category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശുചീകരണവുമായി തലശ്ശേരി അതിരൂപതയിലെ വൈദിക സംഘവും
Contentതലശ്ശേരി: നെടുമ്പാശേരിക്കടുത്ത കുറ്റിപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണവുമായി തലശ്ശേരി അതിരൂപതയിലെ വൈദിക സംഘം. അതിരൂപതയിലെ അഞ്ചു വൈദികരുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 50 അംഗ സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ശുചീകരണത്തില്‍ പങ്കാളികളായത്. സേവന പ്രവര്‍ത്തനങ്ങളുടെ സമാപനദിനത്തില്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ജോര്‍ജ് വലിയമറ്റവും ശുചീകരണയജ്ഞത്തില്‍ പങ്കാളിയായി. രണ്ടു ദിവസംകൊണ്ട് മുപ്പതിലേറെ കിണറുകളും വീടുകളും വിദ്യാലയങ്ങളും സംഘം ശുചീകരിച്ചു. തലശേരി അതിരൂപതയുടെ 75 വൈദികരും നിരവധി ഇടവകകളും എഫ്‌സിസി, നസ്രത്ത് സന്യാസിനി സഭകളും, മിഷന്‍ ലീഗ്, എകെസിസി, കെസിവൈഎം, വിന്‍സെന്റ് ഡി പോള്‍, മതബോധനകേന്ദ്രം, ഫാമിലി അപ്പസ്തലേറ്റ്, കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി എന്നീ സംഘടനകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-31 11:58:00
Keywordsസഹായ, പ്രളയ
Created Date2018-08-31 12:03:52