Contents

Displaying 8301-8310 of 25180 results.
Content: 8615
Category: 18
Sub Category:
Heading: മഹത്തായ പൈതൃകമുള്ള ഭാഷയാണ് സുറിയാനി: ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത
Content: കോട്ടയം: പൗരസ്ത്യ ക്രിസ്ത്യന്‍ അനുഷ്ഠാനങ്ങളുടെയും ആരാധനയുടെയും അടിത്തറ സുറിയാനിയിലാണെന്നും സംസ്‌കൃതവും അറബിയും പോലെ മഹത്തായ പൈതൃകവും പാരന്പര്യവുമുള്ള ഭാഷയാണു സുറിയാനിയെന്നും ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത. കോട്ടയം സെന്റ് ഇഫ്രേം എക്യൂമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്‍പതാമത് ലോക സുറിയാനി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശങ്ങളും സങ്കരവത്കരണവും ഏറെയുണ്ടായെങ്കിലും സിറിയന്‍ പാരന്പര്യം നഷ്ടപ്പെടാതിരിക്കുന്നത് അതിനെ സ്‌നേഹിക്കുന്ന സമൂഹങ്ങള്‍ എക്കാലത്തുമുണ്ടായതിനാലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക സംസ്‌കാരത്തെയും ആധ്യാത്മികതയെയും സന്പന്നമാക്കിയ ഭാഷയാണ് സുറിയാനിയെന്നു എംജി വാഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തില്‍ ഡോ. ഹെറാള്‍ഡ് സ്യുവര്‍മാന്‍ (ജര്‍മനി), ഡോ. ദാനിയേല്‍ മക്‌ണോഗി (കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി), ഡോ. അലിസണ്‍ സാല്‍വെസണ്‍ (ഓക്‌സ്ഫഡ്), ഡോ.എ.എം. തോമസ് (ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംജി വാഴ്‌സിറ്റി), ഡോ. ഹിദേമി തകാഹാഷി (ടോക്യോ), സീരി ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവല്ല രൂപത വികാരി ജനറാള്‍ ഫാ. ചെറിയാന്‍ താഴമണ്‍ സ്വാഗതവും ഡോ. രാജു പറക്കോട്ട് കൃതജ്ഞതയും പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നായി നൂറിലേറെ ഗവേഷകരും അധ്യാപകരും ഒരാഴ്ചത്തെ സെമിനാറില്‍ പങ്കെടുക്കും.
Image: /content_image/India/India-2018-09-09-01:41:50.jpg
Keywords: സുറിയാ
Content: 8616
Category: 18
Sub Category:
Heading: ദുരിതാശ്വാസ നിധിയിലേക്ക് സിഎംഐ വൈദികരുടെ ഒരു മാസത്തെ അലവന്‍സ്
Content: കൊച്ചി: ദുരിതബാധിതര്‍ക്കു കൈത്താങ്ങാകാന്‍ വിവിധ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന സിഎംഐ വൈദികരുടെ ഒരു മാസത്തെ അലവന്‍സ് മാറ്റിവയ്ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണു സിഎംഐ വൈദികരുടെ ഒരു മാസത്തെ അലവന്‍സ് നല്‍കുകയെന്നു സിഎംഐ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ അറിയിച്ചു. സിഎംഐ സന്യാസസമൂഹത്തിന്റെ പതിനഞ്ചു പ്രവിശ്യകളുടെയും സഹകരണത്തില്‍ നടത്തുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേയാണു വൈദികര്‍ തങ്ങളുടെ വേതനം പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്നത്. രാജ്യത്തിനകത്തും വിദേശത്തും ജോലി ചെയ്യുന്ന വൈദികരുടെ ശന്പളം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും ഫാ. വര്‍ഗീസ് വിതയത്തില്‍ വ്യക്തമാക്കി. നിലവില്‍ സിഎംഐയുടെ പതിനഞ്ചു പ്രൊവിന്‍സുകളിലെയും വൈദികരും വൈദിക വിദ്യാര്‍ഥികളും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. സഭയുടെ ആശ്രമങ്ങളുള്‍പ്പടെ 38 സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാന്പുകളിലായി 31,918 പേരാണു താമസിച്ചത്. 34 ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങള്‍ സിഎംഐ സമൂഹം ക്യാമ്പുകളില്‍ വിതരണം ചെയ്തിരിന്നു.
Image: /content_image/India/India-2018-09-09-01:53:41.jpg
Keywords: പ്രളയ, ദുരിത
Content: 8617
Category: 18
Sub Category:
Heading: തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ അസോസിയേഷന്‍
Content: കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ ഉയരുന്ന ആരോപണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ഥിച്ചു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യാ തലത്തിലുള്ള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിനു കത്തു നല്‍കി. ബിഷപ്പിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പേരില്‍ കത്തോലിക്കാ സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടി മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കും ഇതേ ആവശ്യം ഉന്നയിച്ചു കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2018-09-10-04:13:25.jpg
Keywords: ലാറ്റി
Content: 8618
Category: 1
Sub Category:
Heading: പോളണ്ടിൽ പൗരോഹിത്യ ദെെവവിളി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
Content: വാര്‍സോ: കത്തോലിക്കാ വിശ്വാസം ഉയർത്തി പിടിക്കുന്ന യൂറോപ്യൻ രാജ്യമായ പോളണ്ടിൽ പൗരോഹിത്യ ദെെവവിളി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. അറുനൂറ്റി ഇരുപത്തിരണ്ടു പേരാണ് ഈ വർഷം വെെദിക പരിശീലനം നേടാനായി രാജ്യത്തെ വിവിധ സെമിനാരികളിൽ പ്രവേശിക്കുന്നത്. ഇതിൽ രൂപതകൾക്കായും സന്യാസ സമൂഹങ്ങൾക്കായും വെെദിക പരിശീലനം നടത്താൻ ഒരുങ്ങുന്നവരുണ്ട്. കഴിഞ്ഞ വർഷം സെമിനാരി പ്രവേശനം നേടിയവരുടെ എണ്ണത്തേക്കാളും നാൽപത്തിയഞ്ചു പേരുടെ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സെമിനാരി റെക്ടർമാരുടെ ഒരു കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കണക്കു പുറത്തു വിട്ടത്. പോളണ്ടിന്റെ പ്രസിഡന്റും, പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആഴമായ വിധത്തില്‍ കത്തോലിക്കാ വിശ്വാസത്തെ പിഞ്ചെല്ലുന്നവരാണ്. അതിനാൽ തന്നെ ക്രെെസ്തവ വിശ്വാസം രാജ്യത്തിന്റെ കെട്ടുറപ്പിനും വളർച്ചയ്ക്കും വളരെയധികം പ്രാധാന്യമേറിയതാണെന്നാണ് ഭരണാധികാരികൾ കരുതുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളും അന്ധമായ മതേതര കാഴ്ചപ്പാട് പുലർത്തുമ്പോൾ പോളണ്ട് അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ദെെവവിശ്വാസത്തിനും കുടുംബ മൂല്യങ്ങൾക്കും വില കൽപ്പിക്കുന്നതിനാലാണ് പോളണ്ടിൽ ദെെവവിളിയുടെ കാര്യത്തിൽ ഇങ്ങനെയൊരു വളർച്ച ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും നാളുകൾക്കു മുൻപ് പോളണ്ടിലെ മുൻ പ്രധാനമന്ത്രിയുടെ മകൻ പൗരോഹിത്യം സ്വീകരിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2018-09-10-06:06:53.jpg
Keywords: പോള
Content: 8619
Category: 18
Sub Category:
Heading: ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതബാധിതരെ സഹായിക്കുവാന്‍ ബസേലിയോസ് ബാവയുടെ ആഹ്വാനം
Content: അഞ്ചല്‍: സഭയുടെ എല്ലാ തലങ്ങളിലെയും ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതബാധിതരെ സഹായിക്കുവാന്‍ സഭാംഗങ്ങള്‍ തയാറാകണമെന്ന് സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ആഹ്വാനം. സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുനാള്‍ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. അടുത്ത ഈസ്റ്റര്‍ വരെ ആഘോഷങ്ങള്‍ ഒഴിവാക്കുവാന്‍ കര്‍ദ്ദിനാള്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-09-10-07:49:00.jpg
Keywords: ബാവ
Content: 8620
Category: 18
Sub Category:
Heading: പ്രളയ ദുരന്തം നേരിട്ട മുഴുവൻ കുടുംബങ്ങളെയും സമർപ്പിച്ച് വല്ലാർപാടത്തു പ്രാര്‍ത്ഥന
Content: വല്ലാർപാടം: തീർത്ഥാടന ദിനമായ ഇന്നലെ വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ പ്രളയ ദുരന്തം ബാധിച്ച കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ദൈവമാതാവിന് അടിമ സമർപ്പിച്ച് പ്രാർത്ഥിച്ചു. എറണാകുളത്തുനിന്നും വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ കാൽനട തീർത്ഥാടനം ഇത്തവണ ഒഴിവാക്കിയിരിന്നു. പകരം വല്ലാർപാടം ബസിലിക്കയിൽ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിലുള്ള ദിവ്യബലി മാത്രമാണ് ഉണ്ടായത്. ചടങ്ങുകൾ ലളിതമായി നടത്തുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കി ആണ് ഇത്തവണ തീർത്ഥാടന ദിനം ആചരിച്ചത്. വികാരി ജനറാൾമാരായ മോൺ മാത്യു കല്ലിങ്കൽ, മോൺ മാത്യു ഇലഞ്ഞിമറ്റം, മോൺ ജോസഫ് തണ്ണികോട്ട്, മോൺ ജോസഫ് പടിയാരം പറമ്പിൽ, മോൺ ജോസഫ് എട്ടുരുത്തിൽ എന്നിവരുൾപ്പെടെ വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള നിരവധി വൈദീകർ കാർമികരായി പങ്കെടുത്തു.
Image: /content_image/India/India-2018-09-10-08:31:11.jpg
Keywords: വല്ലാർപാ
Content: 8621
Category: 24
Sub Category:
Heading: കാരുണ്യത്തിന്റെ കവിത രചിക്കുന്ന ഇടയലേഖനങ്ങള്‍
Content: അപ്പസ്തോലന്മാരുടെ പിന്ഗാമികളായ മെത്രാന്മാര്‍ തങ്ങളുടെ ആത്മീയപാലനത്തിനായി ഭരമേല്പിക്കപ്പെട്ടവര്‍ക്ക് എഴുതുന്ന കത്തുകളാണ് ഇടയലേഖനങ്ങള്‍. വിശ്വാസവും ധാര്‍മ്മികതയും മാത്രമേ അവയില്‍ പരാമര്‍ശവിഷയമാകാവൂ എന്ന നിബന്ധനയില്ലാത്തതിനാല്‍ പല ഇടയലേഖനങ്ങളും സാമൂഹിക-രാഷ്ട്രീയപശ്ചാത്തലങ്ങളില്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. ഇടയലേഖനങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങളുമുണ്ടായിട്ടുണ്ട്. വര്‍ത്തമാനകാലകേരളം സാക്ഷ്യംവഹിച്ച പ്രളയക്കെടുതികളോട് അനുബന്ധമായിട്ടാണ് ഇപ്പോള്‍ ഇടയലേഖനങ്ങള്‍ മെത്രാന്മാര്‍ പുറപ്പെടുവിക്കുന്നത്. വ്യാജവും നിര്‍വ്യാജവുമായ കാരണങ്ങളുടെ പേരില്‍ സഭ വിമര്‍ശനവിധേയമാകുന്പോഴും ഇടയലേഖനങ്ങളും മറ്റ് സര്‍ക്കുലറുകളും രേഖപ്പെടുത്തുന്നത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പരസ്പരസഹകരണത്തിന്‍റെയും ഭാഷയാണ്. ക്രൈസ്തവസ്നേഹം എന്താണെന്നും തിരുസ്സഭയുടെ കാരുണ്യത്തിന്‍റെ മുഖം പ്രകടമാകുന്നത് എപ്രകാരമാണെന്നും പീഡിപ്പിക്കപ്പെടുന്പോഴും സ്നേഹിക്കേണ്ടത് എങ്ങനെയാണെന്നും പരാജയങ്ങള്‍ക്കിടയിലും വിശുദ്ധിക്കുവേണ്ടി അഭിലഷിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്നും ഇവ നമ്മെ പഠിപ്പിക്കുന്നുണ്ട്: 1. മാര്‍ ജോസ് പൊരുന്നേടം (മാനന്തവാടി രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 9) - കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദുരിതാശ്വാസക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നതിനായി ഇടവകകളിലെ പാരിഷ്ഹാളുകളും ഓഡിറ്റോറിയങ്ങളും അത്യാവശ്യഘട്ടങ്ങളില്‍ പള്ളികളടക്കം തുറന്നുകൊടുക്കണമെന്ന നിര്‍ദ്ദേശം. (ആഗസ്റ്റ് 18) അയല്‍ഭവനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഹ്വാനം. പുറത്തുപറയാന്‍ പറ്റാതെ ദരിദ്രരായിരിക്കുന്നവരെ വീടുകള്‍ സന്ദര്‍ശിച്ച് കണ്ടെത്തുകയും വികാരിയച്ചന്മാര്‍ വഴി രൂപതാകേന്ദ്രത്തില്‍ അറിയിക്കുകയും വേണം. തീര്‍ച്ചയായും എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കും. (ആഗസ്റ്റ് 20) ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിലേക്ക് കണ്ണോടിക്കുക. പ്രത്യാശയോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക. (ആഗസ്റ്റ് 22) വീട് ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെട്ടവര്‍ക്ക് വീടുവെക്കാന്‍ നാം സഹായിക്കണം. വ്യക്തികളും ഇടവകകളും കൈവശമുള്ള സ്ഥലത്തില്‍ നിന്ന് ഇതിനായി നല്കാന്‍ തയ്യാറാകണം. കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുതിയ ഭവനങ്ങള്‍ ആവശ്യമുള്ളവരുടെ കണക്കെടുക്കുകയും അത് രൂപതാകേന്ദ്രത്തിലെത്തിക്കുകയും വേണം. മറ്റെല്ലാവിധത്തിലും സഹായങ്ങളാവശ്യമുള്ളവരെ സഹായിക്കാന്‍ നാം ബദ്ധശ്രദ്ധരാകണം. (സെപ്തംബര്‍ 4) ഇടവകകളും ക്രൈസ്തവജീവിതവുമായി ബന്ധപ്പെട്ടതുമായ എല്ലാവിധ ആഘോഷങ്ങളും തിരുനാളുകളും വാര്‍ഷികങ്ങളും കലാപരിപാടികളും വര്‍ണശബളമായ പ്രദക്ഷിണങ്ങളും വെടിക്കെട്ടും ഒഴിവാക്കി മിച്ചം വരുന്ന തുക രൂപതയിലെ ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും നല്കുവാനുള്ള ആഹ്വാനം. 2. മാര്‍ ജേക്കബ് മനത്തോടത്ത് (പാലക്കാട് രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 9)- ദേവലായങ്ങളും അനുബന്ധസ്ഥാപനങ്ങളും തുറന്നുകൊടുക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുവാനും നിര്‍ദ്ദേശം. (ആഗസ്റ്റ് 26) ദുരിതബാധിതരെ സഹായിക്കുന്നതിനായി രൂപതാദിനം ഒഴിവാക്കി ആ തുക ഉപയോഗിക്കാന്‍ തീരുമാനം. അതിനായി രൂപതാദിനപിരിവ് ഉടന്‍ നടത്തുകയും രൂപതാകേന്ദ്രത്തിലെത്തിക്കുകയും വേണം. 3. മാര്‍ പോളി കണ്ണൂക്കാടന്‍ (ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 12) - ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രൂപതയിലെ മുഴുവന്‍ വിശ്വാസികളും മുന്നോട്ടു വരണം. ദുരിതബാധിതരെയും രക്ഷാപ്രവര്‍ത്തകരെയും സഹായിക്കാന്‍ കഴിയുംവിധമെല്ലാം പരിശ്രമിക്കണം. തിരുനാളുകള്‍ ലളിതമാക്കി ദുരിതനിവാരണത്തിലേക്ക് ശ്രദ്ധയൂന്നണം. (സെപ്തംബര്‍ 10) രൂപതയില്‍ അതിജീവനവര്‍ഷം പ്രഖ്യാപിച്ചു. 1000 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാസാമാസം സാന്പത്തികസഹായം നല്കും. മറ്റ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളെ ഏകോപിക്കും. സര്‍ക്കാരുമായി സഹകരിക്കും. എല്ലാ വൈദികരുടെയും ഒരു മാസത്തെ അലവന്‍സ് നല്കും. എല്ലാവരും ചിലവുകള്‍ ചുരുക്കി സഹകരിക്കണം. 4. കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് (സീറോ മലങ്കര സഭാദ്ധ്യക്ഷന്‍, ആഗസ്റ്റ് 12) - ദേവാലയങ്ങളും സ്ഥാപനങ്ങളും പാസ്റ്ററല്‍ സെന്‍ററുകളുമെല്ലാം പ്രളയബാധിതര്‍ക്കായി തുറന്നുകൊടുക്കാനുള്ള ആഹ്വാനം. 5. മാര്‍ റാഫേല്‍ തട്ടില്‍ (ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 16) - ദുരിതബാധിതരെ അനുസ്മരിച്ച് ഓണം പോലുള്ള എല്ലാ ആഘോഷങ്ങളും ഒഴിവാക്കി രൂപതയുടെ സാമൂഹ്യസേവനവിഭാഗം വഴി പണം സ്വരൂപിക്കാനുള്ള ആഹ്വാനം. ഒരു ഞായറാഴ്ചയിലെ സ്തോത്രക്കാഴ്ചയും ഈ ഉദ്ദേശത്തിലേക്ക് വരവുവെക്കണമെന്ന നിര്‍ദ്ദേശം. 6. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC, ആഗസ്റ്റ് 16) - വിശ്വാസികളുടെയും എല്ലാ സഭാസംവിധാനങ്ങളുടെയും വകയായി ഒരു തുക കെസിബിസി സെക്രട്ടറിയേറ്റില്‍ എത്തിക്കുവാനുള്ള ആഹ്വാനം. ഭാരതത്തിലെ എല്ലാ രൂപതകളില്‍ നിന്നും ശേഖരിക്കുന്ന തുകകളുമായി കൂട്ടിച്ചേര്‍ത്ത് കാരിത്താസ് ഇന്ത്യയോട് സഹകരിച്ച് കേരളത്തിലെ ദുരിതബാധിതരുടെ അടുക്കലേക്ക് എത്തിച്ചേരാന്‍ ശ്രമം. എല്ലാ സഭാസംവിധാനങ്ങളോടും പൂര്‍ണമായും സര്‍ക്കാരിനോട് സഹകരിക്കാനുള്ള ആഹ്വാനം. 7. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍, ആഗസ്റ്റ് 16) - പ്രളയക്കെടുതിയില്‍ പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും വ്യാപൃതരാവുക. സര്‍ക്കാരിനോടും ദുരിതാശ്വാസപ്രവര്‍ത്തകരോടും സഹകരിച്ചു പ്രവര്‍ത്തിക്കുക. 8. മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് (തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 19) - എല്ലാം മറന്ന് നമ്മുടെ സഹോദരങ്ങളെ സഹായിക്കണം. ഭക്ഷണവും അവശ്യവസ്തുക്കളുമായി അവരെ തേടിച്ചെല്ലാന്‍ സാധിക്കണം. 9. മാര്‍ ജോസഫ് പെരുന്തോട്ടം (ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 20) - കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്ക് നല്ല അയല്‍ക്കാരനാകാന്‍ രൂപതക്ക് കഴിഞ്ഞു. മൂന്നരലക്ഷം പേരില്‍ 90 ശതമാനം പേരെയും മൂന്നു ദിവസം കൊണ്ട് പുറത്തെത്തിക്കാന്‍ കഴിഞ്ഞത് രൂപതയിലെ കൂട്ടായ്മയുടെ അത്ഭുതമാണ്. തുടര്‍ന്നും എല്ലാവരും സഹകരിക്കണം. (ആഗസ്റ്റ് 29) കുട്ടനാടിന്‍റെ പുനര്‍സൃഷ്ടിയെക്കുറിച്ചുള്ള വിചിന്തനങ്ങള്‍. എന്തൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം ചെയ്യണം എന്നീ നിര്‍ദ്ദേശങ്ങള്‍ മലിനീകരണനിയന്ത്രണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. കര്‍ഷകരെ പുനരുദ്ധരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കുട്ടനാടിനൊടൊപ്പം സഭയും രൂപതയും ഉണ്ടെന്ന ഉറപ്പ് (പിന്നീട് കുട്ടനാടിന് വേണ്ടി ചങ്ങനാശ്സേരി അതിരൂപത 100 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്). 10. മാര്‍ തോമസ് ഇലവനാല്‍ (കല്യാണ്‍ രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 24) - രൂപതയിലെ എല്ലാ വൈദികരും ഒരു മാസത്തെ ജീവനാംശം സംഭാവന ചെയ്യണം. ഏറ്റവും അര്‍ഹരമായ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപാവീതം ഭവനനിര്‍മ്മാണത്തിന് സഹായം നല്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കാരിത്താസ് ഇന്ത്യക്കും സംഭാവനകള്‍ നല്കും. 11. ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ (വരാപ്പുഴ ആര്‍ച്ചുബിഷപ്പ്, സെപ്തംബര്‍ 2) - തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശം. അവശ്യം ആവശ്യമായവ ലളിതമായി നടത്തണം. പ്രളയബാധിതപ്രദേശങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് ഏവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം (ഒപ്പം തന്നെ ആര്‍ച്ചുബിഷപ്പ് തന്‍റെ വാഹനം ലേലം ചെയ്ത് ആ തുകയും ദുരിതാശ്വാസനിധിയിലേക്ക് വരവുവെച്ചു). 12. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപതാദ്ധ്യക്ഷന്‍) - ഇടുക്കിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് കൈവശം അധികമിരിക്കുന്ന സ്ഥലവും കഴിയുന്നവര്‍ മറ്റ് സഹായങ്ങളും നല്കണമെന്ന് നിര്‍ദ്ദേശം. ഇടവകകളും തങ്ങളുടെ കൈവശമുള്ള സ്ഥലം നല്കാന്‍ തയ്യാറാകണം. (ആഹ്വാനപ്രകാരം ഇപ്പോള്‍ത്തന്നെ എട്ടേക്കറിലേറെ സ്ഥലം ലഭ്യമായതായാണ് അറിവ്). 13. മാര്‍ ജോസഫ് കല്ലറങ്ങാട്ട് (വീഡിയോ സന്ദേശം, സെപ്തംബര്‍) - ഉത്തരവാദിത്വങ്ങള്‍ അവസാനിച്ചിട്ടില്ല. ഇനിയും ഏറെ ദൂരം പോകാനുണ്ട്. എല്ലാവരും ദൈവജനവും ഇടവകകളും സഹകരിക്കണം. സാധുക്കളെ സഹായിക്കാന്‍ വേണമെങ്കില്‍ ഇടവകകളുടെ പൊന്നിന്‍കുരിശുപോലും വില്‍ക്കാന്‍ മടികാണിക്കരുതെന്ന് നിര്‍ദ്ദേശം. #{red->none->b->സമാപനം ‍}# മേലുദ്ധരിച്ചവയെല്ലാം ഒരുതെരച്ചിലില്‍ ലഭ്യമായവ മാത്രമാണ്. എല്ലാ രൂപതകളും രൂപതാദ്ധ്യക്ഷന്മാരും ഏര്‍പ്പെടുന്ന നവീകരണ, പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുണ്ടാക്കുക അസാദ്ധ്യമാണ്. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്‍റെ കണക്കനുസരിച്ച് 40 കോടി രൂപയുടെ സഹായമാണ് പ്രളയത്തിന്‍റെ പ്രാഥമികദിനങ്ങളില്‍ കേരളസഭ ചിലവാക്കിയത്. ഭാരതസഭയുടെ സാമൂഹ്യസേവനവിഭാഗമായ കാരിത്താസ് ഇന്ത്യ ഉദ്ദേശം 9 കോടിയോളം രൂപയുടെ സഹായം പലവിധത്തില്‍ വിവിധ ജില്ലകളിലായി നല്കിയിട്ടുണ്ട്. സാമൂഹ്യസേവനവിഭാഗങ്ങളുടെയും രൂപതകളുടെയും തുടര്‍പദ്ധതികള്‍ ഇനിയും കോടികളുടെ സാന്പത്തികച്ചിലവ് വരുന്നതും കഠിനമായ പ്രയത്നവും കൂട്ടായ്മയും ആവശ്യപ്പെടുന്നതുമാണ്. പിതാക്കന്മാരുടെ കത്തുകളോടും അഭ്യര്‍ത്ഥനകളോടും സഹകരിക്കാന്‍ കഴിയുന്പോള്‍ കേരളസഭയുടെ കാരുണ്യത്തിന്‍റെ കരങ്ങള്‍ക്ക് ജാതിമതഭേദമെന്യേ വേദനിക്കുന്ന എല്ലാവരെയും ആലിംഗനം ചെയ്യാന്‍ കഴിയും.
Image: /content_image/SocialMedia/SocialMedia-2018-09-10-09:13:47.jpg
Keywords: ഇടയ
Content: 8622
Category: 1
Sub Category:
Heading: സഭയും സർക്കാരും യോജിച്ചുളള സഹകരണത്തിന് ആഹ്വാനവുമായി ഐറിഷ് ബിഷപ്പ്
Content: ഡബ്ലിന്‍: കത്തോലിക്ക സഭയും, അയർലണ്ടിലെ സർക്കാരും തമ്മിൽ യോജിച്ചുളള പുതിയ സഹകരണത്തിന് തുടക്കം കുറിക്കണമെന്ന് ആഹ്വാനം ചെയ്ത് അയർലണ്ടിലെ ലിമറിക്ക് രൂപത മെത്രാൻ ബ്രൻഡൻ ലിയാഹി. അയർലണ്ടിലെ സമൂഹത്തിനായി സഭയെ പണിതുയർത്താൻ താൻ എളിയ രീതിയിൽ ആവശ്യപ്പെടുകയാണ് എന്ന് ബിഷപ്പ് ബ്രൻഡൻ ലിയാഹി ഐറിഷ് ടെെംസ് മാധ്യമത്തിനോടായി പറഞ്ഞു. സർക്കാരുമായുളള പുതിയ സഹകരണം അയർലണ്ടിലെ സമൂഹത്തിനെ സേവിക്കാൻ സഹായകരമാകുമെന്നും ബിഷപ്പ് ലിയാഹി വ്യക്തമാക്കി. അയർലണ്ടിൽ ലോക കുടുംബ സംഗമം നടന്ന് ദിവസങ്ങൾക്കുളളിലാണ് ബിഷപ്പ് ബ്രൻഡൻ ലിയാഹി ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ടു വച്ചത്. ഏതാനും നാളുകളായി ഇന്ത്യൻ വംശജനും അയർലണ്ടിന്റെ പ്രധാനമന്ത്രിയുമായ ലിയോ വർധേക്കർ നയിക്കുന്ന സർക്കാരും, കത്തോലിക്കാ സഭയും തമ്മിൽ സ്വര ചേർച്ചയിൽ ആയിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസമാണ് ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനായി ലിയോ വർധേക്കരുടെ സർക്കാർ ജനഹിത പരിശോധന കൊണ്ടുവന്നത്. ജനഹിത പരിശോധന ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിന് അനുകൂലമായതിനു ശേഷം കത്തോലിക്കാ ആശുപത്രികളും ഗര്‍ഭഛിദ്രം നടത്തി കൊടുക്കാൻ തയാറാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കത്തോലിക്കാ സഭയിൽ വലിയ എതിർപ്പിന് കാരണമായിരുന്നു.
Image: /content_image/News/News-2018-09-10-10:27:10.jpg
Keywords: അയര്‍ല
Content: 8623
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ യുവജനങ്ങള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് വേണ്ടി. ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും ലഭിക്കാന്‍ ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാമെന്ന്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സമ്പന്നമായ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവരുടെ സമ്പത്ത് യുവജനങ്ങളാണ്. പ്രതിസന്ധികള്‍ യുവജനങ്ങളെ കീഴടക്കാം, അല്ലെങ്കില്‍ പ്രതിസന്ധികളെ അവര്‍ക്ക് അവസരങ്ങളാക്കി മാറ്റാം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് യുവജനങ്ങളുടേതാണ്! യുവജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല ഉപാധി അവരുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുകയാണ്! പഠിക്കാനുള്ള അവസരമില്ലെങ്കില്‍ യുവജനങ്ങള്‍ക്ക് എന്തു ഭാവിയുണ്ടാകാനാണ്? പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2018-09-10-11:39:52.jpg
Keywords: പാപ്പ
Content: 8624
Category: 1
Sub Category:
Heading: മഴയെ അവഗണിച്ചും വിശ്വാസ സാക്ഷ്യം; ദിവ്യകാരുണ്യനാഥനെ കുമ്പിട്ട് ആരാധിച്ച് ബ്രിട്ടീഷ് ജനത
Content: ലിവര്‍പ്പൂള്‍: രണ്ടായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യരൂപത്തിൽ ഈ ഭൂമിയിലൂടെ നടന്നുനീങ്ങിയ ദൈവപുത്രനായ യേശുക്രിസ്തു ഇന്നലെ ദിവ്യകാരുണ്യരൂപനായി ബ്രിട്ടനിലെ ലിവർപൂൾ നഗരത്തിലൂടെ എഴുന്നള്ളിയപ്പോൾ പതിനായിരങ്ങൾ അവിടുത്തെ കുമ്പിട്ട് ആരാധിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് 'അഡോറംസ് 2018' ഇന്നലെ ഞായറാഴ്ച പൊതുനിരത്തിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് സമാപിച്ചത്. 'പില്‍ഗ്രിമേജ് ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ ലിവര്‍പൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രലിലാണ് നടന്നത്. രാവിലെ 9. 30ന് അര്‍പ്പിച്ച ദിവ്യബലിയില്‍ ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍ മുഖ്യകാര്‍മികനായിരുന്നു. തുടര്‍ന്ന് 11ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ വിന്‍സെന്റ് നിക്കോള്‍സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടന്നു. ആര്‍ച്ച് ബിഷപ്പ് മക്മഹന്‍ വചനസന്ദേശം നല്‍കി. 1 മണിക്ക് ആണ് യുകെയുടെ പൊതുവീഥിയിലൂടെ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചുകൊണ്ട് പ്രദിക്ഷണം നടന്നത്. ക്രിസ്തുരാജന് ഓശാന പാടി നീങ്ങിയ പതിനായിരങ്ങള്‍ മഴയെ അവഗണിച്ചാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ഭാഗഭാക്കായത്. ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്നേഹം പ്രോത്സാഹിപ്പിക്കുക, സഭാ ചരിത്രത്തില്‍ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകര്‍ന്ന് നല്‍കുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാന്‍ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയായിരുന്നു 'അഡോറംസ് 2018' ന്റെ ലക്ഷ്യങ്ങള്‍. മൂന്നു മണിയോടെ നല്‍കിയ ദിവ്യകാരുണ്യ ആശീര്‍വ്വാദത്തോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസിന് തിരശീല വീണത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും രൂപതാ പ്രതിനിധികളും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തിരിന്നു. ഒരു നൂറ്റാണ്ട് മുന്‍പാണ് ഇതിന് മുന്നേ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ബ്രിട്ടനില്‍ നടന്നത്. {{ കൂടുതല്‍ ചിത്രങ്ങള്‍ കാണാം -> https://www.facebook.com/pravachakasabdam/posts/1107724422716198?comment_id=1107729092715731&notif_id=1536580396148169&notif_t=feed_comment }}
Image: /content_image/News/News-2018-09-10-13:44:42.jpg
Keywords: ദിവ്യകാരുണ്യ