Content | കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കത്തോലിക്കാ ബൈബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്റെ ആദ്യഘട്ടം 30നു നടക്കും. പ്രളയം ബാധിച്ച ചങ്ങനാശേരി, മാവേലിക്കര, തിരുവല്ല, കൊല്ലം, കോട്ടപ്പുറം, മാനന്തവാടി രൂപതകളില്‍ ആദ്യഘട്ട പരീക്ഷ ഒക്ടോബര്‍ 14നാണ്.
ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 3.30 വരെ വിവിധ കേന്ദ്രങ്ങളിലാണു പരീക്ഷ. രൂപതാതല പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്കുള്ള രണ്ടാംഘട്ട പരീക്ഷ നവംബര്‍ 11നും മെഗാഫൈനല്‍ ടിവി ക്വിസ് നവംബര്‍ 22, 25 തീയതികളിലും നടക്കും. |