Contents
Displaying 8271-8280 of 25180 results.
Content:
8584
Category: 1
Sub Category:
Heading: സിബിസിഐ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു
Content: ന്യൂഡൽഹി: ദേശീയ കത്തോലിക്ക മെത്രാൻ സമിതി ജനറൽ സെക്രട്ടറി ബിഷപ്പ് തിയോഡോർ മസ്കരൻഹാസ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ മേഘാലയ മുഖ്യമന്ത്രി - കൊൺറാഡ് സാംഗ്മയും പങ്കെടുത്തിരുന്നു. ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധി ബിഷപ്പ് മസ്കാരൻഹാസ് കേന്ദ്രമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. ജാർഖണ്ഡിലെ ക്രൈസ്തവരും സന്നദ്ധ സംഘടനകളും നേരിടുന്ന വിവേചനവും അവരുടെ അക്കൗണ്ടുകൾ മാത്രം പരിശോധിക്കുന്ന പുതിയ നിയമ ഭേദഗതിയും പുനഃപരിശോധിക്കണമെന്നും സംഘം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ രാജ്യത്തിന് നല്കിയ മഹത്തായ സംഭാവനയും ഇപ്പോള്‍ വിശ്വാസികള്‍ നേരിടുന്ന വിവേചനവും മേഘാലയ മുഖ്യമന്ത്രി - കൊൺറാഡ് സാംഗ്മ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു, ക്രൈസ്തവർക്ക് സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നായിരിന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.
Image: /content_image/News/News-2018-09-05-16:23:49.jpg
Keywords: സിബിസിഐ

8585
Category: 18
Sub Category:
Heading: എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുനരുദ്ധാരണം സാധ്യമാകൂ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: മനുഷ്യന്റെ കൂട്ടായ്മ അതിശക്തമായി പ്രകടനമാകുന്നതിനാണ് പ്രളയസമയത്ത് സാക്ഷ്യം വഹിച്ചതെന്നും എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുനരുദ്ധാരണം സാധ്യമാകൂയെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ടിഡിഎം ഹാളില്‍ പ്രളയ ദുരിതാശ്വാസ മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മയ്ക്കായി സംഘടിപ്പിച്ച 'നമ്മളൊന്ന് നാം അതിജീവിക്കും' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനവികത ഏറ്റവും ഉന്നതിയില്‍ പ്രകടമായ സമയമായിരുന്നു അത്. സാംസ്‌കാരികമായി നമ്മള്‍ കുറേക്കൂടി ശക്തരായി. വിഭാഗീയത ചില വ്യക്തികളും സംഘടനകളും പര്‍വതീകരിച്ചു വന്ന സമയത്താണു പ്രളയം സംഭവിച്ചത്. ദുരന്തസമയത്തു രൂപപ്പെട്ട ഐക്യം വിഭാഗീയതയെ ഇല്ലാതാക്കി. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്നതാണ് ദുരന്തത്തിലെ മരണസംഖ്യ കുറയാനുള്ള യഥാര്‍ഥ കാരണം. ഈ മാനവികതയ്ക്കു ലോകത്തിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ഏവരും സഹായവുമായി മുന്നോട്ടുവരുന്‌പോള്‍ ഐക്യദാര്‍ഢ്യം കൂടുതല്‍ ശക്തിപ്പെടുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി പുഷ്പാര്‍ച്ചനയും നടന്നു.ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ.എല്‍. മോഹനവര്‍മ, സ്വാമി സുരേശ്വരാനന്ദ, പി.ബി. മേനോന്‍, വി. സലിം, അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി, ഐഎന്‍എസ് ഗരുഡ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ കെ. സുരേന്ദ്രന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എംഡി വര്‍ഗീസ്, റോട്ടറി പ്രതിനിധി രാജ് മോഹന്‍ നായര്‍, സിഐസിസി ജയചന്ദ്രന്‍, സി.ജി. രാജഗോപാല്‍, ലിനോ ജേക്കബ്, കെ. റജികുമാര്‍, ടി.ആര്‍. ദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2018-09-06-04:30:10.jpg
Keywords: ആലഞ്ചേ

8586
Category: 18
Sub Category:
Heading: മഞ്ഞുമ്മല്‍ ദേവാലയത്തിലെ സ്വര്‍ണാഭരണങ്ങള്‍ സര്‍ക്കാരിന് കൈമാറും
Content: കൊച്ചി: പ്രളയത്തിന് ശേഷം കരകയറുന്ന കേരള ജനതക്ക് കൈത്താങ്ങാകുവാന്‍ മഞ്ഞുമ്മല്‍ അമലോത്ഭവമാതാ ആശ്രമ ദേവാലയത്തിലെ തിരുസ്വരൂപത്തിലെ സ്വര്‍ണാഭരണങ്ങളും മറ്റും സര്‍ക്കാരിന് കൈമാറും. പരിശുദ്ധ മാതാവിന്റെയും ഉണ്ണീശോയുടെയും തിരുസ്വരൂപത്തില്‍ അണിയിച്ചിട്ടുള്ള 24 ലധികം പവന്‍ വരുന്ന സ്വര്‍ണമാലകളാണ് പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുന്നത്. ഇടവകയുടെ കേന്ദ്രസമിതി കൂടിയാണ് തീരുമാനമെടുത്തത്. വെള്ളപ്പൊക്കത്തെത്തുടർന്ന് ജനങ്ങൾ കടുത്ത ദുരിതമനുഭവിക്കുന്ന സമയത്ത് ഏറ്റവും വിശേഷപ്പെട്ട സംഭാവന എന്ന നിലക്കാണ് 25 പവൻ വരുന്ന മാലകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതെന്ന് വികാരി ഫാ. വർഗീസ് കണിച്ചുകാട്ട് പറഞ്ഞു. മാലകള്‍ ഏറ്റുവാങ്ങാന്‍ ജില്ലാ കളക്ടറോ സര്‍ക്കാര്‍ അധികൃതരോ അടുത്തദിവസം എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-09-06-05:06:03.jpg
Keywords: പ്രളയ

8587
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ സ്മരണയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് യുഎന്‍ ആഹ്വാനം
Content: ന്യൂയോര്‍ക്ക്: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ സ്മരണയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് ആഹ്വാനവുമായി ഐക്യരാഷ്ട്ര സഭ. മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ ഇന്നലെ സെപ്തംബര്‍ 5, എല്ലാ അംഗരാഷ്ട്രങ്ങളോടും, യുഎന്നിന്‍റെ ദേശീയ പ്രാദേശിക സംഘടനകളോടും ഇന്നേദിവസം ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നാണ് സെക്രട്ടറി ജനറല്‍, അന്റോണിയോ ഗുട്ടെറെസ് ആഹ്വാനം ചെയ്തത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ന്യൂയോര്‍ക്കില്‍ നിന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 2012-ലാണ് കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ മരണ ദിവസമായ സെപ്തംബര്‍ 5നു ഐക്യരാഷ്ട്ര സംഘടന ആഗോള ഉപവിപ്രവര്‍ത്തന ദിനമായി (International Day of Charitable Activities) ആചരിക്കുവാന്‍ ആരംഭിച്ചത്.
Image: /content_image/News/News-2018-09-06-06:15:04.jpg
Keywords: യുഎന്‍, ഐക്യരാ

8588
Category: 1
Sub Category:
Heading: “യേശു വീണ്ടും വരും”: ക്രിസ്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്ന് ഹോളിവുഡ് നടന്‍ ബാള്‍ഡ്വിന്‍
Content: കാലിഫോര്‍ണിയ: ഒരു ഉത്തമ കുടുംബനാഥനായിരുന്നുകൊണ്ട് നല്ല ക്രിസ്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതിലായിരിക്കും തന്റെ പ്രധാന ശ്രദ്ധയെന്ന് സുപ്രസിദ്ധ അമേരിക്കന്‍ ചലച്ചിത്ര നടനും, നിര്‍മ്മാതാവും, രചയിതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്‍. കഴിഞ്ഞയാഴ്ച ‘ലുക്കാസ് മൈല്‍സ് ഷോ’ യുടെ രണ്ടു ഭാഗമായുള്ള അഭിമുഖത്തിലായിരുന്നു ബാള്‍ഡ്വിന്റെ ഈ വെളിപ്പെടുത്തല്‍. ഇന്നത്തെ ക്രിസ്ത്യന്‍ സിനിമയുടെ അവസ്ഥയെക്കുറിച്ചും ബാള്‍ഡ്വിന്‍ വിവരിച്ചു. ക്രിസ്ത്യന്‍ സിനിമകള്‍ ദിവസം തോറും പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബാള്‍ഡ്വിന്റെ അഭിപ്രായം. “എന്നെ സംബന്ധിച്ചിടത്തോളം സിനിമ സ്വാഭാവികമായിരിക്കണം, അതിനായി ഞാന്‍ പരിശുദ്ധാത്മാവിനോട് എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ എനിക്കു എപ്പോഴും ആശയങ്ങള്‍ ലഭിക്കുന്നു”. ബാള്‍ഡ്വിന്‍ വിവരിച്ചു. സാത്താനും ഹോളിവുഡില്‍ പിടിമുറുക്കി കഴിഞ്ഞുവെന്ന് ബാള്‍ഡ്വിന്‍ മുന്നറിയിപ്പ് നല്‍കിയതിനോടൊപ്പം, സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനായി ക്രിസ്ത്യന്‍ സിനിമകള്‍ കൂടുതല്‍ ആകര്‍ഷകമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശു വീണ്ടും വരും എന്ന തന്റെ വിശ്വാസമാണ് സുവിശേഷം പ്രഘോഷിക്കുവാന്‍ തനിക്ക് പ്രചോദനം നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബാള്‍ഡ്വിന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 9/11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെയാണ് ബാള്‍ഡ്വിന്റെ ക്രിസ്തീയ വിശ്വാസം ശക്തിപ്പെട്ടത്. അന്നുമുതല്‍ അദ്ദേഹം പ്രേഷിത വേലകളിലും, ക്രിസ്ത്യന്‍ സിനിമകളിലും സജീവമായി രംഗത്തുണ്ട്. ‘ദി അണ്‍ യൂഷ്വല്‍ സസ്പെക്റ്റ്’ എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളിലായി 110 സിനിമകളോളം നിര്‍മ്മിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കല്‍ സഭാംഗമായ ബാള്‍ഡ്വിന്‍ കഴിഞ്ഞ ദശാബ്ദങ്ങളായി ഹോളിവുഡില്‍ സജീവമാണ്. ‘ബോണ്‍ ഓണ്‍ ദി 4th ഓഫ് ജൂലൈ’, ‘പൊസ്സെ’, ‘ത്രീസം’ തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
Image: /content_image/News/News-2018-09-06-07:28:12.jpg
Keywords: ഹോളിവു

8589
Category: 1
Sub Category:
Heading: സ്വവര്‍ഗരതിക്കു അനുമതി; ധാര്‍മ്മികത കൈവെടിഞ്ഞ് സുപ്രീം കോടതിയുടെ വിധി
Content: ന്യൂഡല്‍ഹി: ധാര്‍മ്മികത കൈവെടിഞ്ഞ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഉഭയ സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. സ്വവര്‍ഗ ബന്ധത്തിനു നിയമപരിരക്ഷ നല്‍കിയാല്‍ രാജ്യം പിന്തുടര്‍ന്നുവന്ന സാന്മാര്‍ഗികതയുടെ അന്തസത്തയ്ക്കു പ്രഹരമാകുമെന്നും അതു ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും കത്തോലിക്ക നേതൃത്വം നേരത്തെ തന്നെ പ്രതികരിച്ചിരിന്നു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സിസിസി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു". "അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും 'സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്' എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല".
Image: /content_image/News/News-2018-09-06-08:09:08.jpg
Keywords: സ്വവര്‍

8590
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ കോൺഗ്രസിൽ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം
Content: ലണ്ടന്‍: ലിവര്‍പൂളില്‍ നാളെ മുതല്‍ ആരംഭിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ('അഡോറംസ് 2018') പങ്കെടുക്കുന്നവരോട് ക്രെെസ്തവ വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കുന്നവർക്കായി പ്രാർത്ഥന ആവശ്യപ്പെട്ട് കത്തോലിക്ക സന്നദ്ധ സംഘടനയായ ഏയിഡ് ടു ദി ചർച്ച് ഇൻ നീഡ്. കൂദാശകൾ നിഷേധിക്കപ്പട്ടിരിക്കുന്ന ക്രെെസ്തവ സമൂഹത്തെ വിശുദ്ധ കുർബാനയിൽ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാനും സംഘടന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ലിവർപൂളിലെ എക്കോ അരീനയിൽ നടക്കുന്ന പ്രധാന പരിപാടിയിൽ ഏയിഡ് ടു ദി ചർച്ച് ഇൻ നീഡ് അംഗമായ ജോൺ പൊന്തിഫിക്സ് സിറിയയിലും, നെെജീരിയയിലും, ഇറാഖിലും, കണ്ടുമുട്ടിയ ജനങ്ങൾ ദിവ്യകാരുണ്യത്തിലേയ്ക്ക് നോക്കി എപ്രകാരം തങ്ങളുടെ വിദ്വേഷ മനോഭാവം മറികടന്നുവെന്ന് വിവരിക്കും. ദിവ്യകാരുണ്യത്തിന്റെ ശക്തിയെ പറ്റിയും, പ്രാർത്ഥന എങ്ങനെ ലോകത്തെ മാറ്റിമറിക്കും എന്നതിനെ പറ്റിയും നമ്മളെ പഠിപ്പിച്ചിരിക്കുന്നതു പോലെ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നാം പീഡനമേൽക്കുന്ന ക്രെെസ്തവര്‍ക്കായി അല്‍പ്പസമയം ദിവ്യകാരുണ്യ ആരാധനയ്ക്കായി മാറ്റി വയ്ക്കുന്നില്ലായെന്ന് സഘടനയിലെ അംഗമായ മേരി ഫാഹി ചോദിച്ചു. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരോട് ഗോ ടു മാസ് ക്യാംപെയിനിൽ( #Go2Mass) പങ്കെടുക്കാനും ദേവാലയത്തിൽ പോകാൻ കഴിയാത്ത പീഡനമേൽക്കുന്ന ക്രെെസ്തവ സമൂഹത്തിനായി ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാനും മേരി ഫാഹി, പൊതുവേദിയില്‍ ആഹ്വാനം ചെയ്യും. സെപ്റ്റംബര്‍ 9 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന് പ്രത്യേക സ്റ്റാളും ഉണ്ടായിരിക്കും.
Image: /content_image/News/News-2018-09-06-10:00:17.jpg
Keywords: ദിവ്യകാരുണ്യ

8591
Category: 18
Sub Category:
Heading: സുപ്രീം കോടതി വിധി കുടുംബ മുല്യങ്ങൾക്കു വിരുദ്ധം
Content: കൊച്ചി: സ്വവർഗരതിക്കു അനുകൂലമായി വന്ന സുപ്രീം കോടതി വിധി കുടുംബ മുല്യങ്ങൾക്കു വിരുദ്ധവും ധാർമിക ചിന്തകൾക്ക് എതിരുമാണെന്ന്‍ സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തോലേറ്റിന്റെ സെക്രട്ടറിയും കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറിയുമായ സാബു ജോസ്. സനാതന മൂല്യങ്ങളുടെ പ്രാധാന്യം സമൂഹം കൂടുതൽ ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ട സമയമാണിതെന്നും കേരളത്തിലെ കത്തോലിക്ക പ്രോലൈഫ് സമിതി സഭയുടെ പഠനങ്ങളും നിലപാടും പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധിയെ പുരോഗതിക്കു അനുകൂലമായ നന്മ എന്ന രീതിയില്‍ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. ഇത് വലിയ ആപത്താണ്. നമ്മുടെ കുടുംബമുല്യങ്ങൾക്കു വിരുദ്ധവും ധാർമിക ചിന്തകൾക്ക് എതിരും ആണ്. ഇപ്പോൾ ഇതിനുവേണ്ടി വാദിക്കുന്നവരുടെ മാതാപിതാക്കൾ അതുപോലെ ചിന്തിച്ചിരുന്നുവെങ്കിൽ അവർ ലോകത്തു ഉണ്ടാകുമായിരുന്നോ? മാനസികാരോഗ്യം കൂടുതൽ ചർച്ചകൾ ചെയ്യേണ്ട കാലമാണിത്. അഭിമാനകരമായ നിമിഷം എന്നൊക്കെ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തിരിച്ചറിയേണ്ട സമയമാണിത്. മൂല്യങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്. സർക്കാർ എപ്പോഴും ഭുരിപക്ഷത്തിന്റെ സനാതന മൂല്യങ്ങളുടെ പക്ഷത്തായിരിക്കണം. അവിടെ മൂല്യങ്ങളുടെ വാദം സമർത്ഥമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികൾ അവരുടെ ലൈംഗീക താൽപര്യം സംരക്ഷിക്കുമ്പോൾ സമൂഹത്തിന്റെ താത്പര്യവും നിലനിൽപ്പും ആരാണ് സംരക്ഷിക്കുന്നത്? പ്രാര്‍ത്ഥനയും ശ്രദ്ധയും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2018-09-06-10:55:10.jpg

8593
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം തടയാന്‍ പ്രത്യേക പദ്ധതിയുമായി അര്‍ജന്റീനയിലെ കത്തോലിക്ക സഭ
Content: ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം തടയാനും ഗര്‍ഭാവസ്ഥയില്‍ വിഷമതകള്‍ നേരിടുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് കൈത്താങ്ങാകുവാനും പ്രത്യേക സെന്‍ററുമായി കത്തോലിക്ക സഭ. വൈദ്യതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ചേരിപ്രദേശങ്ങളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഗര്‍ഭിണികള്‍ക്കാണ് ആവശ്യമായ കൗണ്‍സലിംഗും, വൈദ്യ സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഹോം ഓഫ് ദി മദര്‍ലി എംബ്രേസ്’ എന്ന് പേരിട്ടിരിക്കുന്ന സെന്‍റര്‍ തുറന്നിരിക്കുന്നത്. ജനിക്കുവാനിരിക്കുന്ന കുട്ടിയുടേയും, മാതാവിന്റേയും ജീവനോടുള്ള സഭയുടെ ഉത്തരവാദിത്വമാണ് ഈ സെന്ററിലൂടെ പ്രകടമാകുന്നതെന്നും അധികൃതര്‍ പ്രതികരിച്ചു. ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതു മൂലം മാനസിക സമ്മര്‍ദ്ദമനുഭവിക്കുകയും, ഗര്‍ഭഛിദ്രത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പുറമേ അബോര്‍ഷന് വിധേയരായ സ്ത്രീകള്‍ക്കും സഹായം ലഭ്യമാകും. കേന്ദ്രത്തിലെത്തുന്നവര്‍ക്ക് പോഷകാഹാരങ്ങള്‍, ആരോഗ്യ പരിപാലനം, മെഡിക്കല്‍ പരിശോധനകള്‍, സൈക്കോളജിക്കല്‍ കൗണ്‍സലിംഗ്, നിയമപരമായ സഹായങ്ങള്‍, തുടങ്ങിയവ ഗര്‍ഭാവസ്ഥയിലും പ്രസവത്തിന് ശേഷം ഒരു വര്‍ഷത്തേക്കും ലഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങളും, ദത്തെടുക്കലിന് ആവശ്യമായ നിയമസഹായങ്ങളും സെന്റര്‍ വഴി ലഭ്യമാകും. 14 ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങളെ ആവശ്യപ്രകാരം അബോര്‍ഷന്‍ ചെയ്യുവാന്‍ സാധിക്കുന്നവിധത്തില്‍ നിയമഭേദഗതി വരുത്തുന്നതിനുള്ള നീക്കങ്ങള്‍ നേരത്തെ ശക്തമായ സാഹചര്യത്തിലാണ് വൈദികര്‍ ‘ഹോം ഓഫ് ദി മദര്‍ലി എംബ്രേസ്’ എന്ന ആശയവുമായി മുന്നോട്ട് വന്നത്. എന്നാല്‍ ഈ ബില്‍ സെനറ്റ് തള്ളിക്കളഞ്ഞു. ഭാവിയില്‍ അര്‍ജന്റീനയിലെ വിവിധ പട്ടണങ്ങളില്‍ ഇതുപോലത്തെ കൂടുതല്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 27-ന് ബ്യൂണസ് അയേഴ്സിലെ സഹായക മെത്രാനായ ഗുസ്താവോ കരാരയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നിരിന്നു.
Image: /content_image/News/News-2018-09-06-13:17:38.jpg
Keywords: അര്‍ജ

8594
Category: 1
Sub Category:
Heading: ക്രിസ്തുരാജൻ ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക്; ചരിത്രനിമിഷങ്ങൾ തത്‌സമയം ശാലോം വേൾഡിൽ
Content: ലിവർപൂൾ: ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലണ്ടനിലെ രാജവീഥികൾ ക്രിസ്തുരാജന് ഹോസാന പാടാൻ തയാറെടുക്കുമ്പോൾ, ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാൻ ശാലോം വോൾഡ് ടി.വിയും ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബർ ഏഴുമുതൽ ഒൻപതുവരെ ലിവർപൂൾ നഗരം ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് 'അഡോറംസ് 2018'ന്റെ മുഖ്യസവിശേഷതയാണ് പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. അതുൾപ്പെടെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 'അഡോറംസി'ന്റെ പ്രധാന സെഷനുകളെല്ലാം ശാലോം വേൾഡ് തത്‌സമയം പ്രക്ഷേപണം ചെയ്യും. ഇതിനുപുറമെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും തത്‌സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് ഇതിനു മുമ്പ് ലണ്ടൻ ആതിഥ്യമരുളിയതിന്റെ ശതാബ്ദിവർഷത്തിൽ കൈവന്ന ഈ അനുഗ്രഹ ദിനങ്ങൾ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭ. അത് അവിസ്മരണീയമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേൾഡ് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളിൽ നാലു മണിക്കൂർ വീതവും സമാപന ദിനത്തിൽ രണ്ടു മണിക്കൂറുമാണ് തത്സമയ സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേൾഡ് ഒരുക്കിയിരിക്കുന്നത്. ഏഴ്, എട്ട് തിയതികളിൽ രാവിലെ 10.00 (---) മുതൽ ഉച്ചയ്ക്ക് 2.00വരെയും ഒൻപതിന് രാവിലെ 11.00 (---) മുതൽ ഉച്ചയ്ക്ക് 1.00വരെയാണ് പ്രക്ഷേപണം. ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്‌നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തിൽ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകർന്ന് നൽകുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാർത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാൻ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയാണ് 'അഡോറംസ് 2018' ന്റെ ലക്ഷ്യങ്ങൾ. നമുക്ക് ആരാധിക്കാം എന്നാണ് 'അഡോറംസ്' എന്ന വാക്കിന്റെ അർത്ഥം. ദൈവശാസ്ത്ര പ്രബന്ധാവതരണം, യൂക്കരിസ്റ്റിക് മിനിസ്റ്റർമാർക്കുവേണ്ടിയുള്ള ക്ലാസുകൾ, ദിവ്യകാരുണ്യ സെമിനാറുകൾ എന്നിവയാണ് 'സിംപോസിയം ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ. കൂടാതെ ആശുപത്രികളിലും കെയർ ഹോമുകളിലും ജയിലുകളിലും സേവനമനുഷ്~ിക്കുന്ന സന്നദ്ധപ്രവർത്തകർക്കായുള്ള ശിൽപ്പശാലകളും ആദ്യദിനത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ലിവർപൂളിലെ എ.സി.സിയാണ് വേദി. ലിവർപൂൾ ആർച്ച്ബിഷപ്പ് മാൽക്കം മക്മഹന്റെ പ്രാരംഭ പ്രാർത്ഥനയോടെയാകും പരിപാടികൾക്ക് തുടക്കമാവുക. പതിനായിരം പേരെ ഉൾക്കൊള്ളാനാകുന്ന എക്കോ അരീനയിലാണ് രണ്ടാം ദിന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ബർമിംഗ്ഹാം അതിരൂപതാ സഹായമെത്രാൻ റോബർട് ബ്രയൻ പ്രാരംഭ പ്രാർത്ഥന നയിക്കും. ദിവ്യബലിയും ഉണ്ടാകും. പ്രഭാഷണങ്ങളും ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന നാടകവുമാവും 'കോൺഗ്രസ് ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ദിനത്തിന്റെ സവിശേഷതകൾ. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും പ്രമുഖ വാഗ്മിയും ദൈവശാസ്ത്രജ്ഞനും 'വേർഡ് ഓൺ ഫയർ' മിനിസ്ട്രി സ്ഥാപകനുമായ റോബർട്ട് ബാരനാണ് മുഖ്യപ്രഭാഷകൻ. പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ പരിപാടികൾ സമാപിക്കും. 'പിൽഗ്രിമേജ് ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തിൽ തിരുക്കർമങ്ങൾ ലിവർപൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റൻ കത്തീഡ്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ആർച്ച്ബിഷപ്പ് മക്മഹൻ മുഖ്യകാർമികനാകും. തുടർന്ന് 11.00ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പ് കൗൺസിൽ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പുമായ വിൻസെന്റ് നിക്കോൾസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം. ആർച്ച്ബിഷപ്പ് മക്മഹൻ വചനസന്ദേശം നൽകും. തുടർന്ന്, 1.00ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തുടക്കമാകും. അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2.45ന് ബെനഡിക്ഷനോടെ ദിവ്യകാരുണ്യ കോൺഗ്രസിന് തിരശീലവീഴും. സഭയുടെ പ്രേക്ഷിതദൗത്യത്തിൽ പരിശുദ്ധ കുർബാനയുടെ പ്രാധാന്യം, വൈദികരും സമർപ്പിതരും അത്മായരും ചേർന്ന് അരക്കിട്ടുറപ്പിക്കുന്ന സമ്മേളനങ്ങളാണ് ദിവ്യകാരുണ്യ കോൺഗ്രസുകൾ. രാജ്യത്ത് വിശ്വാസത്തകർച്ചയും ഭൗതികതയുടെ അതിപ്രസരവും നടമാടുന്ന സാഹചര്യത്തിൽ ദിവ്യകാരുണ്യ സമ്മേളനത്തിനു വലിയ പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ കോൺഫറൻസിലൂടെ യു.കെയിലെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും വളർത്താനും കഴിയുമെന്നാണ് സഭ പ്രത്യാശിക്കുന്നത്.
Image: /content_image/News/News-2018-09-07-04:21:23.jpg
Keywords: ദിവ്യകാരുണ്യ, ലിവര്‍