Contents

Displaying 8851-8860 of 25174 results.
Content: 9165
Category: 18
Sub Category:
Heading: ഓഖി ദുരന്തത്തിന് ഒരു വര്‍ഷം: ആശ്രയമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത
Content: തിരുവനന്തപുരം: തെ​ക്ക​ൻ കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ൽ സ​ർ​വ​നാ​ശം വി​ത​ച്ച് നൂറു കണക്കിനു കുടുംബങ്ങളെ അനാഥമാക്കി കടന്നു പോയ ഓഖി ദുരന്തത്തിന് നാളെ ഒരു വര്‍ഷം. ഓഖിയുടെ താണ്ഡവത്തില്‍ ആശയറ്റു കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി ആദ്യമെത്തിയത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയായിരുന്നു. തമിഴ്‌നാട്ടിലെ തുത്തൂര്‍ മുതല്‍ തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് വരെയായി 288 പേര്‍ക്കാണ് ഓഖിയില്‍ ജീവാപായം സംഭവിച്ചത്. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടെത്തി രോഗപീഡകളുമായി കഴിയുന്നവരും നിരവധി. ഓഖിയില്‍ ജീവന്‍ നഷ്ടപ്പെട്ടതത്രയും തിരുവനന്തപുരം അതിരൂപതയില്‍പ്പെട്ടവര്‍ക്കു മാത്രമായിരുന്നു. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി തിരുവനന്തപുരം അതിരൂപത അഞ്ചു വര്‍ഷം നീളുന്ന വിപുലമായ പുനരധിവാസ പദ്ധതിക്കാണു രൂപം നല്കിയത്. സ്വന്തം നിലയ്ക്കും സര്‍ക്കാര്‍ സഹായത്തോടെയുമുള്ള പദ്ധതികളായിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതോടനുബന്ധിച്ച് 100 കോടി രൂപയുടെ ഓഖി പുനരധിവാസ പദ്ധതികള്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിച്ചു. സുമനസുകളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടായിരുന്നു തീരമക്കളുടെ കണ്ണീരൊപ്പാനുള്ള വിപുലമായ ഈ പദ്ധതികള്‍ക്കു രൂപം നല്‍കിയത്. ഓഖി പദ്ധതി നടപ്പിലാക്കുന്നതിനായി അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ഓഫീസ് സംവിധാനത്തിനു തന്നെ രൂപം നല്കി. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം രക്ഷാധികാരിയായ ഗവേണിംഗ് ബോഡിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കണ്വീഗനറാണ്. ഇതിനു കീഴില്‍ ഒന്പത് ഉപസമിതികള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യം, കുടുംബം, തൊഴില്‍ തുടങ്ങിയ വിവിധ രംഗങ്ങള്‍ക്കായാണ് ഉപസമിതികള്‍. താഴേത്തട്ടിലെത്തുന്ന ആനിമേറ്റര്‍മാര്‍ വരെ ഈ സംവിധാനത്തിലുണ്ട്. ഓരോ കുടുംബത്തിലും എത്തിച്ചേരുന്ന ഈ സംവിധാനത്തിലൂടെയാണ് ഓഖി ദുരന്തബാധിതരിലെ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതും സഹായങ്ങള്‍ എത്തിക്കുന്നതും. ഇടവകതലത്തില്‍ വരെ സജീവമായ ഈ സംവിധാനത്തിലൂടെ യഥാര്‍ഥ ദുരന്തബാധിതരെ കണ്ടെത്താന്‍ സാധിക്കുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം മുതല്‍ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസസഹായവും ഭവന നിര്‍മാണ പദ്ധതിയുമെല്ലാം അതിരൂപത ഏറ്റെടുത്തു. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സയും അവരുടെ കുടുംബങ്ങള്‍ക്കു വേണ്ട അടിയന്തര സഹായവും മാനസികാഘാതത്തില്‍ പെട്ടവര്‍ക്കു തുടര്‍ച്ചയായ കൗണ്സാലിംഗുമെല്ലാം ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ഒരു വര്‍ഷം അതിരൂപതയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത് ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തരൂപം ചുവടെ: • ഓഖി ദുരന്തത്തില്‍ പെട്ടു കഷ്ടതയനുഭവിക്കുന്നവരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിനായി പദ്ധതി. ഇതുവരെ 59 വിദ്യാര്‍ഥികള്‍ക്കു സഹായം നല്കിവരുന്നു. പഠനോപകരണ വിതരണം, പരിശീലന പരിപാടികള്‍ തുടങ്ങിയവ നടത്തിവരുന്നു. • ദുരന്തത്തില്‍ മരണമടയുകയോ കാണാതാകുകയോ ചെയ്ത 288 പേര്‍ക്കും അടിയന്തര ധനസഹായം. • ദുരന്തബാധിത കുടുംബങ്ങളിലെ പെണ്മഇക്കളുടെ വിവാഹത്തിനു വേണ്ട ധനസഹായം. • 200 കുടുംബങ്ങളെ സേവ് എ ഫാമിലി പദ്ധതിയില്‍ അംഗങ്ങളാക്കി സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍. 198 കുടുംബങ്ങള്‍ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് മാസം 1000 രൂപ വീതം. സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായം. • ഭവനരഹിതരായ ദുരന്തബാധിതര്‍ക്കും സമാനസാഹചര്യങ്ങളിലുള്ളവര്‍ക്കും ഭവനവും സ്ഥലവും കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തുത്തൂരില്‍ മുപ്പതും തിരുവനന്തപുരത്ത് മുപ്പതും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. • ദുരന്തത്തില്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ ആശ്രിതര്‍ക്കു നല്‍കേണ്ട തൊഴില്‍ സംബന്ധിച്ച് സമ്മതപത്രം തയാറാക്കി സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ചു. • ദുരന്തത്തില്‍നിന്നു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു വന്നവര്‍ക്ക് സൗജന്യ ചികിത്സ, ഇന്‍ഷ്വറന്‍സ് കാര്‍ഡ്, അടിയന്തര സാന്പത്തികസഹായം. • അതിരൂപതയില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ മൂന്നു പേര്‍ക്ക് തൊഴില്‍ നല്കി. ഒഴിവു വരുന്ന മുറയ്ക്ക് അര്‍ഹരായവരെ നിയമിക്കാന്‍ നടപടി. • വിവിധ മത്സ്യഗ്രാമങ്ങളില്‍ ആരോഗ്യ പരിശോധനാ ക്യാന്പുകളും സൗജന്യ മരുന്നു വിതരണവും. • ഓഖി ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്കി. അവ അംഗീകരിച്ചു നടപ്പിലാക്കാന്‍ വേണ്ട സമ്മര്‍ദം ചെലുത്തി, തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. • ദുരന്ത ആഘാതത്തിന്റെ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ശേഖരിച്ചു ക്രോഡീകരിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി പങ്കുവച്ച് അതിന്മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇടപെടലുകള്‍ നടത്തി വരുന്നു. • ഓഖി ഫണ്ട് ആയി അതിരൂപത ആകെ സമാഹരിച്ചത് 8,14,20,506 രൂപ. ഇതിനകം ചെലവഴിച്ചത് 7,55,76,256 രൂപ.
Image: /content_image/India/India-2018-11-28-02:01:48.jpg
Keywords: ഓഖി
Content: 9166

Image: /content_image/India/India-2018-11-28-02:01:54.jpg
Keywords: ഓഖി
Content: 9167
Category: 14
Sub Category:
Heading: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാപ്പനീസ് ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി
Content: ടോക്കിയോ: ജപ്പാനില്‍ ടോക്കിയോക്ക് സമീപമുള്ള കനാഗാവായിലെ ഒയീസോ പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി. ജപ്പാനിലെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്നുമാണ് പാരമ്പര്യ ശൈലിയില്‍ ചെയ്തിട്ടുള്ള പെയിന്‍റിംഗ് കണ്ടെത്തിയിരിക്കുന്നത്. 22 സെന്റിമീറ്റര്‍ വീതിയും 3 മീറ്റര്‍ നീളവുമുള്ള ‘വാഷി’ പേപ്പറില്‍ ചെയ്തിരിക്കുന്ന പെയിന്റിംഗ് ഹിസ്റ്ററി മ്യൂസിയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. മംഗളവാര്‍ത്ത, പെന്തക്കോസ്താനുഭവം തുടങ്ങിയ സംഭവങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ട് യേശുവും, പരിശുദ്ധ കന്യകാമാതാവുമായും ബന്ധപ്പെട്ട 15 രംഗങ്ങളാണ് പെയിന്റിംഗില്‍ ഉള്ളത്. ലത്തീന്‍ പ്രാര്‍ത്ഥനകള്‍ എന്ന് കരുതപ്പെടുന്ന എഴുത്തുകളും പെയിന്റിംഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1592 എന്ന് താഴെ ആലേഖനം ചെയ്തിരിക്കുന്നത് പെയിന്റിംഗ് ചെയ്ത വര്‍ഷമാണെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. 1592-നും നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജപ്പാനില്‍ ക്രിസ്തുവിന്റെ സുവിശേഷം എത്തുന്നത്. അക്കാലത്തെ ജപ്പാനിലെ ക്രിസ്ത്യാനികള്‍ പാശ്ചാത്യ ക്രിസ്ത്യന്‍ പെയിന്റിംഗുകള്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായി പുനര്‍ നിര്‍മ്മിക്കുകയായിരുന്നുവെന്ന് വിദഗ്ദര്‍ പറയുന്നു. ജപ്പാന്‍ ക്രിസ്ത്യാനികളുടെ പെയിന്റിംഗുകളില്‍ ഏറ്റവും പഴക്കമുള്ളവയില്‍ ഉള്‍പ്പെടുന്നതാണ് ഈ പെയിന്റിംഗെന്ന് ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഒസാമു ഇനൌ പറഞ്ഞു. നിലവില്‍ കണ്ടെത്തിയതില്‍ പ്രാര്‍ത്ഥനയോട് കൂടിയ ആദ്യ പെയിന്റിംഗാണിതെന്നും, അക്കാലത്തെ ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട കണ്ടുപിടിത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-11-28-09:37:56.jpg
Keywords: ജപ്പാന
Content: 9168
Category: 1
Sub Category:
Heading: ആരാധനക്രമ ഗീതങ്ങളുടെ ആത്മാവ് വ്യക്തി പ്രകടനമാകരുത്, ദൈവാരൂപിയായിരിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആരാധനക്രമ ഗീതങ്ങളുടെ ആത്മാവ് ദൈവാരൂപിയായിരിക്കണമെന്നും മറിച്ച് വ്യക്തികളുടെ പ്രകടനമാകരുതെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ചേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഏഴായിരത്തോളം ഗായകസംഘങ്ങളുടെ പ്രതിനിധികളോട് സംസാരിക്കുകയായിരിന്നു പാപ്പ. സഭയുടെ ഹൃദയത്തിലെ‍ ദൈവാരൂപിയുടെ സാന്നിധ്യവും അതിന്‍റെ അടയാളവുമാകണം ആരാധനക്രമത്തിന്‍റെയും ആരാധനക്രമഗീതങ്ങളുടെയും സജീവമായ ജനപങ്കാളിത്തമുള്ള ആഘോഷങ്ങളെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വ്യക്തികളുടെയും സമൂഹത്തിന്‍റെയും സംസ്കാരത്തെ വളര്‍ത്തുന്ന ഘടകമാണ് സംഗീതം. എന്നാല്‍ അത് ദൈവസ്തുതിയായി നാം ഉപയോഗിക്കുമ്പോള്‍ സഭയുടെ അസ്തിത്വത്തിന്‍റെ മനോഹരവും അര്‍ത്ഥസമ്പുഷ്ടവുമായ ഭാഗമായി ആരാധനക്രമ സംഗീതം പരിണമിക്കുന്നു. സന്തോഷത്തിന്‍റെയും ചിലപ്പോള്‍ ദുഃഖത്തിന്‍റെയും വികാരങ്ങള്‍ ഉണര്‍ത്തുന്ന ആരാധനക്രമഗീതികള്‍ ക്രൈസ്തവ ജീവിതത്തിന്‍റെ വിശ്വാസപ്രയാണത്തില്‍ ഓര്‍മ്മകള്‍ വിരിയിക്കുന്ന ഘടകം തന്നെയാണ്. ഗായക സംഘങ്ങള്‍ ദൈവജനത്തെ ഒരുമിച്ചു പാടാനും പ്രാര്‍ത്ഥിക്കാനും സഹായിക്കുമ്പോള്‍ നാം ക്രിസ്തുവില്‍ ഒന്നാവുകയും, ഏകദൈവത്തിലുള്ള ഒരേ വിശ്വാസം പ്രഘോഷിക്കുകയുമാണ് ചെയ്യുന്നത്. ആരാധനക്രമ ശുശ്രൂഷയില്‍ വിശ്വാസത്തോടെയും സജീവമായും പങ്കെടുക്കുന്ന സാധാരണക്കാരും ബഹുഭൂരിപക്ഷം വരുന്നവരുമായ വിശ്വാസ സമൂഹത്തെ തരംതാഴ്ത്തുകയും, അവരുടെ വിശ്വാസപ്രഘോഷണത്തെ മറികടക്കുകയും ചെയ്യുന്ന വിധത്തില്‍ ദേവാലയശുശ്രൂഷയിലെ മുഖ്യകഥാപാത്രങ്ങളാകാന്‍ ദേവാലയ ഗാനശുശ്രൂഷകര്‍ ഒരിക്കലും പരിശ്രമിക്കരുത്. ജനങ്ങളെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട്, നല്ല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന വേറിട്ട സംഗീതസംഘങ്ങളായി ദേവാലയഗാന ശുശ്രൂഷകര്‍ മാറുന്ന അപകടം ലോകമെമ്പാടും ഇന്നു സഭയില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് ഖേദകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തുവാന്‍ സഭാദ്ധ്യക്ഷന്മാര്‍ പ്രത്യേകം ശ്രമിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നവംബര്‍ 22നു ആരംഭിച്ച ദേവാലയ ഗാനശുശ്രൂഷകരുടെ രാജ്യാന്തര സംഗമം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സമാപിച്ചത്.
Image: /content_image/News/News-2018-11-28-03:10:08.jpg
Keywords: പാപ്പ, പൗരോഹി
Content: 9169
Category: 18
Sub Category:
Heading: ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം
Content: കൊച്ചി: സീറോ മലബാര്‍ സഭയിലെ പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. സഭയുടെ ക്ലര്‍ജി സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തിലാണു വൈദികരെ അനുമോദിക്കാന്‍ സമ്മേളനം വിളിച്ചുകൂട്ടിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ മെന്പര്‍ ബിഷപ്പ് മാര്‍ ജോണ്‍ വടക്കേല്‍, തൃശൂര്‍ സഹായമെത്രാനും ജൂബിലേറിയനുമായ മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, സിസ്റ്റര്‍ ജീവ മരിയ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ജോസ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ജൂബിലേറിയന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
Image: /content_image/India/India-2018-11-29-00:22:27.jpg
Keywords: വൈദിക
Content: 9170
Category: 18
Sub Category:
Heading: ലോഗോസ് ഫാമിലി ക്വിസില്‍ മോസസ് കുടുംബം ജേതാക്കള്‍
Content: കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ലോഗോസ് ഫാമിലി ക്വിസില്‍ ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കല്‍, ആനി മോസസ്, കിഷന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം നേടിയ കുടുംബത്തിന് 25000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റുമാണു സമ്മാനം. കോട്ടയം അതിരൂപതയിലെ ലാല്‍സണ്‍ മാത്യു, റീന, ലീനസ് എന്നിവരുടെ കുടുംബമാണു രണ്ടാം സ്ഥാനത്തെത്തിയത്. പാലക്കാട് രൂപതയിലെ ജോര്‍ജ് ആലുമ്മൂട്ടില്‍, സുജ, സാനിയ എന്നിവര്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.രണ്ടാം സ്ഥാനക്കാര്‍ക്കു 15000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്കു 10000 രൂപയും സമ്മാനമായി നല്‍കി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഏബ്രഹാം മാര്‍ ജുലിയോസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Image: /content_image/India/India-2018-11-29-00:23:50.jpg
Keywords: ലോഗോ
Content: 9171
Category: 1
Sub Category:
Heading: പ്രോലെെഫ് സംഘടനകൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച് സ്കോട്ടിഷ് സർവ്വകലാശാലകൾ
Content: ഗ്ളാസ്കോ: വിദ്യാർത്ഥികള്‍ക്കിടയില്‍ സജീവമായ പ്രോലെെഫ് സംഘടനകളുടെ പ്രവർത്തനാനുമതി സ്കോട്ടിഷ് സർവ്വകലാശാലകൾ നിഷേധിച്ചതായി റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്റിലെ അബർദീൻ സർവ്വകലാശാലയും, ഗ്ളാസ്കോ സർവ്വകലാശാലയുമാണ് പ്രോലെെഫ് വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാനുളള അംഗീകാരവും, വേദികളും നിഷേധിച്ചത്. നവംബർ ഇരുപത്തിയാറാം തീയതി ദി ഹെറാൾഡ് എന്ന സ്കോട്ടിഷ് മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് അബർദീൻ ലെെഫ് എത്തിക്സ് എന്ന പ്രോലെെഫ് സംഘടനയ്ക്ക് വേണ്ട പ്രവർത്തനാനുമതി അബർദീൻ സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘടന ഇടപെട്ടാണ് തടസ്സപ്പെടുത്തിയത്. ഇതിന് ഒരാഴ്ച മുൻപ് ഗ്ളാസ്കോ സ്റ്റുഡന്റ്സ് ഫോർ ലെെഫ് എന്ന പ്രോലെെഫ് സംഘടനയ്ക്കും ഇപ്രകാരമുള്ള എതിർപ്പ് ഗ്ളാസ്കോ സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘടനയിൽ നിന്നും നേരിടേണ്ടി വന്നിരുന്നു. അതേസമയം യൂറോപ്യൻ യൂണിയനും, ബ്രിട്ടണും ഉയർത്തി പിടിക്കുന്ന ആശയ പ്രചരണത്തിനുളള അവകാശത്തിനു വിരുദ്ധമാണ് പ്രോലെെഫ് സംഘടനകൾക്ക് നേരിടേണ്ടി വരുന്ന അടിച്ചമർത്തലെന്ന് അബർദീൻ ലെെഫ് എത്തിക്സ് സംഘടന ആരോപിച്ചു. ഇതിനിടയിൽ ബ്രിട്ടീഷ് പാര്‍ലമെന്റിലെ മനുഷ്യാവകാശ സമിതി രാജ്യത്തെ സർവ്വകലാശാലകളിൽ സ്വതന്ത്ര ആശയ പ്രചരണത്തിനു നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.
Image: /content_image/News/News-2018-11-29-00:35:15.jpg
Keywords: പ്രോലൈ
Content: 9172
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസം പുൽകിയ കൗമാരക്കാരന് അഭയാര്‍ത്ഥി പദവി നൽകി ദക്ഷിണ കൊറിയ
Content: സിയോള്‍: ഇസ്ളാം മതത്തിൽ നിന്നും കത്തോലിക്ക വിശ്വാസം പുൽകിയ ഇറാൻ വംശജനായ കൗമാരക്കാരന് അഭയാര്‍ത്ഥി പദവി നൽകാൻ ദക്ഷിണ കൊറിയൻ സർക്കാർ തീരുമാനം. സുരക്ഷ കാരണങ്ങളാൽ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കൗമാരക്കാരന് ദക്ഷിണ കൊറിയ അഭയാര്‍ത്ഥി പദവി നൽകാൻ തയാറായ വാർത്ത പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഏജൻസി ഫ്രാൻസ് പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യെമനില്‍ നിന്നുള്ള ഇസ്ളാമിക അഭയാര്‍ത്ഥികളുടെ പദവി അംഗീകരിക്കാത്ത സര്‍ക്കാര്‍ ക്രൈസ്തവ വിശ്വാസിയായ ബാലന് രാജ്യത്തു അഭയം നല്‍കിയത് ശ്രദ്ധേയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാലന്റെ സഹപാഠികൾ ഈ ആവശ്യം ഉന്നയിച്ച് ഒപ്പുശേഖരണം നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റിനു നൽകിയിരുന്നു. 2015-ലാണ് കുട്ടി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പിന്നീട് പിതാവും സഭയിലേയ്ക്ക് കടന്നു വന്നു. ഇത് ഇറാനിൽ ഉള്ള ഇവരുടെ ബന്ധുക്കളെ കോപത്തിലാഴ്ത്തിയിരിന്നു. രാജ്യത്തെ ഇസ്ളാമിക നിയമ പ്രകാരം മതം മാറ്റത്തിന് മരണ ശിക്ഷ വരെയാണ് നൽകുക.
Image: /content_image/News/News-2018-11-29-00:47:48.jpg
Keywords: കൊറിയ
Content: 9173
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട ഹെന്റി ന്യൂമാന്റെ രണ്ടാമത്തെ അത്ഭുതത്തിനും അംഗീകാരം; വിശുദ്ധ പദവിയിലേക്ക്
Content: ഷിക്കാഗോ: വാഴ്ത്തപ്പെട്ട ജോൺ ഹെന്റി ന്യൂമാന്റെ രണ്ടാമത്തെ അത്ഭുതവും വത്തിക്കാൻ അംഗീകരിച്ച സാഹചര്യത്തിൽ അടുത്ത വർഷം അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയേക്കുമെന്ന് അനൌദ്യോഗിക റിപ്പോർട്ടുകൾ. ഗർഭധാരണത്തോടനുബന്ധിച്ച് ജീവൻ ഭീഷണിയിലായ ഒരു സ്ത്രീക്ക് ലഭിച്ച, വൈദ്യശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ കഴിയുന്നില്ലെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ അത്ഭുത രോഗശാന്തി വാഴ്ത്തപ്പെട്ട ന്യൂമാന്റെ മാധ്യസ്ഥതയാൽ നടന്നതാണെന്ന് ഷിക്കാഗോ രൂപതാധികാരികളും, വിശുദ്ധീകരണ തിരുസംഘവും അടങ്ങുന്ന പാനൽ അംഗീകരിച്ചതോടെ 2019 ഈസ്റ്ററിനു ശേഷം വാഴ്ത്തപ്പെട്ട ന്യൂമാൻ വിശുദ്ധ പദവിയിലേക്കുയർത്തപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഷിക്കാഗോ അതിരൂപതയാണ് ഈ സ്ത്രീക്ക് ലഭിച്ച രോഗശാന്തിയെക്കുറിച്ച് അന്വേഷിച്ചത്. മെത്രാൻ സമിതിയുടെ അംഗീകാരവും, ഫ്രാൻസിസ് പാപ്പായുടെ ഔദ്യോഗിക പ്രഖ്യാപനവും മാത്രമേ ഇനി ബാക്കിയുള്ളൂവെന്ന് നാമകരണ തിരുസംഘത്തിന്റെ തലവനായ ഫാ. ഇഗ്നേഷ്യസ് ഹാരിസൺ പറഞ്ഞു. അടുത്ത വർഷം വാഴ്ത്തപ്പെട്ട കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1845-ല്‍ തന്റെ നാല്‍പ്പത്തിനാലാം വയസ്സിലാണ് ആംഗ്ലിക്കന്‍ വൈദികനായിരിന്ന വാഴ്ത്തപ്പെട്ട ഹെന്റി ന്യൂമാന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. അനേകം പേരെ ആംഗ്ലിക്കന്‍ വിശ്വാസത്തില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയായിരിന്നു വാഴ്ത്തപ്പെട്ട ജോൺ ഹെന്റി ന്യൂമാൻ. ചർച്ച് ഓഫ് ഇംഗ്ളണ്ടിനെ അതിന്റെ തായ് വേരായ കത്തോലിക്ക വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനായിട്ടാണ് അദ്ദേഹം ഓക്സ്ഫോർഡ് പ്രസ്ഥാനം തന്നെ ആരംഭിച്ചത്. 1847-ല്‍ വൈദികനായ അദ്ദേഹത്തെ ലിയോ പതിമൂന്നാമൻ പാപ്പായാണ് കർദ്ദിനാളാക്കി ഉയര്‍ത്തിയത്. ബർമിംഗ്ഹാം ഒറേറ്ററി സ്ഥാപിച്ചതിനു ശേഷം 1890-ൽ തന്റെ 89-മത്തെ വയസ്സില്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അഗാധമായ ദൈവശാസ്ത്രപരമായ രചനകൾ പരിഗണിച്ചു വേദപാരംഗനായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ സജീവമാണ്. കർദ്ദിനാൾ ന്യൂമാന്റെ മധ്യസ്ഥതയാൽ നടന്ന ആദ്യത്തെ അത്ഭുതമായ ഡീക്കൻ സള്ളിവന്റെ രോഗശാന്തിയെ വത്തിക്കാൻ അംഗീകരിച്ചതിനെ തുടർന്ന്, 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2018-11-30-03:42:36.jpg
Keywords: അത്ഭുത
Content: 9174
Category: 1
Sub Category:
Heading: പന്തിയോസ് പീലാത്തോസിന്റെ മോതിരം കണ്ടെത്തി
Content: ജറുസലേം: യേശുവിനെ കുരിശു മരണത്തിനു വിധിച്ച റോമന്‍ ഗവര്‍ണര്‍ പന്തിയോസ് പീലാത്തോസിന്റേതെന്നു കരുതപ്പെടുന്ന മോതിരം ഖനനത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്ട്ട്. അരനൂറ്റാണ്ടു മുന്പ് ഹീബ്രു യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഗിദയോന്‍ ഫോസ്റ്റര്‍ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഇതു കിട്ടിയതെങ്കിലും ഇതില്‍ കൊത്തിയിരിക്കുന്ന പേര് വായിച്ചു മനസിലാക്കിയത് അടുത്ത ദിവസങ്ങളിലാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡി 26 മുതല്‍ 36 വരെ യൂദയായില്‍ ഭരണം നടത്തിയ റോമന്‍ ഗവര്‍ണര്‍ പീലാത്തോസിന്റെ പേരു തന്നെയാണ് മോതിരത്തില്‍ പതിഞ്ഞിരിക്കുന്നതെന്ന് ഗവേഷകനായ ഡാനി ഷ്വാര്‍റ്റ്സിനെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ ഹാരറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബത്ലഹേമിനു സമീപത്തുനിന്നാണ് പ്രഫസര്‍ക്ക് ഈ മോതിരം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കിട്ടിയത്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പിത്തള മോതിരം ശുചിയാക്കി പ്രത്യേക കാമറ ഉപയോഗിച്ച് അതിന്റെ ഫോട്ടോ എടുത്തു നിരീക്ഷണം നടത്തിയപ്പോഴാണ് വീഞ്ഞു ചഷകത്തിന്റെ ചിത്രത്തോടൊപ്പം ഗ്രീക്കില്‍ പീലാത്തോസ് എന്ന പേരും കാണപ്പെട്ടത്. മോതിരം കൂടുതല്‍ പഠനത്തിന് വിധേയമാക്കാനാണ് ഗവേഷകരുടെ തീരുമാനം.
Image: /content_image/News/News-2018-11-30-04:02:02.jpg
Keywords: പുരാവസ്തു, ഗവേഷക