category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുരോഹിത ലൈംഗീകാതിക്രമങ്ങള്‍ പൈശാചികം, പ്രാര്‍ത്ഥനയും ഉപവാസവും അത്യാവശ്യം: മുന്നറിയിപ്പുമായി അമേരിക്കന്‍ ഭൂതോച്ചാടകന്‍
Contentകാലിഫോണിയ: സമീപകാലങ്ങളില്‍ കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന പൗരോഹിത്യ ലൈംഗീകാപവാദങ്ങളുടെ പിന്നില്‍ സാത്താനാണെന്നും, സഭക്ക് വേണ്ടത് പൂർണ്ണ ശുചീകരണമാണെന്നുമുള്ള മുന്നറിയിപ്പുമായി പ്രശസ്ത ഭൂതോച്ചാടകൻ. കാലിഫോര്‍ണിയ സാന്‍ ജോസ് രൂപതയിലെ ഭൂതോച്ചാടകനായ ഫാ. ഗാരി തോമസാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങൾ കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നും പ്രാർത്ഥനയും ഉപവാസവുമാണ് ഇതിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണല്‍ കാത്തലിക് രജിസ്റ്ററിന്റെ പാറ്റി ആംസ്ട്രോങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. തോമസ്‌ ഇക്കാര്യം പറഞ്ഞത്. പുരോഹിതരുടെ ലൈംഗീകാതിക്രമങ്ങള്‍ പ്രത്യേകിച്ച് കുട്ടികള്‍ക്ക് നേരെയുള്ളവ സാത്താന്റെ പ്രവര്‍ത്തിയാണ്. അത് മൂടിവെക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ല. നമ്മള്‍ ഒരു കൊടുങ്കാറ്റില്‍പ്പെട്ടിരിക്കുകയാണെന്നാണ് ഫാ. തോമസ്‌ സഭയെ ഗ്രസിച്ചിരിക്കുന്ന ലൈംഗീകാപവാദങ്ങളെ വിശേഷിപ്പിച്ചത്. പെന്‍സില്‍വാനിയയിൽ ഉയർന്ന ലൈംഗീക ആരോപണങ്ങൾ വിശ്വസിക്കുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതിന്റെ പിന്നില്‍ സാത്താന്റെ കുടിലതയാണെന്ന് താന്‍ പറയുന്നത്. കുട്ടികള്‍ മാനുഷികതയുടെ ഏറ്റവും നിഷ്കളങ്ക രൂപമാണെന്നും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വഴി ദൈവരാജ്യത്തിന്റെ അടയാളം തന്നെ ഇല്ലാതാക്കുവാനാണ്‌ സാത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോ മെത്രാന്‍മാരെ പുറത്താക്കിയാല്‍ ഈ പ്രശ്നം തീരില്ല. ഒരു സമഗ്രമായ ശുദ്ധീകരണമാണ് ആവശ്യം. ഇതിനെ കുറിച്ച് അന്വോഷിക്കുവാന്‍ ഒരു അത്മായ കമ്മീഷന്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഗോള തലത്തിൽ തന്നെ അറിയപ്പെടുന്ന ഭൂതോച്ചാടകനാണ് ഫാ. ഗാരി. 2010-ല്‍ മാറ്റ് ബാഗ്ലിയോ രചിച്ച 'ദി റൈറ്റ് ദി മേക്കിംഗ് ഓഫ് എ മോഡേണ്‍ എക്സോര്‍സിസ്റ്റ്' എന്ന പുസ്തകത്തിന്റെ വിഷയം തന്നെ ഫാ. തോമസിന്റെ റോമിലെ പരിശീലനമായിരുന്നു. ആന്തണി ഹോപ്‌കിന്‍സിനെ നായകനാക്കി കൊണ്ട് ഈ പുസ്തകം പിന്നീട് ചലച്ചിത്രമാക്കിയിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-11 17:19:00
Keywordsലൈംഗീ, സാത്താ
Created Date2018-09-11 16:09:20