category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുടുംബ മൂല്യങ്ങളെ നിഷേധിക്കുന്ന കോടതി വിധികളിൽ ആശങ്ക
Contentകൊച്ചി: കുടുംബ ജീവിത മൂല്യങ്ങളെ നിഷേധിക്കുന്ന വിധത്തിൽ സുപ്രീം കോടതിയിൽ നിന്നും അവർത്തിച്ചുണ്ടാകുന്ന വിധികളിൽ ആശങ്ക ഉണ്ടെന്നും ഇതില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ഉയരണമെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്. സ്വവർഗ്ഗരതിക്ക് നിയമ സാധുത നൽകിയിട്ട് അധികം വൈകാതെ, ഇപ്പോൾ വിവാഹേതര ലൈംഗീക ബന്ധത്തിന് അനുമതി നൽകിയതിൽ കുടുംബജീവിതം നയിക്കുന്നവരും, കുടുംബജീവിതത്തെ ആദരിക്കുന്നവരും വലിയ ദുഃഖത്തിലാണ്. രാഷ്ടത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തകർച്ചകളും വിപത്തുകളും രാജ്യത്തിന്റെ വികസനത്തെയും നന്മകളെയും ബാധിക്കുമെന്നും പ്രസ്താവനയിൽ കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറി കൂടിയായ സാബു ജോസ് കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-28 10:45:00
Keywordsകുടുംബ
Created Date2018-09-28 10:39:37