Contents

Displaying 8931-8940 of 25174 results.
Content: 9245
Category: 1
Sub Category:
Heading: തിരുപ്പിറവി ദൃശ്യങ്ങള്‍ നിരോധിക്കുവാനുള്ള നീക്കത്തിന് തടയിട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍
Content: റോം: മതനിരപേക്ഷതയുടേയും, സാംസ്കാരിക സമത്വത്തിന്റേയും പേരില്‍ ഇറ്റലിയിലെ സ്കൂളുകളില്‍ നിന്നും തിരുപ്പിറവി ദൃശ്യങ്ങളും കുരിശുരൂപങ്ങളും നിരോധിക്കുവാനുള്ള സ്കൂള്‍ അധികൃതരുടെ നീക്കങ്ങള്‍ക്ക്‌ തടയിട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍. ക്രിസ്തുമസ് പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാനുള്ള നീക്കത്തെ ബുദ്ധിശൂന്യതയെന്നാണ് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ മാറ്റിയോ സാല്‍വീനി വിശേഷിപ്പിച്ചത്. കുരിശുരൂപങ്ങളും, തിരുപ്പിറവി ദൃശ്യങ്ങളും വിശ്വാസത്തെ സംബന്ധിക്കുന്നത് മാത്രമല്ല. നമ്മുടെ ചരിത്രം, സംസ്കാരം, വേരുകള്‍ എന്നിവയെക്കൂടി സൂചിപ്പിക്കുന്നതാണ്. "നമ്മുടെ പാരമ്പര്യം നീണാള്‍ വാഴുകയും, പ്രചരിക്കുകയും ചെയ്യട്ടെ! ഞാനൊരിക്കലും നമ്മുടെ പാരമ്പര്യത്തെ ഉപേക്ഷിക്കുകയില്ല”. സാല്‍വീനി കൂട്ടിച്ചേര്‍ത്തു. ക്ലാസ്സ് മുറികളില്‍ നിന്നും ക്രൈസ്തവ പ്രതീകങ്ങള്‍ നിരോധിക്കുവാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമത്തെ 'പുല്‍ക്കൂടിനെതിരെയുള്ള തുറന്ന യുദ്ധം' എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കുരിശുരൂപത്തിന് സമാനമായി തിരുപ്പിറവി ദൃശ്യങ്ങളും ക്രിസ്തുമസ് ട്രീയും ചരിത്രത്തിന്റേയും, സംസ്കാരത്തിന്റേയും, പാരമ്പര്യത്തിന്റേയും പ്രതീകമാണെന്നു സ്കൂള്‍ അധ്യാപകരും, നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ വിദ്യാഭ്യാസ മന്ത്രി മാര്‍ക്കോ ബുസെറ്റിയും പറഞ്ഞിരിന്നു. തിരുപിറവി ദൃശ്യം നിരോധിക്കാനുള്ള നിരീശ്വരവാദികളുടെ നേതൃത്വത്തിലുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വെനീസിലെ രക്ഷകര്‍ത്താക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
Image: /content_image/News/News-2018-12-10-10:26:27.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 9246
Category: 1
Sub Category:
Heading: 2019 സമാധാനത്തിന്റെ വർഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാന്‍ സഭ
Content: ഇസ്ലാമാബാദ്: അടുത്ത വർഷം സമാധാനത്തിന്റെയും പ്രതീക്ഷയുടേയും വർഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാനിലെ കത്തോലിക്ക സഭ. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും ഇസ്ലാമാബാദ് - റാവൽപിണ്ടി ആർച്ച് ബിഷപ്പുമായ ജോസഫ് അർഷാദാണ് സെന്‍റ് ജോസഫ് കത്തീഡ്രലില്‍വച്ചു ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ദിവ്യകാരുണ്യ വര്‍ഷമായി ആചരിച്ചതിന് പിന്നാലെയാണ് സമാധാന വര്‍ഷത്തിനുള്ള ആഹ്വാനം അദ്ദേഹം നടത്തിയത്. ഇന്നത്തെ കാലഘട്ടത്തിൽ സമാധാനവും പ്രതീക്ഷയുമാണ് രാജ്യത്തിന് ആവശ്യമെന്നും ഇടവകയിലും സമൂഹത്തിലും സമാധാനത്തിന്റെ പ്രതീക്ഷയുടേയും ദൂതരാകുവാൻ ക്രൈസ്തവരെന്ന നിലയിൽ നാം പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവാണ് നമ്മുടെ സമാധാനവും പ്രത്യാശയും. സമാധാനത്തിന്റെ രാജാവാണ് അദ്ദേഹം. ക്രൈസ്തവ മൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമാധാനവും പ്രതീക്ഷയും. ഇവ സ്ഥാപിതമാകാൻ വൈദികരും സന്യസ്തരും അല്മായരും സഭാ സംഘടനകളും സ്ഥാപനങ്ങളും മുൻകൈയ്യെടുക്കണമെന്നും രൂപതാദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. രൂപതയുടെ എല്ലാ ഇടവകകളിലും 2019 ജനുവരി ഒന്നിന് സമാധാനത്തിന്റെയും പ്രത്യാശയുടേയും വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. ലോകസമാധാന ദിനമെന്ന നിലയിൽ മാർപാപ്പയുടെ പ്രത്യേക സന്ദേശവും ദേവാലയത്തിൽ വായിക്കും. ആത്മ നവീകരണത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങളാണ് മതങ്ങളുടെ സംസ്കാരങ്ങളുടേയും മൂല്യം. സമാധാനത്തിന്റെ പുതുയുഗം സ്ഥാപിക്കാൻ എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു. സമാധാനത്തിന്റെ ഉപകരണമാക്കണമേയെന്ന് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയോടൊപ്പം പ്രാർത്ഥിക്കാനും രാജ്യത്തും ലോകത്തിലും സമാധാനത്തിന്റെയും പ്രതീക്ഷയുടേയും മാർഗങ്ങൾ തെളിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ വൈദികരാണ് പത്തൊൻപതാം നൂറ്റാണ്ടിൽ റാവൽപിണ്ടിയിലും പെഷാവറിലും കത്തോലിക്ക സമൂഹങ്ങൾക്ക് രൂപം നൽകിയത്. 1947 ജൂലൈ പത്തിനാണ് ഇസ്ലാമാബാദ് - റാവൽപിണ്ടി രൂപത നിലവിൽ വന്നത്. രൂപതയുടെ പതിനൊന്നാമത് ബിഷപ്പായി 2017 ഫെബ്രുവരിയില്‍ മാർ ജോസഫ് അർഷാദ് തിരഞ്ഞെടുക്കപ്പെടുകയായിരിന്നു. സമാധാനത്തിനായുള്ള ശ്രമങ്ങളാണ് അദ്ദേഹം തന്റെ സേവനത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-12-10-11:34:51.jpg
Keywords: പാക്കി
Content: 9247
Category: 18
Sub Category:
Heading: ഡോ. ഗാലി ബാലി കടപ്പ രൂപത അഡ്മിനിസ്‌ട്രേറ്റര്‍
Content: കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പ രൂപത അഡ്മിനിസ്‌ട്രേറ്ററായി ഗുണ്ടൂര്‍ രൂപത മുന്‍ ബിഷപ്പ് ഡോ. ഗാലി ബാലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ. പ്രസാദ് ഗാലേലയുടെ രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. നിയമനവിവരം സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രിനാസാണ് ഇന്നലെ പുറത്തുവിട്ടത്.
Image: /content_image/India/India-2018-12-11-02:53:22.jpg
Keywords: നിയമി
Content: 9248
Category: 18
Sub Category:
Heading: ശക്തമായ അല്‍മായ നേതൃത്വമാണ് സഭയുടെ കരുത്ത്: ഡോ. ആന്റണി കൊള്ളന്നൂര്‍
Content: തൊടുപുഴ: വിശ്വസ്തതയോടെയുള്ള ശക്തമായ അല്‍മായ നേതൃത്വമാണ് കത്തോലിക്ക സഭയുടെ കരുത്തും പ്രതീക്ഷയുമെന്ന് സീറോ മലബാര്‍ സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വാര്‍ഷികം എം. ഡി. ജോസഫ് മണ്ണിപ്പറന്പില്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ എല്ലാ രൂപതകളിലും കത്തോലിക്ക കോണ്‍ഗ്രസ് വളര്‍ന്നു വരുന്നത് കൂട്ടായ്മയോടെ സമുദായത്തിന്റെ അവകാശങ്ങള്‍ നേടാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി നിറവിലുള്ള കോതമംഗലം രൂപത വികാരി ജനറാളും, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടറുമായ മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിനെ സമ്മേളനത്തിലെ മുഖ്യാതിഥിയായ പി. ജെ. ജോസഫ് എം.എല്‍ എ പൊന്നാട അണിയിച്ച് ആദരിച്ചു. 50 വര്‍ഷത്തെ ഓലിയപ്പുറത്തച്ഛന്റെ നിസ്വാര്‍ഥമായ സേവനം മാതൃകാപരമാണെന്നും, വിശുദ്ധ ജീവിതത്തിന്റെ ഉടമയാണ് ജൂബിലേറിയന്‍ എന്നും പി. ജെ. ജോസഫ് പറഞ്ഞു. സമ്മേളനത്തില്‍ ആന്റണി എല്‍. തൊമ്മാന, ടോമി തുരുത്തിക്കര, ബേബി മുളവേലിപ്പുറം, സെബാസ്റ്റ്യന്‍ വടശേരി, സി. എം. മാത്യു എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, മോണ്‍. ജോര്‍ജ് ഓലിയപ്പുറം, വി. വി. അഗസ്റ്റിന്‍, പി. ജെ. പാപ്പച്ചന്‍, ഫാ. ജിയോ തടിക്കാട്ട്, ഫാ. ജോര്‍ജ് പട്ടത്തേക്കുഴി, സ്റ്റീഫന്‍ ജോര്‍ജ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, സെലിന്‍ സിജോ, ബേബി പെരുമാലി, ജോണ്‍ മുണ്ടന്‍കാവില്‍, ജോര്‍ജ് കോയിക്കല്‍, റോജാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-11-03:15:37.jpg
Keywords: കത്തോലിക്ക കോണ്‍
Content: 9249
Category: 10
Sub Category:
Heading: മീൻ വിൽപ്പന നടത്തി ദേവാലയ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി ഒരു വൈദികൻ
Content: ബാസിലന്‍: മീൻ വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ദേവാലയം നിർമ്മിച്ച ഫിലിപ്പീൻസ് വൈദികന്റെ ജീവിത മാതൃക ശ്രദ്ധയാകർഷിക്കുന്നു. ഫാ. ജോയൽ സിലാഗ്പോ എന്ന വൈദികനാണ് വേറിട്ട പ്രവര്‍ത്തിയിലൂടെ ഇടവക സമൂഹത്തിന്റെ സഹകരണത്തോട് ചേര്‍ന്ന് ദേവാലയം നിര്‍മ്മിച്ചത്. സാൻ അന്റോണിയോ ഡി പാദുവ എന്നാൽ ഇടവക ദേവാലയത്തിലെ വൈദികനാണ് ഫാ. ജോയൽ സിലാഗ്പോ. പുതിയ ദേവാലയ നിർമ്മാണത്തിനായി പണം സ്വരൂപിക്കാൻ മീൻ വിൽപന നടത്തിയ ഫാ. ജോയലിന്റെ ചിത്രങ്ങൾ കഴിഞ്ഞ വര്‍ഷം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരംഭ ഘട്ടത്തില്‍ ഒരു പുരോഹിതൻ മീൻ കച്ചവടക്കാരനാകരുത് എന്നു പറഞ്ഞ് ഒരുപാട് ആളുകൾ ഫാ. ജോയിലിന്റെ ചിന്തയെ പുച്ഛിച്ചു തള്ളിയെങ്കിലും, തന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് വരെ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം മുന്‍പോട്ട് പോകുകയായിരിന്നു. ഒടുവിൽ ഇടവക സമൂഹത്തിന്റെയും സഹകരണത്തോടെ ബാസിലാൻ പ്രവിശ്യയിലെ ലാമിറ്റൻ നഗരത്തിൽ പുതിയ ദേവാലയം ഉയർന്നു. ഫാ. ജോയലിന്റെ പരിത്യാഗത്തെയും, കഷ്ടപ്പാടിനെയും അഭിനന്ദിച്ചു സാമൂഹിക മാധ്യമങ്ങളിലും മറ്റും അനേകം പേര്‍ രംഗത്ത് എത്തുകയാണ്. പുതിയ ദേവാലയത്തിന്റെ കൂദാശ കർമ്മത്തിൽ പങ്കെടുക്കാനായി നഗരത്തിന്റെ മേയർ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ആർച്ച് ബിഷപ്പിനും മറ്റ് പത്ത് വൈദികർക്കും ഒപ്പമാണ് ഫാ. ജോയൽ ദേവാലയത്തിലെ പ്രഥമ ബലിയർപ്പണം നടത്തിയത്
Image: /content_image/News/News-2018-12-11-03:51:31.jpg
Keywords: ദേവാലയ
Content: 9250
Category: 1
Sub Category:
Heading: കത്തോലിക്കര്‍ക്കെതിരായ വിവേചനത്തെ രാഷ്ട്രങ്ങള്‍ അവഗണിക്കുന്നു: ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍
Content: റോം: കത്തോലിക്കര്‍ക്കെതിരായ വിവേചനത്തെ രാഷ്ട്രങ്ങള്‍ അവഗണിക്കുന്നതിനെതിരെ വത്തിക്കാന്‍ വിദേശകാര്യ മന്ത്രിയും ആര്‍ച്ച് ബിഷപ്പുമായ പോള്‍ ഗല്ലാഘര്‍. ഡിസംബര്‍ 6-7 തീയതികളിലായി ഇറ്റലിയിലെ മിലാനില്‍ വെച്ച് നടന്ന ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കോപ്പറേഷന്‍ ഇന്‍ യൂറോപ്പ്’ (OSCE)-ന്റെ 25-മത് വാര്‍ഷിക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിവേചനം, വിഭാഗീയത തുടങ്ങിയവക്കും നമ്മള്‍ ചെവികൊടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ മതത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു പ്രവണത നിലനില്‍ക്കുന്നുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. വ്യക്തികളുടെ ഉത്തമ ബോധ്യങ്ങളെ നശിപ്പിക്കുന്നതിനോ, ദേവാലയങ്ങളുടേയോ, സിനഗോഗുകളുടേയോ, അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് അവയെ തിരിച്ചുവിടുന്നതിനോ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കുന്നതിലോ, മതത്തിന്റെ പ്രസക്തിയെക്കുറിച്ച് മനസ്സിലാക്കുന്നതിലോ സംഭവിച്ച പരാജയമാണ് ഇതിന്റെ കാരണം. ഈ പരാജയം തന്നെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിഭാഗീയതയും, അസഹിഷ്ണുതയും വളരുവാന്‍ കാരണമായതും. അസഹിഷ്ണുതയേയും, വിവേചനത്തേയും ചെറുക്കുവാന്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച രീതിയിലുള്ള സമീപനങ്ങള്‍ ഒഴിവാക്കണമെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കോപ്പറേഷന്‍ ഇന്‍ യൂറോപ്പ്’ രാജ്യങ്ങളുടെ കീഴില്‍ കഴിഞ്ഞ 46 വര്‍ഷമായി സമാധാനം, സുരക്ഷ, നീതി തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി നടന്നു വരുന്ന ശ്രമങ്ങളില്‍ കത്തോലിക്ക സഭയും പങ്കാളിയാണ്. ഹെല്‍സിങ്കി പ്രഖ്യാപന പ്രകാരം അംഗരാജ്യങ്ങള്‍ക്കിടയിലെ സൗഹൃദവും, സഹകരണവും വളര്‍ത്തുന്നതിനായി കത്തോലിക്ക സഭ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തെ താങ്ങുവാന്‍ യൂറോപ്പിന് കഴിയാത്തതിനാല്‍ അയല്‍ രാജ്യങ്ങളുമായി സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുവാനുമാണ് കത്തോലിക്ക സഭക്ക് അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിക്കുവാനുള്ളതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 1975-ല്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സിനെ തുടര്‍ന്നാണ്‌ ലോകത്തെ ഏറ്റവും വലിയ സുരക്ഷാ സംബന്ധിത സംഘടനയായ OSCE നിലവില്‍ വന്നത്. ആയുധ നിരോധനം, മനുഷ്യാവകാശം, സ്വാതന്ത്ര്യം എന്നിവയാണ് സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍.
Image: /content_image/News/News-2018-12-11-04:54:25.jpg
Keywords: കത്തോലി
Content: 9251
Category: 22
Sub Category:
Heading: അയര്‍ലണ്ടില്‍ ജീവന് വേണ്ടി മുറവിളി: അബോര്‍ഷനെതിരെ നേഴ്സുമാര്‍ പ്രതിഷേധത്തില്‍
Content: ഡബ്ലിന്‍: “ആരോഗ്യ പരിപാലന രംഗത്തെ കേള്‍ക്കപ്പെടാത്ത ശബ്ദമാണ് തങ്ങളുടേത്” എന്ന് പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര ബില്ലിനെതിരായി നടന്നുവരുന്ന പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു നേഴ്സുമാരും. രാജ്യത്തെ നിരവധി ഡോക്ടര്‍മാര്‍ അബോര്‍ഷനെ അംഗീകരിക്കുന്നില്ല എന്നവകാശപ്പെട്ടുകൊണ്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ ബില്ലിനെതിരെ പ്രതിഷേധിക്കുകയാണ്. 2019 ജനുവരി 1 മുതല്‍ നിയമപരമായി അബോര്‍ഷനുകള്‍ നടത്തിത്തുടങ്ങുവാനാണ് സര്‍ക്കാരും, അബോര്‍ഷന്‍ അനുകൂലികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ വേഗത്തില്‍ നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് നേഴ്സുമാരും, മിഡ്-വൈവ്സും അടങ്ങുന്ന ഒരു സംഘം ‘നേഴ്സസ് & മിഡ്-വൈവ്സ് 4 ലൈഫ് അയര്‍ലണ്ട്’ എന്ന പേരില്‍ ഡിസംബര്‍ 10-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ബില്ലിനെക്കുറിച്ച് തങ്ങളുമായി കൂടിയാലോചിച്ചിട്ടില്ലെന്നും, പുതിയ ബില്ലിന്റെ ആഘാതം തങ്ങളെയാണ് നേരിട്ട് ബാധിക്കുന്നതെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് നേഴ്സസ് & മിഡ്-വൈവ്സ് 4 ലൈഫ് അയര്‍ലണ്ടുമായി കൂടിയാലോചിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനയച്ച കത്തില്‍ അഞ്ഞൂറോളം നേഴ്സുമാരും, മിഡ് വൈവ്സുമാണ് ഒപ്പിട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം ശുപാര്‍ശ ചെയ്യണമെന്ന വ്യവസ്ഥക്കെതിരെ കഴിഞ്ഞ നവംബറില്‍ സമര്‍പ്പിച്ച പരാതിയില്‍ 640 ഡോക്ടര്‍മാരായിരുന്നു ഒപ്പിട്ടിരുന്നത്. മാര്‍ച്ചില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ രാജ്യത്തെ 70% ഡോക്ടര്‍മാരും അബോര്‍ഷനെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമായിരുന്നു. കഴിഞ്ഞയാഴ്ച ഒരു സംഘം ഡോക്ടര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയില്‍ നിന്നും ഇറങ്ങിപോയതും സര്‍ക്കാരിനു തിരിച്ചടിയായി. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കിയതിനെ തുടര്‍ന്നാണ്‌ അബോര്‍ഷന്‍ നിയമപരമാക്കിക്കൊണ്ടുള്ള ഹെല്‍ത്ത് (റെഗുലേഷന്‍ ഓഫ് ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി) ബില്‍ 2018-ല്‍ അവതരിപ്പിക്കപ്പെട്ടത്. ഐറിഷ് നിയമസഭ ഡിസംബര്‍ 5-ന് പാസാക്കിയ ഈ ബില്‍ ഇപ്പോള്‍ സെനറ്റിന്റെ പരിഗണനയിലാണ്.
Image: /content_image/News/News-2018-12-11-07:00:10.jpg
Keywords: അയര്‍
Content: 9252
Category: 1
Sub Category:
Heading: ‘ഹോളി ഫയര്‍’: പരിശുദ്ധാത്മാവില്‍ നവജീവന്‍ പ്രാപിച്ച് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍
Content: നാഷ്‌വില്ലേ, ടെന്നസ്സി: പരിശുദ്ധാത്മാവില്‍ പുതുജീവന്‍ പ്രാപിച്ച് അമേരിക്കയിലെ ടെന്നസ്സി തലസ്ഥാനമായ നാഷ്‌വില്ലേയിലെ വിദ്യാര്‍ത്ഥികള്‍. നാഷ്‌വില്ലേ രൂപതയുടേയും, നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ കാത്തലിക് യൂത്ത് മിനിസ്ട്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ന് ആറ് മുതല്‍ എട്ടാം ക്ലാസ് വരെ ഗ്രേഡുകളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘ഹോളി ഫയര്‍’ ധ്യാനത്തില്‍ ആയിരത്തിഎണ്ണൂറിലധികം പേരാണ് പങ്കെടുത്തത്. രൂപതയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയധികം സ്കൂള്‍ വിദ്യാര്‍ത്ഥികളും, യുവതീ-യുവാക്കളും ഒരുമിച്ച് ഒരു ധ്യാനത്തില്‍ പങ്കുചേരുന്നത്. മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്ഥിരീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന അവസരത്തില്‍ ‘ഹോളി ഫയര്‍’ രൂപതയുടെ വിപ്ലവകരമായ ഒരു പരിപാടിയായി മാറി. യേശുവിലുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസത്തെ ആളിക്കത്തിക്കുക, മാമ്മോദീസ സ്വീകരിക്കുവാനും യേശുവിന്റെ യഥാര്‍ത്ഥ അനുയായികളായി ജീവിക്കുവാനും അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയായിരുന്നു 10 രൂപതകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ധ്യാനത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യങ്ങള്‍. യേശുവിനെ മാതൃകയാക്കുവാനും, സ്വന്തം ഭവനങ്ങളിലും, സമൂഹത്തിലും യേശുവിന്റെ സ്നേഹവും കൊണ്ടുവരുവാന്‍ നാഷ്‌വില്ലേ രൂപതാ മെത്രാന്‍ ജെ. മാര്‍ക്ക് സ്പാള്‍ഡിംഗ് ധ്യാനത്തില്‍ പങ്കെടുത്തവരോട് ആഹ്വാനം ചെയ്തു. ഹൃദ്യമായ സംഗീതവും, പ്രചോദനാത്മകമായ പ്രഭാഷണങ്ങളും, പ്രാര്‍ത്ഥനകളും ഭക്തി സാന്ദ്രമായ വിശുദ്ധ കുര്‍ബാനയും ധ്യാനത്തില്‍ പങ്കെടുത്ത യുവതീ-യുവാക്കള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. ഗാന ശുശ്രൂഷകള്‍ക്കും പുറമേ, വിദ്യാര്‍ത്ഥികളുടെ സാക്ഷ്യങ്ങളും, വീഡിയോ ശകലങ്ങളും ധ്യാനത്തില്‍ ഉള്‍കൊള്ളിച്ചിരിന്നു.
Image: /content_image/News/News-2018-12-11-08:42:29.jpg
Keywords: യേശു, ക്രിസ്തു
Content: 9253
Category: 1
Sub Category:
Heading: കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം ചിത്രീകരിച്ച് മക്ഡൊണാൾഡ്സ്
Content: ടെന്നസി: കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം തങ്ങളുടെ ചുവരിൽ ചിത്രീകരിച്ച് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്ഡൊണാൾഡ്സ്. സാന്താക്ലോസിനും ക്രിസ്മസ് ട്രീക്കും പ്രാധാന്യം നല്‍കി രക്ഷകന്റെ ജനനത്തിന്റെ യഥാര്‍ത്ഥ സ്മരണ ക്രിസ്തുമസ് നാളുകളില്‍ നഷ്ട്ടപ്പെടുമ്പോള്‍ യേശുവിന്റെ ജനനത്തിനു പ്രാധാന്യം നല്‍കി ശ്രദ്ധയാകര്‍ഷിക്കുന്നത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മക്ഡൊണാൾഡ്സ് ഫാസ്റ്റ് ഫുഡ് ശ്രംഖലയുടെ ഭാഗമായ ഒരു സ്ഥാപനമാണ്. യേശുവിന്റെ കാലിത്തൊഴുത്തിലെ ജനനത്തെയാണ് സ്ഥാപനത്തിന്റെ ഉടമസ്ഥരായ ടോണി വൂൾഫും, ടിനാ വൂൾഫും കടയുടെ മുൻപിലെ ജനാലയിൽ ചിത്രീകരിച്ചിരിക്കുന്നത്. 'റിജോയ്സ്' എന്ന വാക്കും 'ഹിസ് നെയിം ഈസ് ജീസസ്' എന്ന വാക്കും ക്രിസ്തുമസ് ആഘോഷത്തിന്റെ ആത്മാവിനെ വിവരിക്കുന്ന തരത്തിൽ ചിത്രീകരണത്തിന് സമീപത്തായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മക്ഡൊണാൾഡ്സ് സ്ഥാപനത്തിന്റെ മുൻപിലെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രശസ്തമായ ഒരു ഫാസ്റ്റ് ഫുഡ് ശ്രംഖലയുടെ മുൻപിൽ ഇത്തരത്തിലുള്ള ഒരു ക്രിസ്തുമസ് ചിത്രീകരണം മതേതര ലോകത്ത് യേശുവിന്റെ വെളിച്ചം വീശുവാൻ സഹായകമാണെന്നാണ് ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പറയുന്നത്.
Image: /content_image/News/News-2018-12-11-18:23:29.jpg
Keywords: ജനന
Content: 9254
Category: 1
Sub Category:
Heading: ബ്രസീലിൽ വിശുദ്ധ കുർബാനയുടെ ഒടുവിൽ വെടിവെയ്പ്പ്: അഞ്ചു പേർ കൊല്ലപ്പെട്ടു
Content: റിയോ ഡി ജനീറോ: ബ്രസീലിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സാവോ പോളോ നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കാപിംനാസ് നഗരത്തിലെ മെട്രോപോലിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരുടെ നേര്‍ക്ക് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വിശ്വാസികള്‍ക്ക് ഇടയില്‍ നിലയുറപ്പിച്ച അക്രമി വിശുദ്ധ കുർബാനയുടെ സമാപന പ്രാർത്ഥനയെ തുടർന്ന്, പെട്ടെന്നാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്നു ഘാതകനും ജീവനൊടുക്കുകയായിരിന്നു. വെടിവയ്പില്‍ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരഹത്യ രൂക്ഷമായ ബ്രസീലിൽ കഴിഞ്ഞ വർഷം 175 കൊലപാതകങ്ങളാണ് നടന്നത്. രാജ്യത്തു ദേവാലയത്തിനുള്ളിൽവച്ചു വെടിവെയ്പ്പ് ആക്രമണം നടക്കുന്നത് അത്യഅപൂർവ്വ സംഭവമാണ്. ആക്രമണത്തിൽ ഏറെ വേദനയുണ്ടെന്നു സാവോ പോളോ അതിരൂപത പ്രതികരിച്ചു. അതേസമയം പോലീസ് അന്വേഷണത്തിനായി കത്തീഡ്രൽ താത്ക്കാലികമായി അടച്ചുപൂട്ടി.
Image: /content_image/News/News-2018-12-11-23:46:17.jpg
Keywords: ബ്രസീ