Contents
Displaying 8831-8840 of 25174 results.
Content:
9145
Category: 18
Sub Category:
Heading: തെക്കന്‍ കുരിശുമലയിലെ 62 ാമത് മഹാതീര്‍ത്ഥാടനം മാര്‍ച്ച് 31 മുതല്‍
Content: വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ വെള്ളറട തെക്കന്‍ കുരിശുമലയിലെ 62 ാമത് മഹാതീര്‍ത്ഥാടനം 2019 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെയും ഏപ്രില്‍ 18നും 19 പെസഹവ്യാഴം, ദുഃഖവെള്ളി തീയതികളിലുമായി നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ക്കായുള്ള വിവിധ കമ്മിറ്റികള്‍ക്ക് സംഗമവേദിയില്‍ നടന്ന ആദ്യപൊതുയോഗം രൂപം നല്‍കി. തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍ ഡോ.വിന്‍സെന്റ് കെ. പീറ്റര്‍ അധ്യക്ഷനായ യോഗത്തില്‍ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുമായി 501 പേരടങ്ങുന്ന കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 'വിശുദ്ധകുരിശ് ജീവന്റെ സമൃദ്ധി' എന്നതാണ് 62 ാമത് തീര്‍ഥാടന സന്ദേശം. തീര്‍ത്ഥാടനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുമായ 50 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനോടകം എത്തിയതായും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ. വിന്‍സെന്റ് സാമൂവല്‍ (രക്ഷാധികാരി), മോണ്‍ ജി. ക്രിസ്തുദാസ് (സഹരക്ഷാധികാരി), മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ (ജനറല്‍ കണ്‍വീനര്‍), ഡോ.സിറില്‍ സി. ഹാരീസ്, റവ. ബെന്നിലൂക്കാസ്, ഫാ. ജോണ്‍ ഡി. ബ്രിട്ടോ (ജോയിന്റ് ജനറല്‍ കണ്‍വീനര്‍) സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ, ഡോ.എസ്.വിജയധരണി എംഎല്‍എ (ചെയര്‍മാന്‍), ടി.ജി.രാജേന്ദ്രന്‍ (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), സാബു കുരിശുമല (ജനറല്‍ സെക്രട്ടറി), എസ്. ലൂയിസ് (സ്പിരിച്വല്‍ ആനിമേറ്റര്‍), ജയന്തി കുരിശുമല (സെക്രട്ടറി), ക്രിസ്തുദാസ് (പ്രോപ്പര്‍ട്ടി മാനേജര്‍), ആറുകാണി ജ്ഞാനദാസ് ( കോ ഓര്‍ഡിനേറ്റര്‍, തമിഴ്‌നാട്) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികള്‍.
Image: /content_image/India/India-2018-11-26-02:17:17.jpg
Keywords: കുരിശു

9146
Category: 18
Sub Category:
Heading: വെല്ലുവിളികളെ വിശ്വാസത്തിന്റെ പരിച കൊണ്ട് പ്രതിരോധിക്കണം: മാര്‍ ജോസഫ് പാംപ്ലാനി
Content: ഇരിട്ടി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ വിശ്വാസത്തിന്റെ പരിച കൊണ്ട് പ്രതിരോധിക്കണമെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. എടൂരില്‍ കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. സമൂഹത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെയും മാറ്റത്തിന്റേയും സങ്കീര്‍ണവും ശക്തവുമായ കാറ്റ് ജീവിത നിലപാടുകളെയും ജീവിതശൈലികളെയും ദോഷകരമാക്കുന്നു. നിലനില്‍ക്കുന്ന ബന്ധങ്ങളെയും പരിപാലിച്ചു പോരുന്ന പ്രതിബദ്ധതകളെയും ഇത് സാരമായി ബാധിക്കുന്നു.കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. എടൂര്‍ ഫൊറോന വികാരി ഫാ.ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. കുടുംബക്കൂട്ടായ്മ അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറമ്പില്‍, കരിക്കോട്ടക്കരി ഇടവക വികാരി ഫാ.ആന്റണി പുന്നൂര്‍, അതിരൂപത കോഓര്‍ഡിനേറ്റര്‍ ഡോ. എം.ജെ. മാത്യു, എടൂര്‍ ഇടവക കോഓര്‍ഡിനേറ്റര്‍ പി.വി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എടൂര്‍ ഫൊറോനയുടെ കീഴിലുള്ള ഒന്‍പത് ഇടവകകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്തു.
Image: /content_image/India/India-2018-11-26-03:24:48.jpg
Keywords: പാംപ്ലാ

9147
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹത്തിനെതിരെ വിധിയെഴുതി തായ്‌വാൻ ജനത
Content: തായ്പേ: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധിയെഴുതി തായ്‌വാനിലെ ജനങ്ങൾ. ശനിയാഴ്ച നടന്ന ജനഹിത പരിശോധനയിലാണ് വിവാഹം എന്നത് പുരുഷനും, സ്ത്രീയും തമ്മിൽ മാത്രമായിരിക്കും എന്ന തങ്ങളുടെ നിലപാടിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സ്വവർഗ്ഗത്തിൽപ്പെട്ടവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് തടസ്സമില്ലെന്ന് രാജ്യത്തെ ഒരു ഹെെക്കോടതി ഉത്തരവിട്ടിരിന്നു. തായ്‌വാൻ ഭരണകൂടത്തോട് അതിന് ആവശ്യമായ നിയമം പാസാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/1849 }} സർക്കാർ പുതിയ നിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ശനിയാഴ്ച നടന്ന ജനഹിതപരിശോധനയിൽ സ്വവർഗ വിവാഹങ്ങൾക്കെതിരെ ജനങ്ങൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതോടെ ഭരണകൂടം പ്രതിരോധത്തിലായിരിക്കുകയാണ്. വിവാഹത്തെ സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ജനഹിത പരിശോധനകളാണ് ശനിയാഴ്ച ദിവസം നടന്നത്. സ്വവര്‍ഗ്ഗ ബന്ധത്തിനെതിരെ ശക്തമായ രീതിയില്‍ കത്തോലിക്ക സഭ സ്വരമുയര്‍ത്തിയിരിന്നു. വിവാഹം എന്നത് പുരുഷനും, സ്ത്രീയും തമ്മിൽ മാത്രം സാധ്യമാകൂയെന്നും നിയമത്തിന് പൊളിച്ചെഴുത്ത് പാടില്ലായെന്ന നിലപാടാണ് രാജ്യത്തെ യാഥാസ്ഥിതിക പാർട്ടി ജനഹിത പരിശോധനയുടെ പ്രചാരണ സമയത്ത് എടുത്തത്. രാജ്യത്തെ ജനങ്ങളും യാഥാസ്ഥിതിക പാർട്ടിയുടെ നിലപാടിന് പിന്തുണ നൽകുന്ന രീതിയിൽ വോട്ടു ചെയ്യുകയായിരുന്നു. അതേസമയം ജനങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായി ഭരണഘടനയിൽ ഭേദഗതിവരുത്താതെ തന്നെ പ്രത്യേക നിയമനിർമ്മാണത്തിലൂടെ സ്വവർഗ്ഗ ബന്ധങ്ങൾ നിയമ വിധേയമാക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. എന്നാൽ ദുര്‍ബ്ബലമായ നിയമനിർമ്മാണമെ ഇതിലൂടെ സാധ്യമാകൂയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Image: /content_image/News/News-2018-11-26-04:44:00.jpg
Keywords: സ്വവര്‍

9148
Category: 1
Sub Category:
Heading: അമ്മയുടെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കു നന്ദിയറിയിച്ച് ആസിയ ബിബിയുടെ മകള്‍
Content: ഇസ്ലാമാബാദ്: ആസിയ ബീബിയുടെ മോചനം സാധ്യമാക്കിയ ദൈവത്തിനും പ്രാർത്ഥിച്ച ആഗോള ക്രൈസ്തവ സമൂഹത്തിനും കൃതജ്ഞത രേഖപ്പെടുത്തി മകൾ ഐഷാം ആഷിക്. ധീരമായ തീരുമാനം എടുത്ത വിധികർത്താക്കൾക്കും പാക്കിസ്ഥാൻ നീതിന്യായ വ്യവസ്ഥിതിയ്ക്കും അവർ നന്ദി പറഞ്ഞു. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് പുറത്തുവിട്ട വീഡിയോയിലാണ് നന്ദി പ്രകടനം. കുടുംബത്തിന് സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്ത ഇറ്റാലിയൻ ഭരണകൂടത്തിനും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ഐഷാം വീഡിയോയില്‍ നന്ദി പറയുന്നുണ്ട്. ഇതിനിടെ ആസിയ ബീബിയുടെ കുടുംബം മരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന തീവ്ര ഇസ്ലാം മതസ്ഥര്‍ ഭവനങ്ങൾ കയറിയിറങ്ങി അവരെ കണ്ടെത്താൻ ശ്രമിക്കുന്നതായി എയിഡ് ടു ചർച്ച് ഇൻ നീഡ് വക്താവ് ജോൺ പൊന്തിഫക്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു. മതനിന്ദ ആരോപണം മൂലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വർഷം തടവിൽ കഴിഞ്ഞ ആസിയ ബീബിയെ സുപ്രീം കോടതി മോചിപ്പിച്ചതിൽ രോഷാകുലരാണ് മുസ്ളിം സമൂഹം. ക്രൈസ്തവർക്കെതിരെ ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് പോലീസ് നല്കിയിട്ടുണ്ട്. അതേസമയം, കുടുംബം വീട്ടുതടങ്കലിൽ കഴിയുന്ന അവസ്ഥയാണെന്ന് നേരത്തെ ആസിയ ബീബിയുടെ ഭർത്താവ് ആഷിക്ക് മസിഹ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിൽ തുടരുന്നത് ജീവന് അപകടമാണെന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഭക്ഷണ വസ്തുക്കൾ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക നേതാക്കന്മാരുടെ സഹായം അഭ്യർത്ഥിച്ച അദ്ദേഹത്തിനും കുടുംബത്തിനും സഹായം വാഗ്ദാനം ചെയ്ത് കാനഡ, നെതർലന്‍റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ട് വന്നിരിന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
Image: /content_image/News/News-2018-11-26-07:51:28.jpg
Keywords: ആസിയ

9149
Category: 1
Sub Category:
Heading: കോടതി വിധി വഴിത്തിരിവായി; ദയാവധം തേടിയ കുഞ്ഞിന് പുതുജീവന്‍
Content: ചെന്നൈ: ജന്മനാ അപൂർവ മസ്തിഷ്കരോഗത്തെ തുടർന്ന് അബോധാവസ്ഥയിലായ ഒൻപതുവയസ്സുകാരനായ മകന് വേണ്ടി ദയാവധം തേടിയ പിതാവിന് കോടതി ഇടപെടലിൽ ലഭിച്ചത് പുതുജീവൻ. ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുന്ന മകനു ചികിൽസകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തിരുമേനി എന്ന പിതാവ് മദ്രാസ് കോടതിയെ അടുത്ത നാളില്‍ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദോസ് എന്നിവർ ദയവധം നിഷേധിച്ച് കുട്ടിയെ പരിശോധിക്കാൻ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. മെഡിക്കല്‍ സമിതി നടത്തിയ വിദഗ്ധ പരിശോധനയില്‍ കുട്ടിയുടേത് സ്ഥിരമായ അബോധാവസ്ഥയല്ലായെന്നായിരിന്നു കണ്ടെത്തല്‍. പിന്നീട് ട്രിഗർ പോയിന്റ് തെറപ്പി എന്ന ചികിൽസ നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിരുദ്ധ മെഡിക്കൽ ഓർഗനൈസേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുമതിയോടെ ചികിത്സ ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ബാലനില്‍ നല്ല മാറ്റങ്ങൾ പ്രകടമാകുകയായിരിന്നു. കുഞ്ഞിന് വലിയ രീതിയില്‍ ഉണ്ടായ മാറ്റം ദൃശ്യങ്ങളാക്കി പകര്‍ത്തി അനിരുദ്ധ മെഡിക്കൽ ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. എന്തായാലും കോടതിയുടെ അവസരോചിത ഇടപെടല്‍ മൂലം പുതുജീവിതത്തിനുള്ള തയാറെടുപ്പിലാണ് പിതാവ് തിരുമേനിയും മകനും.
Image: /content_image/News/News-2018-11-26-08:54:15.jpg
Keywords: ദയാവധ

9150
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനം അവഗണിക്കപ്പെട്ട നിലയില്‍: ലണ്ടനിലെ കോപ്റ്റിക് മെത്രാപ്പോലീത്ത
Content: ലണ്ടന്‍: ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തെ വിവരിക്കുവാന്‍ പ്രത്യേക പദങ്ങളില്ലാത്തതിനാല്‍ ക്രൈസ്തവ പീഡനം ഏറ്റവും അവഗണിക്കപ്പെട്ട നിലയിലാണെന്ന് ലണ്ടനിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ അന്‍ബാ ആഞ്ചലോസ്. ബിബിസി റേഡിയോയുടെ പ്രത്യേക പരിപാടിയിലാണ് മെത്രാപ്പോലീത്ത ഈ പരാമര്‍ശം നടത്തിയത്. യഹൂദ വിരുദ്ധതയെ കുറിക്കുന്ന ‘സെമിറ്റിക് വിരുദ്ധത’, ഇസ്ലാമിക വിരുദ്ധതയെ സൂചിപ്പിക്കുന്ന ‘ഇസ്ലാമോഫോബിയ’ പോലെയുള്ള കൃത്യമായ വാക്കുകള്‍ ക്രൈസ്തവര്‍ക്ക് ഇല്ലാത്തതിനാല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പീഡനം അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ കുഴപ്പമൊന്നുമില്ല എന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. അതിവേഗം വളര്‍ന്നുക്കൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളില്‍ പോലും ക്രൈസ്തവ പീഡനത്തെക്കുറിച്ച് വിവരിക്കുന്നതിന് അക്ഷരങ്ങള്‍ എണ്ണി ഉപയോഗിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു’ എന്ന രീതിയില്‍ ഒരു ഹാഷ്ടാഗുപോലും ഇടാന്‍ കഴിയാത്തവിധം നവ മാധ്യമങ്ങളിലെ അക്ഷരലോകം ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഗോള തലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലും, പാശ്ചാത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും, മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ക്രൈസ്തവര്‍ക്ക് നല്‍കുന്നില്ല എന്ന പരാതിയും ഉയര്‍ന്ന സാഹചര്യത്തില്‍ മെത്രാപ്പോലീത്തയുടെ പരാമര്‍ശം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം. ഈജിപ്ത്, ഇറാഖ്, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് പാശ്ചാത്യ ലോകം മൗനം പാലിക്കുകയാണെന്ന വിമര്‍ശനം ശക്തി പ്രാപിച്ചിരിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ വംശഹത്യക്ക് വിധേയമായികൊണ്ടിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ അംഗീകരിച്ചിരിന്നു.
Image: /content_image/News/News-2018-11-26-11:01:51.jpg
Keywords: പീഡന

9151
Category: 1
Sub Category:
Heading: ക്രിസ്തുമസ് ട്രീ ഉദ്ഘാടനം: കത്തോലിക്ക സന്യാസിനികൾക്ക് വെെറ്റ് ഹൗസിന്റെ ക്ഷണം
Content: വാഷിംഗ്ടണ്‍ ഡിസി: 'ക്രിസ്തുമസ് ട്രീ' ദീപം തെളിയിക്കൽ ചടങ്ങിൽ ഗാനം ആലപിക്കാൻ കത്തോലിക്കാ സന്യാസിനികളെ ക്ഷണിച്ചുകൊണ്ട് വൈറ്റ്ഹൗസ്. പ്രശസ്തമായ ക്രെെസ്തവ ഗാനങ്ങൾ പുറത്തിറക്കിയിട്ടുളള ദി ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് എന്ന സന്യാസിനി സമൂഹത്തിനാണ് ഈ വർഷത്തെ നാഷ്ണൽ ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ ഗാനം ആലപിക്കാൻ വെെറ്റ്ഹൗസിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ ആൻ ആർബർ കേന്ദ്രമായാണ് ഡൊമിനിക്കൻ സിസ്റ്റേഴ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് സന്ന്യാസിനി സമൂഹം പ്രവർത്തിക്കുന്നത്. വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ നവ സുവിശേഷ വത്കരണത്തിനുളള ആഹ്വാനത്തിനു മറുപടിയെന്നോണമാണ് 1997-ൽ സന്ന്യാസിനി സമൂഹം ആരംഭിച്ചത്. തുടക്കം കുറിച്ച് ഇരുപതു വർഷത്തിനിപ്പുറം സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളുടെ എണ്ണത്തിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സന്ന്യാസിനി സമൂഹത്തിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് സഭയെ പണിതുയർത്തലും ആത്മാക്കളുടെ രക്ഷയുമാണ് ഡൊമിനിക്കൻ സിസ്റ്റേഴ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് സമൂഹത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ നാഷ്ണൽ ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങ് നവംബർ ഇരുപത്തെട്ടാം തീയതിയാണ് നടക്കുക. യേശു ക്രിസ്തുവിന്റെ ജനനം ലോക ചരിത്രം മാറ്റി മറിച്ചുവെന്നും, യേശുവിന്റെ ജീവിതം സ്പർശിക്കാത്ത ഒന്നും യാതൊരു മേഖലയും ഇല്ലായെന്നും കഴിഞ്ഞ വർഷത്തെ നാഷ്ണൽ ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിനൊടൊപ്പം പ്രശസ്തരായ മറ്റ് ചില കലാകാരന്മാരും 'ക്രിസ്തുമസ് ട്രീ' ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2018-11-26-13:24:55.jpg
Keywords: ട്രംപ, യുഎസ് പ്രസി

9152
Category: 18
Sub Category:
Heading: എസ്എംവൈഎം കര്‍ണാടക റീജണിനു ഔദ്യോഗിക തുടക്കം
Content: ബംഗളൂരു: മാണ്ഡ്യ, ബല്‍ത്തങ്ങാടി, ഭദ്രാവതി എന്നീ സീറോ മലബാര്‍ രൂപതകളിലെ യുവജന വിഭാഗങ്ങളെ ഒരുമിപ്പിച്ചു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) കര്‍ണാടക റീജണിനു ഔദ്യോഗിക തുടക്കം. ഹുളിമാവ് സാന്തോം പാരീഷ് സെന്ററില്‍ നടന്ന സമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനംചെയ്തു. യുവജനങ്ങള്‍ പലതരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അങ്ങനെയുള്ളവരെ അകത്തേക്കു ക്ഷണിക്കാനും കൂടെ നിര്‍ത്താനും യുവജനസംഘടനകള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്എംവൈഎം മാണ്ഡ്യ ഡയറക്ടര്‍ ഫാ. മനോജ് അന്പലത്തിങ്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ 'യുവജനങ്ങള്‍ സുവിശേഷ ചൈതന്യത്തിന്റെ സാക്ഷികള്‍' എന്ന വിഷയത്തില്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍ ക്ലാസ് നയിച്ചു. യുവജനങ്ങളുടെ സംശയങ്ങള്‍ക്കു മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മറുപടി നല്‍കി. എസ്എംവൈഎം ബല്‍ത്തങ്ങാടി ഡയറക്ടര്‍ ഫാ. ഷിബി പുതിയാറ, ആനിമേറ്റര്‍ സിസ്റ്റര്‍ ബെറ്റ്‌സി സിഎംസി, പ്രസിഡന്റ് പ്രിന്‍സ് മാത്യു, എസ്എംവൈഎം ഭദ്രാവതി ഡയറക്ടര്‍ ഫാ. നിഖില്‍ പനക്കച്ചിറ, ആനിമേറ്റര്‍ സിസ്റ്റര്‍ സോഫിയ, പ്രസിഡന്റ് ക്രിസ്റ്റി വില്‍സണ്‍, എസ്എംവൈഎം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വൈസ് പ്രസിഡന്റ് അഞ്ജന ട്രീസ ജോസഫ്, സെക്രട്ടറി വിനോദ് റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ എസ്എംവൈഎം കര്‍ണാടക റീജന്റെ പ്രഥമ പ്രസിഡന്റായി പി.എ. അഭിലാഷും ജനറല്‍ സെക്രട്ടറിയായി ആകാശ് തോമസും തെരഞ്ഞെടുക്കപ്പെട്ടു. സനുമോന്‍ തോമസാണ് ഡെപ്യൂട്ടി പ്രസിഡന്റ്. വൈസ് പ്രസിഡന്റായി എയ്ഞ്ചല്‍ ജോസഫും കൗണ്‍സിലര്‍മാരായി ജോയല്‍ ജോയിയും ശീതള്‍ ജിമ്മിയും തെരഞ്ഞെടുക്കപ്പെട്ടു.
Image: /content_image/India/India-2018-11-27-01:30:04.jpg
Keywords: സീറോ മലബാര്‍ യൂത്ത്, എസ്എംവൈഎം

9153
Category: 13
Sub Category:
Heading: ഈ ബിഷപ്പ്സ് ഹൗസിന് മുന്നിലെത്തുന്ന പാവങ്ങളുടെ വയര്‍ മാത്രമല്ല, മനസ്സും നിറയും
Content: കൊച്ചി: തെലുങ്കാനയിലെ സീറോ മലബാര്‍ മിഷന്‍ രൂപതയായ അദിലാബാദിന്റെ ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ ഉച്ചക്ക് എത്തുന്ന പാവങ്ങള്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയായി സന്തോഷത്തിന്റെ നിമിഷങ്ങളാണ്. വയറു നിറച്ചു ആഹാരവും അതിനു അപ്പുറവും സ്നേഹവും പരിഗണനയുമാണ് എല്ലാവരാലും അവഗണിക്കപ്പെട്ട പാവങ്ങള്‍ക്ക് ഇവിടെ നിന്നു ലഭിക്കുന്നത്. പിന്നോക്ക മേഖലകളിലെ ഗ്രാമങ്ങളില്‍നിന്നു നൂറുകണക്കിനാളുകളാണു മഞ്ചിരിയാല്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബിഷപ്‌സ് ഹൗസിന് സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്നത്. വരുമാനമോ നീക്കിബാക്കിയോ ഒന്നും ഇല്ലാത്ത രോഗികള്‍ക്കും അവരുടെ ഒപ്പം എത്തുന്ന പാവങ്ങളും ഒരു നേരത്തെ ആഹാരത്തിനായി ബിഷപ്പ്സ് ഹൌസില്‍ എത്തുവാന്‍ ആരംഭിച്ചതോടെയാണ് എല്ലാ ദിവസവും പാവങ്ങള്‍ക്ക് ആഹാരം നല്‍കണമെന്ന കാര്യം ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനും സഹവൈദികരും ചര്‍ച്ച ചെയ്തത്. വൈകിയില്ല. അത് ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ 15നു ആരംഭിച്ച പ്രതിദിന ഭക്ഷണ വിതരണത്തില്‍ ഓരോ ദിവസവും അന്‍പതോളം പാവങ്ങളാണ് ആഹാരം കഴിച്ചു നിറഞ്ഞ ഹൃദയത്തോടെ മടങ്ങുന്നത്. ഇവര്‍ക്ക് വിളമ്പുവാനും ഒപ്പം ആഹാരം കഴിക്കുവാനും ബിഷപ്പും, ഹൌസിലെ മറ്റ് വൈദികരും ജീവനക്കാരും ഉണ്ടെന്നത് ശ്രദ്ധേയമാണ്. അതേ, കൂട്ടായ്മയുടെ സ്നേഹമാണ് അവിടെ പങ്കുവെയ്ക്കപ്പെടുന്നത്. ഭക്ഷണവിതരണം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ പൊതുസമൂഹത്തിന്‍റെ ശ്രദ്ധ നേടിയിരിക്കുകയാണ്. തെലുങ്കാനയിലെ നിര്‍ധനരേയും അവഗണിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്ന അദിലാബാദ് രൂപത കാരുണ്യത്തിന്റെ സുവിശേഷം വീണ്ടും പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്.
Image: /content_image/India/India-2018-11-27-02:05:39.jpg
Keywords: കരുണ, സഹായ

9154
Category: 18
Sub Category:
Heading: കോതമംഗലം രൂപതാംഗം റോസ് മേരി ഇത്തവണത്തെ ലോഗോസ് പ്രതിഭ
Content: കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇത്തവണത്തെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയിലെ കുണിഞ്ഞി പാദുവാഗിരി ഇടവകാംഗമായ റോസ്‌മേരി ലോഗോസ് പ്രതിഭയായി. ഡി വിഭാഗത്തിലാണു റോസ് മേരി മത്സരിച്ചത്. പാലയ്ക്കല്‍ തോമ്മാ മല്പാന്‍ കാഷ് അവാര്‍ഡും (25,000 രൂപ) തൊടുപുഴ കണ്ടിരിക്കല്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന വിശുദ്ധനാടു സന്ദര്‍ശനവുമാണു ലോഗോസ് പ്രതിഭയ്ക്കു സമ്മാനം. രൂപത, മേഖലാ തലങ്ങളില്‍നിന്ന് ആറു പ്രായവിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സംസ്ഥാനതല മത്സരങ്ങള്‍ പാലാരിവട്ടം പിഒസിയിലാണു നടത്തിയത്. ഇതില്‍ ഒന്നാം സ്ഥാനത്തെത്തിയവരാണു ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത്. എ വിഭാഗത്തില്‍ മെറ്റില്‍ഡ ജോണ്‍സണ്‍ (ഇരിങ്ങാലക്കുട), ബി വിഭാഗത്തില്‍ അന്നു മാത്യൂസ് (പാലാ), സി വിഭാഗത്തില്‍ ലിനീന വിബിന്‍ (തൃശൂര്‍), ഇ വിഭാഗത്തില്‍ ജെസി ജോസ് (ചങ്ങനാശേരി), എഫ് വിഭാഗത്തില്‍ മേരി പോള്‍ (പാലാ) എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിനു പുറത്തുനിന്നുള്ള മത്സരാര്‍ഥികളില്‍ മാണ്ഡ്യ രൂപതയിലെ നിമ ലിന്റോ ഒന്നാം സമ്മാനത്തിനു അര്‍ഹയായി. സമാപന സമ്മേളനത്തില്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ അബീര്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്കു സ്വര്‍ണ മെഡലുകളും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള 39 രൂപതകളില്‍ നിന്നു 5.47 ലക്ഷം പേരാണ് 19ാമതു ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത്.
Image: /content_image/India/India-2018-11-27-02:23:47.jpg
Keywords: ലോഗോസ്