Contents
Displaying 8601-8610 of 25179 results.
Content:
8915
Category: 1
Sub Category:
Heading: അമേരിക്കന്‍ ആരാധനക്രമത്തിലെ സ്തുതി ഗീതങ്ങള്‍ക്ക് പുതിയ ഇംഗ്ലീഷ് തര്‍ജ്ജമ
Content: വാഷിംഗ്‌ടണ്‍ ഡിസി: ആറു വര്‍ഷം പഴക്കമുള്ള നിലവിലത്തെ ആരാധനക്രമത്തിലെ സ്തോത്രയാഗ പ്രാര്‍ത്ഥനകള്‍ക്കും, സ്തുതിഗീതങ്ങള്‍ക്കും സമകാലിക ഇംഗ്ലീഷ് ഭാഷയില്‍ പുതിയ തര്‍ജ്ജമയുണ്ടാക്കുവാനുള്ള പദ്ധതിക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി (USCCB) അംഗീകാരം നല്‍കി. അറ്റ്ലാന്റയിലെ മെത്രാപ്പോലീത്തയും, അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ആരാധനാ തിരുസംഘത്തിന്‍റെ ചെയര്‍മാനുമായ വില്‍ട്ടണ്‍ ഗ്രിഗറിയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ മെത്രാന്‍ സമിതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്‍പാകെ ഈ ആവശ്യം ഉന്നയിച്ചത്. കമ്മിറ്റി ആവശ്യം അംഗീകരിക്കുകയായിരുന്നു. 2012-ല്‍ പദ്ധതിയിട്ടിരുന്ന 291 ലത്തീന്‍ പ്രാര്‍ത്ഥനകളില്‍ പൂര്‍ത്തിയായവയില്‍ 139 എണ്ണത്തിന്റെ ഇംഗ്ലീഷ് ഭാഷയിലെ തര്‍ജ്ജമകളാണ് ഇപ്പോള്‍ സമര്‍പ്പിക്കുവാന്‍ പോകുന്നതെന്ന് ഗ്രിഗറി മെത്രാപ്പോലീത്ത പറഞ്ഞു. ബാക്കിയുള്ള തര്‍ജ്ജമകള്‍ 2019 നവംബറിലോ, 2020 ജൂണിലോ സമര്‍പ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. നാല് വരികളുള്ള ഖണ്ഡങ്ങളായിട്ടാണ് പുതുതായി തര്‍ജ്ജമചെയ്യപ്പെട്ട ആരാധനാഭാഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. “പ്രെയിസ് ഗോഡ് ഫ്രം ഹും ഓള്‍ ബ്ലസ്സിംഗ്സ് ഫ്ലോ”, “ ക്രിയേറ്റര്‍ ഓഫ് ദി സ്റ്റാര്‍സ് ഓഫ് നൈറ്റ്”, “ഓ സേവിംഗ് വിക്ടിം”, “ഐ നോ ദാറ്റ് മൈ റെഡീമര്‍” തുടങ്ങിയവയുടെ അതേ ഈണത്തില്‍ തന്നെയായിരിക്കും പുതിയ സ്തുതിഗീതങ്ങള്‍. പൂര്‍ത്തിയായ 139 സ്തുതിഗീതങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമ നവംബര്‍ 12 മുതല്‍ 14 വരെ ബാള്‍ട്ടിമോറില്‍ വെച്ച് നടക്കുന്ന ജനറല്‍ അസംബ്ലിയിലെ ആരാധനകള്‍ക്കിടയില്‍ ഉപയോഗിക്കുവാന്‍ കഴിയത്തക്കവിധമാണ് പദ്ധതി പുരോഗമിക്കുന്നത്.
Image: /content_image/News/News-2018-10-22-00:54:21.jpg
Keywords: ആരാധന

8916
Category: 1
Sub Category:
Heading: ഹാലോവീൻ ആഘോഷങ്ങൾ പെെശാചികം: തുറന്നുപറഞ്ഞ് മുൻ സാത്താൻ ആരാധകൻ
Content: ന്യൂയോര്‍ക്ക്: ഹാലോവീൻ ആഘോഷങ്ങൾ പെെശാചികമെന്ന്‍ മുൻ സാത്താൻ ആരാധകന്‍റെ തുറന്നുപറച്ചില്‍. ജോൺ റാമിറസ് എന്ന മുൻ സാത്താൻ ആരാധകൻ പ്രമുഖ അന്താരാഷ്ട്ര ക്രെെസ്തവ മാധ്യമമായ ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. ഹാലോവീൻ എന്നാൽ വസ്ത്രങ്ങൾ മാത്രമല്ലായെന്നും മറിച്ച് ഹാലോവീനിൽ പങ്കെടുക്കുന്ന ആളുടെ കുടുബത്തിനു മുഴുവൻ ദീർഘനാളത്തെയ്ക്ക് വലിയ ഉപദ്രവം വരുത്തി വയ്ക്കാൻ ഇങ്ങനെയുളള ആഘോഷങ്ങൾ കാരണമാകുമെന്നും ജോൺ റാമിറസ് വെളിപ്പെടുത്തി. ആരെങ്കിലും ഏതെങ്കിലും സ്ഥലത്തു വച്ച് ഹാലോവീൻ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ, പ്രസ്തുത സ്ഥലത്തേയ്ക്ക് തന്നെ തിരികെ ചെന്ന് യേശുവിനോട് മാപ്പു ചോദിക്കാൻ ഇപ്പോൾ ഒരു സുവിശേഷ പ്രഘോഷകൻ കൂടിയായ റാമിറസ് ആവശ്യപ്പെടുന്നു. സാത്താനെ പ്രീതിപ്പെടുത്തുവാന്‍ മൃഗബലിയും മറ്റും സ്ഥിരമായി നടത്തുന്ന വ്യക്തിയായിരുന്നു ജോൺ റാമിറസ്. കൂട്ടുകാർ റാമിറസിനെ ലൂസിഫറിന്റെ പുത്രൻ എന്നു വരെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ജോൺ റാമിറസ് തന്റെ പഴയകാല ജീവിതം വെറുത്ത് ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു. നേരത്തെ വിശ്വാസികൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ എൺപത്തിയേഴു ശതമാനം ആളുകൾ ഹാലോവീൻ ആഘോഷങ്ങളെ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തിയിരിന്നു. പതിമൂന്ന് ശതമാനം ആളുകൾ മാത്രമാണ് ഹാലോവീൻ ആഘോഷങ്ങളെ അനുകൂലിച്ചത്. 'ഹാലോവീന്‍’ ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ഒക്ടോബര്‍ 31 രാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്ക ഭൂതോച്ചാടകരുടെ 2014-ല്‍ നടന്ന സമ്മേളനത്തില്‍ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-10-22-01:22:57.jpg
Keywords: ഹാലോവീ

8917
Category: 1
Sub Category:
Heading: ബൈബിൾ: ഫിലിപ്പീന്‍സ് ജനത ഏറ്റവും അധികം വായിക്കുന്ന പുസ്തകം
Content: മനില: കത്തോലിക്ക രാഷ്ട്രമായ ഫിലിപ്പീൻസിൽ ഏറ്റവുമധികം വായിക്കുന്ന പുസ്തകമായി ബൈബിൾ തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാരിന്റെ നാഷ്ണൽ ബുക്ക് ഡെവലപ്മെൻറ് ബോർഡ് നടത്തിയ റീഡർഷിപ്പ് സർവ്വേയിലാണ് എഴുപത്തിരണ്ട് ശതമാനം ജനങ്ങളും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബൈബിളെന്ന് സാക്ഷ്യപ്പെടുത്തിയത്. 2012 ൽ നടന്ന സർവ്വേയിലും അമ്പത്തിയെട്ട് ശതമാനം ജനങ്ങളും വിശുദ്ധ ഗ്രന്ഥത്തെ ഏറ്റവും കൂടുതൽ വായിച്ച പുസ്തകമായി അംഗീകരിച്ചിരുന്നു. സർവ്വേയിൽ പങ്കെടുത്തവർ പ്രായഭേദമെന്യേ മികച്ച ഗ്രന്ഥമായി ബൈബിളിനെ ചൂണ്ടിക്കാണിച്ചുവെന്നതും ശ്രദ്ധേയമാണ്. ബൈബിളിന് ലഭിച്ച സ്വീകാര്യതയിൽ സോർസോഗൺ രൂപതയുടെ മെത്രാനും ബൈബിൾ അപ്പസ്തോലേറ്റ് എപ്പിസ്കോപ്പൽ കമ്മീഷൻ അദ്ധ്യക്ഷനുമായ ബിഷപ്പ് ആർതുറോ ബസ്റ്റസ് സന്തോഷം പങ്കുവെച്ചു. വിശുദ്ധ ഗ്രന്ഥ വായനയെ പ്രോത്സാഹിപ്പിക്കുന്ന മിനിസ്ട്രിയിലെ അംഗമെന്ന നിലയിൽ എല്ലാവരുടേയും കൂട്ടായ പരിശ്രമം ഫലം കണ്ടുവെന്നു അദ്ദേഹം പറഞ്ഞു. ബൈബിൾ അപ്പസ്തോലേറ്റ് എപ്പിസ്കോപ്പൽ കമ്മീഷൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഒരു യുഎസ് ഡോളറിന് ഫിലിപ്പൈൻ ഭാഷകളിൽ ബൈബിൾ നല്കുന്ന ബൈബിൾ സൊസൈറ്റിയുടെ പദ്ധതി അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പത്ത് ദശലക്ഷം ബൈബിൾ കോപ്പികളാണ് ഫിലിപ്പീന്‍സ് കുടുംബങ്ങൾക്ക് സൊസൈറ്റി വിതരണം ചെയ്തത്. ബൈബിൾ വായനയിലൂടെ മികച്ച ക്രൈസ്തവ രാഷ്ട്രമായി ഫിലിപ്പീൻസ് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫിലിപ്പീന്‍സ് കൗൺസിൽ ഓഫ് ഇവാഞ്ചലിക്കൽ ചർച്ചസ് അദ്ധ്യക്ഷൻ നോയൽ പന്തോജയും സർവ്വേ ഫലത്തെ സ്വാഗതം ചെയ്തു. ദൈവത്തെ അറിയാനും ലോകം മുഴുവൻ അറിയിക്കാനും ഫിലിപ്പീന്‍ ജനതയുടെ ആഗ്രഹമാണ് ഇതെന്നും ദൈവത്തെ സ്നേഹിക്കുന്ന ജനതയാണ് ഫിലിപ്പീൻസിലേതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ആചരിക്കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് നേരത്തെ ഉത്തരവിട്ടിരിന്നു. പിന്നീട് വിശ്വാസത്തെ പരിഹസിച്ച് പല തവണ അദ്ദേഹം പ്രസ്താവന നടത്തിയെങ്കിലും ബൈബിളിനെ മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങുകയാണ് ഫിലിപ്പീന്‍സ് സമൂഹം.
Image: /content_image/News/News-2018-10-22-13:52:11.jpg
Keywords: ബൈബി, ഫിലി

8918
Category: 18
Sub Category:
Heading: പുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം പൂഞ്ഞാറില്‍ നടന്നു
Content: പൂഞ്ഞാര്‍: സീറോ മലബാർ മാർത്തോമ്മാ നസ്രാണി സഭയുടെ അഖിലേന്ത്യാ അജപാലന അധികാരം പുനഃസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച മാർ ജോണ്‍ ബോസ്ക്കോ തോട്ടക്കര (മാർ ഗുരു യോഹെന്ദ്), സുറിയാനി പണ്ഡിതനായ മാർ തെള്ളി മാണി മല്പാൻ എന്നിവരുടെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനവും അനുസ്മരണാഘോഷവും പൂഞ്ഞാറില്‍ നടന്നു. പൂഞ്ഞാര്‍ ഫൊറോന പള്ളിയില്‍, വികാരി ഫാ. അഗസ്റ്റിന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഈ പിതാക്കന്‍മാരുടെ കബറിടം സ്ഥിതിചെയ്യുന്ന പൂഞ്ഞാര്‍ സിഎംഐ ചെറുപുഷ്പാശ്രമ ദൈവാലയത്തിലേക്ക് വിശ്വാസികൾ സിറോ മലബാർ പതാകയും വഹിച്ചുകൊണ്ട് തീര്‍ത്ഥാടന പദയാത്ര നടന്നു. സീറോ മലബാർ മാർത്തോമാ നസ്രാണി യൂത്ത് നേതൃത്വം നല്‍കിയ ഈ തീര്‍ത്ഥാടനം, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ നടന്ന അനുസ്മരണാഘോഷത്തില്‍, പാലാ രൂപതാധ്യക്ഷന്‍ കല്ലറങ്ങാട്ട് മാർ ഔസേപ്പ് മെത്രാൻ അനുസ്മരണ സന്ദേശം നല്‍കുകയും സുറിയാനി പാട്ടുകുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. മാർ പാലക്കൽ തോമ മല്പാൻ സ്ഥാപിച്ച സിഎംഐ സഭയുടെ ആരംഭകാലം മുതല്‍ സിഎംഐ സഭാംഗങ്ങളായ മാർ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, ഏഴു വ്യാകുലങ്ങള്‍, മാർ പ്ലാസിഡ് ജെ. പൊടിപ്പാറ സി.എം.ഐ, മാർ ജോണ്‍ ബോസ്കോ സിഎംഐ, മാർ തെള്ളി മാണി മൽപ്പാൻ സിഎംഐ എന്നിവര്‍ മാര്‍തോമ്മാ നസ്രാണി സഭയുടെ അജപാലനാധികാര പുനസ്ഥാപനത്തിനായി നല്‍കിയ ത്യാഗപൂര്‍ണ്ണമായ സേവനങ്ങളെ അഭിവന്ദ്യ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകം സ്മരിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം, ഫാ. അലക്സാണ്ടര്‍ പൈകട സി.എം.ഐ. രചിച്ച 'ചരിത്രം സൃഷ്ടിച്ച സഭാസ്നേഹികള്‍ ' എന്ന ഗ്രന്ഥം, കല്ലറങ്ങാട്ട് മാര്‍ ഔസേപ്പ് മെത്രാൻ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചാവറ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി മണ്ണംപ്ലാക്കല്‍, പ്രോവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ബോബി വടയാറ്റുകുന്നേല്‍ സി.എം.ഐ, കോട്ടയം സിറ്റി ഡയറക്ടര്‍ ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, മുന്‍ വികാരി ജനറാള്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം മുന്‍ ഡീന്‍ ഫാ. തോമസ് മണ്ണൂരാംപറമ്പില്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സി.എം.ഐ, ചെറുപുഷ്പാശ്രമ പ്രിയോര്‍ ഫാ. ജെയിസ് നീണ്ടൂശ്ശേരി സി.എം.ഐ, ഫാ. കുര്യാക്കോസ് ഏലിയാ വടക്കേത്ത് സിഎംഐ, തോമാ മത്തായി തളികസ്ഥാനം, പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോബി മംഗലത്തുകരോട്ട് സി.എം.ഐ, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോബി പടന്നമാക്കല്‍, ആല്‍വിന്‍ മണിയങ്ങാട്ട്, അമല്‍ പുല്ലുതുരുത്തിയില്‍, ഫെബിന്‍ മൂക്കാംതടത്തില്‍, റിജോ സ്രാമ്പിക്കല്‍, ആകാശ് കിഴക്കേത്തലക്കൽ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2018-10-22-14:24:29.jpg
Keywords: നസ്രാണി

8919
Category: 24
Sub Category:
Heading: "കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ": ജോസഫ് അന്നംകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു
Content: കൊച്ചി: മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധപിടിച്ച് പറ്റിയ റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്, യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി എഴുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ എന്നു പഠിപ്പിച്ചതിന് കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ' എന്നെഴുതിയ ചിത്രത്തോട് കൂടിയാണ് ജോസഫ് അന്നംകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യേശുവിലേക്ക് അനേകരെ കൂട്ടിക്കൊണ്ടു പോകാന്‍ ഉതകുന്ന ചിന്താശകലത്തില്‍ മനോഹരമായ വിധത്തിലാണ് അവിടുത്തെ ത്യാഗത്തെയും മാനവ വംശത്തോടുള്ള സ്നേഹത്തെയും പ്രതിപാദിച്ചിരിക്കുന്നത്. വലത്തു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്നു പറഞ്ഞ, വ്യഭിചാരത്തിന് പിടിക്കപ്പെട്ടു കല്ലേറ് കൊണ്ട് രക്തത്തിൽ കുളിച്ചു കാൽക്കൽ വീണ സ്ത്രീയെ സ്നേഹം കൊണ്ട് സംരക്ഷിച്ച, മൂന്നു വർഷം കൂടെ കൊണ്ടുനടന്നിട്ടും പറ്റിച്ചിട്ടു പോയ യൂദാസിന് അത്താഴം വിളമ്പിയ, ഒരു തെറ്റുപോലും ചെയ്യാതിരുന്നിട്ടും കരണത്തടിയേറ്റുവാങ്ങിയ, ഒരു വാക്കുപോലും മറുത്തു പറയാതെ തല കുനിച്ചു നിശബ്ദമായി സഹിച്ചും, ചത്തൊന്നറിയാൻ കുന്തം കൊണ്ടു കുത്തിനോക്കിയ ഒറ്റകണ്ണൻ പടയാളിക്കും നെഞ്ചിൽ നിന്ന് പൊടിഞ്ഞ ചോരകൊണ്ടു കാഴ്ചകൊടുത്തും, കൈകൾ വിരിച്ചു കടന്നുപോയ ക്രിസ്തുവാണ് മോട്ടിവേഷൻ എന്നു ജോസഫ് അന്നംകുട്ടി കുറിച്ചു. നിന്നെ കുറിച്ച് എഴുതുമ്പോൾ വരെ എന്റെ കണ്ണു നിറയുന്നുവല്ലോയെന്ന ആത്മഗതത്തോടെയും വീഴാതെ കാക്കണമേയെന്ന അപേക്ഷയോടെയുമാണ് അദ്ദേഹത്തിന്റെ പോസ്റ്റു അവസാനിക്കുന്നത്. ആയിരത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2018-10-22-19:22:35.jpg
Keywords: അന്നംകുട്ടി, വൈറ

8920
Category: 1
Sub Category:
Heading: മാതാപിതാക്കളുടെ കൗദാശിക ജീവിതം സമര്‍പ്പിത ആഭിമുഖ്യം യുവജനങ്ങളില്‍ വളര്‍ത്തും: മാര്‍ ജോസഫ് പണ്ടാരശേരില്‍
Content: വത്തിക്കാന്‍ സിറ്റി: മാതാപിതാക്കളുടെ കൂദാശകളിലധിഷ്ഠിതമായ ജീവിതം പൗരോഹിത്യ സന്യാസ ആഭിമുഖ്യങ്ങള്‍ യുവജനങ്ങളില്‍ വളര്‍ത്താനും വഴിയൊരുക്കുമെന്ന് സീറോ മലബാര്‍ സഭാ യുവജന കമ്മീഷന്‍ ചെയര്‍മാനും കോട്ടയം അതിരൂപതാ സഹായ മെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍. വത്തിക്കാനില്‍ യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ പ്രത്യേക സിനഡില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യുവജന സൗഹൃദമാകണമെന്നും ആഴമായ വിശ്വാസ പരിശീലനത്തിലൂടെയും പ്രത്യേകിച്ചു മിഷന്‍ലീഗ് സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെയും ദൈവവിളി പ്രോത്സാഹനത്തിനു സീറോ മലബാര്‍ സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മാര്‍ പണ്ടാരശേരില്‍ സിനഡില്‍ പങ്കുവച്ചു.
Image: /content_image/News/News-2018-10-23-04:30:01.jpg
Keywords: പണ്ടാര, യുവജന

8921
Category: 1
Sub Category:
Heading: സഹനത്തിലൂടെയാണ് ക്രൈസ്തവര്‍ മഹത്വം നേടേണ്ടത്: ഫാ. സേവ്യർ ഖാൻ വട്ടായിൽ
Content: ബെർമിംഗ്ഹാം: സഹനത്തിലൂടെയാണ് ക്രിസ്ത്യാനികൾ മഹത്വം നേടേണ്ടതെന്നു ഓര്‍മ്മിപ്പിച്ചു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എട്ടു നഗരങ്ങളില്‍ നടക്കുന്ന 'അഭിഷേകാഗ്നി 2018' കണ്‍വെന്‍ഷന്റെ ആദ്യവേദിയായ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ലായെന്നും അത് ദൈവാത്മാവിനേ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭൂമിയിൽ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവർ സ്വർഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയിൽ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നൽകി സഭയെ നയിച്ചത് പരിശുദ്ധാതമാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷേകങ്ങളും അഭിഷിക്തരെയും പരിശുദ്ധാതമാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു". ഫാ. വട്ടായിൽ ആയിരകണക്കിന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുർബാനയിൽ കവെൻട്രി റീജിയനിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ സഹകാർമ്മികരായി. റീജിയണൽ ഡയറക്ടർ റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ റവ ഫാ സോജി ഓലിക്കൽ, കൺവെൻഷൻ കൺവീനർ ഫാ. ടെറിൻ മുല്ലക്കര, ഡോ. മനോ ജോസഫ് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. നാളെ ബുധനാഴ്ച പ്രസ്റ്റണിലെ സെന്‍റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിലും 25 ാം തീയതി വ്യാഴാഴ്ച നോറിച്ച് സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27 ാം തീയതി ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്‍ററിലും 28 ാം തീയതി ഞായറാഴ്ച ചെല്‍ട്ടണം റേസ് കോഴ്സിലും നവംബര്‍ 3 ാം തീയതി മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷന്‍ സെന്‍റെറിലും നവംബര്‍ 4 ാം തിയതി ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്‍റെറിലും വെച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-10-23-05:22:06.jpg
Keywords: അഭിഷേകാ

8922
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ പരിശുദ്ധ കത്തോലിക്ക സഭയെ നയിച്ചു നിത്യതയിലേക്ക് യാത്രയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ 22 തിങ്കളാഴ്ച വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ പേപ്പല്‍ വസതിയില്‍ നിന്നും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പ 10 മിനിറ്റു നേരമാണ് പ്രാര്‍ത്ഥനയില്‍ വ്യാപൃതനായത്. ബസിലിക്കയുടെ വലതുഭാഗത്ത് വിശുദ്ധ സെബസ്ത്യാനോസിന്‍റെ ചെറിയ അള്‍ത്താരയുടെ താഴെയാണ് വിശുദ്ധന്റെ ഭൗതികശേഷിപ്പു അടക്കം ചെയ്തിരിക്കുന്നത്. സാധാരണഗതിയില്‍ വിശുദ്ധരുടെ തിരുനാളുകള്‍ അവരുടെ ചരമദിനത്തിലാണ് പതിവായി അനുസ്മരിക്കാറുള്ളതെങ്കിലും, തന്‍റെ മുന്‍ഗാമിയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ ഫ്രാന്‍സിസ് പാപ്പ, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്ഥാനാരോഹണദിനമായ ഒക്ടോബര്‍ 22-നാണ് അനുസ്മരണ ദിനമായി പ്രഖ്യാപിച്ചത്. 1978 ഒക്ടോബര്‍ 22നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ ആഗോള സഭയുടെ സ്ഥാനമേറ്റത്. 2014 ഏപ്രില്‍ 27-നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.
Image: /content_image/News/News-2018-10-23-05:52:58.jpg
Keywords: ജോണ്‍ പോള്‍

8923
Category: 1
Sub Category:
Heading: എണ്ണം കുറഞ്ഞാലും സഭയ്ക്ക് ആവശ്യം മികച്ച സെമിനാരികള്‍: പ്രമുഖ സെമിനാരി പ്രഫസർ ഫാ. ബർഗ്
Content: കാലിഫോര്‍ണിയ: എണ്ണത്തിൽ കുറവു വന്നാലും നല്ല സെമിനാരികളാണ് സഭയ്ക്ക് വേണ്ടതെന്നു അമേരിക്കയിലെ പ്രശസ്തനായ സെമിനാരി പ്രഫസർ ഫാ. തോമസ് ബർഗ്. പല സെമിനാരി വിദ്യാർത്ഥികൾക്കും നല്ല രീതിയിൽ കോളേജ് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും, ആത്മീയ വിദ്യാഭ്യാസം ലഭിക്കുന്നില്ലായെന്ന് ന്യൂയോർക്കിലെ സെന്റ് ജോസഫ് സെമിനാരിയിലെ ദെെവ ശാസ്ത്ര പ്രഫസർ കൂടിയായ ഫാ. തോമസ് ബർഗ് ചൂണ്ടിക്കാട്ടി. ആത്മീയ നേതൃത്വം നൽകാൻ കഴിവുള്ള അധ്യാപകരുടെ അഭാവം പല സെമിനാരികളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മാക്കളെ നേടാൻ തക്ക രീതിയിലുള്ള പരിശീലനമായിരിക്കണം സെമിനാരി വിദ്യാർഥികൾക്ക് മുഖ്യമായി നൽകേണ്ടത്. പരസ്പരമുള്ള വിശ്വാസവും കൂടുതല്‍ സുതാര്യതയും സെമിനാരികള്‍ക്ക് ഇടയിലും വളര്‍ച്ച ടീമിനു ഇടയില്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ലൈംഗീക ദുരുപയോഗ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാതെ മൂടിവെക്കുന്നത് തനിക്ക് വേദനയുളവാക്കിയെന്നും ഇത്തരം വിഷയങ്ങളും ചര്‍ച്ചയില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 വയസ്സ് എന്നത് സെമിനാരിയില്‍ പ്രവേശിക്കാനുള്ള പ്രായമാക്കി മാറ്റുന്നത് ഉചിതമാണെന്നും അദ്ദേഹം പങ്കുവച്ചു. സാമൂഹിക പ്രവർത്തകരേയോ, രാഷ്ട്രീയക്കാരേയോ അല്ല വേണ്ടതെന്നും സുവിശേഷവത്കരണത്തിനു വേണ്ടി തങ്ങളെ തന്നെ സമർപ്പിച്ച ദെെവത്തിന്റെ കാവൽക്കാരെയും പ്രബോധകരെയുമാണ് ആവശ്യം എന്നു പറഞ്ഞ ആരാധനയ്ക്കും, കൂദാശകൾക്കുമായുളള തിരു സംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറയുടെ വാക്കുകളെ ഫാ. തോമസ് ബർഗിന്റെ അഭിപ്രായത്തോടെ നിരവധി ആളുകള്‍ കൂട്ടിവായിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-10-23-08:23:53.jpg
Keywords: സെമിനാരി

8924
Category: 1
Sub Category:
Heading: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാന്‍ അവസരം
Content: കേരള മണ്ണിനെ കവര്‍ന്നെടുത്ത പ്രളയ ദുരന്തത്തിന്റെ ഏങ്ങലടികള്‍ ഇനിയും നിലച്ചിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് കിടപ്പാടവും ഇതുവരെയുള്ള സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതു പതിനായിരങ്ങള്‍ക്കാണ്. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലും കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകളും കര്‍ഷക ഹൃദയങ്ങള്‍ക്ക് ഏല്‍പ്പിച്ചത് കൊടിയ വേദന തന്നെയാണെന്ന് പറയാതെ വയ്യ. സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളുടെ നൊമ്പരത്തിനു ഇനിയും അറുതിയായിട്ടില്ല. ദുരിതത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് പുതിയ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരാണ് പലരും. അന്തിയുറങ്ങാന്‍ ഭവനമില്ലാതെ, ജീവിതമാര്‍ഗ്ഗത്തിന് മുന്നോട്ട് ഉപാധികളില്ലാതെ വയനാട്ടില്‍ മാത്രം നാലോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞതും അറിയാത്തതുമായ ഇങ്ങനെ എത്രയോ സംഭവങ്ങള്‍. ഈ സാഹചര്യത്തില്‍, നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന പ്രളയ ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച് പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ #{red->none->b-> Let Us Help }# എന്ന പുതിയ പദ്ധതി ആരംഭിക്കുകയാണ്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സഹൃദയരായ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ജാതിമത ഭേദമില്ലാതെ എല്ലാവർക്കും സഹായത്തിനായി അപേക്ഷിക്കാം. #{blue->none->b-> സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ: }# 1. മുകളിൽ കൊടുത്തിരിക്കുന്ന #{red->none->b-> New Appeal }# ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക. 2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക. 3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. 4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്കാ വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും. 5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കും. ഓരോ ദിവസവും ആയിരങ്ങള്‍ വായിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രളയക്കെടുതിയില്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവര്‍ക്ക്, പുതുജീവിതം ആരംഭിക്കുവാന്‍ സഹായിക്കുന്ന ഈ പദ്ധതി ഏവരും ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Image: /content_image/News/News-2018-10-23-13:37:44.jpg
Keywords: പ്രളയ