category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജപമാലക്ക് അപാരമായ ശക്തിയുണ്ടെന്നു പ്രൊട്ടസ്റ്റന്‍റ് എഴുത്തുകാരന്റെ തുറന്നുപറച്ചില്‍
Contentന്യൂയോര്‍ക്ക്: ജപമാല പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതാണെന്നും, സമീപകാലത്ത് താന്‍ ജപമാല ചൊല്ലിയിട്ടുണ്ടെന്നുമുള്ള ബാപ്റ്റിസ്റ്റ് എഴുത്തുകാരനായ മൈക് ബെവലിന്റെ തുറന്നു പറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇഡബ്ല്യുടിഎൻ ഗ്ലോബൽ കാത്തലിക് നെറ്റ്വര്‍ക്കിന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്കായുടെ ജപമാല എപ്രകാരം ചൊല്ലണമെന്ന യുട്യൂബ് വീഡിയോ കാണുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. “എന്റെ ക്ലയന്റ് ഒരു കത്തോലിക്ക വിശ്വാസിയാണ്. ഞാന്‍ അവരോടൊപ്പം ജപമാല ചൊല്ലുവാന്‍ പോവുകയാണ് (ഇത് ബാപ്റ്റിസ്റ്റുകള്‍ സാധാരണയായി ചെയ്യാറില്ല). എന്റെ അമ്മ ഇതറിഞ്ഞാല്‍ ജീവിച്ചിരിക്കില്ല. ജപമാലക്ക് ഒരുപാട് ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. സിസ്റ്റര്‍ ആഞ്ചലിക്കായുടെ യുട്യൂബ് വീഡിയോയില്‍ ഇതെങ്ങനെയാണെന്ന് പഠിപ്പിക്കുന്നുണ്ട്” എന്നാണ് മൈക് ബെവല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വെറും 346 പേര്‍ മാത്രമാണ് ബെവലിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ 1200 ലൈക്കുകള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 88 പേര്‍ ട്വീറ്റ് ഇതിനോടകം തന്നെ വീണ്ടും റീട്വീറ്റ് ചെയ്തുകഴിഞ്ഞു. ഒരുപാട് കമന്റുകളും ചോദ്യങ്ങളുമാണ് ബെവലിന്റെ ട്വീറ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. വെറും 90 മിനിറ്റിന്റെ ചുരുങ്ങിയ സമയമാണ് തനിക്ക് സിസ്റ്റര്‍ ആഞ്ചലിക്കായുമായി ബന്ധം ഉള്ളുവെങ്കിലും, ആപ്പിള്‍ പോലത്തെ മുഖമുള്ള അവരെ താന്‍ ഒരുപാട് വിശ്വസിക്കുന്നുവെന്ന് ബെവല്‍ പറയുന്നു. താന്‍ വെള്ളിയാഴ്ചത്തെ ജപമാലയാണ് കണ്ടതെന്നും അതില്‍ 5 ദുഖത്തിന്റെ രഹസ്യങ്ങള്‍ ഉണ്ടെന്നും ബെവല്‍ വിവരിക്കുന്നു. സിസ്റ്റര്‍ ആഞ്ചലിക്കായും, സിസ്റ്റര്‍ വെന്‍ഡിയും തന്റെ പ്രിയപ്പെട്ട കന്യാസ്ത്രീമാരാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പരമാര്‍ശങ്ങള്‍ക്ക് വൈകാതെ തന്നെ ഇ‌ഡബ്ല്യു‌ടി‌എന്‍ നന്ദി പറയുകയും പ്രാര്‍ത്ഥനാശംസകള്‍ അറിയിക്കുകയും ചെയ്തു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-22 17:32:00
Keywordsപ്രൊട്ട, ജപമാല
Created Date2018-09-22 17:27:27