Contents

Displaying 8191-8200 of 25180 results.
Content: 8504
Category: 18
Sub Category:
Heading: സാന്ത്വനമേകി കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ സന്ദര്‍ശനം
Content: ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു സാന്ത്വനമേകി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനം. നര്‍മം കലര്‍ന്ന ഭാഷണത്തിലൂടെ എല്ലാവര്‍ക്കും സാന്ത്വനം പകര്‍ന്ന കര്‍ദ്ദിനാള്‍ കൂട്ടായ്മയ്ക്കായി ദൈവം നല്കിയ അവസരമായി പ്രകൃതി നല്കിയ പ്രഹരത്തെ കാണണമെന്ന് ഉദ്‌ബോധിപ്പിച്ചു. ജാതി, മതഭേദമില്ലാതെ പരസ്പരം കരുതുന്നവരാണ് എല്ലാവരുമെന്നു പ്രളയം നമ്മെ ഓര്‍മിപ്പിക്കുന്നു. പരാതി പറഞ്ഞു സമയം പാഴാക്കരുതെന്നും കഷ്ടപ്പാടുകളെ അതിജീവിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ചേര്‍ത്തലയിലെ ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷം ആലപ്പുഴയിലെത്തിയ കര്‍ദിനാളിനെ ആലപ്പുഴ ഫൊറോന വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, അസി. വികാരി ഫാ. തോമസ് മുട്ടേല്‍, ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, ഫാ. മാര്‍ട്ടിന്‍ കുരിശിങ്കല്‍, യുവദീപ്തി പ്രസിഡന്റ് നിതിന്‍ ചൂണ്ടാപ്പള്ളി എന്നിവര്‍ അനുഗമിച്ചു. ചേര്‍ത്തലയിലെ സന്ദര്‍ശനത്തിന് ശേഷം ഉച്ചയോടെ അദ്ദേഹം ചങ്ങനാശേരിയിലെ ക്യാമ്പ് സന്ദര്‍ശനത്തിനായി പോയി. ക്യാമ്പിലുള്ളവര്‍ക്കു മനോധൈര്യവും പ്രചോദനവും നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.
Image: /content_image/India/India-2018-08-25-04:30:18.jpg
Keywords: ദുരിത
Content: 8505
Category: 18
Sub Category:
Heading: മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ വേര്‍പ്പാടില്‍ അനുശോചന പ്രവാഹം
Content: തിരുവല്ല: തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ വേര്‍പ്പാടില്‍ ദുഃഖം രേഖപ്പെടുത്തി സഭാനേതാക്കള്‍. അപ്രതീക്ഷിത വേര്‍പാട് വേദനാജനകമാണെന്നും വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഇടപെടലുകളും സമൂഹത്തിനു മുതല്‍ക്കൂട്ടാണെന്നും തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പ്രതികരിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ ജോസഫ് പവ്വത്തിലും ദുഃഖം രേഖപ്പെടുത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും ധീരവും ശക്തവുമായ നേതൃത്വം നല്കികൊണ്ടിരുന്ന അജപാലകനായിരുന്നു അത്തനാസിയൂസ് തിരുമേനിയെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കഠിനാധ്വാനിയുമായ തിരുമേനി സഭയ്ക്കും സമൂഹത്തിനും നല്കിശയിട്ടുള്ള മഹത്തായ സംഭാവനകള്‍ എക്കാലവും ഓര്‍ക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ ഉഷ്മളമായ സഹോദര്യവും സൗഹൃദവും പ്രത്യേകം അനുസ്മരിക്കുന്നുവെന്നും മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.
Image: /content_image/India/India-2018-08-25-05:14:30.jpg
Keywords: അത്തനാസി
Content: 8506
Category: 1
Sub Category:
Heading: 'ജപമാല നിർമ്മാണത്തിലൂടെ ജീവിതത്തിന് മാറ്റം'; കാരിത്താസ് പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു
Content: ജറുസലേം: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ജറുസലേം വിഭാഗത്തിന്റെ 'ജപമാല നിർമ്മാണത്തിലുടെ ജീവിതത്തിന് ഒരു മാറ്റം' പദ്ധതി ശ്രദ്ധേയമാകുന്നു. അടുത്ത വർഷം പനാമയിൽ നടക്കാനിരിക്കുന്ന യുവജന ദിനത്തോടനുബന്ധിച്ച് പങ്കെടുക്കുന്നവർക്കെല്ലാം നൽകാൻ ജപമാല നിർമ്മിക്കുക എന്ന ദൗത്യമാണ് പദ്ധതിയിലൂടെ ബത്‌ലഹേമിലെ കുടുംബങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. ജപമാല നിർമ്മാണത്തിലൂടെ ജീവിതത്തിൽ ഒരു മാറ്റം എന്ന പദ്ധതിയിൽ രണ്ടുകാര്യങ്ങളാണ് ജെറുസലേം കാരിത്താസ് സംഘടന ലക്ഷ്യം വെക്കുന്നത്. ബെത്‌ലഹേമിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭാവി ഒരുക്കുന്നതോടൊപ്പം യുവജനങ്ങളിൽ ജപമാല ചൊല്ലുന്ന പതിവ് വളർത്തിയെടുക്കാനും അതുവഴി ലോകത്തിൽ സമാധാനവും സ്നേഹവും നീതിയും സ്ഥാപിക്കുവാനും സംഘടന ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി 22 കേന്ദ്രങ്ങളിൽ ഇരുന്നൂറ്റി അമ്പതോളം വരുന്ന സ്ത്രീപുരുഷന്മാർ ജപമാല നിർമ്മാണത്തിൽ ഭാഗഭാക്കാകും. ജറുസലേമിൽ ലഭിച്ചിരുന്ന തുച്ഛമായ വേതനം കൊണ്ട് ജീവിതം മുന്നോട്ടു നയിക്കാൻ സാധിക്കാതിരുന്ന പലരും കാരിത്താസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നത്. കാരിത്താസിനോട് ചേര്‍ന്ന് ജീവിതം കരുപിടിച്ചവര്‍ ആയിരകണക്കിന് പേരാണ്. ജപമാല നിർമാണത്തിലൂടെ വരുമാനം സമ്പാദിക്കുന്നതിനോടൊപ്പം ശുശ്രൂഷ ചെയ്യുവാനും അനേകര്‍ തയാറെടുക്കുകയാണ്.
Image: /content_image/News/News-2018-08-25-10:07:59.jpg
Keywords: കാരി
Content: 8507
Category: 1
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയിട്ട് ഇന്നേക്ക് പത്തുവര്‍ഷം
Content: കന്ധമാല്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു ഹൈന്ദവ വർഗ്ഗീയവാദികൾ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നു പത്തുവര്‍ഷം. 2008 ആഗസ്റ്റ് 25-നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നക്‌സലുകളെ ക്രൈസ്തവര്‍ സഹായിച്ചിരുന്നതായുള്ള അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയത്. നൂറിലധികം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കാണ്ഡമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമായി ആയിരങ്ങളാണ് കലാപത്തിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. വാര്‍ഷിക ദിനമായ ഇന്നു വിവിധ സഭാദ്ധ്യക്ഷന്‍മാരുടെ കാര്‍മ്മികത്വത്തില്‍ കന്ധമാലില്‍ അനുസ്മരണ ദിവ്യബലി നടക്കും. ബലി മദ്ധ്യേ കന്ധമാല്‍ രക്തസാക്ഷികളെ ഭാരത സഭ ആദരിക്കും. കട്ടക്ക് - ഭുവനേശ്വർ ആർച്ച് ബിഷപ്പ് ജോൺ ബർവ മുഖ്യ നേതൃത്വം വഹിക്കും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന ദിവ്യബലി, തലസ്ഥാന നഗരിയിലെ സെന്‍റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രതിനിധികളും കന്ധമാല്‍ അനുസ്മരണത്തിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2018-08-25-11:17:47.jpg
Keywords: കന്ധ
Content: 8508
Category: 18
Sub Category:
Heading: പ്രളയ ദുരിതാശ്വാസത്തിന് 30 കോടി സമാഹരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ
Content: കോട്ടയം: പ്രളയദുരിതാശ്വാസ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി സമാഹരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനേജിങ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചു. സഭാ അംഗങ്ങളിലും സ്ഥാപനങ്ങളില്‍നിന്നുമാകും തുക കണ്ടെത്തുക. സഭയുടെ ആഭിമുഖ്യത്തിലും അധ്യാത്മീയ സംഘടനപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയരക്ഷാദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ അധ്യക്ഷതവഹിച്ചു. ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാതോലിക്കബാവ സംതൃപ്തി രേഖപ്പെടുത്തി. പുനര്‍നിര്‍മാണഘട്ടത്തിലും സഹകരണം ഉണ്ടാകണമെന്ന് ബാവ ആഹ്വാനം ചെയ്തു. സഭാ ആലോചനസമിതിയുടെ റിപ്പോര്‍ട്ടും ശിപാര്‍ശകളും സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. ൈക്രസിസ് മാനേജ്മന്റ് കമ്മിറ്റി കോഓഡിനേറ്റര്‍ ഫാ. എബിന്‍ എബ്രഹാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന റിപ്പോര്‍ട്ട് നല്‍കി. അര്‍ഹരെ കണ്ടെത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസിന്റ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Image: /content_image/India/India-2018-08-25-11:29:43.jpg
Keywords: സഹായ, പ്രളയ
Content: 8509
Category: 1
Sub Category:
Heading: "വിശ്വാസവും കുടുംബവും മറന്നു പോകാൻ ഇടവരുത്തരുതേ"; കുടുംബ സംഗമത്തില്‍ ഫാ. ഫിലിപ്പ് മുള്‍റൈന്‍
Content: ഡബ്ലിൻ: മൂന്നര കോടി രൂപ മാസ വരുമാനമുണ്ടായിരിന്ന ഫുട്ബോള്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് ദാരിദ്ര്യവൃതം സ്വീകരിച്ച് പൌരോഹിത്യത്തെ പുല്‍കിയ പ്രശസ്ത ഫുട്‌ബോൾ താരം ഫിലിപ്പ് മുൾറൈൻ തന്റെ അനുഭവ സാക്ഷ്യം ലോക കുടുംബ സംഗമത്തില്‍ പങ്കുവച്ചു. ‘സെലിബ്രേറ്റിംഗ് ഫാമിലി ആൻഡ് സ്‌പോർട്‌സ്’ എന്ന വിഷയത്തിൽ ക്രമീകരിച്ച പാനൽ ചർച്ചയിലായിരുന്നു ഏവരും ഉറ്റുനോക്കിയ മാനസാന്തരകഥ അദ്ദേഹം പങ്കുവച്ചത്. കുടുംബം, വിശ്വാസം, കായികം എന്നിവ എങ്ങനെ സംയോജിപ്പിച്ച് മുന്നോട്ട് പോകാമെന്നതിനെ കുറിച്ചായിരിന്നു അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ കാതല്‍. "വിശ്വാസവും കുടുംബവും കായിക ജീവിതവും വളരെ കൃത്യമായ ക്രമത്തിൽ മുന്നോട്ട് പോകുമ്പോൾ, ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകും. എന്നാൽ കായികത്തിലും വിജയത്തിലുമാണ് അതീവ ശ്രദ്ധ പുലർത്തുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റും. ലോകത്തിന്റെ മാസ്മരികതയിൽ വിശ്വാസത്തേയും കുടുംബത്തേയും മറന്നു പോകാൻ ഇടവരുത്താതെ, എല്ലാത്തിനും അതിന്റേതായ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോവുക. അതാണ് പരമ പ്രധാനം". ഫിലിപ്പ് മുൾറൈൻ സാക്ഷ്യപ്പെടുത്തി. 1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. നോർവിച്ചിനായി കളിച്ച 135 മാച്ചിൽ നിന്ന് 600,000 വരെ യൂറോയാണ് ഒരു വർഷം അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്. തുടർന്ന് നോർത്തേൺ അയർലണ്ടിനായി 27 തവണ ബൂട്ടണിഞ്ഞു. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. തന്റെ 31-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ഫിലിപ്പ് മുള്‍റൈന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്. നീണ്ട തയാറെടുപ്പുകള്‍ക്ക് ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് അദേഹം തിരുപട്ടം സ്വീകരിച്ചത്.
Image: /content_image/News/News-2018-08-25-15:42:19.jpg
Keywords: ഫുട്ബോ
Content: 8510
Category: 1
Sub Category:
Heading: കുടുംബം സമൂഹത്തിന്റെ ധാര്‍മ്മിക ശക്തിയാകണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: ഡബ്ലിന്‍: കുടുംബം സമൂഹത്തിന്റെ ധാര്‍മ്മിക ശക്തിയാകണമെന്നും ലോകത്തെ സമാധാനദാതാക്കളും, അനുരഞ്ജനത്തിന്‍റെ പ്രയോക്താക്കളും, സഹോദരങ്ങളുടെ കാവല്‍ക്കാരും ആകുന്നതിലുള്ള ധാര്‍മ്മിക ശക്തി കാത്തുസൂക്ഷിക്കാനുള്ള ധൈര്യം നാം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും ആഗോള കുടുംബ സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. കുടുംബങ്ങളെ ഭരമേല്പിച്ചിട്ടുള്ള സകല ഉത്തരവാദിത്ത്വങ്ങളോടും ജീവിത തിരഞ്ഞെടുപ്പുകളോടും വിശ്വസ്തതയോടും സന്തോഷത്തോടുംകൂടെ പ്രതികരിക്കുവാന്‍ സഹായിക്കാന്‍ സഭ ഏറെ കടപ്പെട്ടിരിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സഭ യഥാര്‍ത്ഥത്തില്‍ കുടുംബങ്ങളില്‍ ഒരു കുടുംബമാണ്. കുടുംബങ്ങളുടെ സ്നേഹമുള്ള വിശ്വസ്തതയും, ദൈവം ദാനമായി നല്കുന്ന ജീവന്‍റെ എല്ലാഘട്ടത്തിലുമുള്ള രൂപഭാവങ്ങളോടുമുള്ള ആദരവും എവിടെയും എപ്പോഴും കാത്തുപാലിക്കപ്പെടേണ്ടതിനാല്‍ സഭ കുടുംബങ്ങളെ പിന്‍തുണയ്ക്കേണ്ടതുണ്ട്. ആരോഗ്യപൂര്‍ണ്ണമായൊരു സാമൂഹികമണ്ഡലം മെനഞ്ഞെടുക്കുന്ന ശ്രമകരമായ ദൗത്യവും കുടുംബങ്ങളുടേതാകയാല്‍ ഈ മേഖലയില്‍ അവര്‍ക്കൊരു കൈത്താങ്ങാകുവാന്‍ സഭ ബദ്ധശ്രദ്ധയാണ്. ഇന്ന് ത്വരിതഗതിയില്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സമൂഹത്തിലും കുടുംബജീവിതത്തിലും നേരിടുന്ന വെല്ലുവിളികളും പ്രത്യാഘാതങ്ങളും എല്ലാത്തലത്തിലും സമൂഹത്തെയാണ് ബാധിക്കുന്നത്. എല്ലാ തലമുറകളും ഉത്തരവാദിത്വത്തോടെ ഓര്‍ത്തു സംരക്ഷിക്കേണ്ട സമ്പന്നമായ ധാര്‍മ്മിക പൈതൃകത്തിന്‍റെയും ആത്മീയ മൂല്യങ്ങളുടെയും സാക്ഷ്യമാകാനുള്ള വലിയ പ്രവാചക ദൗത്യം കുടുംബങ്ങളില്‍ നിക്ഷിപ്തമായരിക്കുന്നതാണ് ഡബ്ളിന്‍ നഗരത്തില്‍ നടക്കുന്ന ആഗോളകുടുംബ സംഗമത്തില്‍ പ്രതിഫലിക്കുന്നത്. അതിനാല്‍ സമൂഹത്തെ ഊട്ടിയുറപ്പിക്കുന്ന ശക്തിയാക്കി ആഗോള കുടുംബങ്ങളെ ഉയര്‍ത്തേണ്ടതുണ്ട്. അതിനാല്‍ കുടുബങ്ങളുടെ ക്ഷേമം അവഗണിക്കാവുന്നതല്ലെന്നു മാത്രമല്ല, ഉചിതമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവയെ വളര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതുമാണ്. കുടുംബങ്ങളിലാണ് എല്ലാവരും ആദ്യ ചുവടുവയ്പ്പുകള്‍ നടത്തുന്നത്. കൂട്ടായ്മയില്‍ ജീവിക്കാന്‍ പഠിക്കുന്നത് അവിടെത്തന്നെ. നമ്മുടെ സ്വാര്‍ത്ഥതയ്ക്ക് കടിഞ്ഞാണിടാന്‍ പഠിക്കുന്നതും കുടുംബത്തിലാണ്. അഭിപ്രായ ഭിന്നതകള്‍ക്ക് ഐകരൂപ്യം നല്ക്കുന്നതും അവിടെയാണ്. സര്‍വ്വോപരി ജീവിതത്തിന് അര്‍ത്ഥവും സംതൃപ്തിയും വ്യാപ്തിയും നല്കുന്ന മൂല്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതും കുടുംബങ്ങളിലാണ്. പൊതുവായ മാനവികത അംഗീകരിക്കുമ്പോഴാണ് ലോകം ഒരു കുടുംബമായി കാണാന്‍ നമുക്ക് കഴിയുന്നത്. അപ്പോള്‍ പാവങ്ങളും എളിയവരുമായ നമ്മുടെ സഹോദരങ്ങളെയും അംഗീകരിക്കുന്ന ഐക്യം നമ്മില്‍ വളരും. സമാധാനം ദൈവത്തിന്‍റെ ദാനമാണെന്നാണ് സുവിശേഷം ഉദ്ബോധിപ്പിക്കുന്നത്. സമാധാനം നേടണമെങ്കില്‍ നമ്മില്‍നിന്നും നിരന്തരമായ അനുതാപത്തിന്‍റെ പരിശ്രമങ്ങള്‍ ഉണ്ടാകണം. അങ്ങനെയുള്ള ഒരു ആത്മീയ സ്രോതസ്സില്‍നിന്നു മാത്രമേ ഐക്യവും നീതിയും പൊതുനന്മ ലക്ഷ്യമാക്കിയുള്ള സേവനവും, യഥാര്‍ത്ഥമായ രാഷ്ട്രനിര്‍മ്മിതിയും സാദ്ധ്യമാവുകയുള്ളൂ. ആത്മീയ അടിത്തറയില്ലാതെ, രാഷ്ട്രങ്ങളുടെ 'ആഗോളകുടുംബം' എന്ന ലക്ഷ്യം പൊള്ളയായ ഭോഷത്തമാകും. അയര്‍ലണ്ടിന്‍റെ ക്രിസ്തീയ വെളിച്ചത്തെ കെടുത്താനോ, അതിന് മങ്ങലേല്പിക്കാനോ ഇടയാവാതിരിക്കട്ടെയെന്ന ആശംസയോടെയാണ് പാപ്പ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-08-26-02:23:22.jpg
Keywords: പാപ്പ
Content: 8511
Category: 18
Sub Category:
Heading: മത്സ്യത്തൊഴിലാളികള്‍ക്ക് തിരുവനന്തപുരം അതിരൂപതയുടെ ആദരവ്
Content: തിരുവനന്തപുരം: കേരളം നേരിട്ട അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആദരിക്കും. ഇന്നു ഉച്ചകഴിഞ്ഞ് 2.30 ന് വെള്ളയന്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ്ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, അതിരൂപതാഗംങ്ങളായ മത്സ്യത്തൊഴിലാളികളെ ജീവന്‍ രക്ഷാ പതക്കം നല്‍കി ആദരിക്കും. സംസ്ഥാന ടൂറിസം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.വാസുകി, അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ്, ടി.എം.എഫ് ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ്, പ്രസിഡന്റ് ജോണ്‍ ബോസ്‌കോ, കെസിവൈഎം അതിരൂപതാ പ്രസിഡന്റ് എം.എ. ജോണി, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അതിരൂപതയുടെ കീഴിലുള്ള 18 ഓളം ഇടവകകളില്‍ നിന്നായി 128 എന്‍ജിന്‍ വള്ളങ്ങളും 512 മത്സ്യത്തൊഴിലാളികളുമാണ് പ്രളയ ദുരന്ത മേഖലയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
Image: /content_image/News/News-2018-08-26-03:02:37.jpg
Keywords: പ്രളയ
Content: 8512
Category: 18
Sub Category:
Heading: ദുരിതബാധിതര്‍ ജാതിമതരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ അവഗണിക്കപ്പെടരുത്: മാര്‍ ജേക്കബ് മനത്തോടത്ത്
Content: ചേര്‍ത്തല: ദുരന്തബാധിതരില്‍ അര്‍ഹതയുള്ള ആരും ജാതിമതരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ അവഗണിക്കപ്പെടരുതെന്നു എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്. അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ഭാവി നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി വിളിച്ചു കൂട്ടിയ ചേര്‍ത്തല, വൈക്കം, പള്ളിപ്പുറം ഫൊറോനകളിലെ ഇടവക വികാരിമാര്‍, സമര്‍പ്പിതര്‍, സംഘടനാഭാരവാഹികള്‍ എന്നിവരുടെ യോഗം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതത്തിലായവര്‍ക്ക് അടിയന്തര ദുരിതാശ്വാസം എത്തിച്ചതുപോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ അവരെ ജീവിതവഴികളിലേക്ക് തിരികെ എത്തിക്കുകയെന്നതും ഏറെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപത ചാന്‍സലര്‍ ഫാ. ജോസ് പൊള്ളയില്‍ ആമുഖ സന്ദേശം നല്‍കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപത തലത്തില്‍ നേതൃത്വം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ അസി. ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുതനത്തില്‍ കര്‍മപദ്ധതികള്‍ വിശദീകരിച്ചു. മുട്ടം ഫൊറോന വികാരി ഫാ. പോള്‍ വി. മാടന്‍, പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട്, നൈപുണ്യ കൊളജ് ഡയറക്ടര്‍ ഫാ. പോള്‍ കൈത്തോട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-08-26-04:13:47.jpg
Keywords: മനത്തോ
Content: 8513
Category: 1
Sub Category:
Heading: പുരാതന ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനു സഹായവുമായി ചാൾസ് രാജകുമാരൻ
Content: ബുച്ചാറെസ്റ്റ്: റൊമാനിയയിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനു സഹായവുമായി ചാൾസ് രാജകുമാരൻ. പ്രിൻസ് ചാൾസ് ഫൗണ്ടേഷനിലൂടെ ക്രൈസ്തവ ദേവാലയങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി ഏകദേശം ഒൻപതു കോടി രൂപയാണ് ചാൾസ് രാജകുമാരൻ റൊമേനിയയ്ക്കു നൽകിയത്. ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണത്തിനായി രൂപീകൃതമായ "ആംബുലൻസ് ഫോർ മോണമെൻറ്റ് പ്രൊജക്ട്" എന്ന പദ്ധതിക്ക് ചാൾസ് രാജകുമാരൻ സ്ഥിരമായി സാമ്പത്തിക സഹായം നൽകാറുണ്ട്. ആംഗ്ലിക്കൻ സംഭാംഗമായ ചാൾസ് രാജകുമാരൻ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പീഡനനേൽക്കുന്ന ക്രൈസ്തവ സമൂഹത്തിനായി നിരന്തരം ശബ്ദം ഉയർത്തുന്ന വ്യക്തികൂടിയാണ്. 2011-ൽ റൊമാനിയയിലെ ഒാർത്തഡോക്സ് സഭ വളരെ പ്രാധാന്യത്തോടെ കാണുന്ന അത്തോണേറ്റ് ഹിലാനഡർ എന്ന സന്യാസാശ്രമത്തിന്റെ പുനരുദ്ധാരണത്തിനായി പണം നൽകിയത് ചാൾസ് രാജകുമാരനായിരുന്നു.
Image: /content_image/News/News-2018-08-26-04:27:45.jpg
Keywords: പുരാതന