category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചൈനീസ് സര്‍ക്കാര്‍ വീണ്ടും ദേവാലയം അടച്ചുപൂട്ടി
Contentബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിന്റെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് ദേവാലയം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി. ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ അവസാനിച്ചതിനു പിന്നാലെ പോലീസ് അടക്കം എഴുപതോളം ഉദ്യോഗസ്ഥര്‍ സീയോന്‍ എന്ന ദേവാലയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്നു വിശ്വാസികളെ ആട്ടിപ്പായിക്കുകയായിരിന്നു. ബെയ്ജിംഗിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. പള്ളിയില്‍ വീണ്ടും പ്രവേശിക്കുന്നതില്‍ നിന്നു വിശ്വാസികളെ വിലക്കിയെന്നും പാസ്റ്റര്‍ ജിന്‍ മിംഗ്രി പറഞ്ഞു. സിയോന്‍ പള്ളി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവിലാണ് ശുശ്രൂഷകള്‍ നടത്തിയിരുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം മതസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമായ ദേവാലയം അടച്ചുപൂട്ടിയ നടപടിയെ വിലയിരുത്തുന്നത്. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളും ഇതര രൂപങ്ങളും നീക്കം ചെയ്തും മറ്റും ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശ്വാസികളുടെ വളർച്ച തടയാൻ പല തരം ശ്രമം നടത്തി വരികയാണ്. കഴിഞ്ഞ നവംബറിൽ ക്രിസ്തു ചിത്രങ്ങൾക്ക് പകരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പ്രതിഷ്ഠിച്ചാൽ മാത്രമേ ഗവൺമെന്റ് ധനസഹായം ലഭ്യമാക്കൂ എന്ന പ്രഖ്യാപിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രസ്താവന വിവാദമായിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-11 08:11:00
Keywordsചൈന, ചൈനീ
Created Date2018-09-11 08:05:47