Contents

Displaying 8911-8920 of 25174 results.
Content: 9225
Category: 18
Sub Category:
Heading: ചാവറയച്ചന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകന്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍
Content: കോട്ടയം: കേരളത്തില്‍ ജാതീയമായ വിവേചനങ്ങളെയും അനാചാരങ്ങളെയും തകര്‍ക്കാന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകനാണ് വിശുദ്ധ ചാവറയച്ചനെന്ന് മുന്‍ പി‌എസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയില്‍ ചാവറയച്ചന്റെ സാംസ്‌കാരിക സംഭാവനകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിമത പ്രസ്ഥാനങ്ങളെ അണിനിരത്തുന്നതിലൂടെയല്ല സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തുന്നതിലൂടെയാണ് യഥാര്‍ഥ നവോത്ഥാനം സംജാതമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഫാ. ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. എസ്. ഇന്ദു ചാവറ സ്മാരക പ്രഭാഷണം നടത്തി.
Image: /content_image/India/India-2018-12-07-09:21:36.jpg
Keywords: രാധാ
Content: 9226
Category: 1
Sub Category:
Heading: കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു ഐറിഷ് പ്രസിഡന്റിന്റെ ഉന്നത അവാര്‍ഡ്
Content: ഡബ്ലിന്‍: വിവിധ മേഖലകളില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുംവിധം സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രവാസി അയര്‍ലണ്ടുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് സ്വീകരിച്ചവരില്‍ രണ്ട് കത്തോലിക്ക കന്യാസ്ത്രീകളും. 148-ഓളം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി മധ്യപൂര്‍വ്വേഷ്യയില്‍ പലസ്തീന ജനങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിസ്റ്റര്‍ ബ്രിജെറ്റ് ടിഗെയും, 1976 മുതല്‍ കെനിയയിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസപരവും, ആരോഗ്യപരവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മേരി കില്ലീനുമാണ് നവംബര്‍ 29-ന് പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചത്. ഗ്ലോബല്‍ ഐറിഷ് ഫോറത്തോടനുബന്ധിച്ച് 2011-ലാണ് അയര്‍ലണ്ട് സര്‍ക്കാര്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2012-ല്‍ ആദ്യ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ മേഖലകളിലുള്ള സംഭാവനകളെ അടിസ്ഥാനമാക്കി 6 വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡ് നല്‍കുന്നത്. ഇതില്‍ സിസ്റ്റര്‍ ബ്രിജെറ്റിന് സന്നദ്ധ സേവന വിഭാഗത്തിലും, സിസ്റ്റര്‍ മേരി കില്ലീന് സമാധാന അനുരഞ്ജന വിഭാഗത്തിലുമാണ് അവാര്‍ഡ് കിട്ടിയത്. സിസ്റ്റര്‍ ബ്രിജെറ്റ് ഇപ്പോള്‍ ജറുസലേമിലെ കാരിത്താസിന്റെ ജനറല്‍ സെക്രട്ടറിയാണ്. ആറുലക്ഷത്തോളം ആളുകള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന നെയ്റോബിയിലെ മുകൂരു ചേരിപ്രദേശമാണ് സിസ്റ്റര്‍ മേരി കില്ലീന്റെ പ്രധാന സേവനമേഖല.
Image: /content_image/News/News-2018-12-07-10:39:41.jpg
Keywords: അയര്‍, ഐറിഷ
Content: 9227
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ഹാര്‍പേസ് മാഗസിന്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഡനവും വിവേചനവും നേരിടുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മാസികകളിലൊന്നായ ഹാര്‍പേസ് മാഗസിന്‍. "ദി വാനിഷിംഗ് : ദി പ്ലൈറ്റ് ഓഫ് ക്രിസ്റ്റ്യന്‍സ് ഇന്‍ ആന്‍ ഏജ് ഓഫ് ഇന്‍ടോളറന്‍സ്" എന്ന പേരില്‍ മാഗസിന്റെ ഡിസംബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. യുദ്ധമുഖത്തെ റിപ്പോര്‍ട്ടിംഗിന് പേരുകേട്ട, നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജാനൈന്‍ ഡി. ജിയോവന്നിയുടേതാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി തയാറാക്കിയതുപോലെ വ്യക്തമായ കണക്കുക്കൂട്ടലുകളോടെയാണ് മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ക്രിസ്ത്യാനികള്‍ തുടച്ചുനീക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആയിരകണക്കിനു ക്രിസ്ത്യാനികളാണ് ഭവനരഹിതരായത്. ഇറാഖിലെ മൊസൂളില്‍ മാത്രം ഒരു ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഭവനരഹിതരായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒന്നിന് പിറകെ ഒന്നായി തിരമാലപോലെ ഉണ്ടായ മതപീഡനങ്ങള്‍ ക്രിസ്ത്യാനികളെ മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചു. ഇറാഖില്‍ പിടിച്ചു നിന്ന ക്രിസ്ത്യാനികളെക്കൂടി മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും തുരുത്തുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഓരോ വീട്ടിലും പോയി ക്രിസ്ത്യാനികളുടെ വീടിന്റെ വാതിലില്‍ ‘നസ്രായേന്‍’ എന്ന് സൂചിപ്പിക്കുന്ന ‘n’ എന്ന് അക്ഷരം അടയാളപ്പെടുത്തുക പതിവായിരുന്നു. 2002-ല്‍ 14 ലക്ഷത്തോളം ക്രിസ്ത്യനികളുണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ 2,50,000-ത്തോളം ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളത്. 80% കുറവാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിമുറുക്കിയതിനു ശേഷം ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള നിരവധി കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇതിനു പുറമേ അമുസ്ലീങ്ങളായവര്‍ക്ക് മേല്‍ ‘ജിസ്യാ’ പോലെയുള്ള നികുതികള്‍ ചുമത്തിയുള്ള പിടിച്ചുപറിയും വ്യാപകമായി നടന്നു. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ക്കേ തന്നെ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ മതപീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതിനുമുന്‍പുള്ളതെല്ലാം അതിജീവിക്കുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിഞ്ഞുവെങ്കിലും, ഇപ്പോഴത്തെ മതപീഡനങ്ങള്‍ അതിജീവിക്കുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
Image: /content_image/News/News-2018-12-07-17:33:54.jpg
Keywords: പീഡന
Content: 9228
Category: 18
Sub Category:
Heading: മലയാളി വൈദികന്‍ കര്‍ണ്ണാടക ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
Content: ബംഗളൂരു: കര്‍ണാടകയിലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നോര്‍ബര്‍ട്ടൈന്‍ സന്യാസ സഭാംഗമായ മലയാളി വൈദികന്‍ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ നിയമിതനായി. തെരുവു കുട്ടികളുടെയും കുറ്റവാളികളായ കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഇക്കോ (ഇസിഎച്ച്ഒ) എന്ന സംഘടനയുടെ സ്ഥാപകനായ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായും സോഷ്യല്‍ ഓഡിറ്റിംഗ് മെംബറായും പ്രവര്‍ത്തിച്ചുവരികയാണ് പുതിയ നിയമനം. വൈദികന്‍ ആരംഭിച്ച കര്‍ണാടകയിലും കേരളത്തിലുമായി ഇക്കോയ്ക്ക് എട്ടു ശാഖകളുണ്ട്. സ്‌പെഷ്യല്‍ ജുവൈനല്‍ ഹോം നടത്തിപ്പിനായി ഇക്കോയെയാണു കര്‍ണാടക സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മാനന്തവാടി കൂട്ടുങ്കല്‍ ദേവസ്യ- ഏലമ്മ ദമ്പതികളുടെ മകനായ റവ. ഡോ. ആന്റണിക്കു, ജുവല്‍ ഓഫ് ഇന്ത്യ-നന്മ മെട്രോ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-12-08-03:10:06.jpg
Keywords: വൈദിക
Content: 9229
Category: 18
Sub Category:
Heading: വിശ്വാസത്തിന്റെ പേരില്‍ ദളിത് ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം
Content: കോട്ടയം: എല്ലാ മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ എല്ലാവിധ വിവേചനങ്ങളും അനുഭവിക്കുകയാണ് ദളിത് ക്രൈസ്തവരെന്നു ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ഇന്നലെ വൈകുന്നേരം തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് നടന്ന ദളിത് കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വത്തിന് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാമൂഹ്യ സാമ്പത്തിക സമത്വങ്ങളും സംവരണങ്ങളും മാറ്റിമറിച്ചു ഹൈന്ദവ സമൂഹത്തിനു മാത്രമേ പ്രത്യേകമായ സംവരണങ്ങള്‍ നല്‍കേണ്ടതുള്ളു എന്ന ഓര്‍ഡര്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണ്. ഇത് ഇന്നും നിലനില്‍ക്കുകയാണ്. ഈ അനീതിക്ക് എതിരായാണ് നമ്മള്‍ സമരം ചെയ്യേണ്ടത്. ഇതു ദളിത് ക്രിസ്ത്യാനികളുടെ മാത്രം പ്രശ്‌നമല്ല, മറ്റു പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗത്തിനുകൂടി എതിരേയുള്ള വിവേചനമാണ്. അതിനാല്‍ നമ്മുടെ പ്രതിഷേധം സ്വാര്‍ഥപരമായ ലക്ഷ്യത്തിന് വേണ്ടിയുള്ളതല്ലെന്നും ഇന്ത്യന്‍ ജനതയുടെ ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ സഭകള്‍ രാഷ്ട്രീയമായും സാമൂഹ്യമായും നടത്തിയ ഇടപെടലുകള്‍ ഏത്രത്തോളമുണ്ടെന്നു നമ്മള്‍ ആലോചിക്കണമെന്ന്‍ ദളിത് ദേശീയ നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ഡിസിഎംഎസ് സ്ഥാപക പ്രസിഡന്റ് പി.എം. മര്‍ക്കോസിന്റെ കബറിടത്തില്‍നിന്നു ആരംഭിച്ച ജാഥ ഡിസിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.സി. കുഞ്ഞുകൊച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തില്‍ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കെസിബിസി എസ്സി/എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങി നിരവധി പേര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-08-03:25:25.jpg
Keywords: പെരുന്തോ
Content: 9230
Category: 18
Sub Category:
Heading: സഭയുടെ സാമൂഹ്യസാക്ഷ്യമാണു സേവനപ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്നത്: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: കൊച്ചി: സഭയുടെ സാമൂഹ്യസാക്ഷ്യമാണു സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്നതെന്നും ക്രിസ്തുവിന്റെ സ്‌നേഹമാണു നമ്മെ നന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കെസിബിസിയുടെ പ്രളയാനന്തര പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്കു നന്മയും സേവനവും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയ പുനര്‍നിര്‍മാണത്തിലുള്‍പ്പെടെ ഏതു സമയത്തും സഭ ജനങ്ങള്‍ക്കൊപ്പമാണെന്ന് അധ്യക്ഷത വഹിച്ച കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. ഓഖിയുടെ ആഘാതമകലും മുന്‍പ് പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹം പൂര്‍ണമാകുന്നത് സഹോദരന്റെ സങ്കടങ്ങള്‍ എന്റെയും സങ്കടമായി ഉള്‍ക്കൊണ്ട് ഏറ്റെടുക്കുന്നതിലാണു കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഓര്‍മിപ്പിച്ചു. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും കേരള കത്തോലിക്ക സഭയുടെ ആദരവ് സമര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, ഫാ. ജോളി പുത്തന്‍പുര, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ജെപിഡി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടികാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-08-03:48:05.jpg
Keywords: ക്രിസ്തു
Content: 9231
Category: 13
Sub Category:
Heading: മരിച്ചുവെന്ന് വിധിയെഴുതിയ കുഞ്ഞ് ജീവിതത്തിലേക്ക്; ദൈവത്തിന്റെ പ്രകാശമെന്ന് പേരിട്ട് മാതാപിതാക്കള്‍
Content: ടെക്സാസ്: ഡോക്ടര്‍മാരെ അമ്പരിപ്പിച്ച് ഹൃദയ സ്പന്ദനമോ ശ്വാസോച്ഛാസമോ ഇല്ലാതെ ജനിച്ചു വീണ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക്. അമേരിക്കയിലെ ടെക്സാസില്‍ വചന പ്രഘോഷകനായ ജേക്കബ് ഷെറീഫ്‌, ഹന്നാ ദമ്പതികളുടെ അഞ്ചാമത്തെ മകന്റെ ജനനമാണ്‌ ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞു ജനിച്ചു വീണത്. കുട്ടി മുന്നോട്ട് ജീവിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയിട്ടും, ജേക്കബ് ഷെറീഫ്‌- ഹന്ന ദമ്പതികള്‍ ഭയപ്പെടുകയോ, തങ്ങളുടെ വിശ്വാസവും, പ്രതീക്ഷയും കൈവിടുകയോ ചെയ്തില്ല. അവര്‍ യേശുവില്‍ പ്രത്യാശ അര്‍പ്പിക്കുകയായിരിന്നു. “ഹൃദയമിടിപ്പോ, ശ്വാസോച്ഛാസമോ ഇല്ലാതെയാണ് അവന്‍ ജനിച്ചത്. ഓക്സിജന്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ സിസേറിയന്‍ നടത്തുമ്പോള്‍ തന്നെ അവന് ജീവനില്ലാത്തതു പോലെയായിരുന്നു. ഒരര്‍ത്ഥത്തില്‍ അവന്‍ മരിച്ചിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 'കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന്റെ കോട്ടയാകുന്നു. ഞാന്‍ ആരെ പേടിക്കണം' (സങ്കീര്‍ത്തനം 27:1) എന്ന ബൈബിള്‍ വാക്യമാണ് തങ്ങള്‍ക്ക് ശക്തി നല്‍കിയത്. താനും തന്റെ ഭാര്യയും അവനുവേണ്ടി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചു”. ജേക്കബിന്റെ വാക്കുകളാണിത്. യേശുവിലുള്ള അവരുടെ പ്രത്യാശ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുവാന്‍ അവരെ സഹായിക്കുകയായിരിന്നു. തനിക്ക് തന്റെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഇപ്പോള്‍ തന്റെ മകന്‍ സന്തോഷവാനും ആരോഗ്യവാനുമാണെന്നും, അവന്റെ പ്രകാശം മറ്റുള്ളവര്‍ക്ക് കാണുവാനായി തിളങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദൈവത്തിന്റെ പ്രകാശം' എന്നു അര്‍ത്ഥമുള്ള ഉറിയാസ് എന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. മകന് ലഭിച്ച അത്ഭുതരോഗശാന്തിക്കായി ലോകമെങ്ങുമായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുകയാണ്‌ ജേക്കബ് ഷെറീഫ്‌, ഹന്നാ ദമ്പതികള്‍.
Image: /content_image/News/News-2018-12-08-05:03:56.jpg
Keywords: അത്ഭുത
Content: 9232
Category: 1
Sub Category:
Heading: പതിനായിരങ്ങള്‍ക്ക് ആശ്രയമായ ക്രൈസ്തവ സംഘടനകളെ പാക്കിസ്ഥാൻ നിരോധിച്ചു
Content: കറാച്ചി: ക്രൈസ്തവ സന്നദ്ധ സംഘടനകളായ കാത്തലിക് റിലീഫ് സര്‍വീസസും വേള്‍ഡ് വിഷനും, ഉള്‍പ്പെടെ 18 സംഘടനകളെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പുറത്താക്കി. 60 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു, സര്‍ക്കാരുമായി ഒത്തുപോകുന്നില്ല എന്നിവയാണ് പുറത്താക്കലിന്റെ കാരണമായി സർക്കാർ ആരോപിക്കുന്നത്. 18 സംഘടനകളും രാജ്യം വിടേണ്ടതാണെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രിയായ ഷിരീന്‍ മസാരിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഭക്ഷണസാധനങ്ങളുടെ വിതരണം തുടങ്ങിയ മേഖലയില്‍ വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന സംഘടനകളോടാണ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യം വിട്ടു പോകുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷമായി കാനഡയില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്ള ഫണ്ടുപയോഗിച്ച് പാക്കിസ്ഥാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു വേള്‍ഡ് വിഷന്‍. എട്ടുലക്ഷത്തോളം പാക്കിസ്ഥാനി യുവജനങ്ങളാണ് 2015-മുതല്‍ വേള്‍ഡ് വിഷന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനില്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് ഇതുസംബന്ധിച്ച് വേള്‍ഡ് വിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വേള്‍ഡ് വിഷന്‍ പാക്കിസ്ഥാനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ 2 വര്‍ഷമായി നിയമ പോരാട്ടത്തിലായിരുന്നു. 1954 മുതല്‍ തന്നെ പാക്കിസ്ഥാനിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് യുഎസ് കത്തോലിക്കാ സഭയുടെ ചാരിറ്റി വിഭാഗമായ കാത്തലിക് റിലീഫ് സര്‍വീസസ്. 2011-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ നേവി സീല്‍സ് നടത്തിയ മിന്നലാക്രമണത്തിലൂടെ അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതിന്റെ പ്രതികാരമായാണ് ഈ നടപടിയെ ഏവരും നോക്കിക്കാണുന്നത്.
Image: /content_image/News/News-2018-12-08-08:04:37.jpg
Keywords: പാക്കി
Content: 9233
Category: 1
Sub Category:
Heading: ആവേശം വാനോളമുയര്‍ത്തി വത്തിക്കാനില്‍ പുല്‍ക്കൂട് അനാവരണം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ തിരുപ്പിറവിയുടെ സ്മരണകള്‍ ഉയര്‍ത്തി നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തിക്കൊണ്ട് വത്തിക്കാനില്‍ മണലില്‍ തീര്‍ത്ത പുല്‍ക്കൂടും, 42 അടി ഉയരമുള്ള വത്തിക്കാന്‍ ക്രിസ്തുമസ് ട്രീയും അനാവരണം ചെയ്തു. ഇന്നലെ ഡിസംബര്‍ 7 വെള്ളിയാഴ്ച രാത്രിയില്‍ 52 അടി വീതിയുള്ള പുല്‍ക്കൂടിനു മുന്നിലെ തിരശ്ശീല മാറി തിരുപ്പിറവി ദൃശ്യം പുറത്തുവന്നപ്പോള്‍ വന്‍ കരഘോഷമായിരുന്നു. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവേണിംഗ് കമ്മീഷന്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഗിയൂസെപ്പേ ബെര്‍ട്ടെല്ലോ, വെനീസ് പാത്രിയാര്‍ക്ക് ഫ്രാന്‍സെസ്ക്കോ മൊറാഗ്ലിയ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സൂര്യാസ്തമയത്തിന് ശേഷം ക്രിസ്തുമസ് ഗാനം സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ മുഴങ്ങി തുടങ്ങി. പിന്നീടാണ് ഇറ്റലിയിലെ വെനെറ്റോയിലെ കോണ്‍കോര്‍ഡിയ പോര്‍ഡെനോനെ രൂപത സംഭാവന ചെയ്ത ചുവന്ന സ്പ്രൂസ് മരംകൊണ്ടുള്ള ക്രിസ്തുമസ് ട്രീയിലെ ബള്‍ബുകള്‍ മിന്നിയത്. യേശുവിന്റെ തിരുപ്പിറവിയുടെ രഹസ്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങളാണ് ഈ പുല്‍ക്കൂടും, ക്രിസ്തുമസ്സ് ട്രീയുമെന്നാണ് അനാവരണം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്. ഹോളണ്ട്, റഷ്യ, ചെക്ക് റിപ്പബ്ലിക്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുല്‍ക്കൂടിന്റെ ശില്‍പ്പികള്‍. ഇതിന്റെ മുന്നോടിയായി വെള്ളിയാഴ്ച രാവിലെ “വത്തിക്കാനിലെ 100 പുല്‍ക്കൂടുകള്‍” എന്ന് പേരിട്ടിരിക്കുന്ന പുല്‍ക്കൂടുകളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ദിനമായ ജനുവരി 13 വരെ പുല്‍ക്കൂടും, ട്രീയും തീര്‍ത്ഥാടകര്‍ക്ക് കാണാവുന്നതാണ്.
Image: /content_image/News/News-2018-12-08-13:30:23.jpg
Keywords: ക്രിസ്തുമ
Content: 9234
Category: 18
Sub Category:
Heading: മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസവും സാന്പത്തിക സഹായവുമാണെന്നും ഓഖി പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. സര്‍ക്കാര്‍ നന്മ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും തിന്മ ചെയ്താല്‍ അതു വിളിച്ചു പറയുമെന്നും ആരെയും കണ്ണടച്ചു പിന്തുണയ്ക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷമായ ലത്തീന്‍ സമുദായത്തോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന അവഗണനയും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇരട്ടത്താപ്പും അവസാനിപ്പിക്കണം. രാജ്യത്തിന്റെ ബഹുമുഖമായ വളര്‍ച്ചയ്ക്കു ലത്തീന്‍ സമുദായം നല്‍കുന്ന സേവനങ്ങള്‍ വലുതാണ്. പ്രളയ ദുരിതാശ്വാസ മേഖലയില്‍ ലത്തീന്‍ സമുദായാംഗങ്ങള്‍ പ്രത്യേകിച്ചു മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഇടപെടലും പ്രവര്‍ത്തനങ്ങളും ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. കേരളത്തിന്റെ സൈന്യമെന്നാണ് ഈ ജനവിഭാഗത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഈ വിശേഷണത്തിന് ഉടമകളായ തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയുന്നില്ല. പ്രളയാനന്തര നവകേരള നിര്‍മിതിക്കായി ആവേശം കൊള്ളുന്ന ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ദുരിതക്കടലില്‍പ്പെട്ടുഴലുന്ന തീരദേശ ജനതയെയും അവരുടെ ജീവിതക്ലേശങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തിന്റെ പുനരധിവാസത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും 2,000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയും കേന്ദ്രത്തില്‍ തീരവികസനത്തിനായി 7,343 കോടി രൂപയുടെ പദ്ധതി സമര്‍പ്പിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്ത ബാധിതര്‍ക്കായി എന്തുചെയ്തുവെന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഓഖി ദുരിതാശ്വാസത്തിനു ലഭിച്ച മുഴുവന്‍ തുകയും ഈ മേഖലയ്ക്കു നല്‍കി വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-12-09-01:36:38.jpg
Keywords: ഓഖി