Contents
Displaying 8281-8290 of 25180 results.
Content:
8595
Category: 1
Sub Category:
Heading: യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് 271 ക്രൈസ്തവര്‍ക്ക് എതിരെ കേസ്
Content: ലക്‌നൌ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 271 ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ കേസ്. ജൗന്‍പുരില്‍ ഹിന്ദു ജാഗരണ മഞ്ച് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് ക്രൈസ്തവര്‍ക്ക് എതിരെ കേസെടുത്തത്. ബാല്‍ദേയില്‍ ജൗന്‍പുര്‍, അസാംഗഡ്, വരാണസി, ഗാസിപുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതാണ് ഹിന്ദു ജാഗരണ മഞ്ചിനെ ചൊടിപ്പിച്ചത്. ക്രൈസ്തവര്‍ പ്രാര്‍ത്ഥനയ്ക്കു എത്തുന്നവരെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുകയാണെന്ന് പരാതിക്കാരനായ ബ്രിജേഷ് സിംഗ് ആരോപിക്കുന്നു. മയക്കുമരുന്നുകളും നിരോധിത മരുന്നുകളും നല്‍കിയാണ് പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവരെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതെന്നും ആര്‍എസ്‌എസ് അനുഭാവിയായ ഇദ്ദേഹം പറയുന്നു. ജൗന്‍പുരിലെ മിഷ്ണറിമാരായ ദുര്‍ഗാ പ്രസാദ് യാദവ്, കിറിത് റായ്, ജിതേന്ദ്ര റാം എന്നിവരുള്‍പ്പെടെ 271 പേര്‍ക്കെതിരെയാണ് കേസ്.
Image: /content_image/India/India-2018-09-07-05:17:13.jpg
Keywords: മതസ്വാത

8596
Category: 18
Sub Category:
Heading: കുട്ടനാടന്‍ ജനതക്ക് അരക്കോടിയുടെ സഹായവുമായി പാലാ രൂപത
Content: പാലാ: പ്രളയക്കെടുതിയില്‍ നിന്നു ഇനിയും കരകയറാത്ത കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി പാലാ രൂപത. കൂട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചങ്ങനാശേരി അതിരൂപതയ്ക്ക് 51 ലക്ഷം രൂപയാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൈമാറിയത്. ചങ്ങനാശേരി അതി മെത്രാസനമന്ദിരത്തില്‍ നേരിട്ടെത്തിയാണു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് 51 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിച്ചതാണ് ഈ തുക. വിവിധ പള്ളികളില്‍നിന്നും സംഘടനകളില്‍നിന്നും വൈദികരുടെയും സമര്‍പ്പിതരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ പണമായും ഭക്ഷ്യവസ്തുക്കളായും മറ്റും ആദ്യഘട്ടം മുതല്‍ പാലാ രൂപതാ സഹായിച്ചിരുന്നു. ചങ്ങനാശേരി രൂപത വിഭജിച്ചു രൂപീകരിച്ച പാലാ രൂപതയ്ക്ക് അതിരൂപതയുടെ കഷ്ടനഷ്ടങ്ങളിലുള്ള ദുഃഖത്തില്‍ ആശ്വാസമാകാന്‍ ഇനിയും കഴിയുമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രൊക്കുറേറ്റര്‍ ഫാ. ജോസ് വള്ളോംപുരയിടം, ചാന്‍സലര്‍ ഫാ. ജോസ് കാക്കല്ലില്‍, പാലാ ബിഷപ്പ്സ് ഹൗസ് പ്രൊക്കുറേറ്റര്‍ ഫാ. ജോസഫ് തോലാനിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും ഇടുക്കിയുടെ പുനരധിവാസത്തിന് ഇടുക്കി രൂപതയ്ക്ക് 50 ലക്ഷവും പാലാ രൂപത നല്‍കിയിരുന്നു.
Image: /content_image/India/India-2018-09-07-05:42:33.jpg
Keywords: പാലാ, സഹായ

8597
Category: 18
Sub Category:
Heading: ഗോരഖ്പുര്‍ രൂപത 70 ലക്ഷം കൈമാറി
Content: തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ ഗോരഖ്പുര്‍ രൂപതയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച 70 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഗോരഖ്പുര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം സെക്രട്ടേറിയറ്റിലെത്തി മന്ത്രി ഇ.പി. ജയരാജന് ചെക്ക് കൈമാറി. ഗോരഖ്പുര്‍ രൂപത വികാരി ജനറാള്‍ ഫാ. സിബി ചെറുശേരില്‍, ഫാ. ജോസ് കോക്കണ്ടത്തില്‍, കെ.ജെ. തോമസ് എക്‌സ് എംഎല്‍എ, ഫാ. ഫ്രാന്‍സിസ് മരുതുകുഴിയില്‍, ജോയി ജോര്‍ജ്, കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2018-09-07-06:42:35.jpg
Keywords: സഹായ

8598
Category: 1
Sub Category:
Heading: ചൈനീസ് വൈദികനെ കാണാതായിട്ട് എട്ടുമാസം; സർക്കാർ ഇടപെടലിൽ ദുരൂഹത
Content: ബെയ്‌ജിംഗ്: ചൈനയിലെ ജിയാങ്ങ് പ്രവിശ്യയില്‍ നിന്നും സര്‍ക്കാര്‍ അധികൃതര്‍ കൂട്ടിക്കൊണ്ടു പോയ വൈദികനെ കാണാതായിട്ട് എട്ടു മാസം പിന്നിട്ടു. ഫാ. ലു ഡാന്‍ഹ്വാ എന്ന വൈദികനെയാണ് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത്. 2016 ഡിസംബര്‍ 14-ന് വെന്‍സൌവിലെ മെത്രാനായ പീറ്റര്‍ ഷാവോ ഷുമിനില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ച ഫാ. ലു വിനെ ക്വിങ്ങ്ടിയാന്‍ റിലീജിയസ് അഫയേഴ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഡിസംബര്‍ 29-ന് ക്വിങ്ങ്ടിയാന്‍ കത്തോലിക്കാ ദേവാലയത്തിന്റെ ഡോര്‍മിട്ടോറിയില്‍ നിന്നും കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. വെന്‍സൗവിനു സമീപമുള്ള ലിഷൂയി രൂപതയിലെ ഏക പുരോഹിതനായ ഫാ. ലു വിനെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ അദ്ദേഹത്തോട് വിശദമായി സംസാരിക്കുവാനാണെന്നാണ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പക്ഷേ പിന്നീട് അദ്ദേഹം തിരികെ വരികയോ, അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍ തടസം നേരിടുകയുമായിരിന്നു. ഫാ. ലു പുതിയ മത ചട്ടങ്ങള്‍ പഠിക്കുവാന്‍ വെന്‍സൗവില്‍ പോയിരിക്കുകയാണെന്നും,നിയമപരമായ രജിസ്ട്രേഷനു ശേഷം അദ്ദേഹം തിരികെ വരുമെന്നുമാണ് പിന്നീട് ബ്യൂറോ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. ക്വിങ്ങ്ടിയാന്‍, ലെയിഷി, ഡാലു, വാന്‍ഷാന്‍,ജിങ്ങ്നിങ്ങ് എന്നീ രൂപതകളില്‍ തീക്ഷ്ണതയോടെ സേവനം ചെയ്തുവരികയായിരുന്നു ഫാ. ലു. പാവങ്ങളേയും, ദുര്‍ബ്ബലരേയും സേവിക്കുവാന്‍ വൈദികന്‍ സദാ സന്നദ്ധനായിരിന്നുവെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു. ബിഷപ്പ് പീറ്റര്‍ ഷാവോയെ സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തടവിലാക്കിയെങ്കിലും വിശ്വാസികളുടെ പ്രാര്‍ത്ഥനയുടേയും പ്രതിഷേധത്തിന്റേയും ഫലമായി കഴിഞ്ഞ ജനുവരി മാസം അദ്ദേഹത്തെ വിട്ടയച്ചു. ക്രൈസ്തവ വിശ്വാസത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിന് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ലോകമനസാക്ഷിയെ ഞെട്ടിക്കും വിധത്തിലുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങളും, പീഡനങ്ങളുമാണ് ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പുരോഹിതര്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ തടവിലാക്കപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഫാ. ലുവിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി കരുണ കൊന്ത ചൊല്ലണമെന്നും, ഉപവസിക്കണമെന്നും മെത്രാനായ പീറ്റര്‍ ഷാവോ ഷുമിന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2018-09-07-10:18:09.jpg
Keywords: ചൈന, ചൈനീ

8599
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കര രൂപത ജൂഡീഷ്യല്‍ വികാരി റവ. ഡോ. സെല്‍വരാജന് മോണ്‍സിഞ്ഞോര്‍ പദവി
Content: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ജൂഡീഷ്യല്‍ വികാരി റവ. ഡോ.സെല്‍വരാജനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്കുയര്‍ത്തി. വലിയവിള ക്രിസ്തുരാജ ഇടവകാംഗമായ റവ. ഡോ. സെല്‍വരാജന്‍ നിലവില്‍ ഓലത്താന്നി തിരുഹൃദയ ദേവാലയ വികാരിയാണ്. 2000ല്‍ ബെല്‍ജിയം ലൂവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് നേടിയിരുന്നു. രൂപതാ ചാന്‍സലര്‍, പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, കോര്‍പറേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വഹിക്കുന്ന ജൂഡീഷ്യല്‍ വികാരി സ്ഥാനത്ത് അദ്ദേഹം തുടരും. രൂപതയുടെ ശുശ്രൂഷാ കോ-ഓര്‍ഡിനേറ്ററായി മോണ്‍. വി. പി ജോസിനെയും ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ നിയമിച്ചു. രൂപതയുടെ 9 ശുശ്രൂഷാ സമിതികളുടെ കോ-ഓഡിനേറ്ററായിട്ടാണ് മോണ്‍. വി.പി ജോസ് നിയമിതനായത്. നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ വികാരിയാണ് അദ്ദേഹം. ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പ്രത്യേക ചടങ്ങിലാണ് ബിഷപ് പ്രഖ്യാപനം നടത്തിയത്.
Image: /content_image/India/India-2018-09-07-10:34:58.jpg
Keywords: നെയ്യാ

8600
Category: 9
Sub Category:
Heading: ഡാമിയൻ സ്റ്റെയിൻ..! അസാധ്യങ്ങളെ സാധ്യമാക്കുന്ന കാലഘട്ടത്തിന്റെ ദൈവികോപകരണം നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ
Content: ബർമിംങ്‌ഹാം: ലോകപ്രശസ്തനായ കത്തോലിക്ക കരിസ്മാസ്റ്റിക് രോഗശാന്തി, വിടുതൽ ശുശ്രൂഷകൻ ബ്രദർ ഡാമിയൻ സ്റ്റെയിൻ നാളെ ബർമിംഗ്ഹാമിൽ ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിക്കും വിടുതലുകൾക്കും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങൾക്കുമാണ് നാളിതുവരെ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ ബഥേൽ സാക്ഷ്യംവഹിച്ചിട്ടുള്ളത്. ആഗോള പ്രശസ്തമായ "കോർ ഏറ്റ് ലുമെൻ ക്രിസ്റ്റി " എന്ന കാത്തലിക് കരിസ്മാറ്റിക് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ "ഇന്ന് വിതച്ചാൽ ഇന്ന് വിളവ് " എന്നപോലെ ഓരോരുത്തരുടെയും വിശ്വാസ തീഷ്ണതയ്ക്കനുസൃതമായ വിടുതലും, രോഗശാന്തിയും, അത്ഭുതങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വചനം മനുഷ്യനായ് അവതരിക്കാൻ ജീവിതമേകിയ മരിയാംബികയുടെ പിറന്നാൾദിനം അമ്മയുടെ മധ്യസ്ഥതയാൽ യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബവും ഒരുങ്ങിക്കഴിഞ്ഞു. .ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ മാതാവിന്റെ പിറവിത്തിരുന്നാളിനൊപ്പമായി നടക്കുന്ന ഇത്തവണത്തെ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി എന്നിവരും പങ്കെടുക്കും. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-09-07-10:43:09.jpg
Keywords: സെഹിയോ

8601
Category: 1
Sub Category:
Heading: ഇരുപതുലക്ഷം സ്ത്രീകള്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: ജീവന്റെ മഹത്വത്തിനായി നിലകൊള്ളുന്ന അമേരിക്കയിലെ പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ കഴിഞ്ഞ വര്‍ഷം സൗജന്യ സേവനവും പിന്തുണയും നല്‍കിയത് ഇരുപത് ലക്ഷത്തോളം സ്ത്രീകള്‍ക്ക്. പ്രോലൈഫ് വക്താക്കളായ സൂസന്‍ ബി അന്തോണി ലിസ്റ്റിന്റെ ഗവേഷണ വിഭാഗമായ ചാള്‍സ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിനായി 161 മില്യണ്‍ ഡോളര്‍ ചിലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെയര്‍ നെറ്റ്, ഹാര്‍ട്ട്ബീറ്റ് ഇന്റര്‍നാഷ്ണല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി ആന്‍ഡ് ലൈഫ് അഡ്വക്കേറ്റ്സ് തുടങ്ങിയ ശൃംഖലകളുടെ ഭാഗമായ മൂവായിരത്തോളം പ്രഗ്നന്‍സി കേന്ദ്രങ്ങളില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ ഗര്‍ഭവതികള്‍ക്ക് വേണ്ട സേവനങ്ങളും ഉപദേശങ്ങളും നല്‍കുകയും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പോലും കുട്ടികള്‍ക്ക് ജന്മം നല്‍കുവാനുള്ള ധീരമായ തീരുമാനമെടുത്ത അമ്മമാരെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ ചക്ക് ഡൊണോവന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടനുസരിച്ച് 2017-ല്‍ സൗജന്യ അള്‍ട്രാസൗണ്ട് സ്കാനിംഗിനു മാത്രമായി 10 കോടിയാണ് ചിലവഴിച്ചിരിക്കുന്നത്. അമേരിക്കയില്‍ അള്‍ട്രാസൗണ്ട് സേവനം സൗജന്യമായി നല്‍കുന്ന പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ എണ്ണം 70% മായി ഉയര്‍ന്നു. 2010-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 24% ത്തിന്റെ വര്‍ദ്ധനവാണുള്ളത്. 2017-ല്‍ രജിസ്റ്റേര്‍ഡ് നേഴ്സുമാരും, മെഡിക്കല്‍ സ്റ്റെനോഗ്രാഫര്‍മാരും 4,00,000 മണിക്കൂറുകളാണ് സൗജന്യ സേവനത്തിനായി വിനിയോഗിച്ചത്. ഇതിനു പുറമേ 67,000 സന്നദ്ധ സേവകരും, 7,500-ഓളം മെഡിക്കല്‍ വിദഗ്ദരും തങ്ങളുടെ സമയവും, കഴിവും പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളിലെ സൗജന്യ സേവനങ്ങള്‍ക്കായി വിനിയോഗിച്ചു. 3,00,000-ത്തോളം പേര്‍ക്കായി ഏതാണ്ട് 6,80,000-ത്തോളം സൗജന്യ പ്രഗ്നന്‍സി ടെസ്റ്റുകളാണ് കേന്ദ്രങ്ങള്‍ നടത്തിയത്. അബോര്‍ഷന് വിധേയരായ 24,000-ത്തോളം സ്ത്രീകള്‍ക്ക് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കി. പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ചില അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ വിജയമായിട്ടാണ് റിപ്പോര്‍ട്ടിനെ ഏവരും നോക്കി കാണുന്നത്.
Image: /content_image/News/News-2018-09-07-11:30:16.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

8602
Category: 1
Sub Category:
Heading: വിർച്വൽ റിയാലിറ്റിയില്‍ ജറുസലേം തീർത്ഥാടകർ രണ്ടായിരം വർഷം പിറകിലേക്ക്
Content: ജറുസലേം: രണ്ടായിരം വർഷം മുൻപത്തെ ജറുസലേമിലേക്ക്, തീർത്ഥാടകരെ കൂട്ടിക്കൊണ്ട് പോയി വിർച്വൽ റിയാലിറ്റിയുടെ വ്യത്യസ്ത അനുഭവം. 'ടവർ ഒാഫ് ഡേവിഡ് മ്യൂസിയം' അധികൃതരും, റ്റി ഒ ഡി ഇന്നോവേഷൻ ലാബും, ലിത്തോഡോമോസ് വി ആറും സംയുക്തമായി ചേർന്നാണ് ചരിത്രപരമായ പദ്ധതി യാഥാർഥ്യമാക്കിയത്. രണ്ടായിരം വർഷം മുൻപ് ഹേറോദോസ് രാജാവിന്റെ കാലത്ത് ജറുസലേം എങ്ങനെയായിരുന്നോ അപ്രകാരമുളള ദൃശ്യാനുഭവം പഴയ ജെറുസലേം നഗരത്തിലൂടെ നീങ്ങുമ്പോൾ തീർത്ഥാടകർക്ക് വിർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ ലഭ്യമാകും. ടവർ ഒാഫ് ഡേവിഡ് മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന കിംഗ് ഹെറോദ് ടവറിൽ നിന്നും നോക്കിയാൽ തന്നെ ഇപ്പോഴും ജറുസലേമിന്റെ ഏറ്റവും മികച്ച കാഴ്ച കാണാൻ കഴിയുന്നതെന്നാണ് ടവർ ഒാഫ് ഡേവിഡ് മ്യൂസിയത്തിന്റെ ഡയറക്ടറായ ഏയിലത്ത് ലീബറു പറയുന്നത്. വിർച്വൽ റിയാലിറ്റി വരുന്നതിന് മുൻപ് ഇത്രയും നാൾ സ്വന്തം ഭാവനയിൽ തന്നെ രണ്ടായിരം വർഷത്തെ ജറുസലേം നാം മനസ്സിൽ കാണണമായിരുന്നുവെന്നും ഏയിലത്ത് ലീബറു കൂട്ടിച്ചേർത്തു. ജറുസലേമിലൂടെയുളള രണ്ടര മണിക്കൂർ നേരത്തെ വിർച്വൽ റിയാലിറ്റി സഞ്ചാര വിവരണം ഇംഗ്ലീഷിലും, ഹീബ്രുവിലും ലഭ്യമാണ്.വിർച്വൽ റിയാലിറ്റിയിലൂടെ പണ്ടുകാലത്ത് ജറുസലേമുമായി ബന്ധപ്പെട്ട മതപരവും, വാണിജ്യപരവുമായ കാര്യങ്ങൾ ഇനി എല്ലാവർക്കും കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-09-07-11:40:27.jpg
Keywords: വിര്‍ച്വ

8603
Category: 1
Sub Category:
Heading: തിരുനാളും ഇതര ആഘോഷങ്ങളും ലഘൂകരിച്ച് നിര്‍ധനര്‍ക്ക് നല്‍കുവാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്റെ അഭ്യര്‍ത്ഥന
Content: മാനന്തവാടി: തിരുനാള്‍ ചിലവുകളും ഇതര ആഘോഷങ്ങളും ലഘൂകരിച്ച് മിച്ചം വക്കുന്ന തുക ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും നല്‍കുവാന്‍ അഭ്യര്‍ത്ഥനയുമായി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 9) എല്ലാ ഇടവകകളിലും വായിക്കുവാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കര്‍ത്താവിന്‍റെ പ്രബോധനം ജീവിച്ച് കാണിച്ച് കൊടുക്കുന്നതിലും വലിയ വിശ്വാസജീവിതമില്ലായെന്നും ബിഷപ്പ് തന്റെ സര്‍ക്കുലറില്‍ കുറിച്ചു. അത്യാവശ്യങ്ങള്‍ വരുമ്പോള്‍ ആഡംബരങ്ങളും ചിലപ്പോള്‍ ആവശ്യങ്ങള്‍ തന്നെയും മാറ്റി വയ്ക്കപ്പെടും എന്നത് ഒരു സാമാന്യതത്വം മാത്രമാണ്. അത് അതിജീവനത്തിന്‍റെ ബാലപാഠവുമാണ്. ഈ പ്രളയകാലത്ത് അത് നാം കണ്ടുകഴിഞ്ഞു. നമുക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ ധാരാളമുണ്ട് എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ തിരുനാളുകളോട് അനുബന്ധിച്ചുള്ള പണം മുടക്കുള്ള ആഘോഷങ്ങള്‍ അത്തരത്തിലുള്ളവയാണ് എന്ന് പറയാം. അങ്ങനെയെങ്കില്‍ അക്കാര്യത്തില്‍ ഒരു ചിലവ് ചുരുക്കല്‍ ചിന്തിക്കാവുന്നതാണ് എന്ന് തോന്നുന്നു. നിങ്ങള്‍ സഹകരിക്കും എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. ഇക്കാര്യം പൊതുവായി എല്ലാവരേയും അറിയിക്കുന്നത് നന്നായിരിക്കും എന്ന് പലരും എന്നോട് പറയുകയുണ്ടായി. അതനുസരിച്ചാണ് ഈ കത്ത് ഞാനെഴുതുന്നത്. തിരുനാളിനോടനുബന്ധിച്ചുള്ള വാര്‍ഷികങ്ങളും കലാപരിപാടികളും വര്‍ണ്ണശബളമായ പ്രദക്ഷിണങ്ങളും ഒഴിവാക്കുന്നത് നല്ലതായിരിക്കും. വളരെയേറെ സാന്പത്തിക ചിലവുവരുന്നതും അന്തരീക്ഷം മലിനമാക്കുന്നതുമായ വെടിക്കെട്ടുകളുടെ കാര്യവും അങ്ങനെതന്നെ. ഇപ്രകാരം ഈ വര്‍ഷത്തെ തിരുനാളുകളോടനുബന്ധിച്ചുളള പണച്ചെലവുകള്‍ നിയന്ത്രിച്ച് മിച്ചം വരുന്ന തുക നമ്മുടെ രൂപതയിലെ ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും കൊടുക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു സാക്ഷ്യമായിരിക്കും എന്നത് സുനിശ്ചിതമാണ്. തിരുനാളുകള്‍ മാത്രമല്ല സന്ന്യസ്തഭവനങ്ങളിലും, കുടുംബങ്ങളിലും, വ്യക്തിജീവിതങ്ങളിലും മറ്റും ഉണ്ടാകാവുന്ന ആഘോഷങ്ങളുടെ കാര്യത്തിലും ഇതേ ആശയം പ്രാവര്‍ത്തികമാക്കുന്നത് നല്ലതായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അതിനായി ഏവരേയും ക്ഷണിക്കുന്നു. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കര്‍ത്താവിന്‍റെ പ്രബോധനം നമ്മള്‍ ജീവിച്ച് കാണിച്ച് കൊടുക്കുന്നതിലും വലിയ വിശ്വാസജീവിതമില്ലല്ലോ. വിശ്വാസികള്‍ നല്കിയ സഹകരണത്തിനും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ സര്‍ക്കുലര്‍ അവസാനിക്കുന്നത്. #{red->none->b-> സര്‍ക്കുലറിന്റെ പൂര്‍ണ്ണ രൂപം. }# കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ടവരേ, 2018 ഓഗസ്റ്റ് മാസത്തില്‍ കേരളം അനുഭവിച്ച പ്രളയദുരിതം അടുത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ളതായിരുന്നല്ലോ. അതിന്‍റെ ഞെട്ടലില്‍ നിന്ന് ഇതുവരെ നമ്മള്‍ പുറത്തുകടന്നിട്ടില്ല. ഇപ്പോഴും പലരും ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്പില്‍ ഉത്തരം കിട്ടാതെ പകച്ച് നില്‍ക്കുകയാണ്. ജീവിതത്തില്‍ സന്പാദിച്ചതെല്ലാം ഒറ്റ നിമിഷംകൊണ്ട് നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്. മാനന്തവാടി രൂപതാതിര്‍ത്തിയില്‍പ്പെട്ട പ്രദേശങ്ങളിലും ദുരിതം ഒട്ടും കുറവായിരുന്നില്ല. എങ്കിലും നമ്മുടെ ആവശ്യനേരത്ത് സഹായഹസ്തവുമായി ഓടിയെത്തിയവര്‍ നിരവധിയായിരുന്നു. അക്കൂട്ടത്തില്‍ സ്വദേശത്തും വിദേശത്തും ഉള്ളവര്‍ ഉണ്ടായിരുന്നു. എവിടെയൊക്കെ മലയാളി ഉണ്ടോ അവിടെ നിന്നെല്ലാം ആരും ആവശ്യപ്പെടാതെതന്നെ ടണ്‍ കണക്കിന് അവശ്യവസ്തുക്കളുമായി നമ്മുടെ സഹോദരങ്ങള്‍ ഓടിയെത്തി. അവരോടെല്ലാം നമുക്ക് നന്ദിയുള്ളവരായിരിക്കാം. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ഇനിയും ഇത്തരം പ്രതിഭാസങ്ങളില്‍ നിന്ന് നമ്മളെയും അവരേയും രക്ഷിക്കണമേയെന്ന് പരമകാരുണികനായ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ജാതിക്കും മതത്തിനും ദേശത്തിനും എല്ലാം അതീതമായി നമ്മള്‍ ഒന്നിച്ച സമയമായിരുന്നു പ്രളയത്തിന്‍റേത്. മതിലുകളെല്ലാം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുവീണു. പണ്ഡിതനും പാമരനും സന്പന്നനും ദരിദ്രനും എല്ലാം ഒരുപോലെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഒരിക്കലും നമുക്ക് ഉപകാരപ്പെടില്ല എന്ന് കരുതപ്പെട്ടവര്‍ ദൈവദൂതന്മാരെപ്പോലെയായ കാഴ്ചയും നമ്മള്‍ കണ്ടു. ഈ ഒരുമയും കൂട്ടായ്മയും പരസ്പര സഹായസന്നദ്ധതയും എന്നുമുണ്ടാകട്ടെയെന്ന് നമുക്ക് ആശംസിക്കാം. വിവാദങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും വിടകൊടുത്ത് എല്ലാ കാര്യത്തിന്‍റെയും നല്ല വശം കാണാന്‍ കഴിയുന്പോള്‍ നന്മ കവിഞ്ഞൊഴുകും എന്ന് അനുഭവം നമ്മെ പഠിപ്പിച്ചു. ആ പാഠം നമുക്കൊരു ശീലമാക്കാം. മഴ നിന്നെങ്കിലും ദുരിതത്തിലൂടെ കടന്നുപോയവരുടെ അത്യാവശ്യങ്ങള്‍പോലും ഇതുവരെ പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല എന്ന് നമുക്കറിയാം. പലര്‍ക്കും കയറിക്കിടക്കാന്‍ ഉറപ്പുള്ള വീടില്ല. ഉള്ള വീട് വാസയോഗ്യവുമല്ല. ചിലര്‍ക്കാകട്ടെ വീട് പോയില്ലെങ്കിലും മണ്ണ് നിരങ്ങി നീങ്ങിയതുകൊണ്ട് ഉള്ള വീട്ടിലേക്ക് തിരികെ ചെല്ലാന്‍ ഭയമാണ്, അല്ലെങ്കില്‍ അത് അപകടമാണ്. പലരുടെയും കൃഷിയും കൃഷിസ്ഥലം തന്നെയും നഷ്ടമായി. അവര്‍ക്കൊരു ജീവനമാര്‍ഗ്ഗം കണ്ടെത്തണമെങ്കില്‍ വളരെ സമയമെടുക്കും. അങ്ങനെയുള്ളവര്‍ക്ക് ഇനിയും നമ്മുടെ സഹായം അത്യാവശ്യമാണ്. അത്യാവശ്യങ്ങള്‍ വരുമ്പോള്‍ ആഡംബരങ്ങളും ചിലപ്പോള്‍ ആവശ്യങ്ങള്‍ തന്നെയും മാറ്റി വയ്ക്കപ്പെടും എന്നത് ഒരു സാമാന്യതത്വം മാത്രമാണ്. അത് അതിജീവനത്തിന്‍റെ ബാലപാഠവുമാണ്. ഈ പ്രളയകാലത്ത് അത് നാം കണ്ടുകഴിഞ്ഞു. നമുക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ ധാരാളമുണ്ട് എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ തിരുനാളുകളോട് അനുബന്ധിച്ചുള്ള പണം മുടക്കുള്ള ആഘോഷങ്ങള്‍ അത്തരത്തിലുള്ളവയാണ് എന്ന് പറയാം. അങ്ങനെയെങ്കില്‍ അക്കാര്യത്തില്‍ ഒരു ചിലവ് ചുരുക്കല്‍ ചിന്തിക്കാവുന്നതാണ് എന്ന് തോന്നുന്നു. നിങ്ങള്‍ സഹകരിക്കും എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. ഇക്കാര്യം പൊതുവായി എല്ലാവരേയും അറിയിക്കുന്നത് നന്നായിരിക്കും എന്ന് പലരും എന്നോട് പറയുകയുണ്ടായി. അതനുസരിച്ചാണ് ഈ കത്ത് ഞാനെഴുതുന്നത്. തിരുനാളിനോടനുബന്ധിച്ചുള്ള വാര്‍ഷികങ്ങളും കലാപരിപാടികളും വര്‍ണ്ണശബളമായ പ്രദക്ഷിണങ്ങളും ഒഴിവാക്കുന്നത് നല്ലതായിരിക്കും. വളരെയേറെ സാന്പത്തിക ചിലവുവരുന്നതും അന്തരീക്ഷം മലിനമാക്കുന്നതുമായ വെടിക്കെട്ടുകളുടെ കാര്യവും അങ്ങനെതന്നെ. ഇപ്രകാരം ഈ വര്‍ഷത്തെ തിരുനാളുകളോടനുബന്ധിച്ചുളള പണച്ചെലവുകള്‍ നിയന്ത്രിച്ച് മിച്ചം വരുന്ന തുക നമ്മുടെ രൂപതയിലെ ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും കൊടുക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു സാക്ഷ്യമായിരിക്കും എന്നത് സുനിശ്ചിതമാണ്. തിരുനാളുകള്‍ മാത്രമല്ല സന്ന്യസ്തഭവനങ്ങളിലും, കുടുംബങ്ങളിലും, വ്യക്തിജീവിതങ്ങളിലും മറ്റും ഉണ്ടാകാവുന്ന ആഘോഷങ്ങളുടെ കാര്യത്തിലും ഇതേ ആശയം പ്രാവര്‍ത്തികമാക്കുന്നത് നല്ലതായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അതിനായി ഏവരേയും ക്ഷണിക്കുന്നു. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കര്‍ത്താവിന്‍റെ പ്രബോധനം നമ്മള്‍ ജീവിച്ച് കാണിച്ച് കൊടുക്കുന്നതിലും വലിയ വിശ്വാസജീവിതമില്ലല്ലോ. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ സഹകരണത്തിനും ഹൃദയപൂര്‍വ്വം നന്ദി പറയുകയും തുടര്‍ന്നും അപ്രകാരം പ്രതീക്ഷിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കുകയും ചെയ്യട്ടെ. മാനന്തവാടി രൂപതാകാര്യാലയത്തില്‍ നിന്നും 2018 സെപ്റ്റംബര്‍ മാസം 6 -ന് നല്കപ്പെട്ടത്. ബിഷപ് ജോസ് പൊരുന്നേടം, മാനന്തവാടി രൂപതയുടെ മെത്രാന്‍
Image: /content_image/News/News-2018-09-07-15:16:24.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത

8604
Category: 18
Sub Category:
Heading: സുപ്രീംകോടതി വിധി ധാര്‍മിക പാരമ്പര്യങ്ങള്‍ക്കു വിരുദ്ധം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
Content: കോട്ടയം: സ്വവര്‍ഗരതിക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഭാരതം പിന്തുടരുന്ന ധാര്‍മിക പാരമ്പര്യങ്ങള്‍ക്കു വിരുദ്ധവും കുടുംബ സങ്കല്‍പ്പത്തിനുതന്നെ ചോദ്യചിഹ്നവുമായി മാറുന്നതുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം. വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും രാജ്യത്തിന്റെ പൊതുതാത്പര്യത്തിനും ധാര്‍മികതയ്ക്കും ഉപരി തെറ്റായ ധാര്‍മിക ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തികളെ ശരിയായ ധാര്‍മികചിന്തയില്‍ കൊണ്ടുവരികയെന്നതു രാഷ്ട്രത്തിന്റെ കടമയാണെന്നും ഈ വിധിക്കെതിരേ പാര്‍ലമെന്റ് വിളിച്ചുകൂട്ടി ഉചിതമായ നിയമനിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് പി.പി.ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാ.ആന്റണി മുഞ്ഞോലി, എച്ച്.പി.ഷാബു, ഹെന്‍ട്രി ജോണ്‍, ജിജി പേരകശേരി, തോമസ് ജെ.നിധീരി, നൈനാന്‍ തോമസ് മുളപ്പന്‍മഠം, ടോണി കോയിത്തറ, സതീഷ് മറ്റം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-08-04:55:26.jpg
Keywords: സ്വവര്‍