി 371, യ). തനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസസമൂഹത്തെ വിശ്വാസത്തില്‍ വളര്‍ത്താനും പരിപാലിക്കാനും കടപ്പെട്ട ഇടവകവികാരി തന്നെയാണ് ആ ഇടവകയുടെ വിശ്വാസപരിശീലനകാര്യങ്ങള്‍ക്കും നേതൃത്വം നല്കേണ്ടത്. വിശ്വാസപരിശീലനം നല്കേണ്ടവരെ നിയമിക്കുന്നതും വികാരിയച്ചന്‍ തന്നെയാണ്. വിശുദ്ധ കുര്‍ബാന നല്കുന്നതിനും വിശ്വാസപരിശീലനം നല്കുന്നതിനും നിയോഗിക്കപ്പെടുന്നവര്‍ ഇടവകാസമൂഹത്തിന് സമ്മതരും തിരുസ്സഭയുടെ നടപടിക്രമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുമായിരിക്കണം എന്നത് സഭാനിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണ്. കാരക്കാമല ഇടവകയിലെ എഫ്.സി.സി. സന്ന്യാസസമൂഹത്തിന്‍റെ സുപ്പീരിയറുമായി ആലോചിച്ച് ഇടവകയില്‍ വിശ്വാസപരിശീലനത്തിനും വിശുദ്ധകുര്‍ബാന നല്കുന്നതിനും അവരുടെ സമൂഹാംഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സി. ലൂസി എഫ്.സി.സി. സുപ്പീരിയറുടെ നിര്‍ദ്ദേശാനുസരണം മറ്റുള്ളവരോടൊപ്പം ഇക്കാര്യങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അടുത്തിടെയായി സാമൂഹ്യമാധ്യമങ്ങളിലുള്ള എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളില്‍ സന്നിഹിതയായും സിസ്റ്റര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇടവകയിലെ വിശ്വാസസമൂഹത്തിന് അവരുടെ വിശ്വാസജീവിതവും ആത്മീയദര്‍ശനവുമായി പൊരുത്തപ്പെടുന്നതല്ല എന്ന് പ്രകടമായി അനുഭവപ്പെടുകയും പലരും അത് ഫോണ്‍മുഖേന എന്നെ അറിയിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞതരം ആശയഗതികളുള്ളവര്‍ പരിശുദ്ധ കുര്‍ബാന തങ്ങള്‍ക്കെഴുന്നള്ളിച്ചുതരുന്നതിലും തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസപരിശീലനം നല്കുന്നതിലും ബുദ്ധിമുട്ടുണ്ട് എന്ന് ഇടവകയുടെ ആലോചനാസമിതി സമ്മേളിച്ചപ്പോള്‍ അവര്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രസ്തുത കാര്യം എഫ്.സി.സി. കാരക്കാമല സമൂഹത്തിന്‍റെ സുപ്പീരിയറെ അറിയിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട സുപ്പീരിയര്‍ ഈ വിവരം സി. ലൂസിയെ ധരിപ്പിച്ചിട്ടുണ്ട്. സി. ലൂസിക്കെതിരെ പ്രതികാരനടപടികള്‍ രൂപത സ്വീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണ്. അതേസമയം ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു കത്തോലിക്കാവിശ്വാസി എന്ന നിലയിലും സന്ന്യാസിനി എന്ന നിലയിലും സഭാപരമായ യാതൊരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ വികാരി <br> സെന്‍റ് മേരീസ് ചര്‍ച്ച്, കാരക്കാമല.
Image: /content_image/News/News-2018-09-23-10:55:26.jpg
Keywords: വ്യാജ
Content: 8712
Category: 18
Sub Category:
Heading: മിഷ്ണറീസ് ഓഫ് ജീസസ് സീറോ മലബാര്‍ സഭയുടെ കീഴിലെന്ന പ്രചരണം തെറ്റ്
Content: കൊച്ചി: മിഷ്ണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ ഒരു ഭവനം പാലാ രൂപതയ്ക്കുള്ളിലാണെങ്കിലും അതു പാലാ രൂപതാധ്യക്ഷന്റെയോ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയോ കീഴില്‍ വരുന്ന സ്ഥാപനമല്ലന്നു സീറോ മലബാര്‍ സഭാ ഔദ്യോഗിക വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. മിഷ്ണറീസ് ഓഫ് ജീസസ് പാലാ രൂപതയുടെ ഭാഗമാണെന്നുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജലന്ധര്‍ ലത്തീന്‍ രൂപതയുടെ സന്യാസിനീ സമൂഹമാണ് മിഷ്ണറീസ് ഓഫ് ജീസസ്. അവരുടെ ഒരു ഭവനം 2004 ല്‍ പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയില്‍ സ്ഥാപിതമായി. സന്യാസസഭാധികാരി ഒരു ഭവനം ആരംഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാല്‍ സാധാരണ നിലയില്‍ രൂപതാധ്യക്ഷന്‍ അതിനുള്ള അവസരം നിഷേധിക്കാറില്ല. സന്യാസിനീ സമൂഹങ്ങളുടെ ഭരണ നിര്‍വഹണം അവര്‍ തന്നെയാണ് നടത്തുന്നത്. രൂപതാധ്യക്ഷനോ സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പോ ഒരുകാര്യത്തിലും ഇടപെടാറില്ലായെന്നും ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-09-24-05:23:46.jpg
Keywords: ജലന്ധ
Content: 8713
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക്
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാനില്‍ നടക്കുന്ന സിനഡിലും സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി ഇന്ന് റോമിലേക്കു പോകും. നാളെ മുതല്‍ വെള്ളിയാഴ്ച വരെ നടക്കുന്ന സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെ 'യുവജനങ്ങള്‍ വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും'' എന്ന വിഷയത്തില്‍ നടക്കുന്ന സിനഡിലും കര്‍ദ്ദിനാള്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭയില്‍ നിന്ന് കോട്ടയം സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, തലശ്ശേരി സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി എന്നിവരും സീറോ മലങ്കര സഭയില്‍നിന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവയും ലത്തീന്‍ സഭയില്‍നിന്ന് അഞ്ചു ബിഷപ്പുമാരും സിനഡില്‍ പങ്കെടുക്കാന്‍ റോമിലേക്ക് തിരിക്കും. നവംബര്‍ മൂന്നിന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി തിരിച്ചെത്തും.
Image: /content_image/India/India-2018-09-24-05:47:32.jpg
Keywords: ആലഞ്ചേ
Content: 8714
Category: 1
Sub Category:
Heading: പ്രതിബന്ധങ്ങള്‍ കീഴടക്കാമെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മനസ്സുണ്ടാകണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രതിബന്ധങ്ങള്‍ നമ്മെ താല്ക്കാലികമായി കീഴടക്കാമെങ്കിലും അതിന്‍റെ പിടിയിലമര്‍ന്നുപോകാതെ, ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മനസ്സും കരുത്തുമുണ്ടാകണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയ സന്ദര്‍ശനത്തിലെ യുവജനസംഗമത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ജീവിതം നന്മ ചെയ്യാനുള്ളതാണെന്നും ഒരാള്‍ ജീവിതവിശുദ്ധി നേടുന്നത് സഹോദരങ്ങളുടെ കൂട്ടായ്മയില്‍ അവരുമായി സംവദിച്ചും ഇടപഴകിയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് നന്മചെയ്ത് മുന്നോട്ടു പോകുമ്പോഴാണെന്നും പാപ്പ പറഞ്ഞു. നിങ്ങളുടെ ജീവിതം ഒരു നാടകശാലയല്ല! ഒരു തീയറ്ററിലോ വീഡിയോ കളിയിലോ എന്നപോലെ ഒരു ക്ലിപ്തസമയത്ത് ജീവിതം തീരുന്നില്ല. നാടകം അവസാനരംഗത്തോടെയും കളി ഒരാള്‍ ജയിക്കുന്നതോടെയും അവസാനിക്കുന്നു. എന്നാല്‍ ജീവിതകാലം ദൈവനിശ്ചയമാണ്. നമ്മുടെ ഹൃദയസ്പന്ദനം ദൈവകരങ്ങളിലാണ്. അത് നിലയ്ക്കുമ്പോള്‍ നമ്മുടെ ജീവിതവും അവസാനിക്കുന്നു. നമ്മുടെ ജീവിതത്തില്‍ കെടുതികളും തകര്‍ച്ചകളും ഉണ്ടാകുന്ന സമയമുണ്ടാകും. ഉദാഹരണത്തിന് നാമിന്ന് സമ്മേളിച്ചിരിക്കുന്നത് ഇവിടത്തെ ഭദ്രാസന ദേവാലയത്തിന്‍റെ മുറ്റത്താണ്. ഒരു നൂറ്റാണ്ടുമുന്‍പ് സോവിയറ്റ് സ്വേച്ഛാശക്തികള്‍ വന്ന് നിലംപരിശാക്കിയതായിരുന്നു. തീകൊളുത്തി നശിപ്പിച്ചതാണ്. എന്നാല്‍ ലിത്വാനിയയിലെ ക്രൈസ്തവര്‍ അത് വീണ്ടും പൂര്‍വ്വോപരി മനോഹരമാക്കി പണിതുയര്‍ത്തി. ഈ നാടിന്റെ രണ്ടു മഹാവിശുദ്ധന്മാരായ സ്റ്റാനിസ്ലാവൂസ്, വെനിസ്ലാവൂസിന്‍റെ പേരില്‍ ഇന്നുമത് തലയുയര്‍ത്തി നില്ക്കുന്നു. പ്രതിബന്ധങ്ങള്‍ നമ്മെ താല്ക്കാലികമായി കീഴടക്കാമെങ്കിലും നാം അതിന്‍റെ പിടിയിലമര്‍ന്നുപോകാതെ, പുനര്‍നിര്‍മ്മിക്കാനും ഉയിര്‍ത്തെഴുന്നേല്ക്കാനും മനസ്സുണ്ടാവണം, കരുത്തുണ്ടാവണം. ഇവിടത്തെ ജനങ്ങള്‍ പീഡനങ്ങള്‍ വിതച്ച് നാശത്തില്‍ അമര്‍ന്നുപോകാന്‍ സ്വയം അനുവദിക്കാതിരുന്നവരാണ്. അവര്‍ ഒരിക്കലും തകര്‍ച്ചകളില്‍ വിട്ടുകൊടുത്തില്ല. തകര്‍ച്ചകളില്‍നിന്നും ഉയരുകയും വളരുകയും ചെയ്തു. ഒറ്റയ്ക്ക് ജീവിച്ചുകൊണ്ടല്ല, മറിച്ച് നമുക്കുള്ളതു മറ്റുള്ളവരുമായി സമൂഹത്തിലും കുടുംബത്തിലും പങ്കുവച്ചുകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. മാര്‍പാപ്പയെ ശ്രവിക്കാന്‍ ലിത്വാനിയയുടെ നാനാഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് യുവജനങ്ങള്‍ എത്തിയിരുന്നു.
Image: /content_image/News/News-2018-09-24-06:47:14.jpg
Keywords: പാപ്പ