category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിയോളജിയിൽ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ നിന്നും
Contentന്യൂജേഴ്‌സി: തലശ്ശേരി അതിരൂപതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ 2015 നവംബറിൽ തുടക്കം കുറിച്ച തിയോളജി എഡ്യൂക്കേഷൻ സെന്‍ററിൽ ആദ്യ ബാച്ചിൽ പഠനമാരംഭിച്ച പതിമൂന്ന് പേർ തീയോളജിയിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കി. ചിക്കാഗോ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ ദേവാലയത്തോടനുബന്ധിച്ചാണ് അമേരിക്കയിൽ ആദ്യമായി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ആരംഭിച്ച ഈ ഇൻസ്റ്റിട്യൂട്ട് പ്രവർത്തിച്ചു വരുന്നത്. ബിരുദദാന ചടങ്ങുകൾ സെൻറ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്‌റ്റംബർ 30 - ന് ഞായറാഴ്ച രാവിലെ 11:30 -നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുന്നതാണ് എന്ന് വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സർവോപരി ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ സ്ഥാപകൻ കൂടിയായ റവ. ഡോ. മാർ. ജോസഫ് പാംപ്ലാനിയോടൊപ്പം,തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും, ആൽഫ ഇൻസ്റ്റിറ്റിയൂട്ടിന്റെ ചാൻസലർ കൂടിയായ മാർ ജോർജ് ഞരളക്കാട്ടും സന്നിഹീതനായിരിക്കും. ആനി എം. നെല്ലിക്കുന്നേൽ, എൽസമ്മ ജോസഫ്, ജെയ്സൺ ജി. അലക്സ്, ജാൻസി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായിൽ, മേരിക്കുട്ടി കുര്യൻ, റെനി പോളോ മുരിക്കൻ, ഷൈൻ സ്റ്റീഫൻ, സോഫിയ കൈരൻ, തെരേസ ടോമി, വർഗ്ഗീസ് അബ്രഹാം, വിൻസൻറ് തോമസ് എന്നിവരാണ് ആദ്യ ബാച്ചിൽ തീയോളജിയിൽ ബിരുദാനന്തര ബിരുദം (M.Th) കരസ്ഥമാക്കിയവർ. യൂണിവേഴ്‌സല്‍ അംഗീകാരത്തോടെ യു.ജി.സി ഓഫ് ഇന്‍ഡ്യയ്ക്ക് സ്വീകാര്യമായ രീതിയിലും, സഭാചട്ട പ്രകാരവും ചിട്ടപ്പെടുത്തി തയാറാക്കിയ സമഗ്ര ബൈബിള്‍ മതപഠന കോഴ്‌സുകളാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജിയിലൂടെ നടത്തപ്പെടുന്നത്. ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സ്സിൽ വിശ്വാസത്തിന്റെ ആഴമേറിയ ആത്മദര്‍ശനത്തിലൂടെ ഉരുത്തിരിഞ്ഞ, ബൈബിൾ മതപാഠ ജ്ഞാനമുള്ള പണ്ഡിതരും, ദൈവശാസ്ത്ര ജ്ഞാനത്തെകുറിച്ചുള്ള വിവിധ കോഴ്‌സുകള്‍ കൈകാര്യം ചെയ്‌തിട്ടുള്ളവരുമായ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നയിക്കുന്നത്. വിവിധ സര്‍വകലാശാലകള്‍, കോളജുകള്‍, സെമിനാരികള്‍, സഭാ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതര്‍, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു. വിശ്വാസികളുടെ വിശ്വാസ ശാക്തീകരണത്തിലൂടെ ഇടവകയ്ക്ക് (പ്രാദേശിക ദേവാലങ്ങള്‍ക്ക് ) കരുത്തേകിയും,പങ്കാളിത്ത ക്യാംപസുകളിലൂടെയും, ടെലിവഷന്‍ നെറ്റ് വര്‍ക്കുകളിലൂടെയും പ്രായോഗികവും ആത്മീയത നിറഞ്ഞതും ദൈവശാസ്ത്ര സമ്പുഷ്ടവുമായ അംഗീകൃത പരിശീലനത്തിലൂടെ നാളെയുടെ ആത്മീയ നേതാക്കളെ ഇന്നുതന്നെ വാര്‍ത്തെടുക്കുന്നതിന് പ്രാദേശിക ഇടവകയ്ക്ക് സഹായം ഒരുക്കുന്നതോടൊപ്പം, മുഖ്യധാരാ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സൂക്ഷ്മമായി പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന സ്വാധീന ശേഷിയുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ആയിട്ടാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവർത്തിച്ചു വരുന്നത് എന്ന് കോഴ്സ്സിന്റെ കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ അലക്‌സ് അറിയിച്ചു. ഈ വർഷം ഉടനെ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (M.Th) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848)3918461, ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 645-9899. വെബ്: www.stthomassyronj.org
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-31 22:12:00
Keywordsപാംപ്ലാ
Created Date2018-08-31 23:08:11