Contents
Displaying 8481-8490 of 25180 results.
Content:
8795
Category: 24
Sub Category:
Heading: ക്രിസ്ത്യാനികളുടെ അഭിഭാഷകയായ പരിശുദ്ധ കന്യകാമറിയം: അഭിഭാഷകയായ സിസ്റ്റർ എഴുതുന്നു
Content: 'നീതിന്യായ പീഠത്തിൽ ഹാജരാക്കപ്പെടുന്ന ഒരാൾക്ക് സ്വയം നീതി ലഭിക്കാനുള്ള വാദമുഖങ്ങൾ സമർത്ഥിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അയാളെ നീതി ആർജ്ജിച്ചെടുക്കാൻ സഹായിക്കുക എന്നുള്ളതാണ് ഒരു അഭിഭാഷകന്റെ ജോലി. അഭിഭാഷകരുടെ കഴിവും ആർജ്ജവവും അനുസരിച്ച് വാദമുഖങ്ങൾ ശക്തമാകും. നീതിനിർവഹണ വ്യവസ്ഥയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യും. എന്നാൽ ദൈവത്തിൻറെ ന്യായാസനത്തിൽ മനുഷ്യർക്കുവേണ്ടി ന്യായവാദം നടത്തുന്ന ഒരു അഭിഭാഷക ഉണ്ട് അതാണ് പരിശുദ്ധ കന്യകാമറിയം. കാൽവരി കുരിശിനു ചുവട്ടിൽ വച്ച് ലോകത്തിന് അമ്മയായി പുത്രനായ ദൈവം അവളെ നൽകിയ സമയം മുതൽ മനുഷ്യവംശത്തിനു വേണ്ടി ദൈവസന്നിധിയിൽ ന്യായവാദം നടത്തുന്ന നല്ല അമ്മയും അഭിഭാഷകയും ആണ് പരിശുദ്ധ കന്യകാമറിയം. കാനായിലെ കല്യാണ വിരുന്ന് മറിയം എന്ന അഭിഭാഷകയുടെ മികവ് തെളിയിക്കുന്ന ഒന്നാണ്. കാനായിലെ കല്യാണ വീട്ടിലെ കുറവുകളെ അറിയുന്ന നല്ല അമ്മയായി, അഭിഭാഷകയായി അവൾ മാറുന്നു .കുറവുകളെ കുറവുകൾ ആയി കാണാതെ അതിനുള്ള പരിഹാരവും അവൾ നിർദേശിക്കുന്നുണ്ട്. അവർക്ക് വീഞ്ഞില്ല എന്ന ഒരു വാക്കു കൊണ്ട് തന്നെ വലിയ നാണക്കേടിൽനിന്ന് അവരെ രക്ഷിക്കണമെന്ന് പരോക്ഷമായി അമ്മ മകനോട് പറയുന്നു. ക്രിസ്തു പോലുമറിയാതെ ക്രിസ്തുവിന്റെ വ്യക്തിത്വത്തെ സ്വാധീനിച്ച അമ്മ അവൻ പറയുന്നത് ചെയ്യുവാൻ പരിചാരകരോട് നിർദേശിക്കുന്നു . താൻ പറയുന്ന പ്രശ്നങ്ങൾക്ക് ക്രിസ്തു പരിഹാരമുണ്ടാകുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതായത് താൻ ജന്മം കൊടുത്ത് വളർത്തിവലുതാക്കിയ മകൻ തനിക്ക് ചെയ്യാൻ കഴിയുന്ന ഒരു നന്മ ഒരിക്കലും നിഷേധിക്കുകയില്ല എന്ന ബോധ്യം. നീതി ബോധത്തോടെ മക്കളെ വളർത്തിയ ഒരമ്മയ്ക്ക് ഉള്ള ബോധ്യമാണ് അത്. തുടർന്ന് ക്രിസ്തുവിൻറെ ജീവിതത്തിൽ ആഘോഷ നിമിഷങ്ങളിൽ നിന്നും മറിയത്തെ നമ്മൾ കണ്ടുമുട്ടുന്നില്ല.എന്നാൽ അവൻറെ ജീവിതത്തിലെ നൊമ്പര പാടുകളിൽ അവൾ കൂടെയുണ്ട്. നീതിബോധമുള്ള ഒരമ്മയായി പരിശുദ്ധ കന്യാമറിയം കാൽവരി മല മുതൽ ലോകത്തിൻറെ അവസാന നാളുവരെ ലോകത്തിനുവേണ്ടി, മനുഷ്യവംശത്തിനു വേണ്ടി ന്യായവാദം നടത്താൻ പരിശുദ്ധ അമ്മ ദൈവസന്നിധിയിൽ ഉണ്ടാകും. ജപമാലയിലെ മുത്തുകൾ പോലെ സഭയെ കോർത്തിണക്കി ക്രിസ്തുവിലേക്ക് തീർത്ഥാടനം ചെയ്യുന്ന നല്ല അമ്മയായി മറിയം നമ്മുടെ കൂടെയുണ്ട്. കാലം കൈവിട്ടു പോകുന്നു എന്ന് വിലപിക്കുന്ന ഈ നാളുകളിൽ പരിശുദ്ധ അമ്മയുടെ നീതിബോധം നമ്മുടെ അനുദിന ജീവിതത്തിൽ ഉണ്ടാകണം. യൗസേപ്പിന് അവൾ ഒരു നല്ല ഭാര്യയാണ് ക്രിസ്തുവിന് അവൾ നല്ല അമ്മയാണ്. അപ്പസ്തോലന്മാർക്ക് അവൾ ഒരു മാതൃകയാണ്. തിരുസഭയ്ക്ക് ഒരു വഴികാട്ടിയാണ്. അത്തരമൊരു നീതി ബോധത്തിലേക്ക് ആണ് മറിയം നമ്മളെ വിളിക്കുന്നത്. ജീവിതം വച്ചു നീട്ടുന്ന ഉത്തരവാദിത്തങ്ങൾ മറിയത്തിന്റെ കരംപിടിച്ച് നീതി ബോധത്തോടെ ചെയ്യുവാൻ ജപമാല മണികളിൽ നമുക്ക് മുറുകെ പിടിക്കാം. പരിശുദ്ധ ജപമാലയുടെ പുണ്യം നിറഞ്ഞ ദിവസങ്ങളിൽ സ്നേഹപൂർവ്വം ജപമാലയെ ഹൃദയത്തിലേറ്റു വാങ്ങാം. ആത്മാവിന്റെ വരദാനങ്ങൾ നിറഞ്ഞ് ജീവിതത്തിൽ എല്ലായിടത്തും നീതിപൂർവം പ്രവർത്തിക്കുവാൻ ദൈവ സന്നിധിയിലെ അഭിഭാഷകയായ മറിയം നമ്മളെ സഹായിക്കട്ടെ. ലോകത്തെ ദൈവത്തോട് ചേർത്തുനിർത്തുന്ന ജപമാല മണികളാൽ ക്രിസ്തുവിൽ നമുക്ക് ബന്ധിതരാകാം. - അഡ്വ. സി. ലിനറ്റ് എസ്‌കെഡി
Image: /content_image/SocialMedia/SocialMedia-2018-10-05-05:13:18.jpg
Keywords: മാതാവ, കന്യകാ

8796
Category: 18
Sub Category:
Heading: 'എന്റെ സഹപാഠിക്ക് ഒരു ബൈബിള്‍'; പദ്ധതിയുമായി കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ്
Content: കൊച്ചി: പ്രളയത്തില്‍പ്പെട്ട ക്രിസ്തീയ കുടുംബങ്ങള്‍ക്കു സൗജന്യ ബൈബിള്‍ വിതരണ പദ്ധതിയുമായി കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെസിഎസ്എല്‍). 'എന്റെ സഹപാഠിക്ക് ഒരു ബൈബിള്‍' എന്നാണ് പദ്ധതിയുടെ പേര്. കൊച്ചി രൂപതാംഗവും വചനപ്രഘോഷകനുമായ ജോണ്‍ ആന്റണിക്ക് ബൈബിള്‍ സമ്മാനിച്ചുകൊണ്ട് കെസിഎസ്എല്‍ സ്റ്റുഡന്റ്‌സ് ചെയര്‍മാന്‍ ആന്റണി എല്‍ഡ്രിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രളയത്തില്‍ കുടുംബങ്ങള്‍ക്കു നഷ്ടമായ ബൈബിളിനോടൊപ്പം ക്രൂശിതരൂപം, തിരുഹൃദയ പ്രതിഷ്ഠാചിത്രം, ജപമാല, കുടുംബ പ്രാര്‍ത്ഥനാഗ്രന്ഥം എന്നിവയും സൗജന്യമായി വിതരണം ചെയ്യുമെന്നു സ്‌റ്റേറ്റ് ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍ പറഞ്ഞു. കേരളത്തിലെ 26 രൂപതകളിലെ കെസിഎസ്എല്‍ ഘടകങ്ങളായിരിക്കും പദ്ധതിക്ക് ആവശ്യമായ ധനസമാഹരണം നടത്തുകയെന്നു സ്‌റ്റേറ്റ് ജനറല്‍ ട്രഷറര്‍ മാനോജ് ചാക്കോ വടക്കേമുറിയില്‍ അറിയിച്ചു. യോഗത്തില്‍ കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ മോളി ദേവസി, മേരി ബെര്‍ള, മിനി ബാബു, ഷാജു എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍ സൗജന്യ ബൈബിള്‍ വിതരണ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.
Image: /content_image/India/India-2018-10-05-06:08:35.jpg
Keywords: ബൈബി

8797
Category: 18
Sub Category:
Heading: എറണാകുളം- അങ്കമാലി അതിരൂപതയില്‍ അഞ്ചംഗ സ്വതന്ത്ര സമിതിയെ നിയമിച്ചു
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ അന്വേഷിക്കുന്നതിന് അഞ്ചംഗ സ്വതന്ത്ര സമിതിയെ വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിര്‍ദേശപ്രകാരം അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തു നിയമിച്ചു. കളമശേരി രാജഗിരി കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി കണ്‍വീനറായ സമിതിയില്‍ കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പ്രഫസര്‍ ഡോ. സാം തോമസ്, ഹൈക്കോടതി അഭിഭാഷകന്‍ ഡോ. ഏബ്രഹാം കെ. ജോണ്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.ജെ. റോമിഡ്, റവ. ഡോ. ജോര്‍ജ് അരീക്കല്‍ സിഎസ്എസ്ആര്‍ എന്നിവരാണ് അംഗങ്ങള്‍. അതിരൂപതാ ഫിനാന്‍സ് ഓഫീസ് വഴി നടന്ന സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റിംഗ്, 5 വര്‍ഷത്തെ കാലഘട്ടത്തില്‍ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന്റെ വിശദ പരിശോധന, അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കല്‍, ഭാവിയില്‍ അതിരൂപതയ്ക്കാവശ്യമായ സാന്പത്തിക മാര്‍ഗരേഖ രൂപീകരണം എന്നിവയാണു സമിതിയുടെ ചുമതലകള്‍. ഡിസംബര്‍ അവസാനത്തിനു മുന്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വത്തിക്കാനു നല്‍കുവാനാണ് നിര്‍ദ്ദേശം.
Image: /content_image/India/India-2018-10-05-06:31:24.jpg
Keywords: എറണാ

8798
Category: 1
Sub Category:
Heading: തിരുവോസ്തി നാവിൽ മാത്രം; നിർദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ നടക്കുന്ന വിശുദ്ധ കുർബാനകളിൽ തിരുവോസ്തി നാവിൽ മാത്രം നൽകാൻ നിർദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. വെെദികർ വിശ്വാസികൾക്ക് കെെകളിൽ തിരുവോസ്തി നൽകരുതെന്ന് പേപ്പൽ ആരാധന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോൺസീഞ്ഞോർ ഗ്വിഡോ മരീനി നിർദേശം നൽകിയെന്നാണ് വത്തിക്കാനിലെ ചില വാർത്താ കേന്ദ്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. യുവജന സിനഡിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന വിശുദ്ധ കുർബാനയില്‍ തിരുവോസ്തി നാവിലാണ് നല്‍കപ്പെട്ടത്. ചിലര്‍ കരങ്ങള്‍ നീട്ടിയെങ്കിലും നാവിലാണ് ദിവ്യകാരുണ്യം നല്കിയത്. ഒരു സ്ത്രീ നാവിൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ തയാറാകാതെ കെെകളിൽ വേണമെന്ന് ഒരു വെെദികനോട് ആവശ്യപ്പെട്ടതും, ബലമായി തിരുവോസ്തി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചതും, വെെദികൻ ഇതിന് തയാറാകാതെ വന്നതുമായ ഒരു സംഭവും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അരങ്ങേറി. വിശുദ്ധ കുർബാന നാവിൽ മാത്രം നൽകണം എന്ന ആവശ്യം ഈ കാലഘട്ടത്തിൽ വീണ്ടും ശക്തമാകുകയാണ്. ഈ നിലപാടിനെ പിന്തുണക്കുന്നവരുടെ എണ്ണം നിരവധിയാണ്. ദിവ്യകാരുണ്യം നാവില്‍ നല്‍കുന്നതു വഴി വിശുദ്ധ കുർബാന അവഹേളിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കപ്പടുകയും, കുർബാനയോടുളള ഭക്തിയും, ബഹുമാനവും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന്‍ ആരാധനയ്ക്കും, കൂദാശകൾക്കുമായുളള വിശ്വാസ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ നേരത്തെ വ്യക്തമാക്കിയിരിന്നു. ഇതേ വിഷയത്തെ പറ്റി ഫെബ്രുവരിയിൽ പുറത്തിറങ്ങിയ“ദി ഡിസ്ട്രിബ്യൂഷന്‍ ഓഫ് കമ്മ്യൂണിയന്‍ ഓണ്‍ ദി ഹാന്‍ഡ്: എ ഹിസ്റ്റോറിക്കല്‍, ജുഡീഷ്യല്‍, ആന്‍ഡ് പാസ്റ്ററല്‍ സര്‍വ്വേ” എന്ന പുസ്തകത്തിന്റെ അവതാരികയില്‍ വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്ന പതിവിന് പ്രചാരം ലഭിച്ചത് സാത്താന്റെ ആക്രമണത്തിന്റെ ഒരു ഭാഗമാണെന്നും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-10-05-07:51:04.jpg
Keywords: ദിവ്യകാരുണ്യ, വിശുദ്ധ കുര്‍

8799
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ഐറിഷ് നേതാവിന്റെ രാജി
Content: ഡബ്ലിന്‍: അയർലണ്ട് ഭരിക്കുന്ന ഫെെൻ ഗേയിൽ പാർട്ടിയെടുക്കുന്ന ഭ്രൂണഹത്യ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയുടെ നിയമനിര്‍മ്മാണസഭാംഗമായ പീറ്റർ ഫിറ്റ്സ്പാട്രിക്ക് പാർട്ടി അംഗത്വം രാജിവച്ചു. ഏതാനും മാസം മുൻപ് അയർലണ്ടിൽ ഭ്രൂണഹത്യ നിയമവിധേയമാമാക്കണമോ എന്ന് അറിയാൻ നടന്ന ജനഹിതപരിശോധനയിൽ ഫെെൻ ഗേയിൽ പാർട്ടിയുടെ നിലപാടിൽ നിന്നും വിഭിന്നമായി ഭ്രൂണഹത്യക്കെതിരെയുള്ള നിലപാടാണ് പീറ്റർ ഫിറ്റ്സ്പാട്രിക്ക് സ്വീകരിച്ചിരുന്നത്. ജനഹിതപരിശോധനയുടെ സമയത്ത് പാർട്ടിയിൽ അനുഭവപ്പെട്ട ഒറ്റപ്പെടലാണ് തന്റെ തീരുമാനത്തിനു പിന്നിലെ കാരണമായി ഫിറ്റ്സ്പാട്രിക്ക് ചൂണ്ടി കാണിക്കുന്നത്. മുന്നോട്ട് ഒരു സ്വതന്ത്രനായി തന്റെ മണ്‌ഡലത്തെ പ്രതിനിധീകരിക്കാനാണ് ആഗ്രഹമെന്ന് പീറ്റർ ഫിറ്റ്സ്പാട്രിക്ക് വ്യക്തമാക്കി. ഇതേ കാരണങ്ങളാൽ തന്നെ സിൻ ഫീൻ എന്ന പാർട്ടിയുടെ നേതാവായിരുന്ന കരോൾ നോളൻ പാർട്ടി അംഗത്വം ജൂണിൽ രാജിവച്ചിരുന്നു. ഫെെൻ ഗേയിൽ പാർട്ടിയുടെ ലീയോ വരാഡ്കർ അയർലണ്ടിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഗര്‍ഭഛിദ്രത്തിനായി ജനഹിത പരിശോധ നടത്തുമെന്ന പ്രഖ്യാപനം നടത്തിയിരിന്നു. ഇന്ത്യൻ വംശജനും സ്വവര്‍ഗ്ഗാനുരാഗിയുമായ ലിയോ വരാഡ്കർ ജനഹിത പരിശോധനയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ വൻ പ്രചാരണമാണ് നടത്തിയത്. ഇതിനെതിരെ പാര്‍ട്ടിക്കകത്തും വ്യത്യസ്ഥ നിലപാട് ഉള്ളവര്‍ ഉണ്ടായിരിന്നുവെന്നാണ് പീറ്റർ ഫിറ്റ്സ്പാട്രിക്കിന്റെ രാജി സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-10-05-10:09:38.jpg
Keywords: അയര്‍, ഐറിഷ

8800
Category: 1
Sub Category:
Heading: വിദേശ മിഷ്ണറിമാരെ പൗരത്വം നല്‍കി ആദരിക്കാൻ തായ്‌വാൻ ഭരണകൂടം
Content: തായ്പേയ്: തായ്‌വാന്റെ സമ്പൂര്‍ണ്ണ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വിദേശ മിഷ്ണറികൾക്ക് തായി പൗരത്വം നല്‍കാൻ നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രസിഡന്റ് സായ് ഇങ്ങ് വെൻ. മുതിർന്ന കത്തോലിക്ക മിഷ്ണറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വവകാശം സംബന്ധിച്ച നിയമങ്ങൾ പരിഷ്കരിച്ച ഭരണകൂടം, രാജ്യത്തിന്റെ പുരോഗതിയ്ക്ക് സംഭാവന നല്‍കിയ വിദേശിയരായ മിഷ്ണറിമാര്‍ക്കും പൗരത്വം സ്വീകരിക്കുവാന്‍ അവസരമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക വൈദികരും സന്യസ്തരും തായ്‌വാനിലെ ജനങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നല്കിയ സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്. കൂടാതെ സ്ത്രീകളുടെ ഉന്നമനം, വയോധികരുടേയും രോഗികളുടേയും പരിചരണവും നിർവ്വഹിക്കുന്ന അവരുടെ നിസ്വാർത്ഥ സേവനവും രാജ്യം അംഗീകരിക്കുന്നു. തായ്‌വാന്റെ വളർച്ചയ്ക്ക് ഉദാരമായി സംഭാവന ചെയ്ത മിഷ്ണറിമാർ പൗരത്വം അർഹിക്കുന്നു. വിപ്ലവ ദ്വീപ് എന്ന പേരിൽ അറിയപ്പെട്ടിരുന്നുവെങ്കിലും തായ്‌വാൻ കത്തോലിക്ക മിഷൻ പ്രവർത്തനങ്ങളെ സ്വീകരിച്ചു. മതസ്വാതന്ത്ര്യം രാജ്യത്ത് നടപ്പിലാക്കുകയും ചെയ്തു. അതേസമയം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയിൽ മാവോ സേദുങ്ങിന്റെ കാലം മുതൽ മിഷ്ണറിമാരുടെ പ്രവർത്തനങ്ങളെ വിദേശവത്കരണമായി തെറ്റിദ്ധരിച്ചതാണ് അവരുടെ നഷ്ടമെന്നും സായ് ഇങ്ങ് വെൻ കൂട്ടിച്ചേർത്തു. ബുദ്ധമത രാഷ്ട്രമായ തായ്‌വാനിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്ക വിശ്വാസികള്‍.
Image: /content_image/News/News-2018-10-05-10:58:53.jpg
Keywords: മിഷ്ണ

8801
Category: 7
Sub Category:
Heading: ജലന്ധര്‍ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട കെസിബിസി
Content: ജലന്ധര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി വളരെയേറെ വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസരമാണിത്. സഭ വിഷയത്തില്‍ മൌനം പാലിച്ചുവെന്ന ആരോപണത്തില്‍ ശരിയുണ്ടോ? വിഷയത്തില്‍ കെസിബിസിയുടെ നിലപാട് എന്ത്? കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നല്‍കുന്ന വിശദീകരണം.
Image:
Keywords: ജലന്ധ

8802
Category: 13
Sub Category:
Heading: ബൈബിളുമായി കുട്ടികള്‍ സ്കൂളിലെത്തി; ശ്രദ്ധേയമായി '#BringYourBible’
Content: വാഷിംഗ്ടണ്‍ ഡിസി: ഇക്കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയിലെ ആയിരകണക്കിന് കുട്ടികൾ സ്കൂളില്‍ എത്തിയത് ബൈബിളുമായി. 'ബ്രിംഗ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ഡേ’ ഓണ്‍ലൈന്‍ ക്യാംപെയിന്‍ ഏറ്റുപിടിച്ചാണ് സ്കൂള്‍ കുട്ടികള്‍ ബൈബിളുമായി സ്കൂളിലെത്തിയത്. ഒരാഴ്ച മുന്‍പാണ് #BringYourBible എന്ന ഹാഷ്ടാഗോട് കൂടി സ്കൂളില്‍ ബൈബിളും കയ്യില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് യാഥാസ്ഥിതിക ക്രിസ്ത്യന്‍ സംഘടനയായ ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ രംഗത്തെത്തിയത്. ഇത് ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറ്റെടുക്കുകയായിരിന്നു. കുട്ടികള്‍ ഒരിക്കലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം മറച്ചുവെക്കരുതെന്ന ചിന്ത പകരുവാനാണ് സംഘടന ഇത്തരത്തില്‍ ഒരു ക്യാംപെയിന് ആഹ്വാനം നല്‍കിയത്. അമേരിക്കയിലെ സുപ്രസിദ്ധ ക്രിസ്ത്യന്‍ നടിയായ സാഡി റോബര്‍ട്സണ്‍ ആണ് പരിപാടിയുടെ ഹോണററി കൊ-ചെയര്‍പേഴ്സന്‍. തന്റെ 18 ലക്ഷത്തോളം വരുന്ന ട്വിറ്റര്‍ ഫോളോവേഴ്സിനോട് ഈ പരിപാടിയിലെ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ റോബര്‍ട്സണ്‍ പോസ്റ്റ് ചെയ്തിരുന്നു. 2014-ലാണ് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ വ്യത്യസ്തമായ പ്രചാരണപരിപാടിക്ക് ആരംഭം കുറിച്ചത്. ഒരു നല്ല കുടുംബ ജീവിതം നയിക്കുവാന്‍ ദമ്പതികളെ പ്രേരിപ്പിക്കുകയും, കുട്ടികളെ ദൈവഭയമുള്ളവരായി വളരുവാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ബൈബിള്‍ ക്യാംപെയിനില്‍ എങ്ങനെ പങ്കെടുക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും സംഘടന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസ്തുത ബൈബിള്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ഏതാണ്ട് 5,00,000 ത്തോളം കുട്ടികള്‍ സ്കൂളില്‍ ബൈബിള്‍ കൊണ്ടുവന്നിരുന്നു.
Image: /content_image/News/News-2018-10-05-18:47:43.jpg

8803
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ജാംബി സംസ്ഥാനത്തിലെ അലാം ബാരാജോ ജില്ലയിലെ വെസ്റ്റ് കെനാലി ഗ്രാമത്തിലെ മൂന്ന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പോലീസ് അടച്ചു പൂട്ടി. ഇന്തോനേഷ്യ ക്രിസ്റ്റ്യന്‍ ഹുരിയ (ഹുരിയ ക്രിസ്റ്റെന്‍ ഇന്തോനേഷ്യ), ഇന്തോനേഷ്യന്‍ മെത്തഡിസ്റ്റ് ചര്‍ച്ച് (ഗെരെജാ മെത്തഡിസ്റ്റ് ഇന്തോനേഷ്യ), ഗോഡ്സ് അസംബ്ലീസ് ചര്‍ച്ച് (ഗെരെജാ സിഡാങ്ങ് ജമാഅത് അല്ലാ) എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സെപ്റ്റംബര്‍ 27-ന് ജാംബി നഗരത്തിലെ സിവില്‍ സര്‍വീസ് പോലീസ് അടച്ചു മുദ്രവെച്ചത്. സാമുദായിക ജീവിതത്തിനു ഭംഗം വരുത്തുന്നതിനാലും, മതിയായ അനുമതിയില്ലാത്തതിനുമാണ് നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. അതേസമയം സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ ഇസ്ലാമിക് ഡിഫെന്‍സ് ഫ്രണ്ട് എന്ന ഇസ്ലാമിക സംഘടനക്ക് പങ്കുണ്ടോ എന്ന സംശയം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. നടപടിക്കെതിരെ നിയമ സഹായം തേടുമെന്നും, നിയമവിദഗ്ദരടങ്ങുന്ന ഒരു സംഘത്തെ ഇതിനായി നിയമിക്കുമെന്നും ‘ദി കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്തോനേഷ്യ’ (PGI) അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും, പോലീസും, ഇന്തോനേഷ്യയിലെ ഇസ്ലാമിന്റെ തലപ്പത്തുള്ള ഉലെമാ കൗണ്‍സിലും (MUI), റിലീജിയസ് ഹാര്‍മണി ഫോറവും (FKUB) സംയുക്തമായി എടുത്ത തീരുമാനമാണിതെന്നാണ് ജാംബിയിലെ നാഷണല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ യൂണിറ്റി ഏജന്‍സിയുടെ തലവനായ ലിഫന്‍ പസരിബു പറയുന്നത്. ഇന്തോനേഷ്യയുടെ ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 1,000-ത്തോളം ദേവാലയങ്ങള്‍ ഇത്തരത്തില്‍ നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിയിട്ടുണ്ട്. പ്രാദേശികാധികാരികള്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി യാതൊരു കാരണവുമില്ലാതെ വൈകിപ്പിക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്യുന്നത് പതിവാണെന്ന് പിജിഐ ജെനറല്‍ സെക്രട്ടറി ഗോമാര്‍ ഗുല്‍ട്ടോം ആരോപിച്ചു. ആയിരകണക്കിന് വിവിധ ആരാധനാലയങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ആരാധനാലയങ്ങള്‍ മാത്രം അടച്ചു പൂട്ടുന്നതെന്തുകൊണ്ടാണെന്നു ഗുല്‍ട്ടോം ചോദിക്കുന്നു. മറ്റ് മതങ്ങളെ മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനും ഇസ്ലാമിലെ പ്രബോധനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും, മറ്റ് മതങ്ങളെ ശത്രുക്കളെപോലെയാണ് ഇസ്ലാം കാണുന്നതെന്നും, ഇത് സൂചിപ്പിക്കുന്നത് ഇസ്ലാമിന്റെ പ്രബോധനങ്ങളില്‍ ചില കുറവുകളുണ്ടെന്നുമാണ് വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വന്തന്ത്ര ഇസ്ലാമിക സംഘടനയായ ‘നാദലത്തുള്‍ ഉലമ’യുമായി ബന്ധപ്പെട്ട ആന്‍ അന്‍സ്ഹോറിയുടെ പ്രതികരണം.
Image: /content_image/News/News-2018-10-05-18:58:21.jpg
Keywords: ഇന്തോനേ

8804
Category: 18
Sub Category:
Heading: ക്രൈസ്തവ സംരക്ഷണസമിതി; പുതിയ വിശ്വാസ കൂട്ടായ്മ നിലവില്‍ വന്നു
Content: പാലാ: ക്രൈസ്തവ സഭകള്‍ക്കെതിരേ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളെക്കുറിച്ചു പഠിക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ നിര്‍ദേശിക്കാനും പുതിയ വിശ്വാസ കൂട്ടായ്മ നിലവില്‍ വന്നു. ക്രൈസ്തവ സംരക്ഷണസമിതി എന്നാണ് കൂട്ടായ്മയുടെ പേര്. സഭയ്‌ക്കെതിരേ ഗൂഢാലോചന നടത്തുന്ന ശക്തികളെ വെളിച്ചത്തു കൊണ്ടുവരാനും മാധ്യമ വേട്ടയ്‌ക്കെതിരേ ശക്തമായി പ്രതികരിക്കാനും യോഗത്തില്‍ തീരുമാനമായി. എറണാകുളം, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ സമുദായ സ്‌നേഹികള്‍ ചേര്‍ന്നു രൂപീകരിച്ച സമിതി പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുവേണ്ടി കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജോസ് തോമസ് നിലപ്പന ചെയര്‍മാനും ജേക്കബ് തോമസ് കാഞ്ഞിരത്താനം സെക്രട്ടറിയുമായുള്ള കമ്മിറ്റിയില്‍ മൈക്കിള്‍ കാവുകാട്ട്, നിര്‍മല ജിമ്മി, പ്രഫ. ജോസ് മാത്യു, പി.വി. തോമസ് പുളിക്കീല്‍, റോയി മുല്ലക്കര, തോമസ് അരുണാശേരി, അവിരാച്ചന്‍ തോലാനിക്കല്‍, കുര്യാക്കോസ് പടവന്‍, ജോജി കാലടി, സെബി പറമുണ്ട, ആന്റോ പടിഞ്ഞാറേക്കര, ജോര്‍ജ് ആലുങ്കല്‍, തോമസ് ബാബു ഭരണങ്ങാനം, കെ.ജെ. ജോണി കടപ്പൂരാന്‍, ലീന സണ്ണി, ബേബി വെള്ളേപ്പള്ളി, ജോജോ കുടക്കച്ചിറ, കെ.പി. പോള്‍, എന്നിവര്‍ അംഗങ്ങളാണ്.
Image: /content_image/India/India-2018-10-06-04:01:14.jpg
Keywords: വിശ്വാസ