Contents

Displaying 8771-8780 of 25174 results.
Content: 9085
Category: 18
Sub Category:
Heading: കുമ്പസാര അവഹേളനം: അധികാരികള്‍ മാപ്പു പറയണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: തൃശൂര്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളിയിലെ മതനിന്ദാ ലേഖനങ്ങള്‍ പിന്‍വലിച്ച് അധികാരികള്‍ മാപ്പു പറയണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഈ മാസിക അവരെ വഴിതെറ്റിക്കുകയേയുള്ളൂവെന്നും വര്‍ഗീയതയും മതനീരസവും വളര്‍ത്തുന്നതു ഭാരതീയ സംസ്‌കരത്തിനു വിരുദ്ധമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, സീറോ മലബാര്‍ സഭ പിആര്‍ഒ പി.ഐ. ലാസര്‍ മാസ്റ്റര്‍, കെസിഎഫ് വൈസ് പ്രസിഡന്റ് ഡേവിസ് തുളുവത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, അതിരൂപത ഏകോപന സമിതി സെക്രട്ടറി എ.എ. ആന്റണി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റജീന, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ജോഷി വടക്കന്‍, പ്രഫ. എലിസബത്ത് മാത്യു, ജോണ്‍സണ്‍ ജോര്‍ജ്, തൊമ്മി പിടിയത്ത്, ലീല വര്‍ഗീസ്, കെസിവൈഎം പ്രസിഡന്റ് അനൂപ് പുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-16-06:35:30.jpg
Keywords: കുമ്പസാ, വിജ്ഞാ
Content: 9086
Category: 1
Sub Category:
Heading: ഗജ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി ദേവാലയത്തിനു കേടുപാടുകള്‍
Content: വേളാങ്കണ്ണി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ വേളാങ്കണ്ണി ദേവാലയത്തിലും പരിസരങ്ങളിലും കനത്ത നാശം. ശക്തമായ കാറ്റില്‍ ദേവാലയത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണു. പള്ളിയുടെ മിനാരങ്ങള്‍ക്ക് മുകളിലെ മകുടവും വലിയ പള്ളിക്കും കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചു. ഒരു മാസം മുന്‍പ് പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപത്തിന്റെ കൈകളും തകര്‍ന്നു വീണു. ദേവാലയത്തോട് ചേര്‍ന്നിരിക്കുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നിട്ടുണ്ട്. തൂത്തുക്കുടി, പുതുക്കോട്ട, തഞ്ചാവൂര്‍ എന്നിവടങ്ങളിലായി നൂറു കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് 6000 ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തമിഴ്‌നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 11 ആയി.
Image: /content_image/News/News-2018-11-16-10:19:56.jpg
Keywords: വേളാ
Content: 9087
Category: 1
Sub Category:
Heading: ആസിയക്ക് അഭയം നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം നേതൃത്വം രംഗത്ത്
Content: ലണ്ടന്‍: പാക്കിസ്ഥാനിലെ മുസ്ലീം മതമൗലീകവാദികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‍ രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയാ ബീബിക്ക് ബ്രിട്ടീഷ് ഭരണകൂടം അഭയം നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം ഇമാമുകള്‍ ഹോം സെക്രട്ടറിക്ക് കത്തയച്ചു. ബ്രിട്ടണിലെ ഉന്നത മുസ്ലീം നേതാക്കളായ ക്വാരി അസീം, മാമദൌ ബോക്കൌം, ഡോ. ഉസാമ ഹസ്സന്‍ എന്നീ ഇമാമുകളാണ് ആസിയ ബീബിക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചിരിക്കുന്നത്. ആസിയ ബീബിയെയും, കുടുംബത്തെയും സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈകൊള്ളുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും, അതിനെ ജാതി-മത ഭേതമന്യേ ബ്രിട്ടണിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നും, പാര്‍ലമെന്റംഗങ്ങള്‍ കൂടി ഒപ്പിട്ടിരിക്കുന്ന കത്തില്‍ പറയുന്നു. ഇതിനെതിരെ ഉയരുന്ന അസഹിഷ്ണുതാപരമായ സ്വരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും കത്തിലുണ്ട്. ബ്രിട്ടണില്‍ അഭയം നല്‍കണമെന്ന ആസിയാ ബീബിയുടെ അപേക്ഷ ബ്രിട്ടീഷ് അധികാരികള്‍ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുസ്ലീം ഇമാമുകള്‍ കത്തയച്ചത്. തങ്ങളുടെ എംബസികളും, പൗരന്മാരും ആക്രമിക്കപ്പെടുമെന്ന ചിന്തയാണ് ആസിയ ബീബിക്ക് അഭയം നല്‍കുന്നതില്‍ നിന്നും ബ്രിട്ടനെ പിന്തിരിപ്പിക്കുന്നതെന്നാണ് ബ്രിട്ടീഷ്-പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ പ്രതിനിധിയായ വില്‍സണ്‍ ചൗധരി പറയുന്നത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ മഹത്തായ ചരിത്രമുള്ള ബ്രിട്ടണെപ്പോലെയുള്ള ഒരു രാഷ്ട്രം ആസിയ ബീബിയുടെ കാര്യത്തില്‍ മടിക്കുന്നത് അപമാനകരമാണെന്നും, ബ്രിട്ടണ്‍ അഭയം നല്‍കുന്നില്ലെങ്കിലും, മറ്റ് ചില രാഷ്ട്രങ്ങള്‍ ആസിയാ ബീബിയെ സഹായിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-11-16-10:53:10.jpg
Keywords: ആസിയ
Content: 9088
Category: 9
Sub Category:
Heading: വൈദികർക്കായുള്ള ദിവ്യകാരുണ്യ ആരാധന യുകെയിൽ തുടരുന്നു: ലെസ്റ്ററിൽ ഇന്ന് സമാപിക്കും; 19 മുതൽ വാർവിക്കിൽ
Content: കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമർപ്പിച്ചുകൊണ്ട് 2018 നവംബർ മുതൽ ഒരുവർഷത്തേക്ക്‌ യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററിൽ സമാപിച്ച്‌ 19 ന് വാർവിക്കിൽ ആരംഭിക്കും. കർത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഉടനീളം വിവിധ സ്ഥലങ്ങളിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയർത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയ്‌ക്ക്‌ ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാർ.ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായ പൂർണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാൽ വളർത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാർത്ഥനയുടെയും ആദ്യഘട്ടം നവംബറിൽ ബർമിങ്ഹാമിലെ സെന്റ് ജെറാർഡ് കാത്തലിക് ചർച്ചിൽ നടന്നു.വിവിധ സ്ഥലങ്ങളിൽ മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകൾ യഥാസമയം രൂപത കേന്ദ്രങ്ങളിൽനിന്നും അറിയിക്കുന്നതാണ്. #{red->none->b->19 മുതൽ 25 വരെ വാർവിക്കിൽ ആരാധന നടക്കുന്ന പള്ളിയുടെ അഡ്രസ്സ്: ‍}# St Mary Immaculate Church, Warwick 45, west street CV34 6AB രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ആരാധന. യുകെയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആരാധനയിൽ സംബന്ധിച്ച് വൈദികർക്കായി പ്രാർത്ഥിക്കാൻ അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു. #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ടോമി ചെമ്പോട്ടിക്കൽ ‭07737 935424‬.
Image: /content_image/Events/Events-2018-11-17-01:18:46.jpg
Keywords: ദിവ്യകാരു
Content: 9089
Category: 7
Sub Category:
Heading: തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗം
Content: തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ അഭ്യസ്തവിദ്യരും സത്യാസത്യങ്ങളെ വിവേചിച്ചറിയാന്‍ ശേഷിയുള്ളവരുമായ ഭൂരിപക്ഷം ജനവും ഈ വിഷംതുപ്പലിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയുകയും ജനംടിവിയുടെയും അതിന് പിന്നില്‍ രാഷ്ട്രീയം കളിക്കുന്നവരെയും അവഗണിക്കുകയും ചെയ്തേക്കാം. എന്നാല്‍ ചിലപ്പോഴെങ്കിലും മാധ്യമസര്‍പ്പങ്ങള്‍ വിസര്‍ജ്ജിക്കുന്നതാണ് സത്യമെന്ന് കരുതുന്ന ഭാരതത്തിന്‍റെ മറ്റിടങ്ങളിലെ ഹൈന്ദവസഹോദരങ്ങള്‍ക്ക് ക്രൈസ്തവരോട് തോന്നാവുന്ന വെറുപ്പിനും കലിപ്പിനും തത്ഫലമായി പൊട്ടിപ്പുറപ്പെടാവുന്ന വര്‍ഗ്ഗീയകലാപങ്ങള്‍ക്കും അത് വഴിവെക്കാം.
Image:
Keywords: മാധ്യമ
Content: 9090
Category: 1
Sub Category:
Heading: ഈജിപ്തിൽ ഇസ്ലാമിക മുദ്രാവാക്യം മുഴക്കി ക്രെെസ്തവർക്ക് നേരെ വീണ്ടും ആക്രമണം
Content: കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനക്കായി എത്തിയ വിശ്വാസികൾക്കു നേരെ യുവാവിന്റെ ആക്രമണം. ഇരുപത്തിരണ്ടുകാരനായ യുവാവ് സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ അതിക്രമിച്ചു കടന്ന്‍ ഇസ്ളാമിക മുദ്രാവാക്യങ്ങൾ മുഴക്കി മൂർച്ചയേറിയ ഒരു ആയുധം ഉപയോഗിച്ചു നടത്തിയ ആക്രമത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഈജിപ്തിലെ വത്താനി ന്യൂസും, മനുഷ്യാവകാശ സംഘടനയായ ഇന്‍റർനാഷ്ണൽ ക്രിസ്റ്റ്യൻ കൺസേണുമാണ് വാർത്ത പുറംലോകത്തെ അറിയിച്ചത്. തീവ്രവാദപരമായ ആശയത്തെ തള്ളികളയാതെ യുവാവ് മയക്കുമരുന്നിന് അടിമയും, മാനസ്സിക പ്രശ്നം ഉള്ളയാളുമായിരുന്നുവെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാൻ ഈജിപ്ഷ്യൻ രാഷ്ട്രീയം നേതൃത്വം നടത്തുന്ന ശ്രമത്തെ പ്രദേശത്തെ ക്രെെസ്തവ വിശ്വാസികൾ അപലപിച്ചതായും ഇന്‍റര്‍നാഷ്ണല്‍ ക്രിസ്റ്റ്യൻ കൺസേൺ റിപ്പോർട്ടു ചെയ്തു. മാധ്യമങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ സത്യം മറച്ച് പിടിക്കുന്നവയാണെന്ന് ഈജിപ്തിലെ ഒരു ക്രെെസ്തവ വിശ്വാസിയായ ഇഹാദ് ഇന്‍റർനാഷ്ണൽ ക്രിസ്റ്റ്യൻ കൺസേണിനോടു പറഞ്ഞു. ഈജിപ്തിൽ കോപ്റ്റിക്ക് ക്രെെസ്തവ വിശ്വാസികൾക്കു നേരേ നടക്കുന്ന തുടർച്ചയായ ആക്രമണ പരമ്പരയിൽ ഏറ്റവും ഒടുവിലത്തെതാണ് സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന സംഭവം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് "സെെമൺ ദി കൺഫസർ" ആശ്രമത്തിലേയ്ക്ക് പോയ ക്രെെസ്തവർ യാത്ര ചെയ്തിരുന്ന ബസിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. അന്നത്തെ ആക്രമണത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടയിൽ ആക്രമണങ്ങളിൽ പങ്കാളികളാകുന്ന കുറ്റവാളികൾക്ക് ശിക്ഷ നൽകുന്ന കാര്യത്തിൽ ഈജിപ്ഷ്യൻ സർക്കാർ നിർജീവമാണ് എന്ന് വിമർശനം ഉയരുന്നുണ്ട്.
Image: /content_image/News/News-2018-11-17-06:29:31.jpg
Keywords: ഈജി
Content: 9091
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പക്ക് ഇസ്രായേല്‍ പ്രസിഡന്റിന്റെ നന്ദി പ്രകാശനം
Content: വത്തിക്കാന്‍ സിറ്റി: യഹൂദ വിരുദ്ധതക്കെതിരായ പോരാട്ടത്തെ പിന്തുണച്ചതിന് ലോകം മുഴുവനുമുള്ള യഹൂദര്‍ക്ക് വേണ്ടി മാര്‍പാപ്പക്കു നന്ദി പ്രകാശിപ്പിച്ചു ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാന്‍ സിറ്റിയിലെ അപ്പസ്തോലിക മന്ദിരത്തില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലായിരുന്നു നന്ദി പ്രകാശനം. മാര്‍പാപ്പയുടെ ക്ഷണപ്രകാരമാണ് അദ്ദേഹവും കുടുംബവും വത്തിക്കാനിലെത്തിയത്. ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ യഹൂദവിരുദ്ധതയെ പൂര്‍ണ്ണമായി അപലപിച്ചതും, യഹൂദവിരുദ്ധത ക്രൈസ്തവ വിരുദ്ധത തന്നെയാണെന്ന് പ്രഖ്യാപിച്ചതും യഹൂദവിരുദ്ധതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിലെ സുപ്രധാന നടപടികളിലൊന്നാണെന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് പറഞ്ഞത്. ജെറുസലേമിലെ ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുക്കള്‍ക്ക് മേല്‍ നികുതിയേര്‍പ്പെടുത്തുവാനുള്ള ജെറുസലേം മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ ആരാധനാലയങ്ങളില്‍ ആരാധന നടത്തുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇസ്രായേല്‍ നല്‍കുന്നുണ്ടെന്ന ഉറപ്പും റിവ്ലിന്‍ നല്‍കി. ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ചും, ജെറുസലേം നഗരത്തിന്റെ ബഹുസ്വരത സംരക്ഷിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തുവെന്നും വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേല്‍ പ്രസിഡന്റിനും ഭാര്യ നെചാമക്കും ഹാര്‍ദ്ദവമായ സ്വീകരണമാണ് വത്തിക്കാന്‍ നല്‍കിയത്. ഫ്രാന്‍സിസ് പാപ്പയും റിവ്ലിനും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്‌. 2015-ലായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച.
Image: /content_image/News/News-2018-11-17-07:43:42.jpg
Keywords: ഇസ്രാ
Content: 9092
Category: 1
Sub Category:
Heading: യേശുവിനായി സഹനങ്ങള്‍ ഏറ്റുവാങ്ങിയ സുഡാനി ക്രൈസ്തവര്‍ക്ക് മോചനം
Content: എല്‍ ഒബൈഡ്: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം തട്ടികൊണ്ടു പോയ പതിമൂന്ന് ക്രൈസ്തവരെ മോചിപ്പിച്ചു. ഒക്ടോബർ പതിമൂന്നിന് ദാർഫുറിലെ ഒരു വീട്ടിൽ നിന്നും തട്ടികൊണ്ടുപോയ ക്രൈസ്തവ വിശ്വാസികള്‍ക്കു ക്രിസ്തുവിനെ പ്രതി കനത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇസ്ളാം മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയാണ് വിശ്വാസത്യാഗം നടത്തി തിരികെ ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചതെന്ന് ബർണബാസ് ഫണ്ട് എന്ന ക്രൈസ്തവ സംഘടന വ്യക്തമാക്കി. ശരിയത്ത് നിയമം പിന്തുടരുന്ന സുഡാനിൽ ഒമർ അൽ-ബഷീർ പ്രസിഡന്റ് പദവിയിൽ എത്തിയതോടെ നിയമങ്ങൾ കർശനമാക്കിയിരുന്നു. ബന്ധികളിൽ ഉൾപ്പെട്ട താജ്ദീൻ ഐഡ്രിസ് യൂസഫ് എന്ന വചന പ്രഘോഷകനെ പോലീസ് കോടതിയിൽ ഹാജരാക്കിയതും ഇതിന്റെ ഭാഗമാണെന്നു വ്യക്തമായിരിക്കുകയാണ്. കസ്റ്റഡിയിലായിരുന്നപ്പോൾ വിശ്വാസത്തിനെതിരെ മൊഴി നൽകാന്‍ അദ്ദേഹം തയാറായിരിന്നില്ല. യേശുവിനായി നിലകൊണ്ട അദ്ദേഹം മൂന്നു ദിവസം കൂടുമ്പോൾ തദ്ദേശ അധികാരികളെ കാണണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓപ്പൺ ഡോർസിന്റെ 2018 ലെ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവയ്ക്ക് ശേഷം ക്രൈസ്തവ ജീവിതം ഏറ്റവും ദുഷ്കരമായ രാജ്യമാണ് സുഡാൻ.
Image: /content_image/News/News-2018-11-17-09:17:50.jpg
Keywords: സുഡാ
Content: 9093
Category: 1
Sub Category:
Heading: കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികൻ കൊല്ലപ്പെട്ടു
Content: നെയ്റോബി: കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികൻ ദക്ഷിണ സുഡാനില്‍ കൊല്ലപ്പെട്ടു. നവംബർ പതിനാലിന് ആയുധധാരികളായ അക്രമികള്‍ നടത്തിയ അക്രമത്തില്‍ ഫാ. വിക്ടർ ലൂക്ക് ഒദിയാമ്പോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ഗോക്ക് സംസ്ഥാനത്തിലെ ജെസ്യൂട്ട് സമൂഹത്തിന്റെ ക്വയിബറ്റ് ആശ്രമത്തില്‍ എത്തിയ അജ്ഞാതരായ തോക്ക്ധാരികൾ വൈദികനെ കടന്നാക്രമിക്കുകയായിരിന്നു. വൈദികന്റെ നിര്യാണത്തിൽ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് സംസ്ഥാന ഭരണകൂടം നിർദേശം നല്കിയിരിക്കുകയാണ്. ഇതിനിടെ അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ഗോക്ക് സംസ്ഥാന വിവരാവകാശ മന്ത്രി ജോൺ മഡോൾ പറഞ്ഞു. 1956 ൽ ജനിച്ച ഫാ. വിക്ടർ 1978- ജസ്യൂട്ട് സഭയില്‍ അംഗമായി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പുരോഹിതനായി അഭിഷിക്തനായ അദ്ദേഹമായിരിന്നു കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികന്‍. തെക്കൻ സുഡാനിലെ മസോലരി ടീച്ചേഴ്‌സ് കോളേജ് പ്രിൻസിപ്പലായും ക്വയിബറ്റ് ആശ്രമത്തിന്റെ വൈസ് സ്പീരിയറായും പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഫാ. വിക്ടറിന്റെ വിയോഗം വേദനാജനകമാണെന്ന് ജസ്യൂട്ട് തലവന്‍ ഫാ. ആർതുറോ സോസ അനുസ്മരണ കുറിപ്പിൽ കുറിച്ചു. കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികൻ എന്നതിനേക്കാൾ കെനിയൻ നെയ്റോബി ബോയ്സ് സെൻറർ, ടാൻസാനിയ ദാർ - ഇസ് - സലാം ലയോള ഹൈസ്കൂൾ എന്നിവിടങ്ങിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അദ്ധ്യാപകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുകയെന്നും ഫാ. സോസ പറഞ്ഞു. ദൈവത്തിന്റെ ഹിതം മനസ്സിലാക്കി അജ്ഞാതമായ ഏതു സ്ഥലത്തും പുതിയ ഉദ്യമങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ സേവനം സൊസൈറ്റി ഓഫ് ജീസസ് സഭാംഗങ്ങൾക്ക് മാതൃകയാണ്. തന്റെ വിളി ഏറ്റെടുത്ത് ദൈവമക്കൾക്കായി ജീവിതം മാറ്റിവച്ച ഫാ. ഒദിയാമ്പോയെ ദൈവം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്നും അദ്ദേഹത്തെ ആക്രമിച്ചവർക്ക് മാനസാന്തരം ഉണ്ടാകട്ടെയെന്നും ഫാ. സോസ അനുസ്മരണ കുറിപ്പില്‍ രേഖപ്പെടുത്തി.
Image: /content_image/News/News-2018-11-17-09:38:46.jpg
Keywords: കെനിയ
Content: 9094
Category: 1
Sub Category:
Heading: മുറിവുകള്‍ ഉണങ്ങുന്നില്ല; ചൈനയില്‍ വീണ്ടും മെത്രാനെ തടങ്കലിലാക്കി
Content: ബെയ്ജിംഗ്: മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാന്‍- ചൈന കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ചൈനീസ് സഭയുടെ സഹനങ്ങള്‍ അവസാനിക്കുന്നില്ല. ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍ എന്ന ബിഷപ്പിനെ ചൈന തടങ്കലിലാക്കിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ മെത്രാനാണ് മോണ്‍. ഷാവോ സൂമിന്‍. നേരത്തെ നീണ്ട എഴുമാസത്തെ തടവിന് ശേഷം ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് അദ്ദേഹം മോചിക്കപ്പെട്ടത്. മോചനത്തിന് ഒരു വര്‍ഷം തികയും മുന്‍പ് അദ്ദേഹത്തെ വീണ്ടും തടങ്കലിലാക്കിയത് ചൈനീസ് കത്തോലിക്ക വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ബിഷപ്പായി നിയമിതനായതിനുശേഷം ഇത് 5ാം തവണയാണ് പീറ്റർ ഷുമിനെ അറസ്റ്റ് ചെയ്യുന്നതും കാണാതാകുന്നതും. 2015 സെപ്റ്റംബറിലാണ് അദ്ദേഹത്തെ വെന്‍സോ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിക്കുന്നത്.
Image: /content_image/News/News-2018-11-17-14:18:36.jpg
Keywords: ചൈന, ചൈനീ