category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വൈദികർക്കായുള്ള ദിവ്യകാരുണ്യ ആരാധന യുകെയിൽ തുടരുന്നു: ലെസ്റ്ററിൽ ഇന്ന് സമാപിക്കും; 19 മുതൽ വാർവിക്കിൽ
Contentകത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമർപ്പിച്ചുകൊണ്ട് 2018 നവംബർ മുതൽ ഒരുവർഷത്തേക്ക്‌ യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററിൽ സമാപിച്ച്‌ 19 ന് വാർവിക്കിൽ ആരംഭിക്കും. കർത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഉടനീളം വിവിധ സ്ഥലങ്ങളിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയർത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയ്‌ക്ക്‌ ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാർ.ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായ പൂർണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാൽ വളർത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാർത്ഥനയുടെയും ആദ്യഘട്ടം നവംബറിൽ ബർമിങ്ഹാമിലെ സെന്റ് ജെറാർഡ് കാത്തലിക് ചർച്ചിൽ നടന്നു.വിവിധ സ്ഥലങ്ങളിൽ മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകൾ യഥാസമയം രൂപത കേന്ദ്രങ്ങളിൽനിന്നും അറിയിക്കുന്നതാണ്. #{red->none->b->19 മുതൽ 25 വരെ വാർവിക്കിൽ ആരാധന നടക്കുന്ന പള്ളിയുടെ അഡ്രസ്സ്: ‍}# St Mary Immaculate Church, Warwick 45, west street CV34 6AB രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ആരാധന. യുകെയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആരാധനയിൽ സംബന്ധിച്ച് വൈദികർക്കായി പ്രാർത്ഥിക്കാൻ അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു. #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ടോമി ചെമ്പോട്ടിക്കൽ ‭07737 935424‬.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-17 06:56:00
Keywordsദിവ്യകാരു
Created Date2018-11-17 06:48:46