category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതിഷേധം വ്യാപകം
Contentചങ്ങനാശേരി: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേരളത്തിലെ മുഖ്യധാരാ ചാനലുകളുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം. ചാനലുകളുടെ നടപടി അപലപനീയമാണെന്നു ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി അഭിപ്രായപ്പെട്ടു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇപ്പോള്‍ യൂറോപ്പിലാണെന്ന സത്യം മറച്ചുവച്ച് ചില മാധ്യമങ്ങള്‍ അദ്ദേഹത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ നടത്തിയ നീക്കത്തിനു പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്നും ഇത്തരം പ്രചാരണങ്ങള്‍ നിര്‍ഭാഗ്യകരണമാണെന്നും സമിതി വിലയിരുത്തി. സഭാധികാരികള്‍ക്കെതിരേ ഒറ്റപ്പെട്ട ആരോപണങ്ങള്‍ ഉയരുന്‌പോള്‍ അത് അവസരമാക്കി സഭയ്‌ക്കെതിരെ വ്യാജപ്രചരണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന തത്പരകക്ഷികളുടെ രഹസ്യ അജന്‍ഡകള്‍ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. ഇത്തരം ചാനലുകളും മാധ്യമങ്ങളും മാധ്യമധര്‍മം സത്യസന്ധമായും നിഷ്പക്ഷമായും ഉത്തരവാദിത്തപൂര്‍ണമായും നിര്‍വഹിക്കണമെന്നും സത്യവിരുദ്ധ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അതിരൂപത പി.ആര്‍.ഒ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോ ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-26 09:42:00
Keywordsവ്യാജ
Created Date2018-09-26 09:36:40