Contents

Displaying 8681-8690 of 25177 results.
Content: 8995
Category: 18
Sub Category:
Heading: കരുണയുടെ ഉറവ വറ്റുന്നില്ല; പ്രളയ ബാധിതര്‍ക്കു ഭൂമി ദാനം ചെയ്തു സന്യാസ സമൂഹം
Content: ആലപ്പുഴ: പ്രളയത്തില്‍ സര്‍വ്വവും നഷ്ട്ടവുമായ ദുരിതബാധിതര്‍ക്ക് ഭൂമി ദാനംചെയ്ത് അഗസ്തീനിയന്‍ സന്യാസമൂഹത്തിന്റെ (ഒഎസ്എ) സാന്ത്വന സ്പര്‍ശം. കോട്ടയം ജില്ലയിലെ വടവാതൂരില്‍ അഗസ്തീനിയന്‍ സന്യാസസമൂഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നരയേക്കര്‍ ഭൂമിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറിയത്. ഇടുക്കി ജില്ലയിലെ ചിന്നാറിലുള്ള ഒരു കുടുംബത്തിനു പത്തുസെന്റ് സ്ഥലവും വീടു വയ്ക്കാനുള്ള സാന്പത്തിക സഹായവും ആലപ്പുഴ ജില്ലയിലെ കുറ്റിപ്പുറത്ത് പ്രളയദുരിതത്തെത്തുടര്‍ന്ന് സ്ഥലവും വീടും നഷ്ടപ്പെട്ട ഒരു കുടുംബത്തിനു വീടും സ്ഥലവും നല്‍കി. നിരാശ്രയരായ എയ്ഡ്‌സ് രോഗികള്‍, വിദ്യാഭ്യാസം, ആരോഗ്യം, വയോജനരംഗം, കുഷ്ഠരോഗികള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ എന്നിവരുടെ സംരക്ഷണ മേഖലയിലാണ് അഗസ്തീനിയന്‍ സന്യാസസമൂഹം ശുശ്രൂഷ ചെയ്യുന്നത്. പ്രളയ സമയത്തു അടുവാശേരിയിലുള്ള കോണ്‍വെന്റില്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കു ദുരിതാശ്വാസ ക്യാമ്പുകളും ഒരുക്കിയിരുന്നു. കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുതിയ കൃഷിക്കാവശ്യമായ വിത്തുകളും വളവും ഇവര്‍ സംഭാവനയായി നല്‍കി.
Image: /content_image/India/India-2018-11-03-03:26:08.jpg
Keywords: സഹായ, പ്രളയ
Content: 8996
Category: 9
Sub Category:
Heading: മാഞ്ചെസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ 2018: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Content: 1. നവംബർ 3 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ശുശ്രൂഷകൾ നടക്കുക. 2. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ശുശ്രൂഷകൾ നടത്തപ്പെടും. 3. കുട്ടികൾക്കുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം. 4. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കൺവെൻഷൻ ഹാളിന്റെ അഡ്രസ്: BEC Arena, Longbridge Road, Trafford Park, Manchester, M17 1SN. 5. കൺവെൻഷൻ ഹാളിനോട് ചേർന്ന് പാർക്കിംഗ് സൗകര്യം ലഭ്യമായിരിക്കും. 6. കൺവെൻഷൻ ദിവസം BEC Arena ക്രമീകരിക്കുന്ന Food Stall-ൽ നിന്നും മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും. 7. കൺവെൻഷനോട് അനുബന്ധിച്ചു വിശുദ്ധ കുർബ്ബാനയും, കുമ്പസ്സാരത്തിനും കൗൺസിലിംഗിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. മാഞ്ചസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടന്നു വരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന്‍ മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2018-11-03-07:21:43.jpg
Keywords: മാഞ്ച
Content: 8997
Category: 18
Sub Category:
Heading: ചങ്ങനാശേരിയില്‍ വൈദികന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
Content: ചങ്ങനാശേരി: ഛത്തിസ്ഗഡ് സ്വദേശിയായ വൈദികനെ ചങ്ങനാശ്ശേരി തുരുത്തിക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബികാപൂര്‍ രൂപതാംഗമായ ഫാ. മുകേഷ് തിര്‍ക്കി എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നു പുലര്‍ച്ചെ കണ്ടെത്തിയത്. തുരുത്തിയിലുള്ള കുടുംബ പഠനകേന്ദ്രത്തിലെ രണ്ടാവര്‍ഷ വിദ്യാര്‍ത്ഥിയായ ഫാ. മുകേഷിനെ വെള്ളിയാഴ്ച രാത്രി ഏഴ് മുതല്‍ സ്ഥാപനത്തില്‍ നിന്നും കാണാതായിരുന്നു. ഇതേ തുടര്‍ന്നു സ്ഥാപനാധികാരികള്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയേല്ക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Image: /content_image/India/India-2018-11-03-07:53:37.jpg
Keywords: വൈദിക
Content: 8998
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ഒന്‍പത് ദിവസത്തെ ഉപവാസത്തിന് ഐറിഷ് പ്രോലൈഫ് സമൂഹം
Content: നോക്ക്, അയര്‍ലണ്ട്: യൂറോപ്പില്‍ ഗര്‍ഭഛിദ്രത്തെ ഏറ്റവുമധികം പിന്തുണക്കുന്ന രാജ്യമായി അയര്‍ലണ്ട് മാറികൊണ്ടിരിക്കുമ്പോഴും, പോരാട്ടവീര്യം ചോരാതെ രാജ്യത്തെ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍. ഗര്‍ഭഛിദ്രത്തിനെതിരെ ഒന്‍പത് ദിവസത്തെ ആത്മീയ പോരാട്ടത്തിനൊരുങ്ങുകയാണ് പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍- അയര്‍ലണ്ട് (HLI-I). ഐറിഷ് റിപ്പബ്ലിക്കിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ വിശുദ്ധരുടെ തിരുനാള്‍ ദിനമായ നവംബര്‍ 6 മുതല്‍, നവംബര്‍ 14 വരെയാണ് ഉപവാസ പ്രാര്‍ത്ഥന നടത്തുക. ഭക്ഷണം വര്‍ജ്ജിച്ചുള്ള ഉപവാസത്തിന് കഴിയാത്തവര്‍ക്ക്, ഫേസ്ബുക്ക് ഉപയോഗം ഒഴിവാക്കുന്നത് പോലെ തങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും കാര്യങ്ങള്‍ 3 ദിവസത്തേക്ക് വര്‍ജ്ജിക്കാവുന്നതാണെന്ന് എച്ച്.എല്‍.ഐ-ഐ ഓപ്പറേഷന്‍സ് മാനേജര്‍ കാതറിന്‍ ലെയിഗ് പറഞ്ഞു. ഇതോടൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, ജപമാല, കാരുണ്യ പ്രവര്‍ത്തികള്‍ തുടങ്ങിയ ആത്മീയ കാര്യങ്ങള്‍ ചെയ്യാവുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലക്ഷകണക്കിന് ജനങ്ങള്‍ അബോര്‍ഷനെതിരെ മാര്‍ച്ച് നടത്തിയാല്‍ പോലും തങ്ങള്‍ക്കു പ്രശ്നവുമില്ലായെന്നും അതേസമയം ഗര്‍ഭഛിദ്രത്തിനെതിരെ ഒരാള്‍ ഉപവസിച്ചാല്‍ അത് തങ്ങളെ പിടിച്ചുലക്കുമെന്ന് അവിശ്വാസിയും, അബോര്‍ഷന്‍ അനുകൂലിയുമായ ഒരാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളോട് വെളിപ്പെടുത്തിയ കാര്യവും ലെയിഗ് പരാമര്‍ശിച്ചു. അയര്‍ലണ്ടിലെ 32 കൗണ്ടികളില്‍ നിന്നുമായി ഏറ്റവും ചുരുങ്ങിയത് മുന്നുറോളം പേര്‍ ഈ ഉപവാസത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിക്ക് സന്നദ്ധത അറിയിച്ച് അമേരിക്കയില്‍ നിന്നുള്ളവര്‍ വരെ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. 2012-ല്‍ സവിത സവിത ഹലപ്പനവറിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ ചൂഷണം ചെയ്തുകൊണ്ട്, വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗര്‍ഭചിദ്ര അനുകൂലികള്‍ ജനഹിത പരിശോധന തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയായിരിന്നു.
Image: /content_image/News/News-2018-11-03-09:30:24.jpg
Keywords: അയര്‍ല
Content: 8999
Category: 1
Sub Category:
Heading: പീഡനക്കേസുകളെ ശക്തമായി നേരിടുവാന്‍ ഫ്രഞ്ച് സഭ
Content: പാരീസ്: അജപാലകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗീക പീഡനക്കേസുകളെ ശക്തമായി നേരിടുവാന്‍ ഫ്രഞ്ച് സഭയുടെ തീരുമാനം. വിഷയത്തില്‍ സഭ വിട്ടുവിഴ്ച പ്രകടമാക്കില്ലെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, പ്യൂ-യെന്‍ രൂപതയുടെ മെത്രാനുമായ ബിഷപ്പ് ലൂക്ക് ക്രേപി പ്രസ്താവിച്ചു. നവംബര്‍ 2 മുതല്‍ 3 വരെ തിയതികളില്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ സംഗമിക്കുന്ന ദേശീയ മെത്രാന്‍ സമിതിയുടെ സംഗമത്തിന് ആമുഖമായി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പ് ക്രേപി സഭയുടെ നിലപാടു വ്യക്തമാക്കിയത്. വ്യക്തികളില്‍ നിന്നും പീഡനക്കേസുകളുടെ പരാതി നേരിട്ടു ലഭിച്ചാല്‍ കാനോനിക നിയമപ്രകാരം ഉടന്‍തന്നെ വൈദികനെ ഭാഗികമായോ മുഴുവനായോ, അല്ലെങ്കില്‍ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഉടനെ തന്നെ അജപാലന ശുശ്രൂഷയില്‍നിന്നും മാറ്റിനിറുത്തുന്നതാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരവകരമായ പരാതികള്‍ക്ക് പൗരോഹിത്യ ശുശ്രൂഷയില്‍നിന്നും വൈദികരെ പൂര്‍ണ്ണമായും വിലക്കാനുള്ള കാനോനിക നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്നും ബിഷപ്പ് ക്രേപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കുമായി മനഃശാസ്ത്രപരമായി അവബോധം നല്കുന്നതിനും, പക്വതയാര്‍ജ്ജിക്കുന്നതിനും സഹായകമാകുന്ന ക്ലാസ്സുകളും സെമിനാറുകളും ഒരു വര്‍ഷത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സംഘടിപ്പിക്കുന്നതാണെന്നും ബിഷപ്പ് ക്രേപി അറിയിച്ചു.
Image: /content_image/News/News-2018-11-03-10:47:22.jpg
Keywords: ലൈംഗീ, പീഡന
Content: 9000
Category: 1
Sub Category:
Heading: ജീവന്റെ ചരിത്രം രചിക്കാന്‍ ഇറ്റലി: മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി
Content: റോം (ഇറ്റലി): കുറഞ്ഞുകൊണ്ടിരിക്കുന്ന ജനന നിരക്ക് തിരികെ പിടിക്കുവാനായി മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ വക കൃഷിഭൂമി നല്‍കുവാന്‍ ഇറ്റാലിയന്‍ ഭരണകൂടം തയാറെടുക്കുന്നു. 2019-നും 2021-നും ഇടയില്‍ മൂന്നാമതൊരു കുട്ടി കൂടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് 20 വര്‍ഷത്തെ കാലാവധിക്ക് കൃഷി ഭൂമി നല്‍കുന്ന പദ്ധതിക്കാണ് ഇറ്റലിയിലെ പോപ്പുലിസ്റ്റ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. അടുത്ത വര്‍ഷത്തെ ബജറ്റിന്റെ കരടുരേഖയില്‍ ‘ലാന്‍ഡ്‌-ഫോര്‍-ചില്‍ഡ്രന്‍’ എന്നറിയപ്പെടുന്ന ഈ പദ്ധതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്ക് ഉയര്‍ത്തിക്കൊണ്ട് വരിക, നോക്കിനടത്തുവാനോ, വില്‍ക്കുവാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രണ്ടു കാര്യങ്ങളാണ് പദ്ധതികൊണ്ട് ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നത്. ഇറ്റലിയിലെ ഫാമിലീസ് ആന്‍ഡ്‌ ഡിസെബിലിറ്റി വകുപ്പ് മന്ത്രിയും, കത്തോലിക്കനുമായ ലോറന്‍സൊ ഫോണ്ടാനയുടെ പിന്തുണ പദ്ധതിക്കുണ്ട്. വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഫോണ്ടാനോ പറഞ്ഞു. വിദേശികളായ ദമ്പതികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെങ്കിലും, അവര്‍ ഏറ്റവും ചുരുങ്ങിയത് പത്തുവര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ഇറ്റലി. കഴിഞ്ഞ വര്‍ഷം വെറും 4,64,000 കുഞ്ഞുങ്ങളുടെ ജനനമാണ് ഇറ്റലിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ജനനനിരക്കിലെ കുറവിന്റെ കാര്യത്തില്‍ ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. രാജ്യത്തെ അഗ്രിക്കള്‍ച്ചറല്‍ കമ്പനികളുടെ അസോസിയേഷനായ കോള്‍ഡൈറെറ്റിയുടെ കണക്ക് പ്രകാരം ഏതാണ്ട് 900 കോടി പൗണ്ട് വിലവരുന്ന പന്ത്രണ്ട് ലക്ഷം ഏക്കറോളം കൃഷിഭൂമി രാജ്യത്തിന് സ്വന്തമായുണ്ട്. ഇവയെ ഫലപ്രദമായി ഉപയോഗിക്കുവാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ക്രിസ്തീയ നിലപാടുകളെ മുറുകെ പിടിക്കുന്ന സെന്റര്‍-റൈറ്റ് പോപ്പുലിസ്റ്റ് പാര്‍ട്ടികളായ ലെഗാ നൊര്‍ഡും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റും അടങ്ങുന്ന സഖ്യക്ഷിയാണ് ഇപ്പോള്‍ ഇറ്റലി ഭരിക്കുന്നത്.
Image: /content_image/News/News-2018-11-03-11:58:19.jpg
Keywords: ഇറ്റലി
Content: 9001
Category: 1
Sub Category:
Heading: ആസിയക്കു മോചനമില്ല; മരണ വാറന്‍റുമായി പാക്കിസ്ഥാന്‍ ഭരണകൂടം
Content: ഇസ്ലാമാബാദ്: മതനിന്ദ കുറ്റത്തിനുള്ള വധശിക്ഷയില്‍ നിന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി ഒഴിവാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയുടെ മോചനം കടലാസില്‍ മാത്രം ഒതുങ്ങി. ആസിയായെ രാജ്യത്തിന് പുറത്തു വിടാന്‍ അവസരം നിഷേധിച്ച് നോ എക്സിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും മോചനത്തിനുള്ള നടപടികള്‍ എടുക്കില്ലായെന്നും ഇമ്രാന്‍ ഖാന്‍ ഭരണകൂടം ഇസ്ളാമിക പാര്‍ട്ടിയായ തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിക്കു എഴുതിക്കൊടുത്തു. സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇമ്രാന്‍ നിലപാട് മാറ്റിയത് അപ്രതീക്ഷിതമായിരുന്നു. പ്രതിഷേധക്കാരെ തടയുമെന്ന് പറഞ്ഞ ഭരണകൂടം ചര്‍ച്ചയ്ക്ക് പിന്നാലെ മലക്കം മറിയുകയായിരിന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തില്ലായെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കുമെന്നും ടി‌എല്‍‌പിക്കു ഭരണകൂടം ഉറപ്പ് നല്‍കി. അതേസമയം ആസിയയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് പ്രാണ രക്ഷാര്‍ത്ഥം യൂറോപ്പിലേക്കാ യൂറോപ്പിലേക്കു പോയി. ആസിയയ്ക്കു വേണ്ടി നിയമയുദ്ധം തുടരേണ്ടതിനാല്‍ താന്‍ ജീവിച്ചിരിക്കേണ്ടതുണ്ടെന്നു അദ്ദേഹം എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ആസിയയെ മോചിപ്പിച്ചാല്‍ അഭയം നല്‍കാന്‍ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. എന്നാല്‍ ടി‌എല്‍‌പി ചെലുത്തുന്ന സമ്മര്‍ദ്ധത്തില്‍ ഭരണകൂടം വീണുപോകുകയായിരിന്നു. ആസിയയെ മോചിപ്പിക്കും മുന്‌പേ തെരുവിലിറങ്ങിയ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ 120 കോടി ഡോളറിന്റെ (8600 കോടി രൂപ) നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആസിയായുടെ മോചനത്തിനായി ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍.
Image: /content_image/News/News-2018-11-04-02:02:21.jpg
Keywords: ആസിയ
Content: 9002
Category: 18
Sub Category:
Heading: ഫാ. ജോസ് തെക്കന്റെ സ്മരണയ്ക്കായി സംസ്ഥാനതല പുരസ്‌കാരം
Content: ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ഓട്ടോണമസ് കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കെ മരിച്ച ഫാ. ജോസ് തെക്കന്റെ സ്മരണയ്ക്കായി സംസ്ഥാനതല കോളജ് അധ്യാപക പുരസ്‌കാരം ഏര്‍പ്പെടുത്തി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് അധ്യാപന ഗവേഷണ മേഖലകളിലെ പ്രാവീണ്യവും സാമൂഹികാഭിമുഖ്യവും പരിഗണിച്ചു, പ്രത്യേക ജൂറിയാണ് തെരഞ്ഞെടുക്കുക. കേരളത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ റഗുലര്‍ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഒരു കോളജില്‍നിന്ന് ഒരു നോമിനേഷന്‍ മാത്രം 15 നുമുമ്പ് അതത് പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷിക്കണം. പ്രാരംഭ നടപടികള്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ആന്റോ അധ്യക്ഷനായ സമിതി ഏകോപിപ്പിക്കുമെന്നും അവാര്‍ഡ് സംബന്ധമായ വിശദാംശങ്ങള്‍, അപേക്ഷാ ഫോറം എന്നിവ www.christcollegeijk. edu.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്നും പിആര്‍ഒ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് അറിയിച്ചു. ഫോണ്‍: 9447201159.
Image: /content_image/India/India-2018-11-04-02:53:09.jpg
Keywords: ഇരിങ്ങാ
Content: 9003
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്ക് കണ്ണീരോടെ വിട
Content: കെയ്റോ: ഈജിപ്തില്‍ ഇസ്ളാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രെെസ്തവര്‍ക്ക് കണ്ണീരോടെ വിട. മിന്യ എന്ന നഗരത്തിലെ പ്രിൻസ് തദ്രോസ് ദേവാലയത്തില്‍ നടന്ന സംസ്കാര ശുശ്രൂഷയില്‍ നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു. മിന്യായിലെ പ്രധാന പുരോഹിതനായ അൻബാ മക്കാറിയോസാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരേ കുടുംബത്തിലെ അംഗങ്ങളായ ആറു പേരുടെ സംസ്കാര കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്. ആക്രമണത്തിന് ഇരയായി മരിച്ച ബസ് ഡ്രൈവറിനായി മറ്റൊരു സംസ്കാര ചടങ്ങും നടന്നു. ദേവാലയത്തില്‍ എത്തിച്ച മൃതദേഹത്തിനരികെ ബന്ധുക്കള്‍ വിതുമ്പി കരഞ്ഞത് ശുശ്രൂഷയില്‍ പങ്കെടുത്ത മറ്റുള്ളവരെയും കണ്ണീരിലാഴ്ത്തി. "സെെമൺ ദി കൺഫസർ" എന്ന പേരിലുളള ആശ്രമത്തിലേക്കുള്ള യാത്ര മദ്ധ്യേയാണ് തീർത്ഥാടകരെ ലക്ഷ്യമിട്ട് തീവ്രവാദികൾ ആക്രമണം നടത്തിയത്. അക്രമത്തില്‍ 19 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിന്നു. ഇതേ ആശ്രമത്തിലേക്ക് പോയ തീർത്ഥാടകരെ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം മേയ് മാസം വലിയ ഒരു ആക്രമണം നടന്നിരുന്നു. പ്രസ്തുത ആക്രമണത്തിൽ മുപ്പതു പേരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷം ആശ്രമത്തിലേയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി വലിയ സുരക്ഷയാണ് ഈജിപ്ഷ്യൻ ഭരണകൂടം ഒരുക്കിയിരുന്നത്. എന്നാൽ വെളളിയാഴ്ച ദിവസം നടന്ന ആക്രമണം സർക്കാർ സുരക്ഷയിൽ ഉള്ള പാളിച്ചകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. നേരത്തെ തീർത്ഥാടകർക്കായി പോലീസ് അകമ്പടി ഉണ്ടായിരുന്നെന്നും എന്നാൽ അത് നിർത്തലാക്കിയെന്നും അതിനാൽ ആക്രമണത്തിന്റെ ഭാഗിക ഉത്തരവാദിത്വം പോലീസിനാണെന്നുമാണ് മിന്യായിലെ ക്രെെസ്തവർ പറയുന്നത്. അക്രമികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോപ്റ്റിക്ക് ക്രെെസ്തവ സമൂഹവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി സംഭവ ശേഷം കോപ്റ്റിക്ക് സഭയുടെ തലവൻ പോപ്പ് തവാദ്രോസ് രണ്ടാമനെ ഫോണിൽ വിളിച്ച് തന്റെ അനുശോചനം അറിയിച്ചിരുന്നു.
Image: /content_image/News/News-2018-11-04-03:19:16.jpg
Keywords: ഈജി
Content: 9004
Category: 1
Sub Category:
Heading: "പുറത്തു കടക്കുവാന്‍ ഞങ്ങളെ സഹായിക്കണം"; ട്രംപിന്റെ സഹായം തേടി ആസിയയുടെ ഭര്‍ത്താവ്
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്നു പുറത്തു കടക്കുവാന്‍ സഹായിക്കണമെന്ന് ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിക് മസിഹ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ റിക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ആഷിക് മസിഹ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വീഡിയോയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെയും കാനഡ പ്രധാനമന്ത്രിയുടെയും സഹായവും ആഷിക് മസിഹ് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതേസമയം ഇസ്ലാമാബാദിലെ അമേരിക്കന്‍, ബ്രിട്ടീഷ്, കനേഡിയന്‍ എംബസികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുടുംബാംഗങ്ങള്‍ പല സ്ഥലങ്ങളിലും ഒളിച്ചു കഴിയുകയാണെന്നും ആസിയ ജയിലില്‍ ആക്രമിക്കപ്പെടാമെന്നും വേണ്ട സുരക്ഷ നല്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജര്‍മ്മനിയിലെ ഡോയിഷ് വെല്‍ റേഡിയോയോടു മസിഹ് പറഞ്ഞു. ആസിയയെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും വധശിക്ഷ നീക്കിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും പ്രക്ഷോഭകര്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്കിയത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിലാണ് ആഷിക് മസിഹിന്‍റെ സഹായാഭ്യര്‍ത്ഥന. ആസിയയുടെ കേസ് വാദിച്ച അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് പ്രാണ രക്ഷാര്‍ത്ഥം പാക്കിസ്ഥാന്‍ വിട്ടിരുന്നു. #{red->none->b-> ‍വീഡിയോ}#
Image: /content_image/News/News-2018-11-05-04:05:06.jpg
Keywords: ആസിയ