category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു വെള്ളിയാഴ്ച കൊടിയേറും
Contentപാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു വെള്ളിയാഴ്ച കൊടിയേറും. 16നാണു പ്രധാന തിരുനാള്‍. 15 വരെ എല്ലാ ദിവസവും രാവിലെ ഒന്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. നാളെ രാവിലെ ഒന്പതിനു പാലാ രൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം നാലിന് ആലപ്പുഴ രൂപത കോഅഡ്ജുത്തോര്‍ ബിഷപ് ഡോ. റാഫേല്‍ ജയിംസ് ആനാപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10നു വൈകുന്നേരം നാലിന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും 11നു വൈകുന്നേരം നാലിനു മാണ്ഡ്യ രൂപത മെത്രാന്‍ മാര്‍ ആന്റണി കരിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 12നു വൈകുന്നേരം നാലിനു ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 13 നു ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നാലു വരെ വൈദിക യുവജനസംഗമം. വൈകുന്നേരം നാലിനു മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 14നു വൈകുന്നേരം മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 15നു വൈകുന്നേരം നാലിനു മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആറിനു പാലാ സെന്റ് തോമസ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം. 6.15 നു ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 16 നു രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍. ഒന്പതിന് നേര്‍ച്ച വെഞ്ചരിപ്പ്. 10ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കും. 11 ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം. 12നു പ്രദക്ഷിണം. തിരുനാളിനോട് അനുബന്ധിച്ച് വൈദിക, സമര്‍പ്പിത സംഗമവും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ വിവിധ ഭക്തസംഘടനകളുടെയും വിവിധ ഇടവകകളുടെയും നേതൃത്വത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു തീര്‍ത്ഥാടനം നടത്തും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-10-08 09:31:00
Keywordsകുഞ്ഞച്ച
Created Date2018-10-08 09:24:26