category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആഫ്രിക്കന്‍ യുവജനങ്ങള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം
Contentവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് വേണ്ടി. ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും ലഭിക്കാന്‍ ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാമെന്ന്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സമ്പന്നമായ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവരുടെ സമ്പത്ത് യുവജനങ്ങളാണ്. പ്രതിസന്ധികള്‍ യുവജനങ്ങളെ കീഴടക്കാം, അല്ലെങ്കില്‍ പ്രതിസന്ധികളെ അവര്‍ക്ക് അവസരങ്ങളാക്കി മാറ്റാം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് യുവജനങ്ങളുടേതാണ്! യുവജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല ഉപാധി അവരുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുകയാണ്! പഠിക്കാനുള്ള അവസരമില്ലെങ്കില്‍ യുവജനങ്ങള്‍ക്ക് എന്തു ഭാവിയുണ്ടാകാനാണ്? പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=S4qYw3M8cwk
Second Video
facebook_linkNot set
News Date2018-09-10 16:12:00
Keywordsപാപ്പ
Created Date2018-09-10 16:09:52