Contents

Displaying 8731-8740 of 25175 results.
Content: 9045
Category: 1
Sub Category:
Heading: ദേവാലയവും കൂദാശകളും കച്ചവടമാക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദേവാലയവും കൂദാശകളും കച്ചവടമാക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെയാണ് പാപ്പ തന്റെ ചിന്തകള്‍ പങ്കുവച്ചത്. യേശു ജറുസലേം ദേവാലയശുദ്ധി നടത്തിയ സംഭവം വിവരിക്കുന്ന സുവിശേഷത്തെ ആധാരമാക്കിയായിരിന്നു സന്ദേശം. കുര്‍ബ്ബാനയ്ക്കും കൂദാശകള്‍ക്കുമുള്ള ഓഹരിയായ പണം, കച്ചവടത്തുകയാകരുതെന്നും അത് സ്തോത്രക്കാഴ്ചയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ജറുസലേമില്‍ അന്നു സംഭവിച്ചതുപോലെ, അറിയാതെയും ശ്രദ്ധിക്കാതെയും നമ്മുടെ ദേവാലയങ്ങളും ചന്തസ്ഥലങ്ങള്‍പോലെ ആകുന്നുണ്ട്. റോമില്‍ അങ്ങനെ അല്ലായിരിക്കാം. എന്നാല്‍ ചില ദേവാലയങ്ങളില്‍ ഒരു 'നിരക്കുപട്ടിക' തൂങ്ങിക്കിടക്കുന്നത് കാണാം. കൂദാശകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ജനങ്ങളില്‍നിന്ന് പണം ഈടാക്കുന്നതെന്ന നിരക്കുഫലകമാണ് അവിടെ തൂങ്ങിക്കിടക്കുന്നത്! കുര്‍ബാനയ്ക്കും കൂദാശകള്‍ക്കുമുള്ള ഓഹരിയായ പണം, കച്ചവടത്തുകയാകരുത്. അത് ഒരു സ്തോത്രക്കാഴ്ചയാണ്. സ്തോത്രക്കാഴ്ചകള്‍ കാണിക്കയാണ്. അത് രഹസ്യമായി നിക്ഷേപിക്കേണ്ടതോ, നല്കപ്പെടേണ്ടതോ ആണ്. സ്തോത്രക്കാഴ്ച എന്താണെന്ന് മറ്റാരും അറിയേണ്ടതില്ല. അത് ബോര്‍ഡില്‍ എഴുതി തിട്ടപ്പെടുത്തി വാങ്ങേണ്ടതുമല്ല. ചില തിരുനാളാഘോഷങ്ങളിലേക്ക് നാം കടന്നു ചെല്ലുമ്പോള്‍ മനസ്സിലാക്കാം, ആര്‍ഭാടങ്ങളുടെ ആധിക്യം. നാം വിലയിരുത്തണം- നാം കാണുന്നത് ഒരു ദേവാലയമോ, അതോ കച്ചവട കേന്ദ്രമോ? ആര്‍ഭാടങ്ങളുടെയും, സാമൂഹിക ആഘോഷങ്ങളുടെയും മണ്ഡപമാണോ ദേവാലയം? നമ്മുടെ ദൈവാലയാഘോഷങ്ങള്‍ ഇന്നു വളരെയധികം ലൗകികതയിലേയ്ക്ക് വഴുതിപ്പോകുന്നുണ്ട്. നല്ല ആഘോഷങ്ങള്‍ ഭംഗിയുള്ളതായിരിക്കണം, തീര്‍ച്ച...! ഒരു ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ എത്രത്തോളം ആദരവ് നാം അവിടെ പാലിക്കുന്നുണ്ടെന്നും, ആദരവ് നല്കുന്നുണ്ടെന്നും മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. നമ്മള്‍ എല്ലാവരും പാപികളും കുറവുകള്‍ ഉള്ളവരുമാണ്. നമ്മില്‍ പാപമുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ വിഗ്രഹമുണ്ടെങ്കില്‍ അത് പണമാകാം, അല്ലെങ്കില്‍ അതുപോലെ മറ്റേതെങ്കിലും തിന്മയാകാം. നമ്മില്‍ പാപമുണ്ടെങ്കില്‍ അവിടെ ദൈവവുമുണ്ട്. കാരണം ദൈവം പാപികളെ സ്നേഹിക്കുന്നു. അവിടുന്ന് പാപികളെ സ്നേഹിക്കുന്ന കരുണാര്‍ദ്രനായ പിതാവാണ്. നാം സമ്പത്തിന്‍റെ ആരാധകരാണെങ്കില്‍ വിഗ്രഹാരാധകരെപ്പോലെയാണ്! അപ്പോള്‍ ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നില്ല. അവിടെ പണവും, സുഖലോലുപതയും അതുപോലുള്ള മറ്റു തിന്മകളുമാണ് തിങ്ങിനില്ക്കുന്നത്. അങ്ങനെ തന്‍റെ ആത്മാവിനെയാണ് വ്യക്തി സമ്പത്തിന് അടിയറവയ്ക്കുന്നത്. പണത്തെ പൂവിട്ട് ആരാധിക്കുന്നവര്‍ അങ്ങനെ വിഗ്രഹാരാധകരായി മാറുന്നു. ഇന്ന് നാം നമ്മുടെ ദേവാലയങ്ങളെ എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്നു വിലയിരുത്താന്‍ സഹായകമാകുന്നതാണ് യേശു ജറുസലേം ദേവാലയത്തില്‍ നടത്തിയ ശുദ്ധികലശം. ദൈവമായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് നാം ദേവാലയങ്ങളില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-11-10-04:38:50.jpg
Keywords: പാപ്പ, പൗരോഹി
Content: 9046
Category: 1
Sub Category:
Heading: സീറോ മലബാർ സഭയുടെ മഹിമ അറിഞ്ഞു ഓക്സ്ഫോർഡ് ഗവേഷകരും വിദ്യാർത്ഥികളും
Content: ഓക്സ്ഫോർഡ്: ലോകപ്രശസ്ത പഠനകേന്ദ്രമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രബന്ധം അവതരിപ്പിച്ചു. സർവകലാശാലയിലെ ന്യൂമാൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാഴാഴ്ച സെമിനാറുകളുടെ പരമ്പരയിൽ 'സിറോ മലബാർ സഭയും അതിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും ' എന്ന വിഷയത്തെ അധികരിച്ചാണ് മാർ സ്രാമ്പിക്കൽ വിഷയാവതരണം നടത്തിയത്. ഓസ്‌ഫോർഡ് സർവകലാശാലയിലെ കാത്തലിക് ചാപ്ലൈൻസ് റവ ഫാ. മാത്യു പവർ എസ് ജെ, റവ. ഫാ യാൻ തോമിലിസൺ എസ് ജെ, പ്രശസ്ത ബൈബിൾ പണ്ഡിതൻ റവ ഫാ നിക്കൊളാസ് കിംഗ് എസ് ജെ എന്നിവർ പങ്കെടുത്ത ഈ യോഗത്തിൽ ഓസ്‌ഫോർഡ് സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികളും ഗവേഷകരും ശ്രോതാക്കളായി എത്തി. സിറോ മലബാർ സഭയുടെ അപ്പോസ്തോലിക പാരമ്പര്യം, പൗരസ്ത്യ സുറിയാനി ആരാധന ക്രമ സവിശേഷതകൾ, മാർ അദ്ദായി മാറി അനാഫറായുടെ പ്രത്യേകതകൾ എന്നിവ അടിവരയിട്ട പ്രബന്ധ അവതരണത്തിനു ശേഷം അരമണിക്കൂർ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പൂർവ്വവിദ്യാർഥി കൂടിയാണ് മാർ ജോസഫ് സ്രാമ്പിക്കൽ. പൗരസ്ത്യ ദൈവശാസ്ത്രത്തിൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടിയത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു. ഓക്സ്ഫോർഡിലെ ബിരുദം കൂടാതെ, മറ്റു മൂന്നു യുണിവേഴ്സിറ്റികളിൽനിന്നായി മൂന്നു വിഷയങ്ങളിൽ കൂടി ബിരുദാനന്തരബിരുദങ്ങൾ മാർ സ്രാമ്പിക്കൽ നേടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ മെത്രാനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, റോമിലെ പ്രശസ്തമായ 'കോളേജിയോ ഉർബാനോ'യിൽ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം, 'കരുണയുടെ വര്ഷത്തിൽ' ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ആയിരം കുമ്പസാരക്കാരിൽ (കരുണയുടെ മിഷനറിമാർ) ഒരാളായിരുന്നു മാർ സ്രാമ്പിക്കൽ.
Image: /content_image/News/News-2018-11-10-05:02:34.jpg
Keywords: സീറോ മലബാര്‍
Content: 9047
Category: 1
Sub Category:
Heading: ഇത്തവണത്തെ വത്തിക്കാൻ ക്രിസ്തുമസ് സ്റ്റാമ്പുകൾ രൂപകൽപന ചെയ്തത് തടവുപുള്ളി
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ജനന തിരുനാളിന് ഒരുക്കമായി ഇത്തവണത്തെ വത്തിക്കാൻ ക്രിസ്തുമസ് സ്റ്റാമ്പുകൾ രൂപകല്‍പ്പന ചെയ്തത് തടവുപുള്ളി. വത്തിക്കാൻ തപാൽ വകുപ്പ് ഒക്ടോബർ മുപ്പതിന് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. മിലാനിലെ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മാർസലോ ഡി അഗത രൂപകൽപന ചെയ്ത മംഗള വാർത്തയുടെ ചിത്രമുള്ള സ്റ്റാമ്പും, ഉണ്ണീശോയെ കെെകളിലേന്തിയ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്റ്റാമ്പുമാണ് വത്തിക്കാൻ ഇത്തവണ പുറത്തിറക്കുന്നത്. തടവിൽ കഴിയുന്നവരോടും കാരുണ്യമുളളവരായിരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശത്തോടുളള പ്രതികരണം എന്ന നിലയിലാണ് തടവുപുള്ളിയെ സ്റ്റാമ്പ് രൂപീകരണത്തിന്ഏല്‍പ്പിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. കുറ്റകൃത്യം ചെയ്ത ജീവിതത്തിന്റെ അവസാനമായല്ല മറിച്ച് പുതിയ മനുഷ്യനായിയുളള ജീവിതത്തിന്റെ ആരംഭമായാണ് ജയിലിനെ കാണേണ്ടത് എന്ന് ജയിൽവാസികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും സ്റ്റാമ്പുകളെ പറ്റി വത്തിക്കാൻ പുറത്തിറക്കിയ ലഘുലേഖയിൽ സൂചിപ്പിക്കുന്നു. പിന്നോട്ട് നോക്കി വിഷമിക്കാതെ മുന്നോട്ട് നോക്കാൻ സഹായിച്ചാൽ മാത്രമേ ജയിൽ ശിക്ഷ ഫലദായകമാകൂയെന്ന് കഴിഞ്ഞ ആഗസ്റ്റു മാസം അർജന്‍റീനയിലെ ജയിലിൽ കഴിയുന്നവർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു.
Image: /content_image/News/News-2018-11-10-08:16:30.jpg
Keywords: സ്റ്റാമ്പ
Content: 9048
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ മെക്സിക്കോയില്‍ എഴുനൂറോളം സംഘടനകളുടെ പുതിയ കൂട്ടായ്മ
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഗര്‍ഭഛിദ്രവും, ദയാവധവും, കഞ്ചാവും നിയമപരമാക്കുന്നതിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍ നടത്തുന്ന നീക്കത്തിനെതിരെ പോരാടുവാന്‍ എഴുനൂറോളം സംഘടനകളുടെ പുതിയ കൂട്ടായ്മ രൂപീകരിച്ചു. ‘സുമാ ഡെ ആക്ടോറെസ് സോഷ്യാലെ’ (യുണൈറ്റഡ് സോഷ്യല്‍ ആക്ടേഴ്സ്) (SUMAS) എന്ന പേരിലാണ് വിശാല സംഘടനാ കൂട്ടായ്മ രൂപം കൊണ്ടത്. ഇക്കഴിഞ്ഞ നവംബര്‍ 6-ന് മെക്സിക്കോ സിറ്റിയില്‍ നിലവില്‍ വന്ന കൂട്ടായ്മയില്‍ രാജ്യത്തുടനീളമുള്ള എഴുനൂറോളം പ്രോലൈഫ് സംഘടനകള്‍ ഭാഗമാണ്. പുതിയ ഇന്റീരിയര്‍ സെക്രട്ടറിയായി ഒബ്രാഡോര്‍ നാമനിര്‍ദ്ദേശം ചെയ്ത ഓള്‍ഗാ സാഞ്ചെസ് കോര്‍ഡെറോ വരും മാസങ്ങളില്‍ അബോര്‍ഷന്‍, ദയാവധം തുടങ്ങിയവ നിയമവിധേയമാക്കുമെന്ന സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപം കൊണ്ടിരിക്കുന്നത്. വിവിധ മതപാശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് സംഘടനയിലെ അംഗങ്ങള്‍. സമാനമായ ചിന്താഗതിയുള്ളിടത്തോളം കാലം ആര്‍ക്ക് വേണമെങ്കിലും തങ്ങളുടെ സംഘടനയില്‍ ചേരാമെന്ന് സമിതിയുടെ നേതൃത്വം വ്യക്തമാക്കി. ജീവനും, കുടുംബത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുവാന്‍ താല്‍പര്യമുള്ള പരമാവധി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ട് വരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സുമാസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും, മെക്സിക്കന്‍ കൗണ്‍സില്‍ ഫോര്‍ ഫാമിലിയുടെ പ്രസിഡന്റുമായ ജുവാന്‍ ദാബ്ദൌബ് ഗിയാക്കോമന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 53% വോട്ടോടെയാണ് ലോപ്പസ് ഒബ്രാഡോര്‍ പ്രതിനിധാനം ചെയ്യുന്ന മൊറേന പാര്‍ട്ടി വിജയിച്ചത്. ഡിസംബര്‍ 1-നാണ് ഒബ്രാഡോര്‍ പ്രസിഡന്റ് ആയി ചുമതല ഏല്‍ക്കുന്നത്. പുതിയ നിയമനിര്‍മ്മാതാക്കള്‍ സെപ്റ്റംബര്‍ 1-ന് തന്നെ ചുമതലയേറ്റിരുന്നു. പാര്‍ട്ടി അംഗങ്ങളും, അനുകൂലികളും മാത്രമാണ് അബോര്‍ഷന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഒബ്രാഡോര്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്നും 'സുമാസ്' ആവശ്യപ്പെടുന്നു. ഗര്‍ഭഛിദ്രത്തിനും ദയാവധത്തിനും എതിരെ ശക്തമായി പ്രതികരിക്കുവാന്‍ തന്നെയാണ് ‘സുമാ ഡെ ആക്ടോറെസ് സോഷ്യാലെ’യുടെ തീരുമാനം.
Image: /content_image/News/News-2018-11-10-10:11:13.jpg
Keywords: മെക്സി
Content: 9049
Category: 18
Sub Category:
Heading: ഫാ. തോമസ് പണിക്കരെ മല്‍പ്പാനായി പ്രഖ്യാപിച്ചു
Content: കാരിച്ചാൽ: പ്രമുഖ സുറിയാനി ഭാഷാ പണ്ഡിതനും, മാർ ഈവാനിയോസ് കോളേജ് മുൻ സുറിയാനി പ്രൊഫസറും, മലങ്കര മേജർ സെമിനാരിയിലെ മുൻ രജിസ്‌ട്രാറുമായ ഫാ. ഡോ. പി. ജി തോമസ് പണിക്കരെ സഭയിലെ മല്പനായി (Malpan) സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് കാതോലിക്ക ബാവ പ്രഖ്യാപിച്ചു. ഇന്ന് (നവംബർ 10) ഫാ. തോമസിന്റെ മാതൃ ഇടവകയായ കാരിച്ചാൽ സെൻറ് ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ട പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവേളയിലാണ് ഈ പ്രഖാപനം കാതോലിക്ക ബാവ നടത്തിയത്. സുറിയാനി ഭാഷയ്ക്കും, മലങ്കര ആരാധനാക്രമ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ഡോ. തോമസ് ചെയ്തിട്ടുള്ള നിസ്തുലമായ സേവനങ്ങളെ മുൻ നിർത്തിയാണ് ശ്രേഷ്ഠ പദവിയിലേക്ക് ഉയർത്തിയത്. റവ. ഫാ. ഡോ. ജേക്കബ് തെക്കേപറപ്പിൽ മല്പാൻ (തിരുവല്ല അതിഭദ്രാസനം) റവ. ഫാ. ഡോ. ഗീവർഗീസ് ചേടിയത്ത് മല്പാൻ (പത്തനംതിട്ട ഭദ്രാസനം) ഇവർക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്നസഭയിലെ മൂന്നാമത്തെ മല്പനാണ് ഫാ. തോമസ്.
Image: /content_image/India/India-2018-11-10-11:06:36.jpg
Keywords: മലങ്കര
Content: 9050
Category: 7
Sub Category:
Heading: ക്‌നായി തൊമ്മന്‍ കേരളസഭയ്ക്കു നല്‍കിയ മഹത്തായ സംഭാവനകള്‍
Content: കേരള ക്രൈസ്തവ സമൂഹത്തിന് ക്നായി തൊമ്മന്‍ നല്‍കിയ സംഭാവനകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ജാതി വ്യവസ്ഥയുടെ കാലത്ത് ക്നായി തൊമ്മന്‍ നടത്തിയ ഇടപെടലിന്റെ ഒരു ശതമാനം പോലും നമ്മില്‍ ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞിട്ടില്ലായെന്നതാണ് സത്യം. ചരിത്ര സത്യങ്ങള്‍ പങ്കുവച്ച് മുന്‍ ഡി‌ജി‌പി അലക്സാണ്ടര്‍ ജേക്കബ്.
Image:
Keywords: സംഭാവ
Content: 9051
Category: 7
Sub Category:
Heading: ക്‌നായി തൊമ്മന്‍ കേരളസഭയ്ക്കു നല്‍കിയ മഹത്തായ സംഭാവനകള്‍
Content: കേരള ക്രൈസ്തവ സമൂഹത്തിന് ക്നായി തൊമ്മന്‍ നല്‍കിയ സംഭാവനകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ജാതി വ്യവസ്ഥയുടെ കാലത്ത് ക്നായി തൊമ്മന്‍ നടത്തിയ ഇടപെടലിന്റെ ഒരു ശതമാനം പോലും നമ്മില്‍ ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞിട്ടില്ലായെന്നതാണ് സത്യം. ചരിത്ര സത്യങ്ങള്‍ പങ്കുവച്ച് മുന്‍ ഡി‌ജി‌പി അലക്സാണ്ടര്‍ ജേക്കബ്.
Image: /content_image/Videos/Videos-2018-11-10-13:46:27.jpg
Keywords: മിഷന്‍
Content: 9052
Category: 1
Sub Category:
Heading: ദൈവത്തെ കൂടാതെയുള്ള സാമൂഹിക മാധ്യമങ്ങൾ നാശകരം: ഫിലിപ്പീന്‍ ആര്‍ച്ച് ബിഷപ്പ്
Content: മനില: സാമൂഹിക മാധ്യമങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണെന്നും എന്നാൽ ദൈവത്തെ കൂടാതെ അവ നാശകരമാണെന്നും ഫിലിപ്പീന്‍സിലെ ലിങ്കായെൻ ഡഗുപൻ ആർച്ച് ബിഷപ്പ് മോൺ. സോക്രട്ടീസ് ബ്യുനവെൻച്ചുറ വില്ലേഗാസ്. കത്തോലിക്ക സാമൂഹിക മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഓൺലൈൻ മിഷ്ണറി സംഘടനകൾക്ക് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവ മാധ്യമങ്ങളുടെ ഉപയോഗത്തിലുള്ള ഉത്തരവാദിത്വമില്ലായ്മ ജനങ്ങളെ വിഭജിക്കാനും വഴിതെറ്റിക്കാന്‍ ഇടയാക്കുമെന്നും സംസ്കാരിക-സാന്മാർഗ്ഗിക മൂല്യച്യുതിയും സംഭവിക്കുമെന്ന് മോൺ. വില്ലേഗാസ് മുന്നറിയിപ്പ് നല്‍കി. പ്രതിബദ്ധതയില്ലാത്ത സാമൂഹിക മാധ്യമങ്ങൾ മാനവപുരോഗതി ഇല്ലാതാക്കുകയും വികസനങ്ങൾ അർത്ഥശൂന്യമാക്കുകയും ചെയ്യും. ദൈവത്തെ കൂട്ടുപിടിച്ച് അവിടുത്തെ സേവനത്തിനും മഹത്വത്തിനും സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുമ്പോഴാണ് മാനവ സൃഷ്ടികൾ മികച്ചതാകുന്നത്. പഠിപ്പിക്കാനും ആശയങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കുന്ന സാമൂഹിക മാധ്യമങ്ങൾ പരിവർത്തനങ്ങളിലൂടെ ഓരോ മിനിറ്റിലും മികവാർന്ന സേവനമാണ് കാഴ്ച വെയ്ക്കുന്നതെന്ന് മുൻ ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കൂടിയായ മോൺ. വില്ലേഗാസ് സന്ദേശത്തിന്റെ സമാപനത്തിൽ അറിയിച്ചു. രാജ്യത്തെ യുവജന പ്രൊഫഷനലുകളെയും, സോഷ്യല്‍ മീഡിയ മാനേജർമാരെയും, രൂപത വക്താക്കളെയും, വിവിധ സഭാ പ്രതിനിധികളേയും ഓൺലൈൻ മിഷ്ണറിമാരായി രൂപപ്പെടുത്തുക എന്നതാണ് നവംബർ പതിനേഴിന് ക്വിസോൺ നഗരത്തിലെ സിയന്ന കോളേജിൽ നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യപ്രമേയം.
Image: /content_image/News/News-2018-11-10-14:41:07.jpg
Keywords: ഫിലിപ്പീ
Content: 9053
Category: 18
Sub Category:
Heading: കുമ്പസാര അവഹേളനം: മുഖ്യമന്ത്രിക്ക് കത്തയച്ചു
Content: കോട്ടയം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ പാവന കൂദാശയായ കുമ്പസാരത്തെ അവഹേളിച്ചതിനെതിരെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ കുമ്പസാരത്തെ നീചമായ രീതിയില്‍ തള്ളിപ്പറയുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അറിയാത്ത ഭാവം നടിക്കുന്ന കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നറിയാന്‍ താത്പര്യമുണ്ടെന്നു പി.സി. തോമസ് അദ്ദേഹത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-11-11-01:29:19.jpg
Keywords: കുമ്പ
Content: 9054
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തെ മാറ്റി നിര്‍ത്തി കേരളത്തിന് സാംസ്‌കാരിക ചരിത്രമില്ല: ഡോ.കെ.എസ്. രാധാകൃഷ്ണന്‍
Content: ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തില്‍ ക്രൈസ്തവ സഭകള്‍ ചെയ്ത സേവനങ്ങള്‍ വലുതാണെന്നും ക്രൈസ്തവ സമൂഹത്തെ മാറ്റി നിര്‍ത്തി കേരളത്തിന് ഒരു സാംസ്‌കാരിക ചരിത്രമില്ലായെന്നും കാലടി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലറും മുന്‍ പിഎസ്‌സി ചെയര്‍മാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സ്ഥാപിച്ചതിന്റെ തൊള്ളായിരം വാര്‍ഷിക (നവമ ശതാബ്ദി) സമാപനത്തോടനുബന്ധിച്ചു നടന്ന മത സൗഹാര്‍ദ സഭൈക്യസമ്മേളനത്തില്‍ 'സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ ക്രൈസ്തവരുടെ സംഭാവനകള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ വഹിച്ച പങ്ക് ചെറുതല്ല. ജാതിമതവ്യത്യാസം കൂടാതെ വിദ്യാഭ്യാസം സാര്‍വത്രികമാക്കിയതിന്റെ മഹത്വം സിഎംഐ സഭയുടെ സ്ഥാപകന്‍ കൂടിയായ ചാവറ അച്ചനുണ്ട്. 1864ല്‍ പള്ളിയോടൊപ്പം പള്ളിക്കൂടമെന്ന ചാവറയച്ചന്റെ ആശയം കേരള നവോത്ഥാനത്തിന് പുതിയ അധ്യായം കുറിച്ചു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും അനാചാരങ്ങള്‍ക്ക് അടിമപ്പെട്ടും കഴിഞ്ഞിരുന്ന കേരളസമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്നതിന് ചാവറ അച്ചന്റെ പാഠശാലകള്‍ ഏറെ സഹായകമായി. വിദ്യാഭ്യാസ ശുശ്രൂഷയെ മഹനീയ സേവനമാക്കുന്നതില്‍ സന്യാസിനികള്‍ നിര്‍വഹിച്ചുവരുന്നത് മഹത്തരമായ സേവനമാണ്. ചങ്ങനാശേരി അതിരൂപതയ്ക്കു വിദ്യാഭ്യാസരംഗത്ത് മഹത്തായ പാരന്പര്യമാണുള്ളതെന്നും ഇക്കാര്യങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണെന്നും ഡോ.രാധാകൃഷ്ണന്‍ പറഞ്ഞു.
Image: /content_image/India/India-2018-11-11-01:44:28.jpg
Keywords: ക്രൈസ്തവ