Contents
Displaying 8311-8320 of 25180 results.
Content:
8625
Category: 1
Sub Category:
Heading: ചൈനീസ് സര്‍ക്കാര്‍ വീണ്ടും ദേവാലയം അടച്ചുപൂട്ടി
Content: ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിന്റെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് ദേവാലയം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി. ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ അവസാനിച്ചതിനു പിന്നാലെ പോലീസ് അടക്കം എഴുപതോളം ഉദ്യോഗസ്ഥര്‍ സീയോന്‍ എന്ന ദേവാലയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്നു വിശ്വാസികളെ ആട്ടിപ്പായിക്കുകയായിരിന്നു. ബെയ്ജിംഗിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. പള്ളിയില്‍ വീണ്ടും പ്രവേശിക്കുന്നതില്‍ നിന്നു വിശ്വാസികളെ വിലക്കിയെന്നും പാസ്റ്റര്‍ ജിന്‍ മിംഗ്രി പറഞ്ഞു. സിയോന്‍ പള്ളി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവിലാണ് ശുശ്രൂഷകള്‍ നടത്തിയിരുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം മതസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമായ ദേവാലയം അടച്ചുപൂട്ടിയ നടപടിയെ വിലയിരുത്തുന്നത്. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളും ഇതര രൂപങ്ങളും നീക്കം ചെയ്തും മറ്റും ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശ്വാസികളുടെ വളർച്ച തടയാൻ പല തരം ശ്രമം നടത്തി വരികയാണ്. കഴിഞ്ഞ നവംബറിൽ ക്രിസ്തു ചിത്രങ്ങൾക്ക് പകരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പ്രതിഷ്ഠിച്ചാൽ മാത്രമേ ഗവൺമെന്റ് ധനസഹായം ലഭ്യമാക്കൂ എന്ന പ്രഖ്യാപിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രസ്താവന വിവാദമായിരിന്നു.
Image: /content_image/News/News-2018-09-11-03:35:47.jpg
Keywords: ചൈന, ചൈനീ

8626
Category: 18
Sub Category:
Heading: ദേശീയ മധ്യസ്ഥ പ്രാര്‍ത്ഥനാ കോണ്‍ഫറന്‍സ് നാളെ
Content: കോട്ടയം: കേരള കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ മധ്യസ്ഥ പ്രാര്‍ത്ഥനാ കോണ്‍ഫറന്‍സ് നാളെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.15ന് ലൂര്‍ദ് ഫൊറോന പള്ളിയില്‍നിന്നു ക്രിസ്തുരാജ കത്തീഡ്രലിലേക്ക് ജപമാല പ്രാര്‍ത്ഥന. ഫാ. ജോസഫ് മണക്കളം ആമുഖ സന്ദേശം നല്‍കും. ഫാ. ജിബിന്‍ കുഴിവേലില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. മൂന്നിന് ആരാധന, വചന പ്രഘോഷണം. 4.30ന് വിശുദ്ധ കുര്‍ബാന, കുരിശു വെഞ്ചരിപ്പ്, അനുഗ്രഹ പ്രഭാഷണം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. 6.15ന് ആരാധന, വചന പ്രഘോഷണം. 7.15ന് ജറീക്കോ പ്രാര്‍ത്ഥന, കുരിശിന്റെ വഴി, കരുണക്കൊന്ത. രാത്രി എട്ടിന് സമാപന പ്രാര്‍ത്ഥന.
Image: /content_image/India/India-2018-09-11-04:05:04.jpg
Keywords: കരിസ്മാറ്റി

8627
Category: 1
Sub Category:
Heading: ബെംഗളൂരുവില്‍ മാതാവിന്റെ ജനനത്തിരുന്നാൾ പ്രദക്ഷിണത്തിൽ പതിനായിരങ്ങളുടെ പങ്കാളിത്തം
Content: ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ വീഥിയായ ശിവാജി നഗറിൽ ദൈവമാതാവിന്റെ ജനനത്തിരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച പ്രദക്ഷിണത്തിൽ അമ്പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. സെന്‍റ് മേരീസ് മൈനർ ബസിലിക്കയിൽ പരിശുദ്ധ കന്യകമാതാവിന്റെ ജനനത്തിരുന്നാളിന് ഒരുക്കമായി ഒൻപത് ദിവസം നീണ്ടു നിന്ന നൊവേനയുടെ സമാപനത്തിലാണ് പ്രദക്ഷിണം നടത്തിയത്. ദൈവമാതാവിന്റെ സ്വരൂപം വഹിച്ചുകൊണ്ട് നടന്ന രഥയാത്രയെ ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അലങ്കാരങ്ങൾക്ക് ചിലവഴിക്കുന്ന തുകയിൽ നിന്നും മിച്ചം പിടിച്ച് ദരിദ്രർക്ക് നല്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രളയക്കെടുതിയനുഭവിക്കുന്ന കുടകിലേയും കേരളത്തിലേയും ജനങ്ങൾക്ക് കഴിയുന്ന സഹായം എത്തിക്കണം. ബസിലിക്കയിൽ നടക്കുന്ന വിവിധ പരിപാടികൾക്ക് സഹകരിക്കുന്ന നാനാജാതി മതസ്ഥർക്കും നന്ദി അറിയിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രി കെ.ജെ ജോർജ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കർണ്ണാടകയുടെ ഉന്നമനത്തിന് ക്രൈസ്തവ സമൂഹം നല്കുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് കെ.ജെ.ജോർജ് പ്രസ്താവിച്ചു. ആറു മണിക്ക് ആരംഭിച്ച പ്രദക്ഷിണം ഒൻപത് മണിയോടെയാണ് സമാപിച്ചത്. പദയാത്രയുടെ സുഗമമായ നടത്തിപ്പിനായി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-09-11-04:39:36.jpg
Keywords: പ്രദക്ഷിണ

8628
Category: 1
Sub Category:
Heading: പുരോഹിത ലൈംഗീകാതിക്രമങ്ങള്‍ പൈശാചികം, പ്രാര്‍ത്ഥനയും ഉപവാസവും അത്യാവശ്യം: മുന്നറിയിപ്പുമായി അമേരിക്കന്‍ ഭൂതോച്ചാടകന്‍
Content: കാലിഫോണിയ: സമീപകാലങ്ങളില്‍ കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന പൗരോഹിത്യ ലൈംഗീകാപവാദങ്ങളുടെ പിന്നില്‍ സാത്താനാണെന്നും, സഭക്ക് വേണ്ടത് പൂർണ്ണ ശുചീകരണമാണെന്നുമുള്ള മുന്നറിയിപ്പുമായി പ്രശസ്ത ഭൂതോച്ചാടകൻ. കാലിഫോര്‍ണിയ സാന്‍ ജോസ് രൂപതയിലെ ഭൂതോച്ചാടകനായ ഫാ. ഗാരി തോമസാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങൾ കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നും പ്രാർത്ഥനയും ഉപവാസവുമാണ് ഇതിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണല്‍ കാത്തലിക് രജിസ്റ്ററിന്റെ പാറ്റി ആംസ്ട്രോങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. തോമസ് ഇക്കാര്യം പറഞ്ഞത്. പുരോഹിതരുടെ ലൈംഗീകാതിക്രമങ്ങള്‍ പ്രത്യേകിച്ച് കുട്ടികള്‍ക്ക് നേരെയുള്ളവ സാത്താന്റെ പ്രവര്‍ത്തിയാണ്. അത് മൂടിവെക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ല. നമ്മള്‍ ഒരു കൊടുങ്കാറ്റില്‍പ്പെട്ടിരിക്കുകയാണെന്നാണ് ഫാ. തോമസ് സഭയെ ഗ്രസിച്ചിരിക്കുന്ന ലൈംഗീകാപവാദങ്ങളെ വിശേഷിപ്പിച്ചത്. പെന്‍സില്‍വാനിയയിൽ ഉയർന്ന ലൈംഗീക ആരോപണങ്ങൾ വിശ്വസിക്കുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതിന്റെ പിന്നില്‍ സാത്താന്റെ കുടിലതയാണെന്ന് താന്‍ പറയുന്നത്. കുട്ടികള്‍ മാനുഷികതയുടെ ഏറ്റവും നിഷ്കളങ്ക രൂപമാണെന്നും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വഴി ദൈവരാജ്യത്തിന്റെ അടയാളം തന്നെ ഇല്ലാതാക്കുവാനാണ് സാത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോ മെത്രാന്‍മാരെ പുറത്താക്കിയാല്‍ ഈ പ്രശ്നം തീരില്ല. ഒരു സമഗ്രമായ ശുദ്ധീകരണമാണ് ആവശ്യം. ഇതിനെ കുറിച്ച് അന്വോഷിക്കുവാന്‍ ഒരു അത്മായ കമ്മീഷന്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഗോള തലത്തിൽ തന്നെ അറിയപ്പെടുന്ന ഭൂതോച്ചാടകനാണ് ഫാ. ഗാരി. 2010-ല്‍ മാറ്റ് ബാഗ്ലിയോ രചിച്ച 'ദി റൈറ്റ് ദി മേക്കിംഗ് ഓഫ് എ മോഡേണ്‍ എക്സോര്‍സിസ്റ്റ്' എന്ന പുസ്തകത്തിന്റെ വിഷയം തന്നെ ഫാ. തോമസിന്റെ റോമിലെ പരിശീലനമായിരുന്നു. ആന്തണി ഹോപ്‌കിന്‍സിനെ നായകനാക്കി കൊണ്ട് ഈ പുസ്തകം പിന്നീട് ചലച്ചിത്രമാക്കിയിരുന്നു.
Image: /content_image/News/News-2018-09-11-11:39:20.jpg
Keywords: ലൈംഗീ, സാത്താ

8629
Category: 1
Sub Category:
Heading: നൈജീരിയയെ ഇസ്ലാമികവത്കരിക്കില്ല: പ്രസിഡന്റ് മെത്രാന്മാരോട്
Content: അബൂജ: നൈജീരിയയെ ഇസ്ലാമികവത്കരിക്കുന്നതിനു യാതൊരു പദ്ധതിയുമില്ലെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി രാജ്യത്തെ കത്തോലിക്ക മെത്രാന്മാര്‍ക്ക് ഉറപ്പുനല്‍കി. ഇക്കഴിഞ്ഞ ഞായറാഴ്ച സൊകോട്ടോയില്‍ വെച്ച് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സില്‍ (CBCN) സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക മെത്രാന്‍മാര്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2025-നോടു കൂടി നൈജീരിയയെ ഇസ്ലാമികവത്കരിക്കുന്നതിനുള്ള പദ്ധതിയിട്ടിട്ടുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും തന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അത്തരം യാതൊരു രഹസ്യ അജണ്ടയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ നൈജീരിയ അംഗമായതും, വടക്കന്‍ സംസ്ഥാനങ്ങളില്‍ ശരിയത്ത് നിയമം നടപ്പിലാക്കിയതും, ബൊക്കോ ഹറാം പോലെയുള്ള തീവ്രവാദി സംഘടനകളുടെ ആക്രമണങ്ങളും, കൃഷിക്കാരും ഗോത്രക്കാര്‍ക്കും ഇടയിലുള്ള ആക്രമണങ്ങളുമാണ് ഇത്തരം പ്രചാരണങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറല്‍ ഗവണ്‍മെന്റ് രാജ്യത്തെ ഓരോ പൗരന്റേയും സുരക്ഷ ഉറപ്പാക്കുമെന്നും കുറ്റവാളികളെ വേണ്ടരീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ബുഹാരി പറഞ്ഞു. ബൊക്കോ ഹറാമിനെതിരായ പോരാട്ടം ലക്ഷ്യം കണ്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെത്രാന്‍മാര്‍ ഇക്കാര്യത്തില്‍ ജാഗരൂകരാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിശ്വാസികളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ അഗസ്റ്റിന്‍ അകുബുസേ പ്രസിഡന്റിന്റെ സന്ദേശത്തിന് മറുപടിയായി പറഞ്ഞു. സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം യുവജനങ്ങളോടും, രാഷ്ട്രീയക്കാരോടും അഭ്യര്‍ത്ഥിച്ചു. നൈജീരിയയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ആയ മോണ്‍സിഞ്ഞോര്‍ അന്റോണിയോ ഫിലിപാസ്സി, സൊകോട്ടോയിലെ സുല്‍ത്താന്‍ അല്‍ഹാജി സാദ് അബൂബക്കര്‍ III, സൊകോട്ടോ ഗവര്‍ണര്‍ അല്‍ഹാജി അമിനു തംബുവാള്‍, പ്ലേഷ്യോ സംസ്ഥാന ഗവര്‍ണര്‍ സൈമണ്‍ ലാലോങ്ങ്, സൊകോട്ടോ മെത്രാന്‍ മാത്യു ഹസ്സന്‍ കുകാ തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാം മതസ്ഥര്‍ വ്യാപക ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയോട് ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2018-09-11-13:41:47.jpg
Keywords: നൈജീ

8630
Category: 18
Sub Category:
Heading: ദുരിതബാധിത മേഖലകളില്‍ 16.56 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളുമായി സിഎംസി സന്യാസിനി സമൂഹം
Content: കൊച്ചി: ദുരിതം ബാധിച്ച മേഖലകളില്‍ വിവിധ പദ്ധതികളിലായി 16.56 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സിഎംസി സന്യാസിനി സമൂഹം. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്കായി കേരളത്തിലും കര്‍ണാടകയിലുമായി 9.15 ഏക്കര്‍ ഭൂമി നല്‍കാനും സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സേവനം ചെയ്യുന്ന 875 സമര്‍പ്പിതരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറാനും തീരുമാനിച്ചതായി സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി പറഞ്ഞു. സന്യാസിനി സമൂഹം സമൂഹികസേവനത്തിനായി മാറ്റിവച്ചിരിക്കുന്ന തുക മുഴുവനും അഞ്ചു മാസത്തേക്കു കേരളത്തിലെ ദുരിതാശ്വാസ പുനരധിവാസ പ്രക്രിയയ്ക്കായി നീക്കിവച്ചിട്ടുണ്ട്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്കു വീടു നിര്‍മാണത്തിനു പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സുപ്പീരിയര്‍ ജനറലിന്റെ നേതൃത്വത്തില്‍ ജനറല്‍, പ്രോവിന്‍ഷ്യല്‍, റീജണല്‍ ടീമുകളാണു ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. എല്ലാ സിഎംസി സന്യാസിനിമാരും പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. സിബിസിഐ, കെസിബിസി, രൂപതകള്‍, ഇടവകകള്‍ എന്നിവയുമായി സഹകരിച്ചും ദുരിതബാധിത മേഖലകളിലുള്ള സിഎംസി പ്രോവിന്‍സുകള്‍ വഴിയുമാണ് സഹായങ്ങളെത്തിക്കുക. ദുരിതമനുഭവിക്കുന്നവര്‍ക്കു സ്വയം പര്യാപ്തതയിലേക്കെത്താന്‍ സഹായിക്കുന്ന വരുമാനദായകമായ പദ്ധതികള്‍ 690 സ്വയം സഹായ സംഘങ്ങളിലൂടെ നടത്തിവരുന്നുണ്ട്. ഇതിനായി അഞ്ചു കോടി രൂപയാണു വിനിയോഗിക്കുകയെന്നും സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി അറിയിച്ചു. നേരത്തെ പ്രളയബാധിതമേഖലകളിലുള്ള സിഎംസി മഠങ്ങളിലും സ്ഥാപനങ്ങളിലുമായി 76 ദുരിതാശ്വാസ ക്യാന്പുകളിലായി 25,000 ത്തോളം പേര്‍ക്കാണ് അഭയമൊരുക്കിയത്. ഇടവക പള്ളികളിലും സ്ഥാപനങ്ങളിലുമുണ്ടായിരുന്ന ആയിരക്കണക്കിനാളുകളെ സന്യാസിനികള്‍ ശുശ്രൂഷിച്ചു. കേരളത്തിലെ 14 പ്രോവിന്‍സുകളിലെ സന്യാസിനികളും സന്യാസാര്‍ഥിനികളും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഭക്ഷണം, വസ്ത്രം മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വിവിധ പ്രളയബാധിത മേഖലകളില്‍ സിഎംസി സമൂഹം എത്തിച്ചിരിന്നു.
Image: /content_image/India/India-2018-09-12-02:26:57.jpg
Keywords: പ്രളയ

8631
Category: 18
Sub Category:
Heading: ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു
Content: കൊച്ചി: കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് സെന്റര്‍ (സീനി) സംഘടിപ്പിച്ചിട്ടുള്ള ഒന്‍പതാമത് ആഗോള സുറിയാനി കോണ്‍ഫറന്‍സിന്റെ ഭാഗമായി ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്. സുറിയാനി പണ്ഡിതനായ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ പബ്ലിക്കേഷന്‍സ് ഉദയംപേരൂര്‍ സൂനഹദോസിനെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച തോമസ് ക്രിസ്ത്യന്‍ ഹെറിറ്റേജ് ജേര്‍ണല്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു കോപ്പി നല്‍കി പ്രകാശനം ചെയ്തു. സീറിയുടെ സ്ഥാപകനായ റവ. ഡോ. ജേക്കബ് തെക്കേപറന്പില്‍, മാര്‍ വാലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, സുറിയാനി പ്രഫ. റവ. ഡോ. ഫ്രാന്‍സീസ് പിട്ടാപ്പിള്ളില്‍, ഫാ. ജോബി മാപ്രകാവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുറിയാനിസംഗമം സംഘടിപ്പിച്ചത്. സംഗമത്തിനുശേഷം സഭാ ചരിത്രത്തെ അടുത്തറിയാന്‍ അംഗങ്ങള്‍ സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയവും മാര്‍ വാലാഹ് സിറിയക് അക്കാദമിയും സന്ദര്‍ശിച്ചു.
Image: /content_image/India/India-2018-09-12-02:44:21.jpg
Keywords: സുറിയാ

8632
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് ഇന്ന് ഒരു വര്‍ഷം
Content: ന്യൂഡല്‍ഹി: യെമനില്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കിടെ തീവ്രവാദികള്‍ ബന്ധിയാക്കിയ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. സെപ്റ്റംബര്‍ 12നു മോചിതനായി പ്രത്യേക വിമാനത്തില്‍ ഒമാനില്‍ എത്തിയശേഷം ഫാ. ടോം അന്നു രാത്രി തന്നെ വത്തിക്കാനിലേക്ക് തിരിച്ചിരിന്നു. തുടര്‍ന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ശ്ലൈഹിക ആശിര്‍വാദം തേടി. രണ്ടാഴ്ച റോമിലെ സലേഷ്യന്‍ ആസ്ഥാനത്തു വിശ്രമിച്ചശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇതര നേതാക്കളയും കണ്ടു. തുടര്‍ന്ന് ബംഗളൂരുവിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലും തുടര്‍ന്നു കേരളത്തിലുമെത്തി. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തില്‍ ആത്മീയ ശുശ്രൂഷ ചെയ്തുവന്ന ഫാ. ടോമിനെ തീവ്രവാദികള്‍ 2016 മാര്‍ച്ച് നാലിനാണു ബന്ധിയാക്കിയത്. അഗതിമന്ദിരത്തില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലു കന്യാസ്ത്രീകളും അഗതിമന്ദിരത്തിലെ ജീവനക്കാരും ഉള്‍പ്പെടെ 16 പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. തുടര്‍ന്നു തീവ്രവാദികള്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. മോചനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ഫാ. ടോം അമേരിക്കന്‍ സന്ദര്‍ശനത്തിലാണ്. ഭീകരരുടെ തടങ്കലിലെ ഒന്നര വര്‍ഷത്തെ അനുഭവങ്ങളും മോചനത്തിന്റെ വഴികളും പങ്കുവയ്ക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ 'ദൈവകൃപയാല്‍' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയിരിന്നു.
Image: /content_image/News/News-2018-09-12-03:10:42.jpg
Keywords: ടോം ഉഴുന്നാ

8633
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ വൻ പ്രതിഷേധ റാലി
Content: സാന്‍റോ ഡോമിംഗൊ: ഗര്‍ഭഛിദ്രം നിയമവിധേയമാക്കാൻ ശ്രമിക്കുന്നതിനെതിരെ നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ വൻ പ്രതിഷേധ റാലി. ഭ്രൂണഹത്യക്ക് നിലവിലുള്ള ശിക്ഷാ നിയമാവലി ഭേദഗതി ചെയ്ത് ഗര്‍ഭഛിദ്രം അനുവദിക്കാനുളള നിയമനിർമ്മാണ സഭയുടെ ശ്രമങ്ങൾക്കെതിരെയാണ് പ്രതിഷേധ റാലി നടന്നത്. സെപ്റ്റംബർ ഒൻപതിനു നടന്ന പ്രോലെെഫ് റാലിയിൽ പങ്കെടുത്തവർ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ നിയമനിർമ്മാണ സഭയായ നാഷണൽ കോൺഗ്രസ് മന്ദിരത്തിനു മുൻപിൽ സാന്‍റിയാഗോ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്ക്കോ ഒസാരിയോ അക്കോസ്റ്റോയുടെ നേതൃത്വത്തിൽ ഒത്തുചേർന്നു. "രണ്ടു ജീവനും രക്ഷിക്കണം" എന്നെഴുതിയ ബാനറുകളുമായാണ് ജനങ്ങൾ പ്രോ ലെെഫ് റാലിയിൽ പങ്കെടുക്കാൻ എത്തിയത്. വൈദ്യശാസ്‌ത്രപരവും, നിയമപരവുമായി എന്തുകൊണ്ട് ഗര്‍ഭച്ഛിദ്രം എതിർക്കപ്പെടണം എന്നതിനെ പറ്റി വിദഗ്ദ്ധർ പ്രസംഗിച്ചു. കത്തോലിക്കാ സഭ സംഘടിപ്പിച്ച റാലി ആയിരുന്നെങ്കിലും ഇവാഞ്ചലിക്കൽ സഭാ വിശ്വാസികളും പ്രോ ലെെഫ് റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏതാനും സാഹചര്യങ്ങളിൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനായി കൊണ്ടുവന്ന ഭേദഗതികൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്താനുളള നിയമങ്ങളായി പല രാജ്യങ്ങളിലും മാറിയിട്ടുണ്ട് എന്ന് സാന്‍റോ ഡോമിംഗൊ അതിരൂപത ഇറക്കിയ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ ഏതാനും ചില സാഹചര്യങ്ങളിൽ ഭ്രൂണഹത്യ നിയമവിധേയമായി നടത്താനുള്ള ഭേദഗതിക്കായുളള ശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. പ്ലാൻഡ് പേരന്‍റ്ഹുഡ്, ജോർജ് സോറോസ് ഒാപ്പൺ സൊസൈറ്റി, ഹ്യൂമൻ റെെറ്റ്സ് വാച്ച്, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻസ് ഫണ്ട് തുടങ്ങിയ സംഘടനകളാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഗര്‍ഭഛിദ്രം അനുവദിക്കുവാന്‍ ശ്രമം നടത്തുന്ന സംഘടനകള്‍.
Image: /content_image/News/News-2018-09-12-03:24:37.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

8634
Category: 1
Sub Category:
Heading: ബ്രിട്ടണിൽ ആദ്യമായി പരമ്പരാഗത ലത്തീൻ കുർബാനയ്ക്കായി പ്രത്യേക ദേവാലയം
Content: ലണ്ടന്‍: ബ്രിട്ടണിൽ പരമ്പരാഗത ലത്തീൻ കുർബാനയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന കത്തോലിക്കാ വിശ്വാസികൾക്കായി പ്രത്യേക ദേവാലയം അനുവദിച്ച് ഇംഗ്ലീഷ് ബിഷപ്പ്. ബ്രിട്ടണിലെ പോർട്ട്സ്മൗത്ത് രൂപതയുടെ ബിഷപ്പ് ഫിലിപ്പ് ഈഗനാണ് വിശ്വാസികള്‍ക്കായി പ്രത്യേക ദേവാലയം അനുവദിച്ച് നൽകിയത്. "പേർസണൽ പാരിഷ്" എന്ന പേരിൽ അറിയപ്പെടുന്ന ദേവാലയം റീഡിങ്ങ് എന്ന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ജോൺ ഫിഷറിന്റെ നാമധേയത്തിലുളള ദേവാലയത്തിന്റെ ചുമതല ഫ്രറ്റേണിറ്റി ഒാഫ് സെന്റ് പീറ്റർ എന്ന വെെദിക സമൂഹത്തിനാണ് നൽകിയിരിക്കുന്നത്. സ്ഥിരമായി വിശുദ്ധ കുർബാന അർപ്പിക്കാനായുളള മറ്റൊരു ദേവാലയം കണ്ടെത്തുന്നതു വരെ വിശുദ്ധ കുർബാനയും മറ്റു തിരുകർമ്മങ്ങളും ഈ ദേവാലയത്തിൽ വച്ചു തന്നെയായിരിക്കും നടക്കുക. ഒാരോ സ്ഥലങ്ങളിലെ ഭാഷയെയും, ആരാധനാ രീതികളെയും അടിസ്ഥാനപ്പെടുത്തിയാണ് പേർസണൽ പാരിഷുകൾക്ക് രൂപം നൽകുന്നത്. ഫ്രറ്റേണിറ്റി ഒാഫ് സെന്റ് പീറ്ററിന്റെ സാന്നിദ്ധ്യത്തിനും, പ്രാർത്ഥനയ്ക്കും ബിഷപ്പ് ഈഗൻ നന്ദി പറഞ്ഞു. പേർസണൽ പാരിഷ് പദവിയിലൂടെ വെെദിക സമൂഹത്തിന്റെ ദൗത്യത്തിന് ഊർജ്ജം ലഭിക്കുകയും കൂടുതൽ ആത്മാക്കളെ യേശുവിലേയ്ക്ക് സഭയിലൂടെ എത്തിക്കാൻ സാധിക്കുമെന്ന് താൻ കരുതുന്നതായും ബിഷപ്പ് ഈഗൻ പറഞ്ഞു. വിശുദ്ധ ജോൺ ഫിഷറിന്റെ ദേവാലയം ഫ്രറ്റേണിറ്റി ഒാഫ് സെന്റ് പീറ്ററിന്റെ യൂറോപ്പിലുളള നാലാമത്തെ പേർസണൽ പാരിഷാണ്.
Image: /content_image/News/News-2018-09-12-03:42:21.jpg
Keywords: ലത്തീ