category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമഞ്ഞുമ്മല്‍ ദേവാലയത്തിലെ സ്വര്‍ണാഭരണങ്ങള്‍ സര്‍ക്കാരിന് കൈമാറും
Contentകൊച്ചി: പ്രളയത്തിന് ശേഷം കരകയറുന്ന കേരള ജനതക്ക് കൈത്താങ്ങാകുവാന്‍ മഞ്ഞുമ്മല്‍ അമലോത്ഭവമാതാ ആശ്രമ ദേവാലയത്തിലെ തിരുസ്വരൂപത്തിലെ സ്വര്‍ണാഭരണങ്ങളും മറ്റും സര്‍ക്കാരിന് കൈമാറും. പരിശുദ്ധ മാതാവിന്റെയും ഉണ്ണീശോയുടെയും തിരുസ്വരൂപത്തില്‍ അണിയിച്ചിട്ടുള്ള 24 ലധികം പവന്‍ വരുന്ന സ്വര്‍ണമാലകളാണ് പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുന്നത്. ഇടവകയുടെ കേന്ദ്രസമിതി കൂടിയാണ് തീരുമാനമെടുത്തത്. വെള്ളപ്പൊക്കത്തെത്തുടർന്ന് ജനങ്ങൾ കടുത്ത ദുരിതമനുഭവിക്കുന്ന സമയത്ത് ഏറ്റവും വിശേഷപ്പെട്ട സംഭാവന എന്ന നിലക്കാണ് 25 പവൻ വരുന്ന മാലകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതെന്ന് വികാരി ഫാ. വർഗീസ് കണിച്ചുകാട്ട് പറഞ്ഞു. മാലകള്‍ ഏറ്റുവാങ്ങാന്‍ ജില്ലാ കളക്ടറോ സര്‍ക്കാര്‍ അധികൃതരോ അടുത്തദിവസം എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-06 09:41:00
Keywordsപ്രളയ
Created Date2018-09-06 09:36:03