Contents

Displaying 8751-8760 of 25175 results.
Content: 9065
Category: 1
Sub Category:
Heading: അന്ത്യോക്യന്‍ സിറിയന്‍ യൂണിവേഴ്‌സിറ്റി; ക്രിസ്ത്യന്‍ സമൂഹത്തിന് ഇത് അഭിമാന നിമിഷം
Content: ഡമാസ്കസ്, സിറിയ: ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനക്കും കാത്തിരിപ്പിനും ഒടുവില്‍ സിറിയയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ യൂണിവേഴ്സിറ്റിക്കു ആരംഭം. ആഭ്യന്തര കലഹത്തിന്റെ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവ സമൂഹത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് യൂണിവേഴ്സിറ്റിയുടെ സ്ഥാപനം. ഡമാസ്ക്കസില്‍ നിന്നു 27 കിലോമീറ്റര്‍ മാറി സയിദ്നായ ഗ്രാമത്തില്‍ പണികഴിപ്പിച്ച അന്ത്യോക്യന്‍ സിറിയന്‍ യൂണിവേഴ്സിറ്റി നവംബര്‍ 6നായിരുന്നു ഉദ്ഘാടനം ചെയ്തത്. സിറിയയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അതെഫ് അല്‍-നാദാഫ്, സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി തുടങ്ങിയവര്‍ക്ക് പുറമേ, പ്രാദേശിക സഭാ പ്രതിനിധികള്‍, ഇസ്ലാമിക പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസായ മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് സര്‍വ്വകലാശാലക്ക് മുന്‍കൈ എടുത്തത്. ഉന്നത വിദ്യാഭ്യാസം എന്നത് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ സമുദായങ്ങളുടെ അജപാലക ദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും, തങ്ങളുടെ ഓരോ ആശ്രമങ്ങളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നുവെന്നും പാത്രിയാര്‍ക്കീസ് അഫ്രേം പറഞ്ഞു. പുതിയ സര്‍വ്വകലാശാലയിലൂടെ തങ്ങള്‍ തങ്ങളുടെ സഭാ പിതാക്കന്‍മാരുടെ കാലടികള്‍ പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തരകലഹത്തില്‍ നിന്നും സിറിയ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന വസ്തുത മറച്ചുവെക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ് പുതിയ സര്‍വ്വകലാശാലയുടെ ഉദ്ഘാടനമെന്നു മന്ത്രി അതെഫ് അല്‍-നാദാഫ് പറഞ്ഞു. പുതിയ സര്‍വ്വകലാശാലയുടെ പൂര്‍ത്തീകരണത്തിനായി സഹായിച്ച സകലര്‍ക്കും പാത്രിയാര്‍ക്കീസ് അഫ്രേം II നന്ദി അറിയിച്ചു. സര്‍വ്വകലാശാലക്ക് വേണ്ടി പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന് പ്രത്യേകം സ്മരിക്കുവാനും അദ്ദേഹം മറന്നില്ല. 2007-ല്‍ ആണ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ സര്‍വ്വകലാശാലയ്ക്കായി പദ്ധതി ആരംഭിച്ചത്.
Image: /content_image/News/News-2018-11-12-11:38:01.jpg
Keywords: സിറിയ
Content: 9066
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും
Content: കോട്ടയം: കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി മാസികയുടെ കുമ്പസാര അവഹേളനത്തില്‍ പ്രതിഷേധിച്ചുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സമരം ഇന്നു ആരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ നടത്തുന്ന പ്രതിഷേധ യോഗത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ഇന്ന് രാവിലെ 11ന് നടക്കുന്ന ധര്‍ണ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സാജു അലക്‌സ് ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഇന്ന് സമരപരിപാടികള്‍ നടക്കും. 17ന് കട്ടപ്പനയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം പ്രസംഗിക്കും. ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ ഭാരവാഹികളായ ജോയി മുപ്രാപ്പള്ളി, സെലിന്‍ സിജോ, ജാന്‍സണ്‍ ജോസഫ്, തോമസ് പീടികയില്‍, രൂപത പ്രസിഡന്റുമാരായ സ്റ്റീഫന്‍ ജോര്‍ജ്, രാജീവ് കൊച്ചുപറന്പില്‍, ജോമി ഡൊമിനിക്, രാജേഷ് ജോണ്‍, ഷൈജി ഓട്ടപ്പള്ളി, റെജി കൊച്ചുകരിപ്പാപറന്പില്‍, ഇമ്മാനുവല്‍ നിധീരി, അഡ്വ. പി.പി. ജോസഫ് തുടങ്ങീ വിവിധ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2018-11-13-03:13:13.jpg
Keywords: കത്തോലി
Content: 9067
Category: 18
Sub Category:
Heading: സമ്പത്തിനോടുള്ള ആഗ്രഹം ദൈവത്തില്‍ നിന്നകറ്റും: മാര്‍ തോമസ് തറയില്‍
Content: മാന്നാനം: സമ്പത്തിനോടുള്ള ആഗ്രഹം ദൈവത്തില്‍ നിന്നകറ്റുമെന്നും ആത്മീയ സമ്പത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കൂടുതല്‍ ദൈവകൃപകള്‍ ലഭിക്കുവാന്‍ ഇടയാക്കുമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയില്‍. മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമ്പത്തിനോടുള്ള അമിതമായ താല്പര്യം മനുഷ്യന്റെ ദൈവവിചാരങ്ങളെ ഇല്ലാതാക്കും. അത് അവന്റെ നാശത്തിലേക്ക് നയിക്കും. സമ്പത്ത് പങ്കുവയ്ക്കാന്‍ മറന്നു പോകുന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ തിന്മയെന്നും അദ്ദേഹം പറഞ്ഞു. ഫാ. ലൂക്കോസ് ചാമക്കാല, ഫാ. ഫ്രാന്‍സീസ് വള്ളപ്പുര തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹ കാര്‍മ്മികത്വം വഹിച്ചു. അഭിഷേകാഗ്‌നിയുടെ നാലാം ദിവസമായ ഇന്ന് വൈകുന്നേരം മൂന്നിന് ഗാനശൂശ്രുഷയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും. ഇന്നു രാവിലെ ഒന്പതു മുതല്‍ സ്പിരിച്വല്‍ ഷെയറിംഗിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും.
Image: /content_image/India/India-2018-11-13-04:11:51.jpg
Keywords: തറയി
Content: 9068
Category: 13
Sub Category:
Heading: ഉത്തരമില്ലാതെ ഡോക്ടര്‍മാര്‍; യേശുവില്‍ അത്ഭുത സൗഖ്യം പ്രാപിച്ച് കാലിഫോര്‍ണിയ സ്വദേശി
Content: കാലിഫോര്‍ണിയ: അമേരിക്കയിലെ ഡോക്ടര്‍മാരെ സ്തബ്ദരാക്കി യേശു നാമത്തില്‍ അത്ഭുത സൗഖ്യം പ്രാപിച്ച കാലിഫോര്‍ണിയ സ്വദേശിയുടെ ജീവിതസാക്ഷ്യവുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയിലി മെയില്‍. തലച്ചോറില്‍ ‘മുഴ’യുമായി (ബ്രെയിന്‍ ട്യൂമര്‍) ജീവിച്ച കാലിഫോര്‍ണിയയിലെ ലോഡി സ്വദേശിയായ പോള്‍ ഡോക്ടര്‍മാരുടേയോ, ചികിത്സയുടേയോ സഹായമില്ലാതെ നേടിയ രോഗശാന്തി ഏവരിലും അമ്പരപ്പുളവാക്കിയിരിക്കുകയാണ്. യേശുവിലുള്ള വിശ്വാസത്തെ പ്രതി രോഗശാന്തി നേടിയ സാക്ഷ്യമാണ്‌ പോള്‍ വുഡ്ഢിനു പറയാനുള്ളത്. കടുത്ത തലവേദനയുമായി ഭിത്തിയില്‍ പിടിക്കാതെ ഒരടിപോലും മുന്നോട്ട് വെക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ മാസങ്ങളോളമാണ് പോള്‍ രോഗശയ്യയില്‍ ചിലവഴിച്ചത്. പോളിന്റെ രോഗത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തലച്ചോറിലെ രക്തസ്രാവമാണ് വുഡ്ഢിന്റെ രോഗകാരണമെന്ന് യു.സി സാന്‍ഫ്രാന്‍സിസ്കോയിലെ ന്യൂറോ സര്‍ജ്ജന്‍ വിധിയെഴുതിയപ്പോള്‍, ഒരു റേഡിയോളജിസ്റ്റ് അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്റെ തലച്ചോറില്‍ മുഴയുണ്ടെന്നാണ്. പിന്നീട് ജൂലൈ മാസം എടുത്ത എക്സ് റേയില്‍ തലച്ചോറില്‍ മുഴയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന്‍ ഓപ്പറേഷന് തയാറായി വരാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച പോള്‍ മുന്നോട്ടുള്ള ദിവസങ്ങള്‍ ഏറ്റവും അനുഗ്രഹമാക്കുകയായിരിന്നു. യേശുവില്‍ ആഴമായ വിശ്വസിച്ചു അദ്ദേഹം പ്രാര്‍ത്ഥന തുടര്‍ന്നു. ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദ്ദേശിക്കപ്പെട്ടതിന്റെ തലേദിവസം എടുത്ത എക്സ് റേ ഡോക്ടര്‍മാരെ അടക്കം ഞെട്ടിച്ചു കളഞ്ഞു. പോളിന്റെ തലയില്‍ നിന്നും മുഴ അപ്രത്യക്ഷമായിരിക്കുന്നു. പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. പോളിന്റെ അസുഖത്തിന്റെ ഒരടയാളം പോലും ഇപ്പോള്‍ ഇല്ല. തങ്ങള്‍ക്ക് വിശദീകരിക്കുവാന്‍ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നാണ് ഡോക്ടര്‍ റിച്ചാര്‍ഡ് യീ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ആഴമായ വിശ്വാസവും, കൂട്ടായ്മയില്‍ നിയോഗം വെച്ചുള്ള പ്രാര്‍ത്ഥനയുമാണ് പോള്‍ വുഡ്ഢിനു സൗഖ്യം നല്‍കിയതെന്ന് ഗ്രാവിറ്റി ചര്‍ച്ചിലെ പാസ്റ്ററായ ജാസണ്‍ മക്ഈച്ച്രോണും സമ്മതിക്കുന്നു. യേശുവിലുള്ള തന്റെ വിശ്വാസമാണ് തനിക്ക് സൗഖ്യം നല്‍കിയതെന്നു പോള്‍ വുഡ് അടിവരയിട്ടു പറയുന്നു. അത്ഭുത രോഗശാന്തിയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാര്‍. അതേസമയം വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം യേശു നല്‍കിയ സൗഖ്യത്തെ കുറിച്ചു നവ മാധ്യമങ്ങളിലൂടെയും മറ്റും അനേകരെ അറിയിക്കുകയാണ് പോള്‍ വുഡ്.
Image: /content_image/News/News-2018-11-13-10:05:52.jpg
Keywords: അത്ഭുത, സൗഖ്യ
Content: 9069
Category: 1
Sub Category:
Heading: വിശ്വാസത്തിന് സാക്ഷ്യമേകുന്ന പോളണ്ടിന് ആശംസയറിയിച്ച് പാപ്പയുടെ കത്ത്
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ച് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പോളണ്ടിലെ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് ഫ്രാന്‍സിസ് പാപ്പായുടെ കത്ത്. സ്വാതന്ത്ര്യമാകുന്ന സമ്മാനത്തെ ഐക്യത്തോടും, സമാധാനത്തോടും കൂടി ആസ്വദിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന്‍ പാപ്പ കത്തില്‍ രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 11)യായിരുന്നു പോളണ്ടിന്റെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം. റഷ്യക്കും, പ്രഷ്യക്കും, ഓസ്ട്രിയായ്ക്കുമിടയില്‍ വിഭജിക്കപ്പെടുന്നതിനു മുന്‍പ് യൂറോപ്പിന്റെ ക്രിസ്തീയ ചരിത്രം രചിക്കുന്നതിലും, വികസിപ്പിക്കുന്നതിലും തങ്ങളുടെ സംസ്കാരവും, ആത്മീയതയും വഴി പോളണ്ട് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പാപ്പ കത്തില്‍ ചൂണ്ടിക്കാട്ടി. പോളണ്ടിന്റെ നിരവധി മക്കളുടെ ജീവന്റെ വിലയാണ് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യം നേടിയതിനു ശേഷവും, വിഭാഗീയതകള്‍ക്കിടയിലും ഐക്യവും, രാഷ്ട്രത്തിന്റെ അതിര്‍ത്തികളും കാത്തുസൂക്ഷിക്കുവാനും പോളണ്ടിന്റെ ദൈവവിശ്വാസം അവര്‍ക്ക് തുണയായിട്ടുണ്ടെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകളെയും ഫ്രാന്‍സിസ് പാപ്പ കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ദൈവ സഹായത്തിലുള്ള ഉറച്ച വിശ്വാസത്തില്‍ നിന്നുമുള്ള പ്രതീക്ഷയായിരുന്നു പോളണ്ടിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ അടിത്തറ. തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം നൂറു വര്‍ഷം കാത്തു സൂക്ഷിക്കുന്നതിനും, തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകുന്നതിനും പോളണ്ട് ജനതയെ സഹായിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. പോളണ്ടിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും, പൊസ്നാനിലെ മെത്രാപ്പോലീത്തയുമായ മോണ്‍. സ്റ്റാന്‍സ്ലോ ഗാഡെക്കിക്കാണ് പാപ്പ കത്തയച്ചത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ കത്തോലിക്ക വിശ്വാസത്തെ മഹത്വപ്പെടുത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയിരിന്നു. പോളണ്ടിലെ ജനസംഖ്യയുടെ 90 ശതമാനവും കത്തോലിക്കരാണ്. വിശ്വാസം നഷ്ട്ടപ്പെട്ട യൂറോപ്യന്‍ ജനതക്ക് മുന്നില്‍ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ച് വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്ന രാജ്യമാണ് പോളണ്ട്. യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പ്രധാനമന്ത്രിയായ മാറ്റ്യൂസ് മോറാവീക്കി നേരത്തെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-11-13-13:19:04.jpg
Keywords: പോളണ്ട, പോളിഷ
Content: 9070
Category: 1
Sub Category:
Heading: 'പാവങ്ങളുടെ ആഗോള ദിന'ത്തോടനുബന്ധിച്ച് റോമില്‍ വീണ്ടും സൗജന്യ ചികിത്സ
Content: റോം: കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും പാവങ്ങളുടെ ആഗോള ദിന(വേള്‍ഡ് ഡേ ഓഫ് ദി പുവര്‍)ത്തോടനുബന്ധിച്ച് വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിനു സമീപം താല്‍ക്കാലിക സൗജന്യ ആശുപത്രി സജ്ജീകരിക്കും. നവംബര്‍ 18-ന് ആരംഭിക്കുന്ന താല്‍ക്കാലിക ആശുപത്രി ഒരാഴ്ചത്തേക്ക് ഉണ്ടായിരിക്കുന്നതാണ്. പാവങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രിയില്‍ കാര്‍ഡിയോളജി, ഡെര്‍മാറ്റോളജി, റ്യൂമാറ്റോളജി, ഗൈനക്കോളജി എന്നിവക്ക് പുറമേ നേത്രചികിത്സയിലും, പാദ ചികിത്സയിലും വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി നല്‍കും. “ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവ് കേട്ടു, എല്ലാ കഷ്ട്ടതകളില്‍ നിന്ന്‍ അവനെ രക്ഷിക്കുകയും ചെയ്തു” (സങ്കീര്‍ത്തനം 34:6) എന്ന ബൈബിള്‍ വാക്യമാണ് ഈ വര്‍ഷത്തെ പാവങ്ങളുടെ ആഗോള ദിനത്തിന്റെ മുദ്രാവാക്യം. വരുന്ന ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഭവനരഹിതര്‍ക്കായി ഒരു പ്രത്യേക കുര്‍ബാന അര്‍പ്പിക്കുന്നതാണ്. അതിനു ശേഷം വത്തിക്കാനില്‍ വെച്ച് റോമിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍ നല്‍കുന്ന വിരുന്നിലും പാപ്പ പങ്കെടുക്കും. പാവങ്ങളും, ഭവനരഹിതരുമായ ഏതാണ്ട് മൂവായിരത്തോളം പേര്‍ വിരുന്നില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരുണയുടെ വര്‍ഷത്തിന്റെ സമാപന വേളയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ ‘പാവങ്ങളുടെ ആഗോള ദിനം’ പ്രഖ്യാപനം നടത്തിയത്. ക്രിസ്തുവിന്റെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ സാക്ഷികളാകണമെന്ന ആഗ്രഹമാണ് പാവങ്ങളുടെ ആഗോള ദിന പ്രഖ്യാപനത്തിന് പാപ്പായെ പ്രേരിപ്പിച്ചത്. രണ്ടാമത്തെ പാവങ്ങളുടെ ആഗോള ദിനമാണ് ഈ വര്‍ഷം ആചരിക്കുന്നത്.
Image: /content_image/News/News-2018-11-13-17:42:42.jpg
Keywords: പാവ
Content: 9071
Category: 18
Sub Category:
Heading: കുമ്പസാര അവഹേളനം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി
Content: ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തിന്റെ പാവന കൂദാശയായ കുമ്പസാരത്തിനെതിരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ ലേഖനം പ്രസിദ്ധീകരിച്ചതില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. ലേഖനത്തില്‍ കുന്പസാരത്തെ വികലമായും പരിഹാസ്യമായും ചിത്രീകരിച്ചുവെന്നുമുള്ള പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യമാണ് നേരത്തെ പരാതി സമര്‍പ്പിച്ചത്. വിജ്ഞാന കൈരളിയില്‍ പ്രസിദ്ധീകരിച്ച ലേഖനം കത്തോലിക്കാ വിശ്വാസികള്‍ക്ക് വേദനയും പ്രതിഷേധവുമുണ്ടാക്കിയെന്നാണു പരാതി. പരാതിയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യനാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
Image: /content_image/India/India-2018-11-14-02:05:24.jpg
Keywords: കുമ്പസാ
Content: 9072
Category: 18
Sub Category:
Heading: വിജ്ഞാന കൈരളിയില്‍ ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്നത് തുടര്‍ക്കഥ
Content: തൃശൂര്‍: കുമ്പസാരത്തെ അധിക്ഷേപിച്ചു ലേഖനം പ്രസിദ്ധീകരിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്തു വേറെയും ലേഖനം. ഓഗസ്റ്റ് ലക്കത്തില്‍ വിനു ഏബ്രഹാം എന്നയാള്‍ എഴുതിയ 'പൊളിച്ചെഴുത്തിന്റെ ദീപ്തവചനങ്ങള്‍' എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിലാണ് ബൈബിളിനെ മോശമായി രീതിയില്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. വിജയന്‍ കോടഞ്ചേരി എഴുതിയ 'സോദോം: പാപത്തിന്റെ ശേഷപത്രം' എന്ന നോവലിന്റെ പഠനമെന്ന നിലയില്‍ എഴുതിയ ലേഖനത്തിലാണ് ബൈബിളിലെ പഴയനിയമ ഭാഗങ്ങളെ ദുര്‍വ്യാഖ്യാനം. ബൈബിളിലെ പഴയനിയമത്തിലെ ലോത്തിന്റെയും കുടുംബത്തിന്റെയും അസാന്മാര്‍ഗിക കഥകളെ അശ്ലീലവത്കരിച്ചു വര്‍ണിച്ചാണ് ലേഖനം എഴുതിയിരിക്കുന്നത്. വിശ്വാസികളുടെ പിതാവായ അബ്രഹാം അസാന്മാര്‍ഗിക മാര്‍ഗങ്ങളിലൂടെയാണ് സ്വത്തു സമ്പാദിച്ചതെന്നു ലേഖനത്തില്‍ ആരോപിക്കുന്നു. സോദോം ഗൊമോറയുടെ ശത്രുക്കള്‍ അവിടത്തെ ഭൂരിഭാഗം സ്ത്രീകളെയും യുദ്ധവേളയില്‍ പിടിച്ചുകൊണ്ടുപോയതിനാല്‍ ഗതികേടുകൊണ്ടാണ് സോദോം നിവാസികള്‍ അസാന്മാര്‍ഗികളായതെന്നും അതിന് ഇടവരുത്തിയ യഹോവ തന്നെയാണു പാപത്തിനു കാരണക്കാരനെന്നും ലേഖനത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ച് ജനങ്ങളുടെ ചെലവില്‍ അച്ചടിക്കുന്ന സര്‍ക്കാരിന്റെ പ്രസിദ്ധീകരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Image: /content_image/India/India-2018-11-14-02:25:54.jpg
Keywords: അവഹേ
Content: 9073
Category: 1
Sub Category:
Heading: നാലു വര്‍ഷത്തിന് ശേഷം ഇറാഖിലെ പുരാതന ക്രിസ്ത്യന്‍ സ്കൂളിന് പുനര്‍ജന്മം
Content: മൊസൂള്‍, ഇറാഖ്: ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തെ തുടര്‍ന്നു കഴിഞ്ഞ നാല് വര്‍ഷമായി അടഞ്ഞു കിടന്ന മൊസൂളിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനമായ ഷിമോണ്‍ സഫാ എലിമെന്ററി സ്കൂള്‍ തിരിച്ചു വരവിന്റെ പാതയില്‍. 6നും 12നും ഇടയിലുള്ള നാനൂറോളം കുട്ടികളെയാണ് സ്കൂള്‍ ഭരണകൂടം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്തത്. ഷിമോണ്‍ സഫാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ സ്കൂള്‍ 2014-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ്‌ അടച്ചുപൂട്ടിയത്. തീവ്രവാദത്തിനെതിരെയുള്ള ഒരു വിജയമായിട്ടാണ് ഇറാഖിന്റെ പൈതൃകത്തിന്റെ ഭാഗമായ സ്കൂളിന്റെ തിരിച്ചുവരവിനെ ഏവരും വിശേഷിപ്പിക്കുന്നത്. മൊസൂള്‍ നഗരത്തിലെ ‘അല്‍-സാ’യിലുള്ള ഈ പുരാതന സ്കൂളിന്റെ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും നടന്നു വരികയാണ്. സ്കൂള്‍ പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലാകുന്നതിന്, സാമ്പത്തികവും, അല്ലാത്തതുമായ സഹായങ്ങളുടെ ആവശ്യം ഇനിയുമുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ചരിത്രപരമായ ഈ സ്കൂളിലേക്ക് കുട്ടികളെ അയക്കുവാന്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക താല്‍പര്യം ഉള്ളതിനാല്‍, വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1980-വരെ മൊസൂളില്‍ ഇരുപതോളം ക്രിസ്ത്യന്‍ സ്കൂളുകളായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ 1990-ലെ ഗള്‍ഫ് യുദ്ധത്തെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തെയും തുടര്‍ന്നു ഈ സ്കൂളുകള്‍ അടച്ചു പൂട്ടുകയായിരുന്നു. ഇവയില്‍ ഏറ്റവും പഴയ സ്കൂളാണ് ഷിമോണ്‍ സഫാ പ്രീസ്റ്റ്ലി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഷിമോണ്‍ സഫാ എലിമെന്ററി സ്കൂള്‍. മൊസൂളില്‍ വിദ്യഭ്യാസം നേടിയിട്ടുള്ള ഏറ്റവും പഴയ തലമുറക്ക് പോലും ഈ സ്കൂളിന്റെ ഓര്‍മ്മകള്‍ കാണുമെന്ന് മൊസൂള്‍ സര്‍വ്വകലാശാലയിലെ ആധുനിക ചരിത്രവിഭാഗം പ്രൊഫസ്സറായ ഇബ്രാഹിം അല്‍-അല്ലാഫ് പറയുന്നു. സന്നദ്ധ സേവകരുടേയും, മൊസൂള്‍ നിവാസികളുടെ സംഭാവനകളും, പ്രയത്നങ്ങളുമാണ് പുരാതന സ്കൂള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാളായ അഹമദ് താമെര്‍ അല്‍ സാദി അറിയിച്ചു. ജാതി-മത ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ ഒരു സ്കൂളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഗല്‍ഭരായ ഡോക്ടര്‍മാരും, കലാകാരന്‍മാരും, എഴുത്തുകാരുമായ പലരും ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. മൊസൂളില്‍ സമാധാനം തിരിച്ചുവരുന്നതിന്റെ സൂചനയായിട്ടാണ് ഷിമോണ്‍ സഫാ എലിമെന്ററി സ്കൂളിന്റെ തിരിച്ചുവരവിനെ നിനവേയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ജെനറലായ വാഹിദ് ഫരീദ് വിശേഷിപ്പിക്കുന്നത്.
Image: /content_image/News/News-2018-11-14-02:48:52.jpg
Keywords: ഇറാഖ
Content: 9074
Category: 1
Sub Category:
Heading: മെത്രാന്‍ ഭൗതിക വസ്തുക്കളുടെ കാര്യസ്ഥനല്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മെത്രാന്‍ ഭൗതികവസ്തുക്കളുടെയോ അധികാരത്തിന്‍റെയോ കാര്യസ്ഥനല്ലായെന്നും മറിച്ച് ദൈവത്തിന്‍റെ വിനയാന്വിതനും സൗമ്യശീലനുമായ കാര്യസ്ഥന്‍ ആയിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. തിങ്കളാഴ്ച വിശുദ്ധ ജോസഫാത്തിന്‍റെ ഓര്‍മ്മത്തിരുന്നാള്‍ ദിനത്തില്‍ പേപ്പല്‍ വസതിയായ സാന്ത മാര്‍ത്ത കപ്പേളയില്‍ രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മെത്രാന്റെ ദൗത്യത്തെ കുറിച്ച് വിവരിക്കുന്ന പൗലോസ് അപ്പസ്തോലന്‍ തീത്തോസിനെഴുതിയ ലേഖനത്തിലെ ഭാഗങ്ങളായിരിന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. മെത്രാന്‍ ഭൗതികവസ്തുകളുടെയോ അധികാരത്തിന്‍റെയോ കാര്യസ്ഥനല്ലയെന്നും സദാ സ്വയം തിരുത്തുകയും താന്‍ ദൈവത്തിന്‍റെ കാര്യസ്ഥനാണോ, അതോ, കച്ചവടക്കാരനാണോ എന്ന് ആത്മശോധന ചെയ്യുകയും ചെയ്യേണ്ടവനാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. മെത്രാന്‍ അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉള്ളവനായിരിക്കരുത്. ദൈവത്തിന്‍റെ ശുശ്രൂഷകന്‍ നന്മയോടു പ്രതിപത്തിയുള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണമുള്ളവനും അവനു നല്‍കപ്പെട്ട വിശ്വാസയോഗ്യമായ വചനത്തോടും വിശ്വസ്തത പുലര്‍ത്തുന്നവനും ആയിരിക്കണം. ഒരു മെത്രാനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അന്വേഷണങ്ങളില്‍ ആദ്യം തന്നെ ഈ ഗുണവിശേഷങ്ങള്‍ ഉള്ളവനാണോ എന്ന ചോദ്യം ഉന്നയിക്കുക ഉചിതമാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
Image: /content_image/News/News-2018-11-14-03:05:20.jpg
Keywords: പാപ്പ, പൗരോഹി