Contents

Displaying 8401-8410 of 25180 results.
Content: 8715
Category: 1
Sub Category:
Heading: വിവേചനം അവസാനിപ്പിക്കണം: യു‌എന്‍ ആസ്ഥാനത്ത് പാക്ക് വംശജരായ ക്രെെസ്തവരുടെ പ്രതിഷേധം
Content: ജനീവ: പാക്കിസ്ഥാനിലെ വിവാദ മതനിന്ദാ നിയമം നിരോധിക്കണമെന്നും, ന്യൂനപക്ഷങ്ങൾക്ക് നീതിയും, സമത്വവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജനീവയിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തിന് മുൻപിൽ യൂറോപ്പില്‍ താമസിക്കുന്ന പാക്ക് വംശജരായ ക്രെെസ്തവരുടെ പ്രതിഷേധം. മനുഷ്യാവകാശങ്ങൾക്കായി സ്വിറ്റ്സർലന്റിലെ ജനീവയിൽ പ്രവർത്തിക്കുന്ന പാലെസ് വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന യുഎൻ ഒാഫീസിനു മുൻപിലാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കപ്പെട്ടത്. പാക്കിസ്ഥാനിലെ ക്രൈസ്തവരെ രക്ഷിക്കണമെന്നും, വിശ്വാസികള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും, രാജ്യത്തെ മതനിന്ദാ നിയമം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബാനറുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. മതനിന്ദാ നിയമം ചുമത്തി പാക്കിസ്ഥാൻ സർക്കാർ അറസ്റ്റ് ചെയ്ത് വർഷങ്ങളായി തടവിൽ പാർപ്പിച്ചിരിക്കുന്ന ആസിയാ ബീബി എന്ന ക്രെെസ്തവ വനിതയെ മോചിപ്പിക്കണമെന്നാവശ്യപെടുന്ന മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയുടെ മുപ്പത്തിഒൻപതാമത് സമ്മേളനം നടക്കുന്ന സമയത്താണ് ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടതെന്നതു ശ്രദ്ധേയമാണ്. രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതൽ വഷളാകുകയാണെന്നും ദിനംപ്രതി പല വിധത്തിൽ ക്രെെസ്തവർക്കു പീഡനമേൽക്കുന്നുണ്ടെന്നും മാര്‍ച്ചിന് നേതൃത്വം നൽകിയ ഇന്‍റര്‍നാഷണൽ ക്രിസ്റ്റ്യൻ കൗൺസിൽ അധ്യക്ഷനായ അഡ്വ. കാമർ ഷാംസ് പറഞ്ഞു. ക്രെെസ്തവർ രണ്ടാംകിട പൗരന്മാരെ പോലെയാണ് ജീവിക്കുന്നതെന്നും, സർക്കാർ ജോലിയിൽ പോലും വലിയ വിവേചനം നേരിടുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനിടെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ന്യൂനപക്ഷങ്ങൾക്ക് സമത്വം ഉറപ്പാക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതനിന്ദ നിയമം ഉപയോഗിച്ചു വ്യാജ ആരോപണങ്ങളിലൂടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പ്രതികളാക്കുന്നതും ആൾക്കുട്ട കൊലപാതകങ്ങൾക്കു ഇരയാക്കുന്നതും പാക്കിസ്ഥാനിൽ പതിവാണ്. ഇതിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൌനം തുടരുകയാണ്.
Image: /content_image/News/News-2018-09-24-08:48:27.jpg
Keywords: പാക്കി
Content: 8716
Category: 18
Sub Category:
Heading: ലോഗോസ് ക്വിസിന് ഒരുങ്ങാന്‍ തിരുവനന്തപുരം അതിരൂപതയുടെ ആപ്ലിക്കേഷന്‍
Content: തിരുവനന്തപുരം: കെസിബിസി ബൈബിള്‍ കമ്മിഷന്‍ ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരമായ ലോഗോസ് ക്വിസ്സിന്റെ തയ്യാറെടുപ്പുകള്‍ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു ആപ്ലിക്കേഷന്‍. തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴിലെ അജപാലന-മീഡിയാ കമ്മീഷനുകള്‍ സംയുക്തമായി നിര്‍മ്മിച്ച ആപ്ലിക്കേഷന്‍റെ പേര് 'ലോഗോസ് ക്വിസ് 2018' എന്നാണ്. 1300 ചോദ്യങ്ങളും 235 റൗണ്ടുകളുമായാണ് ക്വിസ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മനോഹരമായ ഡിസൈനും പശ്ചാത്തല ശബ്ദവും ആപ്ലിക്കേഷന്‍ കൂടുതല്‍ മികവുറ്റതാക്കുന്നു. തിരുവനന്തപുരം അതിരൂപതയുടെ തന്നെ മരിയന്‍ എഞ്ചിനീറിങ് കോളേജില്‍ പഠിച്ചിറങ്ങിയ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ആദ്യ സംരംഭമാണ് ഈ ബൈബിള്‍ ക്വിസ് ആപ്പ്. ലോഗോസ് ബൈബിള്‍ ഭാഗങ്ങള്‍ അധ്യായം തിരിച്ചു വായിക്കുവാനും ആപ്ലിക്കേഷനില്‍ സൌകര്യമുണ്ട്. നിലവില്‍ പൂര്‍ത്തിയാക്കുന്ന ലെവലുകള്‍ ഓണ്‍ലൈനായി സൂക്ഷിക്കുവാനും സംവിധാനമുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്ന ആപ്പിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. {{ ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.logosquizapp.LAT2k18&hl=en_US }}
Image: /content_image/India/India-2018-09-24-09:54:43.jpg
Keywords: ലോഗോ
Content: 8717
Category: 1
Sub Category:
Heading: സഭ കടന്നുപോകുന്നത് ഇരുണ്ട നാളുകളിലൂടെ; പരിശുദ്ധ അമ്മയെ മാതൃകയാക്കണമെന്നു അമേരിക്കന്‍ ബിഷപ്പ്
Content: ടെക്സാസ്: കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കത്തോലിക്കര്‍ പരിശുദ്ധ കന്യകാമാതാവിന്റെ മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അമേരിക്കന്‍ ബിഷപ്പ്. സാന്‍ അന്റോണിയോ അതിരൂപതയിലെ മെത്രാനായ ഗുസ്താവോ ഗാര്‍ഷ്യ സില്ലറാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 22-ന് ടെക്സാസിലെ ഗ്രേപ് വൈനില്‍ നാഷണല്‍ വി എന്‍ക്വുവെന്‍ട്രോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയെ ഇപ്പോള്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലൈംഗീകാപവാദങ്ങളെ തുടര്‍ന്നു വിശ്വാസത്തില്‍ നിന്നു അകന്നു കഴിയുന്നവരെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ട് വരുവാന്‍ അത്മായര്‍ക്ക് എന്ത് ചെയ്യുവാന്‍ സാധിക്കും എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും മുന്‍പേ തന്നെ യേശുവിന്റെ ആദ്യത്തെ പ്രേഷിത ശിഷ്യ പരിശുദ്ധ കന്യകാമാതാവായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ സീന്‍ ഒ’മാല്ലിയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് മെത്രാന്‍ പറഞ്ഞു. യേശുക്രിസ്തു കുരിശില്‍ കിടക്കുമ്പോള്‍ പോലും പരിശുദ്ധ കന്യകാമാതാവ് ധൈര്യം കൈവെടിഞ്ഞിരുന്നില്ല. വിശ്വാസം, ധൈര്യം, ശക്തി എന്നിവയുടെ ഒരു ഉറച്ച സ്തംഭമാണ് കന്യകാമാതാവ്. അതിനാല്‍ കന്യകാമാതാവിനെയാണ് ഈ സാഹചര്യത്തില്‍ നമ്മള്‍ മാതൃകയാക്കേണ്ടത്. വേദനാജനകമെന്നു പറയട്ടെ, നീണ്ട കാലമായി സഭയില്‍ ഇത്തരം ലൈംഗീകാപവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. വികാരക്ഷോഭത്തോട് കൂടി നമ്മള്‍ ഇത്തരം അപവാദങ്ങളെ നേരിടരുത്‌, പകരം ഈ അപവാദങ്ങളില്‍ മനംമടുത്ത വിശ്വാസികളെ പുനഃസുവിശേഷവല്‍ക്കരിക്കുകയാണ് വേണ്ടത്. ഇത്തരം ലൈംഗീകാതിക്രമങ്ങള്‍ക്ക്‌ ഇരയായവരുടെ ക്ഷേമത്തിനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മെത്രാന്‍ വിവരിച്ചു. യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും, കുരിശുമരണത്തോടുമാണ് ഈ പ്രതിസന്ധിയെ സില്ലര്‍ മെത്രാന്‍ ഉപമിക്കുന്നത്. ഇതൊരു കുരിശിന്റെ വഴി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രതികൂലമായ സാഹചര്യം ചൂണ്ടിക്കാട്ടി യേശുവില്‍ നിന്നും അകലുവാനുള്ള ജനങ്ങളുടെ മനോഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുവാനും അദ്ദേഹം മറന്നില്ല. തിരുസഭ യേശുവിന്റെ ശരീരമാകയാല്‍, ഒരാള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും വേദനിക്കും. അതിനാല്‍ നാമെല്ലാവരും ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും ബിഷപ്പ് സില്ലര്‍ പറഞ്ഞു.
Image: /content_image/News/News-2018-09-24-11:29:33.jpg
Keywords: മാതാവ, കന്യകാ
Content: 8718
Category: 1
Sub Category:
Heading: സമാധാന ദൗത്യം തുടർന്ന് തീവ്രവാദികളിൽ നിന്നും മോചിതനായ ഫിലിപ്പീൻസ് വൈദികൻ
Content: മനില: ക്രൈസ്തവ ജീവിതം ദുരിതപൂർണമായ ഫിലിപ്പീൻസിൽ സമാധാനം പുനഃസ്ഥാപിക്കുവാന്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിക്കപ്പെട്ട വൈദികന്റെ ശ്രമം. ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ ദ്വീപിലെ മാറാവി നഗരത്തിലെ കത്തീഡ്രലില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റവ. ഫാ. ചിട്ടോ സുഗാനോബാണ് സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റബർ പതിനേഴിനാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വൈദികനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. 117 ദിവസത്തോളം അദ്ദേഹം തടവില്‍ കഴിഞ്ഞിരിന്നു. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷങ്ങളായി നടത്തി വരുന്ന മിന്‍ഡനാവോ പ്രവിശ്യയിലെ സമാധാന ശ്രമങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൃദയപൂർണമായ സംഭാഷണങ്ങൾ വഴി മനുഷ്യർക്ക് പരസ്പരം മനസിലാക്കാൻ സാധിക്കും. സമാധാനം ക്രിസ്തുവിന്റെ പാതയാണ്. ജീവിതം ലഘുവാണെന്നും അത് പരമാവധി ഉപയോഗപ്രദമാക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മാറാവിയിൽ വികാരി ജനറാളായി സേവനമനുഷ്ഠിക്കവേയാണ് അദ്ദേഹത്തെ തട്ടികൊണ്ടുപോയത്. ഭീകരവാദികളിൽ നിന്നും രക്ഷപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ അദ്ദേഹം വിശുദ്ധ കുര്‍ബാന ആര്‍പ്പിച്ച് ദൈവത്തിന് കൃതജ്ഞതയർപ്പിച്ചു.
Image: /content_image/News/News-2018-09-24-12:24:25.jpg
Keywords: ഫിലിപ്പീ
Content: 8719
Category: 1
Sub Category:
Heading: നൈജീരിയയില്‍ ഇസ്രായേല്‍ എംബസിയുടെ ബൈബിള്‍ മത്സരം
Content: അബൂജ: ക്രിസ്ത്യന്‍- യഹൂദ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുവാന്‍ നൈജീരിയയിലെ ഇസ്രായേലി എംബസി ഒരുങ്ങുന്നു. ബൈബിള്‍ പഴയ നിയമത്തെ ആസ്പദമാക്കി ഒക്ടോബര്‍ മാസത്തില്‍ ഒന്നാമത് ദേശീയ ബൈബിള്‍ മത്സരം സംഘടിപ്പിക്കുവാനാണ് ഇസ്രായേലി എംബസ്സി ഒരുങ്ങുന്നത്. എംബസിയുടെ തലവനായ നാദവ് ഗോരെന്‍ ആണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്. ‘ലിവിംഗ് പീസ്ഫുള്ളി ഇന്‍ ദി പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ബൈബിള്‍ മത്സരം ഇസ്രായേലി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനും, ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേലും(CUFI) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് വിശുദ്ധ നാട്ടിലേക്ക് സൗജന്യ സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും ബൈബിള്‍ മത്സരം നടത്തുക. ഈ വരുന്ന ഒക്ടോബറിലായിരിക്കും ആദ്യഘട്ട മത്സരം നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റിലൂടെയായിരിക്കും മത്സരം സംഘടിപ്പിക്കുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ അടുത്ത ‘ജിയോ-പൊളിറ്റിക്കല്‍ സോണ്‍’ ഘട്ടത്തില്‍ പരസ്പരം മത്സരിക്കേണ്ടതായി വരും. വിവിധ ജിയോ-പൊളിറ്റിക്കല്‍ സോണില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നവംബര്‍ മാസത്തില്‍ നൈജീരിയന്‍ തലസ്ഥാനമായ അബൂജായില്‍ വെച്ച് നടക്കുന്ന അവസാന എഴുത്തു പരീക്ഷയായിരിക്കും വിജയികളെ നിശ്ചയിക്കുക. ബൈബിളിലുടനീളം കാണാവുന്ന ആശയമാണ് സമാധാനവും, അനുരജ്ഞനവും. ഈ ആശയം ഇന്നും പ്രസക്തമാണ് അതിനാലാണ് ഈ ആശയം മുഖ്യം പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗോരെന്റെ പ്രസ്താവനയില്‍ പറയുന്നു. തിരഞ്ഞെടുപ്പിലും, അതിനു ശേഷവും അക്രമം ഉപേക്ഷിക്കുവാന്‍ നൈജീരിയക്കാര്‍ക്കുള്ള ഒരു സന്ദേശം കൂടിയാണ് ഈ പ്രമേയം തിരഞ്ഞെടുത്തതിന്റെ പിന്നിലെ മറ്റൊരു ലക്ഷ്യമെന്നും ഗോരെന്‍ പറഞ്ഞു. നൈജീരിയക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതിനു ഈ മത്സരം കാരണമാകും എന്ന പ്രതീക്ഷിക്കുന്നതായി നൈജീരിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2018-09-24-14:35:27.jpg
Keywords: ഇസ്രായേ
Content: 8720
Category: 18
Sub Category:
Heading: ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം
Content: പെരുന്നാട്: ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനവും ദീപഗിരി ബഥനി ആശ്രമദേവാലയ കൂദാശയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. ദീപഗിരി ബഥനി ആശ്രമം അതിന്റെ ലക്ഷ്യം കൈവിടാതെ പ്രാര്‍ത്ഥനാഭവനമായി എന്നും നിലകൊള്ളട്ടെയെന്ന് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ സന്ദേശത്തില്‍ പറഞ്ഞു. ബഥനി സന്യാസി സമൂഹത്തിന്റെ സെക്രട്ടറി ജനറല്‍ ഫാ. ആന്റണി പടിപ്പുരയ്ക്കല്‍ പെരുന്നാട് ബഥനി മലയില്‍ സ്ഥാപിക്കപ്പെടുന്ന സ്മാരക ആശ്രമത്തിന്റെ ഡിക്രി ഓഫ് ഇറക്ഷന്‍ വായിച്ചു പുതിയ ആശ്രമത്തിന്റെ ചുമതല വഹിക്കുന്ന ഫാ. വര്‍ഗീസ് തൈക്കൂട്ടത്തിലിനു കൈമാറി. സമ്മേളനത്തില്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, സുപ്പീരിയര്‍ ജനറല്‍ ഫാ.ജോസ് കുരുവിള ഒഐസി എന്നിവര്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തില്‍ ശതാബ്ദി ലോഗോയുടെ പ്രകാശനവും കര്‍ദിനാള്‍ നിര്‍വഹിച്ചു.
Image: /content_image/India/India-2018-09-25-05:23:05.jpg
Keywords: ശതാബ്ദ
Content: 8721
Category: 18
Sub Category:
Heading: മദ്യത്തിനെതിരെയുള്ള പോരാട്ടം സമൂഹ നന്മക്ക്: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
Content: ആലക്കോട്: മദ്യത്തിനെതിരേയുള്ള പോരാട്ടം സമൂഹ നന്മയ്ക്കാണെന്നും ആ പോരാട്ടം കുടുംബത്തില്‍ നിന്നാരംഭിക്കണമെന്നും ബോധവത്കരണം കൂടുതലായി നടക്കണമെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി തലശേരി അതിരൂപതസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിഷപ് വള്ളോപ്പിള്ളി ജയന്തി അനുസ്മരണവും ബിഷപ് വള്ളോപ്പിള്ളി സംസ്ഥാന അവാര്‍ഡ് സമര്‍പ്പണവും ലഹരി വിരുദ്ധ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുലഭമായി മദ്യം ഒഴുകുന്‌പോഴും മദ്യം വര്‍ജിക്കാന്‍ നമുക്കു സാധിക്കണം. ധാരാളം ആളുകള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. പ്രത്യേകിച്ചു യുവജനങ്ങള്‍. മദ്യവര്‍ജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.സി. ജോസഫ് എംഎല്‍എ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ആഞ്ഞടിച്ചു. ചടങ്ങില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ ബിഷപ്പ് വള്ളോപ്പിള്ളി അവാര്‍ഡ് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍ നിന്ന് ഏറ്റുവാങ്ങി. മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. തോമസ് തൈത്തോട്ടം ആമുഖപ്രഭാഷണം നടത്തി. ബിഷപ്പ് വള്ളോപ്പിള്ളി അനുസ്മരണം കെസിബിസി മദ്യവിരുദ്ധ സമിതി തലശേരി അതിരൂപത പ്രസിഡന്റ് ഡോ. ജോസ്ലറ്റ് മാത്യു നിര്‍വഹിച്ചു. അവാര്‍ഡ് ജേതാവിനെ എഡിഎസ്യു ചീഫ് ഓര്‍ഗനൈസര്‍ മനോജ് എം. കണ്ടത്തില്‍ പരിചയപ്പെടുത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍, മുക്തിശ്രീ പ്രസിഡന്റ് മാര്‍ഗരറ്റ് മാത്യു, മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചന്‍ കൊല്ലക്കൊന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-25-05:43:22.jpg
Keywords: ഞരള
Content: 8722
Category: 1
Sub Category:
Heading: കത്തോലിക്ക വിരുദ്ധ പരാമർശം: മാപ്പ് പറഞ്ഞ് സ്‌കോട്ടിഷ് നേതാവ്
Content: ലണ്ടന്‍: ബ്രിട്ടനിൽ വച്ച് കത്തോലിക്ക വിരുദ്ധ പരാമർശം നടത്തിയ സ്‌കോട്ട്‌ലൻഡിലെ ലേബർ പാർട്ടി നേതാവായ ആൻഡി കെർ മാപ്പുപറഞ്ഞു. ലേബർ പാർട്ടിയുടെ ബ്രിട്ടനിൽ നടന്ന സമ്മേളനത്തിനിടയിലാണ് ആൻഡി കെറിന്റെ ഭാഗത്തു നിന്നും വിവാദ പരാമർശം ഉണ്ടായത്. സമ്മേളനത്തിനിടയിൽ ക്രൂശിത രൂപം കഴുത്തിൽ അണിഞ്ഞ ഒരു വനിതാ പ്രതിനിധി ആൻഡി കെറിനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റപ്പോള്‍ ക്രൂശിത രൂപം അണിഞ്ഞ ഒരാൾക്ക് ഉത്തരം നൽകാൻ ഒരുക്കമല്ല എന്ന രീതിയിൽ ആൻഡി കെർ സംസാരിക്കുകയായിരിന്നു. ഇത് വലിയ വിവാദങ്ങള്‍ക്കു വഴി തെളിയിക്കുകയായിരിന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. എന്നാൽ പിന്നീട് ആൻഡി കെർ മാപ്പ് യാചിക്കുകയായിരിന്നു. താൻ നിഷ്‌കപടമായി മാപ്പു ചോദിക്കുന്നുവെന്നാണ് ആൻഡി കെർ പറഞ്ഞത്. നേരത്തെ ആൻഡി കെറിന്റെ പരാമർശങ്ങൾക്കെതിരെ സ്‌കോട്ടിഷ് രാഷ്ട്രീയ നേതാക്കൾ രംഗത്തുവന്നിരുന്നു. 'ഭയാനകം' എന്നാണ് ആൻഡി കെറിന്റെ പരാമർശത്തെ സ്‌കോട്ട്‌ലൻഡിലെ മന്ത്രിയായ നിക്കോളാ സ്റ്റുർജിയോൺ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2018-09-25-06:54:34.jpg
Keywords: കത്തോലിക്ക
Content: 8723
Category: 18
Sub Category:
Heading: ജലന്ധര്‍ വിഷയത്തില്‍ പുതിയ സര്‍ക്കുലറുമായി കെസിബിസി
Content: കൊച്ചി: ജലന്ധര്‍ ലൈംഗികപീഡന പരാതിയുടെ വിഷയത്തില്‍ പുതിയ സര്‍ക്കുലറുമായി കേരള മെത്രാന്‍ സമിതി. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ സംഭവമാണിതെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയായതില്‍ കെസിബിസി ഖേദിക്കുന്നുവെന്നും നിഷ്പക്ഷമായും സമ്മര്‍ദ്ധങ്ങള്‍ക്കു വിധേയമാകാതെയും വിചാരണ നടക്കണമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റാരോപിതനു തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും, കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്കു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നുണ്ട്. #{red->none->b->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം}# ജലന്ധര്‍ രൂപത ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ആ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസസഭയിലെ അംഗമായ ഒരു സന്യാസിനി കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ നല്കിയ ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതി അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്ത സംഭവം കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയായതില്‍ കെസിബിസി ഖേദിക്കുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ശരിതെറ്റുകളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നു കെസിബിസി കരുതുന്നു. കേസിന്റെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായും സമ്മര്‍ദങ്ങള്‍ക്കു വിധേയമാകാതെയും നടക്കണം. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റാരോപിതനു തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും, കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്കു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ സന്പൂര്‍ണമായ നീതി നടപ്പിലാകാന്വേതണ്ടി പ്രാര്‍ത്ഥിക്കുന്നു. ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസിനെയും അവഹേളിക്കുന്നതിനു ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല എന്നതും വിസ്മരിക്കരുത്. ഈ കേസിന്റെ മറവില്‍ കത്തോലിക്കാ സഭയോടു വിരോധമോ അസൂയയോ ഉള്ള ചിലരും, നിഗൂഢലക്ഷ്യവും നിക്ഷിപ്തതാത്പര്യവുമുള്ള ചില മാധ്യമപ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേര്‍ന്നു കത്തോലിക്കാസഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികള്‍ തിരിച്ചറിയണം. ഒരു വ്യക്തിക്കെതിരേയുള്ള ആരോപണത്തിന്റെ പേരില്‍ ഒരു സഭയെ മുഴുവന്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയുടെ ലൈംഗികപീഡനാരോപണത്തിനു വിധേയനായി ജയിലിലായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല. കേരളത്തിലെ ഒരു മന്ത്രി ലൈംഗികപീഡനാരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍, മുഴുവന്‍ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല. ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരേ ലൈംഗികപീഡന ആരോപണമുണ്ടായതിനെത്തുടര്‍ന്ന്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്സ്ഥാതനം അദ്ദേഹം രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ സുപ്രീംകോടതി ജഡ്ജിമാരെയോ ജുഡീഷറിയെ പൊതുവായോ ആരും ആക്രമിച്ചില്ല. എന്നാല്‍ ഇന്ത്യയിലെ ഒരു കത്തോലിക്കാ ബിഷപ്പിനെതിരേ ലൈംഗികപീഡന ആരോപണം ഉണ്ടായപ്പോള്‍, അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്പുതന്നെ, ചില സ്ഥാപിതതാത്പര്യക്കാരും മാധ്യമങ്ങളും ചേര്‍ന്ന്, കത്തോലിക്കാ സഭയെയും ബിഷപ്പുമാരെ പൊതുവായും ആക്രമിക്കുകയായിരുന്നു. ഇതിലെ അനീതിയും ഗൂഢലക്ഷ്യവും കത്തോലിക്കര്‍ മാത്രമല്ല പൊതുസമൂഹവും തിരിച്ചറിയണം. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യവികസനം തുടങ്ങിയ രംഗങ്ങളില്‍ ശ്ലാഘനീയമായ സേവനം നടത്തിയിട്ടുള്ള, കാലാകാലങ്ങളിലുണ്ടായ പ്രകൃതിദുരന്താവസരങ്ങളില്‍ ജാതിയും മതവും നോക്കാതെ വ്യാപകമായ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിട്ടുള്ള ഒരു സമൂഹത്തെ ഇങ്ങനെ വളഞ്ഞിട്ടാക്രമിക്കുന്നതിനു പിന്നില്‍ അസൂയയോ വിദ്വേഷമോ എന്നു വ്യക്തമല്ല. വിശുദ്ധിയില്‍ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള കത്തോലിക്കാസഭയെ, ഒരു ബിഷപ്പിനെതിരേ ഉയര്‍ന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരില്‍ അവഹേളിക്കുന്നത് അനീതിയാണ്. സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകര്‍ത്ത്, സഭയ്ക്കുള്ളിലെ ഐക്യവും കെട്ടുറുപ്പും നശിപ്പിച്ച്, അരാജകത്വം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. സമര്‍പ്പിത ജീവിതത്തിന്റെ വിശുദ്ധിയും പരിപാവനതയും പരിഹസിക്കപ്പെടുന്നു. കുന്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍, വിശ്വാസതീക്ഷ്ണതയുള്ള ലക്ഷക്കണക്കിനു വിശ്വാസികളും വിശുദ്ധജീവിതം നയിക്കുന്ന ആയിരക്കണക്കിനു സമര്‍പ്പിതരും ത്യാഗപൂര്‍ണമായ സേവനം ചെയ്യുന്ന നൂറുകണക്കിനു വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ കത്തോലിക്കാസഭയ്ക്ക്, ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ട്. കാരണം, ഇത് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ സ്ഥാപിക്കപ്പെട്ട്, ആയിരക്കണത്തിനു രക്തസാക്ഷികളുടെ ത്യാഗത്തിലൂടെ വളര്‍ന്ന്, വിശുദ്ധിയില്‍ ജീവിച്ച് സേവനം ചെയ്യുന്ന ആയിരങ്ങളുടെ പ്രാര്‍ഥനയിലും പ്രവൃത്തിയിലുംനിന്ന് ഊര്‍ജം സംഭരിച്ച്, സമ്മര്‍ദങ്ങളെയും മര്‍ദനങ്ങളെയും അപവാദപ്രചാരണങ്ങളെയും അതിജീവിച്ച പ്രേഷിതസഭയാണ്. തെറ്റുകള്‍ തിരുത്തുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടാക്കുകയും ചെയ്യും. ഈ കേസില്‍ ഉള്‍പ്പെട്ടവരുടെ ആരോപണപ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ആരെയും വിധിക്കാതെയും ആരെയും സംരക്ഷിക്കാതെയും നിഷ്പക്ഷമായ പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെസിബിസി ആദ്യം മുതല്‍ എടുത്തത്. സത്യം വ്യക്തമായി അറിയാതെ അനുകൂലമായോ പ്രതികൂലമായോ നിലപാടു സ്വീകരിക്കാന്‍ കഴിയില്ല. സുപ്രീംകോടതിതന്നെ നിയമവിരുദ്ധമെന്നു പറഞ്ഞിട്ടുള്ള മാധ്യമ വിചാരണയ്ക്കു പകരം, നിയമവാഴ്ച അനുശാസിക്കുംവിധം പോലീസ് അന്വേഷണവും കോടതി വിചാരണയും നടക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. പരാതിക്കാരിയായ സന്യാസിനി, സഭാ നിയമപ്രകാരം അധികാരമുള്ളവര്‍ക്കു നല്കിയ പരാതിയിന്മേല്‍ എത്രയും വേഗം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി അറിയിച്ചിരുന്നു. സന്യാസിനിയുടെ ആരോപണം പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്‌പോള്‍, പ്രസ്തുത ആരോപണത്തിന്റെ പേരില്‍ സഭാധികാരികള്‍ തിടുക്കത്തില്‍ നടപടിയെടുക്കുന്നത് ഉചിതമായിരുന്നില്ല. എങ്കിലും, പോലീസ് അന്വേഷണം അവസാനിക്കാന്‍ കാത്തുനില്ക്കാതെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ഭരണചുമതലയില്‍നിന്നു താത്കാലികമായി മാറ്റിനിര്‍ത്തിക്കൊണ്ടുള്ള നടപടി അതിനധികാരമുള്ളവര്‍ കൈക്കൊണ്ടിട്ടുണ്ട്. സന്യാസിനി ചുമതലപ്പെട്ടവര്‍ക്കു പരാതി നല്കിയപ്പോള്‍ സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്കു സഭയില്‍നിന്നു നീതി ലഭിച്ചില്ലെന്ന ആരോപണത്തില്‍ കഴന്പില്ല. ഏതു കാരണത്തിന്റെ പേരിലായാലും ചില വൈദികരും സന്യാസിനികളും ചേര്‍ന്നു കത്തോലിക്കാ സഭയെയും സഭാധികാരികളെയും കൂദാശകളെപ്പോലും പരസ്യമായി അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കുംവിധം വഴിവക്കില്‍ സമരം ചെയ്തത് കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു. അവരുടെ നടപടി െ്രെകസ്തവമൂല്യങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ ഉത്തമതാത്പര്യങ്ങള്‍ക്കും അവരുടെതന്നെ സന്യാസനിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു എന്നു സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയുമെന്നു വിശ്വസിക്കുന്നു. ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് (ഡപ്യൂട്ടി സെക്രട്ടറി ജനറല്‍)
Image: /content_image/India/India-2018-09-25-08:20:06.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 8724
Category: 1
Sub Category:
Heading: വത്തിക്കാൻ ചൈന ഉടമ്പടിയിൽ സമ്മിശ്ര പ്രതികരണം
Content: ബെയ്ജിംഗ്: വത്തിക്കാൻ ചൈന ഉടമ്പടിയിൽ വിശ്വാസികൾക്കിടയില്‍ സമ്മിശ്ര പ്രതികരണം. ചൈനയിൽ കത്തോലിക്ക സഭയെ വിപുലീകരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഉടമ്പടിയെ ചിലര്‍ നോക്കികാണുമ്പോള്‍ പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ മതമർദ്ധനം തുടരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒപ്പുവെച്ച ഉടമ്പടിയിൽ ചൈനീസ് ഭരണകൂടം നിയമിച്ച ഏഴു വൈദികരെ വത്തിക്കാൻ അംഗീകരിക്കുകയും ചെങ്ങണ്ടെ രൂപത നിലവിൽ വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികള്‍ ഒരേസമയം പ്രതീക്ഷയും ആശങ്കയും പങ്കുവെക്കുന്നത്. ചൈനയിൽ കത്തോലിക്ക വിശ്വാസം ആഴപ്പെടാൻ പുതിയ നീക്കങ്ങൾ ഉപകരിക്കുമെന്ന് സനുയാൻ ബിഷപ്പ് ഹാൻ യിങ്ങ് ജിൻ അഭിപ്രായപ്പെട്ടു. ഏകാധിപത്യം നിലനിൽക്കുന്ന ചൈനയിൽ വത്തിക്കാൻ ഇടപെടൽ മതസ്വാതന്ത്ര്യ നിയമങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബെയ്ജിംഗ് സിയോൻ ദേവാലയത്തിലെ പാസ്റ്റര്‍ ജിൻ മിങ്കരി, ചൈനയിലെ ഭരണകൂടത്തിന്റെ കടുത്ത മതനിയന്ത്രണങ്ങളിന്മേൽ ആശങ്കയറിയിച്ചു. വിശ്വാസി സമൂഹത്തെ സമ്മർദ്ധത്തിലാക്കുന്ന നീക്കളാണ് ഗവൺമെന്റിതേന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂഗർഭ സഭ അംഗീകരിക്കപ്പെടുകയും എല്ലാ രൂപതകളുടേയും ഭരണം വത്തിക്കാന് കീഴിൽ വരുമെന്ന പ്രതീക്ഷ ഏതാനും വിശ്വാസികൾ പങ്കുവെക്കുന്നുണ്ട്. നിരീശ്വര രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചൈനയിൽ വിശ്വാസികളുടെ പ്രവർത്തനങ്ങൾ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വത്തിക്കാൻ ഉടമ്പടി. ചൈനീസ് സർക്കാർ അംഗീകരിക്കുന്നവരും എന്നാൽ വത്തിക്കാനോടു വിധേയത്വമുള്ളവരുമായ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 195l-ലാണ് ചൈന വത്തിക്കാൻ ബന്ധത്തിൽ വിള്ളലുണ്ടായത്. മെത്രാൻ നിയമനം സംബന്ധിച്ച് നിരവധി ചർച്ചകൾക്കൊടുവില്‍ ഉടമ്പടി പ്രാബല്യത്തില്‍ വരികയായിരിന്നു.
Image: /content_image/News/News-2018-09-25-09:30:24.jpg
Keywords: ചൈന, ചൈനീ