Contents

Displaying 8701-8710 of 25177 results.
Content: 9015
Category: 1
Sub Category:
Heading: മിഷ്ണറിമാര്‍ക്ക് വിശ്വാസ ധൈര്യം നല്‍കി സിസ്റ്റര്‍ പട്രീഷ്യ മടങ്ങി
Content: മനില: ഫിലിപ്പീൻസിൽ കര്‍ഷകര്‍ക്ക് എതിരെയുള്ള ഭരണകൂട നിലപാടില്‍ പ്രതികരിച്ചതിന്റെ പേരില്‍ നീണ്ട നാളുകളായി വിവേചനം നേരിട്ടുകൊണ്ടിരിന്ന ഓസ്ട്രേലിയന്‍ മിഷ്ണറി സിസ്റ്റര്‍ പട്രീഷ്യ ഫോക്സ് സ്വദേശത്തേയ്ക്ക് മടങ്ങി. കത്തോലിക്ക വിശ്വാസത്തെ മുറുകെപ്പിടിച്ചു അനേകായിരങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നേടിയതിന് ശേഷമാണ് സിസ്റ്റര്‍ ഫോക്സ് ഓസ്ട്രേലിയായിലേക്ക് മടങ്ങിയത്. രാജ്യത്തെ സഭാനേതൃത്വം ഇത്തരം അനീതിയ്ക്കെതിരെ ശബ്ദമുയർത്തണമെന്ന് യാത്രക്ക് മുന്‍പ് 'സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍’ കോണ്‍ഗ്രിഗേഷന്‍റെ സുപ്പീരിയര്‍ കൂടിയായിരിന്ന അവര്‍ ഓര്‍മ്മിപ്പിച്ചു. മനുഷ്യവകാശത്തെ നിരാകരിക്കുന്ന ഫിലിപ്പീൻ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ സഭ പ്രതിഷേധം അറിയിക്കണം. അടിച്ചമർത്തപ്പെട്ടവരോടൊപ്പം സഭ പ്രവർത്തിക്കണം. സഭയുടെ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവരും സമൂഹത്തിനും ലോകത്തിനും ഇതാണ് ആവശ്യമെന്ന് ഉറക്കെ പ്രഖ്യാപിക്കണം. മനുഷ്യവകാശ ലംഘനങ്ങൾ നടക്കുമ്പോൾ ക്രൈസ്തവരെന്ന നിലയിൽ നോക്കി നിൽക്കാനാകില്ലന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളും സിസ്റ്റര്‍ പട്രീഷ്യ ഏവരെയും ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ഫോക്സിന്റെ അഭാവം ഫിലിപ്പീൻ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് മങ്ങലേല്പിച്ചതായി സഭാനേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. അവർ പ്രഘോഷിക്കുന്ന വിശ്വാസം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്ന് മെത്രാന്‍ സമിതി വക്താവ് ഫാ. ജെറോം സെസിലനോ വ്യക്തമാക്കി. അവരുടെ പ്രവർത്തനങ്ങൾ സഹനങ്ങളിലൂടെ കടന്നുപോകുന്ന രാജ്യത്തെ ജനങ്ങൾക്ക് പ്രതീക്ഷയും ആശ്വാസവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സഭ നേരിടുന്ന വിവേചനത്തിന്റെ ഭാഗമാണ് സിസ്റ്ററിന്റെ വിസ പുതുക്കി നല്‍കാൻ അധികൃതർ വിസമ്മതിച്ചതെന്ന് മനില സഹായമെത്രാൻ ബ്രോഡെറിക്ക് പബില്ലോ പറഞ്ഞു. സിസ്റ്റര്‍ ഫോക്സിന്റെ മിഷ്ണറി പ്രവർത്തനങ്ങൾ അനേകർക്ക് സഹായകരമായിരുന്നതായും ഇരുപത്തിയേഴ് വർഷത്തോളം ഫിലിപ്പീൻ സമൂഹത്തിൽ പാവപ്പെട്ടവരോടൊപ്പം പ്രവർത്തിച്ച അവരുടെ മാതൃക ഏവര്‍ക്കും പ്രചോദനമാണെന്നും എക്യുമെനിക്കല്‍ സംഘടന പ്രസ്താവിച്ചു. കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലികളില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ഏപ്രില്‍ 16-നാണ് ഫിലിപ്പീന്‍സ് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 25-ന് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയുടെ മിഷ്ണറി വിസ റദ്ദാക്കുകയും, 30 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയുമായിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം രാജ്യമെമ്പാടും നടന്നിരിന്നു.
Image: /content_image/News/News-2018-11-06-09:17:31.jpg
Keywords: ഫിലിപ്പീ, കന്യാ
Content: 9016
Category: 1
Sub Category:
Heading: ക്രൈസ്തവന് യഹൂദ വിരുദ്ധനാകാന്‍ കഴിയില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവന് ഒരിക്കലും യഹൂദവിരുദ്ധന്‍ ആകാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. കൗക്കാസ് പര്‍വ്വതപ്രദേശത്തു നിന്നുള്ള യഹൂദ റബ്ബിമാരുടെ 25 അംഗ പ്രതിനിധിസംഘത്തെ ഇന്നലെ (05/11/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരിന്നു പാപ്പ. ഇന്നും യഹൂദവിരുദ്ധ മനോഭാവം ലോകത്തില്‍ പ്രകടമാണ്. ക്രൈസ്തവന്‍ യഹൂദ വിരുദ്ധനാകുന്ന പക്ഷം അവന്‍ അവന്‍റെ വിശ്വാസത്തെയും ജീവിതത്തെയും ഖണ്ഡിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സജീവ സ്മരണയില്ലെങ്കില്‍ ഭാവിയില്ല. എന്തെന്നാല്‍, ഗതകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചരിത്രത്തിന്‍റെ ഇരുണ്ട താളുകളില്‍ നിന്ന് നമുക്കു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനവാന്തസ്സ് മൃതപദമായി അവശേഷിക്കും. ആകയാല്‍ നരവംശത്തില്‍ നിന്ന് യഹൂദ വിരുദ്ധ മനോഭാവം തുടച്ചുനീക്കുന്നതിന് പരിശ്രമിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. പരിത്രാണ ചരിത്രത്തില്‍ വേരൂന്നിയതും പരസ്പര കരുതലില്‍ സാഹോദര്യത്തില്‍ അധിഷ്ഠിതമായ ഒരു സൗഹൃദബന്ധം യഹൂദരും കത്തോലിക്കരും തമ്മില്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തിന് താന്‍ എന്നും ഊന്നല്‍ നല്‍കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2018-11-06-10:24:38.jpg
Keywords: യഹൂദ, ജൂത
Content: 9017
Category: 7
Sub Category:
Heading: എന്തിനാണ് വിദേശ രാജ്യങ്ങളിൽ സീറോമലബാർ സംവിധാനങ്ങൾ?
Content: എന്തിനാണ് സീറോ മലബാർ സഭ കേരളത്തിന് പുറത്തു പ്രത്യേകിച്ചു വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്? കേരളത്തിൽ തന്നെ ശുശ്രൂഷ തുടർന്നാൽ പോരെ? ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടിയുമായി തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി. സന്ദേശം ആദ്യാവസാനം ശ്രവിക്കുക.
Image:
Keywords: സീറോ മലബാര്‍
Content: 9018
Category: 18
Sub Category:
Heading: ഹോസ്പിറ്റലര്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ സുവര്‍ണജൂബിലി ആഘോഷം
Content: കട്ടപ്പന: സെന്റ് ജോണ്‍ ഓഫ് ഗോഡ് (ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍) പോര്‍ച്ചുഗലില്‍ സ്ഥാപിച്ച ഹോസ്പിറ്റലര്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുക്കം ആരംഭിച്ചു. ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ 18നു ആരംഭിക്കും. അന്നു വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവമാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചു പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്കായി 25 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന ഹൗസിംഗ് പ്രൊജക്ടിന്റെ ഉദ്ഘാടനവും 18നു നടക്കും. നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്കു വിവാഹധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 1969ലാണ് ഹോസ്പിറ്റലര്‍ സഭയുടെ പ്രവര്‍ത്തനം ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹൊയ്‌സറിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആരംഭിച്ചത്. മാര്‍ മാത്യു കാവുകാട്ടു പിതാവിന്റെ ക്ഷണം സ്വീകരിച്ച് 1969ല്‍ ഇന്ത്യലെത്തിയ ബ്രദര്‍ ഫോത്തുനാത്തൂസ് കട്ടപ്പനയില്‍ ആശുപത്രി സ്ഥാപിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഏറ്റവും ചുരുങ്ങിയ സൗകര്യങ്ങളില്‍ ആരംഭിച്ച സെന്റ് ജോണ്‍സ് ആശുപത്രി ഇന്ന് മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലാണ്. ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് മെന്റല്‍ കെയര്‍, അഗതികള്‍ക്കായി പ്രതീക്ഷ ഭവന്‍, നഴ്‌സിംഗ് സ്‌കൂള്‍, ഫാര്‍മസി കോളജ്, നഴ്‌സിംഗ് കോളജ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം വെള്ളൂര്‍, കണ്ണൂര്‍ പേരാവൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി, മധ്യപ്രദേശ്, ഒഡീഷ, മൗറീഷ്യസ് എന്നിവിടങ്ങളിലും ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനാല്‍ സഭാസ്ഥാപനങ്ങള്‍ ആരംഭിച്ചു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആശുപത്രികള്‍, അഗതിമന്ദിരങ്ങള്‍, ക്ഷയരോഗ ശുശ്രൂഷാ കേന്ദ്രങ്ങള്‍, ആസന്നമരണര്‍ക്കായുള്ള അഭയ കേന്ദ്രങ്ങള്‍, മാനസിക ചികിത്സാലയങ്ങള്‍, ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കും ബുദ്ധിന്യൂനത സംഭവിച്ചവര്‍ക്കുമായുള്ള പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 454 സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഹോസ്പിറ്റലര്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ കീഴിലുണ്ട്.
Image: /content_image/India/India-2018-11-07-03:22:08.jpg
Keywords: കരുണ, സഹായ
Content: 9019
Category: 18
Sub Category:
Heading: കുമ്പസാര അവഹേളനം: വിജ്ഞാന കൈരളി മാസിക കത്തിച്ച് പ്രതിഷേധം
Content: കൊച്ചി: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ പാവന കൂദാശയായ കുമ്പസാരത്തെ അവഹേളിച്ചതിനെതിരെ മാസികയുടെ പകര്‍പ്പുകള്‍ കത്തിച്ചു പ്രതിഷേധിച്ചു. കൊച്ചിയില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി യോഗത്തിനു ശേഷമാണു മാസികയുടെ പകര്‍പ്പുകള്‍ കത്തിച്ചു പ്രതിഷേധിച്ചത്. കുമ്പസാരത്തെ അവഹേളിച്ചു ലേഖനം പ്രസിദ്ധികരിക്കുകയും പിന്നീട് വിശദീകരണക്കുറിപ്പില്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വി. കാര്‍ത്തികേയന്‍ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കിയതും നീതീകരിക്കാന്‍ കഴിയില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍, ട്രഷറര്‍ പി.ജെ.പാപ്പച്ചന്‍, പ്രഫ. കെ.ജെ. ജോയ്, സാജു അലക്‌സ്, ജാന്‍സണ്‍ ജോസഫ്, ജോസ് മേനാച്ചേരി, കെ.ജെ. ആന്റണി, സെലിന്‍ മുണ്ടമറ്റം, ബെന്നി ആന്റണി, ബിജു കുണ്ടുകുളം, കെ.സി. ജോര്‍ജ്, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ആന്റണി എല്‍. തൊമ്മാന, ബിറ്റി നെടുനിലം, ഫീസ്റ്റി മാമ്പിള്ളി, പീറ്റര്‍ ഞരളക്കാട്ട്, വര്‍ഗീസ് കോയിക്കര, ഡേവിസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 13ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടികള്‍ ഉണ്ടായില്ലെങ്കില്‍ 26നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-11-07-03:59:03.jpg
Keywords: കുമ്പസാ, വിജ്ഞാ
Content: 9020
Category: 1
Sub Category:
Heading: ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്ന നയം പിന്തുടരും: യുഎന്നിൽ അമേരിക്ക
Content: ജനീവ: ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന നയം പിന്തുടരുമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ച് അമേരിക്ക. ഒാരോ വർഷവും യുഎന്നിലെ അംഗ രാജ്യങ്ങൾ സാമൂഹ്യ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും യുഎന്നിൽ നിന്നും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി അംഗ രാജ്യങ്ങൾക്കു നൽകുന്ന തുക ഏതുതരത്തിലാണ് വിനിയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും "ആന്വൽ യുണൈറ്റഡ് നേഷൻസ് ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ഒമ്നിബസ് റെസല്യൂഷൻ" എന്ന പേരിൽ പാസാക്കുന്ന പ്രമേയം സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് യുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹേലിയുടെ വക്താവ്‌ ആൻഡ്രിയ സ്റ്റാൻഫോഡ് നിലപാട് വ്യക്തമാക്കിയത്. 2015- മുതൽ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലെെംഗീക കാര്യങ്ങളിലും പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുളള ആരോഗ്യ പരിപാലനത്തിനായി സഹായം നൽകാൻ യുഎൻ അംഗ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗര്‍ഭഛിദ്രം ചെയ്യാനും ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാനും വലിയ പ്രോത്സാഹനമാണ് യുഎൻ ഇതിലൂടെ അംഗ രാജ്യങ്ങളിലെ ജനങ്ങൾക്കു നൽകുന്നത്. യുഎൻ പ്രമേയങ്ങൾ അന്താരാഷ്ട്ര നിയമം അല്ലെങ്കിലും തുടർച്ചയായി ഗര്‍ഭഛിദ്രത്തെയും ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ ഗര്‍ഭഛിദ്രം ഒരു മനുഷ്യാവകാശമാക്കി മാറ്റുമോ എന്ന ഭയം പ്രോലൈഫ് പ്രവര്‍ത്തകരെ അലട്ടുന്നുന്നുണ്ട്. അതിനാൽ പ്രസ്തുത വിഷയങ്ങളെ സംബന്ധിച്ച പരാമര്‍ശം യുഎൻ പ്രമേയത്തിന്റെ കരടു രേഖയിൽ നിന്നും നിക്കി ഹേലി ഇടപെട്ട് നീക്കം ചെയ്യുവാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണം നിലനില്‍ക്കുന്നുണ്ട്. പരാമര്‍ശം നീക്കം ചെയ്യുമോയെന്ന് ഹേലിയുടെ വക്താവ്‌ സൂചിപ്പിച്ചില്ലെങ്കിലും, ഗർഭസ്ഥ ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന്‍ ആൻഡ്രിയ സ്റ്റാൻഫോഡ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.
Image: /content_image/News/News-2018-11-07-04:57:49.jpg
Keywords: യുഎന്‍, ഐക്യരാ
Content: 9021
Category: 1
Sub Category:
Heading: പതറാതെ കോപ്റ്റിക് സഭ: ശുശ്രൂഷകള്‍ അവസാനിപ്പിക്കില്ലായെന്ന് സഭാ നേതൃത്വം
Content: കെയ്റോ: ഈജിപ്തില്‍ കോപ്റ്റിക്ക് ക്രെെസ്തവർക്കു നേരെയുണ്ടായ ആക്രമണത്തില്‍ പതറാതെ കോപ്റ്റിക് സഭ. വിശ്വാസികൾ കൊല്ലപ്പെട്ടതിലുളള അനുശോചന സൂചനയായോ ആക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായോ നവംബർ മാസത്തിലെ തിരുകർമ്മങ്ങൾക്ക് യാതൊരു മാറ്റവും വരുത്തുകയില്ലായെന്ന് കോപ്റ്റിക് സഭ വ്യക്തമാക്കി. മറിച്ച് തങ്ങൾക്ക് ലഭിച്ച അപ്പസ്തോലിക ദൗത്യം അനുസരിച്ച് രക്തസാക്ഷികളെ വിജയം വരിച്ചവരായി ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്ന തീരുമാനത്തിലാണ് സഭയെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദി ആക്രമണത്തിൽ ഏഴ് ക്രെെസ്തവർ കൊല്ലപ്പെട്ടതിനു ശേഷം ഏതാനും കോപ്റ്റിക് വിശ്വാസികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നവംബർ മാസത്തിലെ തിരുകർമ്മങ്ങൾ വേണ്ടന്നു വയ്ക്കാനുള്ള ക്യാംപെയിൻ നടത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ മരണം കൃതജ്ഞതയോട് ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്ന് കോപ്റ്റിക് സഭ വ്യക്തമാക്കിയത്. നവംബർ മൂന്നാം തീയതി ഈജിപ്തിലെ മിന്യ നഗരത്തിൽ നടന്ന രക്തസാക്ഷികളുടെ സംസ്കാര ചടങ്ങിൽ വച്ച് അവരുടെ ഭൗതികാവശിഷ്‌ടം സൂക്ഷിക്കാൻ ഒരു ദേവാലയം പണിയുമെന്ന് മിന്യായിലെ കോപ്റ്റിക് സഭയുടെ മെത്രാൻ അൻബാ മക്കാരിയൂസ് പറഞ്ഞിരുന്നു.
Image: /content_image/News/News-2018-11-07-07:23:35.jpg
Keywords: ഈജി
Content: 9022
Category: 1
Sub Category:
Heading: മിശ്ര വിവാഹത്തെ എതിര്‍ത്ത് പോസ്റ്റിട്ട ജീസസ് യൂത്ത് പ്രവര്‍ത്തകന് അഭിനന്ദന പ്രവാഹം
Content: മിശ്ര വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തി ജീസസ് യൂത്ത് അംഗം സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ച ലഘു കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. കൊടനാട് സ്വദേശിയും ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുമായ അഗസ്റ്റിന്‍ സേവ്യര്‍ എന്ന യുവാവാണ് ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് ഫേസ്ബുക്കില്‍ മിശ്ര വിവാഹത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. 'നിസംഗത ഇനിയും അരുത്' എന്ന തലക്കെട്ടില്‍ സുഹൃത്തിന് ഉണ്ടായ അനുഭവം വിവരിച്ചുകൊണ്ടാണ് അഗസ്റ്റിന്റെ പോസ്റ്റു ആരംഭിക്കുന്നത്. സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കുന്ന ഒരാളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാതെ കൈകെട്ടി നോക്കി നിൽക്കുന്നതു ഗൗരവമുള്ള തെറ്റാണ്. നമ്മുക്ക് ചെയ്യാൻ സാധിയ്ക്കുന്ന നന്മകൾ പലരും കരുതുന്ന പോലെ രോഗികളെ പരിചരിക്കലും പാവപ്പെട്ടവർക്ക് ധനസഹായം നൽകലും മാത്രമല്ലായെന്നും നിസാരമെന്നു തോന്നുന്ന കാര്യങ്ങളാണെന്നും, അനുഭവത്തെ ചൂണ്ടിക്കാട്ടി അഗസ്റ്റിന്‍ വിവരിക്കുന്നു. ലോകം പുലമ്പുന്നത് നിങ്ങൾ ഒരുകാരണവശാലും ശ്രദ്ധിക്കേണ്ടതില്ലായെന്നും യുവാവ് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ പലരും വിമുഖത കാണിക്കുന്ന ഇക്കാലത്ത് വിശ്വാസത്തിന് വേണ്ടി സ്വരമുയര്‍ത്തിയ അഗസ്റ്റിന്‍ സേവ്യറിന് അഭിനന്ദനമറിയിച്ച് നിരവധി പേരാണ് കമന്‍റ് നല്‍കുന്നത്. #{red->none->b-> അഗസ്റ്റിന്‍ സേവ്യറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# കുറച്ചു നാളുകൾക്കു മുൻപ് എന്റെ ഒരു സുഹൃത്തിനുണ്ടായ ഒരു അനുഭവം ഇപ്രകാരമായിരുന്നു. തന്റെ ഉറ്റ സുഹൃത്തിലൊരാൾ ക്രിസ്തീയ വിശ്വാസത്തിനെതിരായ ഒരു തെറ്റായ പ്രേമബന്ധത്തിൽ അകപ്പെട്ടിരുന്നു. അതുമൂലം ചെയ്തുകൊണ്ടിരുന്ന ജോലിയിലും അവരോടുള്ള ഫ്രെണ്ട്ഷിപ്പിലും വീഴ്ചകൾ ഉണ്ടായപ്പോഴാണ് എന്റെ സുഹൃത്ത് കക്ഷിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ശേഷമാണു അതിന്റെ പിന്നിലെ കാരണം ഇതായിരുന്നെന്നു മനസ്സിലാക്കിയത്. അന്നുതന്നെ ഇതിന്റെ ഭവിഷത്തു ആവുന്നത് പറഞ്ഞു നോക്കി. കേൾക്കാൻ കൂട്ടാക്കാതെ വന്നപ്പോൾ അവരുടെ വീട്ടിൽ സ്ഥിതിഗതികൾ അവതരിപ്പിക്കുമെന്ന് സൂചന നൽകി. പിന്നേയും മാറ്റമില്ലെന്ന് കണ്ടപ്പോൾ ഒരു സ്പിരിച്വൽ ഷെയറിങ്ങിനു ആൾക്ക് അവസരമൊരുക്കിക്കൊടുത്തു. അതിനു ശേഷം കുറച്ചു മാറ്റമൊക്കെ വന്നിരുന്നെങ്കിലും പിന്നേയും ഇതേ അവസ്ഥ തന്നെയായപ്പോൾ ഈ സുഹൃത്ത് കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചു. പക്ഷേ താൻ പ്രതീക്ഷിച്ച ഒരു സമീപനം കക്ഷിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും സുഹൃത്തിനു കിട്ടിയില്ല. അവരൊരു പക്ഷേ സ്വന്തം മക്കളെ അമിതമായി വിശ്വസിക്കുന്ന ഇന്നത്തെ 'ബിസി പേരന്റ്സാകാം'. എന്നിരുന്നാലും ഈ സുഹൃത്ത് തന്റെ ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു പോയില്ല. പ്രാർത്ഥനയും പരിത്യാഗവും ബോധവത്കരണവുമായി ഇപ്പോഴും ഒപ്പം തന്നെയുണ്ട്. തന്നാൽ ആവുന്നത്ര ഈ ചതിക്കുഴിക്കെതിരെ നിലകൊള്ളാൻ ചങ്കുറപ്പ് കാണിച്ചിരിക്കുകയാണ് ഈ സുഹൃത്ത്. പ്രൗഡ് ഓഫ് യു ഡിയർ. ഇക്കാര്യം എന്നോട് പങ്കുവച്ചപ്പോൾ എന്റെ സുഹൃത്തിനോട് പങ്കുവയ്ക്കുവാൻ ഒരുകാര്യമേ ഉണ്ടായിരുന്നൊള്ളു. അത് ഇപ്രകാരമാണ്. "എന്‍െറ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില്‍ പാപിയെ തെറ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്‍െറ ആത്‌മാവിനെ മരണത്തില്‍നിന്നു രക്‌ഷിക്കുകയും തന്‍െറ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍" (വിശുദ്ധ ബൈബിൾ- യാക്കോബ്‌ 5 : 19-20). സുഹൃത്തുക്കളെ, നമുക്ക് ചെയ്യാൻ സാധിയ്ക്കുന്ന നന്മകൾ പലരും കരുതുന്ന പോലെ രോഗികളെ പരിചരിക്കലും പാവപ്പെട്ടവർക്ക് ധനസഹായം നൽകലും മാത്രമല്ല. വളരെ നിസാരമെന്നു തോന്നുന്ന ഇത്തരം ചെറിയ ചെറിയ പോസിറ്റീവ് ഇന്റർവെൻഷൻസാണ് സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. മിശ്രവിവാഹത്തിലേക്ക് നയിച്ചേക്കാവുന്ന 'തെറ്റായ പ്രേമബന്ധം' എന്ന് ഉച്ചരിച്ചതിൽ ഇത് വായിക്കുന്ന പലർക്കും എതിരഭിപ്രായമുണ്ടാകാം. വിശ്വാസിയെ സംബന്ധിച്ച് ജഡിക സ്വഭാവമുള്ള ഇത്തരം പ്രണയ ബന്ധങ്ങൾ തെറ്റു തന്നെയാണ്. ഇത് അറിയാവുന്ന ഒരു വ്യക്തി ആ തെറ്റിൽ അകപ്പെടുന്നതോളം തന്നെ തെറ്റാണ് കണ്മുൻപിൽ കാണുന്ന ഇത്തരം തെറ്റുകളെ തിരുത്താൻ ശ്രമിക്കാത്തത്. മാത്രമല്ല സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കുന്ന ഒരാളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാതെ കൈകെട്ടി നോക്കി നിൽക്കുന്നതും നിസ്സംഗത എന്ന ഗൗരവമുള്ള തെറ്റാണ്. ഇത് ബോധപൂർവ്വം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇതാ എന്റെ വക ഒരു കൊടുകൈ.! ലോകം പുലമ്പുന്നത് നിങ്ങൾ ഒരുകാരണവശാലും ശ്രദ്ധിക്കേണ്ടതില്ല. പകരം നിങ്ങൾ ഇനിയും ശബ്ദിക്കണം. നിങ്ങളുടെ കണ്ണും കാതും ഇത്തരം അസത്യങ്ങൾക്കെതിരെ സൂക്ഷമമായി തുറന്നിരിക്കണം. അങ്ങനെ നിങ്ങളും നിങ്ങളുടെ ചുറ്റുപാടും സത്യത്താൽ വിശുദ്ധീകരിക്കപ്പെടട്ടെ. അങ്ങനെ നിങ്ങൾ ഒരാത്മാവിനെ രക്ഷിക്കുന്ന അതിലൂടെ സ്വന്തം ആത്മാവിനെ സുരക്ഷിതമാക്കുന്ന വ്യക്തിയായി മാറട്ടെ.
Image: /content_image/News/News-2018-11-07-08:49:27.jpg
Keywords: വിവാഹ
Content: 9023
Category: 9
Sub Category:
Heading: അഭിഷേകാഗ്നിയിൽ ജ്വലിച്ച്‌ ഗ്രേറ്റ് ബ്രിട്ടൺ; യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളുമായി ബഥേലിൽ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10ന്
Content: ബർമിങ്ഹാം: യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും.അഭിഷേക നിറവിൽ ബഥേൽ.അഭിഷേകാഗ്നി കൺവെൻഷനുകളുടെ അനുഗ്രഹ വർഷത്തിൽ പുത്തനുണർവ്വോടെ ഫാ.സോജി ഓലിക്കൽ നയിക്കുന്ന നവംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 10 ന് ബെർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ ആർച്ച് ബിഷപ്പ് കെവിൻ മക്‌ഡൊണാൾഡ്, ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ നിന്നുമുള്ള കാത്തലിക് ബിഷപ്പ് വർഗീസ് തോട്ടങ്കര, പ്രമുഖ സുവിശേഷ പ്രവർത്തക മരിയ ഹീത്ത് എന്നിവർക്കൊപ്പം "കത്തോലിക്കാ സഭയുടെ വളർച്ചയുടെ പാതയിൽ എന്തിനും ഏതിനും കൂടെയുള്ള അനേകം അഭിഷിക്തരെയും സമർപ്പിതരെയും ബാല്യത്തിൽ കണ്ടെത്തി സഭയ്ക്ക് മുതൽക്കൂട്ടാക്കിയ കാലഘട്ടത്തിന്റെ ശക്തമായ ദൈവികോപകരണം, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവുമായ ബ്രദർ സന്തോഷ് ടിയും ഇത്തവണത്തെ കൺവെൻഷനിൽ ഫാ.സോജി ഓലിക്കലിനൊപ്പം വചനശുശ്രൂഷ നയിക്കും. പാകിസ്ഥാനിൽ നിന്നും എത്തിയിട്ടുള്ള ഫാ.റയനും കൺവെൻഷനിൽ പങ്കെടുക്കും. കൺവെൻഷനിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്.ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-11-07-10:50:18.jpg
Keywords: യേശു
Content: 9024
Category: 1
Sub Category:
Heading: ആസിയ ബീബിയുടെ കുടുംബത്തെ സഹായിക്കുമെന്ന് ഇറ്റലി
Content: റോം: സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയിട്ടും ഇസ്ലാം മതസ്ഥരുടെ വധഭീഷണിയെ തുടര്‍ന്നു ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയാ ബീബിക്കു സഹായം വാഗ്ദാനം ചെയ്തു ഇറ്റലി. ആസിയായുടെ കുടുംബത്തെ പാകിസ്ഥാനില്‍ നിന്നും മാറ്റിത്താമസിപ്പിക്കുന്നതിന് സഹായിക്കുമെന്നും ഇതു സംബന്ധിച്ച് മറ്റ് രാഷ്ടങ്ങളുമായി കൂടിയാലോചന നടത്തിവരികയാണെന്നും ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. ജീവന് ഭീഷണിയുള്ള സ്ത്രീകളും, കുട്ടികളും തങ്ങളുടെ രാജ്യത്തോ, മറ്റേതെങ്കിലും പാശ്ചാത്യ രാജ്യത്തോ സുരക്ഷിതമായിരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, അതു ഉറപ്പുവരുത്തുന്നതിനു വേണ്ടി മനുഷ്യരാല്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യുമെന്നും ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാന മന്ത്രിയായ മാറ്റിയോ സാല്‍വീനി പറഞ്ഞു. ഇക്കാലത്ത് മതനിന്ദയുടെ പേരില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമാകുന്നത് അനുവദിക്കുവാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജമതനിന്ദാക്കുറ്റം ചുമത്തപ്പെട്ട് 2010-ല്‍ അറസ്റ്റിലായ ആസിയാ ബീബിയെ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയെങ്കിലും വിധിക്കെതിരെ പാക്കിസ്ഥാനിലെങ്ങും മതമൗലീകവാദികളുടെ പ്രതിഷേധം ശക്തമായി വരികയാണ്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് ആസിയാ ബീബിയുടെ ഭര്‍ത്താവായ ആഷിക് മസ്സിയും രംഗത്ത് വന്നിരുന്നു. തങ്ങള്‍ വളരെയേറെ വിഷമത്തിലാണെന്നും, പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ ആവശ്യത്തിനു പോലും ഭക്ഷണമില്ലെന്നും, അതിനാല്‍ തന്റെ കുടുംബത്തെ പാകിസ്ഥാനില്‍ നിന്നും പുറത്തു കടത്തുവാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആഷിക് മസിഹ് അപേക്ഷിച്ചതായി കത്തോലിക്കാ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (ACN) നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Image: /content_image/News/News-2018-11-07-11:16:44.jpg
Keywords: ആസിയ