Contents

Displaying 8231-8240 of 25180 results.
Content: 8544
Category: 18
Sub Category:
Heading: പ്രളയകാലത്ത് കത്തോലിക്കാസഭ എന്തുചെയ്തു?
Content: കേരളത്തിലെ എല്ലാ ജില്ലകളെയും ബാധിച്ച പ്രകൃതിദുരന്തമാണ് ഈ വര്‍ഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായത്. സാധാരണഗതിയില്‍ 3000 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം 88 ദിവസങ്ങള്‍ക്കുള്ളില്‍ ആകെ ലഭിച്ച മഴ 2378 മില്ലിമീറ്റര്‍ മാത്രമാണ്, അതായത് സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ 22 ശതമാനം കുറവ്. 1924-ലെ വെള്ളപ്പൊക്കസമയത്ത് ലഭിച്ച മഴ 3368 മില്ലിമീറ്ററായിരുന്നു. എന്നാല്‍ ഇത്രമാത്രം വലിയ നാശനഷ്ടങ്ങള്‍ അന്നത്തെ വെള്ളപ്പൊക്കത്തില്‍ കേരളത്തിലുണ്ടായില്ല എന്നതാണ് സത്യം. നിയമവിരുദ്ധമായ മണല്‍, പാറമടഖനനങ്ങളിലൂടെയും കാടും മേടും നശിപ്പിച്ചതിലൂടെയും അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണത്തിലൂടെയും പാടശേഖരങ്ങള്‍ ഇല്ലാതാക്കിയതിലൂടെയും വലിയ പ്രളയങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുകയാണ്. കേരളത്തിന്‍റെ എല്ലാ ജില്ലകളിലും പ്രളയദുരന്തം നാശം വിതച്ചെങ്കിലും വയനാട്, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ എറണാകുളം ജില്ലകളാണ് ദുരന്തത്തിന്‍റെ ഏറിയപങ്കും ഏറ്റുവാങ്ങിയത്. ജീവനും സ്വത്തും നഷ്ടപ്പെട്ട ഏറെപ്പേരും ഈ ജില്ലകളിലുള്ളവരാണ്. 300-ലധികം ചെറുതും വലുതുമായ ഉരുള്‍പ്പൊട്ടലുകളാണ് ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായിട്ടുള്ളത്. 44 നദികളും 39 ഡാമുകളും കരകവിഞ്ഞൊഴുകുകയും പ്രളയജലം ജനവാസകേന്ദ്രങ്ങളിലേക്ക് പ്രതീക്ഷകള്‍ മറികടന്നുകൊണ്ട് കടന്നുവരികയുമാണുണ്ടായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കുട്ടനാട് പ്രദേശം മുഴുവനായി 8 മുതല്‍ 15 അടി വരെ ജലത്തിനടിയിലായി. #{red->none->b->നാശനഷ്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ ‍}# - 2018 മെയ് 29 മുതല്‍ 474 പേരാണ് മരിച്ചിരിക്കുന്നത് അതില്‍ 322 പേര്‍ ഓഗസ്റ്റ് 16-നും 24-നും ഇടക്കാണ് മരിച്ചത്.
- പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് നാശനഷ്ടം സംഭവിച്ചിരിക്കുന്ന വീടുകളുടെ എണ്ണം - 75,000
- കന്നുകാലികളുടെ നഷ്ടം - 46,000
- മറ്റു വളര്‍ത്തുമൃഗങ്ങള്‍ - രണ്ടു ലക്ഷം
- വിളനഷ്ടം - 45,000 ഹെക്ടര്‍ കൃഷിഭൂമിയിലെ വിളകള്‍
- കനത്ത മഴ മൂലം ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുള്ള പല പ്രദേശങ്ങളും വാസയോഗ്യമല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം
- തകരാറുകള്‍ സംഭവിച്ച PWD റോഡുകള്‍ - 16,000 കി.മീ.
- പ്രാദേശികറോഡുകള്‍ - 82,000 കി.മീ.
- പാലങ്ങള്‍ - 134
- വെള്ളം കയറിയ പാലക്കാട്, ത്രിശ്ശൂര്‍, അങ്കമാലി, ആലുവ, കൊച്ചി, പാല, മുവാറ്റുപുഴ, ചെങ്ങന്നൂര്‍, റാന്നി മുതലായ ടൗണുകളിലെ കച്ചവടക്കാരുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.
- ഗവണ്‍മെന്‍റ് കണക്കനുസരിച്ച് ഇപ്പോഴത്തെ നിലയില്‍ 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഉണ്ടായിരിക്കുന്നത്. #{red->n->n-> ദുരിതാശ്വാസം }# - ഗവ. കണക്കനുസരിച്ച് പതിനാലര ലക്ഷം പേരാണ് ദുരിതാശ്വാസക്യാന്പുകളില്‍ ഉണ്ടായിരുന്നത്.
- 5 ലക്ഷത്തോളം പേര്‍ തങ്ങളുടെ ബന്ധുവീടുകളിലും മറ്റുമായിട്ടാണ് താമസിച്ചിരുന്നത്. #{red->none->b-> കേരളകത്തോലിക്കാസഭ പ്രളയകാലത്ത് എന്തുചെയ്തു? ‍}# വളരെ പ്രസക്തമായ ചോദ്യമാണിത്. ഒരു മാധ്യമങ്ങളും കവര്‍ ചെയ്തിട്ടില്ലാത്ത സഭയുടെ ചില സേവനരംഗങ്ങളെക്കുറിച്ച് ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. കത്തോലിക്കാ രൂപതകളിലെ സാമൂഹികസേവനത്തിനു വേണ്ടിയുള്ള പ്രത്യേക സൊസൈറ്റികളുടെ ഫോറം (കെ.എസ്.എസ്.എഫ്) പുറത്തുവിട്ട കണക്കുകളിലേക്ക് മാത്രം ഒന്നു നോക്കുക. 32 കത്തോലിക്കാ രൂപതകളിലായി നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വളരെ ചെറിയ ഒരു റിപ്പോര്‍ട്ടാണിത്. കണക്കില്‍പ്പെടാത്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പുതിയ പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതുമൊന്നും ഉള്‍പ്പെടുത്താതെ 40 കോടി രൂപയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് കേരളകത്തോലിക്കാസഭ ഏകദേശം 15 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും, സന്നദ്ധസംഘടനക്കും അവകാശപ്പെടാനില്ലാത്ത സമാനതകളില്ലാത്ത സന്നദ്ധപ്രവര്‍ത്തനത്തിലാണ് കത്തോലിക്കാസഭ ഏര്‍പ്പെട്ടത് എന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഈ സത്യം അനുഭവസ്ഥര്‍ അവരുടെ ഹൃദയങ്ങളില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. കത്തോലിക്കാ രൂപതകള്‍ ദുരിതബാധിതരുടെ ആശ്വാസഭവനങ്ങളായി മാറി. ബിഷപ്സ് ഹൗസുകള്‍ ഊട്ടുപുരകളായി, ദൈവജനം മുഴുവന്‍ - വിശ്വാസികളും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തകരായി. - 3000 മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷിച്ചത് 60,000 ആള്‍ക്കാരെയാണ്. അതില്‍ 440 ബോട്ടുകളിലായി 900 മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ രൂപതകളാണ്. - ഗവണ്‍മെന്‍റിനോട് സഹകരിച്ച് സഭ തുറന്ന ക്യാന്പുകളുടെ എണ്ണം 4094 - ഈ ക്യാമ്പുകളില്‍ 11 ലക്ഷത്തോളം പേര്‍ താമസിച്ചു - രൂപതകളുടെ സാമൂഹ്യസേവനവിഭാഗങ്ങള്‍ 192 ഹെല്‍പ്പ് ഡസ്കുകള്‍ തുറന്നു - 195 സ്കൂള്‍ വാനുകളും, 437 ടോറസ്, ടിപ്പര്‍, ലോറികളും, 40 മോട്ടോര്‍ ബോട്ടുകളും 329 തോണികളും 440 മത്സ്യബന്ധനബോട്ടുകളും 1365 മറ്റ് വാഹനങ്ങളും ഉപയോഗിച്ചു. - മൂവായിരത്തോളം പുരോഹിതരും ഏഴായിരത്തോളം സന്ന്യസ്തരും എഴുപതിനായിരത്തോളം യുവജനങ്ങളും ഒരു ലക്ഷത്തിനടുത്ത് അല്മായവിശ്വാസികളും സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. - ക്യാന്പുകള്‍ക്കുള്ളില്‍ അവശ്യസാധനങ്ങളും ക്യാന്പുകളിലെത്താത്തവര്‍ക്ക് ഭക്ഷണക്കിറ്റുകളും ക്യാന്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങളും വിതരണം ചെയ്തു. ഇനിയും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ദൈവജനത്തിന്‍റെ സഹായസഹകരണങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നു. സമീപകാലത്തായി ക്രൈസ്തവസഭകളെ വിമര്‍ശിക്കാനും ചെളിവാരിയെറിയാനും മുന്നില്‍ നിന്ന മാധ്യമങ്ങളൊന്നും സഭയിലൂടെ സംഭവിച്ച മേല്‍പ്പറഞ്ഞ നന്മകളൊന്നും തന്നെ കണ്ടിട്ടില്ല എന്നത് അവയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കോ പ്രഖ്യാപിത ശക്തികള്‍ക്കോ അധികാരങ്ങള്‍ക്കോ ഇല്ലാതാക്കാനാവുന്നതല്ല തിരുസ്സഭയുടെ വലിയ നന്മകള്‍ എന്നതിന്‍റെ ഒരോര്‍മ്മപ്പെടുത്തലായിരുന്നു ഈ പ്രളയകാലം കേരളജനതക്ക് നല്കിയത്. തിരിച്ചറിവുകളും ബോദ്ധ്യങ്ങളും ഹൃദയത്തോട് ചേര്‍ത്തുവച്ച് സഭയോടും സര്‍ക്കാരിനോടും സഹകരിച്ച് നവകേരളത്തിന്‍റെ നിര്‍മ്മിതിക്കായി നമുക്ക് കരങ്ങള്‍ കോര്‍ക്കാം (Credit for the information goes to Fr. Michael Vettikkatt, Director of Kerala Social Service Forum) ✍️ Noble Thomas Parackal
Image: /content_image/India/India-2018-08-31-06:09:13.jpg
Keywords: പ്രളയ, ദുരിത
Content: 8545
Category: 18
Sub Category:
Heading: കത്തോലിക്കാസഭ പ്രളയകാലത്ത് എന്തുചെയ്തു?
Content: കേരളത്തിലെ എല്ലാ ജില്ലകളെയും ബാധിച്ച പ്രകൃതിദുരന്തമാണ് ഈ വര്‍ഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായത്. സാധാരണഗതിയില്‍ 3000 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം 88 ദിവസങ്ങള്‍ക്കുള്ളില്‍ ആകെ ലഭിച്ച മഴ 2378 മില്ലിമീറ്റര്‍ മാത്രമാണ്, അതായത് സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ 22 ശതമാനം കുറവ്. 1924-ലെ വെള്ളപ്പൊക്കസമയത്ത് ലഭിച്ച മഴ 3368 മില്ലിമീറ്ററായിരുന്നു. എന്നാല്‍ ഇത്രമാത്രം വലിയ നാശനഷ്ടങ്ങള്‍ അന്നത്തെ വെള്ളപ്പൊക്കത്തില്‍ കേരളത്തിലുണ്ടായില്ല എന്നതാണ് സത്യം. നിയമവിരുദ്ധമായ മണല്‍, പാറമടഖനനങ്ങളിലൂടെയും കാടും മേടും നശിപ്പിച്ചതിലൂടെയും അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണത്തിലൂടെയും പാടശേഖരങ്ങള്‍ ഇല്ലാതാക്കിയതിലൂടെയും വലിയ പ്രളയങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുകയാണ്. കേരളത്തിന്‍റെ എല്ലാ ജില്ലകളിലും പ്രളയദുരന്തം നാശം വിതച്ചെങ്കിലും വയനാട്, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ എറണാകുളം ജില്ലകളാണ് ദുരന്തത്തിന്‍റെ ഏറിയപങ്കും ഏറ്റുവാങ്ങിയത്. ജീവനും സ്വത്തും നഷ്ടപ്പെട്ട ഏറെപ്പേരും ഈ ജില്ലകളിലുള്ളവരാണ്. 300-ലധികം ചെറുതും വലുതുമായ ഉരുള്‍പ്പൊട്ടലുകളാണ് ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായിട്ടുള്ളത്. 44 നദികളും 39 ഡാമുകളും കരകവിഞ്ഞൊഴുകുകയും പ്രളയജലം ജനവാസകേന്ദ്രങ്ങളിലേക്ക് പ്രതീക്ഷകള്‍ മറികടന്നുകൊണ്ട് കടന്നുവരികയുമാണുണ്ടായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കുട്ടനാട് പ്രദേശം മുഴുവനായി 8 മുതല്‍ 15 അടി വരെ ജലത്തിനടിയിലായി. #{red->none->b->നാശനഷ്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ ‍}# - 2018 മെയ് 29 മുതല്‍ 474 പേരാണ് മരിച്ചിരിക്കുന്നത് അതില്‍ 322 പേര്‍ ഓഗസ്റ്റ് 16-നും 24-നും ഇടക്കാണ് മരിച്ചത്.
- പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് നാശനഷ്ടം സംഭവിച്ചിരിക്കുന്ന വീടുകളുടെ എണ്ണം - 75,000
- കന്നുകാലികളുടെ നഷ്ടം - 46,000
- മറ്റു വളര്‍ത്തുമൃഗങ്ങള്‍ - രണ്ടു ലക്ഷം
- വിളനഷ്ടം - 45,000 ഹെക്ടര്‍ കൃഷിഭൂമിയിലെ വിളകള്‍
- കനത്ത മഴ മൂലം ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുള്ള പല പ്രദേശങ്ങളും വാസയോഗ്യമല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം
- തകരാറുകള്‍ സംഭവിച്ച PWD റോഡുകള്‍ - 16,000 കി.മീ.
- പ്രാദേശികറോഡുകള്‍ - 82,000 കി.മീ.
- പാലങ്ങള്‍ - 134
- വെള്ളം കയറിയ പാലക്കാട്, ത്രിശ്ശൂര്‍, അങ്കമാലി, ആലുവ, കൊച്ചി, പാല, മുവാറ്റുപുഴ, ചെങ്ങന്നൂര്‍, റാന്നി മുതലായ ടൗണുകളിലെ കച്ചവടക്കാരുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.
- ഗവണ്‍മെന്‍റ് കണക്കനുസരിച്ച് ഇപ്പോഴത്തെ നിലയില്‍ 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഉണ്ടായിരിക്കുന്നത്. #{red->n->n-> ദുരിതാശ്വാസം }# - ഗവ. കണക്കനുസരിച്ച് പതിനാലര ലക്ഷം പേരാണ് ദുരിതാശ്വാസക്യാന്പുകളില്‍ ഉണ്ടായിരുന്നത്.
- 5 ലക്ഷത്തോളം പേര്‍ തങ്ങളുടെ ബന്ധുവീടുകളിലും മറ്റുമായിട്ടാണ് താമസിച്ചിരുന്നത്. #{red->none->b-> കേരളകത്തോലിക്കാസഭ പ്രളയകാലത്ത് എന്തുചെയ്തു? ‍}# വളരെ പ്രസക്തമായ ചോദ്യമാണിത്. ഒരു മാധ്യമങ്ങളും കവര്‍ ചെയ്തിട്ടില്ലാത്ത സഭയുടെ ചില സേവനരംഗങ്ങളെക്കുറിച്ച് ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. കത്തോലിക്കാ രൂപതകളിലെ സാമൂഹികസേവനത്തിനു വേണ്ടിയുള്ള പ്രത്യേക സൊസൈറ്റികളുടെ ഫോറം (കെ.എസ്.എസ്.എഫ്) പുറത്തുവിട്ട കണക്കുകളിലേക്ക് മാത്രം ഒന്നു നോക്കുക. 32 കത്തോലിക്കാ രൂപതകളിലായി നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വളരെ ചെറിയ ഒരു റിപ്പോര്‍ട്ടാണിത്. കണക്കില്‍പ്പെടാത്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പുതിയ പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതുമൊന്നും ഉള്‍പ്പെടുത്താതെ 40 കോടി രൂപയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് കേരളകത്തോലിക്കാസഭ ഏകദേശം 15 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും, സന്നദ്ധസംഘടനക്കും അവകാശപ്പെടാനില്ലാത്ത സമാനതകളില്ലാത്ത സന്നദ്ധപ്രവര്‍ത്തനത്തിലാണ് കത്തോലിക്കാസഭ ഏര്‍പ്പെട്ടത് എന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഈ സത്യം അനുഭവസ്ഥര്‍ അവരുടെ ഹൃദയങ്ങളില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. കത്തോലിക്കാ രൂപതകള്‍ ദുരിതബാധിതരുടെ ആശ്വാസഭവനങ്ങളായി മാറി. ബിഷപ്സ് ഹൗസുകള്‍ ഊട്ടുപുരകളായി, ദൈവജനം മുഴുവന്‍ - വിശ്വാസികളും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തകരായി. - 3000 മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷിച്ചത് 60,000 ആള്‍ക്കാരെയാണ്. അതില്‍ 440 ബോട്ടുകളിലായി 900 മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ രൂപതകളാണ്. - ഗവണ്‍മെന്‍റിനോട് സഹകരിച്ച് സഭ തുറന്ന ക്യാന്പുകളുടെ എണ്ണം 4094 - ഈ ക്യാമ്പുകളില്‍ 11 ലക്ഷത്തോളം പേര്‍ താമസിച്ചു - രൂപതകളുടെ സാമൂഹ്യസേവനവിഭാഗങ്ങള്‍ 192 ഹെല്‍പ്പ് ഡസ്കുകള്‍ തുറന്നു - 195 സ്കൂള്‍ വാനുകളും, 437 ടോറസ്, ടിപ്പര്‍, ലോറികളും, 40 മോട്ടോര്‍ ബോട്ടുകളും 329 തോണികളും 440 മത്സ്യബന്ധനബോട്ടുകളും 1365 മറ്റ് വാഹനങ്ങളും ഉപയോഗിച്ചു. - മൂവായിരത്തോളം പുരോഹിതരും ഏഴായിരത്തോളം സന്ന്യസ്തരും എഴുപതിനായിരത്തോളം യുവജനങ്ങളും ഒരു ലക്ഷത്തിനടുത്ത് അല്മായവിശ്വാസികളും സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. - ക്യാന്പുകള്‍ക്കുള്ളില്‍ അവശ്യസാധനങ്ങളും ക്യാന്പുകളിലെത്താത്തവര്‍ക്ക് ഭക്ഷണക്കിറ്റുകളും ക്യാന്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങളും വിതരണം ചെയ്തു. ഇനിയും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ദൈവജനത്തിന്‍റെ സഹായസഹകരണങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നു. സമീപകാലത്തായി ക്രൈസ്തവസഭകളെ വിമര്‍ശിക്കാനും ചെളിവാരിയെറിയാനും മുന്നില്‍ നിന്ന മാധ്യമങ്ങളൊന്നും സഭയിലൂടെ സംഭവിച്ച മേല്‍പ്പറഞ്ഞ നന്മകളൊന്നും തന്നെ കണ്ടിട്ടില്ല എന്നത് അവയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കോ പ്രഖ്യാപിത ശക്തികള്‍ക്കോ അധികാരങ്ങള്‍ക്കോ ഇല്ലാതാക്കാനാവുന്നതല്ല തിരുസ്സഭയുടെ വലിയ നന്മകള്‍ എന്നതിന്‍റെ ഒരോര്‍മ്മപ്പെടുത്തലായിരുന്നു ഈ പ്രളയകാലം കേരളജനതക്ക് നല്കിയത്. തിരിച്ചറിവുകളും ബോദ്ധ്യങ്ങളും ഹൃദയത്തോട് ചേര്‍ത്തുവച്ച് സഭയോടും സര്‍ക്കാരിനോടും സഹകരിച്ച് നവകേരളത്തിന്‍റെ നിര്‍മ്മിതിക്കായി നമുക്ക് കരങ്ങള്‍ കോര്‍ക്കാം (Credit for the information goes to Fr. Michael Vettikkatt, Director of Kerala Social Service Forum)
Image: /content_image/India/India-2018-08-31-06:15:06.jpg
Keywords: പ്രളയ
Content: 8546
Category: 18
Sub Category:
Heading: ശുചീകരണവുമായി തലശ്ശേരി അതിരൂപതയിലെ വൈദിക സംഘവും
Content: തലശ്ശേരി: നെടുമ്പാശേരിക്കടുത്ത കുറ്റിപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണവുമായി തലശ്ശേരി അതിരൂപതയിലെ വൈദിക സംഘം. അതിരൂപതയിലെ അഞ്ചു വൈദികരുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 50 അംഗ സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ശുചീകരണത്തില്‍ പങ്കാളികളായത്. സേവന പ്രവര്‍ത്തനങ്ങളുടെ സമാപനദിനത്തില്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ജോര്‍ജ് വലിയമറ്റവും ശുചീകരണയജ്ഞത്തില്‍ പങ്കാളിയായി. രണ്ടു ദിവസംകൊണ്ട് മുപ്പതിലേറെ കിണറുകളും വീടുകളും വിദ്യാലയങ്ങളും സംഘം ശുചീകരിച്ചു. തലശേരി അതിരൂപതയുടെ 75 വൈദികരും നിരവധി ഇടവകകളും എഫ്‌സിസി, നസ്രത്ത് സന്യാസിനി സഭകളും, മിഷന്‍ ലീഗ്, എകെസിസി, കെസിവൈഎം, വിന്‍സെന്റ് ഡി പോള്‍, മതബോധനകേന്ദ്രം, ഫാമിലി അപ്പസ്തലേറ്റ്, കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി എന്നീ സംഘടനകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
Image: /content_image/India/India-2018-08-31-07:33:52.jpg
Keywords: സഹായ, പ്രളയ
Content: 8547
Category: 1
Sub Category:
Heading: ഉത്തര കൊറിയയില്‍ അമേരിക്കന്‍ പുരോഹിതന്റെ 'നിശബ്ദ കാരുണ്യ പ്രവര്‍ത്തനം'
Content: സിയോള്‍: മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ഉത്തര കൊറിയയില്‍ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ നടത്തുന്ന 'നിശബ്ദ കാരുണ്യ പ്രവര്‍ത്തനങ്ങള്‍' ശ്രദ്ധേയമാകുന്നു. ഉത്തരകൊറിയയുടെ ഗ്രാമപ്രദേശങ്ങളില്‍ മെഡിക്കല്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയയില്‍ നിന്നും ഉത്തരകൊറിയയിലേക്ക് അതിര്‍ത്തി വഴി പുരോഹിതരെ എത്തിക്കുന്ന ‘മിഷന്‍ ഓഫ് മേഴ്സി’യുടെ പ്രധാന കാരുണ്യവാഹകനാണ് ഫാ. ജെറാര്‍ഡ് ഇ. ഹാമ്മോണ്ട്. ഓഗസ്റ്റ് 7-ന് ബാള്‍ട്ടിമോറില്‍ വെച്ച് നടന്ന ‘നൈറ്റ്സ് ഓഫ് കൊളംബസ്'ന്റെ സുപ്രീം കണ്‍വെന്‍ഷനില്‍ പങ്കെടുക്കവേ അദ്ദേഹം നല്‍കിയ അഭിമുഖത്തിലൂടെയാണ് ഉത്തരകൊറിയയില്‍ ഫാ. ഹാമ്മോണ്ട് നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കഥ പുറം ലോകം അറിഞ്ഞത്. 1960 മുതല്‍ ‘മേരിക്നോള്‍’ മിഷ്ണറിയായി സിയോളില്‍ സേവനം ചെയ്തുവരികയാണ് ഇദ്ദേഹം. ഒരു പുരോഹിതന്‍ എന്താണെന്ന് പോലും അറിയാത്ത ഉത്തരകൊറിയയില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം അദ്ദേഹം പോയി വരാറുണ്ട്. “അതിര്‍ത്തികളില്ലാത്ത സൗഖ്യം” എന്നാണു അദ്ദേഹം തന്റെ സന്ദര്‍ശനങ്ങളെ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ആസ്ഥാനമായുള്ള യൂജിന്‍ ബെല്‍ ഫൗണ്ടേഷന്റെ പ്രതിനിധികളുമായി 2000 മുതല്‍ ഏതാണ്ട് 50 പ്രാവശ്യത്തോളം അദ്ദേഹം ഉത്തര കൊറിയയില്‍ പോയിട്ടുണ്ട്. വീട്ടുകാരില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടിട്ടുള്ള രോഗികളുള്ള പന്ത്രണ്ടോളം ക്ഷയരോഗ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയുമാണ്‌ അദ്ദേഹം. മതസ്വാതന്ത്ര്യമില്ലാത്ത ഉത്തരകൊറിയില്‍ പ്രവേശിക്കുവാന്‍ തങ്ങള്‍ക്ക് അനുവാദം ലഭിക്കുന്നത് അത്ഭുതകരമാണെന്നാണ് അദ്ദേഹം പറയുന്നത്. “അവരെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ പാസ്പോര്‍ട്ടുള്ള ഞാന്‍ അവരുടെ ശത്രുവിന് തുല്ല്യമാണ്”. ഫാ. ഹാമ്മോണ്ട് പറയുന്നു. 1989-ല്‍ സര്‍ക്കാര്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഒരു കത്തോലിക്കാ ദേവാലയം പണികഴിപ്പിച്ചിരുന്നതായി ഫാ. ഹാമ്മോണ്ട് പറഞ്ഞു. ആഴ്ചയില്‍ 2 മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് ദേവാലയം തുറക്കുക. എന്നാല്‍ അവിടെ പുരോഹിതരാരുമില്ലാത്തതിനാല്‍ എത്രത്തോളം കത്തോലിക്കര്‍ ഉണ്ടെന്ന് അറിയുവാന്‍ കഴിയുന്നില്ല. എവിടെ സഹനമുണ്ടോ, അവിടെ ക്രിസ്തുവുണ്ട്. അതിനാല്‍ ഉത്തരകൊറിയയില്‍ സഹനമനുഭവിക്കുന്ന ജനങ്ങളുടെ അടുത്തെത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് എണ്‍പത്തിനാലുകാരനായ ഫാ. ഹാമ്മോണ്ട് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-08-31-08:23:01.jpg
Keywords: കൊറിയ
Content: 8548
Category: 1
Sub Category:
Heading: വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതം; തിരുവോസ്തി വീണ്ടും ദേവാലയത്തിലേക്ക്
Content: തലശ്ശേരി: നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വിളക്കന്നൂര്‍ ദേവാലയത്തില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതത്തില്‍ കൂടുതല്‍ പഠനവും നിര്‍ദ്ദേശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്. 2013 നവംബർ 15നു ഫാ. തോമസ് പതിക്കൽ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെട്ട തിരുവോസ്തി വത്തിക്കാന്‍ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നത് പ്രകാരം അതിരൂപതാ കാര്യാലയത്തില്‍ സൂക്ഷിക്കുകയായിരിന്നു. നാലുവര്‍ഷത്തിലധികമായി അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തിക്ക് യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ദിവ്യകാരുണ്യം വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. വിളക്കന്നൂർ പള്ളിയിലേക്ക് തിരുവോസ്തി നൽകുന്നതിലൂടെ പ്രസ്തുത സംഭവത്തെ ദിവ്യകാരുണ്യ അത്ഭുതമായി സഭ ഔദ്യോഗികമായി അംഗീകരിച്ചു എന്ന് അർത്ഥമാക്കുന്നില്ലായെന്നും ദിവ്യകാരുണ്യ അടയാളത്തെ കൂടുതൽ പഠിക്കുന്നതിനും പ്രസ്തുത തിരുവോസ്തിയുടെ സാന്നിധ്യത്തിലൂടെ സംഭവിക്കാനുള്ള തുടർ അടയാളങ്ങളെ നിരീക്ഷിക്കാനുമാണ് ഇപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതെന്ന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഇടയലേഖനത്തില്‍ കുറിച്ചു. തിരുവോസ്തിയെ വിശുദ്ധ കുർബാനയായിട്ടല്ല ഒരു തിരുശേഷിപ്പ് ആയിട്ടാണ് പരിഗണിക്കേണ്ടത്. ദൈവീകമായ അടയാളം വെളിപ്പെട്ട ദിവ്യകാരുണ്യ തിരുശേഷിപ്പായി തിരുവോസ്തിയെ കാണണം. തിരുവോസ്തി പരസ്യവണക്കത്തിനായി ഉപയോഗിക്കാമെന്നതിനാൽ വിശ്വാസികൾക്ക് തിരുവോസ്തിക്ക് മുന്നിൽ പ്രാർത്ഥിക്കാവുന്നതാണ്. ഇതുവഴി സംഭവിക്കുന്ന അടയാളങ്ങളും സ്വഭാവിക സൗഖ്യങ്ങളും പ്രത്യേകം രേഖപ്പെടുത്തി ശാസ്ത്രീയ തെളിവുകള്‍ സൂക്ഷിക്കേണ്ടതാണ്. ഇവ സഭയുടെ തുടർപഠനങ്ങൾക്കു സഹായകരമാണെന്നും ആര്‍ച്ച് ബിഷപ്പ് അതിരൂപതയുടെ ബുള്ളറ്റിനായ 'ഗിരിദീപ'ത്തില്‍ പുറപ്പെടുവിച്ച സന്ദേശത്തില്‍ രേഖപ്പെടുത്തി. നേരത്തെ വിളക്കന്നൂര്‍ സംഭവത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ വിശദമായ പഠനം നടത്തുകയും പ്രസ്തുത സംഭവം ഒരു ദിവ്യകാരുണ്യ അത്ഭുതം ആയി ഉയര്‍ത്തപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വരുന്ന സെപ്റ്റംബര്‍ 20നു തിരുവോസ്തി, തലശ്ശേരി അതിരൂപതാ കാര്യാലയത്തില്‍ നിന്നും വിളക്കന്നൂര്‍ ദേവാലയത്തിലേക്ക് കൊണ്ടുപോകും.
Image: /content_image/News/News-2018-08-31-10:25:41.jpg
Keywords: ദിവ്യകാരുണ്യ
Content: 8549
Category: 1
Sub Category:
Heading: വൈദികന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് പരിശോധന; പ്രതിഷേധം ശക്തം
Content: മുംബൈ: ഈശോ സഭാംഗമായ വൈദികന്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ പൊലീസ് പരിശോധിച്ചതില്‍ പ്രതിഷേധം ശക്തം. എണ്‍പത്തിരണ്ടുകാരനായ ഫാ. സ്റ്റാന്‍ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതന്റെ റാഞ്ചിയിലുള്ള ഭവനത്തിലാണ് പോലീസ് അകാരണമായി പരിശോധന നടത്തിയത്. വൈദികന്‍റേത് ഉള്‍പ്പെടെ ഒമ്പതോളം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. യാതൊരുവിധ മുന്നറിയിപ്പോ, സെര്‍ച്ച് വാറന്റോ കൂടാതെ രാവിലെ 6 മണിയോടെ റാഞ്ചിയിലെ ജെസ്യൂട്ട് സോഷ്യല്‍ സെന്ററില്‍ എത്തിയ പോലീസ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മുറി പരിശോധിക്കുകയും, ലാപ്ടോപ്‌, സിം കാര്‍ഡുകള്‍, ഐപോഡ്, സി.ഡി, പെന്‍ ഡ്രൈവ്, റിസര്‍ച്ച് പേപ്പറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ പോലീസ് കൊണ്ടുപോകുകയായിരിന്നുവെന്ന് സെന്ററിന്റെ ഡയറക്ടറായ ഫാ. ഡേവിസ് സോളമന്‍ പറഞ്ഞു. പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ താഴെത്തട്ടില്‍ കിടക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്തിവരികയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നും, അദ്ദേഹം വര്‍ഷങ്ങളായി സാന്താള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ സേവനം ചെയ്തുവരികയായിരുന്നുവെന്നും ഫാ. സോളമന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9-ന് ഹൈദരാബാദില്‍ നിന്നുള്ള വരവര റാവു, ഡല്‍ഹിയില്‍ നിന്നുള്ള ഗൗതം നവലാഖാ എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ സ്വദേശിയായ വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്, താനെയില്‍ നിന്നുള്ള അരുണ്‍ ഫെറേയ്‌റ എന്നിവരുടെ മുംബൈയിലെ വീടുകളും മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് റെയിഡ് ചെയ്തു. പുണെയിലെ ഭീമ കൊരെഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിന്റെ 200-ാം വാർഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടർന്നു. വാർഷികാചരണത്തിന്റെ ഭാഗമായി ഡിസംബർ 31-ന് നടന്ന എൽഗാർ പരിഷത്ത് പരിഷത്ത് പരിപാടിയിൽ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇതുമായി ബന്ധമുണ്ടെന്ന അടിസ്ഥാനരഹിത പ്രചരണത്തെ തുടര്‍ന്നാണ് വൈദികന്‍റെ താമസ സ്ഥലത്തു ഉള്‍പ്പെടെ പോലീസ് റെയിഡ് നടത്തിയത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ നടപടികള്‍ക്കെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പൗരാവകാശ ലംഘനമായിട്ടാണ് നടപടിയെ പ്രമുഖര്‍ വിലയിരുത്തുന്നത്. പോലീസ് നടപടി ആശങ്ക ജനിപ്പിക്കുന്നതായി എഴുത്തുകാരി അരുന്ധതി റോയ് പ്രതികരിച്ചു. മനുഷ്യാവകാശപ്രവർത്തകർക്കെതിരായ പോലീസ് നടപടിയെ അപലപിച്ചു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/News/News-2018-08-31-12:03:24.jpg
Keywords: വൈദിക
Content: 8550
Category: 1
Sub Category:
Heading: തീവ്ര മുസ്ലിം വിഭാഗത്തിന്റെ ഭീഷണി; ഈജിപ്തിൽ 8 ദേവാലയങ്ങള്‍ അടച്ചുപൂട്ടി
Content: കെയ്റോ: തീവ്ര മുസ്ലിം വിഭാഗത്തിന്റെ ഭീഷണി മൂലം ഔദ്യോഗികമായ അംഗീകാരത്തിനായി കാത്തിരുന്ന എട്ട് കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങൾ ഈജിപ്തിൽ അടച്ചുപൂട്ടി. ഔദ്യോഗികമായ അംഗീകാരം ലഭിക്കാനായി കാത്തിരുന്ന ദേവാലയങ്ങളുടെ സമീപത്തേയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചില തീവ്ര മുസ്ലിം വിഭാഗക്കാർ ക്രെെസ്തവ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയതാണ് ദേവാലയങ്ങളുടെ അടച്ചുപൂട്ടലിന് വഴി വച്ചത്. സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് ഇടപെട്ട് ദേവാലയങ്ങൾ അടച്ചുപൂട്ടുകയായിരിന്നു. ഇതിനെതിരെ ഈജിപ്തിലെ ഏതാനും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. ഈജിപ്തിലുടനീളം അനൗദ്യോഗികമായി ക്രെെസ്തവ ദേവാലയം എന്ന നിലയിൽ അംഗീകരിക്കപ്പെട്ട ആയിരക്കണക്കിന് ദേവാലയങ്ങൾ ഉണ്ട്. ഏതാണ്ട് രണ്ടു വർഷം മുൻപാണ് മോസ്ക്കുകൾക്കു നൽകുന്ന അതേ അവകാശം ക്രെെസ്തവ ദേവാലയങ്ങൾക്കും നൽകാനുള്ള നിയമം സർക്കാർ കൊണ്ടുവന്നത്. ഈ സമയം മൂവായിരത്തിഅഞ്ഞൂറോളം ദേവാലയങ്ങൾ ഔദ്യോഗിക അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു. ചില ദേവാലയങ്ങൾ ഇരുപതു വർഷമായി ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്ത ദേവാലയങ്ങളിൽ പ്രാർത്ഥിക്കാമെന്ന് ഈജിപ്ഷ്യൻ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനുശേഷം ഈജിപ്തിലെ ലെക്ഷോർ പ്രവിശ്യയിൽ മാത്രം എട്ടു ദേവാലയങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. ഈജിപതിലെ ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന കോപ്റ്റിക്ക് ക്രെെസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ രാജ്യത്ത് വലിയ തോതിൽ പീഡനമേൽക്കുകയാണ്.
Image: /content_image/News/News-2018-08-31-14:05:15.jpg
Keywords: ഈജി
Content: 8551
Category: 1
Sub Category:
Heading: തിയോളജിയിൽ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ നിന്നും
Content: ന്യൂജേഴ്‌സി: തലശ്ശേരി അതിരൂപതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ 2015 നവംബറിൽ തുടക്കം കുറിച്ച തിയോളജി എഡ്യൂക്കേഷൻ സെന്‍ററിൽ ആദ്യ ബാച്ചിൽ പഠനമാരംഭിച്ച പതിമൂന്ന് പേർ തീയോളജിയിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കി. ചിക്കാഗോ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ ദേവാലയത്തോടനുബന്ധിച്ചാണ് അമേരിക്കയിൽ ആദ്യമായി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ആരംഭിച്ച ഈ ഇൻസ്റ്റിട്യൂട്ട് പ്രവർത്തിച്ചു വരുന്നത്. ബിരുദദാന ചടങ്ങുകൾ സെൻറ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്‌റ്റംബർ 30 - ന് ഞായറാഴ്ച രാവിലെ 11:30 -നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുന്നതാണ് എന്ന് വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സർവോപരി ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ സ്ഥാപകൻ കൂടിയായ റവ. ഡോ. മാർ. ജോസഫ് പാംപ്ലാനിയോടൊപ്പം,തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും, ആൽഫ ഇൻസ്റ്റിറ്റിയൂട്ടിന്റെ ചാൻസലർ കൂടിയായ മാർ ജോർജ് ഞരളക്കാട്ടും സന്നിഹീതനായിരിക്കും. ആനി എം. നെല്ലിക്കുന്നേൽ, എൽസമ്മ ജോസഫ്, ജെയ്സൺ ജി. അലക്സ്, ജാൻസി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായിൽ, മേരിക്കുട്ടി കുര്യൻ, റെനി പോളോ മുരിക്കൻ, ഷൈൻ സ്റ്റീഫൻ, സോഫിയ കൈരൻ, തെരേസ ടോമി, വർഗ്ഗീസ് അബ്രഹാം, വിൻസൻറ് തോമസ് എന്നിവരാണ് ആദ്യ ബാച്ചിൽ തീയോളജിയിൽ ബിരുദാനന്തര ബിരുദം (M.Th) കരസ്ഥമാക്കിയവർ. യൂണിവേഴ്‌സല്‍ അംഗീകാരത്തോടെ യു.ജി.സി ഓഫ് ഇന്‍ഡ്യയ്ക്ക് സ്വീകാര്യമായ രീതിയിലും, സഭാചട്ട പ്രകാരവും ചിട്ടപ്പെടുത്തി തയാറാക്കിയ സമഗ്ര ബൈബിള്‍ മതപഠന കോഴ്‌സുകളാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജിയിലൂടെ നടത്തപ്പെടുന്നത്. ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സ്സിൽ വിശ്വാസത്തിന്റെ ആഴമേറിയ ആത്മദര്‍ശനത്തിലൂടെ ഉരുത്തിരിഞ്ഞ, ബൈബിൾ മതപാഠ ജ്ഞാനമുള്ള പണ്ഡിതരും, ദൈവശാസ്ത്ര ജ്ഞാനത്തെകുറിച്ചുള്ള വിവിധ കോഴ്‌സുകള്‍ കൈകാര്യം ചെയ്‌തിട്ടുള്ളവരുമായ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നയിക്കുന്നത്. വിവിധ സര്‍വകലാശാലകള്‍, കോളജുകള്‍, സെമിനാരികള്‍, സഭാ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതര്‍, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു. വിശ്വാസികളുടെ വിശ്വാസ ശാക്തീകരണത്തിലൂടെ ഇടവകയ്ക്ക് (പ്രാദേശിക ദേവാലങ്ങള്‍ക്ക് ) കരുത്തേകിയും,പങ്കാളിത്ത ക്യാംപസുകളിലൂടെയും, ടെലിവഷന്‍ നെറ്റ് വര്‍ക്കുകളിലൂടെയും പ്രായോഗികവും ആത്മീയത നിറഞ്ഞതും ദൈവശാസ്ത്ര സമ്പുഷ്ടവുമായ അംഗീകൃത പരിശീലനത്തിലൂടെ നാളെയുടെ ആത്മീയ നേതാക്കളെ ഇന്നുതന്നെ വാര്‍ത്തെടുക്കുന്നതിന് പ്രാദേശിക ഇടവകയ്ക്ക് സഹായം ഒരുക്കുന്നതോടൊപ്പം, മുഖ്യധാരാ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സൂക്ഷ്മമായി പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന സ്വാധീന ശേഷിയുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ആയിട്ടാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവർത്തിച്ചു വരുന്നത് എന്ന് കോഴ്സ്സിന്റെ കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ അലക്‌സ് അറിയിച്ചു. ഈ വർഷം ഉടനെ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (M.Th) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848)3918461, ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 645-9899. വെബ്: www.stthomassyronj.org
Image: /content_image/News/News-2018-08-31-18:38:11.jpg
Keywords: പാംപ്ലാ
Content: 8552
Category: 1
Sub Category:
Heading: "ക്രിസ്തുവില്‍ വിശ്വസിച്ചു"; ഇറാനില്‍ 4 ക്രൈസ്തവർക്ക് 45 വര്‍ഷത്തെ ജയില്‍ ശിക്ഷ
Content: ടെഹ്റാന്‍: ക്രൈസ്തവ വിശ്വാസത്തെ പിന്തുടര്‍ന്നതിനെ തുടര്‍ന്നു ഇറാനില്‍ 4 ക്രൈസ്തവർക്ക് 45 വര്‍ഷത്തെ ജയില്‍ ശിക്ഷ. അസ്സീറിയന്‍ ക്രൈസ്തവരായ പാസ്റ്റര്‍ വിക്ടര്‍ ബെറ്റ്-തംറാസ്, അദ്ദേഹത്തിന്റെ ഭാര്യ ഷമീരാം ഇസ്സാവി, ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമിന്‍ അഫ്ഷാര്‍ നദേരി, ഹാദി അസ്ഗാരി എന്നീ ക്രിസ്ത്യാനികള്‍ക്കാണ് ഇറാന്‍ ഭരണകൂടം 45 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. നിയമപരമല്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു, ദേശ സുരക്ഷക്ക് ദോഷമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നിവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. എന്നാല്‍ ക്രിസ്തുമസ് പരിപാടിയില്‍ പങ്കെടുത്തതിനും, സ്വഭവനത്തില്‍ ആരാധന നടത്തിയതിനുമാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ‘ഹാര്‍ട്ട്4ഇറാന്‍’ന്റെ മൈക്ക് അന്‍സാരി പറയുന്നു. 2014-ലെ ക്രിസ്തുമസ് പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴാണ് പാസ്റ്റര്‍ വിക്ടര്‍ ബെറ്റ്-തംറാസ് അറസ്റ്റിലാകുന്നത്. 2017-ല്‍ ഇറാനിയന്‍ റെവല്യൂഷനറി കോടതി ഹാദി അസ്ഗാരിക്കൊപ്പം 10 വര്‍ഷത്തെ തടവ്ശിക്ഷക്ക് വിധിച്ചു. ഇസ്ലാമിനെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി അമിന്‍ അഫ്ഷാര്‍ നദേരിയേയും 5 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത് ഇതേ കോടതിതന്നെയാണ്. ടെഹ്റാനിലെ റെവല്യൂഷനറി കോടതിയുടെ 26-മത് ശാഖ, ഷമീരാം ഇസ്സാവിയേ ദേശസുരക്ഷക്ക് ഭീഷണിയാകും വിധം സംഘം ചേര്‍ന്നു എന്ന കുറ്റം ചുമത്തി 5 വര്‍ഷത്തെ തടവിനു വിധിച്ചത് ഈ വര്‍ഷമാണ്‌. ദേശസുരക്ഷക്ക് എതിരായി പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞ് വീണ്ടും 5 വര്‍ഷത്തെ ശിക്ഷ കൂടി ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഈ നാല് പേരും ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ വിധി കാത്തിരിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനങ്ങളാണ് നേരിടുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് അപമാനവും, അന്യായമായ അറസ്റ്റും, വിചാരണ കൂടാതെയുള്ള തടവ് എന്നിവ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ‘ആംനെസ്റ്റി ഇന്റര്‍നാഷണ’ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരവധി ക്രിസ്ത്യാനികളാണ് ഇറാനില്‍ യാതൊരു കുറ്റവും ചെയ്യാതെ ജയിലില്‍ കഴിയുന്നത്. ലോകത്ത് ഭീകരവാദം വളര്‍ത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്ന ഇറാന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
Image: /content_image/News/News-2018-09-01-05:09:49.jpg
Keywords: ഇറാന
Content: 8553
Category: 18
Sub Category:
Heading: കുട്ടനാട് ശുചീകരണയത്നത്തില്‍ വൈദികര്‍ക്കൊപ്പം ബിഷപ്പുമാരും
Content: കുട്ടനാട്: പ്രളയക്കെടുതിയെ അതിജീവിക്കുന്ന കുട്ടനാടിന്റെ ശുചീകരണയത്നത്തില്‍ വൈദികര്‍ക്കൊപ്പം പങ്കാളികളായി ബിഷപ്പുമാരും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും എട്ടുഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്. പന്പു സെറ്റുകള്‍, ക്ലീനിംഗ് യന്ത്രങ്ങള്‍, വൈപ്പറുകള്‍, ജനറേറ്ററുകള്‍, ബ്രഷുകള്‍, ലോഷനുകള്‍ തുടങ്ങിയ സാമഗ്രികളുമായി രണ്ട് ബസുകളിലായാണ് ബിഷപ്പുമാരും വൈദികരുമെത്തിയത്. രാവിലെ 11മുതലാരംഭിച്ച ശുചീകരണം വൈകുന്നേരം അഞ്ചുവരെ നീണ്ടു. പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, ഫാ.സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍ ഫാ.ജോസഫ് കാക്കല്ലില്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം, പാലാ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ.മാത്യു പുല്ലുകാലായില്‍, പാലാ സെന്റ് തോമസ് കോളജ ്മുന്‍പ്രിന്‍സിപ്പല്‍ ഫാ.കുര്യന്‍ മറ്റം, ചേന്നങ്കേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ.ജോര്‍ജ് പനക്കേഴം എന്നിവരും മറ്റ് വൈദികരും ശുചീകരണത്തില്‍ പങ്കാളികളായി. പള്ളിയും പള്ളിമുറികളും പാരിഷ്ഹാളും ഹൈസ്‌കൂള്‍ കെട്ടിടവും ശുചീകരിച്ചതിനൊപ്പം സമീപത്തെ ജാതിഭേദമെന്യേ ഇരുപതോളം വീടുകളും ശുചീകരിച്ചാണ് വൈദിക സംഘം മടങ്ങിയത്.
Image: /content_image/India/India-2018-09-01-07:03:40.jpg
Keywords: കുട്ടനാ, കാരുണ്യ