Contents

Displaying 8781-8790 of 25174 results.
Content: 9095
Category: 18
Sub Category:
Heading: വിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം: കെ‌സി‌എഫ്
Content: കൊച്ചി: കുമ്പസാരത്തെ അവഹേളിച്ചും വനിതകള്‍ കുമ്പസാരിക്കരുതെന്നു പറഞ്ഞും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ പരസ്യമായി മാപ്പ് പറയണമെന്ന്‍ പിഒസിയില്‍ കൂടിയ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന ജനറല്‍ അസംബ്ലി. മതസമൂഹങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ കടന്നുകയറി വിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍നിന്നു സര്‍ക്കാരുകളും ഭരണഘടനസ്ഥാപനങ്ങളും പിന്തിരിയണം. കുമ്പസാരം ക്രൈസ്തവരുടെ ധര്‍മവും അവകാശവും അനുഷ്ഠാനവുമാണ്. അതു നിരോധിക്കാനോ, സ്ത്രീകള്‍ കുന്പസാരിക്കരുതെന്നു പറയാനോ ഭരണഘടന സ്ഥാപനത്തിനും സര്‍ക്കാരിനും അവകാശമില്ലായെന്നും ജനറല്‍ അസംബ്ലിയില്‍ അഭിപ്രായമുയര്‍ന്നു. കെസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനം അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടം ചെയ്തു. ഷാജി ജോര്‍ജ്, മേരി കുര്യന്‍, വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട്, രാജു ഈരശേരില്‍, പി.ജെ. പാപ്പച്ചന്‍, എജി പറപ്പാട്ട്, ഹെര്‍മന്‍ അലോഷ്യസ്, ബാബു കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സഭ ചരിത്ര പഠനസെമിനാറില്‍ ഫാ. ജോളി വടക്കന്‍, പീറ്റര്‍ സി. ഏബ്രഹാം മൈലപ്ര എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജേക്കബ് എം. ഏബ്രഹാം മോഡറേറ്ററായിരുന്നു.
Image: /content_image/India/India-2018-11-18-00:22:20.jpg
Keywords: കുമ്പസാര
Content: 9096
Category: 1
Sub Category:
Heading: ആഗോള സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി/ കൊച്ചി: ആഗോള കത്തോലിക്ക സഭ ഇന്നു പാവങ്ങളുടെ ദിനമായി ആചരിക്കുന്നു. പാവങ്ങളോടു പക്ഷം ചേരേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ദിനാചരണം. “ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവ് കേട്ടു, എല്ലാ കഷ്ട്ടതകളില്‍ നിന്ന്‍ അവനെ രക്ഷിക്കുകയും ചെയ്തു” (സങ്കീര്‍ത്തനം 34:6) എന്ന ബൈബിള്‍ വാക്യമാണ് ഈ വര്‍ഷത്തെ പാവങ്ങളുടെ ആഗോള ദിനത്തിന്റെ മുദ്രാവാക്യം. ഇന്നു സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഭവനരഹിതര്‍ക്കായി പ്രത്യേക കുര്‍ബാന ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കും. ഇതേ തുടര്‍ന്നു റോമിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍ നല്‍കുന്ന വിരുന്നിലും പാപ്പ പങ്കെടുക്കും. പാവങ്ങളും, ഭവനരഹിതരുമായ ഏതാണ്ട് മൂവായിരത്തോളം പേര്‍ വിരുന്നില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദിനാചരണത്തിന്റെ ഭാഗമായി വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിനു സമീപം താല്‍ക്കാലിക സൗജന്യ ആശുപത്രി ആരംഭിച്ചിട്ടുണ്ട്. കരുണയുടെ വര്‍ഷത്തിന്റെ സമാപന വേളയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ ‘പാവങ്ങളുടെ ആഗോള ദിനം’ പ്രഖ്യാപനം നടത്തിയത്. ദിനചാരണവുമായി ബന്ധപ്പെട്ടു കേരളത്തിലും വിവിധ പരിപാടികള്‍ നടക്കും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കാരുണ്യപ്രവൃത്തികള്‍, അഗതിമന്ദിര സന്ദര്‍ശനം, കാരുണ്യസന്ദേശയാത്രകള്‍ തുടങ്ങിയവയാണ് നടക്കുക. കഴിഞ്ഞ വര്‍ഷം മുതലാണ് പാവങ്ങളുടെ ദിനാചരണം ആരംഭിച്ചത്.
Image: /content_image/News/News-2018-11-18-00:36:09.jpg
Keywords: ആഗോള
Content: 9097
Category: 18
Sub Category:
Heading: കെ‌സി‌വൈ‌എല്‍ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ഇന്ന്
Content: കോട്ടയം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് സ്ഥാപിതമായതിന്റെ അന്‍പതാം വാര്‍ഷിക ആഘോഷം ഇന്നു കല്ലറ സെന്റ് തോമസ് പഴയ പള്ളിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് യുവജന മുന്നേറ്റം വിളിച്ചോതുന്ന വിശ്വാസ പൈതൃക റാലി ആരംഭിക്കും. 3.30ന് സുവര്‍ണ ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാത്യൂ മൂലക്കാട്ട് നിര്‍വഹിക്കും. കെസിവൈഎല്‍ രൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറി അധ്യക്ഷതവഹിക്കും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്, കെസിവൈഎല്‍ രൂപതാ ചാപ്ലിയിന്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്, മലങ്കര റീജണല്‍ വികാരി ഫാ അബ്രഹാം മണ്ണില്‍, മോന്‍സ് ജോസഫ് എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, കെസിവൈഎല്‍ മലബാര്‍ റീജണല്‍ ചാപ്ലിയില്‍ ഫാ.ബിബിന്‍ കണ്ടോത്ത്, യൂണിറ്റ് ചാപ്ലിയിന്‍ ഫാ.സാബു മാലിത്തുരുത്തില്‍, മേഴ്‌സി മൂലക്കാട്ട്, അഭിലാഷ് മറ്റത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷം വിവിധ കര്‍മ പരിപാടികളോടെ 2019 നവംബറിലാണ് സമാപിക്കുക.
Image: /content_image/India/India-2018-11-18-00:45:01.jpg
Keywords: യുവജന
Content: 9098
Category: 9
Sub Category:
Heading: അനുഗ്രഹ ആശീർവ്വാദമേകാൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ
Content: ബർമിങ്ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷന് അനുഗ്രഹ ആശീർവ്വാദമേകിക്കൊണ്ട് സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരി 8 ന് നടക്കുന്ന ഡിസംബർമാസ കൺവെൻഷനിൽ പങ്കെടുക്കും. ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, മാഞ്ചസ്റ്റർ റീജിയൺ സീറോ മലബാർ ചാപ്ലയിൻ ഫാ.ജോസ് അഞ്ചാനി , അയർലണ്ടിൽനിന്നുമുള്ള സുവിശേഷപ്രവർത്തകൻ ജോമോൻ ജോസഫ് എന്നിവരും വചനശുശ്രൂഷ നയിക്കും. കൺവെൻഷനിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്.ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ഡിസംബർ 8ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-11-18-00:51:19.jpg
Keywords: രണ്ടാം ശനി
Content: 9099
Category: 1
Sub Category:
Heading: അഭയാർത്ഥികൾക്കായി മെക്സിക്കോയിൽ വാതില്‍ തുറന്ന് ഗ്വാഡലൂപ്പ ദേവാലയം
Content: മെക്സിക്കോ സിറ്റി: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പ മാതാവിന്റെ ദേവാലയം അഭയാർത്ഥികൾക്കായി തുറന്നുനല്‍കി. തൊഴിലില്ലായ്മയും, പട്ടിണിയും മൂലം മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും മെക്സിക്കോയുടെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത് മെക്സിക്കോ സിറ്റിയിൽ എത്തിയ അഭയാർത്ഥികൾക്കായാണ് ദേവാലയം തുറന്നു നൽകിയത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് മെക്സിക്കോയിലെ ഗ്വാഡലൂപ്പ മാതാവിന്റെ ദേവാലയം. ആയിരത്തോളം അഭയാർത്ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുളളിൽ മെക്സിക്കോ സിറ്റിയിൽ എത്തിചേർന്നത്. കൂട്ടമായുളള ദീർഘ യാത്രയിൽ രാജ്യത്തുളള ദേവാലയങ്ങളാണ് അഭയാർത്ഥികളുടെ വിശ്രമ കേന്ദ്രങ്ങൾ. മെക്സിക്കോയിലൂടെ യാത്ര ചെയ്യുന്നത് അപകടം നിറഞ്ഞ ഒരു കാര്യമായതിനാലാണ് ആളുകൾ കൂട്ടമായി ചേർന്ന് യാത്ര ചെയ്യുന്നത്. മധ്യ അമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ് പ്രധാനമായും അമേരിക്കയിൽ പ്രവേശിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് പലായനം ചെയ്യുന്നത്. തങ്ങളെ സഹായിക്കുന്ന കത്തോലിക്ക സഭക്കു നന്ദി പ്രകാശിപ്പിക്കുകയാണ് അഭയാർത്ഥികൾ. ഇവരെ സഹായിക്കാൻ കത്തോലിക്ക സംഘടനയായ കാരിത്താസ് മെക്സിക്കോ വിഭാഗവും സദാസമയവും രംഗത്തുണ്ട്.
Image: /content_image/News/News-2018-11-18-01:08:14.jpg
Keywords: ഗ്വാഡലൂ
Content: 9100
Category: 18
Sub Category:
Heading: ആലംബഹീനര്‍ക്കിടയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഗവര്‍ണര്‍ പി. സദാശിവം
Content: കട്ടപ്പന: ആഗോളതലത്തില്‍ ശ്രദ്ധേയമായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ധനരും ആലംബഹീനരും നിരാശ്രയരുമായ കൂടുതല്‍ ആളുകള്‍ക്ക് താങ്ങും തണലുമാകട്ടെയെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ഭാരതത്തിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റ്‌ലര്‍ സഭയുടെ സുവര്‍ണ ജൂബിലി കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റ്‌ലര്‍ സഭയുടെ ആതുരസേവനങ്ങള്‍ ശ്ലാഘനീയമാണെന്നും സ്‌പെഷലി ഏബിള്‍ഡ് വിഭാഗങ്ങളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും ഉന്നതിക്കുമായി കൂടുതല്‍ കരുതലും പദ്ധതികളും ആവിഷ്‌കരിക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജൂബിലി ദീപം തെളിച്ചുകൊണ്ടായിരുന്നു ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിഷ്യല്‍ ബ്രദര്‍ യാങ്കാ ശര്‍മ ഒഎച്ച് അധ്യക്ഷത വഹിച്ചു. മഹാപ്രളയത്തില്‍ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വീടു വച്ചുനല്‍കുന്നതിന്റെ ആദ്യഗഡുവായുള്ള ഒരു ലക്ഷം രൂപയുടെ ചെക്കും നിര്‍ധനരായ 50 യുവതികളുടെ വിവാഹ സഹായമായി നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്കും ഗവര്‍ണര്‍ ഉപയോക്താക്കള്‍ക്കു കൈമാറി. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണവും നടത്തി. ജോയ്‌സ് ജോര്‍ജ് എംപി ആശംസാപ്രസംഗം നടത്തി. സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ബ്രദര്‍ വിന്‍സന്റ് കോച്ചാംകുന്നേല്‍ സ്വാഗതവും ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ആന്റണി പാലമറ്റം നന്ദിയും പറഞ്ഞു. ഗവര്‍ണര്‍ക്കു കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ മനോജ് എം. തോമസ് ഉപഹാരം സമര്‍പ്പിച്ചു.
Image: /content_image/India/India-2018-11-19-02:33:25.jpg
Keywords: ഗവര്‍
Content: 9101
Category: 1
Sub Category:
Heading: പാവങ്ങളുടെ ദിനത്തില്‍ നിര്‍ധനര്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനിരിന്ന് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോക ദരിദ്ര ദിനത്തില്‍ വത്തിക്കാനിലേക്കു ക്ഷണിക്കപ്പെട്ട മൂവായിരം പാവങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു ഫ്രാന്‍സിസ് പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷമാണ് പോള്‍ ആറാമന്‍ ഹാളിലെ ഉച്ചഭക്ഷണത്തിന് പാപ്പ എത്തിയത്. പ്രകൃതിവിഭവങ്ങള്‍ ലോകത്തെ എല്ലാവര്‍ക്കുംകൂടി അവകാശപ്പെട്ടതാണെന്നും സമ്പന്നരുടെ ശബ്ദകോലാഹലങ്ങളില്‍ ദരിദ്രരുടെ നിലവിളികള്‍ മുങ്ങിപ്പോകുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പാവങ്ങളുടെ ദിനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. കരുണയുടെ വര്‍ഷത്തിന്റെ സമാപന വേളയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ ‘പാവങ്ങളുടെ ആഗോള ദിനം’ പ്രഖ്യാപനം നടത്തിയത്. ക്രിസ്തുവിന്റെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ സാക്ഷികളാകണമെന്ന ആഗ്രഹമാണ് പാവങ്ങളുടെ ആഗോള ദിന പ്രഖ്യാപനത്തിന് പാപ്പായെ പ്രേരിപ്പിച്ചത്. രണ്ടാമത്തെ പാവങ്ങളുടെ ആഗോള ദിനമാണ് ഇന്നലെ നടന്നത്.
Image: /content_image/India/India-2018-11-19-03:21:55.jpg
Keywords: പാവ
Content: 9102
Category: 1
Sub Category:
Heading: ഇറാഖി ക്രെെസ്തവരുടെ ഭവനങ്ങൾ അന്യായമായി പിടിച്ചെടുക്കുന്നു
Content: മൊസൂള്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളിൽ നിന്നും രക്ഷ നേടാൻ പലായനം നടത്തിയ ക്രെെസ്തവ വിശ്വാസികളുടെ ഭവനങ്ങൾ പിടിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ അറബിക് മാധ്യമമായ അൽ സുമാരിയയാണ് ക്രെെസ്തവരുടെ ഭവനങ്ങൾ അന്യായമായി പിടിച്ചെടുക്കപ്പെടുന്നതായുളള വാർത്ത പുറത്തു വിട്ടത്. എണ്ണം എത്രയാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ലായെങ്കിലും ഇത് ഗൗരവമേറിയ വിഷയമാണെന്ന് ബാഗ്ദാദ് അതിരൂപതയുടെ സഹായ മെത്രാൻ മോൺസീഞ്ഞോർ ശ്ളീമോൻ ഓഡിഷ് വർദുനി, അൽ സുമാരിയ മാധ്യമ വാർത്തയോട് പ്രതികരിച്ചു. ഏതാനും നാളുകളായി ഈ അനീതി തുടരുകയാണ്. ഭവനം നഷ്ടപ്പെട്ട ക്രൈസ്തവർക്ക് അത് തിരികെ ലഭിക്കാൻ സഭ ഒരുപാട് ശ്രമങ്ങൾ നടത്തിയെന്നും ചിലത് വിജയകരമായെന്നും എന്നാൽ മറുപക്ഷത്ത് ശക്തരായവർ ഉള്ളതിനാൽ ചിലത് വിജയകരമായില്ലായെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. അതേസമയം മുന്നൂറ്റിഅൻപതോളം ക്രൈസ്തവ ഭവനങ്ങള്‍ പിടിച്ചെടുത്തതായാണ് സൂചന. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ക്രൈസ്തവരുടെ വസ്തുക്കൾ പലരും കെെവശം വച്ചിരിക്കുന്നത്. അങ്ങനെയുളള ഏതാണ്ട് അൻപതോളം വസ്തുക്കളുടെ വിൽപ്പന സർക്കാർ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ സർക്കാർ ഈ കാര്യത്തിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ തയാറാകണമെന്നാണ് മോൺസീഞ്ഞോർ വർദുനി അടക്കമുള്ള ക്രൈസ്തവ നേതാക്കൾ പറയുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടിലായ ഇറാഖില്‍ നിന്നും ക്രിസ്തീയത പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ വ്യാപക ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനെ ശരിവെക്കുന്ന അവസാനത്തെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.
Image: /content_image/News/News-2018-11-19-05:43:28.jpg
Keywords: ഇറാഖ
Content: 9103
Category: 18
Sub Category:
Heading: കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഒരുക്കമായുള്ള വിളംബര സമ്മേളനം
Content: കുറവിലങ്ങാട്: കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന കൂടുംബകൂട്ടായ്മ വിളംബരങ്ങളില്‍ 29 എണ്ണം പൂര്‍ത്തീകരിച്ചു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ഇടവകയിലെ മുവായിരത്തി ഒരുന്നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ച് 81 വിളംബര കൂട്ടായ്മകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് 29 വിളംബര സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചത്. നവംബര്‍ ഒന്നിന് ആരംഭിച്ച വിളംബര കൂട്ടായ്മകള്‍ ഡിസംബര്‍ 31 ന് സമാപിക്കുംവിധമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇടവകയൊന്നാകെ നസ്രാണി മഹാസംഗമത്തിന്റെ പ്രചാരകരാകുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ വിളംബരങ്ങള്‍ നടത്തുന്നത്. 25 മുതല്‍ 60 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് വിളംബര കൂട്ടായ്മകള്‍ നടത്തുന്നത്. വീടുകളോടു ചേര്‍ന്ന് നടത്തുന്ന സമ്മേളനങ്ങള്‍ ഗ്രാമങ്ങള്‍ക്ക് വലിയ ആവേശമായി മാറിയിട്ടുണ്ട്. പ്രാര്‍ഥന, സ്‌നേഹവിരുന്ന്, സമ്മേളനം, കലാപരിപാടികള്‍ എന്നിവ വിളംബര കൂട്ടായ്മയുടെ ഭാഗമായി നടക്കുന്നു. എല്ലാ കൂട്ടായ്മകളിലും ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ സന്ദേശം നല്‍കും. 2019 സെപ്റ്റംബര്‍ ഒന്നിനാണ് നസ്രാണി മഹാസംഗമം. 19 നൂറ്റാണ്ടായി തുടരുന്ന അണമുറിയാത്ത ക്രൈസ്‌തവ പാരമ്പര്യമുള്ള സ്‌ഥലം ആതിഥ്യമരുളുന്ന സംഗമമെന്നനിലയില്‍ ഇതു രാജ്യാന്തരസമ്മേളനമായി മാറും. മലബാറും ഹൈറേഞ്ചും ഉള്‍പ്പെടെ ഇടവകയില്‍നിന്ന്‌ വിവിധ സ്‌ഥലങ്ങളിലേക്കും സംസ്‌ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറിയവരെയും താമസം മാറ്റിയവരെയും സംഗമത്തിലെത്തിക്കാന്‍ ശ്രമിക്കും. സംഗമത്തിന്‌ മുന്നോടിയായി 2019 ഓഗസ്‌റ്റില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തും. സീനിയര്‍ സഹ വികാരി ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. തോമസ്‌ കുറ്റിക്കാട്ട്‌, ഫാ. ജോര്‍ജ്‌ നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായിപ്പള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ്‌ നിരവത്ത്‌, ദേവമാതാ കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, കൈക്കാരന്മാര്‍, യോഗപ്രതിനിധികള്‍, കുടുംബകൂട്ടായ്‌മാ ഭാരവാഹികള്‍, പ്രമോഷന്‍ കൗണ്‍സിലംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഗമത്തിന്‌ ഒരുക്കമാരംഭിച്ചിട്ടുള്ളത്‌.
Image: /content_image/India/India-2018-11-19-08:27:24.jpg
Keywords: നസ്രാ
Content: 9104
Category: 14
Sub Category:
Heading: യുവാവായ യേശുവിന്റെ ചിത്രം?; 1500 വര്‍ഷം പഴക്കമുള്ള പെയിന്റിംഗ് കണ്ടെത്തി
Content: നെഗേവ്: ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ബൈസന്റൈന്‍ ദേവാലയാവശിഷ്ടങ്ങളില്‍ നിന്നും യേശുവിന്റേതെന്ന് കരുതപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ഛായചിത്രം കണ്ടെത്തി. ഇസ്രായേലി പുരാവസ്തു ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ആന്റിക്വിറ്റി എന്ന കേംബ്രിജ് ജേര്‍ണലിലാണ് കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. യുവാവായ യേശുവിന്റേതെന്ന് പുരാവസ്തുഗവേഷകര്‍ അവകാശപ്പെടുന്ന ഈ ചിത്രത്തില്‍ നീളം കുറഞ്ഞ ചുരുണ്ട മുടിയിഴകളും, നീണ്ട മുഖവും, വലിയ കണ്ണുകളും, നീണ്ട മൂക്കുമാണുള്ളത്. ചിത്രം പുനര്‍രചിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. തെക്കന്‍ ഇസ്രായേലിലെ പുരാതന ഗ്രാമമായ ഷിവ്ടായിലെ ഒരു ദേവാലയത്തിനുള്ളില്‍ നിന്നുമാണ് ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ പെയിന്റിംഗ് കണ്ടെത്തിയിരിക്കുന്നത്. ദേവാലയത്തിലെ മാമ്മോദീസ തൊട്ടിക്ക് മുകളിലായിട്ടായിരിന്നു പെയിന്റിംഗ് ആലേഖനം ചെയ്തിരുന്നത്. കാലപഴക്കം കൊണ്ട് യഥാര്‍ത്ഥ പെയിന്റിംഗിന്റെ രൂപരേഖമാത്രമാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ പെയിന്റിംഗ് എപ്രകാരമായിരുന്നു എന്ന് നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ല. നീളം കുറഞ്ഞ മുടികളോട് കൂടിയ യേശുവിന്റെ ചിത്രങ്ങള്‍ ഈജിപ്ത്, സിറോ-പാലസ്തീന്‍ എന്നിവിടങ്ങളില്‍ വളരെയേറെ പ്രചാരത്തിലിരുന്നതായിരുന്നുവെന്ന്‍ പുരാവസ്തു ഗവേഷകര്‍ പറയുന്നു. 1920-കളില്‍ ഈ പെയിന്റിംഗ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും വിശദമായ പരിശോധനകള്‍ ഇപ്പോഴാണ് നടക്കുന്നത്. പെയിന്റിംഗിന്റെ ഇടതുവശത്തായി വിശുദ്ധരുടെ പ്രതീകമായ ദീപ്തിവലയത്തോട് കൂടിയ മറ്റൊരു വലിയ മുഖത്തിന്റെ ചിത്രവുമുണ്ട്. ഒരു വലിയ ദൃശ്യത്തിന്റെ ഭാഗമാണ് ഈ മുഖങ്ങളെന്നും, ഇടത് വശത്തായി കാണുന്നത് വിശുദ്ധ സ്നാപകയോഹന്നാന്റെ ചിത്രമായിരിക്കാമെന്നുമാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. ക്രിസ്തീയ ലോകത്ത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ കണ്ടുപിടുത്തം ഈ മേഖലയില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന പുരാവസ്തുഗവേഷകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
Image: /content_image/News/News-2018-11-19-09:17:46.jpg
Keywords: പഴക്ക, ഇസ്രാ