category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈജിപ്തിൽ ഇസ്ലാമിക മുദ്രാവാക്യം മുഴക്കി ക്രെെസ്തവർക്ക് നേരെ വീണ്ടും ആക്രമണം
Contentകെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനക്കായി എത്തിയ വിശ്വാസികൾക്കു നേരെ യുവാവിന്റെ ആക്രമണം. ഇരുപത്തിരണ്ടുകാരനായ യുവാവ് സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ അതിക്രമിച്ചു കടന്ന്‍ ഇസ്ളാമിക മുദ്രാവാക്യങ്ങൾ മുഴക്കി മൂർച്ചയേറിയ ഒരു ആയുധം ഉപയോഗിച്ചു നടത്തിയ ആക്രമത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഈജിപ്തിലെ വത്താനി ന്യൂസും, മനുഷ്യാവകാശ സംഘടനയായ ഇന്‍റർനാഷ്ണൽ ക്രിസ്റ്റ്യൻ കൺസേണുമാണ് വാർത്ത പുറംലോകത്തെ അറിയിച്ചത്. തീവ്രവാദപരമായ ആശയത്തെ തള്ളികളയാതെ യുവാവ് മയക്കുമരുന്നിന് അടിമയും, മാനസ്സിക പ്രശ്നം ഉള്ളയാളുമായിരുന്നുവെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാൻ ഈജിപ്ഷ്യൻ രാഷ്ട്രീയം നേതൃത്വം നടത്തുന്ന ശ്രമത്തെ പ്രദേശത്തെ ക്രെെസ്തവ വിശ്വാസികൾ അപലപിച്ചതായും ഇന്‍റര്‍നാഷ്ണല്‍ ക്രിസ്റ്റ്യൻ കൺസേൺ റിപ്പോർട്ടു ചെയ്തു. മാധ്യമങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ സത്യം മറച്ച് പിടിക്കുന്നവയാണെന്ന് ഈജിപ്തിലെ ഒരു ക്രെെസ്തവ വിശ്വാസിയായ ഇഹാദ് ഇന്‍റർനാഷ്ണൽ ക്രിസ്റ്റ്യൻ കൺസേണിനോടു പറഞ്ഞു. ഈജിപ്തിൽ കോപ്റ്റിക്ക് ക്രെെസ്തവ വിശ്വാസികൾക്കു നേരേ നടക്കുന്ന തുടർച്ചയായ ആക്രമണ പരമ്പരയിൽ ഏറ്റവും ഒടുവിലത്തെതാണ് സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന സംഭവം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് "സെെമൺ ദി കൺഫസർ" ആശ്രമത്തിലേയ്ക്ക് പോയ ക്രെെസ്തവർ യാത്ര ചെയ്തിരുന്ന ബസിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. അന്നത്തെ ആക്രമണത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടയിൽ ആക്രമണങ്ങളിൽ പങ്കാളികളാകുന്ന കുറ്റവാളികൾക്ക് ശിക്ഷ നൽകുന്ന കാര്യത്തിൽ ഈജിപ്ഷ്യൻ സർക്കാർ നിർജീവമാണ് എന്ന് വിമർശനം ഉയരുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-17 12:07:00
Keywordsഈജി
Created Date2018-11-17 11:59:31