Content | തക്കല: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികവും മാനേജിംഗ് കമ്മിറ്റിയും നാളെ തക്കല രൂപതയിലെ പടന്താലുംമൂട് സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നടക്കും. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍ പതാകയുയര്‍ത്തും. രാവിലെ നടക്കുന്ന ദേശീയ മാനേജിംഗ് കമ്മിറ്റി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പീറ്റര്‍ പി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷതവഹിക്കും. കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചുകണ്ടത്തില്‍, കര്‍ണാടക സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് മറ്റം, ദേശീയ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍ഗ്രെയ്‌സ് എഫ്‌സിസി, വൈസ് പ്രസിഡന്റ് മീറാ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.30 ന് ത്രിത്തുവപുരം ഹോളിട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന പ്രേഷിതറാലി പടന്താലുംമൂട് സേക്രഡ് ഹാര്‍ട്ട് ദേവാലയ അങ്കണത്തില്‍ എത്തിച്ചേരും. തുടര്‍ന്നു ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവും തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തക്കല രൂപത വികാരിജനറാള്‍ ഫാ. ജോസ് മുട്ടത്തുപാടം സന്ദേശം നല്‍കും.
അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, കേരള സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റോയി മാത്യു, തമിഴ്‌നാട് സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജോസഫ് വയലില്‍, ദേശീയ സമിതിയംഗം പി. ജ്ഞാനദാസ് എന്നിവര്‍ പ്രസംഗിക്കും. ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. തക്കല രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ ജോസഫ് സ്വാഗതവും ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍ ലൂക്ക് അലക്‌സ് പിണമറുകില്‍ നന്ദിയും പറയും. |