Contents

Displaying 8881-8890 of 25174 results.
Content: 9195
Category: 1
Sub Category:
Heading: ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാനയുമായി വിശ്വാസികള്‍
Content: ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും പഴയ കത്തോലിക്ക ഇടവകകളിലൊന്നായ ഷാംഗ്സി പ്രവിശ്യയിലെ ഡോങ്ങര്‍ഗൌ ഇടവക ദേവാലയം പ്രാദേശിക അധികാരികള്‍ അടച്ചുപൂട്ടിയെങ്കിലും യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച് ക്രൈസ്തവ സമൂഹം. സെവന്‍ സോറോസ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് സെവന്‍ സോറോസ് കത്തോലിക്കാ ദേവാലയമാണ് സര്‍ക്കാര്‍ അധികാരികള്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ അടച്ചുപൂട്ടിയത്. എന്നാല്‍ മാസങ്ങളായി ഈ ദേവാലയത്തിന്റെ പുറത്തു വിശ്വാസികള്‍ ആരാധനകളും ദിവ്യകര്‍മ്മങ്ങളും നടത്തി വരുകയാണ്. വര്‍ഷം തോറും പതിനായിരകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരുന്ന ദേവാലയത്തിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. മലമുകളിലേക്ക് പോകുന്ന കുരിശിന്റെ വഴിയിലെ പാദങ്ങളും, വിശുദ്ധരുടേയും, മാലാഖമാരുടേയും രൂപങ്ങളും കൊണ്ട് മനോഹരമായിരുന്നു ഈ ദേവാലയം. ദേവാലയം ഉപയോഗിക്കുന്നത് അപകടമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അധികാരികള്‍ ഈ ദേവാലയത്തിലെ ദിവ്യകര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ദേവാലയം പുതുക്കിപ്പണിയുവാനുള്ള അനുമതിക്കായി ദേവാലയ അധികാരികള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ഒക്ടോബര്‍ മാസം അധികാരികള്‍ ദേവാലയത്തിലെ ഒരു മാലാഖയുടെ രൂപം തകര്‍ത്തിരുന്നു. മതങ്ങളെ കമ്മ്യൂണിസവല്‍ക്കരിച്ച് സര്‍ക്കാര്‍ അനുകൂലികളാക്കുക എന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പരസ്യമായ രഹസ്യ അജണ്ടയുടെ ഭാഗമാണിതെന്നു വിശ്വാസികള്‍ ഒന്നടങ്കം പറയുന്നു. അതേസമയം തണുപ്പും ചൂടും അവഗണിച്ചു നൂറുകണക്കിന് വിശ്വാസികള്‍ ദേവാലയത്തിന്റെ പുറത്ത് പ്രാര്‍ത്ഥനയുമായി എത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അനുവാദത്തോടെയുള്ള ക്രൈസ്തവ അടിച്ചമര്‍ത്തല്‍ രാജ്യത്തു തുടരുന്നുണ്ടെങ്കിലും യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറുകയാണ് ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2018-12-03-17:45:22.jpg
Keywords: ചൈന
Content: 9196
Category: 1
Sub Category:
Heading: ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമ്മേളനത്തിന് ആരംഭം
Content: ബാങ്കോക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിശ്വാസവും മത സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സര്‍ക്കാരുകള്‍ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നത്തിനു നേതൃത്വം കൊടുക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ മതവിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ബാങ്കോക്കില്‍ ചേര്‍ന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ രണ്ടാമത് ഗ്ലോബല്‍ സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ അഡ്വ. പി.പി. ജോസഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗ്ലോബല്‍ ചെയര്‍പേഴ്‌സണ്‍ റിബെക്കാ ടാനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലും പൊതുചര്‍ച്ചയിലും വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മൈക്കിള്‍ ലിയോ (ഓസ്ട്രേലിയ), സാറാ പിലെ (തായ്ലന്‍ഡ് ), ജോര്‍ജ് മാത്യു (ഇന്ത്യ), റോബര്‍ട്ട് ടൈക്കൂണ്‍ (ഹോങ്കോങ്), തെരേസ ബുക്കര്‍(ഇംഗ്ലണ്ട്), സിജു സ്റ്റീഫന്‍ (കാനഡ ), ഹോജമിന് ബാങ്കായി (വിയറ്റ്‌നാം), ബെല്‍വെട് കാള്‍ (ജര്‍മനി) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Image: /content_image/News/News-2018-12-03-23:50:19.jpg
Keywords: ക്രൈസ്തവ
Content: 9197
Category: 18
Sub Category:
Heading: ഡോ.ഏലിയാസ് ഗോണ്‍സാല്‍വസ് നാഗ്പൂര്‍ അതിരൂപത മെത്രാന്‍
Content: നാഗ്പുര്‍: നാഗ്പുര്‍ ആര്‍ച്ച്ബിഷപ്പായി അമരാവതി രൂപത ബിഷപ്പ് ഡോ.ഏലിയാസ് ഗോണ്‍സാല്‍വസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹിയില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌കരിനാസാണ് ഔദ്യോഗികമായി അറിയിച്ചത്. നാഗ്പൂരിന്‍റെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതകുളങ്ങര 2018 ഏപ്രില്‍ 18-ന് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് മെത്രാന് നിയമനം ലഭിച്ചിരിക്കുന്നത്. മുംബൈ അതിരൂപതാംഗവും മഹാരാഷ്ട്ര സ്വദേശിയുമായ ബിഷപ്പ് ഡോ. ഏലിയാസ് ഗോണ്‍സാല്‍വസ് 1961 ജൂലൈ നാലിനു ജനിച്ചു. 1999-ല്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. മുംബൈ അതിരൂപതയുടെ അജപാലനശുശ്രൂഷയില്‍ തുടരുന്നതിനിടെയാണ് 2012-ല്‍ അദ്ദേഹത്തെ അമരാവതിയുടെ മെത്രാനായി ബെനഡിക്ട് 16-മന്‍ പാപ്പ നിയോഗിച്ചത്.
Image: /content_image/India/India-2018-12-04-00:00:33.jpg
Keywords: നിയമി
Content: 9198
Category: 18
Sub Category:
Heading: വേറിട്ട കാഴ്ചകളുമായി ചങ്ങനാശേരി അതിരൂപതയുടെ ഭിന്നശേഷി സംഗമം
Content: ചങ്ങനാശേരി: ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ചങ്ങനാശേരിയില്‍ നടന്ന സംഗമം വേറിട്ട കാഴ്ചകളുമായി അവിസ്മരണീയമായി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്സ് ഹൗസിലെ മാര്‍ കാളാശേരി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഭിന്നശേഷിക്കാരുടെ സ്‌നേഹസംഗമം അരങ്ങേറിയത്. അതിരൂപത കെയര്‍ഹോം ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ പാട്ടുപാടിയും നൃത്തം ചെയ്തുമാണ് അവര്‍ വേദി കീഴടക്കിയത്. ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ആരാണ് വലിയവരെന്ന വാദം സമൂഹത്തില്‍ ഉയരുന്‌പോള്‍ ജീവന്‍ നല്‍കിയ ദൈവത്തിനു മുന്പില്‍ ധനവാനും ദരിദ്രനും ശാരീരിക ന്യൂനതയുള്ളവനും ഒരുപോലെയാണെന്ന ബോധ്യമാണുണ്ടാകേണ്ടതെന്നു മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശാരീരിക ന്യൂനതയുള്ളവരെ പരിചരിക്കുന്നതിനും സംരക്ഷിക്കാനും വൈദികരും സന്യാസിനികളും നല്‍കുന്ന സേവനം സ്മരണീയമാണെന്നും ഈ രംഗത്തേക്കു കൂടുതല്‍ ആളുകള്‍ കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചങ്ങനാശേരി അതിരൂപതയുടെയും വിവിധ കോണ്‍ഗ്രിഗേഷനുകളുടെയും നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍, ഇടവകകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍, ഇവരുടെ മാതാപിതാക്കള്‍, ഈമേഖലയിലെ അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക സേവന വിദ്യാര്‍ഥികള്‍, അതിരൂപതയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, വൈദികര്‍, സന്യാസിനികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-12-04-00:17:06.jpg
Keywords: ചങ്ങനാ
Content: 9199
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി സൗദിയില്‍ വിശുദ്ധ ബലിയര്‍പ്പണം
Content: റിയാദ്: കടുത്ത ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി `കോപ്റ്റിക് സഭ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റിയാദിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസിയുടെ ഭവനത്തില്‍ വെച്ച് ഡിസംബര്‍ 1 ശനിയാഴ്ച അര്‍പ്പിച്ച ബലിയര്‍പ്പണത്തിന് കെയ്റോയിലെ ഷോബ്രാ ഖേയിമായിലെ മെത്രാനായ അവാ മോര്‍ക്കോസാണ് നേതൃത്വം നല്‍കിയത്. കോപ്റ്റിക് ക്രൈസ്തവരല്ലാത്തവര്‍ കൂടി ഉള്‍പ്പെട്ട ഒരു വലിയ വിശ്വാസി സമൂഹമാണ് കുര്‍ബാനയില്‍ പങ്കെടുക്കുവാനെത്തിയത്. അള്‍ത്താരയായി ഉപയോഗിക്കേണ്ട മേശ, കുര്‍ബാനക്കാവശ്യമായി മറ്റ് വസ്തുക്കള്‍ തുടങ്ങിയവ ബിഷപ്പ് കെയ്റോയില്‍ നിന്നും കൊണ്ടുവരികയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത വിലക്കുള്ള സൗദിയിലെ പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ വീഡിയോയും, ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണമനുസരിച്ചാണ് മൂന്നാഴ്ചത്തെ അജപാലക സന്ദര്‍ശനത്തിനായി ബിഷപ്പ് അവാ മോര്‍ക്കോസ് സൗദിയിലെത്തിയത്. ഡിസംബര്‍ 17-ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചു പോകും. മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരീമുമായി റിയാദില്‍ വെച്ച് മെത്രാന്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. ഈജിപ്ത് അംബാസഡര്‍ ഒസാമ-നുഗാലി തുടങ്ങിയ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം തീവ്ര ഇസ്ളാമിക നിലപാട് തുടരുന്ന സൗദിയില്‍ ക്രൈസ്തവ സമൂഹത്തിന് ബലിയര്‍പ്പിക്കുവാന്‍ കൈവന്ന അവസരത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കാണുന്നത്. വരും നാളുകളില്‍ ക്രൈസ്തവ സമൂഹത്തിന് പരസ്യ ബലിയര്‍പ്പണം നടത്തുവാന്‍ കൈവരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ക്രൈസ്തവര്‍.
Image: /content_image/News/News-2018-12-04-15:58:41.jpg
Keywords: സൗദി
Content: 9200
Category: 18
Sub Category:
Heading: പ്രത്യാശ കൈവെടിയാതെ മുന്നേറാന്‍ കേരള കത്തോലിക്ക സഭയ്ക്കു കഴിയും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: പ്രതിസന്ധികള്‍ അലട്ടുന്‌പോഴും സത്യത്തിന്റെ പാതയില്‍ പ്രത്യാശ കൈവെടിയാതെ മുന്നേറാന്‍ കേരള കത്തോലിക്കാ സഭയ്ക്കു സാധിക്കുമെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. കെസിബിസിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിബിസി) സംയുക്ത സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെയും സത്യത്തിന്റെയും ചൈതന്യത്തില്‍ ജീവിക്കാനും മറ്റുള്ളവര്‍ക്കു സേവനം ചെയ്യാനും സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹമാണു സഭയുടെ ശക്തി. ദൈവരാജ്യ സംസ്ഥാപനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പം, നീതിയും സമാധാനവും സമൂഹത്തില്‍ സംജാതമാകാന്‍ സഭ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ ഡോ. മാത്യു ഇല്ലത്തുപറന്പില്‍, കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി ശീതകാല സമ്മേളനം ഇന്നും നാളെയുമായി പിഒസിയില്‍ നടക്കും.
Image: /content_image/News/News-2018-12-05-04:30:29.jpg
Keywords: സൂസ
Content: 9201
Category: 18
Sub Category:
Heading: വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ സംഗമം നടന്നു
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ദൈവവിളിക്കുവേണ്ടിയുളള കമ്മീഷന്റെ നേതൃത്വത്തില്‍ രൂപത വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവവിളി കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വൊക്കേഷന്‍ പ്രമോട്ടര്‍മാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും പുതുതലമുറയില്‍ ദൈവവിളി പ്രോത്സാഹകര്‍ ചെലുത്തുന്ന സ്വാധീനം പ്രധാനപ്പെട്ടതാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ സന്ദേശം നല്‍കി. കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-05-04:45:38.jpg
Keywords: വാണിയ
Content: 9202
Category: 1
Sub Category:
Heading: ക്രിസ്തുമസിനെ വിജാതീയവത്ക്കരിക്കരുത്: മുന്നറിയിപ്പുമായി ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗമന കാലഘട്ടത്തില്‍ ക്രിസ്തീയ വിശ്വാസികള്‍ ജാഗരൂകരായിക്കണമെന്നും, ആത്മീയമായ അലസതയും, ഭൗതികതയും ഉപേക്ഷിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ക്രിസ്ത്യാനികൾ ദെെവജനമാണെങ്കിലും ചിലപ്പോൾ ഭൗതികതയിൽ ആഴപ്പെട്ട് നമ്മുടെ ക്രിസ്തീയതയെ വിജാതീയവത്ക്കരിക്കാറുണ്ടെന്നും ഇക്കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ ഇരുപതിനായിരത്തോളം വരുന്ന വിശ്വാസി സമൂഹത്തോാടായി പാപ്പ പറഞ്ഞു. ദൈവമായ ക്രിസ്തു മനുഷ്യനായി അവതരിച്ചതു ലോകത്തെ രക്ഷിക്കാനാണ്. എന്നാല്‍ ക്രിസ്തുവിന്‍റെ പിറന്നാള്‍ ഒരു ആഘോഷമായി മാത്രം മാറ്റപ്പെടുന്ന അപകടം ഇന്ന് സര്‍വ്വസാധാരണമാണ്. ക്രിസ്തുമസിനെ ആഘോഷമായി മാറ്റിമറിക്കുന്നത് ആര്‍ഭാടത്തിനും ധൂര്‍ത്തിനുമുള്ള ഒരു പ്രലോഭനമാണ്. എന്നാല്‍ ധ്യാനാത്മകമാക്കേണ്ട ഒരു ആത്മീയ ഉത്സവമാണ് ക്രിസ്തുമസ്. അതിനുപകരം, ക്രിസ്തുവിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങുമെങ്കിലും, കുറെക്കഴിയുമ്പോള്‍ കേന്ദ്രത്തായിരുന്ന അവിടുത്തെ മറന്നുപോവുകയും, ആഘോഷങ്ങളുടെ തിമര്‍പ്പില്‍ മനുഷ്യര്‍ മുഴുകിപ്പോവുകയും ചെയ്യുന്നു. ക്രിസ്തുമസിനു മുന്നോടിയായുളള ആഗമന കാലത്തിൽ, സാധ്യമായ വിധത്തിലെല്ലാം ആത്മീയ ഫലങ്ങൾ കൊയ്യാൻ വിശ്വാസി സമൂഹത്തിന് പാപ്പ പ്രോത്സാഹനം നൽകി. ആഗമന കാലം ക്രിസ്തുമസിനെ എതിരേൽക്കാനുളള കാത്തിരിപ്പു മാത്രമല്ല എന്നും, ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിനായി ഒരുങ്ങാനുളള ക്ഷണം കൂടിയാണെന്നും ഫ്രാൻസിസ് പാപ്പ വിശ്വാസി സമൂഹത്തെ ഒാർമിപ്പിച്ചു. ഉണർന്നിരുന്നുളള പ്രാർത്ഥനയാണ് ആഗമന നാളുകളുടെ താക്കോലെന്നും പാപ്പ കൂട്ടിച്ചേർത്തു. നമ്മുടെ മനസ്സും, ഹൃദയവും ചുറ്റുമുള്ള സഹോദരങ്ങളുടെ ആവശ്യങ്ങളിലേയ്ക്ക് തുറക്കാനുളള ക്ഷണം കൂടിയാണ് ആഗമന മാസത്തിന്റെ ലക്ഷ്യം എന്നും പാപ്പ തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ക്രിസ്തുമസിനെ കൊടുക്കൽ, വാങ്ങലിനുളള ദിനം മാത്രമായി കാണരുത് എന്ന് മുന്നറിയിപ്പ് നൽകിയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-12-05-05:37:25.jpg
Keywords: പുല്‍ക്കൂ, ക്രിസ്തുമ
Content: 9203
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ വീണ്ടും ദൈവവിളി വസന്തം; ഏഴുപേർ അഭിഷിക്തരായി
Content: ലാഹോര്‍: തീവ്ര ഇസ്ളാമിക രാജ്യമായ പാക്കിസ്ഥാനില്‍ ഫ്രാൻസിസ്കൻ സന്യാസി സമൂഹത്തിൽനിന്നുള്ള ഏഴുപേർ പൗരോഹിത്യം സ്വീകരിച്ചു. നവംബർ മുപ്പതാം തീയതി ലാഹോറിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ വെച്ച് നടന്ന തിരുപട്ട ശുശ്രൂഷയിലാണ് ഏഴുപേരും പൗരോഹിത്യത്തെ പുല്‍കിയത്. ലാഹോര്‍ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. പുരോഹിതരും സന്യസ്തരും അല്‍മായരും അടക്കം അനേകം പേർ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും പുതിയതായി പൗരോഹിത്യ പട്ടം സ്വീകരിച്ചവർക്കായി പ്രാർത്ഥിക്കാനുമായി ലാഹോറിലെ സേക്രഡ് ഹാർട്ട്സ് കത്തീഡ്രലിൽ എത്തിയിരുന്നു. ഫ്രാൻസിസ്കൻ സമൂഹത്തിൽനിന്നുള്ള ഏഴുപേരുടെ പൗരോഹിത്യ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്യാസ സമൂഹത്തിനും കത്തോലിക്കാസഭയ്ക്കും അതിയായ ആനന്ദം ഉണ്ടെന്ന് രാജ്യത്തെ ഫ്രാൻസിസ്കൻ സന്യാസി സമൂഹത്തിന്റെ ചുമതല വഹിക്കുന്ന ഫ്രാൻസിസ് നദീം പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അവർ ക്രിസ്തുവിന്റെ വിശ്വസ്തരായ പിൻഗാമികളായി മാറുവാൻ തങ്ങൾ അവരെ ദൈവത്തിന് ഭരമേൽപ്പിക്കുന്നു. പുതിയ പുരോഹിതർ പ്രാദേശിക സഭയ്ക്ക് കൂദാശ പരികർമ്മത്തിനും, സുവിശേഷ വത്കരണത്തിനുമായി ലഭിച്ച സമ്മാനമാണെന്നും ഫ്രാൻസിസ് നദീം പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇന്ന് ദൈവവിളികളാൽ സമ്പന്നമാണ് പാക്കിസ്ഥാനിലെ കത്തോലിക്കാസഭ. ലാഹോറിൽ സ്ഥിതിചെയ്യുന്ന സെമിനാരിയിൽ നിന്ന് മാത്രമായി മുപ്പതോളം പേരാണ് 2015 ന് ശേഷം പൗരോഹിത്യ പട്ടം സ്വീകരിച്ചത്. കറാച്ചിയിലെയും ലാഹോറിലെയും സെമിനാരികളിലായി നിരവധി പേരാണ് സെമിനാരി പഠനം നടത്തുന്നത്.
Image: /content_image/News/News-2018-12-05-06:09:49.jpg
Keywords: പാക്കി
Content: 9204
Category: 1
Sub Category:
Heading: അഭയാർത്ഥികൾക്ക് സഹായം ഒരുക്കിയ കൊളംബിയൻ രൂപതക്ക് ഉന്നത പുരസ്കാരം
Content: ബൊഗോട്ട: കൊളംബിയയിലെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്ക് നല്‍കുന്ന പോർട്ട് ഫോളിയോ അവാർഡ് ഇത്തവണ കത്തോലിക്ക രൂപതക്ക്. കുകുട്ട രൂപതക്കാണ് കൊളംബിയൻ സാമ്പത്തിക മാസികയായ പോർട്ട് ഫോളിയോയുടെ പുരസ്കാരം. നവംബർ ഇരുപത്തിയൊൻപതിന് നടന്ന പുരസ്കാരദാന ചടങ്ങിൽ, ഭാരവാഹികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേലയിൽ നിന്നും കൊളംബിയയിൽ എത്തിയവരെ സഹായിച്ച കുകുട്ട രൂപതയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. കൊളംബിയൻ മൈഗ്രേഷൻ സെന്ററിലും ഡിവൈൻ പ്രൊവിഡൻസ് കാസ ദെ പാസോയിലും (ട്രാൻസിറ്റ് സെന്റർ) പ്രവർത്തിക്കുന്ന ഫാ. ഫ്രാൻസിസ്കോ ബോട്ടിഗ്നോൺ, ഫാ. ഡേവിഡ് കാനാ പെരസ് എന്നിവർ രൂപതയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. കൊളംബിയന്‍ ബിസിനസ്സ് സമൂഹത്തിനു മുന്നിൽ വെനിസ്വേല അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ദൈവം നല്കിയ അവസരമാണ് പുരസ്കാരമെന്ന് ഫാ. ഡേവിഡ് കാനാ അഭിപ്രായപ്പെട്ടു. നഗരത്തിന്റെ ഉന്നമനത്തിൽ രൂപതയോടൊപ്പം പങ്കുചേരാൻ അദ്ദേഹം ഏവരെയും ക്ഷണിച്ചു. കൊളംബിയൻ പ്രസിഡന്റായ ഇവാൻ ദുഖ്യുവാണ് പുരസ്ക്കാരം സമ്മാനിച്ചത്. കൊളംബിയന്‍ മൈഗ്രേഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തു ലക്ഷം വെനിസ്വേലൻ അഭയാർത്ഥികളാണ് രാജ്യത്തു അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിന് പുറമെ എട്ട് ലക്ഷത്തോളം അഭയാർത്ഥികൾ കൊളംബിയ വഴി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 2016 ൽ ഫാ. ബോട്ടിഗ്നോൺ സ്ഥാപിച്ച കുകുട്ട രൂപതയുടെ അഭയാർത്ഥി കേന്ദ്രത്തിൽ കഴിഞ്ഞ വർഷം അയ്യായിരത്തോളം ജനങ്ങൾക്ക് അഭയവും ആതുര സേവനങ്ങളും നല്‍കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മുതൽ കാസ ദെ പാസോ ട്രാൻസിറ്റ് സെന്ററിലെത്തിയ ഏഴര ലക്ഷം വെനിസ്വേലൻ പൗരന്മാർക്കാണ് സഭാനേതൃത്വം ഉച്ചഭക്ഷണം തയ്യാറാക്കിയത്. കുകുട്ട രൂപതയെയും വെനിസ്വേലൻ നഗരമായ സാൻ ആന്റോണിയോ ദെൽ തക്കിറയെയും ബന്ധിപ്പിക്കുന്ന സൈമൻ ബൊലിവർ ഇന്‍റര്‍നാഷണൽ ബ്രിഡ്ജിനു സമീപമാണ് കാസ ദെ പാസോ ട്രാൻസിറ്റ് സെന്റർ. അനുദിനം ഇവിടെ മൂവായിരം ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്. അതിനു പുറമേ എണ്ണായിരം പേർക്ക് നഗരത്തിലെ വിവിധ കൗണ്ടറുകൾ വഴിയും ഭക്ഷണം നല്‍കുന്നുണ്ട്.
Image: /content_image/News/News-2018-12-05-07:45:46.jpg
Keywords: കൊളംബി, വെനി