India - 2026
കുടുംബ മൂല്യങ്ങളെ നിഷേധിക്കുന്ന കോടതി വിധികളിൽ ആശങ്ക
സ്വന്തം ലേഖകന്‍ 28-09-2018 - Friday
കൊച്ചി: കുടുംബ ജീവിത മൂല്യങ്ങളെ നിഷേധിക്കുന്ന വിധത്തിൽ സുപ്രീം കോടതിയിൽ നിന്നും അവർത്തിച്ചുണ്ടാകുന്ന വിധികളിൽ ആശങ്ക ഉണ്ടെന്നും ഇതില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ഉയരണമെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്. സ്വവർഗ്ഗരതിക്ക് നിയമ സാധുത നൽകിയിട്ട് അധികം വൈകാതെ, ഇപ്പോൾ വിവാഹേതര ലൈംഗീക ബന്ധത്തിന് അനുമതി നൽകിയതിൽ കുടുംബജീവിതം നയിക്കുന്നവരും, കുടുംബജീവിതത്തെ ആദരിക്കുന്നവരും വലിയ ദുഃഖത്തിലാണ്.
രാഷ്ടത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തകർച്ചകളും വിപത്തുകളും രാജ്യത്തിന്റെ വികസനത്തെയും നന്മകളെയും ബാധിക്കുമെന്നും പ്രസ്താവനയിൽ കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറി കൂടിയായ സാബു ജോസ് കൂട്ടിച്ചേര്‍ത്തു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















