category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമിഷ്ണറീസ് ഓഫ് ജീസസ് സീറോ മലബാര്‍ സഭയുടെ കീഴിലെന്ന പ്രചരണം തെറ്റ്
Contentകൊച്ചി: മിഷ്ണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ ഒരു ഭവനം പാലാ രൂപതയ്ക്കുള്ളിലാണെങ്കിലും അതു പാലാ രൂപതാധ്യക്ഷന്റെയോ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയോ കീഴില്‍ വരുന്ന സ്ഥാപനമല്ലന്നു സീറോ മലബാര്‍ സഭാ ഔദ്യോഗിക വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. മിഷ്ണറീസ് ഓഫ് ജീസസ് പാലാ രൂപതയുടെ ഭാഗമാണെന്നുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജലന്ധര്‍ ലത്തീന്‍ രൂപതയുടെ സന്യാസിനീ സമൂഹമാണ് മിഷ്ണറീസ് ഓഫ് ജീസസ്. അവരുടെ ഒരു ഭവനം 2004 ല്‍ പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയില്‍ സ്ഥാപിതമായി. സന്യാസസഭാധികാരി ഒരു ഭവനം ആരംഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാല്‍ സാധാരണ നിലയില്‍ രൂപതാധ്യക്ഷന്‍ അതിനുള്ള അവസരം നിഷേധിക്കാറില്ല. സന്യാസിനീ സമൂഹങ്ങളുടെ ഭരണ നിര്‍വഹണം അവര്‍ തന്നെയാണ് നടത്തുന്നത്. രൂപതാധ്യക്ഷനോ സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പോ ഒരുകാര്യത്തിലും ഇടപെടാറില്ലായെന്നും ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-24 09:58:00
Keywordsജലന്ധ
Created Date2018-09-24 09:53:46