Contents
Displaying 8811-8820 of 25174 results.
Content:
9125
Category: 1
Sub Category:
Heading: വിലാപം നിലയ്ക്കാതെ കാമറൂണ്‍: വീണ്ടും വൈദിക കൊലപാതകം
Content: യോണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ വീണ്ടും കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ഇന്നലെ മാംഫെ നഗരത്തിൽ നടന്ന വെടിവെയ്പ്പിലാണ് ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരി എന്ന വൈദികന്‍ കൊല്ലപ്പെട്ടത്. മിൽ ഹിൽ മിഷനറീസ് സഭാംഗമായ അദ്ദേഹം വൈദികനായി അഭിഷിക്തനായ 2017 മാർച്ച് മുതൽ കാമറൂണില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അക്രമികൾ അദ്ദേഹത്തെ ലക്ഷ്യം വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് സഭാധികൃതർ പ്രസ്താവനയില്‍ കുറിച്ചു. കാമറൂണിൽ ഇംഗ്ലീഷ് - ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളെ വിഭജിക്കണമെന്ന ആവശ്യവുമായി കലാപം തുടരുന്ന ഗറില്ലകള്‍ 'അമബസോണിയ ' എന്ന സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ചിരിന്നു. ഇതോട് അനുബന്ധിച്ച് നടന്ന പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് ആളുകളാണ് മരണമടഞ്ഞത്. മൂന്ന് ലക്ഷത്തോളം പേർ രാജ്യത്ത് നിന്നും പലായനം ചെയ്തിരുന്നു. അധികാരികൾക്കും പ്രക്ഷോഭകർക്കും ഇടയില്‍ കത്തോലിക്ക സഭയാണ് സന്ധി സംഭാഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അക്രമികളുടെ വെടിയേറ്റ് മറ്റൊരു വൈദികന്‍ കൊല്ലപ്പെട്ടിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത കൊലപാതകം നടന്നിരിക്കുന്നത്. കഴിഞ്ഞ മാസം സെമിനാരി വിദ്യാർത്ഥിയായിരുന്ന പത്തൊൻപതുകാരൻ കൊല്ലപ്പെട്ടതും മിലിട്ടറി ആക്രമണത്തിലാണ്. ഈ മാസമാദ്യം ഒരു സംഘം സന്യാസിനികളെ ഗറില്ല സംഘം ബന്ധികളാക്കിയതും തൊട്ടടുത്ത ദിവസം വിട്ടയച്ചതും രാജ്യത്ത് ക്രൈസ്തവർ സുരക്ഷിതരല്ലെന്നു വ്യക്തമാക്കുകയാണ്. 2017 മെയ് മുപ്പതിന് കാമറൂണിലെ ബാഫിയ രൂപതയുടെ ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ല ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2018-11-22-11:11:38.jpg
Keywords: കാമറൂ

9126
Category: 1
Sub Category:
Heading: സുസംഘടിതമായ വളർച്ചയ്‌ക്കൊരുങ്ങി എഡിൻബർഗ്; മിഷൻ പ്രഖ്യാപനം 24ന്
Content: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പിറന്നാളിൽ വളർച്ചയുടെ അടുത്ത പടവിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസീസമൂഹം. നവംബർ 23മുതൽ ഡിസംബർ ഒൻപതുവരെ നീളുന്ന അജപാലനസന്ദർശനത്തിൽവെച്ച് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി 75 മിഷൻ സെന്ററുകൾ പ്രഖ്യാപിക്കുമ്പോൾ അതിലൊന്നായി മാറും സ്‌കോട്‌ലൻഡിലെ എഡിൻബർഗ് സീറോ മലബാർ മിഷൻ. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നിലവിലുള്ള 173 വിശുദ്ധ കുർബാന കേന്ദ്രങ്ങൾ പുനഃക്രമീകരിച്ചാണ് 75 മിഷൻ സെന്ററുകൾ രൂപീകരിക്കുന്നത്. സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്തണി എന്നായിരിക്കും എഡിൻബർഗ് മിഷൻ സെന്ററിന്റെ നാമധേയം. നവംബർ 24ന് മാർ ആലഞ്ചേരി നിർവഹിക്കുന്ന പ്രഖ്യാപന കർമത്തിൽ എഡിൻബർഗ് ആൻഡ് സെന്റ് ആൻഡ്രൂസ് ആർച്ച്ബിഷപ്പ് ലിയോ കുഷ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ സന്നിഹിതരായിരിക്കും. ക്രോസ്‌റ്റോഫിർ സെന്റ് കെന്റ്‌ഗെൻ ദൈവാലയം കേന്ദ്രീകരിച്ചാണ് എഡിൻബർഗ് മിഷന്റെ പ്രവർത്തനങ്ങൾ. സ്‌കോട്‌ലൻഡിലെ എഡിൻബർഗ് ആൻഡ് സെന്റ് ആൻഡ്രൂസ് അതിരൂപതയുടെ 40 മൈൽ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന എഡിൻബർഗ് സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി, ലിവിംഗ്സ്റ്റൺ അൽഫോൻസാ കമ്മ്യൂണിറ്റി, ഫാല്‍കിര്‍ക് സെന്റ് ജ്യൂഡ് കമ്മ്യൂണിറ്റി, കിർക്കാർഡ്‌ലി സെന്‍റ് മേരീസ് കമ്മ്യൂണിറ്റി എന്നീ ദിവ്യബലി അർപ്പണ സെന്ററുകളെ കൂട്ടിച്ചേർത്താണ് എഡിൻബർഗ് സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്തണി മിഷൻ സെന്റർ രൂപീകരിക്കുന്നത്. സീറോ മലബാർ മിഷൻ രൂപീകരണത്തോടെ, ഈ മേഖലയിലുള്ള ക്‌നാനായ സമൂഹാംഗങ്ങൾ അധികം താമസിയാതെ ആരംഭിക്കുന്ന ക്‌നാനായ മിഷൻ കേന്ദ്രത്തിന്റെ ഭാഗമാകും. ഏതാണ്ട് 12 വർഷം ഒരുമിച്ച് പ്രവർത്തിച്ച ക്‌നാനായ സമൂഹത്തിന് കൃതജ്ഞത അർപ്പിച്ച് പ്രാർത്ഥിക്കാനുള്ള വേദികൂടി മാറ്റാനുള്ള തയാറെടുപ്പിലാണ് എഡിൻബർഗ് മിഷൻ സെന്ററിലെ വിശ്വാസീസമൂഹം. രൂപതാ സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ, സീറോ മലബാർ ചാപ്ലൈനായി ശുശ്രൂഷചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിയുടെ നേതൃത്വത്തിൽ ഈ നാല് ദിവ്യബലി അർപ്പണ സെന്ററുകളും സംഘടിതമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ്. സൺഡേ സ്‌കൂൾ, പ്രെയർ ഗ്രൂപ്പുകൾ എന്നിവയ്‌ക്കൊപ്പം അഞ്ച് വർഷംമുമ്പ് എഡിൻബർഗിൽ തുടക്കംകുറിച്ച മാതൃജോതി, പ്രവർത്തന ശൈലികൊണ്ട് ഇന്ന് രൂപതയ്ക്കുതന്നെ മാർഗദീപമാണ്. കേരളത്തിലെ യുവതികൾക്കുള്ള വിവാഹ സഹായം, കുടുംബങ്ങൾക്ക് ഭവന നിർമാണ സഹായം എന്നിവയുൾപ്പെടെയുള്ള സഹായപദ്ധതികളും മാതൃജോതി നടപ്പാക്കുന്നുണ്ട്. സൺഡേ സ്‌കൂൾ കുട്ടികൾക്കായുള്ള മിഷൻലീഗും ശക്തമാണ്. പുതുതലമുറയ്ക്ക് വിശ്വാസജീവിതത്തിൽ വളരാൻ സഹായകമായ സമ്മർക്യാംപുകളും തീർത്ഥാടനങ്ങളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നതിൽ മിഷൻ ലീഗ് ബദ്ധശ്രദ്ധരാണ്. ഇവിടത്തെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ തീഷ്ണതയും താൽപ്പര്യവും സ്‌കോടിഷ് പാർലമെന്റിലെ റിലീജിയസ് റിഫ്‌ളക്ഷൻ സെഷനിൽവരെ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്. അതുപോലെ, സൺഡേ സ്‌കൂൾ കുട്ടികൾക്കായി ആരംഭിച്ച ഇംഗ്ലീഷിലുള്ള സീറോ മലബാർ ദിവ്യബലി അർപ്പണവും സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷവും വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. 'യൂറോപ്പിലെ ഭരണങ്ങാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിവിംഗ്സ്റ്റൺ അൽഫോൻസാ കമ്മ്യൂണിറ്റി 10 വർഷംമുമ്പ് തുടക്കംകുറിച്ച അൽഫോൻസാ തിരുനാൾ ഇന്ന് യു.കെ മലയാളി ക്രൈസ്തവരുടെ ആഘോഷമായി മാറിക്കഴിഞ്ഞു. 2013മുതൽ ഇതുവരെ തദ്ദേശീയ വൈദികരുടെ നേതൃത്വത്തിൽ 100ൽപ്പരം വിശ്വാസികൾ ഭരണങ്ങാനത്തേക്ക് നടത്തിയ നാല് തീർത്ഥാടനങ്ങളും ശ്രദ്ധേയമാണ്. കുടുംബനാഥന്മാർ കാൻസർ ബാധിച്ച് മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ലിവിംഗ്സ്റ്റൺ അൽഫോൻസാ സോഷ്യൽ സർവീസ് സെന്റർ ആവിഷ്‌ക്കരിച്ച പദ്ധതിയിലൂടെ ഇതിനകം നിരവധി കുടുംബങ്ങളെ സഹായിക്കാനായിട്ടുണ്ട്. അംഗബലം കൊണ്ട് ചെറുതെങ്കിലും ഫാൻകിർക്ക് സെന്റ് ജ്യൂഡ് കമ്മ്യൂണിറ്റിയും ഭവന നിർമാണ, വിദ്യാഭ്യാസ സഹായ പദ്ധതികളും ആവിഷ്‌ക്കരിച്ച് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ഒരുമയോടെ പ്രവർത്തിക്കുന്ന കിർക്കാസ് ലി സെന്റ് മേരീസ് കമ്മ്യൂണിറ്റിയും എക്യൂമെനിക്കൻ ഇടവക എന്ന നിലയിൽ ശ്രദ്ധേയമാണ്. ദിവ്യബലി അർപ്പണ സെന്ററുകളായി പ്രവർത്തിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേർത്ത് ഭാവിയിൽ ഇടവകകളായി മാറ്റുന്നതിനുള്ള ആദ്യപടിയാണ് മിഷൻ സെന്ററുകളുടെ രൂപീകരണം. സംഘടിതമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും അതിലൂടെ ഇടവകസമൂഹമായി മാറാനും മിഷൻ രൂപീകരണം സഹായകമാകും. ഭാരതത്തിന് വെളിയിൽ ഇന്ന് സീറോ മലബാർ സഭ ശക്തമായ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്രകാരമായിരുന്നു ഇടവകളുടെ രൂപീകരണം.
Image: /content_image/News/News-2018-11-22-13:16:17.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

9127
Category: 1
Sub Category:
Heading: നാസി കൂട്ടകൊലയിൽ നിന്നും യഹൂദരെ സംരക്ഷിച്ച സന്യാസിനി 110ാം വയസ്സിൽ വിടവാങ്ങി
Content: ക്രാക്കോ: യഹൂദ മതസ്ഥരെ നാസികൾ നടത്തിയ കൂട്ടക്കൊലയിൽ നിന്നും രക്ഷിച്ച പോളിഷ് സന്യാസിനി സിസിലിയ മരിയ തന്റെ നൂറ്റിപത്താം വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഡൊമിനിക്കൻ സന്യാസിനി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ സിസിലിയ മരിയ ലോകത്തെ ഏറ്റവും പ്രായമുള്ള സന്യാസിനിയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രാക്കോ അതിരൂപതയാണ് മരണ വിവരം പുറത്തു വിട്ടത്. പോളണ്ടിലെ കീൽസിവോ നഗരത്തിലാണ് സിസ്റ്റർ സിസിലിയ മരിയ ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം സിസിലിയ തന്റെ ഇരുപത്തിഒന്നാമത്തെ വയസ്സിൽ ക്രാക്കോയിലുളള ഡൊമിനിക്കൻ സന്യാസിനി മഠത്തിൽ ചേർന്നു. 1938-ൽ സിസ്റ്റർ സിസിലിയയും ഏതാനും ചില സന്യാസിനികളും കൂടി അന്നു പോളണ്ടിന്റെ ഭാഗമായിരുന്ന വിൽനിയൂസ് എന്ന സ്ഥലത്ത് എത്തി. സോവിയറ്റ് ഭരണത്തിനു കീഴിലായിരുന്ന പ്രദേശം പിന്നീട് ഭരിച്ചിരുന്നത് നാസികളായിരുന്നു. ഈ സമയം സിസ്റ്റർ സിസിലിയയും, സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ബെർട്രാൻഡയും മറ്റ് സന്ന്യാസിനികളും പതിനേഴ് യഹൂദരെയാണ് തങ്ങളുടെ ജീവൻ പണയം വച്ച് മഠത്തിൽ ഒളിപ്പിച്ച് താമസിപ്പിച്ചത്. നാസികൾക്കെതിരെ പോരാട്ടം നടത്തിയിരുന്ന യഹൂദരും സന്യാസിനികളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. പിന്നീട് അവർ മഠം ഉപേക്ഷിച്ച് നാസികൾക്കെതിരെ കൂടുതൽ കടുത്ത പോരാട്ടത്തിനായി പോയി. 1984-ൽ യഹൂദരെ നാസികളുടെ കൂട്ടകൊലയിൽ നിന്നും രക്ഷിക്കാൻ സഹായിച്ച യഹൂദരല്ലാത്തവർക്കുളള "റെറ്റസ് എമേങ് നേഷൻ" അവാർഡ് സിസ്റ്റർ സിസിലിയയും, സിസ്റ്റർ ബെർട്രാൻഡയ്ക്കും മറ്റ് സന്ന്യാസിനികൾക്കും ലഭിച്ചു. 2018 മാർച്ച് ഇരുപത്തിയഞ്ചാം തീയതി സിസ്റ്റർ സിസിലിയയുടെ ജന്മദിന ആഘോഷങ്ങളിൽ ക്രാക്കോ ആർച്ച്ബിഷപ്പ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
Image: /content_image/News/News-2018-11-23-05:20:56.jpg
Keywords: പോള, പോളി

9128
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പൗരോഹിത്യം സ്വീകരിച്ചിട്ട് 60 സംവത്സരങ്ങള്‍
Content: കോട്ടയം: പാലാ ജനതയെ വിശ്വാസ ദീപ്തിയില്‍ കൈപിടിച്ചു നടത്തുന്ന മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ പൗരോഹിത്യം സ്വീകരിച്ചിട്ട് 60 സംവത്സരങ്ങള്‍ പിന്നിടുന്നു. 1958 നവംബര്‍ 23ന് റോമില്‍ കര്‍ദ്ദിനാള്‍ അഗജീനിയാനില്‍ നിന്നുമാണ്‍ അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1962ല്‍ വടവാതൂര്‍ സെമിനാരി ആരംഭിച്ചപ്പോള്‍ അവിടെ പ്രഫസറായി. 1665ല്‍ വീണ്ടും റോമിലെ പ്രൊപ്പഗാന്താ കോളജില്‍ വൈസ് റെക്ടറായി നിയമിതനായി. നാലു വര്‍ഷത്തിനുശേഷം വടവാതൂര്‍ സെമിനാരി റെക്ടറായി നിയമിതനായി. ഇവിടെ റെക്ടറായി സേവനം ചെയ്യുന്നതിനിടെ പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1973 ഓഗസ്റ്റ് 15ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ വിരമിച്ചപ്പോള്‍ 1981 ഫെബ്രുവരി ആറിന് പാലാ രൂപതാധ്യക്ഷനായി. 23 വര്‍ത്തെ സേവനത്തിനുശേഷം 2004 മേയ് രണ്ടിന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് രൂപതയുടെ സാരഥ്യം കൈമാറി. ധന്യമായ പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ ബിഷപ് ഹൗസില്‍ പ്രാര്‍ത്ഥനയിലാണ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍.
Image: /content_image/India/India-2018-11-23-02:21:04.jpg
Keywords: പാലാ

9129
Category: 10
Sub Category:
Heading: ജോണിന്റെ ജീവ ത്യാഗത്തില്‍ ശിരസ്സ് നമിച്ച് ക്രൈസ്തവ ലോകം
Content: ന്യൂയോര്‍ക്ക്: 'എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്' എന്ന വിശുദ്ധ പൌലോസ് ശ്ലീഹായുടെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തി ആൻഡമാൻ നിക്കോബാർ ദ്വീപില്‍ രക്തസാക്ഷിത്വം വരിച്ച അമേരിക്കന്‍ മിഷ്ണറിയുടെ ജീവ ത്യാഗത്തിനു മുന്നില്‍ ശിരസ്സ് നമിച്ച് ക്രൈസ്തവ ലോകം. ആൻഡമാൻ ദ്വീപുകളിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ യേശുവിനെ അറിയിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോൺ അലൻ ചൗ എന്ന ഇരൂപത്തിയേഴുകാരന്‍ രക്തസാക്ഷിത്വം വരിച്ചത്. തീരത്തിറങ്ങിയ അലനു നേർക്ക് അമ്പുകൾ പാഞ്ഞു വന്നിട്ടും ധീരതയോടെ അലന്‍ മുന്നോട്ട് നടന്നതായി ദൃക്സാക്ഷികളായ മത്സ്യ തൊഴിലാളികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാനമായി അമ്മയ്ക്കെഴുതിയ കുറിപ്പില്‍ യേശുവിലുള്ള തന്റെ ആഴമായ വിശ്വാസം ഹൃദയ സ്പര്‍ശിയായ വിധത്തില്‍ ജോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ സംസാരിക്കാന്‍ ശ്രമിക്കുകയും സ്തുതി ഗീതം പാടാന്‍ ആരംഭിക്കുകയും ചെയ്തതോടെ മുഖത്ത് മഞ്ഞ ചായം പുരട്ടിയ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷന്മാര്‍ തന്നെ ആക്രമിക്കാന്‍ വന്നു. ''എന്‍റെ പേര് ജോണ്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ക്രിസ്തുവും നിങ്ങളെ ഇഷ്ടപ്പെടുന്നു" ഇതാണ് ജോണ്‍ അവരോടു പറഞ്ഞത്. ''എനിക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ ഈ ആളുകള്‍ക്ക് ക്രിസ്തുവിനെ കുറിച്ച് അറിയിക്കുന്നത് വിലയേറിയ പ്രവര്‍ത്തിയാണെന്ന് ഞാന്‍ കരുതുന്നു'' എന്ന് ആവര്‍ത്തിച്ച് ജോണ്‍ മരണത്തിലേക്ക്, അല്ല- നിത്യതയിലേക്ക് നടക്കുകയായിരുന്നു. ദ്വീപ് നിവാസികളോട് ക്ഷമിക്കുന്നതായും പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന സെന്റീനല്‍ ദ്വീപുവാസികളോട് ചൗവിന് സ്‌നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ചൗവിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ കുറിച്ചു. അതേസമയം യേശുവിനെ അറിയാത്ത അനേകര്‍ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ ജോൺ അലന്‍റെ മരണ വാര്‍ത്തയില്‍ പരിഹാസത്തിന്റെ അസ്ത്രങ്ങള്‍ പായിക്കുകയാണ്. അവര്‍ അറിയുന്നില്ല, ക്രൈസ്തവ വിശ്വാസം ലോകത്ത് അഗ്നിയായി പടര്‍ന്ന ചരിത്ര യാഥാര്‍ത്ഥ്യം. ജോണിന്റെ രക്തതുള്ളികള്‍ ആന്‍ഡമാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പുതുചരിത്രം രചിക്കുമെന്ന് സോഷ്യല്‍ മീഡിയായില്‍ ഏറ്റുപറയുകയാണ് അനേകം വിശ്വാസികള്‍.
Image: /content_image/News/News-2018-11-23-03:53:36.jpg
Keywords: ത്യാഗ, മരണ

9130
Category: 1
Sub Category:
Heading: ആസിയയെ തിരഞ്ഞ് ഭവനങ്ങളില്‍ പരിശോധനയുമായി തീവ്ര ഇസ്ലാമികവാദികൾ
Content: ലാഹോര്‍: വ്യാജ മതനിന്ദ കേസിൽ നിന്നും പാക്കിസ്ഥാനിലെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയെയും കുടുംബാംഗങ്ങളെയും തിരഞ്ഞ് പാക്കിസ്ഥാനിലെ തീവ്ര ഇസ്ലാമികവാദികൾ ഭവനങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. ആസിയാ ബീബിയും കുടുംബാംഗങ്ങളും ഒളിവിലാണ് കഴിയുന്നതെങ്കിലും ഇസ്ലാമികവാദികളുടെ തിരച്ചിൽ മൂലം തുടർച്ചയായി പല സ്ഥലങ്ങളിലൂടെയും പലായനത്തിന് വഴിവെക്കുന്നതായാണ് സൂചന. ആസിയയുടെ കുടുംബം വളരെയധികം ഭയത്തിലാണ് ജീവിക്കുന്നതെന്ന്‍ അവര്‍ക്ക് സഹായം നൽകി വരുന്ന ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയിലെ അംഗമായ ജോൺ പൊന്തിഫിക്ക്സ് ദി ഗാർഡിയൻ പത്രത്തോട് പറഞ്ഞു. കുടുംബാംഗങ്ങൾ അക്രമം ഭയന്ന് മുഖം മറച്ചാണ് പുറത്തിറങ്ങുന്നതെന്നും ഒാരോ ദിവസവും മുന്നോട്ട് കൊണ്ടു പോകാൻ അവരുടെ വിശ്വാസമാണ് അവരെ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് എട്ടു വര്‍ഷത്തെ തടവിന് ശേഷം ആസിയായെ പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്. ഉത്തരവ് നല്‍കി ഒരാഴ്ചക്കു ശേഷമായിരിന്നു ആസിയ ജയില്‍ മോചിതയായത്. ഇതിനിടെ ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ളാമിക സംഘടനകള്‍ തെരുവില്‍ ഇറങ്ങുകയായിരിന്നു. ആസിയക്കു സംരക്ഷണം വാഗ്ദാനം ചെയ്തു വിവിധ രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും ഫലവത്തായില്ല. ഇപ്പോഴും തടവറ തുല്യമായ ജീവിതം നയിക്കുകയാണ് ആസിയയും കുടുംബവും.
Image: /content_image/News/News-2018-11-23-08:22:29.jpg
Keywords: ആസിയ

9131
Category: 1
Sub Category:
Heading: പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ കാലിഫോര്‍ണിയ
Content: ലോസ് ആഞ്ചലസ്: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയെ പരിശുദ്ധ കന്യകാമാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ‘കോണ്‍സെക്രേറ്റ് കാലിഫോര്‍ണിയ’ എന്ന പേരില്‍ നടക്കുന്ന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ ലോസ് ആഞ്ചലസ്, ഓറഞ്ച് കൗണ്ടി, സാന്‍ ഡിയാഗോ, സാന്‍ ഫ്രാന്‍സിസ്കോ എന്നിവിടങ്ങളില്‍ പുരോഗമിക്കുകയാണ്. സമര്‍പ്പണത്തോട് അനുബന്ധിച്ച് പ്രദിക്ഷിണവും, ജപമാലയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ ധാര്‍മ്മിക അധപതനത്തേയും, തിന്മയെയും പ്രതിരോധിക്കുവാനാണ് കാലിഫോര്‍ണിയയെ പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഭ്രൂണഹത്യ, കൊലപാതകം, അക്രമം, ലഹരിയുടെ ഉപയോഗം, ലൈംഗീക അരാജകത്വം, മനുഷ്യക്കടത്ത് തുടങ്ങിയ പാപങ്ങളില്‍ നിന്നുള്ള വിടുതലിന് വേണ്ടി പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയാണ് സമര്‍പ്പണത്തിന്റെ പിന്നിലെ ലക്ഷ്യം. ഇതിനു പുറമേ രോഗികള്‍ക്കും, വയസ്സായവര്‍ക്കും വേണ്ടിയും, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സമര്‍പ്പണത്തിന്റെ ഭാഗമായുണ്ടായിരിക്കും. ചലച്ചിത്ര മേഖലയിലെ സജീവസാന്നിധ്യവും, എഴുത്തുകാരനുമായ ആഞ്ചെലോ ലിബുട്ടി എന്ന ഗ്ലെന്‍ഡാലെ സ്വദേശിയുടെ മനസ്സിലാണ് ഈ ആശയം ആദ്യമായി ഉദിച്ചത്. തന്റെ ഈ ആശയത്തെക്കുറിച്ച് ലിബുട്ടി മെത്രാപ്പോലീത്തമാരുമായി പങ്കുവെച്ചതിനെ തുടര്‍ന്നാണ് സമര്‍പ്പണത്തിനു കളമൊരുങ്ങിയത്. സമര്‍പ്പണ ചടങ്ങുകള്‍ക്ക് മുന്നോടിയായി www.consecratecalifornia.com എന്ന പേരില്‍ ഒരു വെബ്സൈറ്റും സംഘാടകര്‍ ആരംഭിച്ചിട്ടുണ്ട്. സമര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ജപമാലയും, പ്രാര്‍ത്ഥനകളും, ഒറ്റക്കോ കൂട്ടമായോ ചൊല്ലാവുന്നതാണെന്ന്‍ സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കാളികളാകും.
Image: /content_image/News/News-2018-11-23-10:34:31.jpg
Keywords: വിമല

9132
Category: 1
Sub Category:
Heading: കംപ്യൂട്ടര്‍ തര്‍ജ്ജമ ബൈബിളിന്റെ സഹായത്തോടെ: ഗവേഷണം മുന്നോട്ട്
Content: ന്യൂയോര്‍ക്ക്: ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്കുള്ള കംപ്യൂട്ടര്‍ തര്‍ജ്ജമകള്‍ വേഗത്തിലും, കൃത്യമായും ചെയ്യുന്നതിന് ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ‘ശൈലീ-പരിഭാഷ ആല്‍ഗോരിത’ത്തില്‍ അധിഷ്ഠിതമായ പുതിയ കംപ്യൂട്ടര്‍ പ്രോഗ്രാം പരീക്ഷണ ഘട്ടത്തില്‍. ഇന്ത്യാന യൂണിവേഴ്സിറ്റിയുടെ ഡാര്‍ട്മൗത്ത് കോളേജിലെ ഗവേഷകരാണ് പുതിയ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രോഗ്രാമിനായി പഴയ-പുതിയ നിയമങ്ങളുള്ള 34 ഇംഗ്ലീഷ് ബൈബിള്‍ വേര്‍ഷനുകളാണ് ഉപയോഗിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും, വ്യാഖ്യാനിക്കപ്പെടുകയും, ക്രമപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള രചന ബൈബിളായതുകൊണ്ടാണ് തങ്ങള്‍ ബൈബിള്‍ തിരഞ്ഞെടുത്തതെന്ന് ഗവേഷകര്‍ പറഞ്ഞു. ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്നതിന് ‘ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍’ പോലെയുള്ള നിരവധി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ഉണ്ടെങ്കില്‍ പോലും ഇവയുടെ തര്‍ജ്ജമ പലപ്പോഴും കൃത്യമായിരിക്കണമെന്നില്ല. ഒരു ഭാഷയിലെ വാക്കിന്റെ ശൈലിയെ മറ്റൊരു ശൈലിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് വിവിധ പ്രതിബന്ധങ്ങള്‍ ഉണ്ടായിരിക്കെ ബൈബിള്‍ വേര്‍ഷനുകളിലെ വിവിധ ശൈലികളുടെ ആശയത്തെ സ്വാംശീകരിച്ച് വഴി ഈ ന്യൂനത പരിഹരിക്കാമെന്നാണ് ഡാര്‍ട്മൗത്തിലെ ഗവേഷകര്‍ അനുമാനിക്കുന്നത്. ബൈബിളിന്റെ ഒരു തര്‍ജ്ജമയില്‍ ഏതാണ്ട് 31,000-ത്തിലധികം വാക്യങ്ങളുണ്ട്. ഇതുപയോഗിച്ച് കംപ്യൂട്ടറിനു മനസ്സിലാകുന്ന 15 ലക്ഷത്തോളം സവിശേഷ പദങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. വാക്യത്തിന്റെ നീളം, പദപ്രയോഗം, കാലം എന്നിവയുമായി രചനയുടെ ശൈലി ബന്ധപ്പെട്ടിരിക്കുന്നു. ഈ ശൈലിയെ പരിഭാഷപ്പെടുത്തുക വഴി, ഉള്ളടക്കത്തിലും, അര്‍ത്ഥത്തിലും വ്യത്യാസമില്ലാത്ത മറ്റ് പരിഭാഷകള്‍ തയ്യാറാക്കുവാനുള്ള പദ്ധതിക്കാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡാര്‍ട്മൗത്തിലെ ഗണിത-കംപ്യൂട്ടര്‍ പ്രൊഫസ്സറായ ഡാന്‍ റോക്ക്മോര്‍ പറയുന്നു.
Image: /content_image/News/News-2018-11-23-12:38:09.jpg
Keywords: ബൈബി

9133
Category: 18
Sub Category:
Heading: ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ നാലാം വാര്‍ഷിക ആഘോഷം
Content: മാന്നാനം: ചാവറ കുര്യാക്കോസ് എലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ നാലാം വാര്‍ഷിക ആഘോഷം ഇന്നലെ മാന്നാനത്ത് സെന്റ് ജോസഫ് ആശ്രമത്തില്‍ നടന്നു. രാവിലെ 9.30ന് മാന്നാനം കെഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ ഉദ്ഘാടനം ചെയ്തു. മാന്നാനം സെന്റ് ജോസഫ് ആശ്രമാധിപന്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐയുടെ അധ്യക്ഷനായിരിന്നു. മാന്നാനം കെഇ സ്‌കൂള്‍ അങ്കണത്തില്‍നിന്നു 10നു പുറപ്പെട്ട പദയാത്ര റവ.ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ ഫ്‌ളാഗ് ഓഫ് ചെയ്തു. വിശുദ്ധ ചാവറയച്ചന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അനുസ്മരിപ്പിക്കുന്ന പ്ലോട്ടുകള്‍ വിവിധ സ്‌കൂളുകള്‍ പദയാത്രയില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഏകദേശം പതിനായിരത്തോളം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. പദയാത്ര 11.30ന് മാന്നാനം പള്ളിയില്‍ എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു. വിവിധ സ്‌കൂള്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വൈദികര്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബോര്‍ഡ് പരീക്ഷകള്‍ക്കൊരുങ്ങുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും തിരുക്കര്‍മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവിതരണവും നടന്നു. 2014 നവംബർ 23-നാണ് ഫ്രാൻസിസ് മാർപാപ്പ ചാവറയച്ചനെ വിശുദ്ധനായി നാമകരണം ചെയ്തത്.
Image: /content_image/India/India-2018-11-24-04:53:47.jpg
Keywords: ചാവറ

9134
Category: 1
Sub Category:
Heading: യേശു ചരിത്ര പുരുഷനല്ലായെന്ന് പാക്ക് പ്രധാനമന്ത്രി; മറുപടിയുമായി ട്വിറ്റർ ലോകം
Content: ലാഹോര്‍: യേശു ക്രിസ്തു ജീവിച്ചിരുന്നുവെന്ന കാര്യത്തിനു സാധ്യത കുറവാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ ഇമ്രാൻ ഖാന്റെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് ട്വിറ്റർ ലോകത്തു നിന്നും അനേകം പ്രതികരണങ്ങൾ ഉണ്ടായി. മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ ഒന്നും നമ്മുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പരാമർശമാണ് ഇമ്രാൻ ഖാൻ നടത്തിയത്. ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റെ ജൻമ ദിനം ആഘോഷിക്കാനായി കൂടിയ ഒരു സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം. എന്നാൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് അനേകം ആളുകൾ രംഗത്ത് എത്തുകയായിരിന്നു. യേശുവിനെ ഖുറാനിൽ പോലും പല തവണ പരാമർശിച്ചിട്ടുന്ന് ചില ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയപ്പോള്‍ വാമൊഴിയായും, വരമൊഴിയായും ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട വ്യക്തി യേശു ക്രിസ്തുവാണെന്ന് സെനറ്റർ താഹിർ ഹുസെെൻ മഷ്ഹാദി ട്വിറ്ററിൽ കുറിച്ചു. ഇമ്രാന്‍ ഖാൻ നടത്തിയ പ്രസ്താവന പാക്കിസ്ഥാനിലെ ക്രെെസ്തവ ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്നതാണെന്നു കുറിച്ചവരും നിരവധിയാണ്. അതേസമയം പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന്‍ ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.
Image: /content_image/News/News-2018-11-24-05:22:55.jpg
Keywords: യേശു, ക്രിസ്തു