Contents
Displaying 8951-8960 of 26166 results.
Content:
9265
Category: 18
Sub Category:
Heading: സഹകരണത്തിന്റെ പുതിയ മേഖലകള്‍ തേടാന്‍ കത്തോലിക്ക യാക്കോബായ സഭ
Content: പുത്തന്‍കുരിശ്: സഹകരണത്തിന്റെ പുതിയ മേഖലകള്‍ തേടാന്‍ കത്തോലിക്ക യാക്കോബായ സുറിയാനി സഭകളുടെ അന്തര്‍ദേശീയ സമിതിയില്‍ തീരുമാനം. കോട്ടയം മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂദാശകള്‍ നിബന്ധനകള്‍ക്കു വിധേയമായി പങ്കുവയ്ക്കുന്നതിനും സമാന്തര വിവാഹത്തിനും പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കുന്നതിലും രൂപപ്പെടുത്തിയ പൊതുധാരണകളുടെ തുടര്‍ച്ചയായാണ് തീരുമാനം. സുറിയാനി സഭാ പിതാക്കന്മാരുടെയും ഇതര സഭാ പിതാക്കന്മാരുടെയും ദൈവശാസ്ത്ര വിചിന്തനങ്ങളിലുള്ള സഭാ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി യോജിപ്പിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനും പൊതുനിലപാടുകള്‍ക്കു രൂപം നല്കാനും സമ്മേളനം നിര്‍ദേശിച്ചു. വത്തിക്കാനിലെ സഭകളുടെ ഐക്യത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ബ്രയന്‍ ഫാരല്‍, യാക്കോബായ സഭ എക്യുമെനിക്കല്‍ സമിതി പ്രസിഡന്റ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, റവ. ഡോ. കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്‌കോപ്പ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് ബ്രയന്‍ ഫാരലിനെ കൂടാതെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, റവ. ഡോ. അഗസ്റ്റിന്‍ കടേപ്പറന്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, റവ. ഡോ. ഹിസിന്തേ ദെസ്തിവില്ലേ എന്നിവര്‍ കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, റവ. ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പ, റവ. ഡോ. കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്‌കോപ്പ, റവ. ഡോ. പ്രിന്‍സ് പൗലോസ്, റവ. ഡോ. അജിയന്‍ ജോര്‍ജ്, ഫാ. ദാനിയേല്‍ തട്ടാറയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-12-14-05:09:36.jpg
Keywords: യാക്കോ

9266
Category: 1
Sub Category:
Heading: മതനിന്ദ ആരോപണം: ക്രൈസ്തവ വിശ്വാസിയായ ഇന്തോനേഷ്യന്‍ ഗവർണറുടെ ജയിൽ മോചനത്തിന് വഴി തുറന്നു
Content: ജക്കാര്‍ത്ത: ഇസ്ലാമിനെതിരെ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തി രണ്ടുവർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയായ മുൻ ഇന്തോനേഷ്യൻ ഗവർണർ അടുത്തമാസം ജയിൽ മോചിതനാകും. നിശ്ചിത ശിക്ഷാ കാലാവധിക്കും 4 മാസം മുമ്പേയാണ് അഹോക്ക് ജയിൽ മോചിതനാകുന്നത്. 1960നു ശേഷം ഇന്തോനേഷ്യൻ തലസ്ഥാനം ഭരിക്കുന്ന ആദ്യത്തെ ക്രൈസ്തവ ചൈനീസ് വംശജനാണ് അഹോക്ക്. തന്റെ മുസ്‌ലിം എതിരാളികൾ ഖുറാൻ വചനങ്ങൾ ഉദ്ധരിച്ച് തനിക്ക് ലഭിക്കേണ്ട വോട്ട് തന്റെ ക്രൈസ്തവ വിശ്വാസം ചൂണ്ടിക്കാട്ടി നിഷേധിക്കുന്നുവെന്ന് അഹോക്ക് നടത്തിയ ആരോപണമാണ് അദ്ദേഹത്തിനെതിരെ മതനിന്ദ കുറ്റമായി ആരോപിക്കപ്പെട്ടിരുന്നത്. തുടര്‍ന്നു അദ്ദേഹത്തിന് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെടുകയായിരിന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന വിചാരണയില്‍, താന്‍ നിരപരാധിയാണെന്നും, തെറ്റായ കാര്യങ്ങളാണ് തന്റെ പേരില്‍ ചിലര്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു ഗവര്‍ണര്‍ ബസുക്കി കോടതി മുറിയില്‍ പൊട്ടികരഞ്ഞിരിന്നു. നേരത്തെ തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ജനുവരി ഇരുപത്തിനാലാം തീയതിയായിരിക്കും അഹോക്ക് ജയിൽ മോചിതനാകുന്നത്. മേയ് മാസം വരെയായിരുന്നു ശിക്ഷാ കാലാവധി നിശ്ചയിക്കപ്പെട്ടിരുന്നത്.
Image: /content_image/News/News-2018-12-14-06:08:00.jpg
Keywords: ഇന്തോനേ

9267
Category: 1
Sub Category:
Heading: വിശുദ്ധ നാട് സന്ദര്‍ശനത്തിന് ഗാസ ക്രൈസ്തവർക്ക് യാത്ര വിലക്ക്
Content: ജറുസലേം: വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഗാസയിലെ ക്രൈസ്തവ നിവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോർട്ടുകൾ. ജറുസലേം, ബത്ലേഹം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപ നഗരങ്ങളിലേക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഇസ്രായേൽ അതിർത്തി കടക്കരുതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ വർഷം ഗാസയിലെ ക്രൈസ്തവരുടെ യാത്ര അപേക്ഷകൾ ഭൂരിപക്ഷവും ഭരണകൂടം നിരാകരിക്കുന്നതായി മിഡിൽ ഈസ്റ്റ് കൺസേൺ സംഘടന ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ജറുസലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ അപേക്ഷകൾക്ക് യാത്രാനുമതി നല്‍കിയിരുന്നു. 2016-ലെ ക്രിസ്തുമസ് വേളയിൽ അറുനൂറിലധികം അപേക്ഷകൾക്ക് അനുവാദം ലഭിച്ചു. എന്നാൽ ഈ വർഷത്തെ ഈസ്റ്ററിന് അമ്പത്തിയഞ്ചിന് മുകളിലുള്ളവരുടെ അപേക്ഷകൾ മാത്രമാണ് പരിഗണിച്ചത്. ഇതുമൂലം ഗാസയിലെ ക്രൈസ്തവരുടെ തീര്‍ത്ഥാടനം തടയുവാനാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2018-12-14-13:38:18.jpg
Keywords: ഇസ്രായേ

9268
Category: 24
Sub Category:
Heading: ക്‌നാനായ സമുദായത്തിനു വേണ്ടി കല്ലേറുകൊള്ളാന്‍ ഇതാ ഒരു വൈദികന്‍
Content: യുകെയിലെ ചില ക്നാനായക്കാർ തിരക്കിലാണ്. സഭയെയും സമുദായത്തെയും സ്നേഹിക്കുന്ന ഒരു ക്നാനായ വൈദികനെതിരെ കുപ്രചരണം നടത്തിയും, സോഷ്യൽ മീഡിയയിലൂടെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചും ആനന്ദം കണ്ടെത്തുകയാണ് ഇക്കൂട്ടർ. ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത യുകെയിലെ ക്നാനായ സമുദായത്തിനായി അനുവദിച്ച ക്നാനായ മിഷനുകൾ എങ്ങനെയും ഇല്ലാതാക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്‌ഷ്യം. വർഷങ്ങളായി യുകെയിലെ വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന ക്നാനായ കത്തോലിക്കാ വൈദികനാണ് ഫാ. സജി മലയിൽപുത്തൻപുരയിൽ. രണ്ടായിരത്തിനു ശേഷം നടന്ന മലയാളികളുടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ ഓരോ വിശ്വാസികളുടെയും വേദനയിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിച്ച ഒരു വൈദികനാണ് ഇദ്ദേഹം. സീറോമലബാർ എന്നോ, സീറോമലങ്കര എന്നോ, ലത്തീൻ എന്നോ, ക്നാനായക്കാർ എന്നോ യാതൊരു വേര്‍തിരിവുമില്ലാതെ എല്ലാ വിശ്വാസികൾക്കും അവരുടെ പാരമ്പര്യത്തിൽ വളരുന്നതിനും ഇന്നുകാണുന്ന സ്വയംപര്യാപ്തതയിലേക്ക് അവർ എത്തിച്ചേരുന്നതിനും ഇദ്ദേഹം വഹിച്ച പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതാണ്. യൂകെയിലെ വൈദിക സമൂഹത്തിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ ഈ വൈദികൻ പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ സ്ഥാപനത്തിനു ശേഷം ക്നാനായക്കാരുടെ പ്രത്യേക ചുമതലയുള്ള വികാരി ജനറലായി നിയമിക്കപ്പെടുകയായിരുന്നു. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയ ചില ക്നാനായക്കാർ പിന്നീട് "നല്ലകാലം" വന്നപ്പോൾ സഭയെ തള്ളിപ്പറയുന്നതിന്റെ ഭാഗമായി ഇദ്ദേഹത്തെയും "എങ്ങനെയും ഒഴിവാക്കുക" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ തുടങ്ങി. ഒരു നല്ല ജോലിയും, വീടും, വാഹനങ്ങളും ബ്രിട്ടീഷ് പാസ്പോർട്ടും ഒക്കെ സമ്പാദിച്ചു കഴിയുമ്പോൾ പിന്നെ ആത്മീയ കാര്യങ്ങളെല്ലാം വെറും "തട്ടിപ്പ്" മാത്രമായി കാണുന്ന ചുരുക്കം ചില ക്നാനായക്കാർ കുറെ നാളുകളായി ഇദ്ദേഹത്തിനെതിരെ പ്രവർത്തിച്ചു വരികയായിരുന്നു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ വൈദികനെതിരെ ഒരു കൂട്ടർ പ്രചരിപ്പിക്കുന്ന വീഡിയോ. #{red->none->b->ക്നാനായ മിഷനും ചില യാഥാർഥ്യങ്ങളും}# സീറോമലബാർ സഭയുടെ ഭാഗമായ ക്നാനായ കത്തോലിക്കാ സഭാവിഭാഗം അവരുടെ തനതായ പാരമ്പര്യങ്ങൾ കൊണ്ടും സമുദായ സ്നേഹം കൊണ്ടും ശ്രദ്ധേയമാണ്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ക്നാനായ സമുദായം വിദേശ രാജ്യങ്ങളിലും അവരുടെ പാരമ്പര്യത്തിലധിഷ്ഠിതമായ വിശ്വാസം പിന്തുടർന്നു പോരുവാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുകെയിലെ ക്നാനായക്കാർക്കായി 15 ക്നാനായ മിഷനുകൾ അനുവദിച്ചതും അതു യാഥാർത്ഥ്യമാക്കാനുള്ള ചുമതല വികാരി ജനറാളായ ഫാ സജി മലയിൽപുത്തൻപുരയിലിനെ ഏൽപ്പിച്ചതും. എന്നാൽ ഇപ്രകാരം മിഷനുകൾ നിലവിൽ വന്നാൽ തങ്ങളുടെ അധികാരവും, പ്രസക്തിയും, പ്രഭാവവും, കുറഞ്ഞു പോയേക്കുമെന്നു ഭയപ്പെട്ട യുകെയിലെ ചില ക്നാനായ "നേതാക്കന്മാർ" എങ്ങനെയും ഇതിനെ തടയുവാനുള്ള ശ്രമം ആരംഭിച്ചു. പുറമെ "ക്നാനായ സ്നേഹം" പ്രകടിപ്പിക്കുകയും അണിയറയിൽ സമുദായത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇക്കൂട്ടർ പല നാടകങ്ങളും അവതരിപ്പിച്ചു. ക്‌നാനായ മിഷനുകൾ യാഥാർഥ്യമാക്കാനുള്ള സജി അച്ചന്റെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുവാൻ അദ്ദേഹത്തിനെതിരെ നിരവധി കുപ്രചരണങ്ങൾ ഇക്കൂട്ടർ അഴിച്ചുവിട്ടു. ക്നാനായ മിഷനുകൾ അനുവദിച്ച ദിവസം മുതൽ അതു യാഥാർത്ഥ്യമാക്കുവാൻ വേണ്ടി രാപകലില്ലാതെ അധ്വാനിച്ചുകൊണ്ട് ഈ വൈദികൻ യുകെ മുഴുവൻ യാത്ര ചെയ്ത് സമുദായത്തിലെ ഓരോ യൂണിറ്റുകളുമായി ചർച്ച ചെയ്യുകയും, എല്ലാ സ്ഥലങ്ങളിലും അതിന് ഒരുക്കമായുള്ള ദിവ്യബലികളും മറ്റു ചർച്ചകളും സംഘടിപ്പിക്കുകയും, 'ക്നാനായ മിഷനുകൾ എങ്ങനെയായിരിക്കണം' എന്ന വിഷയത്തിൽ വിശ്വാസികളുടെ അഭിപ്രായം സ്വരൂപിക്കുകയും ചെയ്തു. UKKCA നേതൃത്വവുമായും യൂണിറ്റ് പ്രതിനിധികളുമായും പ്രത്യേകം ചർച്ചകൾ നടത്തി. ഇപ്രകാരം നടന്ന മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം യുകെയിലെ ക്നാനായവിശ്വാസികൾ തന്നെ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും കണക്കിലെടുത്താണ് ക്നാനായ മിഷനുകൾക്കുവേണ്ടി രൂപതയെ സമീപിച്ചതും ഗ്രേറ്റ് ബ്രിട്ടൺ രൂപത 15 മിഷനുകൾ ക്നാനായക്കാർക്കു വേണ്ടി അനുവദിച്ചതും. എന്നാൽ ഈ മിഷനുകൾ യാഥാർഥ്യമാകുന്ന നിലയിലേക്കു കാര്യങ്ങൾ വന്നെത്തുകയും, നാട്ടിൽ നിന്നും ഇതിനായി ക്നാനായ വൈദികർ ശുശ്രൂഷക്കായി എത്തുകയും ചെയ്തപ്പോൾ ചില "നേതാക്കന്മാർ" അസ്വസ്ഥരാകാൻ തുടങ്ങി. അതിനാൽ അവർ പിന്നീട് കത്തോലിക്കാ സഭാ സംവിധാനങ്ങൾക്കും, കാനോൻ നിയമങ്ങൾക്കും വിരുദ്ധമായ നിബന്ധനകൾ മുന്നോട്ടു വച്ചുകൊണ്ടും, ഈ വൈദികനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. എങ്ങനെയും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മിഷനെതിരായ പൊതുവികാരം ഉണർത്തുവാൻ ഇക്കൂട്ടർ സമാനചിന്താഗതിക്കാരായ മറ്റ് സഭാവിരുദ്ധരുമായും നിരീശ്വര വാദികളുമായും പോലും കൈകോർക്കുന്നു. ഇക്കൂട്ടരെ ലോകം മുഴുവനുമുള്ള ക്നാനാനായ സമൂഹം തിരിച്ചറിയണം. #{red->none->b-> ഇപ്പോൾ പ്രചരിക്കുന്ന വീഡിയോക്കു പിന്നിലെ യാഥാർഥ്യം}# ലിവർപൂളിൽ ക്നാനായ മിഷൻ രൂപീകരിക്കുന്നത് ചർച്ചചെയ്യാൻ വേണ്ടി വിളിച്ചു ചേർത്ത 4 മണിക്കൂറിലധികം നീണ്ടുനിന്ന പൊതുയോഗത്തിന്റെ അവസാനത്തെ ഏതാനും മിനിറ്റുകൾ മാത്രമാണ് ഈ വിഡിയോയിൽ ഉള്ളത്. ഈ വീഡിയോ പൂർണ്ണമായും കണ്ടാൽ ഈ പൊതുയോഗത്തിലുടനീളം വിശ്വാസികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം എത്ര സൗമ്യതയോട്ടും സന്തോഷത്തോടെയുമാണ് മറുപടി നൽകിയത് എന്ന് തിരിച്ചറിയുവാൻ സാധിക്കും. ഈ പൊതുയോഗത്തിൽ വിശ്വാസികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ലിവർപൂളിന്റെ ചുമതലയുള്ള ക്നാനായ വൈദികൻ ആവശ്യപ്പെട്ടതനുസരിച്ചാണ് വികാരിജനറാളായ സജി അച്ചൻ അവിടെ എത്തിയത്. അന്നേദിവസത്തെ മൂന്നു കുർബ്ബാനകളും അർപ്പിച്ച ശേഷം പരിപാടികൾ പുനഃക്രമീകരിച്ചുകൊണ്ടാണ് നിരവധി തിരക്കുകൾക്കിടയിലും വിശ്വാസികൾക്കായി അദ്ദേഹം അവിടെ എത്തിച്ചേർന്നത്. ഈ ചർച്ചയിൽ വിശ്വാസികൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും സജി അച്ചൻ വളരെ സന്തോഷത്തോടെ തന്നെ മറുപടിപറയുകയും, മിഷൻ രൂപീകരണം സംബന്ധിച്ച അവരുടെ ആശങ്കകൾ ദൂരീകരിക്കുകയും ചെയ്തു. അക്കൗണ്ട് വിഷയത്തിൽ, രൂപത ഒന്നര വർഷക്കാലം പഠിച്ചും, വിവിധ അല്‍മായ പ്രതിനിധികളും സാമ്പത്തിക വിദഗ്ദരുമായി ചർച്ച ചെയ്തും എടുത്ത തീരുമാനം നടപ്പിലാക്കാൻ സഹകരിക്കണമെന്ന് സ്നേഹത്തോടെ അദ്ദേഹം അഭ്യർത്ഥിക്കുകയും, സാമ്പത്തിക കാര്യത്തിലുള്ള സുതാര്യത ഉറപ്പു നൽകുകയും ചെയ്തു. പിന്നീട് ഉയർന്നു വന്ന ഒരു ചോദ്യം ഭാവിയിൽ ക്നാനായ മിഷനുകൾ അവർക്കു സ്വന്തമായി ദേവാലയങ്ങൾ വാങ്ങിയാൽ അത് ആരുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യപ്പെടുക എന്നതായിരുന്നു. ഇക്കാര്യത്തിൽ ക്നാനായക്കാരുടെ ആശങ്കകളും നിർദ്ദേശങ്ങളും തികഞ്ഞ ഗൗരവത്തോടെ പരിഗണിക്കുകയും രൂപതാ മെത്രാനും ക്നാനായ നേതൃത്വവുമായി ആലോചിച്ച്, ക്നാനായ സമുദായത്തിനു സ്വീകാര്യമായതും അവരുടെ തലമുറകൾക്ക് പ്രയോജനപ്പെടുന്നതുമായ തീരുമാനം മാത്രമേ നടപ്പിൽ വരുത്തൂ എന്നും സജി അച്ചൻ ഉറപ്പുനൽകി. അതിന്റെ ഫലമായി മിഷന്റെ പ്രവർത്തനങ്ങൾക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ സബ് അകൗണ്ട് രൂപീകരിച്ചുകൊണ്ട് പ്രവർത്തിക്കാം എന്ന തീരുമാനം പൊതുയോഗം അംഗീകരിച്ചു. എന്നാൽ അപ്പോഴേയ്ക്കും തങ്ങളുടെ "രഹസ്യ അജണ്ട" നടപ്പിലാക്കാൻ കഴിയാതെപോയ ഏതാനും ചില "നേതാക്കന്മാർ" ചർച്ച വഴിതിരിച്ചുവിട്ടുകൊണ്ട് വിശ്വാസികളെ വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും മിഷൻ അംഗങ്ങളുടെ വിശ്വാസജീവിതത്തിന്റെമേലും സഭാത്മക ജീവിതത്തിന്റെ മേലും കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൺ രൂപത അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നതും, ക്നാനായ മിഷനുകൾ ഇനിയും രൂപീകരിക്കപ്പെട്ടിട്ടില്ല എന്നതും, ദേവാലയം വാങ്ങുവാനുള്ള പണം ഇപ്പോൾ കയ്യിലില്ല എന്നുള്ളതും, ക്നാനായക്കാർക്കായി ദേവാലയം വാങ്ങുന്നതിനെക്കുറിച്ച് "ആശങ്കപ്പെടുന്നതിൽ" ഒരുകൂട്ടർ വർഷങ്ങളായി ക്നാനായ കുർബ്ബാന സെന്ററുകളിൽ കാലുകുത്താത്തവരുമാണ് എന്നുള്ളതുമായ സത്യങ്ങൾ ചേർത്തുവായിച്ചാൽ, ഭാവിയിൽ എന്നെങ്കിലുമൊരിക്കല്‍ സംഭവിക്കുമോ എന്നു സ്വപ്നം മാത്രം കാണേണ്ട "പള്ളി വാങ്ങൽ" കാര്യത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ചുള്ള തർക്കം ഇപ്പോൾ നടത്തുന്നതിന്റെ പിന്നിലെ ലക്‌ഷ്യം ക്നാനായ മിഷനുകൾ നടപ്പിൽ വരുത്താതിരിക്കുക എന്നത് മാത്രമാണെന്ന് സഭാസ്നേഹികളായ ക്നാനായക്കാർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. രൂപതയുടെ വികാരി ജനറാൾ എന്ന ഉത്തരവാദിത്വവും, മിഷനുകളുടെ രൂപീകരണവും, ചാപ്ലൻസിയുടെ പ്രവർത്തനങ്ങളും സജി അച്ചന് നൽകുന്ന അമിതമായ ജോലിഭാരം, അദ്ദേഹത്തെ അടുത്തറിയുന്ന ഓരോരുത്തർക്കും അറിവുള്ളതാണ്. ഈ തിരക്കുകൾക്കിടയിലാണ് അദ്ദേഹം ലിവർപൂളിൽ എത്തി 4 മണിക്കൂറോളം വിശ്വാസികളോട് കാര്യങ്ങൾ വിശദീകരിക്കുകയും അവരുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തത്. എന്നാൽ ക്നാനായക്കാരുടെ വിശ്വാസജീവിതത്തിന്റെ മേലും സഭാത്മക ജീവിതത്തിന്റെ മേലും കടന്നുകയറാൻ ചില "നേതാക്കന്മാർ" ശ്രമിച്ചപ്പോഴാണ് വിശ്വാസികളുടെ ആത്മീയ പിതാവ് എന്ന നിലയിൽ തന്റെ ഹൃദയത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്റെ മക്കളെ ശകാരിക്കുകയും, അവരെ തിരുത്തുകയും ചെയ്തത്. ഈ അവസരത്തിലും വിശാസികളെ മുറിപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒരു വാക്കുപോലും അദ്ദേഹത്തിന്റെ നാവിൽനിന്നും പുറത്തുവന്നില്ല എന്നുള്ളത് ഈ വീഡിയോ തന്നെ വെളിപ്പെടുത്തുന്ന സത്യമാണല്ലോ. സഭയോടും സമുദായത്തോടും തന്റെ മക്കളെ ചേർത്തുനിറുത്തുവാൻ ശ്രമിച്ചുകൊണ്ട്,, നഷ്ടപ്പെട്ടുപോയ ആടിനെതേടിപോകുന്ന നല്ല ഇടയനെപ്പോലെ വിശ്വാസികളെ തേടിച്ചെല്ലുമ്പോഴും, ആ ഇടയന്റെ മുന്നിൽ ചതിക്കുഴികൾ ഒരുക്കിവച്ചു കാത്തിരിക്കുന്നത് എത്രയോ നീചമായ പ്രവർത്തിയാണ് എന്ന് ലോകം തിരിച്ചറിയണം. ഒരു പിതാവിനു തന്റെ മക്കളെ ശകാരിക്കാനുള്ള അവകാശം പിതൃസ്നേഹം അനുഭവിച്ചിട്ടുള്ള എല്ലാവർക്കും അറിവുള്ളതാണല്ലോ. എന്നാൽ യുകെയിലെ ക്നാനായക്കാരുടെ ആത്മീയ പിതാവായ സജി അച്ഛന്റെ അറിവോ സമ്മമോ കൂടാതെ തീർത്തും നിയമ വിരുദ്ധമായി ആ രംഗം വീഡിയോയിൽ പകർത്തുകയും, പിന്നീട് നിരീശ്വരവാദികൾക്കു പോലും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ആ വീഡിയോ കാഴ്ച്ച വയ്ക്കുകയും ചെയ്ത ഈ "നേതാക്കന്മാരും", ഈ വീഡിയോ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തും, അടിക്കുറിപ്പെഴുതിയും ആനന്ദമടഞ്ഞ ഓരോ ക്നാനായക്കാരനും, എന്തുമൂല്യമാണ് വരും തലമുറയ്ക്കു പകർന്നു നൽകുന്നത് എന്ന് ലോകം മുഴുവനുമുള്ള ക്നാനായക്കാർ ചിന്തിക്കേണ്ടിയിരിക്കുന്നു. #{red->none->b->ആരാണ് ക്നാനായക്കാരുടെ ദൈവം?}# സഭയെയും സഭാ നേതൃത്വത്തെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിൽ ക്നാനായ സമുദായത്തിലെ പൂർവികർ എക്കാലവും ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് മാതൃകയായിരുന്നു. ഈ പൂർവികർ പ്രാർത്ഥനയിലും കൗദാശിക ജീവിതത്തിലും വളർന്നുവരുകയും ക്രിസ്തുവിലുള്ള വിശ്വാസത്തെ സമുദായ സ്നേഹത്തിനു മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്രിസ്തുവിനെയും അവിടുത്തെ മൗതിക ശരീരമായ സഭയെയും സ്നേഹിക്കുവാനും സഭയ്ക്കുവേണ്ടി തങ്ങളുടെ സമയവും സമ്പത്തും ചിലവഴിക്കുവാനും അവർ ഒരിക്കലും മടികാണിച്ചിരുന്നില്ല. എന്നാൽ മൺമറഞ്ഞ ഈ പൂർവ്വികരുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ഫലം അനുഭവിക്കുന്ന ഇന്നത്തെ തലമുറയിൽപെട്ട ഒരു കൂട്ടർ , അടുത്തകാലത്തായി സമുദായസ്നേഹത്തെ ക്രൈസ്തവ വിശ്വാസത്തിനു മുകളിലായി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു. ഇപ്രകാരം ചില ക്നാനായക്കാർ നടത്തുന്ന തീവ്രവാദ നിലപാടുകൾ ക്നാനായ സമുദായത്തെ മറ്റു ക്രൈസ്തവ സമുദായങ്ങളുടെ മുൻപിൽ അപഹാസ്യരാക്കി തീർക്കുന്നു എന്ന സത്യം ഓരോ ക്നാനായക്കാരനും തിരിച്ചറിയണം. നാം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന സത്യം ചില ക്നാനായ "നേതാക്കന്മാർ" ചിലപ്പോഴൊക്കെ വിസ്മരിച്ചു പോകാറുണ്ട്. ക്നാനായക്കാരുടെ ദൈവം ക്നാനായി തൊമ്മനല്ല പിന്നെയോ, ക്നാനായി തൊമ്മനും ആരാധിച്ച കർത്താവായ യേശുക്രിസ്തുവാണ് എന്ന സത്യം ക്നാനായക്കാർ ഒരിക്കലും വിസ്മരിച്ചുകൂടാ.
Image: /content_image/SocialMedia/SocialMedia-2018-12-15-13:55:03.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

9269
Category: 18
Sub Category:
Heading: സംയുക്ത സാക്ഷ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ ഓര്‍ത്തഡോക്‌സ്- കത്തോലിക്ക സഭാനേതൃത്വം
Content: മാങ്ങാനം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും ദൈവശാസ്ത്ര പൊതുധാരണകള്‍ക്കൊപ്പം സംയുക്ത സാക്ഷ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ തീരുമാനിച്ചു. കുടുംബജീവിത പരിശീലനത്തിലും ഫാമിലി കൗണ്‍സിലിംഗിലും യുവജനങ്ങളുടെ പരിശീലനത്തിലും പൊതുവേദികള്‍ രൂപപ്പെടുത്താനാണ് ധാരണയായത്. മാങ്ങാനം സ്പിരിച്ച്വാലിറ്റി സെന്ററില്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ നട ഔദ്യോഗിക സഭൈക്യ ചര്‍ച്ചകളിലാണ് ധാരണകള്‍ക്ക് രൂപം നല്‍കിയത്. സാമൂഹ്യ പ്രശ്‌നങ്ങളിലും ധാര്‍മ്മിക പ്രതിസന്ധികളിലും സംയുക്ത നിലപാടുകള്‍ രൂപപ്പെടുത്തി ഒരുമിച്ചു നീങ്ങാനുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും. ഒപ്പം അജപാലന മേഖലകളില്‍ പുതിയ സഹകരണ തലങ്ങള്‍ കണ്ടെത്തി പരസ്പരമുള്ള ബന്ധങ്ങള്‍ ബലപ്പെടുത്തുവാനുള്ള ശ്രമമാണ് നടക്കുത്. ക്രിസ്തു വിജ്ഞാനീയം സംബന്ധിച്ചും നിബന്ധനകള്‍ക്കുവിധേയമായി കൂദാശകള്‍ പങ്കുവയ്ക്കുതിലും പള്ളിയും സിമിത്തേരിയും പങ്കുവയ്ക്കുതിലും രൂപപ്പെടുത്തിയ പൊതുധാരണകള്‍ക്കു തുടര്‍ച്ചയായാണ് പൊതുസാക്ഷ്യത്തിന്റെയും സഹകരണത്തിന്റെയും പുതിയ മേഖലകള്‍ തുറക്കുത്. 16-ാം നൂറ്റാണ്ടുകളില്‍ ഒരു സഭയായി വളര്‍ന്നതിന്റെയും ഒരേ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തിന്റെയും അടിസ്ഥാനവും ഈ നീക്കങ്ങള്‍ക്കുണ്ട്. വത്തിക്കാനിലെ സഭകളുടെ ഐക്യത്തിനുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ബ്രയാന്‍ ഫാരലും യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തായും അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്, റവ. മാത്യു വെള്ളാനിക്കല്‍, ഫാ. റെജി മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുസഭാചരിത്രത്തിന്റെ ഉറവിട രേഖകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുന്നതിനും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ ഓരോ ദിവസത്തിന്റെ വായനക്കായി സമാഹരിക്കുതിനും കഴിഞ്ഞ മുപ്പതു വത്സരങ്ങളിലെ ചര്‍ച്ചാ രേഖകള്‍ പ്രസിദ്ധീകരിക്കുതിനും പൊതു അജപാലന സഹകരണമേഖലകള്‍ കണ്ടെത്തുതിനും രൂപപ്പെടുത്തിയ ഉപസമിതികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് യൂഹാനോന്‍ മാര്‍ ദിമിത്രയോസ് (കോ-ചെയര്‍മാന്‍), യാക്കൂബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്, ഫാ. ഒ. തോമസ്, ഫാ. റ്റി. ഐ. വര്‍ഗ്ഗീസ്, ഫാ. ബേബി വര്‍ഗ്ഗീസ്, ഫാ. ജോസ് ഏബ്രഹാം കോനാട്ട്, ഫാ. റജി മാത്യു, ഫാ. ജോസ് ജോ, ഫാ. കോശി വൈദ്യന്‍, ഫാ. ഫിലിക്‌സ് യോഹാന്‍, ഫാ. ഏബ്രഹാം തോമസ് എന്നിവരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ബിഷപ്പ് ബ്രയാന്‍ ഫാരല്‍ (കോ-ചെയര്‍മാന്‍), മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട് മാര്‍ തോമസ് കൂറിലോസ്, മാര്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ. സേവ്യര്‍ കൂടപ്പുഴ, ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, ഫാ. മാത്യു വെള്ളാനിക്കല്‍, ഫാ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, ഫാ. ഹൈസിന്‍ദേ ഡെസ്റ്റിവെല്ലെ, ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2018-12-14-15:25:07.jpg
Keywords: ഓര്‍ത്തഡോ

9270
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയുടെ സഹായഹസ്തം തുടരുന്നു: 22,900 രൂപ വീതം വിതരണം ചെയ്യും
Content: മാനന്തവാടി: കഴിഞ്ഞ പ്രളയകാലത്ത് ജീവിത വരുമാനം നഷ്ട്ടപ്പെട്ട് ദുരിതത്തിലായ നൂറു കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ നിന്ന് അതതു പ്രദേശത്തെ ജനപ്രതിനിധികള്‍ ശിപാര്‍ശ ചെയ്ത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. ഓരോ കുടുംബത്തിനും കോഴിവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, വാഴകൃഷി, കപ്പകൃഷി, കുരുമുളകുകൃഷി, കാപ്പികൃഷി എന്നിവയ്ക്ക് 22,900 രൂപ വീതം വിതരണം ചെയ്യും. കാത്തലിക് റിലീഫ് സര്‍വീസസ് ചെന്നൈയുമായി സഹകരിച്ചാണ് സൊസൈറ്റി പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. സൊസൈറ്റി ഡയറക്ടര്‍ ഫാ.പോള്‍ കൂട്ടാല അധ്യക്ഷത വഹിച്ചു.എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് പദ്ധതി വിശദീകരിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, കോ ഓര്‍ഡിനേറ്റര്‍ കെ.ജെ. ബിജു, ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ സുജ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക സഹായത്തിനു പുറമേ പരിശീലനം, പഠനയാത്ര, വിദഗ്ധരുടെ കൃഷിയിട സന്ദര്‍ശനം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2018-12-15-03:49:04.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത

9271
Category: 1
Sub Category:
Heading: ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
Content: കോട്ടയം: കോട്ടയം അതിരൂപതാംഗവും ഗ്വാളിയോര്‍ രൂപത ബിഷപ്പുമായ തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണ്. ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 1978 ഒക്ടോബര്‍ 21-ന് വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂര്‍, എല്ലൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, ജാബുവ, നാഗപുര്‍ രൂപതകളില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 ഒക്ടോബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ച ഡോ. തോമസ് തെന്നാട്ട് 2017 ജനുവരി എട്ടിനാണ് ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിതനായത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.
Image: /content_image/News/News-2018-12-15-04:29:29.jpg
Keywords: അന്തരി

9272
Category: 1
Sub Category:
Heading: ഗ്വാളിയോര്‍ രൂപത ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
Content: കോട്ടയം: കോട്ടയം അതിരൂപതാംഗവും ഗ്വാളിയോര്‍ രൂപത ബിഷപ്പുമായ റവ. ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണ്. ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 1978 ഒക്ടോബര്‍ 21-ന് വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂര്‍, എല്ലൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, ജാബുവ, നാഗപുര്‍ രൂപതകളില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 ഒക്ടോബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ച ഡോ. തോമസ് തെന്നാട്ട് 2017 ജനുവരി എട്ടിനാണ് ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിതനായത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.
Image: /content_image/News/News-2018-12-15-04:34:53.jpg

9273
Category: 1
Sub Category:
Heading: ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഭ്രൂണഹത്യ നിയമവിരുദ്ധം: പ്രോലൈഫ് നിയമവുമായി യുഎസ് സംസ്ഥാനം
Content: ഒഹിയോ: അമ്മയുടെ ഉദരത്തിലെ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയാൻ സാധിക്കുന്ന നിമിഷം മുതൽ ഭ്രൂണഹത്യ നിയമവിരുദ്ധമാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തെ സെനറ്റ് പാസാക്കി. പതിമൂന്നിനെതിരെ പതിനെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്. കഴിഞ്ഞ മാസം മുപ്പത്തിയഞ്ചിനെതിരെ അന്‍പത്തിയെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ സംസ്ഥാനത്തിലെ ജനസഭയും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബില്ലിലെ മാർഗനിർദേശങ്ങളിൽ സെനറ്റ് ഏതാനും മാറ്റങ്ങൾ വരുത്തി. ഇനി ഒഹിയോ സംസ്ഥാനത്തിലെ ഗവർണർക്കു ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുകയോ ബില്ല് വിറ്റോ ചെയ്യുകയോ ചെയ്യാം. അബ്ഡോമിനൽ അൾട്രാസൗണ്ട് അടക്കമുള്ള ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ചാണ് ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയുന്നത്. ഏഴാഴ്ച മുതലുള്ള ഭ്രൂണത്തിന്റെ ഹൃദയമിടിപ്പുകൾ ഈ രീതിയിൽ കണ്ടെത്താനാകും. ഇത് പാലിക്കാതെ ഭ്രൂണഹത്യ ചെയ്യുന്ന ഡോക്ടർമാരുടെ പ്രവർത്തനാനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. നേരത്തെ ഇപ്രകാരമുള്ള ഒരു ബില്ല് ഗവർണർ ജോൺ കാസിക്ക് വിറ്റോ ചെയ്തിരുന്നു. എന്നാൽ ഒഹിയോ സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ഡിവൈൻ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ പുതിയ ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതുവരെ സെനറ്റിനു വേണമെങ്കിൽ ബില്ല് ഗവർണർ ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാം. ഇതിനുമുമ്പും ഗർഭഛിദ്ര വിരുദ്ധ ബില്ലുകൾ ഗവർണർ ജോൺ കാസിക്ക് വിറ്റോ ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് അമേരിക്കയിൽ ഏറ്റവും ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിയമം ഉള്ള സംസ്ഥാനമാണ് ഒഹിയോ. ഡൗൺ സിൻഡ്രം ബാധിച്ച ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുത് എന്ന നിയമം സംസ്ഥാനം നേരത്തെ പാസാക്കിയിരുന്നു. ഇതിന് സമാനമായി 20 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ പാടില്ല എന്ന നിയമവും ഒഹിയോ സംസ്ഥാനത്തുണ്ട്.
Image: /content_image/News/News-2018-12-15-06:37:51.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

9274
Category: 1
Sub Category:
Heading: മിസോറാമില്‍ ബൈബിള്‍ മുന്നേറ്റം: സത്യപ്രതിജ്ഞ ചടങ്ങിൽ ക്രൈസ്തവ പ്രാർത്ഥനകളും ഗീതങ്ങളും
Content: ഐസ്വാൾ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ബൈബിളില്‍ അധിഷ്ഠിതമായ പ്രാർത്ഥനകളുടെ അകമ്പടിയോടെ പുതിയ ഭരണകൂടം ഇന്നു അധികാരമേല്‍ക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്ഥാനാരോഹണ ചടങ്ങിൽ ദേശീയ ഗാനത്തിന് പുറമേ ബൈബിൾ അധിഷ്ഠിത ഗാനങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ, കുഷ്ഠ രോഗികളുടെ ഗായക സംഘം നയിക്കുന്ന ഹല്ലേലൂയ്യ ഗാനവും ചടങ്ങിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ മിസോറാം കൊഹരാൻ ഹരയിടുടേ കമ്മിറ്റി (എം.കെ.എച്ച്.സി) അദ്ധ്യക്ഷൻ റവ. ലാൽമിങ്കാതാങ്ക പറഞ്ഞു. മിസോറാം സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ച മിസോ നാഷണൽ ഫ്രണ്ട് അദ്ധ്യക്ഷൻ സോരംതങ്ങ അല്‍പ്പം മുന്‍പ് മുഖ്യമന്ത്രിയായി രാജ്ഭവനിൽ പ്രതിജ്ഞ ചെയ്തു. ശേഷിക്കുന്ന മറ്റ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഉടനെ നടക്കും. മിസോറാമിലെ ഔദ്യോഗിക ചടങ്ങിൽ ക്രൈസ്തവ പ്രാർത്ഥകൾ ചൊല്ലുന്നത് ഇതാദ്യമാണെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലാൽരുവതിക്മ പറഞ്ഞു. 2011 ലെ കണക്കുകൾ പ്രകാരം മിസോറാമിൽ എൺപത്തിയേഴ് ശതമാനം ക്രൈസ്തവരാണ്.
Image: /content_image/News/News-2018-12-15-08:06:32.jpg
Keywords: ക്രൈസ്തവ, ക്രിസ്ത്യ