category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാവങ്ങളുടെ കണ്ണീരൊപ്പി ശ്രീലങ്കൻ കാരിത്താസ് അന്‍പതിന്റെ നിറവിൽ
Contentകൊളംബോ: പാവപ്പെട്ടവരുടെയും സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്, ശ്രീലങ്കയില്‍ തങ്ങളുടെ മഹത്തായ സേവനം ആരംഭിച്ചിട്ട് അന്‍പതു വര്‍ഷം. മുപ്പത് വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര കലഹത്തിൽ ആയിരക്കണക്കിന് സാധാരണക്കാരായ ആളുകളാണ് സകലതും നഷ്ടപ്പെട്ട് ദുഃഖത്തിലാണ്ടത്. ഇവരിലേക്ക് ക്രിസ്തു പഠിപ്പിച്ച സ്നേഹവും കരുണയുമായി ശ്രീലങ്കൻ കാരിത്താസ് എത്തുകയായിരിന്നു. 1968-ല്‍ ആണ് ശ്രീലങ്കയില്‍ കാരിത്താസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മനുഷ്യമനുസ്സുകളിൽ നിരവധി മുറിവുകൾ അവശേഷിപ്പിച്ച കലാപം 2009 വരെ നീണ്ടിരിന്നു. കാരിത്താസ് ഇന്‍റർനാഷ്ണലിന്റെ സഹായത്തോടെ നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശ്രീലങ്കയിൽ നടപ്പിലാക്കിയതായി ദേശീയ അദ്ധ്യക്ഷൻ ഫാ. മഹേന്ദ്ര ഗുണട്ടിലേക്കേ പറഞ്ഞു. വടക്കൻ മേഖലയിലെ ദേവാലയം വിശ്വാസികളുടെ പ്രതിസന്ധികളിൽ ആശ്രയമായിരുന്നു. യുദ്ധത്തിൽ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലെ പത്ത് വൈദികരെ സഭയ്ക്കു നഷ്ടപ്പെട്ടു. എന്നിട്ടും കാരിത്താസ് സംഘടന നിസ്വാർത്ഥ സേവനങ്ങളിലൂടെ പാവങ്ങളുടെ ഹൃദയഭാരം നീക്കുകയായിരിന്നു. സര്‍വ്വതും നഷ്ട്ടമായ അനേകര്‍ക്ക് സാധന സാമഗ്രികളും അവശ്യവസ്തുക്കളും നല്‍കി ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ കാരിത്താസ് പ്രവർത്തകർ വവുനിയ ജില്ലയിൽ ഭവന രഹിതരായവർക്ക് പാർപ്പിട സൗകര്യം ലഭ്യമാക്കി. 2400 താത്ക്കാലിക ഭവനങ്ങളും 2500 പൂര്‍ണ്ണ സൌകര്യങ്ങളുള്ള ഭവനങ്ങളും കാരിത്താസ് നിര്‍മ്മിച്ചു നല്‍കി. ദുഃഖത്തിന്റെയും വേദനയുടെയും നാളുകൾ മറക്കാൻ വിവിധ സ്ഥലങ്ങളില്‍ കൌണ്‍സലിംഗ് സേവനവും സംഘടന സജ്ജമാക്കിയിരിന്നു. രാജ്യത്തെ ഒൻപത് പ്രവിശ്യകളിലായി സമാധാനത്തിന് വേണ്ടി നിരന്തര ശ്രമങ്ങള്‍ നടത്തിയതും ശ്രീലങ്കൻ - തമിഴ് വംശജരുടെയിടയിൽ സൗഹൃദ സംഭാഷണങ്ങൾക്കു മുൻകൈയെടുത്തതും ശ്രീലങ്കന്‍ കാരിത്താസ് ആയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-26 14:06:00
Keywordsകാരിത്താ
Created Date2018-09-26 14:00:12