Contents

Displaying 8491-8500 of 25180 results.
Content: 8805
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികം നാളെ
Content: തക്കല: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികവും മാനേജിംഗ് കമ്മിറ്റിയും നാളെ തക്കല രൂപതയിലെ പടന്താലുംമൂട് സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നടക്കും. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍ പതാകയുയര്‍ത്തും. രാവിലെ നടക്കുന്ന ദേശീയ മാനേജിംഗ് കമ്മിറ്റി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പീറ്റര്‍ പി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷതവഹിക്കും. കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചുകണ്ടത്തില്‍, കര്‍ണാടക സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് മറ്റം, ദേശീയ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍ഗ്രെയ്‌സ് എഫ്‌സിസി, വൈസ് പ്രസിഡന്റ് മീറാ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 1.30 ന് ത്രിത്തുവപുരം ഹോളിട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന പ്രേഷിതറാലി പടന്താലുംമൂട് സേക്രഡ് ഹാര്‍ട്ട് ദേവാലയ അങ്കണത്തില്‍ എത്തിച്ചേരും. തുടര്‍ന്നു ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവും തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തക്കല രൂപത വികാരിജനറാള്‍ ഫാ. ജോസ് മുട്ടത്തുപാടം സന്ദേശം നല്‍കും. അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, കേരള സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റോയി മാത്യു, തമിഴ്‌നാട് സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജോസഫ് വയലില്‍, ദേശീയ സമിതിയംഗം പി. ജ്ഞാനദാസ് എന്നിവര്‍ പ്രസംഗിക്കും. ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. തക്കല രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ ജോസഫ് സ്വാഗതവും ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍ ലൂക്ക് അലക്‌സ് പിണമറുകില്‍ നന്ദിയും പറയും.
Image: /content_image/India/India-2018-10-06-04:07:13.jpg
Keywords: മിഷന്‍
Content: 8806
Category: 1
Sub Category:
Heading: പരാജയങ്ങളില്‍ വിലപിക്കാതെ നന്മയില്‍ പ്രത്യാശ വയ്ക്കുക: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: പരാജയങ്ങളുടെയും പ്രശ്നങ്ങളുടെയും പട്ടിക എണ്ണി വിലപിക്കാതെ, നന്മയില്‍ പ്രത്യാശവയ്ക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. സഭയുടെ തന്നെ മക്കള്‍ ഏല്പിക്കുന്ന മുറിവുകളുടെയും പാപങ്ങളുടെയും വേദന സഹിക്കുമ്പോഴും നിരാശരാകാതിരിക്കാമെന്നും പാപ്പ പറഞ്ഞു. മെത്രാൻ സിനഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍വിധികളും സ്ഥിരസങ്കല്പങ്ങളും മാറ്റിവയ്ക്കേണ്ടിവരും. വളരെ തുറന്ന മനസ്സും ഹൃദയവും സിനഡിന്‍റെ വിജയത്തിന് ആവശ്യമാണ്. കാരണം യുവജനങ്ങള്‍ നമ്മുടെ കൂടെയുള്ളവരല്ല, അവരുടെ ലോകം ഒരുവിധത്തില്‍ വിദൂരമാണെന്നു പറയാം. സിനഡ് സംവാദത്തിന്‍റെ ഒരു കളരിയാവണം, സംവാദം ക്ഷമയോടെ പഠിക്കുന്ന ഇടമാവട്ടെ അത്. സിനഡില്‍ പങ്കെടുക്കുന്നവരില്‍ പലരും സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള അഭിപ്രായങ്ങള്‍ ഒരുങ്ങി വന്നിട്ടുണ്ടാകും. എന്നാല്‍ പഠനത്തിന്‍റെ പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോള്‍ അവ വേണ്ടിവന്നാല്‍ മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ സന്നിഹിതരായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്. സിനഡ് ഒരു ഡോക്യുമെന്‍റേഷനല്ല. ഒരു ഡോക്യുമെന്‍റോ, ഒരു പ്രമാണരേഖയോ ഉണ്ടാക്കിയെടുക്കുകയല്ല സിനഡിന്റെ ലക്ഷ്യം. അതു കുറച്ചുപേര്‍ മുഴുവനായി വായിക്കുകയും, അധികംപേര്‍ മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കാതെ, കുറച്ചു വായിച്ചും, അല്പം മനസ്സിലാക്കിയും വിമര്‍ശിക്കുകയുമാണ് പതിവ്. എന്നാല്‍ സിനഡു നിര്‍ദ്ദേശിക്കുന്ന പ്രായോഗികമായി നിവര്‍ത്തിക്കേണ്ട അജപാലന പരിപാടികള്‍ പാടെ അവഗണിക്കുകയും ചെയ്യും. ഇതു ശരിയല്ല! നവീനതയ്ക്കായുള്ള സ്വപ്നങ്ങള്‍ വിരിയിക്കാം. സിനഡിന്‍റെ നിര്‍ദ്ദേശങ്ങളെ ആധാരമാക്കി കര്‍മ്മപദ്ധതികള്‍ ഒരുക്കുക. യുവജനങ്ങളുടെ മുറിവുകളുണക്കി, പ്രത്യാശ വളര്‍ത്തുക. യുവജനങ്ങള്‍ക്ക് ജീവിതത്തില്‍ ആത്മധൈര്യം പകരുക. ആരെയും ഒഴിവാക്കാതെ അവരുടെ കാഴ്ചപ്പാടുകളെ സുവിശേഷ സന്തോഷത്താല്‍ നിറയ്ക്കാം! അങ്ങനെ അവര്‍ ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസരായി ലോകത്തിന് സുവിശേഷമേകിയും, സുവിശേഷമായും ജീവിക്കാന്‍ ഇടയാകുമെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2018-10-06-04:20:18.jpg
Keywords: സിനഡ
Content: 8807
Category: 1
Sub Category:
Heading: മ്യാന്മറില്‍ വിമത പോരാളികളുടെ തടവിലായ 100 ക്രൈസ്തവര്‍ മോചിതരായി
Content: നയിപ്പിഡോ: മ്യാന്മറിലെ ഏറ്റവും വലിയ വിമത പോരാളി സംഘടനയായ ദി യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മി (UWSA) തടവിലാക്കിയ നൂറോളം ഗോത്രവര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മോചിപ്പിക്കപ്പെട്ടു. കടുത്ത നിബന്ധനകള്‍ക്ക് വഴങ്ങിയാണ് ക്രൈസ്തവര്‍ മോചിതരായത്. നിബന്ധനകള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ച 7 പുരോഹിതര്‍ ഇപ്പോഴും വിമത സൈന്യത്തിന്റെ തടവിലാണ്. ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ലാഹു ഗോത്രവര്‍ഗ്ഗക്കാരായ നൂറോളം ക്രിസ്ത്യാനികള്‍ ഇപ്പോഴും വാ സ്റ്റേറ്റ് ആര്‍മിയുടെ തടവിലുണ്ടെന്ന് ലാഹു ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്റെ (LBC) ജനറല്‍ സെക്രട്ടറിയായ റവ. ഡോ. ലാസറസ് പറഞ്ഞു. മോങ്ങ് പാവുക് പട്ടണത്തില്‍ ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുത്തുകൊണ്ടിരുന്ന വാ ഗോത്രവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ പോരാളികള്‍ തട്ടിക്കൊണ്ട് പോയതായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് പുറം ലോകം അറിയുന്നത്. ഇതേ മേഖലയില്‍പ്പെട്ട അന്‍പതിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും, 3 ദേവാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തിരിന്നു. കടുത്ത ക്രിസ്ത്യന്‍ വിരുദ്ധത വച്ചുപുലര്‍ത്തുന്നവരാണ് വാ സ്റ്റേറ്റ് ആര്‍മി. 'വാ' സംസ്ഥാനത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങളുമായി സംഘടനകളും, ക്രിസ്ത്യന്‍ മിഷ്ണറിമാരും, ക്രിസ്ത്യന്‍ സ്കൂള്‍ അദ്ധ്യാപകരും, പുരോഹിതരും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് സെപ്റ്റംബര്‍ മാസത്തില്‍ യു‌ഡബ്ല്യു‌എസ്‌എ പ്രഖ്യാപിച്ചിരുന്നു. വിദേശ മിഷ്ണറിമാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി, മതനേതാക്കള്‍ പ്രദേശവാസികളായിരിക്കണമെന്നും, വാ ഗവണ്‍മെന്റിന്റെ സഹായത്തോടെമാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്നും, 1992-ന് ശേഷം പണിത ദേവാലയങ്ങള്‍ നിയമപ്രകാരമല്ലെന്നും അവയെ തകര്‍ക്കുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു. സ്വയം പ്രഖ്യാപിത 'വാ' സംസ്ഥാനത്തെ ഭരിക്കുന്ന ‘യുണൈറ്റഡ് സ്റ്റേറ്റ് പാര്‍ട്ടിയുടെ’ മിലിട്ടറി വിഭാഗമായ യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മി ഏതാണ്ട് 30,000-ത്തോളം ആയുധധാരികളായ പോരാളികള്‍ അടങ്ങുന്നതാണ്. വാ സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ അതിവേഗത്തിലുള്ള വളര്‍ച്ച തടയുക എന്നതാണ് വിമത പോരാളികളുടെ നടപടികളുടെ പിന്നിലുള്ള ലക്ഷ്യം.
Image: /content_image/News/News-2018-10-06-12:28:06.jpg
Keywords: മ്യാന്മ
Content: 8808
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണം തടയാന്‍ മാധ്യമ സ്വാതന്ത്യത്തിൽ ചെെനീസ് സർക്കാരിന്റെ കടന്നു കയറ്റം
Content: ബെയ്ജിംഗ്: എൺപതു കോടിയോളം ആളുകൾ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളായുളള ചെെനയിൽ, വിശ്വാസികളുടെ മാധ്യമ സ്വാതന്ത്യത്തിൽ ചെെനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കടന്നുകയറ്റം. രാജ്യത്തിനു പുറത്തു നിന്നുള്ള ഉറവിടങ്ങളിൽ നിന്നുളള മത വെബ്സൈറ്റുകൾ ശക്തമായി നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് പുതിയ വിവരം. ഇനിമുതൽ ചെെനീസ് സർക്കാർ അംഗീകാരം ഉള്ള മതവിഭാഗങ്ങളുടെ വെബ്സൈറ്റുകളും, ഇതര ഇന്‍റര്‍നെറ്റ് സേവനങ്ങളും മാത്രമേ രാജ്യത്തെ ഇൻറ്റർനെറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാവുകയുള്ളൂ. അതും കടുത്ത നിയന്ത്രണങ്ങളോടെയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തിനു പുറത്തു നിന്നും പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലൂടെയും മറ്റും, രാജ്യത്തെ ജനത ദൈവ വിശ്വാസം പുൽകുമോ എന്ന ഭയമാണ് അടിസ്ഥാനപരമായി നിരീശ്വരവാദത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഇത്തരത്തിലുളള നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നിയന്ത്രണങ്ങൾക്കിടയിലും ശക്തമായ രീതിയിൽ സുവിശേഷവത്കരണം നടക്കുന്ന രാജ്യമാണ് ചെെന. ഭരണത്തിൽ ഏറിയ കാലഘട്ടം മുതൽ ചെെനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിൻപിംഗ് വലിയ തോതിൽ മതവിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്‍റര്‍നെറ്റ് സ്വാതന്ത്യത്തിൽ സർക്കാർ നടത്തുന്ന ഇടപെടൽ. മതങ്ങളെ ചെെനീസ് വത്ക്കരിക്കുക എന്ന നയമാണ് ഷി ചിൻപിംഗ് പിന്തുടരുന്നത്. എന്നാൽ ചെെനിസ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് എതിരെയും, മാധ്യമ സ്വാതന്ത്യ്രത്തിൽ നടത്തുന്ന കടന്നു കയറ്റങ്ങൾക്ക് എതിരെയും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും വലിയ എതിർപ്പാണ് ഉയരുന്നത്. നേരത്തെ ഓണ്‍ലൈന്‍ ബൈബിള്‍ വില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ചൈന ഉത്തരവിറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിന്നു.
Image: /content_image/News/News-2018-10-06-13:32:28.jpg
Keywords: ചൈന, ചൈനീ
Content: 8809
Category: 18
Sub Category:
Heading: കെസിബിസിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്
Content: കൊച്ചി: മാവോയിസ്റ്റുകളുടെ പേരില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിക്ക് (കെസിബിസി) ഭീഷണിക്കത്ത്. ചുവന്ന അക്ഷരത്തില്‍ ടൈപ്പ് ചെയ്ത കത്താണു ലഭിച്ചിരിക്കുന്നത്. നിലമ്പൂരില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണു കത്തിലെ പോസ്റ്റല്‍ സീലില്‍നിന്നു മനസിലാകുന്നത്. സഭാനേതൃത്വം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലും തുടര്‍ന്നു പാലാരിവട്ടം പോലീസിലും പരാതി നല്‍കി. ദ ചീഫ്, കെസിബിസി എന്ന വിലാസത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിലേക്കാണ് ഇന്നലെ കത്ത് എത്തിയത്. ഞങ്ങള്‍ ഇതുവരെ നിങ്ങള്‍ക്കെതിരേ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ നിരാലംബരാണ് ആദിവാസികളും കന്യാസ്ത്രീകളും എന്നു തുടങ്ങുന്നതാണ് കത്ത്. സമരം ചെയ്ത കന്യാസ്ത്രീകളെ അനുകൂലിച്ച് എന്ന മട്ടിലാണു കത്തു ലഭിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കു മാനന്തവാടിയെന്നല്ല കേരളത്തിലെ ഏതു സ്ഥലവും കൈയെത്തും ദൂരത്താണെന്നു കത്തില്‍ പറയുന്നു. നിലന്പൂര്‍ കാടുകളിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത് എന്ന ഭീഷണിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. കത്തിനൊടുവില്‍ മാവോയിസ്റ്റുകള്‍ എന്നു ചേര്‍ത്തിട്ടുണ്ട്. സഭാനേതൃത്വം കത്ത് പോലീസിനു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-10-07-03:54:15.jpg
Keywords: കെ‌സി‌ബി‌സി
Content: 8810
Category: 18
Sub Category:
Heading: പരീക്ഷണങ്ങളില്‍ ഭഗ്നാശരാകാതെ പ്രാര്‍ത്ഥനയില്‍ ശക്തി സംഭരിക്കുവാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ആഹ്വാനം
Content: കൊച്ചി: ഭാരത സഭ നേരിടുന്ന പരീക്ഷണങ്ങളില്‍ ഭഗ്നാശരാകാതെ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് പരിശുദ്ധാത്മാവ് നല്കുന്ന പ്രത്യാശയോടെ ദൈവവചനത്തിലും പ്രാര്‍ത്ഥനയിലും ശക്തി സംഭരിക്കുവാന്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ആഹ്വാനം. റോമിലേക്കു പോയ കര്‍ദ്ദിനാള്‍ യാത്രയ്ക്കു മുന്‍പേ തയാറാക്കിയതും സീറോമലബാര്‍ സഭയുടെ പള്ളികളില്‍ ഇന്നു വായിക്കാനായി നല്കിയ സര്‍ക്കുലറിലാണ് ഈ ആഹ്വാനം. ഇടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഇടര്‍ച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളില്‍ എപ്രകാരം പ്രതികരിക്കണമെന്നും പരിഹാരങ്ങള്‍ കാണണമെന്നും അടുത്തകാലത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും ചിന്തിക്കുന്നതും ആരോഗ്യകരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതും നന്നായിരിക്കുമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത കാലങ്ങളില്‍ ഇന്ത്യയിലെ സഭയില്‍ നടന്ന ചില സംഭവങ്ങള്‍ സഭാമക്കള്‍ക്ക് വേദനയും ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളോടൊപ്പം ഞാനും വേദനിക്കുന്നുണ്ട്. ചില കാര്യങ്ങളില്‍ ചിലര്‍ എന്നെ പരാമര്‍ശിച്ചും തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലുള്ള എന്റെ ചുമതലകള്‍ എന്റെ സഹപ്രവര്‍ത്തകരോടും പരിശുദ്ധ സിംഹാസനത്തോടു ബന്ധപ്പെട്ട ഉന്നത സഭാശുശ്രൂഷകരോടും ആലോചിച്ചാണു ചെയ്തുവരുന്നത്. കുറവുകളുണ്ടാകുന്‌പോള്‍ അവ പരിഹരിക്കാന്‍ പരിശ്രമിക്കുന്നുമുണ്ട്. തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുക മനുഷ്യസഹജമാണ്. നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോയാണ് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടവന്‍. ഏറ്റവുമധികം കുറ്റപ്പെടുത്തപ്പെട്ടവനും അവിടുന്നുതന്നെയാണ്. പീലാത്തോസിനോടോ ഹേറോദോസിനോടോ തന്റെ ശിഷ്യന്മാരോടുതന്നെയുമോ എല്ലാം വെളിപ്പെടുത്തി തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടുന്ന് ഒരുന്‌പെട്ടതായി കാണുന്നില്ല. തന്റെ പ്രതിയോഗികളുടെ ഉപജാപങ്ങളും ഗൂഢാലോചനകളുംമൂലം നിഷ്ഠുരമായ പീഡനങ്ങള്‍ക്കും കുരിശുമരണത്തിനും അവിടുന്ന് വിധേയനായി. ആ സഹനവും മരണവും മനുഷ്യരക്ഷയ്ക്ക് കാരണമായിത്തീര്ന്നു എന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ സവിശേഷത. ചില സമീപകാല സംഭവങ്ങള്‍ ചിലര്‍ക്കോക്കെ ഉതപ്പിനു കാരണമായെന്നും മനസിലാക്കുന്നു. ഉതപ്പുകളെക്കുറിച്ച് ഈശോ പറയുന്നതിപ്രകാരമാണ്. 'ദുഷ്‌പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാല്‍ ആര് മൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം.'' (ലൂക്ക 17:1). മനുഷ്യസമൂഹത്തില്‍ എല്ലാക്കാലത്തും ഇടര്ച്ചതയുണ്ടാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അതീവ ഗുരുതരങ്ങളായവയും സംഭവിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഇടര്‍ച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളെ ന്യായീകരിക്കാന്‍ നമുക്കു സാധിക്കുകയില്ല. ഇടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇടര്‍ച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളില്‍ എപ്രകാരം പ്രതികരിക്കണമെന്നും പരിഹാരങ്ങള്‍ കാണണമെന്നും അടുത്തകാലത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും ചിന്തിക്കുന്നതും ആരോഗ്യകരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതും നന്നായിരിക്കും. ഇപ്പോള്‍ നടക്കുന്ന രീതികള്‍ സഭയുടെ സന്ദേശത്തിനോ സാക്ഷ്യത്തിനോ നിരക്കുന്നവയാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലും സഭയിലും വിവാദങ്ങളോ ഇടര്‍ച്ചകളോ ഒക്കെ ഉണ്ടാകുന്‌പോള്‍ നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍, പരീക്ഷണങ്ങളില്‍ പരാജയപ്പെടേണ്ടവരല്ല നമ്മള്‍. ഈശോയ്ക്കും തന്റെ പരസ്യജീവിതത്തില്‍ പരീക്ഷണങ്ങളുണ്ടായിരുന്നല്ലോ. നഷ്ടധൈര്യനാകാതെ തന്റെ പിതാവായ ദൈവത്തില്‍ ആശ്രയിച്ച് പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പരീക്ഷണങ്ങളെയെല്ലാം വിജയത്തിന്റെ വഴിത്താരയാക്കി അവിടുന്ന് മാറ്റി. സഭയും എല്ലാക്കാലങ്ങളിലും പരീക്ഷണങ്ങളെ നേരിട്ടിട്ടുണ്ട്. ഒരു വ്യക്തിക്കോ ഏതാനുംപേര്‍ക്കോ ഉണ്ടാകുന്ന വീഴ്ച സഭ മുഴുവന്റെയും വീഴ്ചയോ പരാജയമോ ആയി കാണുന്നത് ശരിയല്ല. ഇക്കാലത്തു സഭ നേരിടുന്ന പരീക്ഷണങ്ങളെ സധൈര്യം നേരിടാന്‍ നമുക്കു സഭയോടൊത്തു നില്ക്കാം. ഭഗ്നാശരാകാതെ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് പരിശുദ്ധാത്മാവ് നല്കുന്ന പ്രത്യാശയോടെ നമുക്ക് പരീക്ഷണങ്ങളെ വിജയിക്കാം. ദൈവവചനത്തിലും പ്രാര്‍ത്ഥനയിലും ശക്തി സംഭരിക്കണം. ഓഗസ്റ്റ് മാസത്തിലെ പ്രകൃതിദുരന്തങ്ങളെ സൃഷ്ടപ്രപഞ്ചത്തിന്റെ പരിമിതിയുടെ വെളിപ്പെടുത്തലുകളായിട്ടാണ് നാം കാണേണ്ടത്. മനുഷ്യര്‍ക്കു രോഗങ്ങളും തെറ്റുകളും കുറ്റങ്ങളും ഒക്കെ ഉള്ളതുപോലെ പ്രപഞ്ചത്തിനും അതിന്റെ പ്രയാണത്തില്‍ വ്യതിചലനങ്ങള്‍ ഉണ്ടാകുന്നു. അത്തരം വ്യതിചലനങ്ങളായിട്ടുവേണം ഭൂകന്പങ്ങളെയും പ്രളയത്തെയും ഉരുള്പൊട്ടലുകളെയും ചുഴലിക്കാറ്റിനെയും മറ്റു സമാന പ്രതിഭാസങ്ങളെയും നാം കാണാന്‍. മനുഷ്യരുടെ തിന്മകളും രോഗങ്ങളും നാം പരിഹരിക്കുന്നതിനു പരിശ്രമിക്കുന്നതുപോലെതന്നെ പ്രപഞ്ചത്തിനുണ്ടാകുന്ന കെടുതികളെയും ഏറ്റെടുത്തു പരിഹാരം കണ്ടെത്താന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള എല്ലാ പരിശ്രമങ്ങളിലും ദൈവപരിപാലനയില്‍ ആശ്രയിച്ച് പ്രത്യാശയോടെ സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തന നിരതരാകേണ്ടവരാണ് നമ്മള്‍. ക്രൈസ്തവവിശ്വാസം അതിനു ശക്തി പകരണം. പ്രളയക്കെടുതിയില്‍ സഭയുടെ എല്ലാ ഭാഗങ്ങളിലുംനിന്നും ഉണ്ടായ ദുരിതാശ്വാസ പ്രവര്ത്തളനങ്ങള്‍ അഭിനന്ദനീയമാണ്. അവയെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാണെന്നു ഞാന്‍ കരുതുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെസിബിസി നല്കിയ ഒരു കോടി രൂപയില്‍ സീറോമലബാര്‍ സഭയുടെ വിഹിതമായ 50 ലക്ഷം രൂപ നമ്മുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സ്പന്ദന്‍ വഴി ലഭിച്ച സംഭാവനയില്‍ നിന്നു നല്കിയിട്ടുണ്ട്. ബാക്കിയുള്ള തുക മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു നല്കുലന്നതായിരിക്കും. ഇതിനുപുറമേ ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് 109.91 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളും ഇടവകകളും മേജര്‍ സെമിനാരികളും സന്യാസസമൂഹങ്ങളും അല്മായ സഹോദരങ്ങളും നിര്‍ഹിച്ചിട്ടുണ്ട്. ഇനിയും ഇരുന്നൂറില്‍ പരം കോടി രൂപയുടെ ദുരിതാശ്വാസപദ്ധതികള്‍ക്ക് വിവിധ രൂപതകളും സമര്‍പ്പിത സമൂഹങ്ങളും പദ്ധതി തയാറാക്കിയിട്ടുമുണ്ട്. സഭാമക്കളുടെ കഠിനാധ്വാനവും കാരുണ്യപ്രവര്‍ത്തനങ്ങളും തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. റോമിലെ ശുശ്രൂഷകള്‍ ഫലപ്രദമാകുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.
Image: /content_image/India/India-2018-10-07-04:32:13.jpg
Keywords: ആലഞ്ചേ
Content: 8811
Category: 1
Sub Category:
Heading: ആസിയ ബീബി; നാളെ സുപ്രീം കോടതി നിര്‍ണ്ണായക വിധി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് തടവില്‍ കഴിയുന്ന ക്രൈസ്തവ യുവതി ആസിയ ബീബിയുടെ അന്തിമ അപ്പീലില്‍ നാളെ പാക്കിസ്ഥാനിലെ സുപ്രീംകോടതി വിധി പറയും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആസിയ ബീബിയുടെ അഭിഭാഷകർ നൽകിയ അപ്പീലിലാണ് മൂന്ന് മുതിർന്ന ജഡ്ജിമാർ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധി പറയുന്നത്. വധശിക്ഷയ്ക്കുളള വിധിയെ ഒന്നെങ്കിൽ സുപ്രീംകോടതിക്ക് അസാധുവാക്കുകയോ, അല്ലെങ്കിൽ വധശിക്ഷ നൽകണം എന്ന് ഉത്തരവിടുകയോ ചെയ്യാം. ആസിയ മോചിതയാകാൻ സാധ്യത ഉണ്ടെന്നും, അതിനായി നമ്മൾക്ക് പ്രാർത്ഥിക്കുകയും, പ്രത്യാശ വയ്ക്കുകയും ചെയ്യാമെന്നും ആസിയായ്ക്കു വേണ്ടിയുള്ള നിയമ സഹായങ്ങള്‍ നൽകുന്ന റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം പറഞ്ഞു. ആസിയായുടെ അഭിഭാഷകർക്ക് കൂടി പറയാനുള്ള കാര്യങ്ങൾ കേട്ടിട്ടായിരിക്കും സുപ്രീംകോടതി ബെഞ്ച് അന്തിമ വിധി പ്രസ്താവിക്കുന്നത്. കെട്ടിചമച്ച ആരോപണങ്ങളുടെ ഇരയായി ഏതാണ്ട് ഒരു പതിറ്റാണ്ടായി ആസിയ ജയിലിലാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ജോസഫ് നദീമും, ആസിയായുടെ ഭർത്താവായ ആഷിക്ക് മസിഹും ജയിലിൽ എത്തി അവരെ കണ്ടിരുന്നു. നാളെ സുപ്രീംകോടതി വിധി പ്രതികൂലമായാൽ പാക്കിസ്ഥാൻ പ്രസിഡന്റിന് ദയാ ഹർജി നൽകാനുളള അവസരം ഉണ്ട്. 2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയാണ് ആസിയ. ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. അടുത്തിടെ വത്തിക്കാനിലെത്തിയ ആസിയായുടെ കുടുംബത്തിന് ഫ്രാന്‍സിസ് പാപ്പ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു. ആസിയായുടെ മോചനത്തിനായി അമേരിക്ക, ബ്രിട്ടന്‍ അടക്കമുല്ല രാജ്യങ്ങള്‍ നേരത്തെ ശബ്ദമുയര്‍ത്തിയിരിന്നു. നാളെ അനുകൂല വിധിയുണ്ടാകാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആഗോള ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2018-10-07-05:36:27.jpg
Keywords: ആസിയ
Content: 8812
Category: 9
Sub Category:
Heading: ത്രിലോക രാജ്ഞിയുടെ മധ്യസ്ഥതയിൽ ജപമാല മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഒക്ടോബർ 13ന്
Content: ബർമിംങ്‌ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂർവ്വം ഏറ്റുപറഞ്ഞുകൊണ്ട് ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ചകൺവെൻഷൻ 13 ന് നടക്കും. ഫാ. സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ബഥേലിൽ ഓരോമാസവും നടക്കുന്നത്. വചനം മനുഷ്യനായ് അവതരിക്കാൻ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറിൽ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , തൃശൂർ ഷെക്കീനായ് മിനിസ്ട്രി ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവരും പങ്കെടുക്കും. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ഈ ജപമാലമാസത്തിൽ 13 ന് ‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/News/News-2018-10-07-06:05:05.jpg
Keywords: സോജി
Content: 8813
Category: 1
Sub Category:
Heading: ഭാരതം അടക്കം നാല്‍പ്പതിലധികം രാഷ്ട്രങ്ങളില്‍ ഇന്ന് ജപമാലയത്നം
Content: ന്യൂഡല്‍ഹി/ കാലിഫോര്‍ണിയ: ലോകത്തെയും, തിരുസഭയെയും തകര്‍ക്കുവാന്‍ കുടില ശ്രമം നടത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുവാന്‍ ഭാരതം അടക്കം നാല്‍പ്പതിലധികം രാഷ്ട്രങ്ങളില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഇന്ന് ജപമാലയത്നം നടക്കും. പൌരന്‍മാര്‍ക്കും ലോകം മുഴുവന്റെ പാപപ്പൊറുതിക്കും വൈദികർക്കും സമർപ്പിതര്‍ക്കു വേണ്ടിയും ജീവന്റെ സംസ്‌ക്കാരം വളരുന്നതിനും വിവാഹ- കുടുംബജീവിത വിശുദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ഭാരതത്തില്‍ ‘റോസറി എക്രോസ് ഇന്ത്യ’ എന്ന പേരില്‍ ജപമാലയത്നം നടത്തുന്നത്. നിരവധി ബിഷപ്പുമാര്‍ രാജ്യവ്യാപക പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്. ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് പ്രാര്‍ത്ഥനായത്നം നടക്കും. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മധ്യപൂര്‍വ്വേഷ്യ മുതലായ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും ജപമാല റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ ‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’ എന്ന പേരിലാണ് കൂട്ടായ്മയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക. ‘റോസറി അറ്റ്‌ ദി ബോര്‍ഡേഴ്സ്’ എന്ന പേരില്‍ പോളണ്ട് തുടക്കമിട്ട ജപമാല കൂട്ടായ്മ പിന്നീട് ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. പോളണ്ടിന്റെ വിജയമാതൃക പിന്തുടര്‍ന്നുകൊണ്ട് അമേരിക്ക, അയര്‍ലണ്ട് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. “ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെയുള്ള ലോകവ്യാപകമായ പോരാട്ടം” എന്നാണ് ആഗോള ജപമാല കൂട്ടായ്മകളെ കുറിച്ച് ‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’ന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ക്വിട്ടോ, ലാസലൈറ്റ്, ഫാത്തിമ, ട്രി ഫോണ്ടാനെ, അകിത എന്നിവിടങ്ങളില്‍ മുഴങ്ങിയ പരിശുദ്ധ ദൈവമാതാവിന്റെ കാഹളം നമുക്കായി മുഴങ്ങി കഴിഞ്ഞുവെന്നും സംഘാടകരുടെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. ‘റോസറി ഓണ്‍ ദി കോസ്റ്റ്സ് ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫെയിത്ത്’ എന്ന പേരില്‍ കഴിഞ്ഞ നവബറില്‍ അയര്‍ലണ്ടില്‍ നടത്തിയ ജപമാല കൂട്ടായ്മയില്‍ മുപ്പതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ 30 അമേരിക്കന്‍ സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്സ് ആന്‍ഡ്‌ ബോര്‍ഡേഴ്സ്’ എന്ന പേരില്‍ നടത്തിയ കൂട്ടായ്മയും, ഏപ്രില്‍ മാസത്തില്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ യു.കെ. യിലെ വിശ്വാസികളും നടത്തിയ കൂട്ടായ്മയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ന് നടക്കുന്ന ജപമാലയത്നത്തിന് മുന്നോടിയായി 54 ദിവസത്തെ നൊവേനയും ദി ന്യൂ ഹോളി ലീഗ് ഓഫ് നേഷന്‍സ് സംഘടിപ്പിച്ചിരിന്നു. പതിനാറാം നൂറ്റാണ്ടിനു സമാനമായ സാഹചര്യത്തിലൂടെയാണ് സഭ ഇപ്പോള്‍ കടന്നുപോകുന്നുവെന്നതാണ് ഇത്തരം ജപമാല യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്നു ന്യൂ ഹോളി ലീഗ് ഓഫ് നേഷന്‍സ് വക്താക്കള്‍ പറഞ്ഞു. ഞായറാഴ്ചത്തെ ജപമാല റാലികളുടെ വീഡിയോകള്‍ #RosaryCoastToCoast #HolyLeagueOfNations എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം നടത്തണമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസം മുഴുവനും ജപമാല ചൊല്ലണമെന്നും, വിശുദ്ധ മിഖായേല്‍ മാലാഖയുടെ സംരക്ഷണം ആവശ്യപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ആഴ്ച വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. പാപ്പായുടെ ഈ ആഹ്വാനത്തോടുള്ള പ്രതികരണമെന്ന നിലയില്‍ ഇന്നു സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് ജപമാല റാലി നടത്തുമെന്ന് ഇറ്റലിയിലെ സംഘാടകരും അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-10-07-07:28:34.jpg
Keywords: ജപമാല
Content: 8814
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു വെള്ളിയാഴ്ച കൊടിയേറും
Content: പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു വെള്ളിയാഴ്ച കൊടിയേറും. 16നാണു പ്രധാന തിരുനാള്‍. 15 വരെ എല്ലാ ദിവസവും രാവിലെ ഒന്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. നാളെ രാവിലെ ഒന്പതിനു പാലാ രൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം നാലിന് ആലപ്പുഴ രൂപത കോഅഡ്ജുത്തോര്‍ ബിഷപ് ഡോ. റാഫേല്‍ ജയിംസ് ആനാപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10നു വൈകുന്നേരം നാലിന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും 11നു വൈകുന്നേരം നാലിനു മാണ്ഡ്യ രൂപത മെത്രാന്‍ മാര്‍ ആന്റണി കരിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 12നു വൈകുന്നേരം നാലിനു ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 13 നു ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നാലു വരെ വൈദിക യുവജനസംഗമം. വൈകുന്നേരം നാലിനു മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 14നു വൈകുന്നേരം മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 15നു വൈകുന്നേരം നാലിനു മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആറിനു പാലാ സെന്റ് തോമസ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം. 6.15 നു ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 16 നു രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍. ഒന്പതിന് നേര്‍ച്ച വെഞ്ചരിപ്പ്. 10ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കും. 11 ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം. 12നു പ്രദക്ഷിണം. തിരുനാളിനോട് അനുബന്ധിച്ച് വൈദിക, സമര്‍പ്പിത സംഗമവും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ വിവിധ ഭക്തസംഘടനകളുടെയും വിവിധ ഇടവകകളുടെയും നേതൃത്വത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു തീര്‍ത്ഥാടനം നടത്തും.
Image: /content_image/India/India-2018-10-08-04:54:26.jpg
Keywords: കുഞ്ഞച്ച