Contents

Displaying 8561-8570 of 25179 results.
Content: 8875
Category: 18
Sub Category:
Heading: പോള്‍ ആറാമന്‍ പാപ്പയുടെ വിശുദ്ധ പദവിയില്‍ ധന്യനായി മാര്‍ പവ്വത്തില്‍
Content: ചങ്ങനാശേരി: ഞായറാഴ്ച പോള്‍ ആറാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍ ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന് അത് ധന്യനിമിഷമായിരിന്നു. 46 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധന്റെ കൈവയ്പിലൂടെയാണ് മാര്‍ പവ്വത്തില്‍ മെത്രാനായി അഭിഷിക്തനായത്. വത്തിക്കാന്‍ നുണ്‍ഷ്യോ വഴി അറിഞ്ഞ മെത്രാന്‍ നിയമനം അനുസരിച്ചു ചങ്ങനാശേരിയില്‍ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ക്ക് അതിരൂപതാകേന്ദ്രം ആലോചന ആരംഭിച്ചുവെങ്കിലും മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേകം വത്തിക്കാനിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് പോള്‍ ആറാമന്‍ പാപ്പാ നുണ്‍ഷ്യോ വഴി ചങ്ങനാശേരി അരമനയിലേക്കു കൈമാറുകയായിരിന്നു. തുടര്‍ന്നു 1972 ഫെബ്രുവരി 13ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലായിരുന്നു മെത്രാഭിഷേകം നടന്നത്. തന്നോടൊപ്പം തമിഴ്‌നാട്ടില്‍നിന്നുള്ള ഫാ. അരുളപ്പ ഉള്‍പ്പെടെ 18പേരാണ് മെത്രാഭിഷേകം സ്വീകരിച്ചതെന്ന്‍ മാര്‍ ജോസഫ് പവ്വത്തില്‍ സ്മരിക്കുന്നു. പോള്‍ ആറാമന്‍ പാപ്പായുടെ കൈവയ്പിലൂടെ മെത്രാഭിഷേകം ലഭിച്ചതു വലിയ ദൈവാനുഗ്രഹമായതായും പാപ്പയുടെ വിശുദ്ധ പദവി ഏറ്റവും അനുഗ്രഹ ധന്യമാണെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതുവരെ പോള്‍ ആറാമന്‍ പാപ്പായുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-10-16-01:39:20.jpg
Keywords: പവ്വത്തി
Content: 8876
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്
Content: രാമപുരം: ആരാലും അറിയപ്പെടാതെ കിടന്ന ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട തേവര്‍പറന്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്. ദളിതരുടെ പുറമ്പോക്കിലെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരെ ആത്മീയമായും സാമൂഹികമായും ശക്തിപ്പെടുത്തി അവര്‍ക്ക് പുതുജീവിതമൊരുക്കിയ കുഞ്ഞച്ചന്‍ 1973 ഒക്ടോബര്‍ 16ന് 82ാം വയസിലാണ് ദിവംഗതനായത്. 2006 ഏപ്രില്‍ 30നു കുഞ്ഞച്ചനെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയായിരിന്നു. രാമപുരം ഫൊറോന പള്ളിയില്‍ ഇന്ന്‍ തിരുനാള്‍ ശുശ്രൂഷകള്‍ നടക്കും. രാവിലെ 5.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്കു ഫാ. ജോണി എടക്കരയും 6.30നു മാര്‍ ജോസഫ് പള്ളിക്കാപറന്പിലും കാര്‍മ്മികത്വം വഹിക്കും. എട്ടു മണിക്ക് വിശുദ്ധ കുര്‍ബാനയും സന്ദേശവും വികാരി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ നല്‍കും. ഒന്‍പതിന് നേര്‍ച്ച വെഞ്ചരിപ്പ്. പത്തു മണിക്ക് അര്‍പ്പിക്കുന്ന ആഘോഷമായ റാസക്കു മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കും. 12നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30, 3.30, 4.30 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും.
Image: /content_image/India/India-2018-10-16-04:14:02.jpg
Keywords: കുഞ്ഞച്ച
Content: 8877
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ദ്വിതീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 20 മുതല്‍
Content: പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്നി 2018' ഒക്‌ടോബര്‍ 20 ാം തീയതി ആരംഭിക്കുന്നു. അട്ടപാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളി ലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷ സന്ദേശം നല്കുന്നതുമാണ്. 2018 ഒക്‌ടോബര്‍ 20 ാം തീയതി ശനിയാഴ്ച ബര്‍മിംഹാം ബതേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 21 ാം തീയതി ഞായറായ്ച സ്‌കോട്ട്‌ലിലെ മദര്‍ വെല്‍ സിവിക്ക് സെന്ററിലും 24 ാം തീയതി ബുധനാഴ്ച പ്രേസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിലും 25 ാം തീയതി വ്യാഴാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27 ാം തീയതി ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്ററിലും 28 ാം തീയതി ഞായറായ്ച ചെല്‍ട്ടണം റേസ് കോഴ്‌സിലും നവംബര്‍ 3 ാം തീയതി മാഞ്ചസ്റ്ററിലെ ബൗളേഴ്‌സ് എക്‌സിബിഷന്‍ സെന്റെറിലും നവംബര്‍ 4 ാം തിയതി ഞായറാഴ്ച ലനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്റെറിലും വെച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിിട്ടു്. കണ്‍വെന്‍ഷന് ഒരുക്കമായി ഒക്‌ടോബര്‍ 18 ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ബര്‍മിംഹാമിനടുത്തിള്ള സോള്‍ട്ടിലിയിലെ അവര്‍ ലേഡി ഓഫ് റോസറി ആന്റ് സെന്റ് തെരേസാ ഓഫ് ലിസ്യു ദൈവാലയത്തില്‍ വെച്ച് ദിവ്യകാരുണ്യ ആരാധനയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്കുന്നതാണ്‌.
Image: /content_image/Events/Events-2018-10-16-10:03:08.jpg
Keywords: ഗ്രേറ്റ്
Content: 8878
Category: 1
Sub Category:
Heading: മെക്സിക്കോയിൽ വൈദിക കൊലപാതകം തുടരുന്നു
Content: മെക്സിക്കോ സിറ്റി: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക കൊലപാതകം നടക്കുന്ന മെക്സിക്കോയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൻ ലൂയിസ് റെ ഡെ ഫ്രാൻസിയയിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്ന ഫാ. ഇസ്മാർ ആർതുറോ ഒർട്ട എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. വൈദികന്റെ മരണ വിവരം തിജുവാന ആർച്ച് ബിഷപ്പ് മോൺ.ഫ്രാൻസിസ്കോ മോറെനോ ബാരൺ ആണ് മാധ്യമങ്ങളെ അറിയിച്ചത്. ഒക്ടോബർ പതിനൊന്നിന് കൊളോണിയ ഒബറേറയിൽ ബലിയർപ്പിച്ച ഫാ. ഒർട്ടയെ പിന്നീട് കാണാതാവുകയായിരുന്നു. കൈക്കാലുകൾ ബന്ധിച്ച് ശരീരത്തിൽ മുറിവുകളോടുകൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച മോൺ.ബാരൺ സാൻ ലൂയിസ് ദെ ഫ്രാൻസിയ ഇടവകയ്ക്ക് എഴുതിയ ഇടയലേഖനത്തിൽ ഫാ. ഓർട്ടയുടെ മരണം അറിയിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. വൈദികന്റെ സംസ്കാര ശുശ്രൂഷകൾ പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ 26 കത്തോലിക്ക വൈദികരാണ് രാജ്യത്തു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടവരാണ്.
Image: /content_image/News/News-2018-10-16-12:30:34.jpg
Keywords: വൈദിക
Content: 8879
Category: 1
Sub Category:
Heading: സിനഡില്‍ ദിവ്യകാരുണ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് യൂറോപ്യന്‍ മെത്രാന്മാര്‍
Content: റോം: കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനമായ ദിവ്യകാരുണ്യത്തിനും പിതാക്കന്‍മാര്‍ക്കും യുവജന സിനഡിന്റെ പ്രമാണ രേഖയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള മെത്രാന്മാര്‍. ബെലാറൂസിലെ മെത്രാപ്പോലീത്തയായ തദേവൂസ് കൊണ്ട്രൂസിയാവിക്സ്, ലാത്വിയായിലെ റിഗായിലെ മെത്രാപ്പോലീത്തയായ സ്ബിഗ്നേവ്സ് സ്റ്റാന്‍കെവിക്സ് എന്നിവരാണ് യുവജനങ്ങളെ ആസ്പദമാക്കി വത്തിക്കാനില്‍ നടന്നു കൊണ്ടിരിക്കുന്ന മെത്രാന്മാരുടെ സിനഡില്‍ ആവശ്യം ഉന്നയിച്ചത്. സിനഡിന്റെ പ്രമാണ രേഖയില്‍ ദിവ്യകാരുണ്യത്തിനും ആരാധനാ ക്രമത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് കൊണ്ട്രൂസിയാവിക്സ് മെത്രാപ്പോലീത്ത പറഞ്ഞു. അജപാലനപരമായി വളരെയേറെ പ്രാധാന്യമുള്ള സിനഡിന്റെ പരമപ്രധാനമായ പ്രമാണ രേഖയില്‍ ദിവ്യകാരുണ്യത്തെക്കുറിച്ച് വെറും രണ്ടു പ്രാവശ്യവും, ആരാധന ക്രമത്തെക്കുറിച്ച് എട്ട് പ്രാവശ്യവും മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബെലാറൂസിലെ യുവജനങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ട് വരുവാന്‍ വിശുദ്ധ കുര്‍ബാന വഹിച്ച പങ്കിനെക്കുറിച്ച് കൊണ്ട്രൂസിയാവിക്സ് മെത്രാപ്പോലീത്ത വിവരിച്ചു. സെപ്റ്റംബര്‍ 23-ന് കോനാസില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലെ പങ്കെടുക്കുവാന്‍ 2,000 ത്തോളം വിശ്വാസികളാണ് എത്തിയത്, ഇവരില്‍ പകുതിയോളം പേര്‍ യുവതീയുവാക്കളായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 22-ന് യുവജനങ്ങളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുവാന്‍ 500 പേര്‍ മാത്രമാണ് എത്തിയതെന്ന് ബെലാറൂസിലെ യുവജനങ്ങള്‍ വിശുദ്ധ കുര്‍ബാനക്ക് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബെലാറൂസുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 22-25 വരെയായിരുന്നു ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയത്. നമ്മുടെ ആരംഭവും, അവസാനവും വിശുദ്ധ കുര്‍ബാനയാണ്. ഈ സത്യം നാം മനസ്സിലാക്കാതെ പോകുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് പുറമേ പിതൃത്വത്തിനും സിനഡ് രേഖ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും ഇരു മെത്രാപ്പോലീത്തമാരും ആവശ്യപ്പെട്ടു. വിശ്വാസം പകരുന്നതില്‍ പിതാക്കന്‍മാര്‍ക്ക് വളരെ വലിയ പങ്കാണുള്ളതെന്ന് സ്റ്റാന്‍കെവിക്സ് മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന പിതാക്കന്‍മാരുടെ കുട്ടികളില്‍ 75 ശതമാനവും, ദൈവവുമായുള്ള വിശ്വാസത്തിന്റെ മേഖലയില്‍ ശ്രദ്ധാലുക്കളായിരിക്കുവാന്‍ സാധ്യതയുണ്ടെന്നും, മാതാക്കളുടെ കാര്യത്തില്‍ ഈ സാധ്യത വെറും 15 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനഡിന്റെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ദിവ്യകാരുണ്യത്തെ കുറിച്ചും പിതൃത്വത്തെ കുറിച്ചും പ്രത്യേകം പരാമര്‍ശിക്കണമെന്നും ബിഷപ്പുമാര്‍ മെത്രാന്‍ സിനഡില്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-10-16-13:46:09.jpg
Keywords: ദിവ്യകാരുണ്യ
Content: 8880
Category: 1
Sub Category:
Heading: മനുഷ്യത്വം ഇല്ലാതെ പാക്ക് ജനത: ആസിയ ബീബിയെ വധിക്കണമെന്ന്‍ ആവശ്യപ്പെട്ട് റാലി
Content: ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലാഹോറില്‍ റാലി. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയാണ് ഒക്ടോബര്‍ 12 വെള്ളിയാഴ്ച റാലി സംഘടിപ്പിച്ചത്. കറാച്ചിയിലും, റാവല്‍പിണ്ടിയിലും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായി എന്നാണു വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസിയാ ബീബിയുടെ അവസാന അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ച സാഹചര്യത്തിലാണ് റാലി സംഘടിപ്പിച്ചത്. ക്രൈസ്തവ വനിത ആസിയയെ വധിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ വഹിച്ചാണ് റാലി നടന്നത്. ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സമാനമായ പ്രതികരണം നടത്തിയവരും നിരവധിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിചാരണയില്‍ തീരുമാനത്തിലെത്തിയിട്ടുണ്ടെങ്കിലും അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. ബീബി മോചിപ്പിക്കപ്പെടുകയാണെങ്കില്‍ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന ഒരു പരാതിയും തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് കോടതി അന്ന്‍ വെളിപ്പെടുത്തിയിരിന്നു. പാക്കിസ്ഥാനിൽ 1985ൽ നിലവിൽ വന്ന മത നിന്ദാനിയമം അനുസരിച്ച് ഒരാൾ ദൈവനിന്ദ നടത്തിയതായി മറ്റൊരാൾ ചൂണ്ടിക്കാട്ടിയാൽപോലും നിയമത്തിന്റെ വലയിൽ കുടുങ്ങും. ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യാന്‍ തീവ്ര ഇസ്ലാം മതസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. നിയമത്തിനെതിരെ നിലപാടെടുത്ത പഞ്ചാബിലെ ഗവർണർ സൽമാൻ തസീർ ജയിലിലായ ആസിയയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം 2011ൽ അദ്ദേഹം കൊല്ലപ്പെട്ടിരിരുന്നു.
Image: /content_image/News/News-2018-10-16-18:09:06.jpg
Keywords:
Content: 8881
Category: 1
Sub Category:
Heading: മനുഷ്യത്വം ഇല്ലാതെ പാക്ക് ജനത: ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ട് റാലി
Content: ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലാഹോറില്‍ റാലി. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയാണ് ഒക്ടോബര്‍ 12 വെള്ളിയാഴ്ച റാലി സംഘടിപ്പിച്ചത്. കറാച്ചിയിലും, റാവല്‍പിണ്ടിയിലും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായി എന്നാണു വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസിയാ ബീബിയുടെ അവസാന അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ച സാഹചര്യത്തിലാണ് റാലി സംഘടിപ്പിച്ചത്. ക്രൈസ്തവ വനിത ആസിയയെ വധിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ വഹിച്ചാണ് റാലി നടന്നത്. ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സമാനമായ പ്രതികരണം നടത്തിയവരും നിരവധിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിചാരണയില്‍ തീരുമാനത്തിലെത്തിയിട്ടുണ്ടെങ്കിലും അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. ബീബി മോചിപ്പിക്കപ്പെടുകയാണെങ്കില്‍ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന ഒരു പരാതിയും തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് കോടതി അന്ന്‍ വെളിപ്പെടുത്തിയിരിന്നു. പാക്കിസ്ഥാനിൽ 1985ൽ നിലവിൽ വന്ന മത നിന്ദാനിയമം അനുസരിച്ച് ഒരാൾ ദൈവനിന്ദ നടത്തിയതായി മറ്റൊരാൾ ചൂണ്ടിക്കാട്ടിയാൽപോലും നിയമത്തിന്റെ വലയിൽ കുടുങ്ങും. ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യാന്‍ തീവ്ര ഇസ്ലാം മതസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. നിയമത്തിനെതിരെ നിലപാടെടുത്ത പഞ്ചാബിലെ ഗവർണർ സൽമാൻ തസീർ ജയിലിലായ ആസിയയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം 2011ൽ അദ്ദേഹം കൊല്ലപ്പെട്ടിരിരുന്നു.
Image: /content_image/News/News-2018-10-16-18:09:25.jpg
Keywords: ആസിയ
Content: 8882
Category: 17
Sub Category:
Heading: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാനും നൽകുവാനും അവസരം
Content: കേരള മണ്ണിനെ കവര്‍ന്നെടുത്ത പ്രളയ ദുരന്തത്തിന്റെ ഏങ്ങലടികള്‍ ഇനിയും നിലച്ചിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് കിടപ്പാടവും ഇതുവരെയുള്ള സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതു പതിനായിരങ്ങള്‍ക്കാണ്. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലും കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകളും കര്‍ഷക ഹൃദയങ്ങള്‍ക്ക് ഏല്‍പ്പിച്ചത് കൊടിയ വേദന തന്നെയാണെന്ന് പറയാതെ വയ്യ. സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളുടെ നൊമ്പരത്തിനു ഇനിയും അറുതിയായിട്ടില്ല. ദുരിതത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് പുതിയ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരാണ് പലരും. അന്തിയുറങ്ങാന്‍ ഭവനമില്ലാതെ, ജീവിതമാര്‍ഗ്ഗത്തിന് മുന്നോട്ട് ഉപാധികളില്ലാതെ വയനാട്ടില്‍ മാത്രം നാലോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞതും അറിയാത്തതുമായ ഇങ്ങനെ എത്രയോ സംഭവങ്ങള്‍. നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന പ്രളയ ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച്' ഈ സാഹചര്യത്തില്‍ പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ പുതിയ പദ്ധതി ആരംഭിക്കുകയാണ്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാനും നൽകുവാനും അവസരം ഒരുക്കിക്കൊണ്ടാണ് 'LET US HELP' എന്ന പദ്ധതി. മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സമാശ്വാസമേകാനും നമ്മുടെ, നാം അറിയുന്ന പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമായ രീതിയിലാണെങ്കില്‍ അവരുടെ അതിജീവനത്തിനും ഈ അവസരം ഉപയോഗപ്പെടുത്തുക. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. പ്രവാചക ശബ്ദം പോര്‍ട്ടലിന്റെ മെനു സെക്ഷനില്‍ #{red->n->n-> 'Let Us Help' }# എന്ന ഓപ്ക്ഷന്‍ തിരഞ്ഞെടുക്കുക. പുതുതായി വരുന്ന പേജില്‍ നിലവില്‍ സഹായം അഭ്യര്‍ത്ഥിച്ചവരുടെ അപേക്ഷകളും പുതിയ അപേക്ഷ നല്കുവാന്‍ താത്പര്യപ്പെടുന്നവര്‍ക്കുമായി രണ്ട് വ്യത്യസ്ഥ ഓപ്ക്ഷനുകളാണ് ഈ പേജില്‍ ഉള്ളത്. ഓരോ അപ്പീലും വായനക്കാര്‍ക്ക് തുറന്ന്‍ വായിക്കാവുന്നതും നമ്മുടെ ഒരു വിഹിതം അവര്‍ക്ക് പങ്കുവെയ്ക്കാവുന്നതുമാണ്. #{red->n->n-> NEW APPEAL }# എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍ധനാവസ്ഥയില്‍ ജീവിതം തള്ളി നീക്കുന്നവര്‍ക്കു പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ അപ്പീല്‍ ഫോം വളരെ കൃത്യതയോടെ പൂരിപ്പിക്കുക. പേരും അഡ്രസും മറ്റ് പ്രാഥമിക വിവരങ്ങളും നല്‍കിയതിന് ശേഷം സമീപത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വ്യക്തി കത്തോലിക്ക വിശ്വാസിയാണെങ്കില്‍ അതാതു ഇടവകയുടെ വിശദാംശങ്ങളും അകത്തോലിക്കനോ അക്രൈസ്തവനോ ആണെങ്കില്‍ അടുത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വിവരങ്ങളും അപേക്ഷയില്‍ ചേര്‍ക്കണം. തുടര്‍ന്നാണ് അപേക്ഷകന്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ വിവരങ്ങള്‍ നല്‍കേണ്ടത്. 'Title Of Your News' എന്ന ഭാഗത്ത് ഉചിതമായ തലക്കെട്ടും News Description എന്ന ഭാഗത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും ദുഃഖങ്ങളും ഞെരുക്കങ്ങളും വ്യക്തമായി എഴുതി ചേര്‍ക്കണം. ദുരിതത്തിന്റെ വ്യാപ്തി വിവരിക്കുന്ന ചിത്രങ്ങള്‍ തുടര്‍ന്നു അപ്ലോഡ് ചെയ്യുക. (കുറഞ്ഞപക്ഷം ഒരു ചിത്രമെങ്കിലും നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഉദാ: പ്രളയത്തില്‍ ഭവനം തകര്‍ന്ന വ്യക്തിയാണ് അപേക്ഷകനെങ്കില്‍ ആ ഭവനത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബ ഫോട്ടോ അപ്ലോഡ് ചെയ്യാവുന്നതാണ്). തുടര്‍ന്നു അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടു കൂടി അപേക്ഷ സമര്‍പ്പിക്കപ്പെടും. പ്രവാചക ശബ്ദം ടീം അപേക്ഷയുടെ ആധികാരികത പരിശോധിച്ചു സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ സൈറ്റില്‍ ഉടനെ പബ്ലിഷ് ചെയ്യുന്നതാണ്. ഓരോ ദിവസവും ആയിരങ്ങള്‍ വായിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ദൈവം നല്‍കിയ സമ്പത്തിന്റെ ഒരു വിഹിതം കഠിന വേദനകളിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവര്‍ക്ക് പങ്കുവെക്കാനും ഒപ്പം നമ്മുടെ നിസ്സഹായവസ്ഥ മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാട്ടി അപേക്ഷ സമര്‍പ്പിക്കാനും ഏവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Image: /content_image/Charity/Charity-2018-10-16-19:17:27.jpg
Keywords:
Content: 8883
Category: 1
Sub Category:
Heading: യേശുവിനെ തള്ളി പറയാത്ത നൈജീരിയന്‍ പെണ്‍കുട്ടിയെ മോചിപ്പിക്കില്ലെന്ന് ബൊക്കോഹറാം
Content: അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ത്യജിച്ച് ഇസ്ലാം മതത്തെ പുല്‍കാനുള്ള ബൊക്കോഹറാം തീവ്രവാദികളുടെ നിര്‍ബന്ധത്തെ തള്ളിയ നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബുവിനെ വിട്ടയക്കില്ലെന്ന് തീവ്രവാദികള്‍. മുന്നോട്ട് അടിമയാക്കി സൂക്ഷിക്കുവാനാണ് തീരുമാനമെന്ന് തീവ്രവാദികള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ പിടിയിലായിരിന്ന വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ മോചിപ്പിക്കാമെന്ന തീവ്രവാദികളുടെ പ്രലോഭനത്തിനു വഴങ്ങാത്തതിനാലാണ് ലീ ഷരീബുവിനെ ബൊക്കോഹറാം മോചിപ്പിക്കാത്തതെന്ന് ‘ദി കേബിള്‍’ അടക്കമുള്ള നൈജീരിയന്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. തന്റെ പതിനഞ്ചാം വയസ്സില്‍ സത്യദൈവമായ യേശുവിലുള്ള വിശ്വാസത്തെ പ്രതി സഹനങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ് അവള്‍. ക്രിസ്തുവിനെ തള്ളിപ്പറയാൻ തന്റെ മകള്‍ തയ്യാറാകാത്തതില്‍ അതിയായ സന്തോഷമുണ്ടെന്നു ശരിബുവിന്റെ പിതാവ് അടുത്തിടെ പ്രതികരിച്ചതു മാധ്യമ ശ്രദ്ധ നേടിയിരിന്നു.
Image: /content_image/News/News-2018-10-17-03:24:24.jpg
Keywords: നൈജീ, ത്യജി
Content: 8884
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ചൈനയിലേക്കു ക്ഷണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ചൈനയിലേക്ക് ക്ഷണിച്ച് ബിഷപ്പുമാര്‍. യുവജനങ്ങളെ കേന്ദ്രീകരിച്ചു വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ പങ്കെടുക്കുന്ന ചൈനീസ് ബിഷപ്പുമാരായ യാംഗ് ചിയാവോതിംഗും ജോസഫ് ഗുവോ ജിന്‍ഗായിയുമാണ് പാപ്പയെ ചൈനയിലേക്ക് ക്ഷണിച്ചത്. ചൈനയില്‍ നിന്നുള്ള ബിഷപ്പുമാര്‍ ഒരു സിനഡില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞമാസം വത്തിക്കാനും ചൈനയും തമ്മില്‍ ധാരണയായിരിന്നു. ഇതിന്‍ പ്രകാരം സഭയുടെ അനുമതിയില്ലാതെ ചൈനീസ് സര്‍ക്കാര്‍ വാഴിച്ച ബിഷപ്പ് ജോസഫ് ഗുവോ അടക്കമുള്ള എട്ട് ബിഷപ്പുമാരെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷണം. അതേസമയം വത്തിക്കാൻ ചൈന ഉടമ്പടിയിൽ വിശ്വാസികൾക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ചൈനയിൽ കത്തോലിക്ക സഭയെ വിപുലീകരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഉടമ്പടിയെ ചിലര്‍ നോക്കികാണുമ്പോള്‍ പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ മതമർദ്ധനം തുടരുമെന്ന ആശങ്കയും രാജ്യത്തു നിലനില്‍ക്കുന്നുണ്ട്.
Image: /content_image/News/News-2018-10-17-03:58:39.jpg
Keywords: ചൈന