Contents
Displaying 8261-8270 of 25180 results.
Content:
8574
Category: 9
Sub Category:
Heading: സ്വർഗ്ഗരാജ്ഞിയുടെ മടിത്തട്ടിൽ സെപ്റ്റംബർ 8 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Content: ബർമിംങ്‌ഹാം: പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിതനവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ മാതൃസ്നേഹത്തിന്റെ കൃപാവർഷത്തിനൊരുങ്ങി സെപ്റ്റംബർ 8 ന് നടക്കും.ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിലെ ചരിത്രമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളർത്തിയ സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന, ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ താഴെ നല്‍കുന്നു. മാതാവിന്റെ പിറവിത്തിരുന്നാളിനൊപ്പമായി നടക്കുന്ന ഇത്തവണത്തെ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , ലോകപ്രശസ്ത ആത്മീയ, രോഗശാന്തി, വിടുതൽ ശുശ്രൂഷകൻ ഡാമിയൻ സ്റ്റെയിൻ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ 6,7 തീയതികളിൽ നടക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/News/News-2018-09-04-07:42:42.jpg
Keywords: രണ്ടാം ശനി

8575
Category: 18
Sub Category:
Heading: എട്ടാമത് അന്താരാഷ്ട്ര സുറിയാനി സമ്മേളനം ശനിയാഴ്ച മുതല്‍ കോട്ടയത്ത്
Content: കോട്ടയം: എട്ടാമത് അന്താരാഷ്ട്ര സുറിയാനി സമ്മേളനം കോട്ടയം സെന്റ് എഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സീരി) ശനിയാഴ്ച (08/09/18) ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സുറിയാനി പണ്ഡിതരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. പ്രഭാഷണങ്ങള്‍, ചര്‍ച്ച, ആരാധന, തീര്‍ത്ഥാടനം, പഠനയാത്രകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമ്മേളനത്തോടനുബന്ധിച്ചു ക്രമീകരിക്കുന്നത്. സമ്മേളനം 16 വരെ നീളും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാര്‍ ബര്‍ണാബാസ്, ഡോ. മാര്‍ അപ്രേം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ പ്രതിനിധികളെ സന്ദര്‍ശനവേളകളില്‍ വിവിധ കേന്ദ്രങ്ങളില്‍ അഭിസംബോധന ചെയ്യും.
Image: /content_image/India/India-2018-09-04-08:02:38.jpg
Keywords: സുറിയാനി

8576
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര ബില്ലിനെതിരെ ഓസ്ട്രേലിയായില്‍ പ്രതിഷേധമിരമ്പുന്നു; ആയിരങ്ങള്‍ തെരുവിലിറങ്ങി
Content: ബ്രിസ്ബേന്‍: ഗര്‍ഭഛിദ്രം നിയമപരമാക്കുവാനുള്ള ഓസ്ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്‍ഡ് ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ തലസ്ഥാന നഗരമായ ബ്രിസ്ബേനില്‍ വന്‍ പ്രതിഷേധ റാലി. സെന്‍ട്രല്‍ ബിസിനസ്സ് ഡിസ്ട്രിക്ടിലെ (CBD) ജോര്‍ജ്ജ് സ്ട്രീറ്റില്‍ സെപ്റ്റംബര്‍ 1ന് നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ നാലായിരത്തിലധികം പേരാണ് പങ്കെടുത്തത്. “ലൈഫ്, ലൈഫ്, ലൈഫ്”, “പ്രോലൈഫ്-പ്രോവുമണ്‍” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ട് വെള്ള നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. അബോര്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള നീക്കത്തെ റാലിയില്‍ പങ്കെടുത്തവര്‍ ശക്തമായി അപലപിച്ചു. “ദൈവത്തിന്റെ നിയമത്തില്‍ ജീവന്‍ എടുക്കുവാനുള്ള അധികാരം ആര്‍ക്കുമില്ല” എന്നു റാലിയില്‍ പങ്കെടുത്ത കെവിന്‍ ടൂണെ തുറന്നുപറഞ്ഞു. കഴിഞ്ഞ മാസം അറ്റോര്‍ണി ജനറല്‍ യിവെറ്റെ ഡി’അത്ത് ആണ് ‘ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ബില്‍ 2018’ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം ഒക്ടോബറില്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ചചെയ്യുവാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്. രാഷ്ട്രീയക്കാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ നിരവധിപേര്‍ ഈ ബില്ലിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഓരോ ജീവനും കേള്‍ക്കപ്പെടേണ്ടതും, വിലമതിക്കപ്പെടേണ്ടതുമാണെന്നു ക്വീന്‍സ്-ലാന്‍ഡ് ലിബറല്‍ സെനറ്റര്‍ അമാന്‍ഡ സ്റ്റോക്കര്‍ പറഞ്ഞു. ബില്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ 22 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭസ്ഥശിശുക്കളെ ആവശ്യമനുസരിച്ച് നിയമപരമായി ഗര്‍ഭഛിദ്രം ചെയ്യുവാന്‍ സാധിക്കുമെന്നും, ഇക്കാര്യത്തില്‍ പ്രീമിയറും, ഡെപ്യൂട്ടി പ്രീമിയറും, അറ്റോര്‍ണി ജെനറലും പുകമറ സൃഷ്ടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഭേദഗതി പ്രകാരം 22 ആഴ്ചയിലധികം പ്രായമുള്ള ഭ്രൂണങ്ങളെ വെറും രണ്ടു ഡോക്ടര്‍മാരുടെ സമ്മതത്തോടെ അബോര്‍ഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമത്തിന്റെ പേരില്‍ നിശിതമായ വിമര്‍ശനമാണ് ലേബര്‍ പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2018-09-04-09:06:15.jpg
Keywords: ഗര്‍ഭ

8577
Category: 1
Sub Category:
Heading: മനസ്സ് പതറിയവരുടെ വയറും ഹൃദയവും നിറച്ച് 'മിതാപൂരിന്റെ മദർ തെരേസ'
Content: മിതാപുർ: ഗുജറാത്തിലെ തെരുവീഥികളിൽ മാനസിക രോഗികളായി അലയുന്നവര്‍ക്ക് കരുതലിന്റെ തണല്‍ ഒരുക്കി മലയാളി കന്യാസ്ത്രീ എൽസി വടക്കേകരയുടെ മഹത്തായ മാതൃക. എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന പാവങ്ങളില്‍ ക്രിസ്തുവിനെ കണ്ട് ശുശ്രൂഷ ചെയ്യുന്ന സിസ്റ്റഴ്സ് ഓഫ് സെന്‍റ് ആൻ സഭാംഗമായ സിസ്റ്റര്‍ എൽസിയെ 'മിതാപൂരിന്റെ മദർ തെരേസ' എന്ന പേരു നല്‍കിയാണ് ഏവരും ആദരിക്കുന്നത്. എൺപതിനടുത്ത് വയസ്സായ ഈ സന്യാസിനി തന്റെ വാര്‍ദ്ധക്യത്തെ അവഗണിച്ചും ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത നിരവധി മാനസിക രോഗികള്‍ക്ക് അനുദിനം ഭക്ഷണവും സാന്ത്വനവും നല്കുകയാണ്. വിശപ്പിന്റെ പാര്യമത്തിൽ ചാണകം കഴിക്കുന്ന ഒരു മാനസിക രോഗിയുടെ അവസ്ഥ ടൈറ്റസ് എന്ന വൈദികന്‍ പങ്കുവെച്ചപ്പോൾ ഉണ്ടായ മാനസിക വ്യഥയാണ് ഉദ്യമത്തിന്റെ തുടക്കമെന്ന് സിസ്റ്റർ പറയുന്നു. 2010 ൽ ആരംഭിച്ച ശുശ്രൂഷ ഇന്നും തുടർന്ന് കൊണ്ട് പോകുന്നതിന്റെ സന്തോഷവും അവർ പങ്കുവെച്ചു. കരുണയുടെ സുവിശേഷം പ്രഘോഷിക്കുന്ന സിസ്റ്റര്‍ക്ക് പിന്തുണയുമായി നാനാജാതി മതസ്ഥരായ സഹോദരങ്ങള്‍ രംഗത്തുണ്ടെന്നും ശ്രദ്ധേയമാണ്. അവഗണിക്കപ്പെട്ടവരോടുള്ള സിസ്റ്ററിന്റെ മഹത്തായ ശുശ്രൂഷയില്‍ ഭാഗഭാക്കാകുവാന്‍ ഞായറാഴ്ചകളിൽ താനും കുടുംബവും ഭക്ഷണമുണ്ടാക്കി നല്‍കുന്നുവെന്ന് ഹൈന്ദവ പുരോഹിതൻ ഹസ്മുഖ് ഭാരതി പറഞ്ഞു. മാതൃത്വ സഹജമായ സ്നേഹത്തോടെ രോഗികളെ പരിചരിച്ച് ഭക്ഷണം നല്കുന്ന സിസ്റ്റര്‍ എൽസിയുടെ നിസ്വാർത്ഥമായ സേവനം തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാനസിക രോഗികൾ സമൂഹത്തിലെ ശപിക്കപ്പെട്ടവരായി പരിഗണിക്കുന്ന കാലഘട്ടത്തിൽ അവർക്കാവശ്യമായ ഭക്ഷണവും വെള്ളവും നല്കി ശുശ്രൂഷിക്കുന്ന സിസ്റ്ററിനൊപ്പം സിരുക എന്ന ഹൈന്ദവനും സഹായിക്കുന്നു. തികഞ്ഞ മദ്യപാനിയായിരിന്ന അദ്ദേഹമിപ്പോൾ മാനസാന്തരപ്പെട്ട് ഡ്രൈവറായി സിസ്റ്ററിന്റെയൊപ്പം ശുശ്രൂഷയ്ക്കു സഹായിക്കുന്നു. ഒരോരുത്തരുടെയും ആവശ്യം കണ്ടറിഞ്ഞ് ഭക്ഷണം നല്കാൻ സിസ്റ്ററിന് പ്രത്യേക കഴിവാണെന്ന് സിരുക അഭിപ്രായപ്പെട്ടു. മിതാപുർ വീഥികളിൽ സിസ്റ്ററിന്റെ വാഹനം കടന്നു പോകുമ്പോൾ നിരവധിയാളുകളാണ് ഭക്ഷണത്തിനായി കാത്തു നില്ക്കുന്നത്. നാൽപത്തിയഞ്ചോളം രോഗികൾക്ക് സിസ്റ്റർ അനുദിനം ഭക്ഷണം ഉണ്ടാക്കി നല്കുന്നു. നൊന്തുപ്പെറ്റ മക്കളെ പോലെ ഓരോരുത്തരെയും പേര് ചൊല്ലി വിളിച്ച് ഭക്ഷണം നല്കുന്ന സിസ്റ്റർ, അവരുടെ ശിരസ്സില്‍ കൈവച്ച് പ്രാർത്ഥിച്ചു തന്റെ ശുശ്രൂഷയെ കൂടുതല്‍ മനോഹരമാക്കുന്നു. എല്ലാവരിലും ഈശോയുടെ മുഖമാണ് കാണുന്നതെന്ന് സിസ്റ്റര്‍ എൽസി പറയുന്നു. മുപ്പത്തിയേഴ് വർഷം നേഴ്സായി സേവനമനുഷ്ഠിച്ചതിനേക്കാൾ സംതൃപ്തിയാണ് ഇപ്പോള്‍ ഉള്ളതെന്ന് സിസ്റ്റര്‍ പറയുന്നു. രാവിലെ മൂന്ന് മണിക്ക് ഉണരുന്ന സിസ്റ്റർ വ്യക്തിഗത പ്രാർത്ഥനയ്ക്കു ശേഷം സഭാംഗങ്ങളോടൊപ്പം വിശുദ്ധ ബലിയിൽ പങ്കുചേർന്ന് സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യും. തുടര്‍ന്നാണ് പാവങ്ങള്‍ക്ക് ആഹാര വിതരണത്തിന് ഇറങ്ങുന്നത്. വിതരണത്തിനു ശേഷം ആശുപത്രിയിലെ രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്ക് സാന്ത്വനം നല്‍കിയതിന് ശേഷമാണ് മഠത്തിലേക്കുള്ള മടക്കം. സമൂഹത്തിൽ നിന്നും തഴയപ്പെട്ട് ദാരിദ്ര്യമനുഭവിക്കുന്നവരെ സ്വന്തം സഹോദരരായി കാണുന്ന സിസ്റ്ററിന്റെ സ്നേഹത്തിന് മുന്നിൽ നമിക്കുന്നതായി സിരുകയുടെ സഹോദരൻ പറഞ്ഞു. സിസ്റ്റര്‍ എൽസി, നാടിനൊരു അനുഗ്രഹമാണ്. രാഷ്ട്രിയ വൈര്യം മറന്ന് പരസ്പരം സ്നേഹിക്കാൻ സിസ്റ്ററിന്റെ മാതൃക പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. പ്രാദേശിക സമൂഹവും രാഷ്ട്രീയ പ്രവർത്തകരും 'മിതാപൂരിന്റെ മദര്‍ തെരേസ'യുടെ സേവനത്തിനാവശ്യമായ സംഭാവനകളും പച്ചക്കറികളും ആവശ്യാനുസരണം നല്കി പിന്തുണ നല്‍കുന്നുണ്ട്. കാരുണ്യത്തിന്റെ കരങ്ങള്‍ കൊട്ടിഅടക്കുവാന്‍ നോക്കുന്ന ചില തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ ഭീഷണി ഒഴിച്ചാല്‍ അനേകം ആളുകളുടെ പിന്തുണയോടെ ശുശൂഷ മുന്നോട്ട് പോകുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നു സിസ്റ്റര്‍ എൽസി.
Image: /content_image/News/News-2018-09-04-11:48:09.jpg
Keywords: കരുണ

8578
Category: 1
Sub Category:
Heading: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ലാളിത്യം കേരള മണ്ണില്‍
Content: കൊച്ചി: പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നു കേരളം കരകയറി വരുന്നതേയുള്ളൂ. ദുരിതത്തിന്റെ നാളുകളില്‍ നാടും വീടും ഉപേക്ഷിച്ച് സദാ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് അനേകരാണ്. സുവിശേഷം വാക്കുകളില്‍ മാത്രം ഒതുക്കാതെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവന്ന ഒരു ബിഷപ്പ്. അങ്ങനെയാണ് യൂറോപ്പിലെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. യൂറോപ്പിലെ സുരക്ഷിത സ്ഥാനത്ത് നിന്നു അജഗണത്തിന് വാക്കാല്‍ സുവിശേഷം നല്‍കാതെ കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന്‍ പ്രവര്‍ത്തികൊണ്ട് സുവിശേഷം പ്രഘോഷിക്കുകയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. "പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ് 2:17) എന്ന വചനം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഇറങ്ങിയത്. ഒരു ബിഷപ്പിന്റെ പദവിയോ വേഷവിതാനമോ അധികാരസ്ഥാനമോ യാതൊന്നും പരിഗണിക്കാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി മുണ്ടും ഷര്‍ട്ടും ധരിച്ചു ദുരിത ബാധിത പ്രദേശങ്ങളില്‍ വൃത്തിയാക്കലിനും ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ്പ് മുന്‍പന്തിയില്‍ ഉണ്ടായിരിന്നു. ഇക്കഴിഞ്ഞ 31നു കുട്ടനാട്ടില്‍ വൈദികര്‍ക്കൊപ്പം എത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വൈകുന്നേരം വരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. പ്രളയത്തില്‍ വെള്ളം കയറിയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഷര്‍ട്ടും മുണ്ടും ധരിച്ചു ലളിത വേഷത്തില്‍ എത്തിയ അദ്ദേഹം വെള്ളം നീക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരിന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടര്‍ന്നു ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിക്കൊണ്ട് തന്റെ ജീവിത ലാളിത്യം അദ്ദേഹം വെളിപ്പെടുത്തുകയായിരിന്നു. എളിമയുള്ള, ലാളിത്യമുള്ള, വിശുദ്ധിയുള്ള ഒരു ബിഷപ്പിനെ വിശ്വാസ തകര്‍ച്ച നേരിടുന്ന യൂറോപ്പിന് ലഭിച്ചതില്‍ അഭിമാനിക്കാം, ദൈവത്തിന് നന്ദി പറയാം.
Image: /content_image/News/News-2018-09-04-13:45:17.jpg
Keywords: പ്രളയ

8579
Category: 18
Sub Category:
Heading: പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിന് കെആര്‍എല്‍സിസി കോണ്‍ക്ലേവ്
Content: കൊച്ചി: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളുടെയും അവിടങ്ങളിലെ ജനങ്ങളുടെയും പുനര്‍നിര്‍മാണവും പുനരധിവാസവും ചര്‍ച്ച ചെയ്യുന്നതിന് കെആര്‍എല്‍സിസി കോണ്‍ക്ലേവ് എട്ടിനു നടക്കും. രാവിലെ 10.30ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അധ്യക്ഷത വഹിക്കും. നാല് സെഷനുകളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. പുനരധിവാസവും പുനര്‍നിര്‍മാണവും: നടപടികളും പ്രവര്‍ത്തനങ്ങളും, നവകേരള നിര്‍മിതി, പ്രളയം ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എങ്ങനെ മറികടക്കും എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെ.വി. തോമസ് എംപി, എംഎല്‍എമാരായ കെ കൃഷ്ണണ്‍കുട്ടി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മഹാരാജാസ് കോളജിലെ മുന്‍ പ്രഫസര്‍ ഡോ.മാര്‍ട്ടിന്‍ പാട്രിക്, കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.പൂര്‍ണിമ നാരായണന്‍, മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ജോണി, ഈശോസഭയുടെ കേരള പ്രോവിന്‍ഷ്യല്‍ റവ.ഡോ. എം.കെ. ജോര്‍ജ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. വിക്ടര്‍ ജോര്‍ജ് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. മോണ്‍. യൂജിന്‍ പെരേര പൊതുചര്‍ച്ച നയിക്കും.
Image: /content_image/India/India-2018-09-05-04:22:33.jpg
Keywords: ലത്തീന്‍

8580
Category: 1
Sub Category:
Heading: രണ്ടാം ലോക മഹായുദ്ധം: പോളണ്ടിൽ അഞ്ചിൽ ഒരു വൈദികൻ വീതം കൊല്ലപ്പെട്ടു
Content: വാര്‍സോ: രണ്ടാം ലോക മഹായുദ്ധ സമയത്ത് പോളണ്ടിൽ അഞ്ചിൽ ഒരു പുരോഹിതൻ വീതം കൊല ചെയ്യപ്പെട്ടന്ന് പോളിഷ് മെത്രാൻ സമിതിയുടെ വെളിപ്പെടുത്തല്‍. യുദ്ധസമയത്ത് ജർമനിയും, റഷ്യയും കെെയടക്കി വച്ചിരുന്ന പോളണ്ടിൽ ക്രൂരമായ വൈദിക നരഹത്യ നടന്നുവെന്ന വിവരം പോളിഷ് മെത്രാൻ സമതി വക്താവ് ഫാ. പവൽ റെെറ്റൽ ആൻഡ്രിയാനിക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് സൂചിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിന്റെ ഒാർമ്മ ദിവസമാണ് ഫാ. പവൽ റെെറ്റൽ ആൻഡ്രിയാനിക്ക് പോളണ്ടിലെ സഭ യുദ്ധ സമയത്ത് സഹിച്ച പീഡനങ്ങൾ വിവരിച്ചത്. നാലു മെത്രാൻമാർ കുപ്രസിദ്ധ നാസി തടങ്കല്‍പ്പാളയത്തിൽ വച്ച് കൊല ചെയ്യപ്പെട്ടു. രാജ്യത്തെ പകുതിയോളം ദേവാലയങ്ങളിൽ വെെദികർ ഇല്ലാതായി. ക്രൈസ്തവ വിശ്വാസത്തിനെതിരെ നടന്ന യുദ്ധം കൂടിയായിരുന്നു രണ്ടാം ലോക മഹായുദ്ധം എന്നാണ് പോളിഷ് മെത്രാൻ സമിതി സംഭവങ്ങളെ വിശേഷിപ്പിക്കുന്നത്. യുദ്ധ സമയത്ത് വെെദികർക്കും, സന്യസ്തർക്കും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും ഫാ. പവൽ ഒാർമപ്പെടുത്തി. 1939-ല്‍ എണ്ണായിരം സന്യാസികളില്‍ 370 പേര്‍ കൊല ചെയ്യപ്പെട്ടു. നാസികള്‍ കൊന്നൊടുക്കിയത് 280 കന്യാസ്ത്രീകളെയാണ്. വൈദികരും സന്യാസികളും അടക്കം നാലായിരത്തോളം പേരും ആയിരത്തിലധികം കന്യാസ്ത്രീകളും ഇക്കാലയളവില്‍ ജര്‍മ്മന്‍ കോണ്‍സന്‍റ്റേഷന് ക്യാമ്പുകളില്‍ തടവു അനുഭവിച്ചു. യുദ്ധ സമയത്ത് ജർമ്മനി, സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും, ദേവാലയങ്ങൾ പൂട്ടുകയും ചെയ്തുവെന്നും, ഫാ. പവൽ പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. കൊടും സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും പോളണ്ടിന്റെ സഹനങ്ങള്‍ വെറുതെയായിരിന്നില്ല. യൂറോപ്പില്‍ കത്തോലിക്ക വിശ്വാസത്തെ ഏറ്റവും ശക്തമായി നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന രാജ്യമാണ് രക്തസാക്ഷികളാല്‍ അഭിഷേകം ചെയ്യപ്പെട്ട പോളണ്ട്. അതേ, രക്തസാക്ഷികളുടെ ചൂടുനിണത്താല്‍ സഭ വളരുകയാണ്.
Image: /content_image/News/News-2018-09-05-05:14:47.jpg
Keywords: പോളണ്ട, പോളിഷ

8581
Category: 1
Sub Category:
Heading: തിരുസ്വരൂപങ്ങളുടെ അഴക് വീണ്ടെടുക്കുവാന്‍ ഒരു കൗമാരക്കാരന്റെ സൗജന്യ ശുശ്രൂഷ
Content: പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിലെ കത്തോലിക്കാ സമൂഹത്തിന് മുന്നില്‍ സ്തുത്യര്‍ഹ സേവനവുമായി ഒരു കൗമാരക്കാരന്‍ ശ്രദ്ധ നേടുകയാണ്. ജെയിഡന്‍ കൊമോണ്‍ എന്നാണ് ഈ പതിനഞ്ചുകാരന്റെ പേര്. കത്തോലിക്കാ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നവര്‍ വിരളമായുള്ള ഗുവാമില്‍ വിശുദ്ധ രൂപങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിച്ച് നല്‍കുകയാണ് ജെയിഡന്‍. അതും പഠനത്തിനിടെ പൂര്‍ണ്ണ സൗജന്യമായാണ് സേവനം. ചെറുപ്പം മുതലേ അള്‍ത്താര ബാലനായും ഈ കൊച്ചു മിടുക്കന്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. നോട്രെ ഡെയിം ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായ ജെയിഡന്‍ തന്റെ പന്ത്രണ്ടാം വയസ്സുമുതല്‍ സേവനം ചെയ്തുവരുന്നു. തന്റെ ഇടവക ദേവാലയമായ മോങ്ങ്മോങ്ങിലെ കത്തോലിക്കാ ദേവാലയത്തിലെ മോശം അവസ്ഥയിലായിരുന്ന ‘പിയാത്താ’ രൂപം പുനരുദ്ധരിച്ചുകൊണ്ടാണ് തിരുസ്വരൂപ പുനര്‍നിര്‍മ്മാണ രംഗത്തേക്ക് ജെയിഡന്‍ കടന്നുവരുന്നത്. പെയിന്റര്‍മാരെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ രൂപം പെയിന്റ് ചെയ്യുവാനുള്ള ഉത്തരവാദിത്വം താന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ജെയിഡന്‍ പറയുന്നത്. അതിനു മുന്‍പ് താന്‍ പെയിന്റിംഗ് ചെയ്തിട്ടില്ലെന്നും അവന്‍ വെളിപ്പെടുത്തി. പിയാത്ത പുനരുദ്ധാരണത്തിനു ശേഷമാണ് കൂടുതല്‍ വിശുദ്ധ രൂപങ്ങള്‍ പെയിന്റ് ചെയ്യുവാന്‍ തനിക്ക് കഴിയുമെന്ന് ബോധ്യപ്പെട്ടതായി ജെയിഡന്‍ പറയുന്നു. പിന്നീട് ജെയിഡന്‍ ഇടവക ദേവാലയത്തിലെ മാധ്യസ്ഥ വിശുദ്ധയായ ‘ഔര്‍ ലേഡി ഓഫ് ദി വാട്ടേഴ്സ്’ എന്ന മാതാവിന്റെ രൂപവും, വിശുദ്ധ യൌസേപ്പിതാവിന്റെ രൂപവും, മാലാഖമാരുടെ രൂപങ്ങളും, ടോട്ടോ കത്തോലിക്കാ ദേവാലയത്തിലെ ഒരു രൂപവും മനോഹരമായി പെയിന്റ് ചെയ്യുകയുണ്ടായി. ജെയിഡന്റെ പെയിന്റിംഗ് വൈദഗ്ദ്യത്തിലും, സേവന താല്‍പ്പരതയിലും ആകൃഷ്ടരായ ഇടവക സമൂഹമാണ് ജെയിഡനെ പുറംലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. ഒരു രൂപം വീണ്ടെടുക്കുന്നത് വളരെ ശ്രമകരമായ ജോലിയാണെന്നാണ് ജെയിഡന്‍ പറയുന്നത്. തകര്‍ന്ന ഭാഗത്തിന്റെ പുനരുദ്ധാരണം, പെയിംന്‍റിഗ്, എന്നിങ്ങനെ നീളുന്നു. രൂപങ്ങളുടെ പുനരുദ്ധാരണത്തിന് പുറമേ തന്നാല്‍ കഴിയുന്ന എന്ത് സേവനങ്ങള്‍ വേണമെങ്കിലും ദേവാലയത്തിനായി ചെയ്യുവാന്‍ ജെയിഡന്‍ ഒരുക്കമാണ്. ജെയിഡനേപ്പോലെ വിശുദ്ധ രൂപങ്ങളെ ഇത്തരത്തില്‍ പുനരുദ്ധരിച്ച് നല്‍കുന്നവര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ കുറവാണെന്നാണ് ഡൂള്‍സ് നോംബ്രെ ഡി മറിയ കത്തീഡ്രല്‍ ബസലിക്കയുടെ അഡ്മിനിസ്ട്രേറ്ററായ പാബ്ലോ പറയുന്നത്. നല്ല ദൈവവിശ്വാസത്തില്‍ വളര്‍ന്നുവരുന്ന ജെയിഡന് ഒരു കത്തോലിക്കാ പുരോഹിതനാകണമെന്നാണ് ആഗ്രഹം.
Image: /content_image/News/News-2018-09-05-05:53:41.jpg
Keywords: തിരുസ്വ

8582
Category: 1
Sub Category:
Heading: മിഷൻ മെത്രാന്മാരുടെ സെമിനാർ വത്തിക്കാനിൽ ആരംഭിച്ചു
Content: വത്തിക്കാൻ സിറ്റി: പുതിയ നിയമനം ലഭിച്ച മിഷൻ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്ന മെത്രാന്‍മാരുടെ പഠന സെമിനാർ വത്തിക്കാനിൽ ആരംഭിച്ചു. മിഷന്‍ പ്രവർത്തനങ്ങളെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി ഉദ്ഘാടനം ചെയ്തു. തിരുസംഘത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ പ്രോട്ടെസ് റുംഗംബ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാല് ഭൂഖണ്ഡങ്ങളിലെ മുപ്പത്തിനാല് രാജ്യങ്ങളിൽ നിന്നും എഴുപത്തിനാല് മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. റോമിലെ സെന്‍റ് പോൾ പൊന്തിഫിക്കൽ കോളേജിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 1994 മുതൽ നടത്തിവരുന്ന സമ്മേളനത്തിൽ മിഷൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളാണ് പഠനവിധേയമാക്കുന്നത്. സെപ്റ്റബർ എട്ട് ശനിയാഴ്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന മാർപാപ്പയുടെ പൊതുപ്രഭാഷണത്തിലും സെപ്റ്റബർ ഒൻപതിന് അസീസ്സിയിലേക്കുള്ള തീർത്ഥാടനത്തിലും മെത്രാന്‍മാര്‍ ഭാഗഭാക്കാക്കും. മോൺ. പ്രോട്ടെസ് റുഗംംബ മിഷൻ പ്രദേശങ്ങളിലെ മെത്രാന്മാർ എന്ന വിഷയത്തിലും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി അദ്ധ്യക്ഷൻ മോൺ ജിയോവനി പിയട്രോ പ്രവർത്തനങ്ങളാം കഴിവുകളും എന്ന വിഷയത്തിലും ക്ലാസ്സെടുക്കും. കൂടാതെ,വിവിധ കർദ്ദിനാൾമാരും സമ്മേളനത്തിൽ വിഷയങ്ങൾ അവതരിപ്പിക്കും. ചർച്ചകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സമ്മേളനം സെപ്റ്റബർ പതിനഞ്ചിനാണ് സമാപിക്കുക.
Image: /content_image/News/News-2018-09-05-06:00:10.jpg
Keywords: ബിഷപ്പു

8583
Category: 18
Sub Category:
Heading: കുട്ടനാടിന് 100 കോടിയുടെ സഹായ പദ്ധതിയുമായി ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: പ്രളയദുരിതത്തില്‍ വന്‍ നാശനഷ്ടം നേരിട്ട കുട്ടനാടന്‍ ജനതയുടെ പുനരധിവാസത്തിന് ചങ്ങനാശേരി അതിരൂപത 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. ആയിരം വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആയിരം മഴവെള്ളസംഭരണികള്‍, 100 ജല ശുചീകരണ പ്ലാന്‍റുകള്‍, വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ പര്യാപ്തമായ ആയിരം ടോയിലെറ്റുകള്‍, ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സൃഷ്ടി പദ്ധതിയോട് സഹകരിച്ചാണ് ഇവ നടപ്പിലാക്കുന്നതെന്നു ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകളുടെയും സന്യാസിനി-സന്യാസ സഭകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും ഇതര രൂപതകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ചാസിന്‍റെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം കൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതികളുടെ ഏകോപനത്തിനായി അതിരൂപതാ കേന്ദ്രത്തില്‍ ഉടനെ ഓഫീസ് തുറക്കും. കുട്ടനാടന്‍ കര്‍ഷകജനതയ്ക്ക് ആത്മവിശ്വാസം പകരുന്ന തരത്തിലുള്ള കാര്‍ഷിക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശികള്‍ കുട്ടനാട്ടിലെ അതിജീവനത്തിന് ഉതകുന്ന വിധത്തില്‍ നടപ്പിലാക്കണമെന്നും ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി നല്‍കണമെന്നും കൃഷിയിടങ്ങള്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ക്രമീകരിക്കണെന്നുംആര്‍ച്ചുബിഷപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടനാടന്‍ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിന് ബാങ്ക് വായ്പ്പകള്‍ എഴുതിത്തള്ളുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-09-05-15:15:54.jpg
Keywords: കുട്ടനാ, കാരുണ്യ