Contents
Displaying 8641-8650 of 25177 results.
Content:
8955
Category: 1
Sub Category:
Heading: കുമ്പസാരത്തിനെതിരെ പരാമര്‍ശം നടത്തിയ പത്രാധിപര്‍ മാപ്പ് പറയണം: ആവശ്യം ശക്തമാകുന്നു
Content: കൊച്ചി: കുമ്പസാരത്തിനെതിരെ പരാമര്‍ശം നടത്തിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു. മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295എ വകുപ്പു പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈസ് ചെയര്‍മാനായ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെയും അറിവോടെയാണോ ഇതെന്നു വ്യക്തമാക്കണമെന്നും മതവിശ്വാസങ്ങളെ ആകെ ഇല്ലാതാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ തലമുറയെ മാറ്റിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കേണ്ടിവരുമോയെന്നും കെഎല്‍സിഎ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറര്‍ ജോസഫ് പെരേര, മോണ്‍. ജോസ് നവസ്, വൈസ് പ്രസിഡന്റുമാരായ സി.ടി. അനിത, ഇ.ഡി. ഫ്രാന്‍സിസ്, എം.സി. ലോറന്‍സ്, എബി കുന്നേപ്പറന്പില്‍, എഡിസന്‍ പി. വര്‍ഗീസ്, ജോണി മുല്ലശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ജസ്റ്റിന്‍ ആന്റണി, കെ.എച്ച്. ജോണ്‍, ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, അനില്‍ ജോസഫ്, രാജു ഈരശേരില്‍, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിച്ചു. മതവിശ്വാസങ്ങളെ പൊതുസമൂഹത്തില്‍ വികലമായി അവതരിപ്പിക്കുകയും അവഹേളിക്കുകയും ചെയ്ത വിജ്ഞാന കൈരളി പത്രാധിപര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ക്കെതിരെ പുറത്താക്കല്‍ അടക്കമുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കെസിവൈഎം സംസ്ഥാന സമിതിയും ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളുടെ അടിസ്ഥാന കൂദാശകളില്‍ ഒന്നായ കുമ്പസാരത്തെ തകര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശം വര്‍ഗീയ കലാപത്തിനുള്ള ആഹ്വാനമായി കണക്കിലെടുത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിവാദ പരാമര്‍ശങ്ങളെ തള്ളിക്കളയാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജവം കാണിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇനി മുതല്‍ ഒരു സ്ത്രീയും കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടിയായാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു പാട്ടു പാടിയാല്‍ മാത്രം പോരാ, കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. 'ലജ്ജിക്കണം' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പൗരോഹിത്യവും സ്ത്രീസ്വാതന്ത്ര്യവും എന്ന തലക്കെട്ടിലുള്ള ഒക്ടോബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലും വിശ്വാസത്തിനും സമര്‍പ്പിതജീവിതത്തിനും ഇതര വിശ്വാസപാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരെയും വിജ്ഞാനകൈരളി മാസികയില്‍ പ്രസ്താവനയുണ്ട്.
Image: /content_image/News/News-2018-10-29-04:01:54.jpg
Keywords: കുമ്പസാര

8956
Category: 11
Sub Category:
Heading: യുവജനങ്ങളോട് മാപ്പപേക്ഷിക്കുവെന്ന് പാപ്പ; സിനഡിന് സമാപനം
Content: വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ കേള്‍ക്കാതിരുന്നിട്ടുള്ള അവസരങ്ങള്‍ക്ക് സഭയുടെ അജപാലകരുടെ പേരില്‍ മാപ്പപേക്ഷിക്കുകയാണെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബര്‍ 28 ഞായറാഴ്ച യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 15-മത് സിനഡു സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് വത്തിക്കാനില്‍ സമൂഹബലിയര്‍പ്പണത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിന്‍റെ സഭയുടെ നാമത്തില്‍ യുവജനങ്ങളെ ഇനിയും സ്നേഹത്തോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഹൃദയം തുറന്ന് യുവാക്കളെ കേള്‍ക്കുന്നതിനു പകരം അവരെ അമിത ഭാഷണംകൊണ്ട് അലോസരപ്പെടുത്തിട്ടുണ്ടാകാമെന്നും പാപ്പ പറഞ്ഞു. ദൈവത്തിന്‍റെ മുന്നില്‍ നിങ്ങളുടെ ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. ദൈവമായ ക്രിസ്തു യുവാവാണ്, അവിടുന്നു യുവജനങ്ങളെ സ്നേഹിക്കുന്നു. അതുപോലെ യുവജനങ്ങളുടെ ജീവിതം സഭയ്ക്കും വിലപ്പെട്ടതാണ്, കാരണം മുന്നോട്ടുള്ള പ്രയാണത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. ജീവിതത്തിലും ജീവിതസാഹചര്യങ്ങളിലുമാണ് നമ്മുടെ വിശ്വാസം വളരുന്നത്. മറിച്ച് വിശ്വാസം തത്വസംഹിതകളെ മാത്രം സംബന്ധിക്കുന്നതാകുമ്പോള്‍ അത് ഏറെ ബൗദ്ധികമായി മാറുന്നു. അത് ഹൃദയത്തെ സ്പര്‍ശിക്കാതെ പോകുന്നു. എന്നാല്‍ വിശ്വാസം കുറെ പ്രവര്‍ത്തനങ്ങള്‍ മാത്രമായാലും അത്, വെറും സദാചാരപരമായ സാമൂഹ്യസേവനമായും പരിണമിക്കും. വിശ്വാസം ജീവിതമാണ്, അത് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്തു രൂപാന്തരപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹം ജീവിക്കുന്നതാണ്. ദൈവത്തിന്‍റെ പദ്ധതികള്‍ അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ടും പരസ്പരം കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടും, സഹോദരങ്ങളുടെ കൂടെ നടന്നുകൊണ്ടും ദൈവികമായി കര്‍ത്തവ്യം നിറവേറ്റാന്‍ വിളിക്കപ്പെട്ടവരാണ് അജപാലകര്‍. നാം യേശുവിനെ അനുഗമിക്കേണ്ടവരാണ്, യേശുവിനെപ്പോലെ സഹോദരങ്ങളെ സഹായിക്കുന്നതില്‍ കൈ അഴുക്കാക്കാന്‍ തയ്യാറാകേണ്ടവരാണ്. ദൈവമായ ക്രിസ്തു നമ്മെ ഓരോരുത്തരെയും രക്ഷിക്കാന്‍ കൈ അഴുക്കാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കണം. കുരിശില്‍ ദൃഷ്ടിപതിക്കുക. കുരിശില്‍നിന്നു തുടങ്ങിയാല്‍ മനസ്സിലാകും, എന്‍റെ പാപാവസ്ഥയിലും ആത്മീയ മരണത്തിലും അവിടുന്ന് എന്‍റെ അയല്‍ക്കാരനായി. എല്ലാറ്റിന്‍റെയും തുടക്കം ദൈവം മനുഷ്യന്‍റെ അയല്‍ക്കാരനാകുന്ന സാമീപ്യത്തില്‍നിന്നുമാണ്. അതിനാല്‍ ദൈവസ്നേഹത്തെ, നമ്മെ സ്നേഹിച്ച ദൈവത്തെപ്രതി നിങ്ങളും ഞാനും അയല്‍ക്കാരനാകണം. സ്വജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-10-29-05:21:04.jpg
Keywords: സിനഡ, യുവജന

8957
Category: 24
Sub Category:
Heading: കുമ്പസാരത്തിനെതിരെ വിവരക്കേടിന്റെ പെരുമ്പറ കൊട്ടുന്നവർ
Content: കുമ്പസാരം പുരോഹിതരുടെ സുരതക്രിയയാണെന്ന തെറ്റിദ്ധാരണ പരത്താൻ ഒറ്റപ്പെട്ട ഒരു ആരോപണത്തിന്റെ പേരിൽ വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. പതിനായിരക്കണക്കിന് വൈദികർ കുമ്പസാരിപ്പിക്കുകയും ലക്ഷക്കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കുമ്പസാരിക്കുകയും ചെയ്യുന്ന സമൂഹത്തിന് നടുവിൽ നിന്നാണ് ഇങ്ങനെ ചിലർ വിളിച്ചുകൂവുന്നത്. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള ആക്രാന്തം സ്ത്രീകുലപാലക പട്ടം നേടാനുള്ള ആവേശത്തിലുപരി ക്രൈസ്തവവിരുദ്ധമായ ഒരുപാട് മുൻവിധികളെയും, വിശ്വാസത്തിന്റെ ഉള്ളറിയാത്ത ഒരാളുടെ പൊള്ളത്തരത്തെയും തുറന്നുകാണിക്കുന്നുണ്ട്. കുമ്പസാരിക്കുന്ന മനുഷ്യരുടെ മുന്നിലാണ് പള്ളിമുറ്റത്തുപോലും കയറിയിട്ടില്ലാത്ത ചിലർ കുമ്പസാരത്തിനെതിരെ അലറുന്നത്. അത് കണ്ട് കൈയടിക്കാൻ അതേ ഗണത്തിൽ പെട്ട കുറേപ്പേർ ഉണ്ടാവും. മുന്നോട്ട് വയ്ക്കപ്പെട്ട ആശയത്തിന്റെ വിജയമായി അതിനെ കാണരുത്. പൊട്ടൻ എന്ത് കോപ്രായം കാണിച്ചാലും കണ്ടുനിൽക്കുന്ന പൊട്ടന്മാരെല്ലാവരും കൈയടിക്കും. അങ്ങനെയല്ലാത്തവർ മാറിനിന്ന് ഊറിച്ചിരിക്കും. നിങ്ങളുടെ നിരർത്ഥകമായ ജല്പനങ്ങൾ കേട്ട് കുമ്പസാരിക്കുന്ന മനുഷ്യർ ഒരു കോമാളിയുടെ കോപ്രായങ്ങൾ കാണുന്ന കൗതുകത്തോടെ ഊറിച്ചിരിക്കുന്നത് കണ്ട് ജാള്യത തോന്നുന്നില്ലെങ്കിൽ അതിനാൽത്തന്നെ എന്തും പറയാനുള്ള സ്വാതന്ത്ര്യം, സർക്കസ് കുടാരത്തിലെ ബഫൂണിനെക്കണക്ക് നിങ്ങൾ കൈവരിക്കുകയാണ്. ജോക്കറുടെ കോമാളിത്തരങ്ങൾ ആസ്വദിക്കപ്പെടുന്നതുപോലെ അതൊക്കെ കൗതുകത്തോടെ കേൾക്കപ്പെടും. പിന്നെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കപ്പെടും. വിജ്ഞാന കൈരളിയുടെ എഡിറ്ററുടെ നിലവാരം ഇതാണെങ്കിൽ ആ മാസികയുടെ നിലവാരം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ ആത്മീയ അഭയമാണ് കുമ്പസാരം. ഇത്രയേറെ കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും എല്ലാ പള്ളികളിലെയും കുമ്പസാരക്കൂടുകൾ അനുതാപത്തിന്റെ കണ്ണീർ വീണ് കുതിർന്ന് തന്നെയാണിരിക്കുന്നത്. കുമ്പസാരത്തിന്റെ മൂല്യമറിയാവുന്ന, നിരന്തരം കുമ്പസാരിക്കുന്ന ആരും ഈ കൂദാശയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എത്രവലിയ ഇടർച്ചകളുമായി ചെന്നാലും, കുറ്റപ്പെടുത്താതെ കേൾക്കപ്പെടും എന്ന ആത്മവിശ്വാസത്തോടെയും സാരമില്ലെന്ന വാക്കാൽ ആശ്വസിപ്പിക്കപ്പെടുമെന്ന ഉറപ്പോടെയും ഏറ്റുപറയാൻ കുമ്പസാരക്കൂടുപോലെ ഒരിടം ലോകത്തിൽ വേറെ ഏതാണുള്ളത്? ഏറ്റുപറയാനിടവും, പൊറുക്കാൻ ദൈവവുമുള്ള മനുഷ്യർ ഉള്ളുനിറഞ്ഞു ചിരിക്കുന്നത് കാണുമ്പോൾ അസൂയ ജനിക്കുന്നത് സ്വാഭാവികമാണ്. പാപം ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നും, മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ ചെയ്യുന്നത് ലൈംഗികമായ പാപങ്ങൾ മാത്രമാണെന്നുമൊക്കെയുള്ള ധാരണ മനുഷ്യന്റെ ആന്തരികജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞത വലിയതോതിൽ വെളിപ്പെടുത്തുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയുമറിയാൻ കുമ്പസാരക്കൂടിന്റെ അഴികൾക്കുള്ളിരിക്കണം. കണ്ണുനിറച്ച ഏറ്റുപറച്ചിലുകൾ എത്രയോ കേട്ടിരിക്കുന്നു. സാരമില്ല എന്നൊരു വാക്കുകേൾക്കാനുള്ള മനുഷ്യന്റെ കൊതി എന്തുമാത്രമുണ്ടെന്ന് കുമ്പസാരക്കൂട്ടിലേക്കുള്ള വിശ്വാസികളുടെ പ്രവാഹം വ്യക്തമാക്കുന്നുണ്ട്. "അച്ചാ എനിക്ക് ഒന്ന് കുമ്പസാരിക്കണം" എന്ന് പറഞ്ഞ് ഇട സമയത്ത് പോലും ഇങ്ങോട്ട് സമീപിക്കുന്നവരുടെ എണ്ണം ഈയിടെ കൂടിയിട്ടുമുണ്ട്. ജീവിതത്തിലെ ചെറിയ പാളിച്ചകൾ പോലും ഏറ്റുപറയുമ്പോൾ ചിലരുടെ കണ്ണ് നിറയുന്നത് എന്തുകൊണ്ടാണെന്ന്, പൊറുക്കപ്പെടുമെന്ന് ഉറപ്പുള്ള ഇടങ്ങളിൽ കണ്ഠമിടറി കുറ്റസമ്മതം നടത്തിയിട്ടുള്ളവർക്കറിയാം. ഏറ്റുപറയാൻ കുമ്പസാരക്കൂടിനോളം സ്വാതന്ത്ര്യം മറ്റൊരിടത്തുമില്ല. ഒരു മറുചോദ്യം പോലും ചോദിക്കാതെയാണ് ദൈവത്തിന്റെ കാരുണ്യം ഒരാളിലേക്ക് ഒഴുകുന്നത്. ചിരപരിചിതരായ ചിലർ കുമ്പസാരിക്കാനായി വന്ന് മുട്ടുകുത്തുമ്പോൾ പൗരോഹിത്യമെന്ന വലിയ ദാനത്തെയോർത്ത് എന്തെന്നില്ലാത്ത അഭിമാനം തോന്നാറുണ്ട്. പിന്നീട് അവരെ കാണുമ്പോൾ ഏറ്റുപറഞ്ഞതൊന്നും മനസിലില്ലാതെ പോകുന്നതോർത്ത് വലിയ അത്‌ഭുതവും തോന്നിയിട്ടുണ്ട്. ദൈവം കേൾക്കുന്നു, ദൈവം പൊറുക്കുന്നു. പിന്നെ പറഞ്ഞവരും കേട്ടവരും എല്ലാം വിസ്മരിക്കുന്നു. പറഞ്ഞവർ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്ക് പുനർജനിക്കുന്നു. ഹൃദയാനന്ദത്തോടും പുഞ്ചിരിയോടും കൂടെ ജിവിച്ചുതുടങ്ങുന്നു. മനുഷ്യനെ മനുഷ്യനായി മനസിലാകുന്ന ദൈവമുണ്ടെങ്കിലേ ഈ സൗഭാഗ്യം അനുഭവിക്കാനാകൂ. നഷ്ടപ്പെട്ട ആനന്ദങ്ങളെയും കൈമോശം വന്നുപോയ നൈർമല്യത്തെയും തിരികെപ്പിടിക്കാൻ മനുഷ്യന് ദൈവം നൽകിയ ഈ അമൂല്യദാനത്തിന്റെ ശ്രേഷ്ഠത അറിയാവുന്നവർ കുമ്പസാരക്കൂടിനെ പ്രണയിക്കുന്നത് കാണുമ്പോൾ അസൂയതോന്നാറുണ്ട്. അങ്ങനെയുള്ള മനുഷ്യരോടാണ് കുമ്പസാരക്കൂട് അകലെനിന്ന് പോലും കണ്ടിട്ടില്ലാത്തവർ അത് സ്ത്രീ ചൂഷണം ചെയ്യപ്പെടുന്ന ഇടമാണെന്നൊക്കെ പറഞ്ഞ് അലറിവിളിക്കാൻ ആജ്ഞാപിക്കുന്നത്. ഇതുവരെയും കുമ്പസാരിച്ചിട്ടില്ലാത്തവരുടെ, കുമ്പസാരത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് തികച്ചും അജ്ഞരായവരുടെ കൈയടിയിൽ മയങ്ങി ഒരു സാമൂഹ്യപരിഷ്കർത്താവായിത്തിർന്നുവെന്ന മിഥ്യാധാരണയുടെ തുഞ്ചത്തിരിക്കുമ്പോൾ കുമ്പസാരിക്കുന്നവരുടെ മുഖത്തെ പുച്ഛം നിങ്ങളുടെ കണ്ണിൽ പെടില്ലെന്നറിയാം. അത് കാണാനുള്ള ബോധമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പെരുമ്പറകൊട്ടി വിവരക്കേട് എഴുന്നള്ളിക്കില്ലായിരുന്നല്ലോ...!!!
Image: /content_image/SocialMedia/SocialMedia-2018-10-29-12:11:22.jpg

8958
Category: 1
Sub Category:
Heading: വത്തിക്കാന്‍ കരാർ നിലനിൽക്കെ ചെെന രണ്ടു മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ തകർത്തു
Content: ബെയ്ജിംഗ്: കത്തോലിക്ക സഭയ്ക്കു സ്വാതന്ത്ര്യം അനുവദിക്കാൻ ചെെനീസ് കമ്മ്യൂണിസ്റ്റ് സർക്കാരുമായി വത്തിക്കാൻ കരാർ ഒപ്പിട്ട് ആഴ്ചകൾ പിന്നിടുന്നതിന് മുന്‍പ് കരാറിനെ മാനിക്കാതെ ചെെനീസ് സർക്കാർ രണ്ടു മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ തകർത്തു. ഡോൻജർഗൂവ് പ്രവിശ്യയിലെ വ്യാകുല മാതാവിന്റെ പേരിലുള്ള തീർത്ഥാടന കേന്ദ്രവും, ആൻലോഗ് പ്രവിശ്യയിലെ ഔര്‍ ലേഡി ഓഫ് ബ്ലിസ് തീർത്ഥാടന കേന്ദ്രവുമാണ് സർക്കാർ തകർത്തത്. കെട്ടിട അനുമതി ഇല്ലാത്തതിനാലാണ് തീർത്ഥാടന കേന്ദ്രങ്ങൾ തകർത്തതെന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്നാൽ കത്തോലിക്ക സഭയെ ചെെനീസ് വത്ക്കരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ഇങ്ങനെയുളള അതിക്രമങ്ങളിൽ ഏർപ്പെടുന്നതെന്ന് സ്ഥലത്തെ കത്തോലിക്ക വിശ്വാസികൾ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ തന്നെ വത്തിക്കാൻ ചെെനയുമായി ഏർപ്പെട്ട കരാറിനെതിരെ ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെൻ ഉൾപ്പെടെയുളളവർ രംഗത്ത് വന്നിരുന്നു. പ്രസ്തുത കരാർ ചെെനയിലെ കത്തോലിക്കാ സഭയുടെ ഉന്മൂലനത്തിൽ കലാശിക്കും എന്നായിരുന്നു കർദ്ദിനാൾ ജോസഫ് സെൻ നൽകിയ മുന്നറിയിപ്പ്. കമ്മ്യൂണിസം അനശ്വരമല്ലായെന്നും അതിനാൽ കത്തോലിക്ക വിശ്വാസികളും, വൈദികരും, ബിഷപ്പുമാരും പ്രാര്‍ത്ഥിച്ച്, പുതിയൊരു മെച്ചപ്പെട്ട നാളിനായി കാത്തിരിക്കാനും കർദ്ദിനാൾ സെൻ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-10-29-12:57:13.jpg
Keywords: ചൈന, ചൈനീ

8959
Category: 1
Sub Category:
Heading: യേശുവിനെ അറിഞ്ഞ മുൻ സ്വവര്‍ഗ്ഗാനുരാഗിയുടെ പുസ്തകം ശ്രദ്ധയാകർഷിക്കുന്നു
Content: മിസോറി: കടുത്ത സ്വവര്‍ഗ്ഗാനുരാഗത്തില്‍ നിന്നും മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസിയായ പ്രശസ്ത എഴുത്തുകാരിയും, കവിയത്രിയുമായ ജാക്കി ഹില്‍ പെറി, എല്‍ജിബിടി സമൂഹത്തോടുള്ള ക്രൈസ്തവരുടെ സമീപനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു. ‘ഗേ ഗേള്‍, ഗുഡ് ഗോഡ്’ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് തന്റെ അനുഭവങ്ങളും ചിന്തകളും അവര്‍ പങ്കുവച്ചിരിക്കുന്നത്. യേശു സുവിശേഷത്തിലെ വിവാഹസല്‍ക്കാരങ്ങളില്‍ പങ്കെടുക്കുകയും പലതരത്തിലുള്ള ആളുകളുമായി ഇടപഴകുകയും ചെയ്തിരുന്നു. അതുവഴി അവിടുന്നു അവരെ മനസ്സിലാക്കുകയായിരുന്നു. അതുപോലെ സ്വവര്‍ഗ്ഗാനുരാഗികളെയും നാം മനസ്സിലാക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ എതിര്‍ലിംഗത്തില്‍ പെട്ടവരെ സ്നേഹിക്കുവാനും, അവരോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുവാനും പ്രേരിപ്പിക്കുകയാണ് ഭൂരിഭാഗം ക്രിസ്ത്യാനികളും ശ്രമിക്കുന്നത്. അതിനോടൊപ്പം തന്നെ അവരെ യേശുവിലേക്ക് നയിക്കുവാനാണ് പ്രധാനമായും ശ്രമിക്കേണ്ടതെന്ന് പെറിയുടെ പുസ്തകത്തില്‍ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ വാര്‍ത്ത മാധ്യമമായ ‘ഫെയിത്ത് വയര്‍.കോം’നു നല്‍കിയ അഭിമുഖത്തില്‍, സഭയില്‍ തങ്ങള്‍ക്ക് സ്ഥാനമില്ല എന്നൊരു തെറ്റിദ്ധാരണ സ്വവർഗ്ഗാനുരാഗികളുടെ സമൂഹത്തിനുണ്ടെന്നും അത് മാറ്റിയെടുക്കുവാന്‍ ശ്രമിക്കണമെന്നും പ്രാര്‍ത്ഥനക്കും, ബൈബിള്‍ വായനക്കും കൂടുതല്‍ സമയം കണ്ടെത്തണമെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീയുമായി നീണ്ടകാലത്തെ ബന്ധത്തിലായിരുന്ന പെറി തന്റെ 19-മത്തെ വയസ്സിലാണ് യേശുവിലേക്ക് തിരിയുകയും സ്വവര്‍ഗ്ഗാനുരാഗ ജീവിതം ഉപേക്ഷിക്കുകയും ചെയ്തത്. പ്രിസ്റ്റണ്‍ പെറി എന്ന് പേരായ തന്റെ ഭര്‍ത്താവിനും, കുഞ്ഞു മകള്‍ക്കുമൊപ്പമാണ് പെറി ഇപ്പോള്‍ താമസിക്കുന്നത്.
Image: /content_image/News/News-2018-10-29-13:59:21.jpg
Keywords: സ്വവര്‍

8960
Category: 12
Sub Category:
Heading: ദൈവാരാധനയ്ക്കായി കോടികള്‍ മുടക്കി ദേവാലയം നിര്‍മ്മിക്കുന്നത് യുക്തമാണോ?
Content: ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാദേവാലയം ഇരുപത് കോടി രൂപ ചിലവില്‍ രാമപുരത്ത് ഒരുങ്ങുന്നു: ദൈവാരാധനയ്ക്കായി ഇത്രമാത്രം കോടികള്‍ മുടക്കി ദേവാലയം നിര്‍മ്മിക്കുന്നത് യുക്തമാണോ? ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പലപ്പോഴും നമുക്കിടയില്‍ ഉയരുന്ന ചില ചോദ്യങ്ങളുടെ മാതൃകയാണിത്. സമാനമായ അനവധി സന്ദര്‍ഭങ്ങളില്‍ വിമര്‍ശനസ്വഭാവമുള്ള ചോദ്യശരങ്ങള്‍ ഉയരുകയും, തിരുസഭയും സഭാനേതൃത്വവും പലപ്പോഴും പ്രതികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നത് പതിവാണ്. അനേകര്‍ക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു വിഷയവുമാണ് ഇത് എന്നതിനാല്‍ ഒരു ആഴമുള്ള വിചിന്തനം ആവശ്യമാണെന്ന് കരുതുന്നു. ദേവാലയ നിര്‍മ്മിതിയുടെ ചരിത്രത്തില്‍ നിന്നും ആരംഭിക്കാം. ഇസ്രായേല്‍ ജനത്തിന്റെ ചരിത്രത്തില്‍, ദാവീദ് രാജാവിന്റെ ഭരണകാലത്ത് പദ്ധതിയിട്ട് തുടങ്ങി സോളമന്‍ രാജാവ് പണികഴിപ്പിച്ച ജറുസലേം ദേവാലയമാണ് ഏറ്റവും വലിയൊരു മാതൃകയായി ഇന്നും നമുക്ക് മുന്നിലുള്ളത്. അതാണ് ചരിത്രത്തിലെ ആദ്യ ദേവാലയം എന്ന് പറയപ്പെടുന്നു. വളരെ വര്‍ഷങ്ങള്‍ക്കൊണ്ട് അനേകായിരങ്ങള്‍ അധ്വാനിച്ച് പണികഴിച്ച ആ ദേവാലയത്തിന്റെ നിര്‍മ്മിതിയെക്കുറിച്ച് പഴയനിയമത്തിലും (1 രാജാക്കന്മാര്‍ 6, 7, 8, 9 അദ്ധ്യായങ്ങള്‍) ചരിത്രത്തിലും നാം വായിക്കുന്നു. ഇന്നത്തെ നമ്മുടെ ദേവാലയ സങ്കല്‍പ്പത്തില്‍ നിന്ന് ഒട്ടൊക്കെ വ്യത്യസ്തമായിരുന്നെങ്കിലും, ദേവാലയ നിര്‍മ്മിതിയുടെ മനോഭാവവും ഒരു ജനതയുടെ വികാരവും നേതൃത്വം നല്‍കിയ രാജാവിന്റെ സമര്‍പ്പണവും ശ്രദ്ധേയമാണ്. ദേവാലയ നിര്‍മ്മിതിയെക്കുറിച്ചുള്ള ദൈവഹിതം എന്തെന്നും, അതിന്റെ ആദ്ധ്യാത്മിക തലവും ജറുസലേം ദേവാലയ നിര്‍മ്മാണത്തെക്കുറിച്ച് വിവരിക്കുന്ന ബൈബിള്‍ ഭാഗങ്ങളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. പില്‍ക്കാലത്ത് യഹൂദരുടെ ആത്മീയത രൂപപ്പെട്ടിരുന്നതും, പരിപോഷിപ്പിക്കപ്പെട്ടിരുന്നതും ആ ദേവാലയത്തെ ആശ്രയിച്ചാണ് എന്ന് നമുക്കറിയാം. ബിസി 539-ല്‍ ജറുസലേം ദേവാലയം ആക്രമിക്കപ്പെട്ടപ്പോഴും തങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന അഗ്‌നി അണയാതെ സൂക്ഷിച്ച യഹൂദര്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കഠിനാധ്വാനം ചെയ്ത് ആ ദേവാലയം പണിതുയര്‍ത്തുന്നതും നാം കാണുന്നു. പില്‍ക്കാലത്ത് ക്രൈസ്തവര്‍ രൂപം കൊള്ളുകയും, ലോകമെങ്ങും വ്യാപിക്കുകയും, സ്വാധീനശക്തിയാര്‍ജ്ജിക്കുകയും ചെയ്തപ്പോള്‍, ദേവാലയത്തിന്റെ ആദ്യ മാതൃകയായി കണ്ടത് ജറുസലേം ദേവാലയമായിരുന്നുവെങ്കിലും, കാഴ്ചപ്പാടുകളില്‍ ചെറുതല്ലാത്ത വ്യത്യാസങ്ങളുണ്ടായിരുന്നു. ഏക ദേവാലയം എന്നതായിരുന്നില്ല അടിസ്ഥാന ആശയം. ചെറുതും വലുതുമായ സമൂഹങ്ങളായി ക്രൈസ്തവര്‍ രൂപപ്പെട്ടിടത്തെല്ലാം ഒരുമിച്ചുകൂടി ആരാധിക്കുവാന്‍ സൗകര്യപ്രദമായ ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു അവര്‍ ചെയ്തത്. പക്ഷേ ദൈവാരാധനയ്ക്കായി ഒരു ആലയം പണിയുമ്പോള്‍, അത് മഹത്തരമായിരിക്കണം എന്ന സോളമന്‍ രാജാവിന്റെ ആശയം അവിടെയും കഴിവതും പിന്തുടര്‍ന്നു പോന്നു. പതിനാറാം നൂറ്റാണ്ട് മുതലുള്ള കാലങ്ങളില്‍ യൂറോപ്പില്‍ പണികഴിപ്പിക്കപ്പെട്ട അനവധി കൂറ്റന്‍ ദേവാലയങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും യൂറോപ്പിലെ ആത്മീയ അപചയത്തെയും ചേര്‍ത്തുവച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ ഇവിടെ പതിവായി ഉയര്‍ന്നുകാണുന്നുണ്ട്. യൂറോപ്പ്യന്‍ ജനതയ്ക്കിടയിലുണ്ടായിരുന്ന വിശ്വാസം നശിക്കുവാന്‍ കാരണമാക്കിയ അനവധി സാഹചര്യങ്ങള്‍ ചില നൂറ്റാണ്ടുകള്‍ക്കിടയില്‍ സംഭവിച്ചിരുന്നു. ദേവാലയങ്ങളുടെ വലിപ്പവുമായി അവയ്‌ക്കൊന്നും ബന്ധമില്ല എന്ന് മനസിലാക്കുക. ഈടുറ്റ ദേവാലയങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ അവ കാലത്തെ അതിജീവിക്കുകയും, വിശ്വാസം പലകാരണങ്ങള്‍കൊണ്ടും ക്ഷയിക്കുകയുമാണ് അവിടെ സംഭവിച്ചതെങ്കില്‍, അതില്‍നിന്നും പാഠമുള്‍ക്കൊണ്ട്, നമ്മുടെ നിര്‍മ്മിതികള്‍ മാത്രമല്ല, വിശ്വാസവും കാലങ്ങളെ അതിജീവിക്കുവാനാവും വിധം ശക്തമായി തീരുവാനായി പ്രയത്‌നിക്കുകയാണ് നാം ചെയ്യേണ്ടത്; ദേവാലയം പണിയാതിരിക്കുകയല്ല. ഈ അവസരത്തില്‍, ദൈവനാമത്തില്‍ ചെയ്യുന്ന നിര്‍മ്മിതികളുടെ ദൈവശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നതും യുക്തമായിരിക്കും. വാസ്തവത്തില്‍, ആധുനിക മനുഷ്യന്റെ ലോകസങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പരമ്പരാഗതമായി കൈമാറി വരുന്ന ആദ്ധ്യാത്മിക നിലപാടുകളും, വിശ്വാസവും. പണമെറിഞ്ഞ് പണം നേടുന്ന ഇന്നത്തെ കച്ചവട മനസുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടേറിയ ഒരു തലം ഇത്തരം ചിലയിടങ്ങളിലുണ്ട്. സമ്പത്തും അധികാരവും സകല സൗഭാഗ്യങ്ങളും ദൈവത്തില്‍ നിന്ന് വരുന്നു എന്ന അടിസ്ഥാന ചിന്തയാണ് ഏറ്റവും ലളിതമായ ആത്മീയത. അതിനാല്‍ തന്നെയാണ് ദൈവനാമത്തില്‍ കൊടുക്കുമ്പോള്‍ ഇന്നും പലരും കണക്കുകള്‍ സൂക്ഷിക്കാത്തത്. ദേവാലയ നിര്‍മ്മിതികളുടെ കാര്യവും നൂറ്റാണ്ടുകളായി അപ്രകാരമായിരുന്നു. കയ്യയച്ച് മിക്കവരും നല്‍കുകയും, ഏറ്റവും മഹത്തരമായി പണികഴിക്കപ്പെടണമെന്ന് സകലരും ആഗ്രഹിക്കുകയും ചെയ്തിരുന്ന ഒരു ചരിത്രമാണ് മിക്കവാറും ദേവാലയ നിര്‍മ്മിതികള്‍ക്കുമുള്ളത്. ഇന്നത്തെ സ്ഥിതിഗതികളും ഏറെയൊന്നും വ്യത്യസ്ഥമല്ല. എന്നാല്‍, ഇക്കാലഘട്ടത്തില്‍ ഉയര്‍ന്നു കാണുന്ന മനോഭാവങ്ങളില്‍ നാം തിരിച്ചറിയേണ്ട മറ്റ് ചില ഘടകങ്ങള്‍ കൂടിയുണ്ട്. #{red->n->n->സമ്പത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ മാറ്റം: }# തികഞ്ഞൊരു കച്ചവട ലോകത്ത് ജീവിക്കുന്ന ഇക്കാലത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്കിടയില്‍ സമ്പത്തിനെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. സമ്പത്തിന് ആധ്യാത്മികതയുടെ ഒരു തലം ഉണ്ട് എന്നുള്ളതും, അധ്വാനത്തിന് ദൈവികമായ ഒരു മഹത്വമുണ്ട് എന്നുള്ളതും ഇന്ന് പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ചിലതാണ്. ദശാംശം കര്‍ശനമായി കൊടുത്ത് ശീലിച്ച ചിലരെ കണ്ടുമുട്ടിയിട്ടുണ്ട്. അത്ഭുതകരവും, ഒരുപക്ഷെ, മേല്‍പ്പറഞ്ഞ ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് അവരുടെ അനുഭവങ്ങള്‍. തന്റെ പോക്കറ്റില്‍ അപ്പോള്‍ ഉള്ളതെന്തോ, എണ്ണിനോക്കാതെ എടുത്ത് കൊടുത്ത് ശീലിച്ച ഒരു വ്യക്തിയുണ്ട്. ചരിത്രത്തില്‍ ഇടം നേടിയ ഒരു ദേവാലയ നിര്‍മ്മിതിക്കായി കയ്യില്‍ കിടന്ന വളകള്‍ ഊരി നല്‍കിയ അനേകം സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന അത്തരം അനേകരുടെ ജീവിതാനുഭവങ്ങള്‍ വ്യത്യസ്ഥവും മാതൃകാപരവുമാണ്. അനേകരുടെ സ്വപ്നമായ ഒരു ദേവാലയ നിര്‍മ്മാണത്തിനായി അവര്‍ പണം ചെലവഴിക്കുന്നു എന്ന് കേട്ടാല്‍ വിറളിപിടിച്ച് ഉറഞ്ഞുതുള്ളുന്ന അനേകരുടെ വാദമുഖങ്ങള്‍ കേട്ടിട്ടുണ്ട്. 'ഇതിനു പകരം നൂറു പാവങ്ങള്‍ക്ക് ഭവനങ്ങള്‍ പണിതു കൂടേ, അത്തരം ഭവനങ്ങളിലാണ് ദൈവം വസിക്കുക...' എന്നിങ്ങനെയൊക്കെയാണ് വാദങ്ങള്‍. ഇത്തരമൊരു ചോദ്യം ക്രിസ്തുവിന് മുന്നില്‍ ഉയര്‍ന്നത് നാം സുവിശേഷത്തില്‍ കാണുന്നുണ്ട്. ആ ചോദ്യം ചോദിച്ചത് പിന്നീട് ഒറ്റുകാരനായി മാറിയ യൂദാസ് സ്‌കറിയോത്തയായിരുന്നു (യോഹന്നാന്‍ 12. 4-,5). സുവിശേഷകന്‍ തുടര്‍ന്ന് പറയുന്നു, അവന്‍ ഇത് പറഞ്ഞത് അവന് ദരിദ്രരോട് പരിഗണനയുണ്ടായിരുന്നത് കൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നത്‌കൊണ്ടും, പണസഞ്ചി അവന്റെ കയ്യിലായിരുന്നത് കൊണ്ടും, അതില്‍ വീഴുന്നതില്‍ നിന്ന് അവന്‍ എടുത്തിരുന്നത് കൊണ്ടുമാണ് (12. 6). ഇന്നും, അന്യരുടെ പണത്തെക്കുറിച്ച് അമിതമായി ആശങ്കയുള്ള ഒരു വിഭാഗത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തലവും, ദൈവത്തോടുള്ള മനോഭാവത്തിന്റെയും വിശ്വാസത്തിന്റെയും തലങ്ങളും തീരെയും ഉള്‍ക്കൊള്ളാന്‍ കഴിയത്തവരോട് എന്തു മറുപടി പറയാന്‍ കഴിയും? ഈ ലോകത്തിലെ സമ്പത്ത്, കാലങ്ങള്‍ക്ക് മുമ്പേ എണ്ണിത്തിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നത്ര പരിമിതമാണെന്നും, ദൈവത്തിന്റെ പേരില്‍ ചെലവഴിച്ചാലും അത് തീര്‍ന്നുകൊണ്ടിരിക്കുമെന്നും കരുതുന്ന ചിന്താശൂന്യരോട് സഹതപിക്കുകയേ മാര്‍ഗ്ഗമുള്ളൂ. അളവില്ലാത്ത നന്മകളുടെയും സമ്പത്തിന്റെയും ഉറവിടമായ സത്യദൈവത്തിലുള്ള വിശ്വാസമാണ് ഉത്തമ ക്രൈസ്തവന്റെ യഥാര്‍ത്ഥ സമ്പത്ത്. ഇതാണ് യഥാര്‍ത്ഥ ക്രൈസ്തവ ആത്മീയതയുടെ അടിത്തറയും. #{red->n->n->ഈ കാലഘട്ടത്തിലെ മാറിയ താത്പര്യങ്ങള്‍: }# സുവിശേഷത്തില്‍ വിവരിക്കുന്ന ഏറ്റവും വിപ്ലവകരമായ സംഭവങ്ങളിലൊന്നാണ് ജറുസലേം ദേവാലയത്തില്‍ വച്ച് ക്രിസ്തു ചാട്ടവാര്‍ കയ്യിലെടുക്കുന്നത് (മത്തായി 21, മാര്‍ക്കോസ് 11, ലൂക്കാ 19). ജറുസലേം ദേവാലയത്തിന്റെ പതനത്തെക്കുറിച്ച് അവിടുന്ന് പ്രവചിക്കുന്നുമുണ്ട് (മത്തായി 24/2, മര്‍ക്കോസ് 13/2, ലൂക്കാ 21/6). ക്രിസ്തുവിന്റെ പരസ്യജീവിത കാലമായപ്പോഴേയ്ക്കും ജറുസലേം ദേവാലയം വലിയൊരു കച്ചവടസ്ഥലം പോലെ ആയിത്തീര്‍ന്നിരുന്നതായി ചരിത്രകാരന്‍മാരും പറയുന്നു. ഒരു വര്‍ഷം രണ്ടരലക്ഷം ആടുകളെ അക്കാലത്ത് ദേവാലയത്തില്‍ ബലികഴിച്ചിരുന്നു എന്ന് ചില കണക്കുകളില്‍ പറയുന്നു. മുന്നൂറു കോടിയോളം രൂപയ്ക്ക് തുല്യമായ നാണയങ്ങള്‍ അവിടെ നേര്‍ച്ചയായി വീണിരുന്നത്രേ. ഇത്രമാത്രം ധനം ഒഴുകിയിരുന്ന ആ ദേവാലയത്തെ അക്കാരണത്താല്‍ തന്നെ കാലക്രമേണ അപചയങ്ങള്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ജറുസലേം ദേവാലയത്തിന്റെ ചരിത്രം ഒരു മുന്നറിയിപ്പാണ്. ചിലപ്പോഴെങ്കിലും, ദേവാലയ നിര്‍മ്മാണവും, ദേവാലയത്തിലെ ആചാരാനുഷ്ഠാനങ്ങളും ഇത്തരത്തില്‍ കച്ചവടമുഖമുള്ളതായി മാറുന്നുവോ എന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. ചില സാഹചര്യങ്ങളില്‍ ചിലയിടങ്ങളില്‍നിന്നും അപ്രകാരമുള്ള തിക്താനുഭവങ്ങള്‍ ഉയരുന്നത്, നാം മുമ്പ് ചര്‍ച്ച ചെയ്തത് പോലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട് എന്നതും വാസ്തവമാണ്. അതുപോലെ മറ്റൊന്നാണ് മത്സരബുദ്ധിയും. പണവും പ്രാപ്തിയും ആള്‍ബലവും ഉണ്ട് എന്ന കാരണത്താല്‍ മത്സരബുദ്ധിയോടെ ദേവാലയ നിര്‍മ്മാണത്തെ കാണുന്ന പ്രവണതയും, അതിനായി നിര്‍ബ്ബന്ധ ബുദ്ധിയോടെ ഇടവകാംഗങ്ങളെ സമീപിക്കുന്ന ശൈലിയും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഇതിനപ്പുറം, ഇടവകാ ജനങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ആരാധനയിലും ദിവ്യബലിയിലും പങ്കുകൊള്ളുന്നതിനുള്ള ആലയം നിര്‍മ്മിക്കുകയും, അത് തങ്ങളുടെ കഴിവിനൊത്തവിധം മനോഹരമായി പണികഴിക്കുകയും ചെയ്യുന്നതിനെ അന്ധമായി വിമര്‍ശിക്കുന്നത് ദൈവനിന്ദയും, അടിസ്ഥാനരഹിതവുമാണ്. #{red->n->n->ആത്മീയ സത്യങ്ങളെ വിലകുറച്ച് കാണിക്കുവാനുള്ള പ്രവണത: }# തികച്ചും കച്ചവട സ്വഭാവമുള്ളതായി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന് ആത്മീയ ചിന്തകളും, ആഴമുള്ള ദൈവവിശ്വാസവും പ്രതിബന്ധങ്ങളാണ്. പണത്തിന്റെയും അധികാരത്തിന്റെയും മാത്രം പിന്നാലെ ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം മറ്റെല്ലാത്തിനെയും മൂല്യം കുറഞ്ഞതായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാത്തിനെയും പണത്തിന്റെ അളവുകോല്‍ വച്ച് അളക്കുവാന്‍ സമൂഹത്തെ പഠിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. പണം കൊണ്ട് അളക്കാന്‍ കഴിയുന്ന നേട്ടങ്ങളാണ് പ്രധാനം എന്ന് ഒരു ജനതയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍, എല്ലാ മൂല്യങ്ങളും അപ്രസക്തങ്ങളായി മാറുമെന്ന് തീര്‍ച്ച. ദൈവവിശ്വാസത്തിനും നിസ്വാര്‍ത്ഥമായ ആത്മീയ ലക്ഷ്യങ്ങള്‍ക്കും വിലയുണ്ട് എന്നുവന്നാല്‍, ഇക്കാലഘട്ടത്തില്‍ പണിതുകൊണ്ടിരിക്കുന്ന മഹാസൗധങ്ങളെല്ലാം തകര്‍ന്നുവീഴും. ഇക്കാരണങ്ങളാല്‍, നിര്‍മ്മാണ ചെലവിന്റെ കണക്കുപറഞ്ഞ് ദേവാലയങ്ങളുടെ മഹത്വം കെടുത്തുവാനുള്ള ശ്രമങ്ങളെ നാം ജാഗരൂകതയോടെ കാണേണ്ടതുണ്ട്. നല്ല ലക്ഷ്യങ്ങളോടെ ദേവാലയ നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങുന്ന സമൂഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുക തന്നെ വേണം. എന്തായിരിക്കണം ഒരു ദേവാലയം സമൂഹത്തിന് നല്‍കേണ്ടത് എന്ന ചോദ്യത്തിന് മനോഹരമായ ഒരു വിശദീകരണം കേട്ടിട്ടുണ്ട്. CHURCH എന്ന വാക്കിന്റെ ആറക്ഷരങ്ങളുമായി ബന്ധപ്പെടുത്തിയാണ് അത്. ആദ്യ അക്ഷരമായ സി, ക്രൈസ്റ്റിനെ സൂചിപ്പിക്കുന്നു. എച്ച്, ഹോളി, അഥവാ വിശുദ്ധി എന്ന വാക്കിനെയും, യു, യൂണിറ്റിയെയും, ആര്‍, റിഡംഷന്‍ അഥവാ, നിത്യരക്ഷയെയും സൂചിപ്പിക്കുന്നു. അഞ്ചാമത്തെ അക്ഷരമായ സി, ചാരിറ്റിയെ സൂചിപ്പിക്കുന്നു. ആറാമത്തെ അക്ഷരമായ എച്ച്, ഹോം അഥവാ കുടുംബത്തെ സൂചിപ്പിക്കുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ദേവാലയം കാണുമ്പോള്‍ അഭിമാനിക്കുക. വിശുദ്ധവും, ദൈവികമായ ഐക്യമുള്ളതുമായ ഒരു ഭവനമാണ് അത്. അവിടെ ക്രിസ്തു ജീവിക്കുന്നു. അവിടെ കടന്നുവരുന്നവര്‍ നിത്യരക്ഷ അവകാശമാക്കുന്നു. കരയുന്ന അനേകായിരങ്ങളുടെ കണ്ണീര് അവിടെ തുടയ്ക്കപ്പെടുന്നു. പ്രൗഡഗംഭീരമായി ഉയര്‍ന്നുനില്‍ക്കുന്ന ഓരോ ദേവാലയങ്ങളും ദൈവികസാന്നിധ്യത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും അടയാളമാണ്. അതിനായി ആഗ്രഹിക്കുന്നവര്‍ സന്തോഷത്തോടെയും സംതൃപ്തിയോടെയും അത് പണിതുയര്‍ത്തട്ടെ. നമുക്ക് പ്രയത്‌നംകൊണ്ടോ പ്രാര്‍ത്ഥന കൊണ്ടോ സഹകരിക്കാന്‍ സാധിക്കുമെങ്കില്‍ സഹകരിക്കാം; അല്ലാത്ത പക്ഷം അവരെ നിരുല്‍സാഹപ്പെടുത്താതെയും കുറ്റപ്പെടുത്താതെയുമെങ്കിലുമിരിക്കാം.
Image: /content_image/SocialMedia/SocialMedia-2018-10-29-17:32:33.jpg
Keywords: ദേവാലയ

8961
Category: 18
Sub Category:
Heading: സഭ പ്രതിസന്ധികളെ അതിജീവിച്ചത് ജപമാലയിലൂടെ: ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍
Content: നെയ്യാറ്റിന്‍കര: കത്തോലിക്കാസഭ പല പ്രതിസന്ധികളെയും അതിജീവിച്ചത് ജപമാലയിലൂടെയാണെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപതായില്‍ ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ബിഷപ്പ്. നൂറ്റാണ്ടുകളുടെ പഴക്കമുളള ജപമാല പ്രാര്‍ത്ഥന, ആത്മീയതയുടെ വറ്റാത്ത ഉറവയാണെന്നും എല്ലാ ദിവസവും കുട്ടികളും യുവാക്കളും ജപമാല പ്രാര്‍ത്ഥന പതിവാക്കണമെന്നും ബിഷപ്പ് പറഞ്ഞു. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്‍റ് ഷാജിബോസ്കോ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, അല്‍മ്മായ കമ്മിഷന്‍ ഡയറക്ടര്‍ എസ്. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, ജപമാല പദയാത്രയിലെ മാതാവിന്‍റെ തിരുസ്വരൂപം ബിഷപ്പ് ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നിന്നും ഉദയന്‍കുളങ്ങര സെന്‍റ് മേരീസ് ദേവാലയത്തിലേക്ക് നടന്ന ജപമാല പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുത്തു.
Image: /content_image/India/India-2018-10-29-17:46:34.jpg
Keywords: ജപമാല

8962
Category: 18
Sub Category:
Heading: കുമ്പസാരത്തെ അവഹേളിച്ചുള്ള സര്‍ക്കാര്‍ മാസികയിലെ പരാമര്‍ശം മതസ്വാതന്ത്ര്യ ലംഘനം: കെസിബിസി ജാഗ്രതാ സമിതി
Content: കൊച്ചി: പരിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിച്ചു കേരളാഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി മാസികയില്‍ വന്ന പരാമര്‍ശം മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ ലംഘനവുമാണെന്നും മതസ്വാതന്ത്ര്യത്തിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരെയും അസ്വസ്ഥരാക്കുന്നതാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി ഐക്യജാഗ്രതാ സമിതി. സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തില്‍ നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും ക്രൈസ്തവ സ്ത്രീകളെയും കന്യാസ്ത്രീകളെയും അവഹേളിക്കുന്നതും പുതുതലമുറയില്‍ മതനിരാസം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമവുമാണെന്നു ഐക്യജാഗ്രതാ സമിതി ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിദ്യാര്‍ഥികളില്‍ മതവിരുദ്ധ ചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നത് അപലപനീയമാണ്. മാസങ്ങള്‍ക്കുമുന്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരേ പ്രതികരിച്ച ഇടതു നേതാക്കള്‍ ഇത്തരത്തിലുള്ള ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് പല തലങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിട്ടും ഇതുവരെ ഒരു നിലപാടും വ്യക്തമാക്കാത്തത് ദുരൂഹമാണ്. വിജ്ഞാന കൈരളി മാസിക സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ നിലപാടിനെയാണോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വിശ്വാസീസമൂഹം അതീവ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2018-10-30-05:38:54.jpg
Keywords: കെസിബിസി, കുമ്പസാര

8963
Category: 1
Sub Category:
Heading: ജലന്ധർ വിഷയത്തിൽ ഉയര്‍ന്ന ചോദ്യങ്ങളും ഉത്തരങ്ങളും; വൈദികന്റെ പോസ്റ്റ് വൈറലാകുന്നു
Content: കൊച്ചി: ജലന്ധർ വിഷയത്തിൽ വിശ്വാസ സമൂഹത്തിനിടയില്‍ ഉയര്‍ന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവുമായി വൈദികന്‍ നല്‍കിയ പോസ്റ്റ് വൈറലാകുന്നു. ഫാ. ബിബിന്‍ മഠത്തില്‍ എന്ന വൈദികന്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനമാണ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. “ജലന്ധർ വിഷയത്തിൽ എന്താണു അഭിപ്രായം?”, “സി. അനുപമയെ പള്ളിയിൽ നിന്നു ഇറക്കിവിട്ടത് ശരിയായോ?”, “കുര്യാക്കോസച്ചന്റെ മരണം സംശയിക്കപ്പെടേണ്ടതല്ലേ?”, “ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് സന്യാസിനിമാർ നടത്തിയ സമരത്തെ അംഗീകരിക്കുന്നുണ്ടോ?” തുടങ്ങീ പതിനാറോളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവുമാണ് പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. വൈദികന്റെ ടൈംലൈനില്‍ നിന്നും വിവിധ പേജുകളില്‍ നിന്നുമായി നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. #{red->none->b-> ഫാ. ബിബിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം }# “ജലന്ധർ വിഷയത്തിൽ എന്താണു അഭിപ്രായം?” “സി. അനുപമയെ പള്ളിയിൽ നിന്നു ഇറക്കിവിട്ടത് ശരിയായോ?” “കുര്യാക്കോസച്ചന്റെ മരണം സംശയിക്കപ്പെടേണ്ടതല്ലേ?” ഇങ്ങനെ പലവിധ ചോദ്യങ്ങളാണു ഇൻബോക്സിൽ വരുന്നത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെക്കുറിച്ച് കോടതിവിധിയെ സ്വാധീനിക്കുന്ന രീതിയിൽ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന അഭിപ്രായം ഉള്ളതുകൊണ്ട് പലതിനും മറുപടി കൊടുക്കാറില്ല. എന്നാൽ വ്യക്തിപരമായി അടുപ്പമുള്ള പലരും തെറ്റിദ്ദരിക്കപ്പെട്ട് പലതും ഷെയർ ചെയ്യുന്നതു കാണുമ്പോൾ ചില ചോദ്യങ്ങൾക്ക് മറുപടി എഴുതാം എന്നു കരുതുന്നു. (യുക്തിഭദ്രമായി പ്രശ്നത്തെ നേരിടാൻ മടിയുള്ളവർ താഴോട്ടുള്ള ഭാഗം വായിക്കണമെന്നില്ല.) --------- ***ചോദ്യം: കുര്യാക്കോസച്ചന്റെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാൻ സി. അനുപമയെ അനുവദിക്കാതിരുന്നത് ശരിയാണോ? ഉത്തരം: കുര്യാക്കോസച്ചന്റെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് സിസ്റ്ററിനെ ആരും വിലക്കിയില്ല. കുര്യാക്കോസച്ചനു അന്തിമോപചാരം അർപ്പിച്ചശേഷം വൈദികരും സന്യാസിനിമാരും പള്ളിമേടയിലേക്ക് പോയി. അക്കൂട്ടത്തിൽ സിസ്റ്ററും കൂട്ടരും ഉണ്ടായിരുന്നു. പള്ളിമേടയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ ഒരുങ്ങിയപ്പോഴാണ് അതു ഇവിടെ വച്ചു പറ്റില്ല എന്നും നിങ്ങൾക്ക് വേണമെങ്കിൽ പുറത്തുപോയി സംസാരിക്കാം എന്നും പറഞ്ഞത്. പറഞ്ഞതിന്റെ ട്യൂൺ ഇത്തിരി കടുത്തതാണ്. പക്ഷെ പറഞ്ഞകാര്യം അംഗീകരിക്കാവുന്നതാണ്. അതായത് സംസ്കാരശുശ്രൂഷയിൽ നിന്ന് ഇറക്കിവിട്ടതല്ല, മറിച്ച് പള്ളിമേടയിലൊ പള്ളിപ്പറമ്പിലോ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നു വിലക്കിയതാണ്. എന്നാൽ പള്ളിപ്പരിസരത്തിനു പുറത്ത് മാദ്യമങ്ങളെ കാണുന്നതിൽ നിന്നു ആരും തടഞ്ഞുമില്ല. ------------- ***ചോദ്യം: കുര്യാക്കോസച്ചന്റെ മരണം സംശയിക്കപ്പെടേണ്ടതല്ലേ? ഉത്തരം: ഒരു സുപ്രധാന കേസിലെ ഒരു സാക്ഷി ആയിരുന്ന കുര്യാക്കോസച്ചന്റെ മരണത്തിൽ സംശയം തോന്നുക സ്വാഭാവികമാണ്. പക്ഷെ അതു സംശയം മാത്രമായിരിക്കണം. ആ സംശയം നിരൂപിക്കാനാണ് പോലിസും അന്വേഷണവും പോസ്റ്റുമോർട്ടവുമൊക്കെ ഉള്ളത്. എന്നാൽ സംശയത്തിനു പകരം ‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്ന ലൈനിൽ സാക്ഷി മരിച്ചെങ്കിൽ അതു കൊലപാതകമാണെന്നും അതു ചെയ്തത് പ്രതി തന്നെ ആണെന്നും പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇനി സംശയിക്കപ്പെടേണ്ടതാണെങ്കിൽ പ്രതി മാത്രമല്ല, വാദിയും സംശയിക്കപ്പെടാം. കാരണം, ഈ കേസ് ഉണ്ടായ കാലം മുതൽ മാധ്യമങ്ങളിൽ ഇതു വാർത്തയാക്കാൻ വാദിവിഭാഗം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, കേസിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ സാക്ഷി മരിക്കുന്നത് പ്രതിയുടെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും ആ മരണത്തിൽ അദ്ദേഹത്തിന്റെ പങ്കു തെളിഞ്ഞാൽ അദ്ദേഹത്തിന്റെ ജാമ്യം റദ്ദ് ചെയ്യപ്പെടുമെന്നും അതു അദ്ദേഹത്തിനു എതിരാകുമെന്നും സാമാന്യബോധം പറയുന്നു. അപ്പോൾ ആ മരണം കൊണ്ട് കൂടുതൽ ഗുണമുണ്ടാവുക വാദിക്ക് ആയിരിക്കുമല്ലോ? ഇവിടെ കുര്യാക്കോസച്ചന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബക്കാർ ആവശ്യപ്പെട്ട രീതിയിൽ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. അതിൽ അവർ സംതൃപ്തരായിരുന്നു. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് അതു സ്വാഭാവിക മരണമായിരുന്നുവെന്നാണു മനസിലാക്കുന്നത്. ------------- ***ചോദ്യം: ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ തിരിച്ചെത്തിയശേഷം കുര്യാക്കോസച്ചന്റെ ശമ്പളം 5000 രൂപയിൽ നിന്നു 500 രൂപ ആക്കി എന്നും അദ്ദേഹം വലിയ മാനസികവിഷമത്തിലായിരുന്നുവെന്നും വാർത്തയുണ്ടല്ലോ. അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഉത്തരം: ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ തിരിച്ചെത്തിയെങ്കിലും ജലന്ധർ രൂപതയുടെ ഭരണം ഇപ്പോൾ അദ്ദേഹത്തിന്റെ കീഴിലല്ല. അതിനാൽ തന്നെ കുര്യാക്കോസച്ചന്റെ ശമ്പളം കുറക്കുന്നതുൾപ്പെടെയുള്ള നടപടികൾ എടുക്കാൻ അദ്ദേഹത്തിനു അധികാരമില്ല. ജലന്ധർ രൂപതയുടെ ഇപ്പോഴത്തെ അധികാരിയായ ബിഷപ്പ് ആഗ്നലോ അറിയിച്ചതുപ്രകാരം കുര്യാക്കോസച്ചന്റെ ശമ്പളം കുറച്ചിരുന്നില്ല.... എന്നാൽ കുര്യാക്കോസച്ചനു മാനസിക സമ്മർദ്ദം ഉണ്ടായിരുന്നിരിക്കാം എന്ന കാര്യം ഒരു പക്ഷെ ശരിയാകും. താൻ ആർക്കെതിരെ സാക്ഷി പറഞ്ഞുവോ അയാളുടെ സാന്നിധ്യം ഒരാളെ സമ്മർദ്ദത്തിലാക്കാം എന്നുള്ളത് സ്വാഭാവികമാണ്. പക്ഷെ ആ സമ്മർദ്ദത്തിനു കുറ്റം ചുമത്തപ്പെട്ടയാൾ എങ്ങനെ നേരിട്ട് കാരണക്കാരനാകും? അങ്ങനെ സമ്മർദ്ദം ഉണ്ടാകും എന്നു കരുതി ഒരാളെ എന്നെന്നേക്കുമായി ജയിലിൽ ഇടാൻ കഴിയുമോ? ------------- ***ചോദ്യം: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട ആൾക്ക് ജലന്ധറിൽ ലഭിച്ച സ്വീകരണം മോശമല്ലേ? ഉത്തരം: നിഷ്പക്ഷനായ ഒരു വ്യക്തിക്ക് അങ്ങനെ തോന്നാം. എന്നാൽ ഞാനുൾപ്പെടെയുള്ള മലയാളി സമൂഹത്തിനു ബിഷപ്പ് ഫ്രാങ്കോ എന്ന വ്യക്തിയെ പരിചയമായിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. അതും ഒരു ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലൂടെ മാത്രം. അതിനാൽ തന്നെ നമ്മുടെ ബോധമനസിൽ അദ്ദേഹം ഏതോ നികൃഷ്ടജീവിയാണെന്ന വിചാരം തോന്നുക സ്വാഭാവികമാണ്. എന്നാൽ ജലന്ധറിലുള്ള ആളുകൾ ബിഷപ്പ് ഫ്രാങ്കോയെ വർഷങ്ങളായി അറിയുന്നവരാണ്. ഒരു കേസിൽ പ്രതിചേർക്കപ്പെട്ട ആളാണെങ്കിൽ കൂടി അദ്ദേഹത്തിന്റെ നന്മകൾ കണ്ടിട്ടുള്ളവർ ആണെങ്കിൽ അദ്ദേഹത്തിനു ജാമ്യം ലഭിക്കുമ്പോൾ സന്തോഷിക്കുന്നതും സ്വാഭാവികമാണ്. അതു മനസിലാക്കുവാൻ നാം അവരുടെ ഷൂവിൽ കയറി നിന്നു ചിന്തിക്കണമെന്നു മാത്രം. ------------- ***ചോദ്യം: ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചപ്പോൾ ജയിലിനു പുറത്ത് ലഭിച്ച സ്വീകരണത്തെക്കുറിച്ച് എന്താണു അഭിപ്രായം? ഉത്തരം: ആ സ്വീകരണം അനാവശ്യമായിരുന്നു. അതു മാത്രമല്ല, ജയിലിനു പുറത്ത് മൈക്കും കൊണ്ട് നിന്നു അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയവരുടെ എല്ലാം ഇന്റർവ്യൂ എടുത്തതും ശരിയായിരുന്നില്ല എന്ന അഭിപ്രായം ആണു എനിക്കുള്ളത്. എങ്കിലും ജയിലിനു പുറത്ത് എത്തുന്ന ബിഷപ്പ് ഫ്രാങ്കോയെ കൂവി വരവേൽക്കാൻ ഒരുങ്ങിയിരുന്ന മാധ്യമങ്ങൾ ഏർപ്പാടാക്കിയവർ ഉൾപ്പെടെയുള്ള കുറെപ്പേരെയെങ്കിലും ജയിലിനു മുമ്പിലുള്ള ജനക്കൂട്ടം തോൽപ്പിച്ചു കളഞ്ഞു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ അദ്ദേഹത്തെ ആരെങ്കിലും കൂവിയിരുന്നെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യാനും ഇവിടെ ആളുകൾ ഉണ്ടാകുമായിരുന്നു. നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാനും ആളുകളുടെ പ്രൈവസിയെ ബഹുമാനിക്കാനും നാം ഇനിയും പഠിക്കണം. ------------- ***ചോദ്യം: ബിഷപ്പ് ഫ്രാങ്കോയെ മറ്റു ബിഷപ്പുമാർ ജയിലിൽ സന്ദർശിച്ചത് എന്തിനാണ്? ഉത്തരം: ഒരാൾ വീണുപോയാൽ അയാളെ ഉപേക്ഷിക്കുന്നത് ക്രിസ്തീയ ചിന്താഗതി അല്ല. ജയിലിൽ അടക്കപ്പെട്ടവരെ സന്ദർശിച്ചൊ ബൈബിൾ അനുസരിച്ച് അന്ത്യവിധിയിൽ കർത്താവു ചോദിക്കുന്ന ഒരു ചോദ്യവുമാണ്. അതിനാൽ തന്നെ ഒരു ബിഷപ്പ് എന്തു കാരണത്താലായാലും ജയിലിലായി എന്നതുകൊണ്ട് മറ്റാരും അയാളെ സന്ദർശിക്കരുത് എന്നു പറയാൻ പറ്റില്ല. മാത്രമല്ല, ഇവിടെ പ്രസ്തുത ബിഷപ്പ് കുറ്റം ആരോപിക്കപ്പെട്ട് വിചാരണതടങ്കലിൽ ആയതാണ്. കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടതല്ല. അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം നാളെ തെറ്റാണെന്നു വരാം. അപ്പോൾ അദ്ദേഹത്തെ അദ്ദേഹത്തിനെ സഹപ്രവർത്തകർ സന്ദർശിക്കരുതെന്ന് പറയാൻ ആർക്കും അധികാരം ഇല്ല. ------------- ***ചോദ്യം: എങ്കിൽ എന്തുകൊണ്ട് അവർ സന്യാസിനിയെ സന്ദർശിക്കുന്നില്ല? ഉത്തരം: വിവേകം. ഈ കേസിന്റെ തുടക്കത്തിൽ തന്നെ സഭാതലവൻ കൂടിയായ കർദ്ദിനാളിനെ ഫോൺ വിളിച്ച് അതു റെക്കോർഡ് ചെയ്ത് മീഡിയായ്ക്കു നൽകി വലിയ വാർത്ത സൃഷ്ടിച്ചയാളാണു പ്രസ്തുത സന്യാസിനി. തെളിവിനു വേണ്ടിയായിരുന്നെങ്കിൽ അതു പോലിസിനു കൈമാറാമായിരുന്നു. അതല്ലാതെ അതു മീഡിയായ്ക്ക് നൽകിയത് വഴി അവർ എന്താണു ഉദ്ദേശിച്ചത്? കർദ്ദിനാളിന്റെ ഫോൺ പോലും റെക്കോർഡ് ചെയ്ത് മീഡിയായ്ക്കു നൽകാനും അപകീർത്തിപ്പെടുത്താനും മടിക്കാതിരുന്ന ഒരു വ്യക്തിയോട് എന്തുറപ്പിച്ചാണു മറ്റുള്ളവർ ഇടപെടുന്നത്? ആ മഠം ആരെങ്കിലും സന്ദർശിച്ചാൽ തന്നെ അതു വാദിയേയും സാക്ഷികളെയും സ്വാധീനിക്കാൻ ആണു എന്ന രീതിയിൽ വ്യാഖ്യാനിക്കില്ല എന്നു എന്താണുറപ്പ്? ആ സാഹചര്യത്തിൽ അതിൽ നിന്നു ഒഴിവായി നിൽക്കുക ആണു വിവേകപൂർണ്ണമായ നടപടി. ------------- ***ചോദ്യം: നിക്കോളാസച്ചൻ കൊലപാതകക്കേസിൽ പ്രതിയായ ഒരാളുമായി സന്യാസിനിയെ കാണാൻ പോയത് ശരിയാണോ? ഉത്തരം: അല്ല. കേസിന്റെ തുടക്കത്തിൽ സന്യാസിനിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ച വ്യക്തിയാണു ഫാ. നിക്കോളാസ്. താൻ തെളിവുകൾ കണ്ടിട്ടുണ്ട് എന്ന് തറപ്പിച്ചു പറഞ്ഞ അദ്ദേഹം പിന്നീട് നിലപാടു മാറ്റി. തന്നെ ധരിപ്പിച്ച തെളിവുകൾ (വീഡിയോ ഉൾപ്പെടെയുള്ളത്) എന്തുകൊണ്ട് പോലിസിനു കൊടുക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. നിലപാട് മാറ്റിയ ശേഷമാണു അദ്ദേഹം സന്യാസിനിയെയും അന്നു തന്നെ ജയിലിലെത്തി പിതാവിനെയും അദ്ദേഹം കാണുന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശം എന്തു തന്നെ ആയാലും അപ്രകാരം ചെയ്തത് വിവേകമില്ലായ്മയാണ് എന്നാണു എന്റെ അഭിപ്രായം. കൊലക്കേസിൽ പ്രതിയായ ഒരാളുമായി ആ സന്യാസിനിയെ കാണാൻ പോയതിനെ എങ്ങനെയാണു ന്യായീകരിക്കാനാവുക? ബിഷപ്പിനു ആദ്യം ജാമ്യം നിഷേധിക്കാൻ അതും ഒരു കാരണമായിരുന്നു എന്നു ഞാൻ കരുതുന്നു. ഒരുപക്ഷെ അതിനുവേണ്ടിയുള്ള നാടകമായിരുന്നോ അതെന്നു പോലും സംശയം ഉണ്ടായി. ------------- ***ചോദ്യം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് സന്യാസിനിമാർ നടത്തിയ സമരത്തെ അംഗീകരിക്കുന്നുണ്ടോ? ഉത്തരം: ഇല്ല. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭമോ സമരമോ നടത്തുന്നതുപോലെ അല്ല ഒരു ആരോപണം ഉന്നയിച്ച് കേസു കൊടുത്ത ശേഷം ആരോപിക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്യണം എന്നു പറഞ്ഞു സമരം ചെയ്യുന്നത്. അന്വേഷണവിധേയമായി അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പോലിസാണ്. അന്വേഷണവിധേയമായി അറസ്റ്റ് ചെയ്യുന്നതല്ലല്ലൊ ഒരു ക്രൈമിന്റെ ശിക്ഷ. അത് കോടതി വിധി പറഞ്ഞശേഷം കിട്ടുന്നതാണ്. അതിനാൽ തന്നെ ആ സമരം അനാവശ്യമായിരുന്നു. ഇനി സമരം ചെയ്തതുകൊണ്ടാണു അറസ്റ്റ് ചെയ്തത് എന്നു വാദിച്ചാൽ, അത്യാവശ്യമായ തെളിവുണ്ടായതുകൊണ്ടല്ല... മറിച്ച് സമ്മർദ്ദം മൂലമാണു അറസ്റ്റ് നടന്നത് എന്നു വരും. അതു അത്രക്ക് നല്ല ഒരു സമ്പ്രദായം അല്ല. ഇനി, തെളിവുള്ളതുകൊണ്ടാണു അറസ്റ്റ് നടന്നത് എന്നു പറഞ്ഞാൽ പിന്നെ എന്തിനായിരുന്നു സമരം? മാത്രമല്ല, സമരം ഓർഗനൈസ് ചെയ്തതും സമരത്തിനു കൂട്ടു നിന്നതും തികച്ചും ക്രൈസ്തവവിരുദ്ധമായ സംഘടനകൾ ആണ്. അവർ എന്തുകൊണ്ട് ആ സമരത്തിനു ഇത്രക്ക് ആവേശം കാട്ടി എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അവരുടെ ആവേശത്തിൽ ക്രൈസ്തവസന്യാസിനി-സന്യാസിമാർ സന്യാസത്തിന്റെ അന്തസത്ത കളഞ്ഞു കുളിച്ചതും ക്രൈസ്തവ/കത്തോലിക്കാവിരുദ്ധമായ പ്രസ്താവനകളുടെയും പ്ലക്കാർഡുകളുടെയും മുദ്രാവാക്യങ്ങളുടെയും ഇടയിൽ യാതൊരു ഭാവഭേദങ്ങളുമില്ലാതെ സമരം ചെയ്തതും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. വിവിധ സഭാവിരുദ്ധപ്രസ്ഥാനങ്ങളെയും വ്യക്തികളെയും കൂട്ടുപിടിച്ച് കത്തോലിക്കാസഭയ്ക്കെതിരെയും സന്യാസത്തിനെതിരെയും ജനവികാരം ഇളക്കിവിട്ടുകൊണ്ട് ആയിരക്കണക്കിനു സന്യാസിനിമാരെ ഉൾപ്പെടെ പൊതു ഇടങ്ങളിൽ സുരക്ഷിതരല്ലാതാക്കിത്തീർത്തതിൽ ഈ സമരത്തിന്റെ പങ്കു വലുതാണെന്ന കാര്യം വിസ്മരിക്കുവാൻ സാധ്യമല്ല. അതിനാൽ തന്നെ ഈ സമരത്തെ യാതൊരു തരത്തിലും ഞാൻ അംഗീകരിക്കുന്നില്ല. ------------- ***ചോദ്യം: മിഷണറീസ് ഓഫ് ജീസസ് സന്യാസസമൂഹവും ജലന്ധർ രൂപതയും പ്രസ്തുത സന്യാസിനിയെ തള്ളിപ്പറയുകയും അവരെ തേജോവധം ചെയ്യുന്നരീതിയിൽ അപമാനിക്കുകയും ചെയ്തത് ശരിയാണോ? ഉത്തരം: പബ്ലിക് സ്കാൻഡൽ ആയ ഒരു കേസിന്റെ മറ്റൊരു പുറമായാണു ഞാൻ ഈ പ്രവൃത്തിയെ കാണുന്നത്. ഈ കേസ് കെട്ടിച്ചമച്ചതാണെങ്കിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉണ്ടായ മാനനഷ്ടം എത്ര വലുതാണോ അത്രയും വലുതാണു ആ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെങ്കിൽ പ്രസ്തുത സന്യാസിനിക്കും ഉണ്ടായിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ആ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും മാനനഷ്ടത്തിനു കേസെടുക്കണം. മറിച്ച് ആരോപണം ശരിയാണെങ്കിൽ, ഈ കേസിൽ പൊതുജനമറിയേണ്ട മറ്റൊരു വശം സാഹചര്യത്തിന്റെ നിർബന്ധം മൂലം പുറത്തുവിടേണ്ടി വന്നു എന്ന് അനുമാനിക്കാം. ------------- ***ചോദ്യം: എർത്തയിൽ അച്ചൻ പത്തേക്കർ സ്ഥലവും മഠവും വാഗ്ദാനം ചെയ്തത് കേസിലെ കക്ഷികളെ സ്വാധീനിക്കാൻ വേണ്ടിയല്ലേ? ഉത്തരം: വ്യക്തമായ ഉത്തരം അറിയില്ല. എങ്കിലും കേസ് നാണക്കേടാണെന്നും എങ്ങനെയെങ്കിലും ഒതുക്കിത്തീർത്താൽ കൊള്ളാമെന്നുമുള്ള ധ്വനി ആണു എനിക്ക് ആ സംഭാഷണത്തിൽ നിന്നു മനസിലായത്. കർദ്ദിനാളുമായുള്ള സംഭാഷണത്തിൽ അപ്രകാരം പുതിയൊരു സമൂഹം തുടങ്ങുന്നതിനെക്കുറിച്ച് പ്രസ്തുത സന്യാസിനി തന്നെ സംസാരിച്ചിരുന്നല്ലൊ. പ്രസ്തുത വാഗ്ദാനത്തിനു പുറകിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യം ആയിരുന്നു എന്നാണു അദ്ദേഹം അംഗമായിരിക്കുന്ന സി.എം.ഐ സഭയും ജലന്ധർ രൂപതയും അറിയിച്ചിരിക്കുന്നത്. എന്നു വച്ചാൽ അപ്രകാരമൊരു വാഗ്ദാനം നൽകാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ല. എങ്കിലും എർത്തയിലച്ചൻ ചെയ്ത നടപടി തീർത്തും യുക്തിക്കുനിരക്കാത്തതും അനാവശ്യവുമായി എന്നതിൽ തർക്കമില്ല. ------------- ***ചോദ്യം: ഈ പ്രശ്നങ്ങൾ കർദ്ദിനാളിനു അറിയാമായിരുന്നില്ലേ? എന്നിട്ട് എന്തുകൊണ്ട് അവരെ സഹായിച്ചില്ല? ഉത്തരം: സൂസൈപാക്യം പിതാവ് നൽകിയ വിശദീകരണത്തിൽ നിന്നും എനിക്ക് മനസിലായതു സന്യാസിനി നൽകിയ പരാതി ‘പേർസണൽ ആൻഡ് കോൺഫിഡൻഷ്യൽ‘ ആയിരുന്നു എന്നാണ്. ആ പരാതിയിൽ ‘ലൈംഗിക പീഡനം’ ആരോപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അതുകൊണ്ടു തന്നെ വ്യക്തത ഇല്ല. മാധ്യമങ്ങളിൽ കൂടി പുറത്തുവന്ന ഫോൺ സംഭാഷണത്തിലും ലൈംഗിക പീഡനത്തെ പരാമർശിക്കുന്നില്ല. മാത്രമല്ല, ഒരു പിതാവ് എന്ന നിലയിൽ തനിക്ക് ചെയ്യാൻ പറ്റാവുന്ന സഹായങ്ങൽ അദ്ദേഹം വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ആയിരിക്കുന്ന സന്യാസസമൂഹം വിട്ടു വന്നാൽ പുതിയ സമൂഹം തുടങ്ങുന്നതിനു സഹായം ചെയ്യാം എന്ന വാഗ്ദാനം അതിന്റെ തെളിവാണല്ലോ. മാത്രമല്ല, പോലിസിൽ പരാതി പെടും എന്ന് പറഞ്ഞപ്പോൾ ചെയ്തുകൊള്ളാൻ അവരോട് ആവശ്യപ്പെടുന്നുമുണ്ട് പിതാവ്. അപ്പോൾ പിന്നെ കർദ്ദിനാൾ സഹായിച്ചില്ല എന്നു പറയുന്നതെങ്ങനെ? ഇതോടൊപ്പം ഒരു കാര്യം കൂടി പറയാം - സഭയുടെ പരമോന്നത സ്ഥാനത്തിരിക്കുന്ന കർദ്ദിനാളിന്റെ ഫോൺ റെക്കോർഡ് ചെയ്ത് മീഡിയയിലൂടെ അദ്ദേഹത്തെ അപമാനിച്ചതു ശരിയായില്ല. അദ്ദേഹത്തെ ഈ കേസിലേക്ക് വലിച്ചിഴച്ചതും അദ്ദേഹത്തെ പോലെ ഒരു വ്യക്തിയുടെ പോലും ഫോൺ സംഭാഷണം പുറത്തുവിട്ടതും ഈ പ്രശ്നത്തിൽ വാദിയുടെ നിഷ്കളങ്കത ചോദ്യം ചെയ്യപ്പെടാൻ കാരണമായിട്ടുണ്ട്. ------------- ***ചോദ്യം: സഭയിൽ നിന്ന് സന്യാസിനിക്ക് നീതി കിട്ടാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത് എന്നതു സത്യമല്ലേ? ഉത്തരം: സൂസൈപാക്യം പിതാവ് പറയുന്നതുപ്രകാരം പോലിസിൽ പരാതിപ്പെടുന്നതിനു മുമ്പ് പ്രസ്തുത സന്യാസിനി ‘ലൈംഗിക പീഡനം’ ആരോപിച്ച് സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നും പരാതിപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സഭയിൽ നിന്ന്നീതി കിട്ടാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത് എന്ന വാദം ശരിയല്ല. ‘കിട്ടാത്ത പരാതിയിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് എന്തു നടപടി എടുക്കാനാണ്?’ എന്നത് വലിയൊരു ചോദ്യമാണ്. ------------- ***ചോദ്യം: ഇത്രയും ശക്തമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ട് എന്തുകൊണ്ട് ബിഷപ്പിനെ സഭ ഉടൻ മാറ്റി നിർത്തിയില്ല? ഉത്തരം: ആരോപണം വന്നയുടനെ മാറ്റി നിർത്തുന്ന ഒരു കീഴ്വഴക്കം സഭയിലില്ല. സഭയിൽ കാര്യങ്ങൾ നടക്കുന്നത് കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സഭയ്ക്ക് ലഭിച്ചിട്ടില്ലാത്ത ഒരു പരാതിയുടെ പുറത്ത് സഭ എന്തു നടപടി എടുക്കാനാണ്? ആകെ നടക്കുമായിരുന്ന ഒരു കാര്യം – സ്വയം മാറി നിൽക്കുക എന്നുള്ളതായിരുന്നു. ബിഷപ്പ് ഫ്രാങ്കോ അവസാനം വിടുതലിനു അപേക്ഷിച്ചെങ്കിലും അതു കുറച്ചു നേരത്തെ ആകാമായിരുന്നു എന്നാണു എന്റെ അഭിപ്രായം. പക്ഷെ അതു തികച്ചും വ്യക്തിപരമായ തീരുമാനം ആണ്. സഭ നടപടി എടുക്കുന്നത് സഭയുടെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കും. ------------- ***ചോദ്യം: കന്യാസ്ത്രീ കള്ളം പറയുമോ? ഉത്തരം: ഒരു ബിഷപ്പ് കള്ളം പറയുമോ? കള്ളം പറയുന്നതിനു കന്യാസ്ത്രീയെന്നോ ബിഷപ്പെന്നോ വ്യത്യാസമുണ്ട് എന്നു ഞാൻ കരുതുന്നില്ല. രണ്ടിലൊരാൾ കള്ളം പറയുന്നു എന്നതാണു ഇപ്പോൾ അനുമാനിക്കാവുന്ന സത്യം. ------------- ***ചോദ്യം: അപ്പോൾ കേസിനെക്കുറിച്ച് പൊതുവിൽ എന്താണു അഭിപ്രായം? കേസ് കെട്ടിച്ചമച്ചതാണെന്ന് കരുതുന്നുണ്ടോ? ഉത്തരം: മുകളിൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം കേസിനാധാരമായതെന്ന് ആരോപിക്കപ്പെടുന്ന കാലഘട്ടത്തിനു ശേഷം നടന്ന കാര്യങ്ങളാണ്. കണ്ടും കേട്ടും മനസിലാക്കിയ കാര്യങ്ങൾ അനുസരിച്ചാണു അഭിപ്രായം രൂപപ്പെടുത്തിയത്. എന്നാൽ കേസിന്റെ ആധികാരികതയെക്കുറിച്ച് എനിക്ക് ഇപ്പോൾ അഭിപ്രായം ഇല്ല. പോലിസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കുകയും അതിൻപ്രകാരം കോടതി വിധിപ്രസ്താവിക്കുകയും ചെയ്യട്ടെ. അപ്പോൾ മാത്രമേ കേസ് കെട്ടിച്ചമച്ചതാണോ അതോ ഉള്ളതാണോ എന്ന കാര്യത്തിൽ എനിക്കു അഭിപ്രായം രൂപപ്പെടുത്താൻ സാധിക്കൂ.. പ്രസ്തുത കേസിൽ പ്രത്യക്ഷത്തിൽ സന്യാസിനി അബല ആണെന്നു തോന്നുന്നതിനാൽ കുറെയധികം പേരെങ്കിലും സന്യാസിനിയുടെ ഭാഗത്തു നിന്നു ചിന്തിക്കുന്നത് തെറ്റാണെന്ന് പറയാൻ കഴിയില്ല. എങ്കിലും യുക്തിപരമായി ചിന്തിക്കുമ്പോൾ പ്രസ്തുത കേസിൽ ഇപ്പോൾ മനസിലാക്കിയതനുസരിച്ച് ധാരാളം ലൂപ്പ് ഹോളുകൾ ഉണ്ട്. അതിനാൽ തന്നെ വികാരത്തിനനുസരിച്ച് പക്ഷം ചേരാൻ ഞാൻ തയാറല്ല. അങ്ങനെ പക്ഷം ചേർന്ന് സന്യാസിനിയെയോ ബിഷപ്പിനെയൊ അപമാനിക്കാനും തേജോവധം ചെയ്യാനും എനിക്കാഗ്രഹമില്ല. സത്യം വിജയിക്കട്ടെ, സത്യം മാത്രം വിജയിക്കട്ടെ എന്നു ആഗ്രഹിക്കുന്നു. ------------- ബിബിൻ മഠത്തിൽ.
Image: /content_image/News/News-2018-10-30-06:52:39.jpg
Keywords: വൈറ, ജലന്ധ

8964
Category: 18
Sub Category:
Heading: കുമ്പസാര വിരുദ്ധ പരാമര്‍ശം: വിജ്ഞാന കൈരളി മാസികയ്‌ക്കെതിരെ പരാതി നല്‍കി
Content: കൊച്ചി: കുമ്പസാരത്തെക്കുറിച്ചു മോശമായ പരമാര്‍ശങ്ങളുമായി പ്രസിദ്ധീകരിച്ച കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസികയ്‌ക്കെതിരേ കേസെടുക്കണമെന്ന പരാതിയില്‍ നടപടി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമര്‍പ്പിച്ച പരാതി തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി. മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295 എ വകുപ്പുപ്രകാരം വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണു പരാതിയിലെ ആവശ്യം. നൂറ്റാണ്ടുകളായി ക്രൈസ്തവ സഭകളില്‍ നിലനിന്നുപോരുന്ന പരിശുദ്ധവും പരിപാവനവുമായ കൂദാശയാണു കുന്പസാരമെന്നും പ്രസിദ്ധീകരണത്തില്‍ വന്ന മുഖപ്രസംഗം അപഹാസ്യമായതിനാല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ക്രൈസ്തവ സഭയെ അവഹേളിക്കുകയും തകര്‍ക്കുകയും നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുകയും ചെയ്യുകയെന്ന നിരീശ്വര പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ് സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ ഇപ്രകാരം ഒരു ലേഖനം ചേര്‍ക്കപ്പെട്ടത് എന്ന് കത്തോലിക്ക കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2018-10-30-07:56:02.jpg
Keywords: കുമ്പസാ